Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 2

ഓഫീസിൽ എത്തിയപ്പോയെക്കും സമയം ഒൻപത് മണിയാവാൻ പത്ത്‌ മിനിറ്റ് മാത്രമേ ബാക്കിയുള്ളൂ... ഇന്ന് പ്രതാപ് സാറിന്റെ കയ്യിൽ നിന്നും നല്ല വഴക്ക് കിട്ടിയത് തന്നെ, വേഗം ലിഫ്റ്റിനടുത്തേക്ക് ഓടി.

"ഹയാ..." ലിഫ്റ്റിലേക്ക് കയാറാൻ തുനിഞ്ഞപ്പോഴാണ് പിറകിൽ നിന്നും എന്നെ വിളിച്ചത്.

ഇവിടെ എന്നെ ഹയാ എന്നു വിളിക്കുന്നത് ഒരാൾ മാത്രമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആഷിക, കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാം, ആൾ എന്റെ ഒരു വർഷം സീനിയർ ആണെങ്കിലും എന്റെ കസിന്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്നതിനാൽ ഞാനുമായിട്ട് പെട്ടന്ന് തന്നെ കമ്പിനിയായി... ഞാൻ തിരിഞ്ഞു നിന്ന് അവളെ നോക്കി.

"നീ ഇന്നും അലാറം ഓഫ്‌ ചെയ്ത് പിന്നെയും കിടന്നുറങ്ങി അല്ലേ!!! ഇതിപ്പോൾ ഈയടുത്തായി കുറച്ച് ഓവർ ആകുന്നുണ്ടല്ലോ..." അവൾ ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.

"പോടീ... അറിഞ്ഞു കൊണ്ട് ഓഫ് ചെയ്യുന്നതല്ലല്ലോ, ഇന്ന് ഒരു കാരണവശാലും ഓഫ് ചെയ്യില്ല എന്നു കരുതിയതാണ് പക്ഷേ നടന്നില്ല... അവസാനം ജെസിക്കുട്ടിയുടെ അലാറം തന്നെ വേണ്ടി വന്നു എഴുന്നേൽക്കാൻ..." ഞാൻ ചിരിയോടെ പറഞ്ഞു.  "അതൊക്കെ പോട്ടെ നീ എന്താണ് ഇവിടെ? മീറ്റിങ് തുടങ്ങാറായില്ലേ?" ഞാൻ ചോദ്യഭാവത്തിൽ അവളെ  നോക്കി.

" മീറ്റിങ് ഇല്ല, അത് കാൻസലായി..."

"ങേ! എന്ത് പറ്റി പെട്ടന്ന്!!" ഞാൻ നെറ്റി ചുളിച്ചു.

" നമ്മുടെ സാക്ഷാൽ ഹിറ്റ്ലർ ഇന്ന് തിരിച്ചു കമ്പനിയിൽ ജോയിൻ ചെയ്യുന്നു..." അവൾ ഡ്രാമാറ്റിക്കായി കൈയൊക്കെ മുകളിലേക്ക് ഉയർത്തിക്കൊണ്ടു പറഞ്ഞു.

ഹിറ്റ്ലർ എന്നു കളിയാക്കി വിളിക്കുന്നത് വേറെ ആരെയുമല്ല ഞങ്ങളുടെ കമ്പനി CEOയെയാണ്... ഒരു heartless handsome എന്നാണ് ആഷി പറയാറുള്ളത്... ആരോടും ഒരു ഇത്തിരി പോലും സഹതാപം കാണിക്കാത്ത ഒരുത്തൻ... ആൾ കമ്പനിയുടെ ഓണറുടെ മകനാണ്. അതായത് ഭാവിയിലെ ഈ കമ്പനിയുടെ ഓണർ... ഞാൻ ഇവിടെ വന്നിട്ട് ആറ് മാസമായെങ്കിലും ഇതുവരെ ഈ ഹിറ്റ്ലറെ കുറിച്ച് കേട്ടിട്ടെല്ലാതെ ആ മുതലിനെ ഇതു വരെ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ല, എന്തോ കമ്പിനി ആവിശ്യവുമായോ എന്തോ കോഴ്സ് കംപ്ലീറ്റ് ചെയ്യാനോ ആയി വിദേശത്ത് എവിടെയോ ആണ് കക്ഷി ഇപ്പോൾ, CEO ആണെങ്കിലും ആൾക്ക് കമ്പനി വിഷയത്തിലൊന്നും വലിയ ഇൻട്രസ്റ്റ്‌ ഇല്ലന്നാണ് കേട്ടത്...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞങ്ങൾ താഴെ നിന്നും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു എച്ച് ആർ മാനേജർ അഖിൽ ഞങ്ങളുടെ അടുത്തേക്ക് വന്നത്.

