chapter 27
ഹിറ്റ്ലറുടെ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് തന്നെ പിടന്നെഴുന്നേൽറ്റു.
ഞാൻ തലയുയർത്തി അയാളെ നോക്കി. ഇയാൾ ഈ നട്ടപ്പാതിരായ്ക്ക് എവിടെയാണ് പോയത്!! അയാളുടെ വേഷം കണ്ടതും ഞാനറിയാതെ ചിന്തിച്ചു, അയാളുടെ വേഷവും കഴുത്തിൽ കിടക്കുന്ന ടവ്വലും നനഞ്ഞിരിക്കുന്ന മുടിയും കണ്ടാൽ ഈ നേരത്ത് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത പോലെയുണ്ട്, നട്ടപ്പാതിരായ്ക്ക് ഇതൊക്കെ ചെയ്യാൻ ഇയാൾക്ക് എന്താ തലക്ക് സുഖമില്ലേ!!
എന്റെ നോട്ടം മുഴുവൻ അയാളിലേക്ക് ആണെങ്കിലും അയാളുടെ നോട്ടം എനിക്ക് നേർക്ക് ആയിരുന്നില്ല എന്റെ പിറകിലേക്ക് ആയിരുന്നു അയാളുടെ നോട്ടം...
അപ്പോഴാണ് ഞാനും ഓർത്തത് എന്തോ തട്ടിയിട്ടാണെല്ലോ ഞാൻ വീണതെന്ന കാര്യം, ഞാൻ പെട്ടെന്ന് തന്നെ പിറകോട്ട് നോക്കി.
"ജിത!!!" ഞാൻ ചെറിയൊരു ഞെട്ടലോടെ അവളെ നോക്കി.
കുറച്ചുനേരം മുമ്പ് ഞാൻ കഴിക്കാൻ വിചാരിച്ചിരുന്ന ഐസ്ക്രീമും പിടിച്ചുകൊണ്ട് അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു, പക്ഷേ ഇവൾ എന്തിനാണ് ഇരുട്ടത്ത് കഴിച്ചുകൊണ്ട് നിൽക്കുന്നത്! അതും നിലത്തിരുന്നിട്ട്!! ഞാൻ കാര്യം മനസ്സിലാവാതെ അവളെ തന്നെ നോക്കി.
" നിങ്ങൾ രണ്ടാളും എന്താണ് ഈ ഇരുട്ടത്ത് ചെയ്യുന്നത്?" ഹിറ്റ്ലറുടെ ശബ്ദം വീണ്ടും കേട്ടു.
ജിത മെല്ലെ ഇളിച്ചുകൊണ്ടു നിലത്തു നിന്നും എഴുന്നേറ്റു.
"ഭയ്യാ...അത്...ഹയാത്തിക്ക് വിശക്കുന്നു എന്നു പറഞ്ഞപ്പോൾ...ഞങ്ങൾ വെറുതെ ഐസ്ക്രീം കഴിക്കാം എന്നു കരുതി..."
Huh!! ഞാനെപ്പോഴാണ് ഇവളുടെ കൂടെ കൂടിയത്!! ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
"മ്മ്‌മ്..." ഒന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോൾ അയാൾ ഒന്ന് അമർത്തി മൂളിയതിന് ശേഷം അയാളുടെ മുറിയിലേക്ക് നടക്കാൻ തുടങ്ങി.
"ഹാവൂ..." ഹിറ്റ്ലർ പോയി എന്ന് കണ്ടതും ജിത ശബ്ദത്തിൽ ശ്വാസം വിട്ടുകൊണ്ട് സോഫയിൽ ഇരുന്നു. " സോറി ഹയാത്തി ഭയ്യാന്റെ കയ്യിൽനിന്നും വഴക്ക് കിട്ടുമെന്ന് പേടിച്ചിട്ടാണ് ഹയാത്തിയേയും കൂടി ചേർത്തു പറഞ്ഞത്... ഹയാത്തിയും കൂടെ ഉണ്ടെന്നു പറഞ്ഞപ്പോൾ കണ്ടില്ലേ ഭയ്യ ഒന്നും പറയാതെ പോയത്...." അവിടെയിരുന്നുകൊണ്ട് എനിക്കുള്ള മറുപടി എന്ന മട്ടിൽ അവൾ എന്നെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു.
