chapter 26
പെട്ടന്ന് എഴുതി തീർത്ത ഒരു ചാപ്റ്ററാണ്, അതു കൊണ്ടു തെറ്റുകൾ കുറേയുണ്ടാകാൻ ചാൻസ് ഉണ്ട്...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"നിത്യാ ഹയാത്തിക്ക് ഇത് serve ചെയ്തു കൊടുക്ക്..." ഇതും പറഞ്ഞു അവിനാശ് ഒരു dish എടുത്തു നിത്യക്ക് നേർക്ക് നീട്ടി.
" ബാക്കിയുള്ള items പോലെയെല്ല ഇത് കുറച്ചു കഷ്ടപ്പെട്ട് കഴിക്കണം, അവി ഉണ്ടാക്കിയതാണ്..." ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു നിത്യ ആ ബൗളിൽ ഉണ്ടായിരുന്ന വെജ് പുലാവ് എടുത്തു എന്റെ പ്ലേറ്റിലേക്ക് ഇട്ടു.
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി.
എല്ലാവരും നല്ല ഹാപ്പി മൂഡിലാണ്, ഞാനും ഹിറ്റ്ലറും ഒഴികെ... നിത്യ ഗോവയിലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു,അതറിഞ്ഞിരു ന്നെങ്കിൽ ഇങ്ങോട്ടേക്ക് വരിക തന്നെയില്ലായിരുന്നു, എന്തെങ്കിലും ഒരു കാരണം കണ്ടെത്തി ഒഴിവാകുമായിരുന്നു, അന്ന് നിത്യയും ഹിറ്റ്‌ലറെ പോലെ തന്നെ ഡൽഹിയിൽ നിന്നും വന്നതെന്നാണ് ഞാൻ ഇത്രയും കാലം വിചാരിച്ചത്...
ഞാൻ മെല്ലെ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി, കളി ചിരിയിലൊന്നും പങ്കെടുക്കാതെ ഫുഡ് കഴിക്കുകയാണ് അയാൾ, അല്ല കഴിക്കുന്നത് പോലെ നടിക്കുകയാണ്... എന്നെ നോക്കിയിട്ടെല്ലെങ്കിലും ഇവരോടെങ്കിലും ഇയാൾ ഒന്ന് ചിരിച്ചിരുന്നെങ്കിൽ ചെറിയ സമാധാനം കിട്ടുമായിരുന്നു, പക്ഷേ ഇത്...
ഇനി ഒരു പക്ഷേ ഇയാളും നിത്യയെ കാണുന്നത് ഇന്നായിരിക്കുമോ? അത് കൊണ്ടായിരിക്കുമോ നേരത്തെ തലവേദന എന്ന് പറഞ്ഞിട്ടുണ്ടാവുക?!
" ഹയാത്തി...." പെട്ടന്ന് സൈഡിൽ നിന്നും നിത്യയുടെ ശബ്ദം കേട്ടതും ഞാൻ എന്റെ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.
"Huh!!" ഞാൻ അവളെ നോക്കി.
" എന്താണ് കഴിക്കാതെ ഈ ചിന്തിച്ചു നിൽക്കുന്നത്?" അവൾ ചോദിച്ചു.
"ഏയ്...ഞാൻ കഴിക്കുന്നുണ്ട്..." ഞാൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
ഇവിടേക്ക് വരുന്നത് വരെ നല്ല വിശപ്പുണ്ടായിരുന്നു, പക്ഷേ നിത്യയെയും മറ്റും കണ്ടതോടെ വയർ നിറഞ്ഞു. എന്നാലും നിത്യ എന്തിനാണ് കല്യാണം കഴിച്ചത്! കല്യാണം കഴിച്ചത് മാത്രമായിരുന്നെങ്കിൽ വിട്ടുകളയാമായിരുന്നു, ഇത് കൂടെ ഒരു കുട്ടിയും, ആദിയ... ആ കുട്ടിയെ കാണുമ്പോൾ ഹിറ്റ്ലർ വിചാരിക്കില്ലേ അന്ന് നിത്യയെ propose ചെയ്തിരുന്നെങ്കിൽ ആ ബേബി എന്നെയെല്ലേ ഡാഡി എന്നു വിളിക്കേണ്ടത്... അതിന് കാരണക്കാരിയായ എന്നോട് ഇപ്പോൾ ഉള്ളതിനെക്കാളേറെ ദേഷ്യം കൂടുകയും ചെയ്യും...ഇനിയുള്ള എന്റെ ഓഫീസ് ജീവിതം സ്വാഹാ... ഞാൻ ഇതും ചിന്തിച്ചു പേടിയോടെ ഹിറ്റ്‌ലറെ നോക്കി.
