chapter 18
Thanks to iLoveTheRainyDays for helping me😍😍😍😍😍(ഒന്നുമില്ലെങ്കിലും ഒരു മണിക്കൂർ കുത്തിയിരുന്ന് എനിക്ക് എഡിറ്റിംഗ് ചെയ്തു തന്നില്ലേ)😊☺
ഇഷ്ടപെട്ടങ്കിൽ പ്ലീസ് വോട്ട് & കമന്റ്....☺😊
°°°°°°°°°°°°°°°°°°°°°°°°°°°°
"Excuse me...." പെട്ടെന്ന് എനിക്കു പിറകിൽ നിന്നും ആരുടെയോ ശബ്ദം...
കേൾക്കുമ്പോൾ നല്ല പരിചയം തോന്നുന്നു,ആരാണാവോ?...ആലോചനയോടെ ഞാൻ തിരിഞ്ഞു നോക്കി, എന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ശരിക്കൊന്നു ഞെട്ടി.
ഹിറ്റ്ലർ.....oh my god....!
ഇയാളെന്താ ഇവിടെ എന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചത്.പിന്നെ ഒരു സംശയം തോന്നി,ദൈവമേ,ആ പെൺകുട്ടി കുറച്ചു മുമ്പ് പറഞ്ഞ ഭയ്യ ഇയാളായിരിക്കുമോ.....
എന്നെ കണ്ടപ്പോൾ ഹിറ്റ്ലറുടെ മുഖത്തും സംശയം നിറഞ്ഞത് ഞാൻ കണ്ടു.അയാളും എന്നെയിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നർത്ഥം....
"സോറി sir...." ഞാൻ അയാളെ നോക്കി.
"സോറി!!!" അയാൾ നെറ്റി ചുളിച്ചു.for what??"
ഞാനും ഓർത്തു ഞാനെന്തിനാണ് ഇപ്പോൾ ഇയാളോട് സോറി പറഞ്ഞത്....
"ഓഹ് സോറി ,സോറി sir...."അതോർത്തതും അറിയാതെ അയാളെ നോക്കിക്കൊണ്ടു ഞാൻ വീണ്ടും പറഞ്ഞുപോയി.അത് പറഞ്ഞതും പക്ഷെ ഹിറ്റ്ലറിൻറെ നെറ്റി കൂടുതൽ ചുളിയുകയാണുണ്ടായത്....അയാളുടെ എന്റെ നേർക്കുള്ള നോട്ടം കണ്ടാൽ തോന്നും ഞാനെന്തോ കള്ളത്തരം ചെയ്യാൻ വേണ്ടി ഇവിടെ വന്നതാണെന്ന്...
അയ്യോ നീയെന്താ ഈ കളിക്കുന്നത് ഹയാ.... അങ്ങനെ തോന്നിയതും പേടിയോടെ പിറകോട്ടേക്കു ഞാൻ നീങ്ങി,oops!! ഉടൻ തന്നെ സ്ലിപ്പായി വീഴാനാഞ്ഞു.
പക്ഷെ thanks to hitler... കക്ഷി പെട്ടന്ന് തന്നെ എന്നെ പിടിച്ചത് കൊണ്ട് മാത്രം ഞാൻ പിറകോട്ടേക്കു വീണില്ല.
ഹിറ്റ്ലർ കൈകൾ എന്റെ മേൽ ചുറ്റിയപ്പോൾ ഞാനൊന്ന് ഞെട്ടി, അയാളുടെ മുഖത്തേക്ക് നോക്കി. പക്ഷേ അയാളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.എന്റെ ഞെട്ടലോടെയുള്ള നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു.ഹിറ്റ്ലർ പെട്ടന്ന് തന്നെ പിടി വിട്ടു. ഞാനുടനെ വീണ്ടും വീഴാൻ ആഞ്ഞു. പക്ഷെ ഭാഗ്യം,അയാൾ ഒന്ന് കൂടിയെന്നെ പിടിച്ചു നേരെ നിർത്തി.
"താനെന്താ ചെറിയ കുട്ടിയാണോ?" പിന്നെ ഹിറ്റ്ലർ എന്നെ നോക്കി ചോദിച്ചതും,ഞാൻ ഒന്നും തിരിച്ചു പറയാതെ എന്റെ തോളിൽ പിടിച്ചിരുന്ന ഹിറ്റ്ലറുടെ രണ്ട് കെെകളിലേക്കും മാറി മാറി നോക്കുകയാണുണ്ടായത്.
Feeling uncomfortable.... why hayaa?,
എന്റെ ആ നോട്ടം കണ്ടപ്പോൾ ഹിറ്റ്ലർ ആ കെെകൾ പിൻവലിച്ചു.