"നിങ്ങൾ രണ്ടാളും ഇവിടെ നിൽക്കുകയായിരുന്നോ? ഞാൻ  എവിടെയൊക്കെ നോക്കിയെന്നോ! പ്രതാപ് സാർ വിളിക്കുന്നുണ്ട് നിങ്ങളെ രണ്ടാളെയും..."

മീറ്റിങ് ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പ്രതാപ് സാർ വിളിക്കുന്നതെന്ന് ചിന്തിച്ചു ഞാനും ആഷിയും ലിഫ്റ്റിനടുത്തേക്ക് നടന്നു.

"ഗുഡ് മോർണിംഗ് സാർ..." സാറിന്റെ ക്യാബിനിൽ കയറി ഞങ്ങൾ രണ്ടാളും സാറിനെ നോക്കി പുഞ്ചിരിച്ചു.

"ഗുഡ് മോർണിംഗ്..."സാറും തിരിച്ചൊരു  പുഞ്ചിരി സമ്മാനിച്ചു. " ഇയാൾ ഇന്നും ലേറ്റായിട്ടാണോ എത്തിയത്?" സാർ എന്നെ നോക്കി.

" ഏയ്, ഇല്ല സർ മീറ്റിങ് ഉണ്ടെന്ന് കരുതി നേരത്തെ തന്നെ എത്തിയിരുന്നു..." ഞാൻ സാറെ നോക്കി ഇളിച്ചു.

"ഓക്കെ, ഇത് കമ്പനിയുടെ അടുത്ത കോൺഫറന്സ് മീറ്റിങ്സിനെ കുറിച്ചുള്ള ഡീറ്റേൽസാണ്, ഇത് സാംസൺ ഗ്രൂപ്പിലേക്കും ആർ എസ് ഗ്രൂപ്പിലേക്കും ഇമെയിൽ ചെയ്യണം..." സർ കുറച്ചു പേപ്പർസ് എടുത്തു ഞങ്ങളുടെ നേർക്ക് നീട്ടി.

"ആഹ്, ആദ്യം നിങ്ങൾ രണ്ടാളും ഇത് സിസ്റ്റത്തിൽ ഡ്രാഫ്റ്റായിട്ട് ടൈപ്പ് ചെയ്ത് വെച്ചാൽ മതി, CEO കൂടി വന്നിട്ട് സാറും കൂടി നോക്കിയിട്ട് സെന്റ് ചെയ്താൽ മതി..." സാർ പെട്ടന്ന് ഓർത്ത മട്ടിൽ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും തലകുലുക്കി സമ്മതിച്ച ശേഷം പുറത്തേക്ക് നടന്നു.

"ഇത്രയും നാൾ ഈ ഹിറ്റ്ലർ നോക്കിയിട്ടെല്ലാലോ ഇവിടെ ആരും മെയിൽ അയച്ചത്, പിന്നെ ഇപ്പോൾ എന്താണ് ഒരു പ്രതേകകത." ഞാൻ ആഷിയെ നോക്കി.

"ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു മോളെ... ടൈപ്പ് ചെയ്യുന്നതൊക്കെ നല്ലത് പോലെ ശ്രദ്ധിച്ചു ചെയ്യണം, ഏതെങ്കിലും ഒരു സ്പെല്ലിംഗ് തെറ്റിയാൽ തന്നെ ആ ഹിറ്റ്ലർ അവിടെ നിന്നും നിർത്തി പൊരിക്കും പറഞ്ഞില്ലാന്ന് വേണ്ട, ബ്രിട്ടീഷ് സായിപ്പിന്റെ കൊച്ചു മോനാണെന്നാണ് അയാളുടെ വിചാരം.! " ആഷി എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് ചെറിയൊരു പേടി മനസ്സിൽ തോന്നിയെങ്കിലും അത് പുറത്ത്‌ കാണിക്കാതെ അവളുടെ കൂടെ നടന്നു  സിസ്റ്റം ഓൺ ചെയ്തു.