എന്നെ കൂടുതൽ പേടിപ്പിക്കുന്ന മട്ടിൽ തന്നെ ഒന്നും മിണ്ടാതെ കഴിച്ചുക്കൊണ്ടിരിക്കുകയാണ് അയാൾ... ഇയാളെ നോക്കിയിരുന്നിട്ട് ഇനി ഒരു കാര്യവും ഇല്ല ഹയാ... ഞാൻ മനസ്സിൽ ഇതും പറഞ്ഞു അയാളെ മുഖത്തു നിന്നും കണ്ണെടുത്തു എന്റെ പ്ലേറ്റിലേക്ക് നോക്കാൻ തുനിഞ്ഞപ്പോഴായിരുന്നു ഒരു കള്ളച്ചിരിയോടെ മറ്റൊരു മുഖം എന്റെ കണ്ണിൽ പെട്ടത്....
ജിത!! ഇവളെന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്!! ഞാൻ പുരികം ഉയർത്തി അവളെ കാര്യം എന്താണെന്ന മട്ടിൽ നോക്കി. പക്ഷേ അവൾ എല്ലാം മനസ്സിലായി എന്ന മട്ടിൽ അതേ കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് അവളുടെ ഫുഡ് കഴിക്കാൻ തുടങ്ങി.
എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല, എന്താണാവോ ഇവൾക്ക് മനസ്സിലായത്? ഹിറ്റ്‌ലറെ പോലെ തന്നെ ഇവളെയും കുറച്ചു പേടിക്കണം, ഇന്നലെ ഇവിടേക്ക് ഫ്ലൈറ്റ് കയറിയത് തൊട്ട് എനിക്ക് ഒരോ പണി കിട്ടാൻ തുടങ്ങിയതാണ്, എപ്പോഴാണ് ഗോഡ് ഇതിനൊരവസാനം ഉണ്ടാവുക...ഞാൻ സങ്കടത്തോടെ ഓർത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഡിന്നർ ഒക്കെ കഴിഞ്ഞ് നിത്യയുടെ സ്‌പെഷൽ dessert ഉം കഴിച്ചിരിക്കുകയായിരുന്നു ഞങ്ങൾ, അപ്പോഴാണ് ഹിറ്റ്ലറും നിത്യയും കൂട്ടത്തിൽ ഇല്ല എന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്, ഇവർ രണ്ടാളും ഇതിവിടെപ്പോയി എന്നും ചിന്തിച്ചു ഞാൻ ഹിറ്റ്‌ലരെയും നിത്യയെയും അവിടെയൊക്കെ തിരഞ്ഞു. പക്ഷേ അവിടെ എവിടെയും കണ്ടില്ല,
രാഹുൽ സാറാകട്ടെ നിത്യയുടെ ഹസ്ബന്റ് അവിനാശുമായി എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, ജിതയാണെങ്കിൽ അവരുടെ മോൾ ആദിയയെ കളിപ്പിച്ചു കൊണ്ടിരിക്കലും, ഇവിടെ എത്തിയത് മുതൽ ഒരു ഒറ്റപ്പെട്ടത് പോലെ ഫീൽ ചെയ്യാൻ തുടങ്ങിയതാണ്, എങ്ങനെയെങ്കിലും ഇതൊക്കെ ഒന്ന് കഴിഞ്ഞു വീട്ടിലെത്തിയാൽ മതിയായിരുന്നു, ഇതും ചിന്തിച്ചു ഞാൻ നിത്യയുടെ വീട് മൊത്തം ഒന്ന് കണ്ണോടിച്ചു.
എല്ലാം നല്ല അടുക്കും ചിട്ടയോടും സൂക്ഷിച്ചിട്ടുണ്ട്, ആഴ്ചയിൽ ഒരു സൺഡേ മാത്രം ക്ലീൻ ചെയ്യുന്ന എന്റെ റൂമിന്റെ അവസ്ഥ ഞാൻ ആലോചിച്ചു നോക്കി. പറയാൻ പറ്റില്ല ചിലപ്പോൾ ഇതൊക്കെ maid ചെയ്തതാണെങ്കിലോ!! ഞാൻ സ്വയം എന്നെ തന്നെ സമാധാനിപ്പിച്ചു.
ചെറുതായി ദാഹിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ വെള്ളം എടുക്കാനായി അവിടെ നിന്നും എഴുന്നേറ്റ് ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു.
വെള്ളം കുടിച്ചു തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോഴാണ് ഗ്ലാസ് ഡോറിന് പുറത്തു ആരുടെയോ നിഴൽ പോലെ എന്തോ കണ്ടത്.
