Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 25

വലിയ മൂഡ് ഇല്ലാതെയാണ് ഇങ്ങോട്ട് കയറിയതെങ്കിലും ജിത അതൊക്കെ മാറ്റി തന്നു. ജിതയുടെ സ്വഭാവം വിക്കിയുടെ സ്വഭാവവുമായി നല്ല സാമ്യം തോന്നി, കാര്യം അവന് ഈ ഷോപ്പിംഗ് ഇഷ്ടമെല്ലെങ്കിലും എപ്പോൾ വിളിച്ചാലും കൂടെ വന്നോളും, എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ അവന്റെ കൂടെ ഒരു ഔട്ടിങ് പോയാൽ മാറിക്കൊള്ളും എന്റെ എല്ലാ ടെൻഷനും,

ഒന്നര മണിക്കൂർ അവിടെയും ഇവിടെയും  കറങ്ങിയത്തിന് ശേഷമാണ് ഞങ്ങൾ ഹിറ്റ്ലർ കാറിൽ തന്നെ ഇരിക്കുകയാണെല്ലോ എന്നോർത്തത്, അതോർമ വന്നതും പെട്ടന്ന് തന്നെ ഷോപ്പിംഗ് തീർത്ത് ഞങ്ങൾ പുറത്തേക്ക് നടന്നു.

പെട്ടന്ന്,

"ഔച്ച്‌..."സ്പീഡിൽ ലിഫ്റ്റിനടുത്തേക്ക് നടക്കുന്നതിനിടയിൽ എതിരെ വന്ന ഒരാളുമായി ഞാൻ കൂട്ടിമുട്ടി.

"സോറി..." ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ ഇതും പറഞ്ഞു മുന്നോട്ടേക്ക് നടക്കാൻ തുനിഞ്ഞു.

" oops, സോറി, സോറി..." ആ ആളും എന്നെ നോക്കി പറയുന്നത് ഞാൻ കേട്ടു.

ഞാൻ തിരിഞ്ഞു അവരെ നോക്കി, കണ്ടാൽ എന്റെയൊക്കെ തന്നെ age തോന്നിക്കുന്ന ഒരു പെൺക്കുട്ടിയായിരുന്നു അത്., ഫോണിൽ ആരുമായോ സംസാരിച്ചു കൊണ്ട് നിൽക്കുകയാണെന്ന് ഫോൺ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

"It's ok..." ചെറിയൊരു വേദനയുണ്ടായിരുന്നെങ്കിലും ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.

അവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവർ വീണ്ടും ഫോൺ എടുത്തു ചെവിയിൽ വെച്ചു സംസാരിച്ചു കൊണ്ടു മുന്നോട്ടേക്ക് നടന്നു പോയി.

വീണ്ടും മുന്നോട്ടേക്ക് നടന്ന ഞാൻ പെട്ടെന്ന് നിന്നു. എന്നിട്ട് പിറകിലേക്ക് ഒന്ന് നോക്കി. ആ പെൺകുട്ടി നടന്നു പോയ വഴിയേ. അവരെ എവിടെയോ കണ്ടു മറന്നത് പോലെയുണ്ട്, പക്ഷേ എവിടെ എന്നു മാത്രം ഓർമ വരുന്നില്ല. ഒന്ന് രണ്ടു നിമിഷം അതും ചിന്തിച്ചു നിന്നെങ്കിലും ജിത വിളിച്ചപ്പോൾ ഞാൻ വീണ്ടും മുന്നോട്ടേക്ക് നടക്കാൻ തുടങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ഞാനും വിചാരിച്ചിരുന്നു ഇത്രയും നേരമായിട്ടും എന്താണ് ഭയ്യ വിളിക്കാതിരുന്നത് എന്ന്, ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്..." ജിത സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു.

ഞങ്ങൾ അകത്തേക്ക് പോയ ഉടനെ തന്നെ ഹിറ്റ്ലർ തിരിച്ചു ഗസ്റ്റ് ഹൗസിലേക്ക് തന്നെ പോയിരുന്നത്ര...

ഞങ്ങളെ ഗസ്റ്റ് ഹൗസിൽ ഡ്രോപ്പ് ചെയ്തതിന് ശേഷം ഡ്രൈവർ തിരിച്ചു പോയി.

ഡോർ തുറക്കാനായി ഡോർ ബെൽ പ്രസ്സ് ചെയ്യാൻ പോയ ജിതയെ ഞാൻ തടഞ്ഞു, കാര്യം മനസ്സിലാവാതെ അവൾ എന്നെ നോക്കി.

