chapter 23
ഹേയ്...ഞാൻ വീണ്ടും വന്നു, നീണ്ട ഒരു വർഷത്തിന് ശേഷം...😀
കുറേ നാൾ എഴുതാത്തത് കൊണ്ടാണോ എന്നറിയില്ല എഴുത്തൊന്നും അങ്ങോട്ട് ശരിയാവുന്നില്ല....
നീളം കൂടിയ ചാപ്റ്റർ ആണെങ്കിലും, ചാപ്റ്റർ വായിച്ചിട്ട് എനിക്ക് തന്നെ എന്തോ വലുതായി ഇഷ്ടപെട്ടിട്ടില്ല, കൂടാതെ കുറേ തെറ്റുകളും, അത് കൊണ്ട് ആരും വലിയ പ്രതീക്ഷയെന്നും കൊടുത്തു ചാപ്റ്റർ വായിക്കരുതെന്ന് ആദ്യമേ പറയുന്നു...
അപ്ഡേറ്റ് ചെയ്യാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു, next അപ്ഡേറ്റും കുറച്ചു ലേറ്റ് ആയേക്കും... ഒരു december വരെ ഇങ്ങനെ അപ്ഡേറ്റ് ലേറ്റ് ആയെന്നു വരും,അതിന് ശേഷം ഞാൻ നന്നായി കൊള്ളാം....☺️☺️😉
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ വീണ്ടും എന്റെ മുഖത്തു നിന്നും ബ്ലാങ്കറ്റ് മാറ്റി മൊബൈൽ എടുത്തു ടൈം എത്രയായെന്നു നോക്കി.
12:30 കഴിഞ്ഞു...God...എനിക്കെന്താണ് ഉറക്കം വരാത്തത്... ഞാൻ ബ്ലാങ്കറ്റ് എടുത്ത് വീണ്ടും എന്റെ തലവഴി മുകളിലേക്കിട്ടു.
" നാളെ മോർണിംഗ് താൻ വേണം ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ..." ഹിറ്റ്ലറുടെ ശബ്ദം എന്റെ കാതിൽ വന്നടിഞ്ഞു.
ഞാൻ എന്റെ മുഖത്തു നിന്നും ബ്ലാങ്കറ്റ് മാറ്റി. അപ്പോൾ അതാണ് കാര്യം നാളെ morning ഹിറ്റ്ലർക്കു ബ്രേക്ക്ഫാസ്റ്റ് എന്ത് ഉണ്ടാകുമെന്ന ടെൻഷൻ എന്റെ ഉള്ളിൽ ശക്തിയായി ഉണ്ട്,അതു കൊണ്ടാണ് ഉറക്കം വരാത്തത്.
ഓഹ് ഗോഡ് ഞാൻ എന്തു തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും വലിയ പണികൾ കിട്ടുന്നത്.... ഞാൻ സങ്കടത്തോടെ ചിന്തിച്ചു.
മര്യാദിക്ക് ഒരു കോഫി പോലും ഉണ്ടാക്കാൻ അറിയില്ല, എന്നിട്ടാണ് ബ്രേക്ക് ഫാസ്റ്റ്., ഇനി എന്തു ചെയ്യും....
ഐഡിയ!! ഞാൻ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു ലോക്ക് മാറ്റി call ലിസ്റ്റ് എടുത്തു ആഷിയുടെ നമ്പറിൽ press ചെയ്തു.
റിങ് പോകുന്നുണ്ട് പക്ഷേ അവൾ ഫോൺ എടുക്കുന്നില്ല, ഞാൻ രണ്ടാമതും ട്രൈ ചെയ്തു.
"ഹലോ..." പാതി ഉറക്കത്തിലുള്ള ശബ്ദത്തിൽ ആഷിയുടെ ശബ്ദം കേട്ടു.
"നീ ഉറക്കായിരുന്നോ?"
"നീ ഗോവക്ക് തന്നെയെല്ലേ പോയത് ഇല്ലാതെ അമേരിക്കയിൽ ഒന്നുമെല്ലാലോ! നട്ടപാതിരായ്ക്ക് വിളിച്ചു ഉറങ്ങുകയാണോ എന്ന്..." അവൾ ദേഷ്യത്തോടെ പറഞ്ഞു.
"sorry yaar...എനിക്കിവിടെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
"നീ ഹിറ്റ്ലരുടെ കൂടെയെല്ലേ ഉള്ളത്, അപ്പോൾ നിനക്ക് പണി കിട്ടിയില്ലെങ്കിലാണ് അത്ഭുതം..."
"പോടി ദുഷ്ട്ടത്തി നിനക്കൊക്കെ വെറുതെ പറഞ്ഞാൽ മതിയല്ലോ..."
"അതേ പറഞ്ഞാൽ മതി, സ്വയം തന്നെ വരുത്തി വെച്ചതെല്ലേ, അനുഭവിച്ചോ..." അവളെ ഉറക്കിൽ നിന്നും വിളിച്ചുണർത്തിയ ദേഷ്യത്തിൽ പറഞ്ഞു.
" പാവം ഞാൻ..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
"അത് ബാക്കിയുള്ളവർക്കും തോന്നണ്ടേ ഹയാ..." അവൾ എന്നെ കളിയാക്കി.
"പോടീ... നീ നാളെ ഞാൻ എന്ത് ചെയ്യും, അത് പറ..." ഞാൻ സങ്കടത്തോടെ ചോദിച്ചു.
"എന്താണ് നിനക്ക് കിട്ടിയ പണി? അത് പറയ് ആദ്യം!!"
"നാളെ ആ ഹിറ്റ്ലർക്ക് അയാൾ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണം പോലും..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
"അടിപൊളി..ഹഹഹ..." ആഷി അതും പറഞ്ഞു പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"നിനക്കൊക്കെ ചിരിക്കാം... എന്നെങ്കിലും ഇത് പോലുള്ള ഒരു പണി നിനക്ക് കിട്ടുമ്പോൾ മനസ്സിലായിക്കൊള്ളും..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"അതിന് ഞാൻ ചിരിച്ചത് നിനക്ക് കിട്ടിയ പണിയോർത്തിട്ടാണെന്നു ആരു പറഞ്ഞു, എന്തായാലും നീ നാളെ മോർണിംഗ് വല്ലതും ഉണ്ടാക്കണം, അത് തിന്നാലുള്ള ആ ഹിറ്റ്ലറുടെ അവസ്ഥയോർത്തു ചിരിച്ചതാണ്..." അവൾ ഇതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി.