ഞാൻ മെല്ലെ ഗ്ലാസ് ഡോറിനടുത്തേക്ക് നടന്നു. അത് മറ്റാരുമായിരുന്നില്ല ഹിറ്റ്ലറും നിത്യയുമായിരുന്നു, മുഖഭാവം കണ്ടിട്ട് രണ്ടുപേരും സീരിയസായി എന്തോ സംസാരിക്കുകയാണെന്നു മാത്രം മനസ്സിലായി.
അവർ രണ്ടുപേരും സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. എന്റെ ഒരു ഓവർ സ്മാർട്നസ് കാരണം പിരിഞ്ഞു പോയതല്ലേ രണ്ടാളും. ആവശ്യമില്ലാതെ അന്ന് ഹിറ്റ്‌ലറുമായി വഴക്കിന് പോയി. അന്ന് അങ്ങനെ ഒരു വഴക്കിന് പോകേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എനിക്ക്...ഞാൻ എന്നോട് ദേഷ്യത്തോടെ ചോദിച്ചു.
" കുറ്റബോധമാണോ അതോ അസൂയയോ?" പെട്ടന്ന് പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.
രാഹുൽ സാർ ആയിരുന്നു അത്,
"Huh!!" അയാൾ പറഞ്ഞത് എന്താണെന്ന് ഞാൻ കേട്ടില്ലായിരുന്നു.
" അവർ ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് കാണുമ്പോൾ എന്താണ് മനസ്സിൽ തോന്നുന്നത് കുറ്റബോധമാണോ അതോ ദേഷ്യമാണോ എന്ന്??" അയാൾ എനിക്ക് മനസ്സിലാവുന്ന മട്ടിൽ വീണ്ടും ചോദിച്ചു.
എന്തിനാണ് അവർ സംസാരിക്കുന്നതിന് എനിക്ക് ദേഷ്യം തോന്നേണ്ടത്!! അയാൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
"കുറ്റബോധം ഓക്കെ ഞാൻ കാരണമാണെല്ലോ ഇവർ പിരിഞ്ഞത് എന്നോർക്കുമ്പോൾ തോന്നുന്നു, പക്ഷേ എന്തിനാണ് എനിക്ക് ദേഷ്യം വരുന്നത്??" ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.
"ചുമ്മാ...വെറുതെ ഒരു രസത്തിന് അങ്ങനെ തോന്നിയാലോ എന്നാലോചിച്ചു ചോദിച്ചതാണ്..." അയാൾ എന്നെ നോക്കി ഇളിച്ചു.
Huh!! ഇയാൾക്കെന്താണ് വട്ടായോ?
" സാർ എന്താണുദ്ദേശിച്ചത്?" ഇതും ചോദിച്ചുകൊണ്ട് ഞാൻ അയാളെ സംശയത്തോടെ നോക്കി.
" നത്തിംഗ്..." ഇതും പറഞ്ഞ് അയാൾ വീണ്ടും എന്നെ നോക്കി ഇളിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.
ഇതുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലാലോ ഇയാൾക്ക്, പെട്ടെന്ന് എന്തുപറ്റി ഇങ്ങനെ ഒരു സ്ക്രൂ ലൂസായ മട്ടിൽ കളിക്കാൻ... ഞാൻ ഇതും ചിന്തിച്ച് ഞാൻ അയാളെ തന്നെ നോക്കി.
പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്നെ നോക്കി. ഗോഡ് ഞാൻ പറഞ്ഞത് വല്ലതും ഇയാൾ കേട്ടോ!! ഞാൻ ചെറിയൊരു പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി.
" നേരത്തെ പറഞ്ഞതിന്റെ ഉദ്ദേശം അറിയണമെന്നുണ്ടെങ്കിൽ ഈ സാർ വിളി ഒഴിവാക്കിയാൽ മതി, എനിക്ക് ഇയാളുമായിട്ട് ഒരു ഫ്ലാഷ്ബാക്ക് ഒന്നുമില്ലല്ലോ ഹർഷയെ പോലെ ദേഷ്യപ്പെടാൻ...." പുഞ്ചിരിച്ചുകൊണ്ട് ഇതും പറഞ്ഞ് അയാൾ തിരിച്ച് മറ്റുള്ളവരുടെ അടുത്തേക്ക് പോയി.
അയാൾ എന്താണ് ശരിക്കും ഉദ്ദേശിച്ചത്!! സാർ വിളി ഒഴിവാക്കാൻ പറഞ്ഞത് അയാളെ ഒരു ഫ്രണ്ട് ആയിട്ട് കാണണം എന്നുള്ള ഉദ്ദേശത്തിലായിരിക്കുമോ? എല്ലാവരുടെയും തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്, നേരത്തെ ജിത ഇപ്പോൾ ഇതേ ഇയാളും... അതോ ഇനി എനിക്കാണോ വല്ലതും സംഭവിച്ചത്!!!
