chapter 44
പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ഞാനെന്താണ് പറഞ്ഞതെന്ന് കത്തിയത്.
അയ്യോ!..
ഞാൻ പെട്ടന്ന് തന്നെ കണ്ണുതുറന്നു. ഞാൻ പറഞ്ഞത് കേട്ടിട്ടാണെന്ന് തോന്നുന്നു ഹിറ്റ്ലർ കിളിപോയ മട്ടിൽ എന്നെ തന്നെ നോക്കുന്നു.
" അത് പിന്നെ പെട്ടന്ന്, ഞാൻ... അറിയാതെ..." ഞാൻ അയാളെ നോക്കി ഇളിച്ചു.
" ഞാൻ തന്നെയിവിടെ നിന്നും തള്ളി താഴെയിടും എന്ന് ചിന്തിച്ചു കാണും അല്ലേ?" അയാൾ കൈ രണ്ടും നെഞ്ചിന് മീതെ കെട്ടിവെച്ച് എന്നെ നോക്കി.
" യെസ്, വാട്ട് നോ... ഞാൻ അതൊന്നുമില്ല വേറെയെന്തോ ചിന്തിച്ചിട്ടാണ്..."
"മ്‌മ്മ്...മനസ്സിലായി, എന്നെ ഇത്രയും പേടിയുള്ള താനാണോ നേരത്തെ എന്റെ മുഖത്തേക്ക് നോക്കി ധൈര്യത്തോടെ വെല്ലുവിളിച്ചത്?" അയാൾ പരിഹാസ ഭാവത്തിൽ എന്നെ നോക്കി.
" അത് പിന്നെ നേരത്തെ... ഞാൻ പെട്ടന്ന് ദേഷ്യത്തിന്, സോറി സാർ..." ഞാൻ പതുക്കെ തലകുനിച്ചു.
" സാറോ! നേരത്തെ ഇതൊന്നുമല്ലാലോ വിളിച്ചിരുന്നത്? വേറെ എന്തോ ഒരു പേരായിരുന്നല്ലോ? ഡോ എന്നോ താൻ എന്നോ പിന്നെ എന്തായിരുന്നു ഭാവിവരനോ..." അയാൾ എന്നെ കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു.
തിരിച്ചു പറയാനായി നാവ് തരിച്ചെങ്കിലും, എന്റെ സാഹചര്യം നല്ലതെല്ലാത്തത് കൊണ്ട് ഞാൻ തലയും കുനിച്ചു എല്ലാം കേട്ട് നിന്നു.
" ഓക്കേ ജോക്‌സ് അപാർട്, തനിക്ക് തന്റെ തീരുമാനത്തിൽ നിന്നും ഒരു മാറ്റവും ഇല്ലേ?"
ഇത് കേട്ടതും ഞാൻ ചോദ്യഭാവത്തോടെ തലപൊക്കി അയാളെ നോക്കി, എന്റെ എന്ത് തീരുമാനം എന്ന മട്ടിൽ!
" ഈ കല്യാണത്തിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച്?"
എന്റെ നോട്ടത്തിന്റെ അർത്ഥം എന്നതിൽ അയാൾ വിവരിച്ചു. ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, നേരത്തെ ഉണ്ടായിരുന്ന ദേഷ്യമോ വെപ്രാളമോ ഇല്ല സൗമ്യമായിട്ടാണ് ഉള്ളത്. പക്ഷേ ഞാനിപ്പോൾ ഇയാൾക്ക് എന്ത് മറുപടി കൊടുക്കും! ഞാൻ പതുക്കെ തലതാഴ്ത്തി നിന്നു.
" താൻ നേരത്തെ പറഞ്ഞതൊക്കെ എന്നെ വാശിക്കേറ്റി ഞാൻ ഇതെങ്ങെനെയെങ്കിലും മുടക്കും എന്ന ഉദ്ദേശത്തിലാണെന്ന് എനിക്ക് മനസ്സിലായതാണ് പക്ഷേ അതൊന്നും നടക്കുന്ന കേസ് അല്ല,.." എന്റെ മറുപടിയൊന്നും കാണാതായപ്പോൾ അയാൾ പറഞ്ഞു.
ഞാൻ അതിനും മറുപടിയൊന്നും പറഞ്ഞില്ല, മറുപടിയില്ല എന്ന് പറയുന്നതാവും ശരി.