ബെസ്റ്റ്... അവളെക്കാളും ഡൈലി അയാളുടെ വായിലിരിക്കുന്നത് കേൾക്കുന്ന എന്നെയാണ് അവൾ കൂട്ടുപിടിച്ചിരിക്കുന്നത്, ഇന്ന് അയാളുടെ വായിൽ ഉള്ളത് കേൾക്കാത്തത് അയാൾ അയാളുടെ പഴയ കാമുകിയെ കണ്ട ദുഃഖത്തിലാണ് ഉള്ളതെന്ന കാര്യം ഇവൾക്കറിയില്ലാലോ... പക്ഷേ ഇവൾ ഐസ്ക്രീം കഴിച്ചതിന് അയാൾ എന്തിനാണ് വഴക്ക് പറയേണ്ട ആവിശ്യം!! ഇവൾ എന്താണ് ചെറിയ കുട്ടിയോ മറ്റോ ആണോ??
" you know what, ഇത് ഭയ്യയുടെ favorite ഐസ്ക്രീമാണ്, ഒരാളെയും ഭയ്യ ഇത് തൊടാൻ പോലും സമ്മതിക്കില്ല, എന്റെ മൊബൈൽ ലൈറ്റും ഓൺ ചെയ്തു ഞാൻ ഈ സോഫയിൽ ഇരുന്നു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്, ഭയ്യയാണോ എന്നു പേടിച്ചു ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു, അപ്പോഴാണ് ഹയാത്തി ഇവിടേക്ക് വന്നത്..." ഇതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു കിച്ചണിലേക്ക് നടക്കാൻ തുടങ്ങി.
ഭാഗ്യം ആ ഐസ്ക്രീം അവിടെ ഇല്ലാതിരുന്നത്, ഇതും മനസ്സിൽ പറഞ്ഞു സ്വയം സാമാധാനിച്ചുകൊണ്ടു ഞാനും അവളുടെ പിറകിലായി നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പിറ്റേ ദിവസം:-
സൂര്യപ്രകാശം മുഖത്തേക്ക് തട്ടിയപ്പോൾ ഞാൻ പതുക്കെ കണ്ണ് തുറന്നു,
ഇന്നലെ കിടക്കാൻ നോക്കുമ്പോഴേ കരുതിയതാണ് കർട്ടൻ താഴ്ത്തി വെക്കണം എന്ന്, മടി കാരണം ചെയ്തില്ല, ഇപ്പോൾ പണി കിട്ടി നേരത്തെ എഴുന്നേൽക്കേണ്ടി വന്നു... ഇങ്ങനെ സ്വയം പഴി പറഞ്ഞുകൊണ്ട് തന്നെ ഞാൻ അടുത്തു കിടന്ന മൊബൈൽ കയ്യിലെടുത്തു.
8:30 AM...
ഓഹ് മൈ ഗോഡ്!!! ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
8:30 കഴിഞ്ഞിരിക്കുന്നു... ഇനി ജിതയുടെയും ഹിറ്റ്ലറുടെയും മുഖത്തേക്ക് എങ്ങനെ നോക്കും... അയാളെ പോലെ തന്നെ ജിതയും നേരത്തെ എഴുന്നേൽക്കുന്ന ടീമാണ് എന്നുള്ളത് ഇന്നലെ മനസ്സിലായിരുന്നു... ഞാൻ ഇതും മനസ്സിൽ പറഞ്ഞു അലങ്കോലമായി കിടക്കുന്ന എന്റെ മുടി എടുത്തു പിടിച്ചു കെട്ടി.