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" കേരളത്തിൽ വന്നാൽ വീട്ടിലേക്ക് വരണം," യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ നിത്യയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
എല്ലാവരും ഓരോന്നു പറയുമ്പോൾ എന്തെങ്കിലും പറയണമല്ലോ എന്നും ചിന്തിച്ചു ഞാനും നിത്യയെ നോക്കി വെറുതെ പറഞ്ഞെന്നേ ഉള്ളൂ..
" sure, അവിനാശിന്റെ റിലേറ്റീവ്‌സ് ഒക്കെ അവിടെയാണ്, അതു കൊണ്ടു ഇടയ്ക്കിടെ ഞങ്ങൾ അങ്ങോട്ടേക്ക് വരാറുണ്ട്, ഇനി വരുമ്പോൾ എന്തായാലും നിങ്ങളുടെ നാട്ടിലേക്കും വരാം..." അവളും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു പറഞ്ഞു.
" ഹയാത്തിയുടെ വീട്ടിൽ പോകുന്നതൊക്കെ കൊള്ളാം, പക്ഷേ ഹയാത്തിയോട് കോഫി ഒന്നും ഉണ്ടാക്കിത്തരാൻ ഒരിക്കലും പറയരുത് കേട്ടോ..." ജിത എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു.
ഞാൻ ജിതയെ നോക്കി കണ്ണുരുട്ടി, രാഹുൽ സാർ കാര്യം പിടികിട്ടി എന്നമട്ടിൽ എന്നെ നോക്കി ജിതയ്ക്ക് കമ്പിനി കൊടുത്തു ചിരിച്ചു, ഇയാൾക്ക് എങ്ങനെ എന്റെ കുക്കിങ്ങിനെ കുറിച്ചു മനസ്സിലായി എന്നറിയാതെ നിൽക്കുമ്പോഴാണ് ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്ന ഹിറ്റ്ലറെ ഞാൻ കണ്ടത് ഇയാൾ ഇതും പോയി എല്ലാവരും പറഞ്ഞു കൊടുത്തോ...
ഞാൻ രാഹുൽ സാറെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു, നിത്യയും അവിനാശും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നു.
" ഹയാത്തിയുടെ കോഫി ഒരിക്കൽ കുടിച്ചാൽ പിന്നെ ആ ആൾ പിന്നീടൊരിക്കലും ഒരു കോഫി തന്നെ കുടിച്ചെന്നു വരില്ല, അത്രയും ടേസ്റ്റിയാണ്..." അവർക്കുള്ള ഉത്തരം എന്നമട്ടിൽ ജിത വീണ്ടും എന്നെ കളിയാക്കി കൊണ്ടു പറഞ്ഞു.
അത് കേട്ടതും കാര്യം പിടി കിട്ടി എന്നർത്ഥത്തിൽ നിത്യയും അവിനാശും ചിരിച്ചു...ഹിറ്റ്ലർ അടുത്തുള്ളതിനാൽ തിരിച്ചൊന്നും മറുപടി പറയാനാവാതെ ഞാൻ അവരെ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം എന്റെ കണ്ണുകൾ ഹിറ്റ്ലറുടെ മുഖത്തേക്ക് തന്നെയായിരുന്നു, ജിത നിത്യയെ പറ്റിയും അവളുടെ കുക്കിങിനെയും വീടിനെയും പറ്റിയുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ വെറുതെ മൂളി കൊണ്ടിരിക്കുക മാത്രം ചെയ്യുന്നത് ഞാൻ കണ്ടു. അവളുടെ സംസാരമൊന്നും എനിക്ക് നേർക്ക് നീങ്ങിയേക്കല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനിരുന്നു.
" ആഹ്, ഇവിടെ വരുന്നതുവരെ ഭയ്യാക്ക് ഇവിടെ ഇങ്ങനെയൊരു ഫ്രണ്ട് ഉള്ള കാര്യം പറഞ്ഞിട്ടില്ലാലോ!!" ഇതും ചോദിച്ചുകൊണ്ട് ജിത ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി.