"ചേട്ടായി..." പെട്ടന്ന് ഹിറ്റ്ലറുടെ പിറകിൽ നിന്നും വിക്കിയുടെയത്രയും പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഹിറ്റ്ലറെ നോക്കി വിളിക്കുന്നത് കേട്ടതും ,ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരിഞ്ഞു നോക്കി.
"ആഹ് മുത്തൂ നീ ഇതൊന്നു. വർക്ക്ഷോപ്പിൽ കൊണ്ടുകൊടുത്തേക്ക്....ഔട്ട് ഹൗസിൽ ഓട്ടോ ഉണ്ടാകും അതിൽ കയറ്റി കൊണ്ട് പൊയ്ക്കോ...." ഹിറ്റ്ലർ എന്റെ സ്കൂട്ടിക്ക് നേരെ കെെചൂണ്ടി ആ പയ്യനെ നോക്കി പറഞ്ഞു.
പിന്നീട് അയാൾ എന്നെ ഒന്ന് നോക്കിയ ശേഷം മുന്നോട്ടേക്കു നടന്നു.പിന്നാലെ പോകണോ വേണ്ടയോ എന്ന സംശയത്തിൽ ഞാൻ അവിടെ തന്നെ നിന്നു.
"ചേച്ചിയുടെ ബാഗ്..." എന്നും പറഞ്ഞു ആ പയ്യൻ എന്റെ ബാഗിനുനേരെ കെെചൂണ്ടി.
ഞാൻ ആ പയ്യനെ നോക്കി ഒന്ന് ചിരിച്ചശേഷം സ്കൂട്ടിയിൽ നിന്നും എന്റെ ബാഗെടുത്തു കൈയ്യിൽ പിടിച്ചു.
"താൻ വരുന്നില്ലേ?" ഹിറ്റ്ലർ പെട്ടന്ന് പിന്നിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
"യെസ് സർ....." ഞാൻ വേഗം അയാൾക്കു പിറകിലായി നടന്നു.
"അപ്പോൾ താൻ ആണല്ലേ ജിതക്ക് ലിഫ്റ്റ് കൊടുത്തത്,right?" ഹിറ്റ്ലർ പെട്ടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു.
"ജിത.....?" എനിക്കയാൾ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായില്ല.
"തന്റെ കൂടെ വന്ന പെൺകുട്ടി,എന്റെ സിസ്റ്റർ....താനെല്ലേ അവൾക്ക് ഇപ്പോൾ ലിഫ്റ്റ് കൊടുത്തത്...."
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.ഞാനത് സമ്മതിച്ചപ്പോൾ അയാൾ എന്റെ മുഖത്തു നിന്നും കണ്ണെടുത്ത് അയാളുടെ വീടിനു നേരെ നോക്കി ഒന്ന് ഊറിച്ചിരിച്ചു. എന്തോ മനസ്സിൽ കണ്ടിട്ടുള്ള അർഥം വെച്ചുള്ള ചിരി.ഇനി എനിക്ക് വല്ല പണിയും തരാനാണോ അയാൾ ഈ ചിരിക്കുന്നത്. ഞാൻ പേടിയോടെ ഓർത്തു.....
"ഡാഡിയെ താൻ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?" അയാൾ ചോദിച്ചു.
ഡാഡി....ഇയാളുടെ ഡാഡിയെ ഞാനെന്തിനാണ് കാണുന്നത് എന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചത്. പിന്നീടാണ് കത്തിയത് വർമ്മ സർ ആണല്ലോ ഇയാളുടെ ഡാഡി എന്നത്.
"No sir...."
ഞാനിത് പറഞ്ഞപ്പോൾ ഹിറ്റ്ലർ എന്നെ നോക്കി വീണ്ടും ചിരിക്കുന്നത് തുടർന്നു. എന്നിട്ട് മുന്നോട്ടേക്കു നടന്നു...
അയാൾ എന്തിനാണ് ഇങ്ങനെ വെറുതെ ഇടയ്ക്കിടെ ചിരിക്കുന്നതോർത്തു അത്ഭുതത്തോടെ ഞാനും അയാളുടെ പിന്നാലെ നടന്നു.
●●●●●●●●●●●●●●●
"ഹർഷാ....."
ഞങ്ങൾ അകത്തു കയറിയപ്പോൾ അകത്തുനിന്നും ഒരാൾ ഹിറ്റ്ലറുടെ പേരും വിളിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ അടുത്തെത്തിയപ്പോഴായിരുന്നു അതാരാണെന്നു എനിക്ക് മനസ്സിലായത്. ആനന്ദ് വർമ്മ,വർമ്മ സാറിന്റെ ബ്രദർ.....