വിശന്നിട്ട് വയ്യ, രാവിലെ മുതലേ ഒന്നും കഴിച്ചിട്ടില്ലാലോ എന്തെങ്കിലും അകത്തേക്ക് പോയാൽ മാത്രമേ സമാധാനമായി വർക്ക് ചെയ്യാൻ പറ്റൂള്ളൂ.

" നീ സ്റ്റാർട്ട് ചെയ്യുന്നില്ലേ?" ആഷി എന്നെ നോക്കി.

"വിശന്നിട്ട് വയ്യ, മീറ്റിങ് മിസ്സ് ആകുമോ എന്നു പേടിച്ചു രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, ഞാൻ പോയി താഴെത്തെ കോഫി ഷോപ്പിൽ പോയി വല്ലതും കഴിച്ചിട്ട് അവിടെ നിന്നു തന്നെ ഇതൊക്കെ ടൈപ്പും ചെയ്തിട്ട് വരാം.." ഇതും പറഞ്ഞു ഞാൻ ലാപ്ടോപ്പ് കയ്യിലെടുത്തു, അഖിലിന്റെ അടുത്തേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കോഫി ഷോപ്പിൽ ഇരുന്നു  ഒരു കോഫിയും സാൻവിച്ചും കഴിക്കുന്നതിന്റെ കൂടെ തന്നെ വർക്കും തീർത്തു. എല്ലാം ടൈപ്പ് ചെയ്ത് രണ്ടു മൂന്ന് വട്ടം ചെക്ക് ചെയ്ത ശേഷമാണ് തൃപ്തിയായത്, ആദ്യമായിട്ട് CEOയെ കാണുന്നതല്ലേ ഇനി സ്പെല്ലിംഗ് എന്തെങ്കിലും തെറ്റിയിട്ട് അയാളുടെ ഫസ്റ്റ് കണ്ടുമുട്ടൽ തന്നെ കോളമാകേണ്ട എന്ന് കരുതി. ഞാൻ സമയം നോക്കി, അയ്യോ പതിനൊന്ന് മണിയാവാറായോ! ലാപ്ടോപ്പും എടുത്തു അവിടെ നിന്നും എഴുന്നേറ്റു.

"ഔച്ച്‌..." ഒരു കയ്യിൽ ലാപ്ടോപും എടുത്തു എഴുന്നേറ്റു മുന്നോട്ട് നടക്കാൻ തുനിഞ്ഞതും പിറകിൽ നിന്നും ആരോ എന്റെ തോളിൽ ഇടിച്ചത്. പെട്ടന്ന് പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ ബാലൻസ് തെറ്റി ഞാൻ മുന്നോട്ടാഞ്ഞതും  എന്റെ കയ്യിൽ നിന്നും ലാപ്‌ടോപ് നിലത്തേക്ക് വീണു.

ഓഹ് ഗോഡ്,!പെട്ടെന്ന് തന്നെ കുനിഞ്ഞിരുന്നു നിലത്തു വീണ ലാപ്ടോപ് കയ്യിലെടുത്തു.

"സോറി..." എന്നും പറഞ്ഞ് ഒരാൾ എന്നെ കടന്നു പോയി.

അയാളെ ശ്രദ്ധിക്കാൻ നിൽക്കാതെ ഞാൻ ലാപ്ടോപ് എടുത്തു ഓൺ ചെയ്യാൻ നോക്കി, പക്ഷേ നിലത്തു വീണത് കാരണം അത് ഓൺ ആവുന്നില്ല, അപ്പോഴേക്കും ഓഫ് ആയിരുന്നു, പണി കിട്ടിയെന്നാണ് തോന്നുന്നത്, പെട്ടന്ന് തന്നെ എഴുന്നേറ്റ് എന്നെ തട്ടിയിട്ട ആളെയും നോക്കി ദേഷ്യത്തോടെ അവിടെ നിന്നും സ്പീഡിൽ നടന്നു അയാളുടെ മുന്നിലായി കേറി നിന്നു.

ഞാൻ തടസ്സം നിന്നതും അയാൾ കയ്യിലിരുന്ന ഫോണിൽ നിന്നും കണ്ണെടുത്തു സംശയത്തോടെ എന്നെ നോക്കി.