ഡോർ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ നല്ലൊരു smell മൂക്കിൽ അടിഞ്ഞു, ആരോ കിച്ചണിൽ നിന്നും കുക്ക് ചെയ്യുന്നുണ്ട്, മിക്കവാറും ജിത തന്നെയായിരിക്കും, അത്യാവശ്യം കുക്കിങ് ഒക്കെ അറിയാം എന്നു ഇന്നലെ പറഞ്ഞിരുന്നു... ഛെ, നാണക്കേട്... അവളെക്കാളും ഒരു മൂന്ന് നാല് വയസ്സിന് മൂത്തതായിട്ടും കൂടി എനിക്ക് മര്യാദയ്ക്ക് ഒരു കോഫി പോലും ഉണ്ടാക്കാനറിയില്ലാലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... ചെറിയൊരു ചമ്മലോടെ ഞാൻ കിച്ചണിന്റെ ഭാഗത്തേക്ക് നടന്നു.
കിച്ചണിൽ നിന്നും കുക്ക് ചെയ്യുന്ന ആളെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടി. ഞാൻ വിചാരിച്ചത് പോലെ അവിടെ ഉള്ളത് ജിതയല്ല ഹിറ്റ്‌ലറാണ്...
ഇയാളോ!!! അയാൾ കുക്ക് ചെയ്യുന്നത് കണ്ടതും, ഭയ്യക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഭയ്യ നന്നായി കുക്ക് ചെയ്യും എന്ന് ജിത പറഞ്ഞത് എന്റെ ഓർമയിൽ വന്നു.
ഇയാൾക്ക് ഇങ്ങനെ കുക്ക് ചെയ്യാൻ മാത്രം ഉള്ള ടെൻഷൻ എന്താണാവോ? ഇന്നലെ നിത്യയെ കണ്ടത് കൊണ്ടായിരിക്കുമോ?അതിൽ എന്താണ് ഇങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം ഉള്ളത്...
"ഔച്ച്..." പെട്ടന്ന് എന്റെ കാൽ എവിടെയോ തട്ടി.
നടന്ന് നടന്ന് ഡൈനിങ് ടേബിളിന് അടുത്തെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല. അവിടെയുണ്ടായിരുന്ന ചെയറിൽ കാൽ തട്ടി വേദനിച്ചപ്പോൾ ഞാൻ കുനിഞ്ഞുകൊണ്ടു കാൽ തടവി.
അപ്പോഴാണ് ഹിറ്റ്ലർ അവിടെയുള്ള കാര്യം ഞാൻ ഓർത്തത്, പെട്ടെന്ന് തന്നെ തലപൊക്കി ഞാൻ കിച്ചണിന്റെ ഭാഗത്തേക്ക് നോക്കി.
അയാൾ ഒരു കയ്യിൽ കത്തിയും പിടിച്ചു കൊണ്ട് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു,
കത്തിയും ഉയർത്തി പിടിച്ചു എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്നു കാണിക്കുകയാണോ!!
"ഗുഡ്... ഗുഡ് മോർണിംഗ് സാർ..."ഞാൻ അയാളെ നോക്കി കയ്യുയർത്തി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല...
അയാൾ ഒന്നും മിണ്ടാതെ തലച്ചെരിച്ചു ചുമരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്ക് നോക്കി, അയാളെ പിന്തുടർന്നു ഞാനും അങ്ങോട്ടേക്ക് നോക്കി.
സമയം ഒൻപത് കഴിഞ്ഞു പത്ത് മിനിറ്റ് കഴിഞ്ഞിരിക്കുന്നു, അതെന്താ ഒൻപത് മണി കഴിഞ്ഞാൽ ഗുഡ് മോർണിംഗ് പറഞ്ഞു കൂടെ!!...
" ജിതയെ വിളിക്കൂ... അവൾ അവളുടെ റൂമിൽ കാണും..." പെട്ടന്ന് അയാൾ എനിക്ക് നേർക്ക് നോക്കി പറഞ്ഞു.
ഇവിടെ നിന്നും രക്ഷപെടാൻ ഒരവസരം അയാൾ തന്നെ ഉണ്ടാക്കി തന്നിരിക്കുന്നു...