അയാൾ എന്തു മറുപടി കൊടുക്കും എന്നറിയാനായി ഞാനും ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" അത്, അത് പിന്നെ നിത്യ ഇപ്പോഴും ഇവിടെ തന്നെയാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു..." അയാൾ ജിതയുടെ മുഖത്തേക്ക് നോക്കാതെ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
വെറുതെ പറയുന്നതാണ് അതെന്ന് എന്നത് അയാളുടെ മുഖഭാവത്തിൽ നിന്ന് തന്നെ വായിച്ചറിയാൻ പറ്റും,
" ഓഹ്, നിത്യ ദീദി ആയിരുന്നല്ലേ പണ്ട് ഭയ്യാനെയും ഫ്രണ്ട്സിനെയും ഗോവയിലേക്ക് വിളിച്ചിരുന്നത്?നിത്യ ദീദി മുൻപ് ഡൽഹിയിൽ ആയിരുന്നുവെന്നും, ഭയ്യാന്റെ കൂടെ പഠിച്ചിരുന്നുവെന്നും ദീദി പറഞ്ഞിരുന്നു..." ജിത അയാൾക്കുള്ള മറുപടി എന്ന മട്ടിൽ പറഞ്ഞു.
ഇവൾ ഇതൊക്കെ എപ്പോൾ നിത്യയോട് ചോദിച്ചു എന്നും ചിന്തിച്ചു ഞാനവളെ നോക്കി. നിത്യയെക്കുറിച്ച് പറയുന്നത് ഇവൾ നിർത്തിയാൽ എനിക്ക് കുറച്ചു സമാധാനം ആകുമായിരുന്നു, നിത്യ എന്ന് കേൾക്കുമ്പോൾ തന്നെ ഹിറ്റ്ലർ ഇനി എനിക്ക് തരാൻ പോകുന്ന എട്ടിന്റെ പണികളാണ് എന്റെ മുന്നിൽ തെളിയുന്നത്, മിക്കവാറും ഈ ജോലിയും റിസൈൻ ചെയ്തു പോകൽ ആയിരിക്കും ഞാൻ....
" ഹയാത്തി യു നോ വാട്ട്, നിത്യ ദീദിയും അവിനാശ് ഭയ്യയും തമ്മിലുള്ളത് ലവ് മാരേജ് ആണ്..." ഞാൻ പേടിച്ചത് പോലെ തന്നെ അവൾ പെട്ടന്ന് എനിക്ക് നേർക്ക് തിരിഞ്ഞു കൊണ്ടു പറഞ്ഞു.
ഞാൻ അവളോട് തിരിച്ചു എന്ത് മറുപടി പറയും എന്നറിയാതെ നിന്നു. കേട്ടത് ഒരു പുതിയ അറിവാണെങ്കിലും ഇപ്പോൾ ഞാനെന്തെങ്കിലും പറഞ്ഞാൽ ചിലപ്പോളത് ഹിറ്റ്ലർക്ക് എന്നോടുള്ള ദേഷ്യം കൂട്ടുകയേ ചെയ്യൂ, അത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.
" വെറും love മാരേജ് ഒന്നുമല്ല, seven years date ചെയ്തതിനുശേഷമാണ് അവരുടെ മേരേജ് കഴിഞ്ഞത്...." അവൾ എന്തോ വലിയ കാര്യം കണ്ടുപിടിച്ച എന്നമട്ടിൽ പറഞ്ഞു.
"What!!! ഏഴ് വർഷമോ???" ഇത് കേട്ടപ്പോൾ ഞാനറിയാതെ ഞെട്ടി.
" yeah, ഏഴുവർഷം എന്തുപറ്റി?" ജിത കാര്യം മനസ്സിലാവാതെ എന്നെ നോക്കി.
" അതെങ്ങനെ ശരിയാകും ഞാൻ കണ്ടിട്ട് തന്നെ അഞ്ച് വർ...." പെട്ടന്നാണ് ഞാൻ എന്താണ് പറയാൻ പോകുന്നതെന്നത് എനിക്ക് കത്തിയത്, ഞാൻ ജിതയുടെ മുഖത്ത് നിന്നും കണ്ണെടുത്ത് പേടിയോടെ ഹിറ്റ്ലറുടെ ഭാഗത്തേക്ക് നോക്കി അയാൾ ഇത് കേട്ട് കാണുമോ? കേട്ടിട്ടുണ്ടെങ്കിൽ ഒരു തുറിച്ചുനോട്ടം ഉറപ്പാണ്, പക്ഷേ ഹിറ്റ്ലർ നേരെ നോക്കി ഡ്രൈവിംഗ് തന്നെ ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു....
ഹാവൂ സമാധാനമായി അയാൾ കേട്ടില്ല എന്ന് തോന്നുന്നു പക്ഷേ പറയാൻ പറ്റില്ല കേട്ടിട്ടും കേൾക്കാതെ മാതിരി നടിക്കാൻ ഇയാൾക്ക് നന്നായിട്ടറിയാം... എന്തൊക്കെ സംഭവിച്ചാലും ഇനിയുള്ള എന്റെ യാത്ര നരക തുല്യമായിരിക്കും എന്നതുറപ്പാണ്... ഞാൻ സങ്കടത്തോടെ മനസ്സിലുറപ്പിച്ചു.