"ഹർഷാ who is she? Is she your girlfriend?" ആനന്ദ് സർ ഹിറ്റ്ലറുടെ കുടെ എന്നെ കണ്ടതും, എനിക്ക് നേരെ കൈചൂണ്ടി ഹിറ്റ്ലറെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.
What!!girlfriend!! ഞാൻ മുഖത്തു പരമാവധി അനിഷ്ടം നിറച്ച് എന്റെ ബോസിന്റെ മുഖത്ത് നോക്കി ഓർത്തു...
"What!!girlfriend!!ഇവളോ?...." ഇതും പറഞ്ഞു ഹിറ്റ്ലർ പുച്ഛത്തോടെ എന്നെ തിരികെ നോക്കി.
"ഈ കുട്ടിക്കെന്താ ഹർഷാ കുറവ്? she is cute...." ആനന്ദ് സർ എന്നെ നോക്കി ചിരിച്ചു.ഹിറ്റ്ലറോടുള്ള ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും ആനന്ദ് സർ അത് പറഞ്ഞപ്പോൾ ഞാനും സാറിനെ നോക്കി അറിയാതെ ചിരിച്ചു പോയി.
"കുട്ടിയെ ഞാനെവിടെയോ കണ്ടിട്ടുണ്ടെല്ലോ?..." പെട്ടെന്നു എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ആനന്ദ് സർ സംശയത്തോടെ ചോദിച്ചു.
"അങ്കിൾ കണ്ടിട്ടുണ്ട് ഇവളെ,നമ്മുടെ കമ്പനിയിലാണ് work ചെയ്യുന്നത്. അങ്കിൾ ആണ് interview ചെയ്തത്. Introduce yourself...." ഹിറ്റ്ലർ ആനന്ദ് സാറിനെയും എന്നെയും നോക്കി.
"Hello sir,ഞാൻ ഹയാത്തി പട്ടേൽ. ഹർഷ സാറിന്റെ PA,nice to meet you...." അത് കേട്ടതും ഞാൻ സ്വയം പരിചയപ്പെടുത്തി ആനന്ദ് സാറിനു നേരെ കൈനീട്ടി.
"ഓഹ്.... nice to meet you too...." സാറും പുഞ്ചിരിച്ചുകൊണ്ട് എന്റെ കൈ പിടിച്ചു കുലുക്കി.
"ബട്ട്.... റിയ... ഡൽഹി..." ആനന്ദ് സർ എന്തോ പറയാൻ നോക്കിയെങ്കിലും ഹിറ്റ്ലർ പെട്ടന്ന് സാറിന്റെ വായപൊത്തി എന്നിട്ട് ചെവിയിൽ എന്തോ പറഞ്ഞു.
അവർ പരസ്പ്പരം ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറുതായി പേടിയായി.എനികിട്ട് വല്ല പണിയും താരാനാണോ ഇവരുടെ പരിപാടി എന്ന്.ഹിറ്റ്ലർ പണി തരാൻ തീരുമാനിച്ചാലും ആനന്ദ് സർ അതിന് കൂട്ടുനിൽക്കില്ല എന്ന് എന്തോ എനിക്ക് ഉറപ്പുതോന്നി.
"ഡാഡി അകത്തുണ്ട്....താൻ പോയി ഡാഡിയെ കാണു...." ഹിറ്റ്ലർ എന്നെ നോക്കി.
ഞാൻ ശരി എന്നർത്ഥത്തിൽ തലയാട്ടി. ഹിറ്റ്ലറും ആനന്ദ് സാറും എനിക്ക് മുന്നിലായി നടന്നു.
ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ അവിടെ സോഫയിൽ middle age തോന്നിപ്പിക്കുന്ന ഒരാൾ ലാപ്ടോപ്പും നോക്കിയിരിക്കുന്നുണ്ടായിരുന്നു കൂടെ ഒരു മെലിഞ്ഞു നല്ല നീളമുള്ള ഒരു സ്ത്രീയും,ആ സ്ത്രീയെ കണ്ടയുടനെ എനിക്ക് മനസ്സിലായി ഇത് ഹിറ്റ്ലറുടെ അമ്മ ആണെന്ന്. കാരണം ഹിറ്റ്ലറുടെയും അവരുടെയും മുഖം തമ്മിൽ നല്ല matching ഉണ്ടായിരുന്നു. ഞാൻ വർമ്മ സാറിന്റെ മുഖത്തേക്ക് നോക്കി.
പക്ഷെ ഞാൻ വർമ്മ സാറിനെ എവിടെയോ വെച്ച് കണ്ടിട്ടുണ്ടെല്ലോ .....പക്ഷേ എവിടെ എന്നോർക്കാൻ പറ്റുന്നില്ല.....