ഇത്ര നേരമായിട്ടും ജിത എഴുന്നേറ്റില്ലേ? ഇന്നലെ നേരത്തെ എഴുന്നേറ്റിരുന്നെല്ലോ!! ഞാൻ ഇതും ചിന്തിച്ചു ജിതയുടെ റൂമിനടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ജിതാ..." ഉറക്കിലായിരുന്ന ജിതയെ നോക്കി ഞാൻ പതുക്കെ വിളിച്ചു.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ ഉണർത്താനായി ഞാൻ വിളിക്കുന്നത്, എല്ലാവരും എന്നെ വിളിച്ചിട്ടാണ് ശീലം... ഞാൻ ചിരിയോടെ ഓർത്തു.
"ജിതാ...എഴുന്നേൽക്കൂ..." അവൾ ഉണരുന്നില്ല എന്നു കണ്ടതും ഞാൻ പതുക്കെ കയ്യിൽ തട്ടി.
" ഭയ്യ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞോ?" അവൾ കണ്ണ് തുറന്നു എന്നെ നോക്കി ചോദിച്ചു.
ഏഹ്!! ഇവളുടെ ഭയ്യയാണ് കുക്ക് ചെയ്യുന്നതെന്നത് എങ്ങനെ ഇവൾക്കറിയാം!!!
"സാർ രാവിലെ കുക്ക് ചെയ്യും എന്ന് വല്ലതും ഇന്നലെ തന്നെ ജിതയോട് പറഞ്ഞിരുന്നോ?" ഞാൻ അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
"ഇല്ല..."
"പിന്നെയെങ്ങനെ മനസ്സിലായി സാറാണ് കുക്ക് ചെയ്യുന്നതെന്ന കാര്യം?"
" അതു കൊള്ളാം ഹയാത്തി എന്താണ് കരുതിയത് ഞാൻ ഇതു വരെ ഉറക്കായിരുന്നു എന്നോ? ഹലോ sleeping beauty... അതിനൊന്നും ഈ ജിതയെ കിട്ടില്ല, ഞാൻ ഒരു 7:30ക്ക് തന്നെ എഴുന്നേറ്റിരുന്നു..." അവൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഓഹോ...എന്നിട്ട് പിന്നെയും വെറുതെ കിടന്നതായിരിക്കും അല്ലേ..." ഞാൻ ചമ്മലോടെ അവളെ നോക്കി ചിരിച്ചു.
" അല്ലാതെ പിന്നെ... ഞാൻ എഴുന്നേറ്റ് വരുമ്പോൾ ഭയ്യ അവിടെ ഹാളിലിരുന്നു കൊണ്ടു ലാപ്‌ടോപ്പിൽ എന്തോ work ചെയ്യുന്നുണ്ടായിരുന്നു, ഞാൻ കോഫീ ഉണ്ടാകട്ടെ എന്നു ചോദിച്ചപ്പോൾ ഭയ്യയാണ് പറഞ്ഞത് ബ്രേക്ക്ഫാസ്റ്റ് ഭയ്യ ഉണ്ടാക്കാം എന്നു, പിന്നെ അവിടെ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഞാൻ ഇവിടെ വന്നു കിടന്നുവെന്നേ ഉള്ളൂ..."
" എങ്കിൽ പിന്നെ എന്നെ വിളിച്ചു കൂടായിരുന്നില്ലേ?" ഞാൻ അവളെ നോക്കി ചോദിച്ചു.
" ഞാൻ വിളിക്കാൻ നോക്കിയതാണ്, പക്ഷേ ഹയാത്തിയുടെ സ്നേഹനിധിയായ ബോസ് വിട്ടില്ല, ഇന്നലെ ലേറ്റ് ആയിട്ടല്ലേ കിടന്നത്, ഹയാത്തി ഉറങ്ങിക്കോട്ടെ എന്നു പറഞ്ഞു..."
"വാട്ട്!!! തന്റെ ഭയ്യ അങ്ങനെ പറയാനോ! നോ ചാൻസ്..."