" ഡോ, താൻ വിചാരിക്കുന്നത് പോലെയല്ല , ഞാൻ ഇതുവരെ ഒരു കല്യാണത്തിനെ കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലും ഇല്ല, ഇങ്ങനെ ഒരു കല്യാണം ഒരിക്കലും നടക്കില്ല എന്നുറപ്പിലാണ് ഞാൻ ഈ പ്ലാനിൽ കയറിയത് തന്നെ, പക്ഷേ അത് ഇത്രയും വലിയ ഊരാക്കുരുക്കാവും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല..." ഒറ്റ ശ്വാസത്തിൽ ഇതും പറഞ്ഞു അയാൾ നിർത്തി.
കല്യാണത്തിനെ കുറിച്ച് ചിന്തിക്കാതെയാണോ താൻ പണ്ട് നിത്യയെ പ്രണയിച്ചത് എന്ന് ചോദിക്കാനായി നാവ് തരിച്ചെങ്കിലും സന്ദർഭം ശരിയെല്ലാത്തത് കൊണ്ട് ഒന്നും മിണ്ടിയില്ല. ഇനിയിപ്പോൾ അവൾ പോയത് കൊണ്ടാവുമോ കല്യാണത്തിനെ കുറിച്ചു ചിന്തിച്ചിട്ടില്ല എന്ന് പറഞ്ഞത്! ഞാൻ തലയുയർത്തി സംശയതോടെ അയാളെ നോക്കി.
" ഇതിനൊക്കെ പുറമേ നമ്മൾ രണ്ടുപേരും,! തനിക്ക് ചിന്തിക്കാനെങ്കിലും പറ്റുന്നുണ്ടോ?" അയാൾ എന്റെ മുഖത്തേക്ക് നോക്കി.
ഇതിനൊക്കെ ഞാനെന്ത് മറുപടി കൊടുക്കും! ഇയാൾ പറയുന്നതൊക്കെയും കാര്യം തന്നെയാണ് പക്ഷേ പപ്പയും മമ്മിയും...
" സീ ഹയാത്തി, ഒരിക്കലും നമുക്ക് പരസ്പരം അഡ്ജസ്റ്റ് ചെയത് ജീവിക്കാൻ പറ്റില്ലെന്ന് നമുക്ക് രണ്ടുപേർക്കും നല്ലത് പോലെ അറിയാവുന്ന കാര്യമാണ്, അത് കൊണ്ട് തനിക്ക് മാത്രമേ ഇത് ഇപ്പോൾ നേരായ വഴിയിൽ കൂടി നിർത്താൻ പറ്റുള്ളൂ... ഇനി പറയൂ ഇതൊക്കെ കേട്ടിട്ട് തന്റെ തീരുമാനം എന്താണെന്ന്?" അയാൾ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി.
ഞാനെന്ത് മറുപടി കൊടുക്കും! ഇയാൾക്ക് പറയാനുള്ളത് എല്ലാം പറഞ്ഞത് പോലെ എനിക്ക് പറയാനുള്ള കാര്യവും പറഞ്ഞേക്കാം... അതാണ് ഏക വഴി...
" സർ, സാറിനറിയില്ലേ എന്റെ പേരന്റ്‌സിന്റേത് ഒരു ലവ് മാരേജ് ആയിരുന്നു എന്നത്,"
അയാൾ അറിയാം എന്നർത്ഥത്തിൽ തലകുലുക്കി.