ഇവൾ ഈ പറഞ്ഞത് ഫോണിലായത് അവളുടെ ഭാഗ്യം, നേരിട്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ അവളുടെ മൂക്കിനിട്ട് ഒന്ന് കൊടുത്തിട്ടുണ്ടാകുമായിരുന്നു.
" നിന്റെ ചളി കേൾക്കാൻ ഇപ്പോൾ സമയം തീരെയില്ല, സമയം കിട്ടുമ്പോൾ ഞാൻ ഓർത്തു ചിരിച്ചുകൊള്ളാം...നീ ആദ്യം ഇതിനൊരു പരിഹാരം പറഞ്ഞു തരൂ...." ഞാനും അവളോട് തിരിച്ചടിച്ചു.
" ഇവിടെ നിന്ന് ഞാൻ ഇതിന് എന്ത് പരിഹാരമാണ് കാണിക്കേണ്ടത്?!"
" മോർണിംഗ് എനിക്ക് ഉണ്ടാകാൻ പറ്റുന്ന എന്തെങ്കിലും..."
"അയ്യോ...ദേ ഹയാ നീ വെറുതെ അവിവേകം ഒന്നും കാണിക്കരുത്, നാളെ നീ ഉണ്ടാക്കിയത് കഴിച്ചു അയാൾ വല്ലതും ഹോസ്പിറ്റലിൽ ആയാൽ നാളെയുള്ള മീറ്റിങ് ഒക്കെ കുഴപ്പമാകും..." അവൾ എന്നെ കളിയാക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
"ദേ ആഷി നീ ഓവർ ആക്കുന്നുണ്ട്, ഞാൻ കാൾ കട്ട് ചെയ്യാൻ പോകുകയാണ്..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"ഹഹഹ... ഓക്കെ, നിനക്ക് എന്താണ് ഞാൻ ഇപ്പോൾ പറഞ്ഞു തരേണ്ടത്?"
"എന്തെങ്കിലും, എനിക്ക് ഉണ്ടാക്കാൻ പറ്റുന്ന നല്ല ഈസിയായ വല്ലതും..."
"ഓഹോ, അപ്പോൾ ഈസിയായത് വല്ലതും പറഞ്ഞു തന്നാൽ മാഡത്തിനു കുക്ക് ചെയ്യാൻ പറ്റും എന്നാണോ പറയുന്നത്..." അവൾ പകുതി കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
"അങ്ങനെ എല്ലാം പറ്റില്ല, എനിക്ക് ചെയ്യാൻ പറ്റിയത് വല്ലതും പറഞ്ഞു തരൂ..."
"എന്റെ അറിവിൽ നിനക്ക് ആകെ ഉണ്ടാക്കാൻ അറിയുന്നത് Instant noodles ആണ്,..." അവൾ വീണ്ടും എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
" ദേ ആഷി,ഞാൻ സീരിയസ്സായി ചോദിക്കുന്നതാണ്..." ഞാൻ കുറച്ചു ഗൗരവത്തോടെ പറഞ്ഞു.
"സോറി,സോറി...നീ എന്തായാലും ഇപ്പോൾ നേരെ ശബ്ദമുണ്ടാക്കാതെ കിച്ചണിലേക്ക് പോ..എന്നിട്ട് അവിടെ എന്തൊക്കെയാണ് ഉള്ളതെന്ന് നോക്കൂ..."
"ഉം..."
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഡോർ തുറന്ന് ശബ്ദമുണ്ടാക്കാതെ കിച്ചണിലേക്ക് നടന്നു.
"ഹലോ ആഷി പറഞ്ഞോളൂ.."
"ഓക്കെ, അവിടെ ഇപ്പോൾ എന്തൊക്കെയാണ് ഉള്ളത്?"
"ഇവിടെ..." ഞാൻ ഇതും പറഞ്ഞു കിച്ചൺ മൊത്തം ഒന്ന് നോക്കി. "ഇവിടെ എല്ലാം ഉണ്ട്, ഓവൻ,മിക്സി,ഫ്രിഡ്ജ്, ടോസ്റ്റ."
"അങ്ങനെയെല്ല കുക്ക് ചെയ്യാൻ പറ്റിയ ഐറ്റംസ് എന്തൊക്കെയാണ് അവിടെ ഉള്ളതെന്ന്!!" അവൾ എന്നെ തടഞ്ഞുക്കൊണ്ട് ഇടയ്ക്ക് കയറി പറഞ്ഞു.
"ഓഹ് അങ്ങനെ...നിനക്ക് ഇപ്പോൾ എന്തൊക്കെയാണ് വേണ്ടത് എന്ന് ആദ്യം പറയ്, ഇവിടെ എല്ലാം ഉണ്ട്..." ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
"ഓക്കെ, ഹിറ്റ്‌ലർക്ക് ഏത് ടൈപ്പ് ബ്രേക്ക്ഫാസ്റ്റ് ആണ് ഇഷ്ട്ടം എന്ന് അറിയുമോ?"
"അതൊക്കെ അറിയാൻ ഞാൻ ആരാണ് അയാളുടെ? ജിതയുടെ സംസാരത്തിലും പിന്നെ night അയാൾ കഴിച്ച ഇറ്റാലിയൻ ഫുഡും വെച്ചു നോക്കുമ്പോൾ വെസ്റ്റേൺ സ്റ്റൈൽ ആവാനാണ് സാധ്യത..." ഞാൻ ഓർത്തുക്കൊണ്ട് പറഞ്ഞു.
" വെസ്റ്റേൺ സ്റ്റൈൽ ആവാനാണ് സാധ്യത എന്നു മാത്രം പറഞ്ഞാൽ പോരെ ഹയാ..." അവൾ എന്നെ കളിയാക്കി.
"അപ്പോൾ നീ അത് എനിക്ക് എങ്ങനെ അറിയാം എന്നു ചോദിക്കും, അത് കൊണ്ടാണ് ഇങ്ങനെ വിശദീകരിച്ചു പറഞ്ഞത്..." ഞാനും തിരിച്ചടിച്ചു.
"Owff...നീ എന്തായാലും ആ ഫ്രിഡ്ജിൽ സോസേജ് വല്ലതും ഉണ്ടോ എന്ന് നോക്ക്!"
"അതൊക്കെ ഉണ്ടാവും, ആ ഫ്രിഡ്ജ് തുറക്കുമ്പോൾ നല്ലൊരു സൂപ്പർ മാർക്കറ്റ് പോലെ ഉണ്ട്..." ഞാൻ ഇതും പറഞ്ഞു ഫ്രിഡ്ജ് തുറന്നു സോസേജ് നോക്കാൻ തുടങ്ങി.