"ചിലപ്പോൾ ഇയാളുടെ ഭയ്യ നല്ല ഉറക്കിലായിരിക്കും, വെറുതെ എഴുന്നേല്പിക്കണ്ട..." ഇതും പറഞ്ഞു ഞാൻ ബാഗ് തുറന്നു ഹിറ്റ്ലർ രാവിലെ തന്ന ഡോറിന്റെ ചാവി എടുത്തു ഡോർ തുറന്നു അകത്തേക്ക് കയറി.

എന്റെ ഊഹം ശരിയായിരുന്നു, ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ ഹിറ്റ്ലർ സോഫയിൽ കിടക്കുന്നത് കണ്ടു.

"അപ്പോൾ ശരിക്കും ഭയ്യക്ക് തലവേദന തന്നെയായിരുന്നു അല്ലേ" അത് കണ്ടപ്പോൾ ജിത ആരോടെന്നില്ലാതെ പറഞ്ഞു.

ഇവളുടെ സംശയം ഇതുവരെ കഴിഞ്ഞില്ലേ?? ഞാൻ ചിരിച്ചുകൊണ്ടു ചിന്തിച്ചു.

"ഇത് സംശയം അല്ല കേട്ടോ..." ജിതയുടെ മറുപടി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു അവളെ നോക്കി.

Oops...ഞാൻ പറഞ്ഞത് കുറച്ചുറക്കെയായി പോയോ!! തിരിച്ചു എന്തു പറയും എന്നറിയാതെ ഞാൻ അവളെ നോക്കി ഇളിച്ചു.

"സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ ഭയ്യക്ക് വല്ല പ്രോബ്ലവും ഉണ്ടോ എന്നു ചോദിക്കുന്നത് ഭയ്യനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ, എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഇന്ന് നല്ല ഫുഡ് കഴിക്കാമല്ലോ എന്നോർത്തു കൊണ്ടാണ്..." ജിത എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

"Huh!!" ഞാൻ അത്ഭുതത്തോടെ വായും പൊളിച്ചു അവളെ നോക്കി.

"പക്ഷേ എന്ത്‌ ചെയ്യാനാണ് ഭയ്യക്ക് ശരിക്കും തലവേദന തന്നെയെല്ലേ..." ഇതും പറഞ്ഞു സങ്കടത്തോടെ ഹിറ്റ്ലറെ നോക്കി.

നല്ല ബെസ്റ്റ് ബ്രദറും സിസ്റ്ററും,

"ആഹ്, നേരത്തെ ഹയാത്തിയോട് ചോദിക്കണം എന്നു കരുതിയതാണ്..." ഇതും പറഞ്ഞു ജിത എന്തോ ഓർമ വന്ന മട്ടിൽ എന്നെ നോക്കി.

എന്തെങ്കിലും പണിയായിരിക്കുമോ? ഞാൻ ചെറിയൊരു പേടിയോടെ അവളെ നോക്കി.

"ഹയാത്തിയും എന്നെ പോലെ first ടൈം ആണോ ഇവിടെ വരുന്നത്?"

"പിന്നെയെല്ലാതെ, നിങ്ങളുടെ കമ്പിനിയിൽ കയറിയിട്ട് തന്നെ ഒരു വർഷം തന്നെ ആയില്ല, കൂടാതെ സാറിന്റെ സെക്രട്ടറി ആയിട്ടും രണ്ടു മാസം ആവുന്നതെല്ലേ ഉള്ളൂ...പിന്നെ എങ്ങനെ..."

"Wait...wait...ഈ വീട്ടിൽ വന്നിട്ടുണ്ടോ എന്നല്ല ഞാൻ ഉദ്ദേശിച്ചത് ഇവിടെ ഗോവയിൽ ഇതിന് മുൻപ് വന്നിട്ടുണ്ടോ എന്നാണ്?" ഞാൻ പറയുന്നതിനിടയിൽ തന്നെ എന്നെ തടഞ്ഞുകൊണ്ട് അവൾ ഇടയ്ക്ക് കയറി പറഞ്ഞു.

"Huh!!"