" അന്ന് കൈവിട്ടതാണ് മമ്മിയുടെ ഫാമിലി മമ്മിയെ, ആകെ അടുപ്പം ഉള്ളത് മമ്മിയുടെ ഒരു ബ്രദറുമായിട്ടാണ്, അതും പതിനാറ് വർഷങ്ങൾക്ക് ശേഷമാണെന്ന് മാത്രം, അതിന് മുമ്പേ പലതവണ ഫാമിലിയെ കുറിച്ചോർത്ത് മമ്മി ഒറ്റയ്ക്കിരുന്നു സങ്കടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്, ജീവിതത്തിൽ ഒരിക്കൽ പോലും അവർ രണ്ടുപേരും എന്നെയോ വിക്കിയെയോ അവരുടെ ഇഷ്ടത്തിന് നിർബന്ധിച്ചിട്ടില്ല ഞങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കാനുള്ള അവസരവും തന്നിട്ടുണ്ട്, അവർക്ക് ഇതിൽ പല കാര്യവും ഇഷ്ടത്തോടെയെല്ലെങ്കിലും കൂടി ഞങ്ങളുടെ സന്തോഷത്തിന് സമ്മതിച്ചു തന്നിട്ടുണ്ട്,ഞാൻ വലുതായ ശേഷമുള്ള മമ്മിയുടെ പേടിയാണ് ഞാൻ ആരെയെങ്കിലും പ്രണയിക്കുമോ എന്നത്, അത് ഞാൻ പ്രണയത്തിൽ പെട്ടു പോകും എന്നോർത്തിട്ടല്ല അങ്ങനെ ഒരാളെ ഞാൻ പ്രണയിച്ചാൽ അയാളുടെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാകില്ലേ എന്നോർത്തിട്ടാണ്... ഇതൊക്കെ കൊണ്ട് തന്നെ അന്നേ ഞാൻ എടുത്ത തീരുമാനമായിരുന്നു ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ കല്യാണം അവർ പറയുന്ന ആൾ തന്നെയായിരിക്കണം എന്ന്, അവർക്ക് മനസ്സാലെ ഇഷ്ടപെട്ട ഒരാൾ, ആ ഒഴിവിലേക്കാണ് ഇപ്പോൾ സർ വന്ന് വീണിട്ടുള്ളത്..." ഇത്രയും പറഞ്ഞു നിർത്തി ഞാൻ ഹിറ്റ്‌ലറെ നോക്കി.
ഒന്ന് രണ്ട് നിമിഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി അയാൾ എന്തോ പറയാനായി തുനിഞ്ഞതും,
" ഇങ്ങനെ ഒരാലോചന സാറിന്റെ അറിവോടെ നടക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അവരോട് സമ്മതമറിയിച്ചത്, പക്ഷേ സാർ അവിടെ പെട്ട് നിൽക്കുകയാണെന്ന് എനിക്കറിയില്ലാലോ, അറിഞ്ഞിരുന്നെങ്കിൽ ഏതെങ്കിലും വഴിലൂടെ ഞാനിത് തടഞ്ഞിരുന്നേനെ, എന്തിന് കൂടുതൽ പറയണം നേരത്തെ സാറിനെ കണ്ട് മടങ്ങുന്നത് വരെ എങ്ങനെയെങ്കിലും ഇതിൽ നിന്നും ഊരിപോരണം എന്ന് തന്നെയാണ് എന്റെ മനസ്സിലും, പക്ഷേ വീട്ടിൽ എത്തിയപ്പോഴാണ് മമ്മിയുടെ സന്തോഷം ഞാൻ കാണുന്നത് ,എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പരിചയമുള്ള ഒരോരുത്തരെയും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ് അവിടെ ആ പാവം, ഈയടുത്ത കാലത്തൊന്നും ഞാൻ മമ്മിയെ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ല, ആ മുഖത്ത് നോക്കി ഞാനെങ്ങനെ പറയും സാർ ഈ കല്യാണം വേണ്ട എന്ന്..." ഇത്രയും പറയുമ്പോഴേക്കും എന്റെ കണ്ണ് രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.
ഹിറ്റ്ലർ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
" സോറി സാർ ,അവരുടെ മുഖത്ത് നോക്കി എനിക്ക് ഈ കല്യാണം വേണ്ട എന്ന് പറയാൻ പറ്റില്ല, പക്ഷേ ഇതിൽ സാർ എന്ത് തീരുമാനം എടുത്താലും എനിക്ക് ഒരു പ്രശ്‌നവും ഇല്ല, മുടക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും..." ഇത്രയും പറഞ്ഞു തലയും കുനിച്ചു അയാളുടെ മുഖത്തേക്കോ മറുപടിക്കോ വേണ്ടി കാത്ത് നിൽക്കാതെ ഞാൻ ലിഫ്റ്റിനടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വീട്ടിലെത്തിയതും മമ്മിയോട് അധികം ഒന്നും സംസാരിക്കാൻ നിൽക്കാതെ നേരെ റൂമിലേക്ക് നടന്നു.
ബെഡിൽ കിടന്ന് കൊണ്ട് ഹിറ്റ്‌ലറോട് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു. അയാൾ എന്തായിരിക്കും തീരുമാനമെടുക്കുക, എങ്ങനെയെങ്കിലും മുടക്കാനെ നോക്കൂ...