"ആഹ്...കിട്ടി..." കൂടുതൽ ഒന്നും നോക്കേണ്ടി വന്നില്ല.
"കിട്ടിയോ? ഓക്കെ എന്നാൽ അവിടെ എവിടെയെങ്കിലും ബ്രഡ് കാണുന്നുണ്ടോ?"
"ആഹ്, അത് ഇവിടെ തന്നെയുണ്ട്.." ഞാൻ കബോർഡിൽ നിന്നും ബ്രഡ് പുറത്തേക്കെടുത്തുക്കൊണ്ട് പറഞ്ഞു.
"നെക്സ്റ്റ് എഗ്ഗ്.."
"ആഹ്, അതും ഇവിടെ തന്നെയുണ്ട്..." ഞാൻ അടുത്തുള്ള എഗ്ഗ് വെച്ച ട്രേ നോക്കി പറഞ്ഞു.
"ഓക്കെ, ഇനി നീ ആദ്യം ആ സോസേജ് ഫ്രൈ ചെയ്തെടുക്കണം, പിന്നെ ബ്രഡ് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കണം കൂടെ ആ എഗ്ഗും...പിന്നെ ഒരു ജ്യൂസ് വേണമെങ്കിൽ ഒരു കോഫിയും..." അവൾ എനിക്ക് വിശദീകരിച്ചു തന്നു.
"ഇത്രയേ ഉള്ളൂ...ഞാൻ കരുതി വലിയ പണിയായിരിക്കുമെന്നു...ഇതിനാണോ ഞാൻ ഇത്രയും ടെൻഷനടിച്ചത്!!അയ്യേ..."
" ബാക്കിയുള്ള എല്ലാവർക്കും ഇത് ഈസിയാണ്, പക്ഷേ എനിക്ക് തോന്നുന്നില്ല നിനക്ക് ഇത് എളുപ്പമായിരിക്കുമെന്ന്..." ആഷി ഫോണിലൂടെ പറഞ്ഞു.
"പോടീ...ഇതൊക്കെ എനിക്ക് കുറച്ചു പരിചയം ഉണ്ട്..." ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
"ഉണ്ടെങ്കിൽ നല്ലത്, പിന്നെ എഗ്ഗ് കൊണ്ടുപ്പോയി വേറെ ഒന്നിലും ഉണ്ടാക്കിയെക്കല്ല അവിടെയെവിടെയെങ്കിലും ഫ്രയിങ് പാൻ കാണും..." അവൾ വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി.
"പോടീ...നീ നോക്കിക്കോ എന്റെ ഫുഡും കഴിപ്പിച്ച് അയാളെ എങ്ങനെ എന്റെ വലയിലാക്കുന്നതെന്ന് " ഞാൻ അഹങ്കാരത്തോടെ പറഞ്ഞു.
"Owff... അത്രയും അഹങ്കാരം വേണോ ഹയാ...അവസാനം അയാൾ നിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് എടുത്തെറിയാതെ നോക്കണേ..." അവളും അതേ ട്യൂണിൽ പറഞ്ഞു.
" ഇതിനൊക്കെയുള്ള മറുപടി ഞാൻ നാളെ തരാം..."ഞാൻ പുച്ഛത്തോടെ പറഞ്ഞു.
"ഓഹ്...അതൊക്കെ അവിടെ നിൽക്കട്ടെ, നീ നേരത്തെ ഫോട്ടോ അയച്ച വീട്ടിൽ തന്നെയെല്ലേ താമസിക്കുന്നത്!എന്നിട്ട് അവിടെ ഒരു housematesഉം ഇല്ലേ?" ആഷി സംശയത്തോടെ ചോദിച്ചു.
"ഉണ്ടായിരുന്നു, ഒരു ഹസ്ബന്റും വൈഫുമായിരുന്നു ഇവിടെ ക്ലീൻ ഒക്കെ ചെയ്തിരുന്നത്, അവർ ഇവിടെ ഔട്ട് ഹൗസിൽ തന്നെയായിരുന്നു താമസം, പക്ഷേ ഇപ്പോൾ അവർ അവരുടെ നാട്ടിലേക്ക് പോയിട്ടാണ് ഉള്ളത്..." ഞാൻ ചെറിയ സങ്കടത്തോടെ പറഞ്ഞു.
"ഓഹോ...എനിക്ക് തോന്നുന്നു നിനക്ക് പണി തരാനായി കരുതി കൂട്ടി ഹിറ്റ്ലർ
അവരെ പറഞ്ഞയച്ചതാണെന്നാണ്..."
"ഈ സംശയം എനിക്കും തോന്നിയിരുന്നു, പക്ഷേ ആ ദുഷ്ട്ടന് എനിക്ക് കുക്കിങ് അറിയില്ല എന്ന കാര്യം അറിയില്ലാലോ!! പിന്നെയെന്തിന് ഇങ്ങ..."
"നിനക്ക് കുക്കിങ് അറിയില്ല എന്നത് അയാൾക്കറിയിലായിരിക്കും പക്ഷേ നിന്റെ ഉറക്കിനെ കുറിച്ചു അയാൾക്ക് നന്നായി അറിയില്ലേ?.." അവൾ എന്നെ തടഞ്ഞു ഇടക്ക് കയറി പറഞ്ഞു.
" ആഹ്...അങ്ങനെ ഒരു കാര്യം ഉണ്ടല്ലേ... വെറുതെ അല്ല അയാൾ മോർണിംഗ് 6:30 ആകുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് റെഡിയാവണം എന്നു പറഞ്ഞത്! ദുഷ്ട്ടൻ..." ഞാൻ ഹിറ്റ്ലർ കിടന്നിരുന്ന മുറിയുടെ ഡോർ നോക്കി പല്ലുറുമ്മി.
"ഹഹഹ, " ആഷി ചിരിക്കാൻ തുടങ്ങി.
" ഞാൻ നാളെ എഴുന്നേൽക്കാൻ ലേറ്റ് ആവുമ്പോൾ അതും പറഞ്ഞു എന്നെ വഴക്ക് പറയാം എന്നായിരിക്കും അയാളുടെ ഉദ്ദേശം, ഈ ഹയാത്തി ആരാണെന്ന് അയാൾ മോർണിംഗ് അറിയും..." ഞാൻ ഇതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു.
"നീ എന്ത് ചെയ്യാൻ പോകുന്നു?" ആഷി സംശയത്തോടെ ചോദിച്ചു.