ഞാൻ സാറിനെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.പെട്ടന്നാണ് ഓർമ വന്നത് ഒരാഴ്ച്ച മുൻപ് ഞാനും വിക്കിയും സ്കൂട്ടിൽ നിന്നും വീണപ്പോൾ കണ്ടുമുട്ടിയ സാർ ഇതായിരുന്നില്ലേ എന്ന്...
"ഡാഡ്...." ഹിറ്റ്ലർ ,വർമ്മ സാറിനെ നോക്കി വിളിച്ചു.
വർമ്മ സാറും ഹിറ്റ്ലറുടെ അമ്മയും ഒരുമിച്ച് തലയുയർത്തി നോക്കി.ഞാൻ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു. ഹിറ്റ്ലർ എനിക്ക് നേരെ തിരിഞ്ഞുനിന്ന് പരിചയപ്പെടുത്ത് എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട്,പിന്നീട് നേരെ അവിടെയുണ്ടായിരുന്ന വേറൊരു സോഫയിൽ പോയി ഇരുന്നു.
എന്ത് പറഞ്ഞു പരിചയപ്പെടുത്തും എന്നൊരു ഐഡിയയും എനിക്കില്ലായിരുന്നു. ഞാൻ വർമ്മ സാറിന്റെ മുഖത്തേക്ക് നോക്കി.
"കുട്ടിയെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടെല്ലോ?പക്ഷേ എവിടെയാണെന്ന് ഓർമയില്ല...." അദ്ദേഹം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"ഞങ്ങൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് സാർ... ഒരാഴ്ച മുൻപ്, സ്റ്റേഷൻ റോഡിൽ വെച്ച്, സാറിന്റെ കാറിനു ..."പറഞ്ഞു പൂർത്തിത്തിയാക്കാതെ ഞാനദ്ദേഹത്തെ നോക്കി.
"ആഹ്....ഇപ്പോൾ ഓർമ വന്നു,അന്ന് താനും തന്റെ ബ്രദറും തന്റെ എനിക്ക് വേണ്ടി, വണ്ടി ചെരിച്ചത് കാരണം റോഡിലേക്ക് വീണിരുന്നില്ലേ?"
"നന്നായി" പെട്ടന്ന് ഞങ്ങൾക്കിടയിൽ കയറി, ഹിറ്റ്ലർ ഇതും പറഞ്ഞൂ വേറെവിടെയോ നോക്കി അമർത്തി ചിരിച്ചു.
"ഹർഷാ...she is a guest..." ഹിറ്റ്ലറുടെ അമ്മ അയാളെ നോക്കി ശാസനയോടെ വിളിച്ചു.ഞാൻ രൂക്ഷമായി ഹിറ്റ്ലറെ നോക്കി.വർമ്മ സാർ ഹിറ്റ്ലറെ ഒന്ന് അമർത്തിനോക്കിയ ശേഷം,എനിക്ക് നേരെ വീണ്ടും തിരിഞ്ഞു.
"അപ്പോൾ തന്റെ ബ്രദർ പറഞ്ഞത് പോലെ,വിധിയുള്ളത് കൊണ്ട് ഞങ്ങൾ പിന്നെയും കണ്ടുമുട്ടി അല്ലേ?" സാർ എന്നെ നോക്കി ചിരിച്ചു.
"അന്നറിയില്ലായിരുന്നു സാറാണ് വർമ്മ സർ എന്നത്,ഞാൻ ജോയിൻ ചെയ്തശേഷം സർ ഇതുവരെ കമ്പനിയിൽ വന്നിട്ടില്ലായിരുന്നു... അതായിരുന്നു മനസ്സിലാവാതിരുന്നത്.."
"കമ്പനി?ജോയിൻ?" വർമ്മ സർ നെറ്റിചുളിച്ചു.
"സോറി സർ ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഞാൻ ഹയാത്തി പട്ടേൽ, സാറിന്റെ കമ്പനിയിൽ 6month ആയി work ചെയ്യുന്നു. ഇപ്പോൾ ഹർഷ സാറിന്റെ PA...."
"ഹയാത്തി, PA!!...but റിയാ ഡൽഹി...." വർമ്മ സാർ നെറ്റി ചുളിച്ചുകൊണ്ടു എന്നെയും ഹിറ്റ്ലറുടെ അമ്മയെയും ഹിറ്റ്ലറെയും മാറി മാറി നോക്കി.