" ഹയാത്തി എന്താ പറഞ്ഞത്?" ഇതും ചോദിച്ചു ജിത എന്റെ തോളിൽ തട്ടി.
"Huh, nothing...ഞാൻ വേറെ എന്തോ ഓർത്തു പോയതാണ്..." ഞാൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
അവൾ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ എന്റെ ഭാഗ്യത്തിന് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തി...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"ഓഹ് മൈ ഗോഡ്... അപ്പോൾ നിനക്ക് ഈ നിത്യ ഗോവയിൽ ആണെന്നുള്ള കാര്യം അറിയില്ലേ?" ആഷി ഫോണിലൂടെ ചോദിച്ചു.
"എങ്ങനെ അറിയാൻ... ഞാൻ കരുതിയത് നിത്യയും അന്ന് ഹിറ്റ്‌ലറെ പോലെ തന്നെ ഡൽഹിയിൽ നിന്നും വന്നതെന്നാണ്..." ഞാൻ അവളോടായി പറഞ്ഞു.
"കൊള്ളാം... അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ നിനക്ക് ഇന്ന് നല്ല എട്ടിന്റെ പണി തന്നെ കിട്ടി അല്ലേ..." ആഷി ചിരിയോടെ ചോദിച്ചു.
"ഇതൊന്നും എട്ടിന്റെ പണിയല്ല മോളെ... അതിലും വലിയ പണിയാണ്..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
" ഹഹഹ...എന്തായാലും ഇന്നത്തെ നിന്റെ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത ദിവസമായില്ലേ..."
"മമ്..." ഞാൻ വെറുതെ ഒന്ന് മൂളി... " ആഹ്, പിന്നെ വേറെയൊരു interesting കാര്യം കൂടി ജിതയുടെ വായിൽ നിന്നും കേട്ടു..." ഞാൻ പെട്ടെന്ന് ഓർമ വന്നപ്പോൾ അവളോടായി പറഞ്ഞു.
"എന്താ..."
" നിത്യയുടെയും അവിനാശിന്റെയും ലവ് മാരേജ് ആണ്..."
" അത് പിന്നെ ഊഹിക്കാൻ പറ്റുന്നതല്ല ഉള്ളൂ... ഇവിടെ ഉള്ള അയാളും അവിടെ ഉള്ള നിത്യയും എങ്ങനെ ഒരു arranged marriage കഴിക്കാനാണ്..." എന്നെ തടഞ്ഞു കൊണ്ടു അവൾ ഇടയ്ക്ക് കയറി പറഞ്ഞു.
"അതല്ല, അവരുടെ റിലേഷൻഷിപ്പ് തുടങ്ങി ഏഴ് വർഷത്തിന് ശേഷമാണ് അവർ മാരേജ് കഴിക്കുന്നത്..."
" അതിനിപ്പോൾ എന്താ? ആരെങ്കിലും ലവ് ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ മാരേജ് കഴിക്കുമോ?"
" എന്റെ ആഷീ... ഞാൻ ഹിറ്റ്‌ലറെ first മീറ്റ് ചെയ്തിട്ട് കൃത്യം ഇപ്പോൾ five years ആവുന്നതേ ഉള്ളൂ..."
"Yeah... അത് നീ പറഞ്ഞതല്ലേ...wait, wait, നീ മീറ്റ് ചെയ്തിട്ട് അഞ്ചു വർഷം, നിത്യ അവിനാശുമായിട്ട് date ചെയ്തത് ഏഴ് വർഷം!! ഇതെങ്ങനെ ശരിയാകും??!" അവസാനം അവൾക്ക് കാര്യം കത്തി.
" അതാണ് എനിക്കും മനസ്സിലാവാത്തത്, അന്ന് ഹിറ്റ്ലറുടെ കൂടെയുണ്ടായിരുന്ന ഫ്രണ്ട് ഹിറ്റ്ലർ അന്ന് നിത്യയെ propose ചെയ്യാൻ നിൽക്കുയാണെന്നാണ് പറഞ്ഞത്, പക്ഷേ സെവൻ years എന്നു പറയുമ്പോൾ നിത്യക്ക് അന്നേ ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നെല്ലേ അർത്ഥം?" ഞാൻ നേരത്തെ ജിതയോട് ചോദിക്കാൻ പോയ സംശയം ആഷിയോടായി ചോദിച്ചു.
" അത് ശരിയാണ്, ഇനിയിപ്പോൾ ഹിറ്റ്ലറുടെ ഫ്രണ്ട് അന്ന് വെറുതെ പറഞ്ഞതാകുമോ?" അവൾ അവളുടെ സംശയം പ്രകടിപ്പിച്ചു.