"പറഞ്ഞെന്നേ, പിന്നെ PAയോട് എന്തൊരു സ്നേഹം എന്നൊക്കെ പറഞ്ഞു ഞാൻ കളിയാക്കിയപ്പോൾ ഭയ്യ പറഞ്ഞു ഹയാത്തി മീറ്റിങിന് ഇടയിൽ ഉറങ്ങിപ്പോഴേക്കും അതാണ് അങ്ങനെ പറഞ്ഞതെന്ന് വെറുതെ പറഞ്ഞു..." ഇതും പറഞ്ഞു സ്വയം ചിരിച്ചുകൊണ്ട് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു.
വെറുതെ അല്ല, അന്നത്തെ പോലെ ഞാൻ മീറ്റിങ്ങിനിടയിൽ ഉറങ്ങിയേക്കും എന്ന ഭയത്തിലാണ് അയാൾ അത് ചെയ്തത്, അത് വെറുതെ പറഞ്ഞതെന്നാണ് ഈ പൊട്ടി വിചാരിക്കുന്നത്... അടിപൊളി...
" സംശയം ഒക്കെ തീർന്നെങ്കിൽ നമുക്ക് ഹായാത്തിയുടെ സ്നേഹനിധിയായ ബോസിന്റെ ടേസ്റ്റി ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോകാം..." അവൾ ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു എന്നെ നോക്കി.
ചിരിക്കുകയെല്ലാതെ വേറെ വഴിയില്ല, ഞാനും പതുക്കെ ചിരിച്ചുകൊണ്ട് അവളെ നോക്കി തലയനക്കി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞങ്ങൾ ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു, അവിടെ പ്ലേറ്റുകളിലായി എന്തൊക്കെയോ നിറച്ചു വെച്ചിരിക്കുന്നത് കണ്ടു.
ഇതൊക്കെ ജീവിതത്തിൽ തന്നെ ആദ്യമായിട്ട് കാണുകയാണ്... പപ്പയുടെ നിർബന്ധം കാരണം വീട്ടിൽ ഒരുക്കലും ഇതു പോലുള്ള ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ഒന്നും തന്നെ ഉണ്ടാകാറില്ല, ദോശ, ഇഡ്ഡലി, ഇതൊക്കെയാണ് എന്നും വീട്ടിൽ രാവിലെ ഉണ്ടാകാറുള്ള ഭക്ഷണങ്ങൾ...
"ഇതെന്താ ഭയ്യാ രണ്ട് പ്ലേറ്റ് മാത്രം ഞങ്ങൾ മൂന്ന് പേരില്ലേ?" ജിതയുടെ ആ ചോദ്യം കേട്ടപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത്.
അവിടെ രണ്ട് പ്ലേറ്റുകൾ മാത്രമേ ഉള്ളൂ... ഇനി ഇയാൾ എനിക്ക് ബ്രേക്ക്ഫാസ്റ്റ് ഇല്ല എന്നു മറ്റോ പറയുമോ? അത്രയും ദുഷ്ട്ടനൊന്നുമല്ല എന്നാണ് കരുതുന്നത്, ഇനി അങ്ങനെ പറഞ്ഞാൽ ഒരു മടിയും കൂടാതെ വന്ന വഴി തന്നെ തിരിച്ചു റൂമിലേക്ക് പോകാം... ഞാൻ അയാളുടെ മറുപടിക്കായി അയാളുടെ മുഖത്തേക്ക് നോക്കി.
" ഇത് രണ്ടും നിങ്ങൾക്കുള്ളതാണ്..." ഇതും പറഞ്ഞു അയാൾ അവിടെ ഉണ്ടായിരുന്ന ബ്ലാക്ക് കോഫീ നിറച്ച ഒരു കപ്പും എടുത്തു ഹാളിലേക്ക് നീങ്ങി.