"ഡോ തനിക്കെന്താടോ കണ്ണില്ലേ മുഖത്ത്?" ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും,

"എന്റെ മുഖത്ത് കണ്ണുണ്ടോ ഇല്ലയോ എന്ന് തനിക്ക് കാണുന്നില്ലേ?" തമാശ മട്ടിൽ ഇതും ചോദിച്ചുകൊണ്ട് അയാൾ എന്നെ നോക്കി.

അയാളുടെ മറുപടി കേട്ടതും എന്റെ ദേഷ്യം തിളച്ചു. തള്ളിയിട്ട് എന്റെ ലാപ്ടോപ് കംപ്ലയിൻ ആക്കിയതും പോരാഞ്ഞിട്ട് കളിയാക്കുന്നോ!

" ഈ മത്തങ്ങ പോലെയുള്ള കണ്ണുണ്ടായിട്ടാണോ എന്നെ തള്ളിയിട്ടത്?" ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

" ഡോ, താൻ പെട്ടന്ന് എഴുന്നേറ്റപ്പോൾ അറിയാതെ സംഭവിച്ചു പോയതാണ്, ഞാൻ സോറി പറഞ്ഞില്ലേ?" അയാൾ നിഷ്‌കു ചമഞ്ഞുകൊണ്ട് എന്നെ നോക്കി.

"താൻ തട്ടിയിട്ടപ്പോൾ എന്റെ കയ്യിലുള്ള ലാപ്ടോപ് നിലത്തു വീണു, ഇപ്പോൾ അത് ഓൺ ആവുന്നില്ല." ഞാൻ ദേഷ്യം കടച്ചമർത്തി അയാളെ നോക്കി സൗമ്യമായി പറഞ്ഞു.

"ഓഹ്, അതാണോ കാര്യം, വീണ്ടും സോറി,  അറിയാതെ സംഭവിച്ചു പോയതാണ്, ഒരു കാര്യം ചെയ്യാം ഞാൻ എന്റെ ബിസിനസ് കാർഡ് തരാം, ഇയാളുടെ ലാപ്ടോപ്പ് റിപ്പയർ ചെയ്തു കഴിഞ്ഞു എന്നെ വിളിച്ചോളൂ ഞാൻ അതിന്റെ പേയ്മെന്റ് അടച്ചുകൊള്ളാം..." ഇതും പറഞ്ഞു അയാൾ കോട്ടിന്റെ പോക്കറ്റിൽ നിന്നും wallet പുറത്തേക്കെടുത്തു.

അയാളുടെ ഒരു ബിസിനസ് കാർഡ്!

"ഓഹോ, അപ്പോൾ ഞാൻ ഇത്രയും നേരം കഷ്ടപ്പെട്ട് ചെയ്ത വർക്ക് ആ ഹിറ്റ്‌ലർക്ക് കാണിച്ചു കൊടുന്നതിന് പകരം ഇയാളുടെ കാർഡ് കൊടുത്താൽ മതിയോ?"ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

"ഹിറ്റ്‌ലർ?" അയാൾ നെറ്റി ചുളിച്ചു.

"ആഹ്, എന്റെ ബോസ്, യഥാർത്ഥ ഹിറ്റ്ലർ പോലും പിറകിൽ നിൽക്കുന്ന സ്വാഭാവമാണ് അയാൾക്ക്, നിങ്ങൾ കാരണം ഇന്ന് എന്റെ ജോലി പോകാൻ വരെ ചാൻസ് ഉണ്ട്..." അയാളെ ഒന്ന് പിരി കേറ്റാനായി വെറുതെ പറഞ്ഞു.

അയാൾ സംശയത്തോടെ എന്നെ നോക്കി.

പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു,  ആഷിയാണ് ഞാൻ അയാളെ ഒന്ന് നോക്കിയ ശേഷം അവിടെ നിന്നും കുറച്ചു മാറി നിന്ന് അവളുടെ കോൾ അറ്റൻഡ് ചെയ്തു.

"ഹലോ..."

"ഹയാ നീ ഇത് എവിടെയാണ് ആ ഹിറ്റ്ലർ ഇപ്പോഴിങ്ങെത്തും വേഗം ഇങ്ങോട്ട് വരാൻ നോക്ക്..."

"ഓക്കെ, ഞാനിതാ വരുന്നു..." നടന്ന സംഭവമൊക്കെ അവളോട് വിവരിക്കാൻ നിൽക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.