ഹിറ്റ്ലർ ഇത് മുടക്കിയാൽ പിന്നെ എന്ത് സംഭവിക്കും! പപ്പയും മമ്മിയും ആകെ തകർന്നു പോകും, ഈ രണ്ട് ഫാമിലിയും പിരിയില്ലേ... ഓഹ് ഗോഡ് ഇതൊന്നും ചിന്തിക്കാതെ സ്വന്തം കാര്യം നോക്കി എടുത്തു ചാടി മറുപടി പറഞ്ഞു പോയല്ലോ...
അയാൾ പറഞ്ഞത് പോലെ ഒരിക്കലും പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ജീവിക്കാൻ പറ്റുന്ന രണ്ട് പേരല്ല നമ്മൾ, ജീവിക്കാൻ തുടങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നമുണ്ടായി പിരിയുന്നതിനെക്കാൾ നല്ലതല്ലേ ഇപ്പോഴേ ഇതിവിടെ തീരുന്നത്... സ്വയം സമാധാനിപ്പിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഫ്രഷായി ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോഴാണ് വിക്കി ബെഡിൽ ഇരിക്കുന്നത് കണ്ടത്.
" ദീദി ഞാൻ കേട്ടത് സത്യമാണോ?! ദീദിയുടെയുടെയും dudeന്റെയും മാരേജ് ഫിക്സ് ചെയ്‌തെന്ന്...?" അവൻ ഞെട്ടലോടെ എന്നെ നോക്കി ചോദിച്ചു.
" ആഹ്, മമ്മി പറഞ്ഞില്ലേ നിന്നോട്..." ഞാൻ തിരിഞ്ഞു നിന്ന് തലയിൽ കെട്ടിവെച്ചിരുന്ന ടവ്വൽ അഴിക്കുന്നതിനടയിൽ അലസമായി പറഞ്ഞു.
" പക്ഷേ അതെങ്ങനെ ശരിയാകും?" അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് എന്റെ മുന്നിൽ വന്നു.
" അതെന്താ ശരിയാവാതെ! നീയല്ലേ പറഞ്ഞത് ഹർഷ നല്ലയാളാണ്, നിനക്കിഷ്ടായി എന്നൊക്കെ, പിന്നെ ഇപ്പോൾ എന്ത് പറ്റി ആ ഇഷ്ടം ഒക്കെ പോയോ?" ഞാൻ അവനെ നോക്കി ചോദിച്ചു.
" അതൊക്കെ ഇപ്പോഴും ഇഷ്ടം തന്നെയാണ്, പക്ഷേ നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമല്ലാലോ? പിന്നെയെങ്ങനെ ഇത് നടക്കും! ദീദി ഇന്നാള് പറഞ്ഞത് പോലെ മമ്മിക്ക് വേണ്ടി സമ്മതിച്ചതാണോ? " അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി.
" എന്തിന്! മമ്മി നിന്നോട് പറഞ്ഞില്ലേ ഹിറ്റ്ലറിന് തന്നെ ഇതിനോട് താൽപര്യമുണ്ട് എന്ന്, അപ്പോൾ പിന്നെ ഞാനെന്ത് കൊണ്ട് സമ്മതിക്കാതിരിക്കണം?" ഞാൻ തിരിഞ്ഞു ബെഡിൽ കിടന്ന ഫോൺ എടുക്കുന്നതിനിടയിൽ പറഞ്ഞു.
ഇവനോട് ഇപ്പോൾ ഒന്നും പറയാൻ നിൽക്കേണ്ട...
" ദീദി സത്യം പറ, എന്താ ഇവിടെ ശരിക്കും നടക്കുന്നത്?" അവൻ എന്റെ കയ്യിൽ പിടിച്ചു അവന് നേരെ തിരിച്ചു.
" ഞാൻ പറഞ്ഞില്ലേ വിക്കീ... ഇതിൽ കൂടുതൽ എന്ത് നടക്കാൻ!" ഞാൻ മുഖത്ത് കുറച്ചു ഗൗരവം വരുത്തിച്ചു കൊണ്ട് പറഞ്ഞു.
" ദീദിയുടെയുടെ ഈ മുഖത്ത് നോക്കാതെയുള്ള മറുപടി കണ്ടാൽ തന്നെ അറിയാം ദീദി എന്തോ മറക്കുണ്ടെന്ന്, എന്താണെങ്കിലും എന്നോട് പറയൂ ദീദി..." അവൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ അവന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ പതുക്കെ ബെഡിലേക്കിരുന്നു അവനെ നോക്കി പറയാൻ തുടങ്ങി. രാവിലെ പപ്പ പറഞ്ഞത് തൊട്ട് കുറച്ചു മുൻപ് ഹിറ്റ്‌ലറെ കണ്ടത് വരെയുള്ള എല്ലാം...