അപ്പോഴാണ് ഞാൻ അയാളുടെ മുഖം ശരിക്കും ശ്രദ്ധിച്ചത്, ആകെ മൊത്തം എന്തോ സുഖമില്ലാത്തത് പോലെയുണ്ട്, ക്ഷീണമുണ്ടെന്ന് ആ മുഖത്ത് നിന്നും വായിച്ചറിയാൻ പറ്റുന്നുണ്ട്, എങ്ങനെ ക്ഷീണമില്ലാതിരിക്കും, മര്യാദയ്ക്ക് ഉറങ്ങിയാലല്ലേ...
അയാൾ ദൃഷ്‌ടിയിൽ നിന്നും മറഞ്ഞതും ഞാൻ എനിക്കടുത്തുണ്ടായിരുന്ന ചെയർ വലിച്ചെടുത്തു അതിലേക്കിരുന്നു.
ജിത എനിക്ക് മുന്നേ എന്റെ നേരെ എതിർവശത്തുള്ള ചെയറിൽ സ്ഥാനം പിടിച്ചിരുന്നു. പക്ഷേ അവൾ കഴിക്കാൻ ആരംഭിക്കാതെ എന്തോ ചിന്തിച്ചു കൊണ്ടിരിക്കലായിരുന്നു,എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യമാവും ചിന്തിക്കുന്നുണ്ടാവുക എന്ന കാര്യത്തിൽ സംശയമില്ല...
"ഓയ്..."ഞാൻ അവളുടെ മുഖത്തിന് മുന്നിലായി കൈവീശി അവളുടെ ശ്രദ്ധ തിരിച്ചു. അവൾ തലയുയർത്തി എന്നെ നോക്കി. " എന്താണ് ഒരാലോചന?"
ചോദിക്കേണ്ട എന്നു കരുതിയതാണ്, പക്ഷേ എന്തോ ആകാംഷ എന്താണെന്നറിയാൻ...
" ഏയ് ഞാൻ വെറുതെ... ഭയ്യ ടെൻഷൻ വന്നാൽ മാത്രമാണ് കുക്ക് ചെയ്യുക എന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്, പക്ഷേ സന്തോഷം വന്നാലും കുക്ക് ചെയ്യും എന്നത് ഇന്നാണ് മനസ്സിലായത്..."
"ങേ!!" എനിക്ക് അവൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.
" വർഷങ്ങൾക്ക് ശേഷം ഒരു ഫ്രണ്ടിനെ കണ്ട സന്തോഷത്തിലല്ലേ ഭയ്യ ഇപ്പോൾ ഉള്ളത്, ഇപ്പോൾ കുക്ക് ചെയ്തെങ്കിൽ അതിനർത്ഥം ഭയ്യ ഗുഡ് മൂഡിലും കുക്ക് ചെയ്യും എന്നല്ലേ?" അവൾ ശരിയല്ലേ എന്ന മട്ടിൽ എന്നെ നോക്കി.
ആഹാ... ബെസ്റ്റ്, നല്ല സിസ്റ്റർ, സ്വന്തം ഭയ്യ ഏത് മൂഡിലാണ് ഉള്ളതെന്നത് പോലും ഇവൾക്ക് മനസ്സിലായില്ലാലോ...ഞാൻ ഇതും മനസ്സിൽ പറഞ്ഞു അവളെ ശരി വെക്കുന്ന മട്ടിൽ പതിയെ തലയനക്കി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Colours industries ന്റെ ബിൽഡിങ്ങിനുള്ളിലേക്ക് കയറിയതും ഞങ്ങളെ പ്രതീക്ഷിച്ചു കൊണ്ടു നിൽക്കുന്നത് പോലെ രണ്ടുപേർ മുഖത്തു ഒരു ചിരിയും ഫിറ്റ് ചെയ്തു എന്റെയും ഹിറ്റ്‌ലരുടെയും അടുത്തേക്ക് വന്നു.