ഇനി ഞാൻ എന്ത് ചെയ്യും, ഹിറ്റ്ലർ വന്ന് മെയിൽ അയക്കാനുള്ള റിപ്പോർട്ട് എവിടെ എന്ന് ചോദിച്ചാൽ ഞാനെന്ത് എടുത്ത് കൊടുക്കും! എല്ലാത്തിനും കാരണം അയാളാണ്, ഞാൻ തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ അയാളെ നോക്കി. മാറി നിന്ന്‌ ആരുമായിട്ടോ ഫോണിൽ സംസാരിക്കുകയാണ്, ഞാൻ നോക്കുന്നത് കണ്ടതും എന്തോ പറഞ്ഞു അയാൾ ഫോൺ വെച്ചു എന്റെ നേർക്ക് വന്നു.

"സോറി മിസ്സ്, എനിക്കിപ്പോൾ ഇവിടെ നിന്നും അര്ജന്റ് ആയി പോയേ പറ്റൂ.., നിങ്ങൾക്ക് ഇപ്പോൾ എന്റെ ബിസിനസ് കാർഡ് ഞാൻ തരാം, നിങ്ങളുടെ ലാപ്ടോപ്പ് റിപ്പയർ ചെയ്തു കിട്ടിയില്ലെങ്കിൽ ഒരു പുതിയ ലാപ്ടോപ്പ് വാങ്ങിച്ചു തരാനും ഞാൻ തയ്യാറാണ്..." ഇതും പറഞ്ഞു അയാൾ അയാളുടെ കാർഡ് ടേബിളിൽ വെച്ച ശേഷം എന്നെ കടന്നു നടന്ന് നീങ്ങി.

അയാൾ പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ എനിക്കപ്പോൾ സാധിച്ചുള്ളൂ... ഇനി എന്ത് ചെയ്യും എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു.

ആഷി പിന്നെയും വിളിക്കുന്നത് കണ്ടപ്പോൾ അയാൾ ടേബിളിൽ വെച്ച കാർഡും ചുരുട്ടിയെടുത്തു പതുക്കെ അവിടെ നിന്നും നടന്നു. എന്തായാലും ഇനി വരുന്നത് പോലെ നടക്കട്ടെ...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"എന്റെ ഹയാ...നീ അവിടെ എന്തെടുക്കുകയായിരുന്നു? ഹിറ്റ്ലർ എത്തി, പ്രതാപ്‌ സാറിന്റെ ക്യാബിനിലുണ്ടാൾ, അയാൾ വന്ന ഉടനെ നിന്നോട് അങ്ങോട്ട് പോകാൻ പറഞ്ഞിരുന്നു പ്രതാപ് സാർ... അയാൾ ഇല്ലാത്തപ്പോൾ അല്ലേ നീ കമ്പനിയിൽ ജോയിൻ ചെയ്തത്, നിന്നെ പരിചയപ്പെടുത്തി കൊടുക്കാനാവും..." എന്നെ കണ്ടതും ആഷി അടുത്തേക്ക് വന്നു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

" എടീ ഒരു ചെറിയ പണി കിട്ടി," ഞാൻ സങ്കടത്തോടെ അവളെ നോക്കി.

" എന്താ എന്ത് പറ്റി?"

ഞാൻ അവളോട് നടന്ന കാര്യങ്ങളൊക്കെയും വിവരിച്ചു കൊടുത്തു.

"അയ്യോ! ഇനി എന്ത് ചെയ്യും!" അവൾ തലയ്ക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു. " ആഹ്, കിട്ടിപ്പോയി ഒരു കാര്യം ചെയ്യാം, പ്രതാപ്‌ സർ നിന്നെ മാത്രമല്ലേ വിളിച്ചിട്ടുള്ളൂ, നീ പോയി ഞാൻ ടൈപ് ചെയ്തു വെച്ച ഡ്രാഫ്റ്റ് കൊണ്ടു പോയി അവർക്ക് കൊടുക്ക്..." എന്നും പറഞ്ഞു അവൾ, ചെയ്തു വെച്ച വർക്ക് സിസ്റ്റത്തിൽ നിന്നും അവളുടെ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്തു.