ഞാൻ എല്ലാം പറഞ്ഞതിന് ശേഷം വിക്കിയുടെ മറുപടിക്കായി അവനെ നോക്കി. താടിക്ക് കയ്യും കൊടുത്തു അവൻ ഒന്നും മിണ്ടാതെ ഇരുന്നു.
" നീയെന്താ ഒന്നും പറയാതെ?"
" ഞാനെന്ത് പറയാനാണ് ഇനി! ഇവിടെ ഇപ്പോൾ എല്ലാം തീരുമാനമായി കഴിഞ്ഞില്ലേ! തെറ്റ് പകുതിയും ദീദിയുടെ ഭാഗത്താണ്,..." അവൻ എന്നെ കുറ്റപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു.
"ഞാനെന്ത് ചെയ്‌തെന്നാ നീ ഈ പറയുന്നത്?" ഞാൻ പരിഭവത്തോടെ അവനെ നോക്കി.
" ഫസ്റ്റ് ദീദി പെട്ടന്ന് ഒരു തീരുമാനം പപ്പയോട് പറയേണ്ടായിരുന്നു, dude നെ വിളിച്ചു സംസാരിച്ചിട്ട് അറിഞ്ഞതിന് ശേഷം മാത്രം മതിയായിരുന്നു. സെക്കന്റ്, തീരുമാനം എടുത്തു പണി പാളി എന്ന് മനസ്സിലായതിന് ശേഷം ശരിക്കും dude നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയായിരുന്നു വേണ്ടത് എല്ലാതെ പോയി വെല്ലുവിളിക്കുകയായിരുന്നില്ല വേണ്ടത്..." അവൻ എന്നെ കുറ്റപ്പെടുത്തി.
" അത് പിന്നെ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നൊരു ഐഡിയയും ഇല്ലായിരുന്നു, പക്ഷേ ഓഫീസിൽ വെച്ച് ഞാൻ എല്ലാം അയാളോട് പറഞ്ഞില്ലേ..."
" എന്ത് പറഞ്ഞെന്ന്! dude എന്ത് തീരുമാനിച്ചാലും ദീദിക്ക് പ്രശ്നമില്ലെന്നോ?" അവൻ എന്നെ നോക്കി.
" പിന്നെ എന്ത് പറയണം ഈ കല്യാണത്തിൽ നിന്നും പിന്മാറരുത് എന്ന് പറഞ്ഞു അയാളെ കാല് പിടിക്കണമായിരുന്നോ?" ഞാൻ അവനോട് ചൂടായി.
" ദീദിയല്ലേ പപ്പയും മമ്മിയും പറയുന്ന ആളെ മാത്രമേ കെട്ടു എന്ന് പറഞ്ഞത്, അത് കൊണ്ട് ചിലപ്പോൾ കാല് വരെ പിടിക്കേണ്ടി വന്നേക്കും..."
" ഒന്ന് പോടാ... നേരത്തെ മമ്മിയുടെ ആ സന്തോഷം കണ്ടപ്പോൾ എന്തോ സങ്കടം വന്നു, ഈ ആലോചന നടക്കില്ല എന്ന് പറയുമ്പോൾ മമ്മി ആകെ തകർന്ന് പോകും എന്ന് തോന്നി, അതും മനസ്സിൽ കൊണ്ട് നടന്നത് കൊണ്ടാണ് നേരത്തെ ഹിറ്റ്‌ലരോട് അങ്ങനെയൊക്കെ പറഞ്ഞത്, ഇല്ലെങ്കിൽ തന്നെ ഞാനും അയാളും കൂടി ഒന്നിച്ചു ജീവിക്കുന്നത് ഓർക്കാൻ പോലും പറ്റുന്നില്ല, അയാൾ പറഞ്ഞത് പോലെ എതിർ സ്വഭാവമുള്ള രണ്ട് പേരാണ് നമ്മൾ..." ഞാൻ വിക്കിയെ നോക്കി പറഞ്ഞു.