ഈ ചോദ്യം പ്രതീക്ഷിച്ചതാണ് പക്ഷേ ഇപ്പോൾ പ്രതീക്ഷിച്ചില്ല, ഇവളോട് വന്നിരുന്നു എന്നു പറഞ്ഞാൽ ഹിറ്റ്ലർ എന്നെ കൊല്ലും ഇനി വന്നിട്ടില്ല എന്നു പറഞ്ഞിട്ട് എങ്ങനെയെങ്കിലും ഇവൾ അറിഞ്ഞാൽ ഇവൾ എന്നെ കൊന്നേക്കും ഇപ്പോൾ എന്തു പറയും... ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയാണെല്ലോ ഗോഡ്...

"അത്...അത് പിന്നെ...അന്ന്..." ഞാൻ തിരിച്ചു ഒന്നും പറയാനാവാതെ പരുങ്ങി കളിച്ചു.

പെട്ടന്ന്,

എന്നെ രക്ഷിച്ചു കൊണ്ടു എന്റെ ഫോൺ റിങ് ചെയ്തു, പപ്പയാണ്... ഞാൻ ജിതയെ നോക്കി ഇപ്പോൾ വരാം എന്നും പറഞ്ഞു റൂമിലേക്ക് നടന്നു. ഞാൻ തിരിച്ചു വരുമ്പോഴേക്കും അവൾ ഈ കാര്യം മറന്നെക്കണേ എന്നും പ്രാർത്ഥിച്ചു കൊണ്ടു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ആഷിയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ഡോറിൽ ആരോ തട്ടുന്നത് കേട്ടത്, ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു.

"എന്താ ജിതാ..." ഞാൻ ജിതയെ നോക്കി.

" ഉറക്കായിരുന്നോ ഹയാത്തി?" അവൾ സംശയത്തോടെ എന്നെ നോക്കി.

"ഏയ് അല്ല, ഫോണിൽ വെറുതെ കുത്തിക്കൊണ്ടിരിക്കലായിരുന്നു..." ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

"ഭയ്യ വിളിക്കുണ്ട് ഹയാത്തിയെ..."

"ഓഹ്..." ഞാൻ കയ്യിലുണ്ടായിരുന്ന ഫോൺ പെട്ടന്ന് തന്നെ അവിടെ വെച്ചതിന് ശേഷം അവളുടെ കൂടെ നടന്നു.

അയാൾ എന്തിനായിരിക്കും ഇപ്പോൾ എന്നെ വിളിക്കുന്നത്? നേരത്തെ പറയാതിരുന്ന വഴക്ക് ഇനി ഇപ്പോൾ പറയാനായിരിക്കുമോ? ജിതയുടെ മുന്നിൽ വെച്ചു എന്നെ വഴക്ക് പറഞ്ഞാൽ പിന്നെ തീർന്നു എല്ലാം... ഞാൻ ചെറിയൊരു പേടിയോടെ ഹിറ്റ്ലർ ഇരുന്ന സോഫയിലേക്ക് നോക്കി.

" ദേ ഹയാത്തി വന്നു, ഇനി കാര്യം പറയൂ..." ജിത ഹിറ്റ്‌ലറെ നോക്കി പറഞ്ഞു.

എന്ത് കാര്യം എന്ന് മനസ്സിലാവാതെ ഞാൻ അവരെ രണ്ടുപേരെയും മാറിമാറി നോക്കി.

"ആഹ്, ഇന്ന് night എന്റെ ഒരു ഫ്രണ്ട് ഞങ്ങളെ എല്ലാവരെയും ഡിന്നറിന് ക്ഷണിച്ചിട്ടുണ്ട്, so രണ്ടാളും ഒരു 7:30 ആകുമ്പോഴേക്കും റെഡിയായി നിൽക്കുക..." ഇതും പറഞ്ഞു അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു.

നിങ്ങൾക്ക് വരാൻ താല്പര്യമുണ്ടോ എന്നൊന്നും ചോദിക്കാതെ ഇങ്ങനെ ഓർഡർ ഇടാൻ മാത്രം ഇയാൾ ആര്?! എന്റെ ഗാർഡിയനോ?? വെറുതെ അല്ല ഇയാളെ എല്ലാവരും ഹിറ്റ്ലർ എന്ന് വിളിക്കുന്നത്, ഞാൻ ചെറിയൊരു ദേഷ്യത്തോടെ ചിന്തിച്ചു.

" അത് ഏത് ഫ്രണ്ട്?" ജിതയുടെ ശബ്ദം എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി.