" ഇനി ആകെ അത്ര സമയമല്ലേ ഉള്ളൂ... ഞാൻ ഉറങ്ങാതിരിക്കാൻ പോകുകയാണ്! ആറ് മണിയാവുന്നത് വരെ വല്ല മൂവിസും കണ്ടിരിക്കാൻ പോകുകയാണ്..."
"കൊള്ളാം... എന്നിട്ട് വേണം നാളെ മീറ്റിങ് നടക്കുമ്പോൾ മുൻപ് ഒരിക്കൽ ഉറങ്ങിയത് പോലെ ഉറങ്ങാൻ, മര്യാദയ്ക്ക് പോയി കിടന്നുറങ്ങ് ഹയാ..." ആഷി എന്നെ വഴക്ക് പറഞ്ഞു.
" അങ്ങനെ ഉറങ്ങിയാൽ ഞാൻ അലാറം കേൾക്കാൻ തീരെ ചാൻസ് ഇല്ല, അതു കൊണ്ടു ഇത് മാത്രമാണ് ആകെയുള്ള പോംവഴി..."
" നിനക്ക് വട്ടാണ്..."
"എന്താണ് ചെയ്യുക അതിലും വലിയ ഒരു വട്ടൻ അല്ലേ ഇപ്പോൾ എന്റെ കൂടെയുള്ളത്..." ഞാൻ ചിരിയോടെ പറഞ്ഞു.
അങ്ങനെ ആഷിയുടെ കാൾ കട്ട് ചെയ്ത ശേഷം ഞാൻ ട്രോളിയിൽ നിന്നും ലാപ്ടോപ് എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മോർണിംഗ് :-
അങ്ങനെ അവസാനം അത്ര കരിഞ്ഞു പോകാത്ത ബ്രഡ് കിട്ടി. ഞാൻ ടോസ്റ്ററിൽ നിന്നും ബ്രെഡ് എടുത്തു പ്ലേറ്റിലേക്ക് എടുത്തിടുന്നതിനിടയിൽ സ്വയം പറഞ്ഞു.
അങ്ങനെ ഉണ്ടാക്കിയ എല്ലാം എടുത്തു ഞാൻ ഡൈനിംഗ് ടേബിളിനടുത്തേക്ക് നടന്നു, ഞാൻ വിചാരിച്ചത് പോലെ അത്ര പെർഫെക്ട് ആയിട്ടില്ലെങ്കിലും എല്ലാം ഞാൻ ഉണ്ടാക്കിയെടുത്തു.
സോസേജ്,എഗ്ഗ്,ബ്രെഡ്, ഓറഞ്ച് ജ്യൂസ്, കോഫി... എല്ലാം ഓക്കെ... ഞാൻ സന്തോഷത്തോടെ എല്ലാം correct അല്ലേ എന്നു ചെക്ക് ചെയ്തു.
ടൈം 6:15 ആയി, ഇനി ഇയാൾ എപ്പോഴാണാവോ എഴുന്നേറ്റ് വരുക? ഞാൻ അടഞ്ഞു കിടക്കുന്ന ഹിറ്റ്ലറുടെ മുറിയുടെ ഡോറിൽ നോക്കി ചിന്തിച്ചുക്കൊണ്ട് പുറത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Wow.... ഇതുപോലുള്ള സ്ഥലത്ത് ഇങ്ങനെ ഒരു വീട് വെച്ചതിൽ വർമ്മ സാറിന് ഒരു ഷേക്ക്ഹാൻഡ് കൊടുക്കണം.... പുറത്തെ കാഴ്ച കണ്ടപ്പോൾ ഞാൻ സ്വയം പറഞ്ഞു.
ഞാൻ രണ്ട് കയ്യും നീട്ടി കണ്ണടച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചു.
പെട്ടന്ന്,
സൈഡിൽ നിന്നും എന്തോ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു.
"മമ്മീ ഹിറ്റ്ലർ!!" പെട്ടന്ന് മുന്നിലായി സാർ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ പിറകോട്ടേക്ക് മാറി.
അയാൾ ചെറിയൊരു ഞെട്ടലോടെ എന്നെയും നോക്കുന്നുണ്ടായിരുന്നു. എന്നെ ഒരിക്കലും അയാൾ പ്രതീക്ഷിച്ചിട്ടില്ലാലോ ഇവിടെ...ഞാൻ ചിരിയോടെ ഓർത്തു. അപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം കത്തിയത്, പെട്ടന്ന് അയാളെ കണ്ടപ്പോൾ ഞാൻ ഹിറ്റ്ലർ എന്നാണെല്ലോ വിളിച്ചതെന്ന്!! അതോർമ വന്നതും ഞാൻ പെട്ടന്ന് എന്റെ വായ പൊത്തിപ്പിടിച്ചു. ഓഹ് ഗോഡ് അത് അയാൾ കേട്ടിട്ടുണ്ടാകരുതേ....
പക്ഷേ അയാൾ കേട്ടിരുന്നു എന്ന് തോന്നുന്നു, അയാൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി. അയാൾ പോയി എന്ന് കണ്ടതും ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ടു.
അപ്പോഴാണ് ഞാൻ അയാളുടെ വേഷം ശ്രദ്ധിച്ചത്, കണ്ടിട്ട് ജോഗിങ് കഴിഞ്ഞിട്ട് വന്നതാണെന്ന് തോന്നുന്നു.
ഇയാൾക്ക് ഇങ്ങനെ ജോഗിങിന് ഒക്കെ പോകുന്ന ശീലമൊക്കെയുണ്ടോ! ഞാൻ ചെറിയൊരു അത്ഭുതത്തോടെ ചിന്തിച്ചു. പക്ഷേ അതെന്തിനാണ് ജോഗിങിന് പോകുമ്പോൾ ക്യാമറയും കഴുത്തിൽ തൂക്കി കൊണ്ടു പോയത്... ചിലപ്പോൾ അയാൾക്ക് ഫോട്ടോഗ്രാഫിയും ഇഷ്ട്ടായിരിക്കും... ഞാൻ മെല്ലെ അകത്തേക്ക് കയറി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ടൈം 6:50 ആയെല്ലോ? ഇയാൾ ഇതെവിടെ പോയി. ഇനി ഞാൻ ഉണ്ടാക്കിയ ഫുഡിന്റെ ചൂട് ഒക്കെ പോയിട്ട് എന്നെ കൊണ്ട് വീണ്ടും ഉണ്ടാക്കിപ്പിക്കാനുള്ള കളിയാണോ! അടഞ്ഞു കിടക്കുന്ന അയാളുടെ മുറിയിലേക്ക് നോക്കി ഞാൻ ചിന്തിച്ചു.