ഹിറ്റ്ലറുടെ അമ്മ വർമ്മ സാറെ നോക്കി ഒരു ചമ്മിയ ചിരിചിരിച്ചു. വർമ്മ സാർ അവരെ നോക്കി ഒന്ന് തലകുലുക്കിയശേഷം തലചെരിച്ചു ഹർഷയെ നോക്കി.എനിക്കിവിടെ നടക്കുന്നത് എന്താണെന്നു ഒരു ഊഹവും കിട്ടിയില്ല. ഞാൻ ഇവരുടെ കമ്പനിയിലാണ് work ചെയ്യുന്നത് എന്ന് പറഞ്ഞതിന് വർമ്മ സാർ അത്ഭുതപ്പെടണ്ട കാര്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
"ഹർഷാ is that true?" വർമ്മ സാർ ചോദ്യഭാവത്തിൽ മകനെ നോക്കി.അയാൾ അതെ എന്നർത്ഥത്തിൽ തലകുലുക്കി.
എന്തോ കള്ളത്തരം മണക്കുന്നല്ലോ....അവരുടെയൊക്കെ മുഖം കണ്ടപ്പോൾ എനിക്ക് സംശയം തോന്നാതിരുന്നില്ല....
"ജിതയെ വിളിക്ക്..." വർമ്മസാർ പിന്നീട് മകനെ നോക്കി പറഞ്ഞു.അയാൾ അത് കേട്ടതും ചിരിയോടെ അവിടെനിന്നും എഴുന്നേറ്റ് പോയി.
"ഹയാത്തി ഇരിക്കൂ...." ഞാനവിടെ പോസ്റ്റ് പോലെ നിൽക്കുന്നത് കണ്ട ഹിറ്റ്ലറുടെ അമ്മ എന്നെ നോക്കി പെട്ടെന്ന് പറഞ്ഞതും ഞാൻ ആശ്വാസത്തോടെ അവിടെയുള്ള സോഫയിൽ ഇരുന്നു....
°°°°°°°°°°°°°°°°°°°°°°°°°°°°°°
"ഹേയ് റിയാ...." ഹിറ്റ്ലറുടെ അനിയത്തി എന്നെ കണ്ടതും ഓടിവന്നു.
റിയയോ!!!അതാരാ... ഞാൻ അവളെ നോക്കി. നേരത്തെ കണ്ടതുപോലെയൊന്നുമെല്ലായിരുന്നു അവളുടെ കോലം. മുടിയൊക്കെ അഴിച്ചിട്ട് ഒരു കണ്ണടയും വെച്ച്,കൂടാതെ കയ്യിലൊരു ബുക്കും കണ്ടാൽ തോന്നും ഇവൾ കുറേ നേരമായി കുത്തിയിരുന്ന് പഠിക്കുകയാണെന്ന്....
"നീ നാട്ടിലെത്തിയിട്ടു എന്നെ കാണാൻ നിനക്കിപ്പോഴാണെല്ലോ തോന്നിയത്... അതും എന്റെ വീടിന്റെ മുൻപിൽ വെച്ച് നിന്റെ വണ്ടി പഞ്ചറായത് കൊണ്ട് മാത്രം...." അവൾ എന്റെ മുഖത്തേക്ക് നോക്കി പരിഭവം പറഞ്ഞു.
ഹിറ്റ്ലറുടെ അനിയത്തിയുടെ ആ സംസാരവും അവൾ വരുന്നതിന് മുൻപുണ്ടായ സംസാരവും ഹിറ്റ്ലറുടെ നേരത്തെയുള്ള ആ ചിരിയും ഒക്കെ വെച്ച് നോക്കിയപ്പോൾ എനിക്ക് കാര്യങ്ങളൊക്കെ ഒരു വിധം പിടികിട്ടി.
ജിത എന്നെ മറ്റാരുടെയോ പേരും പറഞ്ഞു വീട്ടിൽ കയറ്റിയതാണെന്നു തോന്നുന്നു...പാവം ഞാൻ കാരണം അവൾ കുടുങ്ങീന്നാ തോന്നുന്നേ....
പെട്ടന്ന്,
"ജിതാ..." വർമ്മ സാർ ജിതയെ വിളിച്ചു.
"എന്താ പപ്പാ...." അവൾ നിഷ്കളങ്കതയോടെ തിരിഞ്ഞു നോക്കി.
"നിന്റെ ഫ്രണ്ടിനെ പപ്പക്കും കൂടി പരിചയപ്പെടുത്തൂ..." വർമ്മ സർ ജിതയെ നോക്കി സ്നേഹത്തോടെ പറഞ്ഞു.
ജിത വർമ്മ സാറിന്റെ അടുത്ത് പോയിരുന്ന് എന്നെ കുറിച്ച് സാറിനോട് അവൾക്ക് വായിൽ തോന്നിയതെന്തൊക്കെയോ പറയാൻ തുടങ്ങി.