" അത് അവിടെ പോയാൽ കാണാം..." ഇതും പറഞ്ഞു അയാൾ തിരിച്ചു അയാളുടെ റൂമിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ വീണ്ടും ക്ലോക്കിലേക്ക് നോക്കി. സമയം എട്ട് കഴിഞ്ഞു. ഞങ്ങളോട് 7:30ക്ക് റെഡിയായി നിൽക്കാൻ പറഞ്ഞിട്ട്, ഞങ്ങൾ ഹിറ്റ്ലറെ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി...

എന്താണ് ഇയാൾക്ക് ഇത്രയും നേരം റെഡിയാവാൻ ഉള്ളത്, ഒന്ന് രണ്ടു വട്ടം കതകിൽ തട്ടിയെങ്കിലും വീണ്ടും ക്ഷമ നശിച്ചു ജിത അയാളുടെ ഡോറിൽ തട്ടി.

"പോകാം..." ഒരഞ്ച് മിനിറ്റ് കഴിഞ്ഞു ഡോർ തുറന്ന് ഹിറ്റ്ലർ ജിതയെ നോക്കി ചോദിച്ചു.

"ഭയ്യാ ഗേൾസ് ആയ ഞങ്ങൾ കൃത്യം 7:30ക്ക് തന്നെ റെഡിയായി, എന്നിട്ടും ബോയ് ആയ ഭയ്യ ഇപ്പോഴാണ് റെഡിയാവുന്നത്, കഷ്ടം തന്നെയാണ് കേട്ടോ..." ജിത ഹിറ്റ്‌ലറെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.

"അത് ഞാൻ കരുതിയില്ല നീ ഇത്ര പെട്ടെന്ന് തന്നെ റെഡിയാവുമെന്ന്, എപ്പോഴും നീ ലേറ്റ് ആയിട്ടെല്ലെ വരാറുള്ളത്, അതാണ് ഞാനും ലേറ്റ് ആയത്,.." അയാൾ ജിതയെ നോക്കി പറഞ്ഞു.

"ഓഹ്, പിന്നെ പിന്നെ... എന്തായാലും ഭയ്യ വാ, ഇപ്പോൾ തന്നെ ലേറ്റ് ആയി." ഇതും പറഞ്ഞു ജിത സാറിന്റെ കയ്യും വലിച്ചുക്കൊണ്ട് പുറത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അത്യാവശ്യം ഒരു വലിയ വീടിന്റെ മുന്നിലായി ഹിറ്റ്ലർ കാർ പാർക്ക് ചെയ്തു. തൊട്ടടുത്തായി മറ്റൊരു കാർ പാർക്ക് ചെയ്ത് ഡോറിന് വെളിയിൽ കാത്തു നിൽക്കുന്ന രാഹുൽ സാറിനെയും കണ്ടു. ഞങ്ങളെ കണ്ടതും അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

"ഹായ് രാഹുൽ ഭയ്യാ..." രാഹുൽ സാറെ കണ്ടതും ജിത അയാളെ hug ചെയ്തു.
ജസ്റ്റ് ഒരു ഹായ് സാർ എന്ന് മാത്രം പറഞ്ഞു ഞാനും അയാളെ നോക്കി പുഞ്ചിരിച്ചു.

"നിങ്ങളെന്താണ് ഇത്രയും ലേറ്റ് ആയത്?" അയാൾ ഞങ്ങളെ മൂന്ന് പേരെയും നോക്കി ചോദിച്ചു.

"അത് ഈ വലിയ കുട്ടി റെഡിയാവാൻ ലേറ്റ് ആയതാണ്..."ജിത വീണ്ടും ഹിറ്റ്‌ലറെ കളിയാക്കി.

ജിതയുടെ ആ ഡയലോഗും ഹിറ്റ്ലറുടെ ജിതയുടെ നേർക്കുള്ള ദേഷ്യത്തോടെയുള്ള നോട്ടവും ഒക്കെ കണ്ടപ്പോൾ എനിക്കും രാഹുൽ സാറിനും ചിരി വന്നു. ഹിറ്റ്ലർ രാഹുൽ സാറിനെ പിടിച്ചു മുന്നോട്ടേക്ക് തള്ളി.

കോളിംഗ് ബെൽ അടിച്ചപ്പോൾ ഏകദേശം ഹിറ്റ്ലറുടെയും രാഹുൽ സാറിന്റെയും അത്ര തന്നെ age തോന്നിക്കുന്ന ഒരാൾ ഡോർ തുറന്നു. അയാളുടെ കയ്യിൽ ഒന്നോ രണ്ടോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും അയാൾ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു. ഇയാളുടെ ഫ്രണ്ട്സിന്റെ മാരേജ് കഴിഞ്ഞ് ഒരു കുട്ടി പോലും ആയി, ഇനി ഇയാളൊക്കെ എപ്പോഴാണാവോ ഒന്ന് കല്യാണം കഴിക്കുക....ഇതും ചിന്തിച്ചു ഞാൻ അകത്തേക്ക് കയറി.