ഒരു കാര്യം ചെയ്യാം...അയാളുടെ കതകിൽ ഒന്ന് തട്ടി നോക്കാം... ഞാൻ മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു.
ടക്...ടക്...
ഒന്ന് രണ്ടു പ്രാവിശ്യം തട്ടിയതിന് ശേഷം ഞാൻ തിരിച്ചു ഡൈനിങ് ഹാളിലേക്ക് വന്നു. കുറച്ചു ടൈം കഴിഞ്ഞപ്പോൾ ഹിറ്റ്ലർ റെഡിയായി പുറത്തേക്ക് വന്നു.
"ജിത എഴുന്നേറ്റതിന് ശേഷം നിങ്ങൾ റെഡിയായി നിന്നു കൊള്ളൂ, ഞാൻ ഡ്രൈവറെ വിടാം നിങ്ങളെ പിക്ക് ചെയ്യാൻ...sharp 10:30ക്ക് മീറ്റിംഗ് സ്റ്റാർട്ട് ചെയ്യും..." എന്നെ നോക്കി ഇത്രയും പറഞ്ഞു അയാൾ പുറത്തേക്ക് നടക്കാനായി തുനിഞ്ഞു.
ഇയാൾ ഇതെവിടെ പോകുന്നു, ഉറക്കം പോലും വേണ്ടന്ന് വെച്ചു ഞാൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയ ഫുഡ് കഴിക്കാതെ??
"സാർ ബ്രേക്ക്ഫാസ്റ്റ്..." ഞാൻ ഇതും ചിന്തിച്ചു അയാളെ നോക്കി പറഞ്ഞു.
"ആഹ്, ജിത എഴുന്നേറ്റത്തിന് ശേഷം നിങ്ങൾ രണ്ടുപേരും എന്താണെന്ന് വെച്ചാൽ നോക്കി ചെയ്തോളൂ..."
"അതല്ല സാർ ഇന്നലെ എന്നോട് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ പറഞ്ഞിരുന്നില്ലേ..." ഞാൻ ഡൈനിങ് ടേബിളിലേക്ക് വിരൽചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു.
"ഓഹ്...അങ്ങനെ ഒന്ന് ഉണ്ടായിരുന്നെല്ലേ!??..." അയാൾ പെട്ടന്ന് ഓർമ്മ വന്നത് പോലെ പറഞ്ഞു.
ഇയാൾക്ക് ശരിക്കും ഓർമയില്ലാത്തതാണോ അതോ ഓർമയില്ലാത്ത മട്ടിൽ നടിക്കുന്നതോ? ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
" ടൈം already ലേറ്റ് ആയി... എന്തായാലും താൻ ഉണ്ടാക്കിയില്ലേ, ഇനി അത് കഴിച്ചിട്ട് തന്നെ പോയിക്കളയാം.." വാച്ചും നോക്കിക്കൊണ്ട് ഇതും പറഞ്ഞു അയാൾ ഡൈനിംഗ് ടേബിളിനടുത്തേക്ക് നടന്നു.
ഒരു നിമിഷം അയാൾ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഞാൻ അയാളെ തന്നെ നോക്കി. ഇയാൾക്ക് ഇതെന്തു പറ്റി? എന്നോട് ഇങ്ങനെ സോഫ്റ്റായിട്ട് സംസാരിക്കാൻ...രാവിലെ ജോഗിങിന് പോയപ്പോൾ തല എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചോ!! ഞാൻ അത്ഭുതത്തോടെ ഇതും ചിന്തിച്ചു അയാൾക്ക് പിറകിലായി നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"തനിക്ക് ശരിക്കും കുക്കിങ് അറിയാമോ?"അയാൾ ഞാൻ ഉണ്ടാക്കിയ ഫുഡിലേക്കും എന്നെയും മാറി മാറി നോക്കി ചോദിച്ചു.
ഈ ചോദ്യം ഇന്നലെ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നില്ലേ!! എന്നിട്ട് എല്ലാം നശിപ്പിച്ചിട്ട് വന്നിരിക്കുന്നു... ശരിക്കും കുക്കിങ് അറിയുമോ എന്നും ചോദിച്ചിട്ട്... ഞാൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു.
" yeah... എനിക്ക് നന്നായി അറിയാം..." ഞാൻ വെറുതെ പറഞ്ഞു.
"ഇതൊക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലാലോ.." അയാൾ ഞാൻ ടോസ്റ്റ് ചെയ്ത ബ്രഡ് എടുത്തുയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു.
"അത്...അത് പിന്നെ അത് മാത്രം കുറച്ചു ഓവർ ടൈം ടോസ്റ്ററിൽ വെച്ചു പോയി..." ഞാൻ അയാളോട് ക്ഷമാരൂപേണ പറഞ്ഞു.
എന്റെ ഭാഗ്യത്തിന് അയാൾ പിന്നെ ഒന്നും ചോദിച്ചില്ല, ഒരു ചെയർ വലിച്ചെടുത്തു അതിലേക്കിരുന്നു.
ഒരു എഗ്ഗ് പീസ് എടുത്തു വായിലിട്ടതും അയാൾ വായും പൊത്തിപ്പിടിച്ചു വാഷ്ബേസിനടുത്തേക്ക് ഓടി.
ഇയാൾക്കിതെന്തു പറ്റി!! അയാളുടെ ഓട്ടം കണ്ട് കാര്യം മനസ്സിലാവാതെ ഞാൻ നിന്നു.
"തനിക്ക് കുക്കിങ് അറിയില്ലെങ്കിൽ നേരെ പറനഞ്ഞാൽ പോരേ? ഇങ്ങനെ ഉണ്ടാക്കി കൊല്ലേണ്ട ആവിശ്യം ഉണ്ടോ?" അയാൾ തിരിച്ചു വന്ന് ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു.
"ഏഹ്!!"
അയാൾ പറഞ്ഞതിൽ ഒന്നും എനിക്ക് മനസ്സിലായില്ല.
" താൻ ഉണ്ടാക്കിയ ആ എഗ്ഗ് ഒന്ന് കഴിച്ചു നോക്കിയേ.." എനിക്ക് മനസ്സിലായില്ല എന്നു കണ്ടതും അയാൾ ഒരു ഫോർക് എടുത്തു എനിക്ക് നേർക്ക് നീട്ടി പറഞ്ഞു.
എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്!! ആഷി പറഞ്ഞത് പോലെ തന്നെയാണല്ലോ ഞാൻ എല്ലാം ചെയ്തത്!! എന്തായാലും ഒന്ന് ടേസ്റ്റ് ചെയ്തു കളയാം...