Alredy പിടിക്കപ്പെട്ടു എന്നറിയാതെയുള്ള അവളുടെ സംസാരവും അത് കേട്ടുനിൽക്കുന്ന വർമസാറിന്റെ മുഖത്തെ ഭാവവും ഹിറ്റ്ലറുടെയും ആനന്ദ് സാറുടെയും ഹിറ്റ്ലറുടെ അമ്മയുടെയും അടക്കിപിടിച്ചുള്ള ചിരിയും കണ്ടതോടെ എനിക്കും ചിരിപൊട്ടി. ഞാൻ രണ്ട് ചുണ്ടും കടിച്ചു പിടിച്ചു നിന്നു.
"കഴിഞ്ഞോ?..." ജിത എന്നെ കുറിച്ച് പറയുന്നത് നിർത്തിയപ്പോൾ സാർ അവളെ നോക്കി.
"Yep.." അവൾ തലപൊക്കി.
"ഹർഷാ...ഇനി നിനക്കറിയുന്നത് പറഞ്ഞോളൂ..." വർമ്മ സാർ ഹിറ്റ്ലറെ നോക്കി.
"ആഹ് she ഈസ് ഹയാത്തി....PA of mine....she is a trouble maker if i say,And I really have no idea why the hell is she here now....പിന്നെ..." ഹിറ്റ്ലർ എന്റെ മുഖത്തേക്ക് നോക്കി നോൻസ്റ്റോപ്പായി പറയാൻ തുടങ്ങി.
You idiot ...ഐ വിൽ കിൽ യൂ.... എനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം വന്നു.
"ഹർഷാ നിർത്ത് " വർമ്മ സാറും ഹർഷയുടെ അമ്മയും ഇതൊക്കെ കേട്ടതും ഒരുമിച്ച് പറഞ്ഞു.
ഹിറ്റ്ലർ എന്നെ നോക്കി അയാളുടെ സ്ഥിരം ചിരിചിരിച്ചു.ഞാൻ അയാളെ രൂക്ഷമായി ഒന്ന് നോക്കി.
ജിത മെല്ലെ തലപൊക്കി ആദ്യം അവളുടെ അമ്മയുടെ മുഖത്തേക്ക് നോക്കി. ഹിറ്റ്ലറുടെ അമ്മ അവളെ നോക്കി ഹിറ്റ്ലറിനു നേർക്ക് കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു. ജിത മെല്ലെ തലച്ചെരിച്ച് ഹിറ്റ്ലറെ നോക്കി.ഹിറ്റ്ലർ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ജിത ഹിറ്റ്ലറെ ദേഷ്യത്തോടെ ഒന്ന് നോക്കിയശേഷം മെല്ലെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അവളെ നോക്കി അതെ എന്നർത്ഥത്തിൽ മെല്ലെ തലയനക്കി.
"ഇപ്പോഴാണ് ഓർത്തത് എനിക്ക് കുറേ പഠിക്കാനുണ്ടെല്ലോ എന്ന്...." ഇതും പറഞ്ഞു ജിത അവിടെ നിന്നും മെല്ലെ എഴുന്നേറ്റു.
"അങ്ങനെയങ്ങു പോയാലെങ്ങനെയാ നമുക്കിത് സോൾവ് ആകണ്ടേ..." ഹിറ്റ്ലർ അവളുടെ കൈയ്യിൽ പിടിച്ചുവലിച്ചു അവിടെ തന്നെ ഇരുത്തി.
പെട്ടന്ന്,
"സെമസ്റ്റർ exam ഉള്ളപ്പോൾ ഫ്രിണ്ട്സിന്റെ കൂടെ hangoutന് പോകരുതെന്ന് പലപ്രാവശ്യം പറഞ്ഞതെല്ലേ ഞാൻ...." ഇതും പറഞ്ഞു വർമ്മ സാർ ജിതയുടെ ചെവിയിൽ പിടിച്ചു.
"ആഹ് പപ്പാ... വേദനിക്കുന്നു.... വിടൂ ആഹ്..." ജിത വിളിച്ചുകൂവി.
അപ്പോൾ അതാണ് കാര്യം...
വർമ്മ സാർ മെല്ലെ പിടിവിട്ടു.
"ആഹ് അതിനു ഞാൻ ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിച്ചില്ലല്ലോ...അതിനു മുൻപേ തിരിച്ചുവന്നില്ലേ...." അവൾ അവളുടെ ചെവി തടവിക്കൊണ്ട് പറഞ്ഞു.എന്നിട്ട് എനിക്ക് നേർക്ക് തിരിഞ്ഞു.
"റിയാ...ഓഹ് സോറി ഹയാത്തി കണ്ടില്ലേ നിങ്ങളുടെ ബോസിന്റെ യഥാർത്ഥ സ്വഭാവം...."
ഞാൻ അവളെ നോക്കി ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.