" തേങ്ങാക്കൊലയാണ്..." വിക്കി എന്നെ നോക്കി പുച്ഛിച്ചു. " അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ് ദീദിക്ക് dude നെ കുറിച്ച് എന്തറിയാം ഇല്ലെങ്കിൽ dude ന് ദീദിയെ കുറിച്ച് എന്തറിയാം? നിങ്ങൾക്ക് രണ്ട് പേർക്കും സത്യം പറഞ്ഞാൽ പരസ്പരം ഒന്നുമറിയില്ല കുറേ തെറ്റിദ്ധാരണങ്ങളെല്ലാതെ, ഞാൻ മനസ്സിലാക്കിയിടത്തോളം ദീദിയും dudeഉം കുറേ കാര്യത്തിൽ പെർഫെക്ട് മാച്ചാണ്, നിങ്ങൾ രണ്ട് പേരും ഒന്നിച്ചാൽ അടിപൊളിയുമായിരിക്കും... എല്ലാർക്കും സന്തോഷമാവുകയും ചെയ്യും..." അവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തി അവിടെ നിന്നും എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു.
ഞാൻ അവൻ പോകുന്നതും നോക്കി നിന്നു. അവൻ അവസാനം പറഞ്ഞത് ചെവിക്കൊണ്ടില്ലെങ്കിലും ആദ്യം പറഞ്ഞത് എന്തോ മനസ്സിൽ തട്ടി, ശരിയാണ് സത്യത്തിൽ എനിക്കും ഹിറ്റ്ലർക്കും പരസ്പ്പരം ഒന്നുമറിയില്ല അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്ന ഈ വെറുപ്പും ദേഷ്യവും അല്ലാതെ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി:-
ആഷിയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു വിക്കി വന്ന് പപ്പ വിളിക്കുന്നുണ്ടെന്നു പറഞ്ഞത്. ഞാൻ ഫോൺ അവിടെ വെച്ച് അവന്റെ കൂടെ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.
സ്റ്റേർക്കേസ് ഇറങ്ങുമ്പോൾ തന്നെ കണ്ടു സോഫയിൽ ഇരുന്നു സന്തോഷത്തോടെ ചിരിച്ചു സംസാരിക്കുന്ന പപ്പയെയും മമ്മിയെയും, ഞാൻ വിക്കിയെ നോക്കി എന്താണെന്ന അർത്ഥത്തിൽ.
അവനറിയില്ല എന്നർത്ഥത്തിൽ അവൻ കൈമലർത്തി.
" ആഹ് മോൾ വന്നോ..." എന്നെ കണ്ടതും പപ്പ പുഞ്ചിരിച്ചു.
ഞാനും ഒരു പുഞ്ചിരി തിരിച്ചു സമ്മാനിച്ചു.
" എന്താണ് രണ്ട് പേരും കാര്യമായ എന്തോ ചർച്ചയിലാണെല്ലോ?" ഞാൻ പുഞ്ചിരിയോടെ തന്നെ അവരുടെ അടുത്തുള്ള സോഫയിൽ ഇരിക്കുന്നതിനിടയിൽ ചോദിച്ചു.
" എനിക്കും ഇവൾക്കും ഇനി എന്നും ചർച്ചയായിരിക്കില്ലേ..." പപ്പ പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
" അതെന്താ പപ്പയും മമ്മിയും വല്ല മന്ത്രിസഭയിലും ചേർന്നോ..." വിക്കി ചളിയടിച്ചുകൊണ്ടു മമ്മിയുടെ അടുത്തിരുന്നു.
അത് കേട്ട് ഞാനും പപ്പയും ചിരിച്ചെങ്കിലും മമ്മി അവനെ തറപ്പിച്ചൊന്ന് നോക്കി. അത് കണ്ടതും വിക്കി മമ്മിയെ നോക്കി ഇളിച്ചുകൊണ്ടു എന്റെയടുത്ത് വന്നിരുന്നു ഇല്ലെങ്കിൽ ചെവിയിൽ ഒരു പിടി വീഴും എന്നവനറിയാം...
" പപ്പ എന്തിനാണ് വിളിപ്പിച്ചത്?" ഞാൻ പപ്പയെ നോക്കി.
അത് ചോദിച്ചതും പപ്പയുടെ മുഖം ഗൗരവത്തിലായി.
" വർമ്മേട്ടൻ വിളിച്ചിരുന്നു കുറച്ചു മുന്നേ, എന്നോട് ഒരു കാര്യം പറഞ്ഞു, മോളോട് ചോദിക്കാനാണ് വർമ്മേട്ടൻ പറയുന്നത്..." ഇതും പറഞ്ഞു പപ്പ നിർത്തി.