വന്ന ഉടനെ തന്നെ അവർ രണ്ടുപേരും ഹിറ്റ്ലരുടെ അടുത്ത് അവരെ പരിചയപെടുത്തി, അതിലൊരാൾ കമ്പിനി മാനേജരും, മറ്റെയാൾ സെക്രട്ടറിയുമാണ്, കുശലാന്വേഷണത്തിന് ശേഷം സെക്രട്ടറി ഞങ്ങളെ രണ്ടു പേരെയും ലിഫ്റ്റിനടുത്തേക്ക് നയിച്ചു.
"This way sir..." മൂന്നാം നിലയിൽ എത്തിയപ്പോൾ സെക്രട്ടറി ഇതും പറഞ്ഞു ആദ്യം പുറത്തേക്കിറങ്ങി. തൊട്ട് പിറകിലായി ഹിറ്റ്ലറും ഞാനും...
ഞങ്ങളെ കോൺഫറൻസ് റൂമിൽ ഇരുത്തിയ ശേഷം അയാൾ പുറത്തേക്ക് പോയി. അവിടെ ഞങ്ങളെ കൂടാതെ വേറെയാരും ഉണ്ടായിരുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ മീറ്റിങിന് ആവശ്യമുള്ള ഫയൽസ് ഒക്കെ ഓർഡർ അനുസരിച്ചു എടുത്തു വെക്കാൻ തുടങ്ങി, ഇല്ലെങ്കിൽ കഴിഞ്ഞ മീറ്റിങ്ങിൽ സംഭവിച്ചത് പോലെ പണി കിട്ടിയേക്കും...
അപ്പോഴാണ് ഹിറ്റ്ലർ ടേബിളിൽ തലയും താഴ്ത്തി കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്, ഇയാൾക്ക് എന്ത് പറ്റി? ഞാൻ കാര്യം മനസ്സിലാവാതെ അയാളെ നോക്കി.
വിളിച്ചാലോ? പനിയോ മറ്റോ ഉള്ളത് പോലെ തോന്നിയിരുന്നു നേരത്തേ മുഖം കണ്ടപ്പോൾ തന്നെ, ഇനി ഇപ്പോൾ വല്ല ബോധവും പോയി കിടക്കുന്നതായിരിക്കുമോ? ഞാൻ ചെറിയൊരു ഭയത്തോടെ അയാളെ നോക്കി. എന്തായാലും ഒന്ന് വിളിച്ചു നോക്കാം...
" സാർ..."ഹിറ്റ്‌ലറെ വിളിക്കാനായി വായ് തുറന്നപ്പോഴായിരുന്നു വാതിൽക്കൽ ആരുടെയോ കാൽപെരുമാറ്റം കേട്ടത്, ഞാൻ അങ്ങോട്ടേക്ക് നോക്കി.
രാഹുൽ സാറും, സാറിന്റെ പേഴ്സണൽ സെക്രട്ടറിയുമായിരുന്നു അത്.
"ഹേയ്, ഗുഡ് മോർണിംഗ്..." അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
" ഗുഡ് മോർണിംഗ് സാർ..." ഞാനും അയാൾക്ക് തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു.
" നിനക്ക് എന്ത് പറ്റി ഹർഷാ..." സംസാരം കേട്ട് തലയുയർത്തി നോക്കിയ ഹിറ്റ്‌ലറെ നോക്കി രാഹുൽ സാർ ചോദിച്ചു.
" Nothing എന്തോ ഒരു ചെറിയ തലവേദന...." മുഖത്ത് മാത്രമല്ല ശബ്ദത്തിലും ക്ഷീണം ബാധിച്ചത് പോലെ തോന്നി എനിക്ക് അപ്പോൾ അയാളുടെ ശബ്ദം കേട്ടപ്പോൾ.
" തലവേദന മാത്രമാണോ നിന്റെ മുഖം കണ്ടിട്ട് പനിയുള്ളത് പോലെ ഉണ്ടല്ലോ..." രാഹുൽ സാർ സംശയത്തോടെ പറഞ്ഞു.
" അത് നിനക്ക് വെറുതെ തോന്നുന്നതാണ്..." ഇതും പറഞ്ഞു ഹിറ്റ്ലർ അയാളുടെ ചെയർ പിറകോട്ടേക്ക് മാറ്റി എഴുന്നേറ്റു.