"അവിനാശ് അവർ എത്തിയോ?" അപ്പോഴാണ് സൈഡിൽ നിന്നും ഒരു പെൺ ശബ്ദം കേട്ടത്.

ഞങ്ങൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി. കയ്യിൽ ജ്യൂസ് നിറച്ച ഒരു ട്രെയും കൊണ്ടു വന്ന ആ പെൺക്കുട്ടിയെ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി. ഇത് അവരെല്ലേ ഉച്ചക്ക് ആ മാളിൽ വെച്ചു ഞാനുമായി കൂട്ടിമുട്ടിയ ആൾ...

ജ്യൂസ് ഗ്ലാസ് ഓരോർത്തർക്കും കൊടുത്തുകൊണ്ട് അവർ എന്റെ മുന്നിൽ എത്തി.

"ഹേയ്, You must be hayathi, right?" അവൾ എന്നെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവരെ നോക്കി തലകുലുക്കി.

"രാഹുൽ ഇയാളെ കുറിച്ചു പറഞ്ഞിട്ടുണ്ട്," ഇതും പറഞ്ഞു അവർ രാഹുൽ സാറെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഞാനും സംശയത്തോടെ രാഹുൽ സാറെ നോക്കി, രാഹുൽ സാർ എന്നെ കുറിച്ച് എന്ത് പറയാൻ എന്ന് മനസ്സിലാവാതെ?!

" രാഹുൽ പറഞ്ഞത് തൊട്ടേ ഇയാളെ ഒന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ,... അവർ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.

ഞാൻ കാര്യം മനസ്സിലാവാതെ അവരെ തന്നെ നോക്കി. ഇവർ എന്തിനാണ് എന്നെ കാണാൻ കാത്തിരിക്കുന്നത്?

"ഓഹ്, സോറി ഞാൻ പരിചയപ്പെടുത്താൻ മറന്നു, ഞാൻ നിത്യ..." ഇതും പറഞ്ഞു അവർ പുഞ്ചിരിയോടെ എനിക്ക് നേർക്ക് കൈ നീട്ടി.

തിരിച്ചു ഷേക്ക്ഹാൻഡിനായി കൈ നീട്ടാൻ തുണിഞ്ഞപ്പോഴാണ്,

നിത്യ...നിത്യ....ഈ പേര്...ഈ പേര് ഞാൻ എവിടെയോ കേട്ടിരുന്നല്ലോ...പെട്ടന്നാണ് എനിക്ക് കത്തിയത്, നിത്യ! ഹിറ്റ്ലറുടെ നിത്യ... ഞാൻ ഞെട്ടലോടെ അവരെ നോക്കി. അതേ അവർ തന്നെ നിത്യ... ഞാൻ കാരണം ഹിറ്റ്‌ലർന് propose ചെയ്യാൻ സാധിക്കാതെ പോയ നിത്യ...

എന്റെ കണ്ണുകൾ എന്റെ സമ്മതം ചോദിക്കാതെ ഞാൻ പോലും അറിയാതെ ഹിറ്റ്ലറുടെ അടുത്തേക്ക് നീങ്ങി. അയാളുടെ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ ഇമ വെട്ടാതെ ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അയാൾ... ഇതെങ്ങനെ സംഭവിച്ചു... ഈ നിമിഷം ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിച്ചു ഞാൻ....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

അങ്ങനെ നിത്യയും വന്നു, ഇനിയെന്ത്???

ആദ്യമേ ക്ഷമ ചോദിക്കുകയാണ്, ഇനിയുള്ള എന്റെ അപ്ഡേറ്റ് ഡിസംബറിലാണ് ഉണ്ടാവുക, ഇനി വരുന്ന ദിവസങ്ങളിൽ കുറച്ചു busy ആണ്, അത് കൊണ്ട് എഴുതാൻ സമയം കിട്ടി എന്ന് വരില്ല, സോറി....☺️☺️

വോട്ടും കമന്റും ചെയ്യാൻ മറക്കണ്ട...☺️

Bạn đang đọc truyện trên: Truyen247.Pro