"ഏയ്, അങ്ങനെ വരാൻ ചാൻസ് കുറവാണ്, അങ്ങനെ വെറുതെ പറയാൻ തോന്നിക്കുന്ന ഒരു situation ആയിരുന്നില്ലാലോ അത്..."
"നിനക്ക് ഇതിനെ കുറിച്ചു ജിതയോട് തന്നെ ചോദിച്ചു കൂടെ?"
" അത് പറ്റില്ല, ജിത നിത്യ എന്ന ഫ്രണ്ട് ഹിറ്റ്‌ലർക്ക് ഉണ്ട് എന്ന കാര്യം പോലും അറിയുന്നത് ഇന്നാണ്, ഇല്ലെങ്കിലേ ആൾ ഞങ്ങളുടെ വിക്കിയുടെ ബാക്കിയാണ്, എന്തെങ്കിലും സംശയം തോന്നിയാൽ അത് കണ്ടുപിടിച്ചിട്ടേ പിന്നെ അടങ്ങുകയുള്ളൂ... അത് കൊണ്ട് ഈ കാര്യവും ചോദിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് പോകാൻ പറ്റില്ല..."
"അടിപൊളി,... നിനക്ക് ശരിക്കും ഹിറ്റ്‌ലർക്കും നിത്യക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നറിയണമെന്നുങ്കിൽ ഞാൻ ഒരു വിദ്യ പറയട്ടേ?"
"എന്താ?"
" ഹിറ്റ്ലറുടെ ഫ്രണ്ട് ഇല്ലേ ആ രാഹുൽ അയാളോട് പോയി ചോദിക്കുക?"
"അത് വേണ്ടാ... അയാൾ എല്ലാം പറഞ്ഞു തരും, പക്ഷേ അത് അതേ പോലെ തന്നെ ഹിറ്റ്ലറുടെ ചെവിയിലും എത്തും, അത് എനിക്ക് കൂടുതൽ തലവേദന തരുകയേ ചെയ്യുകയുള്ളൂ..." ഞാൻ അത് അപ്പോൾ തന്നെ നിരസിച്ചു.
" എങ്കിൽ പിന്നെ ഹിറ്റ്‌ലരോട് തന്നെ നേരിട്ട് പോയി ചോദിക്ക്, ഇല്ലെങ്കിൽ ആ നിത്യയോട്..." അവൾ എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
" പോടി...എന്തെങ്കിലും വഴി തെളിയുമായിരിക്കും... നമുക്ക് കാത്തിരിക്കാം..."
" തെളിഞ്ഞാൽ മതിയായിരുന്നു..." അവൾ ശബ്‌ദത്തിൽ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
ഞാൻ പതുക്കെ ചിരിച്ചു.
" നിങ്ങളുടെ റിട്ടേൺ എപ്പോഴാണ്? നീ ഒന്നും ഇല്ലാത്തത് കൊണ്ട് ഓഫീസിലൊന്നും പോകാൻ തോന്നുന്നില്ല..." അവൾ മടുപ്പോടെ പറഞ്ഞു.
" മറ്റന്നാൾ മോർണിംഗ്... അതു വരെ ഇവിടെ പിടിച്ചു നിൽക്കേണ്ടത് ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആഷിയുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞതിന് ശേഷം ഞാൻ വെറുതെ ക്ലോക്കിലേക്ക് നോക്കി.
വാട്ട്!! സമയം പന്ത്രണ്ട് കഴിഞ്ഞു, എന്നിട്ടും എനിക്കെന്താണ് ഉറക്കം വരാത്തത്!! ഒരു ദിവസത്തെ ഉറക്കം മൊത്തം ബാക്കിയില്ലേ എനിക്ക്... സാധാരണ ഇങ്ങനെ ഒന്ന് സംഭവിക്കാറില്ലാലോ എന്റെ ലൈഫിൽ,ഉറക്കം വരുന്നില്ല പക്ഷേ ചെറുതായി വിശക്കുന്നത് പോലെയുണ്ട്... നിത്യയുടെ ഫുഡ് ഒക്കെ അടിപൊളിയായിരുന്നെങ്കിലും കാര്യമായി ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല, അത് കൊണ്ടാണെന്നു തോന്നുന്നു...
പെട്ടന്നാണ് ഓർമ വന്നത്, ഫ്രിഡ്ജിൽ രാവിലെ ഐസ്ക്രീം കണ്ടിരുന്നെല്ലോ എന്നത്, തൽക്കാലം അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം... ഇല്ലെങ്കിലേ ഇതു പോലുള്ള നട്ട പാതിരായ്ക്ക് ഐസ്ക്രീം കഴിക്കാൻ നല്ല രസമാണ്...ഞാൻ പതുക്കെ ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.