"പപ്പാ ഒരു doubt, next sunday പപ്പ ഇവിടെ ഉണ്ടാകുമോ?" ജിത വർമ്മ സാറെ കള്ളച്ചിരിയോടെ നോക്കി .
"നിന്നെ ഇന്ന്...." ഇതും പറഞ്ഞു സാർ പിന്നെയും അവളുടെ ചെവിയിൽ പിടിക്കാൻ നോക്കി. അയ്യോ എന്നും പറഞ്ഞു ജിത വേഗം അവിടെ നിന്നും മാറി.
°°°°°°°°°°°°°°°°°°°°°°°°°°°°°
ഹിറ്റ്ലറുടെ സ്വഭാവം പോലെയേ അല്ലായിരുന്നു ഹിറ്റ്ലറുടെ അമ്മ ഹീരാന്റിയുടെയും ജിതയുടെയും സ്വഭാവം. നല്ലൊരു അമ്മയും നല്ലൊരു അനുജത്തിയും.....
ജിതയുമായി സംസാരിക്കുന്നതിനിടയിൽ ഞാൻ അവളുടെ ഫോണിൽ നിന്നും ആഷിയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു. അവരോട് വർക്ക്ഷോപ്പിനടുത്തേക്ക് എത്തിയാൽ മതിയെന്നും ഞാനവിടെ എത്തികൊള്ളാമെന്നും, ഞാനിപ്പോൾ ഒരു ഫ്രണ്ടിന്റെ വീട്ടിലാണ് ഉള്ളതെന്നും.....
ജിതയോടും ഹീരാന്റിയോടും സംസാരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നതേ ഇല്ല.
വർമ്മ സാറുമായും ആനന്ദ് സാറുമായും കമ്പനിയുടെ കാര്യങ്ങൾ സംസാരിക്കാനുണ്ടായതിനാൽ ഹിറ്റ്ലറെ ഞങ്ങളുടെ അടുത്തേക്കൊന്നും കണ്ടിട്ടില്ലായിരുന്നു.അത് കാരണം എനിക്ക് പേടിയില്ലാതെ തന്നെ സംസാരിക്കാൻ പറ്റി.എന്ത് കൊണ്ടോ ജിതയുടെ സംസാരത്തിൽ നിന്നും ഹിറ്റ്ലർ ഞാൻ കാണുന്നത്ര arroganat അല്ല എന്നെനിക്കു തോന്നി...
ആഷി ജിതയുടെ ഫോണിലേക്ക് വിളിച്ചു.എന്റെ വണ്ടി ശരിയായെന്നും,ഞാനെവിടെയാ ഉള്ളതെന്നും അവരിങ്ങോട്ടോക്ക് വരാമെന്നും പറഞ്ഞു. റേഹ ഇങ്ങോട്ടേക്ക് വന്നാൽ ഉള്ള അവസ്ഥ എങ്ങനെയുണ്ടാകുമെന്നു ഓർത്തപ്പോൾ ഞാൻ ആഷിയോട് അത് വേണ്ടാ ഞാനിപ്പോൾ അങ്ങോട്ടേക്ക് വരാം എന്ന് പറഞ്ഞു call cut ചെയ്തു.....
"ഹയാത്തി ഇപ്പോൾ എങ്ങനെ പോകും?" വണ്ടി ശരിയായി എന്ന് പറഞ്ഞപ്പോൾ ജിത എന്നെ നോക്കി ചോദിച്ചു.
"ഇന്ന് sunday ആയത് കാരണം ഞങളുടെ ഡ്രൈവർക്ക് അഞ്ചുമണി വരെയേ ഡ്യൂട്ടി ഉള്ളൂ..." അവൾ എന്നെ നോക്കി.
"ഇവിടെ നിന്നും വല്ല ടാക്സിയോ മറ്റോ കിട്ടുമോ?" ഞാൻ ചോദിച്ചു.
"No chance" എന്നും പറഞ്ഞു അവൾ എന്റെ കൈയ്യും പിടിച്ച് ആന്റിയുടെ അടുത്തേക്ക് നടന്നു,ആന്റിയോട് കാര്യങ്ങളൊക്കെ പറയുമ്പോൾ ഹിറ്റ്ലർ ഞങ്ങൾക്ക് അരികിലേക്ക് വീണ്ടും വരുന്നത് ഞാൻ കണ്ടു...
"മാ ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..."
ഞാൻ ഹിറ്റ്ലറെ തന്നെ അറിയാതെ ഒരു നിമിഷം നോക്കിനിന്നു. കാരണം ഞാൻ ആദ്യമായിട്ടായിരുന്നു ഹിറ്റ്ലറെ ഒരു കാഷ്വൽ ഡ്രസ്സിൽ കാണുന്നത്.എപ്പോഴും suite ലായിരുന്നെല്ലോ ഞാൻ ഹിറ്റ്ലറെ കണ്ടിരുന്നത്. suiteനെക്കാളും ഇയാൾക്ക് ചേരുന്നത് ഈ വേഷമാണ്...