ഒന്നും കുഴപ്പമുണ്ടാകരുതേ എന്നും പ്രാർത്ഥിച്ചുക്കൊണ്ട് അയാളുടെ കയ്യിൽ നിന്നും ആ ഫോർക് വാങ്ങിച്ചു ഒരു ചെറിയ പീസ് എഗ്ഗ് എടുത്തു വായിലേക്കിട്ടു. ഉടനെ തന്നെ ഹിറ്റ്ലർ പോയതിനെക്കാളും സ്പീഡിൽ വായയും പൊത്തി ഞാൻ വാഷ് ബേസിനടുത്തേക്ക് ഓടി.
ഓഹ് ഗോഡ്...എന്തൊരു ഉപ്പാണ് ഇതിന്.... ഇതെങ്ങനെ സംഭവിച്ചു!! ഞാൻ കുറച്ച് ഉപ്പ് മാത്രമാണല്ലോ ഇതിലേക്ക് ഇട്ടത്... ഞാൻ വായ കഴുകുന്നതിനിടയിൽ ചിന്തിച്ചു.
ഇനി ഇയാളോട് എന്ത് പറയും, ഇതും കുറച്ചു കുളമായിപ്പോയി എന്ന് പറഞ്ഞാലോ... മര്യാദയ്ക്ക് പോകാനിരുന്ന അയാളെ പിടിച്ചു നിർത്തിയ എനിക്ക് ഇത് തന്നെ വേണം... എന്തെങ്കിലും കാരണം കണ്ടെത്താം, ഞാൻ തിരിഞ്ഞു അയാളുടെ അടുത്തേക്ക് നടന്നു.
"കിച്ചണിൽ ഇനി സാൾട്ട് വല്ലതും ബാക്കിയിരിപ്പുണ്ടോ?" അയാൾ എന്നെ നോക്കി കളിയാക്കി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ തലയും കുനിച്ചു നിന്നു.
"അതോ ഇനി ഇതിനും ബ്രെഡിന് പറഞ്ഞത് പോലെ വല്ല കാരണവും ഉണ്ടോ?" അയാൾ വീണ്ടും എന്നെ കളിയാക്കി ചോദിച്ചു.
വേണ്ടാ...ഇനി കാരണം ഒന്നും പറയേണ്ട... തെറ്റ് സമ്മതിച്ചു കൊടുക്കാം...
"സോറി സർ..." ഞാൻ അയാളെ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.
"ഇനി next..."ഇതും പറഞ്ഞു അയാൾ സോസേജ് എടുത്തു ഉയർത്തി. "ഇതിലും നല്ലത് കുക്ക് ചെയ്യാതെ തന്നെ നിൽക്കുന്നതായിരുന്നു..."
അതിൽ just ഫൈവ് or സിക്സ് minutes ഫ്രൈ ചെയ്താൽ മതി എന്നാണെല്ലോ പറഞ്ഞിരിക്കുന്നത്, ഞാൻ അതിൽ പറഞ്ഞത് പോലെ തന്നെയാണല്ലോ ചെയ്തത്...
"അതേ...ഞാൻ വീണ്ടും ചോദിക്കുകയാണ് തനിക്ക് ശരിക്കും കുക്കിങ് അറിയുമോ!!" അയാൾ ചെറിയൊരു ഗൗരവത്തോടെ ചോദിച്ചു.
ഞാൻ ഇല്ല എന്നർത്ഥത്തിൽ പതുക്കെ തലച്ചെരിച്ചു.
"ഓഹ് ഗോഡ്..." അയാൾ തിരിച്ചു ചെയറിലേക്ക് ഇരുന്നു. "ഡോ തനിക്ക് കുക്കിങ് അറിയില്ലെങ്കിൽ അത് ഇന്നലെ തന്നെ പറഞ്ഞാൽ പോരെ..." അയാൾ എന്നെ നോക്കി ചോദിച്ചു.
ഓഹ് പിന്നേയ്...ഇന്നലെ ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ പറയും എങ്ങനെയെങ്കിലും ഞാൻ തന്നെ ചെയ്യണം എന്ന്,ഇല്ലെങ്കിൽ ഇതിലും വലിയ എന്തെങ്കിലും ഒരു പണി തന്നിരുന്നേനെ... ഞാൻ ഒന്നും തിരിച്ചു പറയാതെ തലയും കുനിച്ചു നിന്നു.
" മര്യാദയ്ക്ക് പോകാൻ നിന്നിരു..." അയാൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിനിടയിൽ അയാളുടെ ഫോൺ റിങ് ചെയ്തു.
ഭാഗ്യം രക്ഷപ്പെട്ടു...
അയാൾ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയ ശേഷം ആ കാൾ കട്ട് ചെയ്തു.
അത് കണ്ടതും ഞാൻ അയാളുടെ അടുത്ത വഴക്കിനായി കാത്തു നിന്നു.
" ഓക്കെ...എനിക്ക് ടൈം ആയി... നിങ്ങൾ റെഡിയായി കഴിഞ്ഞിട്ട് എന്നെ വിളിച്ചാൽ മതി..." ഇതും പറഞ്ഞു അയാൾ പുറത്തേക്ക് നടക്കാൻ തുടങ്ങി.
ഞാൻ പതുക്കെ തലയാട്ടിക്കൊണ്ട് അയാളുടെ പിറകിലായി നടന്നു.
"ആഹ് ഒരു കാര്യം പറയാൻ വിട്ടു പോയി..." ഇതും പറഞ്ഞു അയാൾ തിരിഞ്ഞു നിന്നു.
ഇനി എന്താണ് എന്ന ഭാവത്തിൽ അയാളെ നോക്കി. വല്ല പണിയുമായിരിക്കുമോ!!
"താൻ ഉണ്ടാക്കിയ ആ ഫുഡ് ഉണ്ടല്ലോ അത് ജിതക്കൊന്നും കൊടുത്തേക്കല്ലേ... പിന്നെ ഒരു കാരണവശാലും താനും അത് കഴിക്കരുത്..." അയാൾ പകുതി കാര്യമായും പകുതി കളിയായും പറഞ്ഞു.
"അത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും കരുതി കളയേണ്ട... ഇവിടെ വന്നത് ബിസിനസ്സ് ആവിശ്യത്തിനാണ് അല്ലാതെ വല്ല ഹോസ്പിറ്റലിലും അഡ്മിറ്റായി കിടക്കാനല്ല..." അയാൾ വീണ്ടും എനിക്കിട്ട് ഒന്ന് താങ്ങിയ ശേഷം സ്വയം തന്നെ ചിരിച്ചുകൊണ്ടു പുറത്തേക്ക് നടന്നു.
ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു. ജോലി പോകുമല്ലോ എന്നോർത്തത് കൊണ്ടാണ് ഇല്ലെങ്കിൽ ഇയാളുടെ തലക്കിട്ട് രണ്ടിടി ഇടിക്കുമായിരുന്നു... ഞാൻ അയാളെ മനസ്സിൽ ചീത്തയും വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
ജിത എഴുന്നേൽക്കുമ്പോഴേക്കും കിച്ചൺ വേഗം ക്ലീൻ ചെയ്തു കളഞ്ഞേക്കാം... ഞാൻ പെട്ടെന്ന് തന്നെ ഡൈനിങ്ങ് ടേബിലിനടുത്തേക്ക് നടന്നു.
എല്ലാം കഴിഞ്ഞു അവസാനം ബാക്കിയുണ്ടായിരുന്ന കോഫിയും എടുത്തു കിച്ചണിലേക്ക് നടക്കാനായി തുനിഞ്ഞപ്പോഴായിരുന്നു,
"ഗുഡ് മോർണിംഗ് ഹയാ..." പിറകിൽ നിന്നും ജിതയുടെ ശബ്ദം കേട്ടത്.
ഇവൾ ഇത്ര പെട്ടെന്ന് എഴുന്നേൽക്കുമോ!?ഞാൻ ഇതും ചിന്തിച്ചു തിരിഞ്ഞു നോക്കി.
"ഹേയ്...ഗുഡ് മോർണിംഗ്..." ഞാൻ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
" ആഹാ...ഞാൻ കൃത്യ ടൈമിനാണെല്ലോ ഉണർന്നത്...എനിക്ക് ചെറിയ തലവേദന വരുന്നത് പോലെയുണ്ട്, ഹയയുണ്ടാക്കിയ കോഫി കുടിച്ചാൽ അത് മാറിക്കൊള്ളും..." എന്നും പറഞ്ഞു എനിക്ക് തിരിച്ചു എന്തെങ്കിലും പറയാൻ സമയം പോലും തരാതെ അവൾ എന്റെ കയ്യിൽ നിന്നും ആ കോഫിക്കപ്പ് തട്ടിപ്പറിച്ചു.
"ജിതാ അത് കുടിക്കരുത് എന്ന് പറയാനായി വാ തുറക്കാൻ തുനിഞ്ഞതും ജിത അത് കുടിച്ചതും ഒരുമിച്ചായിരുന്നു.
അത് കുടിച്ച അതേ സ്പോട്ടിൽ തന്നെ അവൾ ഞാനും ഹിറ്റ്ലറും കുറച്ചു മുൻപ് ഓടിയത് പോലെ തന്നെ വായും പൊത്തി വാഷ് ബേസിനടുത്തേക്ക് ഓടി...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്നാലും എന്റെ ഹയാ..."ജിത ഇതും പറഞ്ഞു തലയിൽ കൈ വെച്ചു. "കുക്കിങ് അറിയാതെ തന്നെ എന്നെയും ഭയ്യയെയും ഓർത്തു കുക്കിങ് ചെയ്യാൻ വന്നതൊക്കെ ശരി, പക്ഷേ ഞങ്ങൾക്ക് കുക്കിങ് അറിയാമോ എന്നു ചോദിക്കാമായിരുന്നു ഈ സാഹസത്തിന് ഇറങ്ങുന്നതിന് മുൻപ്..." ജിത എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
ഹിറ്റ്ലർ എനിക്ക് തന്ന പണിയാണ് ഇതെന്ന് പറയാതെ എല്ലാവർക്കും കൂടി ഫുഡ് ഉണ്ടാക്കാം എന്നു കരുതി ഇറങ്ങിയതെന്നാണ് ഇവളോട് പറഞ്ഞത്...
"ജിതക്ക് കുക്കിങ് അറിയുമോ?" ഞാൻ അവളോടായി ചോദിച്ചു.
"കോഫീ, ടീ, നൂഡിൽസ്, etc... ഇതു പോലുള്ള കുറച്ചു items ഒക്കെ അറിയാം.. പക്ഷേ ഭയ്യക്ക് നന്നായി കുക്ക് ചെയ്യാൻ അറിയാം..."
"What!!" അവൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ആ ദുഷ്ടന് കുക്കിങ് അറിയാമെന്നോ!! എന്നിട്ടാണോ എന്നെ കൊണ്ട് രാവിലെ തന്നെ ഇങ്ങനെ ഒരു പണി ചെയ്യിച്ചത്...
" ഭയ്യ നന്നായി കുക്ക് ചെയ്യും, പക്ഷേ..."
"ആർക്കും കഴിക്കാൻ പറ്റില്ലേ?" ഞാൻ അറിയാതെ ഇടയ്ക്ക് കയറി ചോദിച്ചു പോയി.
"ഹഹഹ...ബെസ്റ്റ്... ഒരു തവണ ഹയാത്തി ഭയ്യ ഉണ്ടാക്കിയ ഫുഡ് കഴിച്ചാൽ പിന്നെ ഭയ്യയുടെ fan ആയേക്കും... അത്രയും ടേസ്റ്റ് ആണ് ഭയ്യ ഉണ്ടാക്കുന്ന ഫുഡ്‌സ് ഒക്കെ... പക്ഷേ ഒറ്റ പ്രശ്നമേ ഉള്ളൂ ഭയ്യക്ക് എന്തെങ്കിലും സന്തോഷം ഉള്ളപ്പോഴോ ടെൻഷൻ ഉള്ളപ്പോഴോ മാത്രമേ ഭയ്യ കുക്ക് ചെയൂ..."
"ഏഹ്!!"
"ഉം...ആരോടെങ്കിലുമുള്ള ദേഷ്യം മനസ്സിൽ ഉണ്ടായിട്ട് ഭയ്യ കുക്ക് ചെയ്യുന്ന ഫുഡ്‌സ് ആണ് ശരിക്കും അടിപൊളി... അത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഭയ്യയും പപ്പയും വഴക്കാവൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്..." ജിത കള്ളച്ചിരിയോടെ പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്കും എന്തോ ചിരി വന്നു. ഇവളുടെ കളിയും വിക്കിയുടെ കളിയും തമ്മിൽ നല്ല സാമ്യം ഉണ്ട്...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Colours group of companies.... അകത്തേക്ക് കയറുന്നതിനിടയിൽ ഞാൻ കമ്പിനി നെയിം ഒന്ന് നോക്കി.
എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തതിന് ശേഷം ജിത ഇവിടെയുള്ള അവളുടെ ഫ്രണ്ടിന്റെ അടുത്തേക്ക് പോയി.
ഞാൻ അകത്തേക്ക് കയറി. ഹിറ്റ്ലറെ വിളിച്ചാലോ? ഇല്ലെങ്കിൽ വേണ്ടാ കോൺഫറന്സ് റൂമിലേക്ക് പോയി നോക്കാം... ചിലപ്പോൾ അയാൾ അവിടെ കാണും, ഞാൻ നേരെ റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക് നടന്നു.
"ഹായ് ഗുഡ് മോർണിംഗ്, ഐ ആം ഹയാത്തി പട്ടേൽ from VM group of companies" ഞാൻ അവിടെയുള്ള പെണ്കുട്ടിയോടായി പറഞ്ഞു.
"വൈറ്റ് എ സെക്കന്റ് ma'am..." എന്നും പറഞ്ഞു അവൾ കംപ്യൂട്ടറിൽ ചെക്ക് ചെയ്യാൻ തുടങ്ങി.
" it's തേർഡ് ഫ്ലോർ ma'am...ഹർഷ സർ ഈസ് വെയ്റ്റിംഗ് ഫോർ യൂ..."
"ഓക്കെ താങ്ക്സ്..." ഞാൻ ആ പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ച ശേഷം ലിഫ്റ്റിനടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ലിഫ്റ്റിൽ നിന്നും ഇറങ്ങി ഞാൻ നേരെ കോൺഫറൻസ് റൂമിലേക്ക് നടന്നു. പക്ഷേ അവിടെയെങ്ങും ആരും ഇല്ലായിരുന്നു...
ഇയാൾ ഇതിവിടെ പോയി എന്നും ചിന്തിച്ചു ഞാൻ പുറത്തേക്കിറങ്ങി ചുറ്റോടും നോക്കി. ഹിറ്റ്ലർ കുറച്ചു മാറി നിന്ന് ഒരാളോട് സംസാരിച്ചിരിക്കുന്നത് കണ്ടു.
ഹിറ്റ്ലറുടെ ബെസ്റ്റ് ഫ്രണ്ടിന്റെ കമ്പനിയാണ് ഇതെന്ന് ജിത പറഞ്ഞിരുന്നു. ആ ഫ്രണ്ടാണ് ഇപ്പോൾ കൂടെയുള്ളതെന്ന് തോന്നുന്നു. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
"ഗുഡ് മോർണിംഗ് സാർ..." ഞാൻ അടുതെത്തി ഹിറ്റ്ലറെ നോക്കി പറഞ്ഞു.
അവർ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു എന്നെ നോക്കി.
" ആഹ്...ms:ഹയാത്തി..." ഹിറ്റ്ലർ എന്നെ നോക്കി വളരെ സോഫ്റ്റായി പറഞ്ഞു.
Ms:ഹയാത്തി!! ഇയാൾക്കിതെന്തു പറ്റി!!
"ഓഹ്, അപ്പോൾ ഇതാണെല്ലേ നിന്റെ പുതിയ personal assistant..." എന്നും പറഞ്ഞു കൂടെയുണ്ടായിരുന്ന അയാൾ എന്നെ നോക്കി ഊറിച്ചിരിച്ചു.
ഇതൊരുമാതിരി ചിരിയാണെല്ലോ... അയാളുടെ ആ ചിരി കണ്ടപ്പോൾ എന്തോ എന്നെ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നിയെനിക്ക്.
ഞാൻ തിരിച്ചു അയാളെ നോക്കി ചിരിക്കണോ വേണ്ടയോ എന്നാലോചിച്ചു നിന്നു.
" ഹേയ്...ഞാൻ രാഹുൽ നിങ്ങളുടെ ഹിറ്റ്ലർ ബോസിന്റെ ഫ്രണ്ടാണ്, ഇല്ലെങ്കിൽ ഇവനെ പോലെ ഈ കമ്പനിയുടെ CEO..." അയാൾ ഇതും പറഞ്ഞു ഷേക്ക് ഹാൻഡിനായി കൈ എനിക്ക് നേർക്ക് നീട്ടി.
"Nice to meet you sir... ഞാൻ ഹയാത്തി പട്ടേൽ ഹർഷ സാറുടെ personal assistant..."ഞാനും പുഞ്ചിരിച്ചു കൊണ്ട് അയാൾക്ക് നേർക്ക് കൈ നീട്ടി.
"ഓഹോ അപ്പോൾ ഹിറ്റ്ലർ എന്നു പറഞ്ഞാൽ അറിയും അല്ലേ?" അയാൾ ചിരിച്ചുകൊണ്ടു എന്നെ നോക്കി.
"ങേ!!" അപ്പോഴാണ് അയാൾ ഹിറ്റ്ലർ എന്നല്ലേ നേരത്തെ പറഞ്ഞത് എന്ന കാര്യം എനിക്ക് കത്തിയത്.
ഞാൻ ചിരിക്കണോ വേണ്ടയോ എന്നറിയാതെ നിന്നു.
"ഓഹ്, ഞാനത് മറന്നു, നിങ്ങളുടെ സെക്കന്റ് ഫസ്റ്റ് മീറ്റിംഗ് തന്നെ ഈ പേര് കാരണമാണെല്ലോ എന്നുള്ളത്..." അയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.
ഓഹോ അപ്പോൾ എല്ലാം അറിയുന്ന ഫ്രണ്ട് ആണല്ലേ!! ഞാൻ അയാളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. ശേഷം ഹിറ്റ്ലറുടെ മുഖം നോക്കി.
ഒരു തുറിച്ചു നോട്ടം പ്രതീക്ഷിച്ചാണ് നോക്കിയതെങ്കിലും അയാൾ ഈ കാര്യമൊന്നും ശ്രദ്ധിച്ചിട്ടില്ലാത്ത മട്ടിൽ വേറെയെന്തോ ചിന്തിച്ചു നിൽക്കുകയാണ് അയാൾ, എന്റെ ഭാഗ്യത്തിന് അപ്പോഴായിരുന്നു അവിടേക്ക് വേറെ കുറെ ആൾക്കാർ വന്നത്, ഈ അവസരത്തിൽ ഞാൻ മെല്ലെ അവിടെ നിന്നും escape ആയി.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️
Next ചാപ്റ്റർ ഇതിലും ബെറ്റർ ആകാൻ നോക്കാം...☺️☺️
Bạn đang đọc truyện trên: Truyen247.Pro