" ഇതാ... ആഹ് പിന്നെ സാർ നിന്നെ ആ ഹിറ്റ്ലർക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ സാധാരണ ഫസ്റ്റ് ടൈം കാണുന്നത് പോലെ അയാൾ നിന്നെ നോക്കി പുഞ്ചിരിച്ചെന്നൊന്നും വരില്ല, പക്ഷേ അത് കണ്ട് നീയും ഇളിക്കാതെ നിൽക്കേണ്ട, അപ്പോൾ ഓൾ ദി ബെസ്റ്റ്..." അവൾ ലാപ്ടോപ്പ് എന്റെ കയ്യിൽ തന്നുകൊണ്ടു പറഞ്ഞു.

" ഞാൻ തന്നെ ആ തള്ളിയിട്ടവനോടുള്ള ദേഷ്യത്തിലാണ് ഉള്ളത് ഇതിൽ അയാൾ ചിരിച്ചെങ്കിൽ എന്ത് ചിരിക്കാതിരുന്നാൽ എനിക്കെന്ത്‌.." ഞാൻ ലാപ്ടോപ്പും എടുത്തു പ്രതാപ് സാറിന്റെ ക്യാബിലേക്ക് നടന്നു.

അകത്തുനിന്നും സാറിന്റെ സംസാരം കേൾക്കാം, പതുക്കെ ഡോറിന് തട്ടി.

"മെ ഐ കമിംഗ് സാർ"

"യെസ് കമിംഗ്..." അകത്തു നിന്നും പ്രതാപ്‌ സാറിന്റെ മറുപടി കേട്ടു.

പതുക്കെ ഡോർ തുറന്നു അകത്തേക്ക് കയറി. പ്രതാപ് സാർ മുന്നിൽ തന്നെ നിൽക്കുന്നതിനാൽ ഞാൻ ഹിറ്റ്ലർ ഇരുന്ന ഭാഗത്തേക്ക് നോക്കിയത് പോലുമില്ല.

"ആഹ്, ഹയാത്തി... വരൂ..." എന്നെ കണ്ടതും പ്രതാപ് സർ പുഞ്ചിരിച്ചു.

"സാർ വിളിച്ചിരുന്നു എന്നു പറഞ്ഞു." മുഖത്തു നല്ലത് പോലെ വിനയം വരുത്തിക്കൊണ്ട് സാറെ നോക്കി.

"ആഹ്, ഹയാത്തി നമ്മുടെ കമ്പനി CEOയെ ഇതു വരെ കണ്ടിട്ടില്ലാലോ?"

ഞാൻ ഇല്ല എന്നർത്ഥത്തിൽ തലചെരിച്ചു.

"ഹർഷാ ഇത് ഹയാത്തി പട്ടേൽ, നമ്മുടെ കമ്പനിയുടെ ലാസ്റ്റ് അപ്പോയിമെന്റാണ്..."

ഹിറ്റ്ലറുടെ ഭാഗത്തു നിന്നും ഒരു മൂളൽ ഞാൻ കേട്ടു.

"ഹലോ സർ..." എന്നും പറഞ്ഞു ഒരു ചിരിയും മുഖത്തു ഫിറ്റ് ചെയ്തു ഞാൻ അയാളുടെ ഭാഗത്തേക്ക് തിരിഞ്ഞു.

ഓഹ് നോ...മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി, ഇയാളാണോ ഹിറ്റ്ലർ! നേരത്തെ ഞാൻ കോഫീഷോപ്പിൽ വെച്ചു ദേഷ്യപ്പെട്ടയാൾ, അയാളും എന്നെ തന്നെ നോക്കി നിൽക്കുണ്ട്...

"ഹയാത്തി ഇത് നമ്മുടെ കമ്പനിയുടെ CEO ഹർഷ വർമ്മ..." പ്രതാപ് സാർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"ഹലോ,മിസ്സ് ഹയാത്തി..." ഹിറ്റ്ലർ എന്നെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ടു പറഞ്ഞു.

അയാളുടെ ആ ചെകുത്താന്റെ ചിരിയും കൂടി കണ്ടപ്പോൾ തന്നെ എന്റെ പകുതി ബോധം പോയി, ഹിറ്റ്‌ലരോട് തന്നെയാണല്ലോ ദൈവമ്മേ ഞാൻ ഹിറ്റ്‌ലറെ കുറിച്ചു പറഞ്ഞത്...

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

                                         (തുടരും...)

Bạn đang đọc truyện trên: Truyen247.Pro