ഹിറ്റ്ലറും ജിതയും ഉറക്കിലാണെന്ന് അവരുടെ ഡോറിനടിയിൽ കൂടി ലൈറ്റ് ഒന്നും കാണാത്തതിനാൽ ഞാൻ ഉറപ്പിച്ചു. പിന്നെ പതുക്കെ തപ്പി തടഞ്ഞു ഒരു വിധം കിച്ചണിലേക്ക് നടക്കാൻ തുടങ്ങി.അവർ രണ്ടുപേരും എഴുന്നേറ്റെങ്കിലോ എന്നു പേടിച്ചു ഞാൻ ലൈറ്റ് പോലും ഓൺ ചെയ്തില്ല.
കിച്ചണിൽ എത്തി ഞാൻ ഫ്രീസർ തുറന്നു, പക്ഷേ അതിൽ ഞാൻ രാവിലെ കണ്ടിരുന്ന ഐസ്ക്രീം മാത്രം ഇല്ലായിരുന്നു. അതെവിടെ പോയി എന്നും ചിന്തിച്ചു ഞാൻ ഫ്രീസർ മൊത്തം നോക്കി.
അതാരായിരിക്കും എടുത്തുണ്ടാവുക? ജിതയായിരിക്കുമോ!! ഏയ് അവളായിരിക്കില്ല, ഞാൻ ഇന്ന് മൊത്തം അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നില്ലേ!! ഇനി ഹിറ്റ്‌ലറായിരിക്കുമോ? അയാൾക്ക് ഐസ്ക്രീം ഒക്കെ കഴിക്കുന്ന ശീലമൊക്കെയുണ്ടോ??...
ആ...എന്തെങ്കിലും ആവട്ടെ... അത് എന്തായാലും പോയി, ഇനി വേറെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാം... ഞാൻ ഫ്രിഡ്ജ് തുറന്നു.
അതിൽ രണ്ട് ചോക്ലേറ്റ് ബാർ കിടക്കുന്നത് കണ്ടു. ചോക്ലേറ്റ് എങ്കിൽ ചോക്ലേറ്റ്...ഞാൻ അതെടുത്ത് ഓപ്പൺ ചെയ്തു കഴിച്ചുകൊണ്ടു തിരിച്ചു റൂമിലേക്ക് നടക്കാൻ തുടങ്ങി.
അപ്പോഴാണ് ഓർമ വന്നത് ജിത നേരത്തെ എന്റെ ചാർജർ എടുത്തിരുന്നെല്ലോ എന്നത്, ഹാളിൽ വെച്ചായിരുന്നു അവൾ അവളുടെ ഫോൺ ചാർജ് ചെയ്തത് ഇപ്പോഴും അത് അവിടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു...ഇതും സ്വയം പറഞ്ഞു ഞാൻ ഹാളിലേക്ക് നടന്നു.
സോഫയുടെ അടുത്തായിട്ടുള്ള ടേബിളിൽ കാണുമായിരിക്കും എന്നും ചിന്തിച്ചു ഞാൻ സോഫയുടെ അടുത്തേക്ക് നടന്നതും,
പെട്ടന്ന്,
ആരെയോ തടഞ്ഞു കാൽ തെന്നി ഞാൻ നിലത്തേക്ക് വീണു...
"മമ്മീ..." കാൽ നല്ല പോലെ വേദനിച്ചതിനാൽ ഞാൻ അറിയാതെ ശബ്ദമുണ്ടാക്കി പോയി.
അപ്പോൾ തന്നെയായിരുന്നു ഹാളിലെ ലൈറ്റ് ഓണായതും,
"എന്താ അവിടെ??" എന്നും ചോദിച്ചുള്ള ഹിറ്റ്ലറുടെ ശബ്ദം കേട്ടതും,...
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
* പലർക്കും doubt ഉണ്ടാകും നിത്യ ഗോവയിൽ ആണെന്നുള്ള ഹയാത്തിക്ക് അറിയില്ലേ എന്നുള്ളത്! ആ കാര്യം ഹിറ്റ്‌ലർക്കും നമുക്കും മാത്രമേ അറിയൂ...😀😛
കുറച്ചു busyആണ് എന്നാലും next update നേരത്തെ ചെയ്യാൻ പരമാവധി ശ്രമിക്കാം...☺️
വോട്ടും കമന്റും ചെയ്യാൻ മറക്കല്ലേ...☺️☺️
Bạn đang đọc truyện trên: Truyen247.Pro