" ഒരു മിനിറ്റ്, ഞാൻ അലക്‌സിനോട് ഒരു കോഫി കൊണ്ടുവരാൻ പറയാം..." രാഹുൽ സാർ ഇതും പറഞ്ഞു ഡോറിനടുത്ത് ആരുമായോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്ന സാറിന്റെ സെക്രട്ടറിയുടെ അടുത്തേക്ക് നടന്നു.
രാഹുൽ സാർ പോയതും, ഇയാൾ ഇപ്പോൾ എന്തിനാണ് എഴുന്നേറ്റതെന്നറിയാനായി ഞാൻ ഹിറ്റ്‌ലറെ നോക്കി.
" ആഹ്, മിസ്സ്: ഹയാത്തി മീറ്റിങിന് വേണ്ടി എല്ലാം prepared അല്ലേ?" അയാൾ എന്നെ നോക്കി ചോദിച്ചു.
" യെസ് സാർ..." ഞാൻ അയാളെ നോക്കി തലകുലുക്കി.
"ഗുഡ്..." അയാൾ തിരിഞ്ഞു നിന്നു.
ഇയാൾക്ക് ഇതെന്തു പറ്റി! ആദ്യമായിട്ടാണ് ഇയാൾ ഇങ്ങനെ സൗമ്യമായി എന്നോട് സംസാരിക്കുന്നത്, ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി.
അയാൾ രാഹുൽ സാറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി, കൂടെ പോകണോ വേണ്ടയോ എന്നാലോചിച്ചു ഞാൻ അവിടെ തന്നെ നിന്നു. പോയേക്കാം... ഇപ്പോൾ ഉള്ള ഇയാളുടെ ഈ നല്ല മൂഡ് വെറുതെ കളയണ്ട...
ഞാൻ കയ്യിലുണ്ടായിരുന്ന ഫയൽ അവിടെയുണ്ടായിരുന്ന ലാപ്‌ടോപ്പിനടുത്തായി വെച്ചു.
പെട്ടന്ന്,
എന്തോ ഒരു ശബ്ദം കേട്ട് ഞാൻ നോക്കി.
ഓഹ് മൈ ഗോഡ്... അവിടെ കാഴ്ച കണ്ടപ്പോൾ ഞാൻ ഞെട്ടി!... ഹിറ്റ്ലർ നിലത്ത് വീണ് കിടക്കുന്നു. ഇയാൾ വീഴുന്ന ശബ്ദമാണോ ഞാൻ കേട്ടത്!!ഞാൻ കണ്ണും മിഴിച്ച്, കയ്യും കാലും അനക്കാൻ പോലും ആവാതെ അവിടെ തന്നെ നിന്നു.
"ഹർഷാ..." എന്നും വിളിച്ചു രാഹുൽ സാർ ഓടി വന്നപ്പോഴാണ് എനിക്കും ബോധം തെളിഞ്ഞത്, ഞാനും അയാളുടെ അടുത്തേക്ക് ഓടി...
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
സ്വന്തം point of viewയിൽ ബോധം കെട്ടു വീഴുന്നതൊക്കെ എഴുതാൻ നല്ല എളുപ്പമാണ്, പക്ഷേ മറ്റൊരാളുടെ povയിൽ എഴുതാൻ ഇത്തിരി പാടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്...😢
സ്റ്റോറി തീരെ രസമില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന് അറിയാം... ഈ ഗോവ ട്രിപ്പ് ഒന്ന് കഴിയട്ടെ... ഞാൻ ശരിയാക്കി തരാം... ☺️
വായിക്കുന്നവർ അവരുടെ കമന്റ്സും വോട്ടും തന്ന് അറിയിക്കുക, അപ്പോഴല്ലേ ഞങ്ങളെ പോലുള്ളവർക്ക് പിന്നെയും പെട്ടന്ന് എഴുതാനുള്ള മൂഡ് കിട്ടൂ...☺️😊
Bạn đang đọc truyện trên: Truyen247.Pro