ഞാൻ ചെറിയൊരു ഭയത്തോടെ പപ്പയെ നോക്കി. കാര്യങ്ങൾ കൈ വിട്ടു പോയോ! ഹിറ്റ്ലർ എല്ലാം തുറന്ന് പറഞ്ഞു കാണുമോ...! ഞാൻ പേടിയോടെ പപ്പയുടെ അടുത്ത വാക്കിനായി കാത്തിരുന്നു.
" വേറൊന്നും അല്ല മോളെ, ആനന്ദിന്റെ മോൻ വന്നിട്ടുണ്ട്, ആ മോന് ഒരു മാസമേ ലീവ് ഉള്ളൂ പോലും, വർമ്മേട്ടന് ഈ ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തണം എന്നൊരാഗ്രഹം, എന്നോട് ചോദിച്ചിട്ട് മോളെ അഭിപ്രായം ചോദിക്കാൻ പറഞ്ഞിരിക്കുകയാണ്...കൂടാതെ ഫിലിപ്പച്ചായനും വരുന്നുണ്ട്..." പപ്പ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
ഞാൻ കണ്ണും മിഴിച്ചു നിന്നു, ഒരു മാസത്തിനുള്ളിൽ കല്യാണമോ! എന്താണ് ഇവിടെ നടക്കുന്നത്! രാവിലെ മമ്മി നേരത്തെ നടത്തണം എന്ന് പറയുന്നത് കേട്ടെങ്കിലും അത് ഇങ്ങനെ ഇത്ര പെട്ടെന്ന് എന്ന് കരുതിയില്ല, ഞാൻ വിക്കിയുടെ മുഖത്തേക്ക് നോക്കി.
അവനും ഏതാണ്ട് കിളി പോയ അവസ്ഥയിലാണ്, ഞാൻ തല ചെരിച്ചു മമ്മിയെ നോക്കി.
" അവർ ഒരാഗ്രഹം പറഞ്ഞെന്നേ ഉള്ളൂ... തീരുമാനിച്ചിട്ടൊന്നും ഇല്ല, മോൾക്ക് ഇത്ര പെട്ടെന്ന് വേണ്ട എന്നുണ്ടെങ്കിൽ നമുക്ക് കുറച്ചു നീട്ടി വെക്കാൻ പറയാം..." മമ്മി എന്റെ നോട്ടത്തിനുള്ള മറുപടി എന്ന മട്ടിൽ പറഞ്ഞു.
ഇവിടെ ഈ മാരേജ് നടക്കുമോ എന്ന് തന്നെ എനിക്കുറപ്പില്ല പിന്നെ എന്ത് ഒരു മാസം!... ഞാൻ ഒരോരുത്തരുടെയും മുഖത്ത് മാറിമാറി നോക്കി. നീട്ടി വെക്കാൻ പറയല്ലേ എന്ന് യാചിക്കുന്നത് പോലെ എല്ലാവരുടെയും മുഖം കണ്ടപ്പോൾ...
" എനിക്ക് പ്രശ്നമൊന്നുമില്ല പപ്പാ, മമ്മിയും പപ്പയും എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ..." ഞാൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തിച്ചു കൊണ്ടു പറഞ്ഞു.
അത് കേട്ടതും മൂന്ന് പേരുടെയും മുഖം തെളിഞ്ഞു.
" പൊളിച്ചു ദീദി..." ഇതും പറഞ്ഞു വിക്കി സൈഡിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചു.
പപ്പയും കൈനീട്ടി എന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന മമ്മിയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഞാൻ ആ തോളിൽ തല ചായ്ച്ചു.
" ആഹ്, വേറൊരു കാര്യം, ഈ വരുന്ന വീക്കെൻഡ് റോയൽ പ്ലാസയിൽ വെച്ചു ഒരു എൻങേജ്‌മെന്റ് പാർട്ടി വെച്ചാലോ എന്നു ചോദിച്ചു വർമ്മേട്ടൻ, ഞാനും അത് സമ്മതിച്ചു. പുറത്ത് നിന്നൊന്നും ആരും ഇല്ല നമ്മൾ രണ്ട് ഫാമിലി മാത്രം..." പപ്പ അടുത്ത ബോംബ് പൊട്ടിച്ചു.
" അടിപൊളി..." വിക്കി കയ്യടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.
ഞാനും പപ്പയെ ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി. എന്റെയുള്ളിൽ എന്തോ കാരണമറിയാത്ത ഒരു ഭയം പൊട്ടിമുളക്കാൻ തുടങ്ങി, എല്ലാവരും നല്ല സന്തോഷത്തിലാണ് ഈ കല്യാണം മുടങ്ങിയാൽ ആകെ തകർന്ന് പോകും... എത്രയും പെട്ടന്ന് ഹിറ്റ്ലറെ വിളിച്ചു എന്താണ് അയാളുടെ തീരുമാനം എന്ന് ചോദിക്കണം,
" ആഹ്, എനിക്ക് ആഷിയെ വിളിക്കാൻ ഉണ്ട്, ഞാനിപ്പോൾ വരാം..." ഞാൻ എല്ലാവരെയും നോക്കി പറഞ്ഞതിന് ശേഷം മെല്ലെ അവിടെ നിന്നും എഴുന്നേറ്റു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
റിങ് ചെയ്യുന്നുണ്ട് പക്ഷേ കോൾ എടുക്കുന്നില്ല, ഞാൻ കട്ട് ചെയ്തു വീണ്ടും വിളിച്ചു.
" ഹലോ.." മറുവശത്ത് നിന്നും ഹിറ്റ്‌ലരുടെ മറുപടി വന്നു.
" ഹലോ സാർ, ഞാൻ ഹയാത്തിയാണ്..." ഞാൻ പറഞ്ഞു.
"മ്‌മ്മ്..." മനസ്സിലായെന്ന മട്ടിൽ അയാളൊന്ന് മൂളി.
" സാർ ഇവിടെ എല്ലാവരും ഒരു മാസത്തിനുള്ളിൽ മാരേജ് നടത്തണമെന്നും ഈ വരുന്ന വീക്കെൻഡ് എൻഗേജ്‌മെന്റ് എന്നൊക്കെ പറയുന്നു..."
" അതിന്!"
Huh!! അതിനെന്നോ! ഇയാൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ? ഞാൻ സംശയത്തോടെ ചിന്തിച്ചു.
" സാർ വീട്ടിൽ ഒന്നും പറഞ്ഞില്ലേ? ഇവിടെ എല്ലാവരും എല്ലാം തീരുമാനിക്കാൻ തുടങ്ങി, എൻഗേജ്‌മെന്റ് കൂടി കഴിഞ്ഞാൽ കാര്യങ്ങൾ ഒക്കെയും കൈ വിട്ട് പോകും..." ഞാൻ അയാൾക്ക് വിശദീകരിച്ചു കൊടുത്തു.
" അതിന് ഇനിയും അഞ്ച് ദിവസമല്ലേ അപ്പോഴേക്കും ഒരു തീരുമാനമാക്കാം..." അയാൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.
അത് കേട്ടതും എന്തോ അറിയായെ സങ്കടം വന്നു.
" ഓക്കെ സാർ..." ഇത്രയും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.
ഫോണും പിടിച്ചു ഞാൻ കുറച്ചു നേരം അത് പോലെ തന്നെ നിന്നു. അതിനുള്ളിൽ തീരുമാനമാക്കാം എന്ന് ഹിറ്റ്ലർ പറഞ്ഞത് വീണ്ടും വീണ്ടും ആരോ ഉള്ളിൽ നിന്നും വിളിച്ചു പറയുന്നത് പോലെ തോന്നി.
അങ്ങനെ ആ തീരുമാനം ആവുന്നത് കൂടി നിലക്കും ഇപ്പോൾ താഴെ കണ്ട ആ സന്തോഷവും ചിരിയും എല്ലാം... ഞാൻ സങ്കടത്തോടെ ഓർത്തു. ഈ ആലോചന മുടങ്ങാതെ മുന്നോട്ട് പോയിരുന്നെങ്കിൽ എന്നറിയാതെ ആഗ്രഹിച്ചു പോകുന്നു
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
എന്നാൽ ഇനി നമുക്ക് ഹിറ്റ്ലരുടെ തീരുമാനത്തിന് കാത്തിരിക്കാം അല്ലേ...🙃( അധികം കാത്തിരിക്കേണ്ടി വരില്ല എന്നു തോന്നുന്നു..😉)
വോട്ടും കമന്റും മറക്കേണ്ട...:)
#stayathome.
#staysafe.
Bạn đang đọc truyện trên: Truyen247.Pro