Stop looking at him..... ഞാൻ വേഗം തന്നെ കണ്ണുകൾ പിൻവലിച്ചു.
"ആ ഹർഷാ... നീ ഹയാത്തിയെ ഒന്ന് ആ വർക്ക്‌ഷോപ്പിൽ ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോ...." ആന്റി ഹിറ്റ്ലറെ നോക്കി
ഞാനൊന്ന് ഞെട്ടി...അതിനു മാത്രം വലിയ തെറ്റൊന്നും ഞാൻ ചെയ്തില്ലല്ലോ ഗോഡ്.... plz help..... ഞാൻ പരിഭ്രമത്തോടെ ചിന്തിച്ചു.
"ഞാനോ.... അത് പറ്റില്ല!" ഹിറ്റ്ലറിന്റെ മറുപടി പെട്ടെന്നായിരുന്നു..
ഭാഗ്യം,എനിക്കും അത് പറ്റില്ല മോനെ...ഞാൻ മനസ്സിൽ പറഞ്ഞു..
"എന്താ പ്രശ്നം..." ആന്റി നെറ്റിചുളിച്ചു.
"അത് പിന്നെ ...ഉം,ഞാൻ.... ഞാൻ ആ വഴിക്കെല്ല പോകുന്നത്..." അയാൾ നിന്ന് തല ചൊറിഞ്ഞു...
"ന്യൂ സ്റ്റാറിലേക്കെല്ലേ ഭയ്യ പോകുന്നത്,ന്യൂ സ്റ്റാറിലേക്ക് ആ വഴിതന്നെയാണ് പോകേണ്ടത്..." ജിത ഹിറ്റ്ലറെ നോക്കി.
"ഞാനിന്ന് ന്യൂ സ്റ്റാറിലേക്കെല്ല...."
"ആണോ..... എന്നോട് രാവിലെ പറഞ്ഞത് ഓർമയില്ലേ?ഫ്രണ്ട്സ് എല്ലാവരും കൂടി ഒത്തു കൂടുന്നുണ്ടെന്നു...." ജിത ഹിറ്റ്ലറെ നോക്കി കളിയാക്കി."ഭയ്യ വെറുതെ ഉരുളണ്ട കേട്ടൊ..."
"നീ പോകുന്ന വഴി ഒന്ന് ഡ്രോപ്പ് ചെയ്യണ്ട പണിയെല്ലേ ഉള്ളൂ ഹർഷാ ..." ആന്റി ഹിറ്റ്ലറെ നോക്കി.
"അത് അത് ലേറ്റാവും മമ്മീ..." അയാൾ ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിക്കുന്നുണ്ടായിരുന്നു.
"ഹീരാ...." പെട്ടന്ന് വർമ്മ സാർ ആന്റിയെ വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു....
സാർ വന്നപ്പോഴായിരുന്നു എന്നെ കണ്ടത്. വാച്ചിലേക്ക് നോക്കിയ ശേഷം സർ എന്നെ നോക്കി.
"ഹയാത്തിയുടെ വണ്ടി ശരിയായിട്ടുണ്ടാകുമെല്ലോ.... ഹർഷാ ഹയാത്തിയെ അവിടെ ഡ്രോപ്പ് ചെയ്തു കൊടുത്തേക്ക്...." വർമ്മസാർ ഞങ്ങളെ രണ്ടുപേരെയും നോക്കി പറഞ്ഞു.
ജിത ഇത് കേട്ടപാടെ ഹിറ്റ്ലറെ നോക്കി ഇപ്പോൾ പണി തരാം എന്നർത്ഥത്തിൽ തലയനക്കി.
"പപ്പാ ഭയ്യ പറഞ്ഞു ഹയാത്തിയെ ഇറക്കി....." ജിത ബാക്കി പറയുന്നതിന് മുൻപേ ഹിറ്റ്ലർ അവളുടെ വായപൊത്തി
"ഞാൻ ഇറക്കി കൊടുക്കാം ഡാഡ്...." ഹിറ്റ്ലർ വർമ്മ സാറിനെ നോക്കി പറഞ്ഞു.
ജിത ഹിറ്റ്ലറെ നോക്കി കളിയാക്കി ചിരിച്ചു. ഹിറ്റ്ലർ അവളെ ദേഷ്യത്തോടെ നോക്കി.
അതൊക്കെ കണ്ടു എനിക്ക് ചിരി വന്നു. പക്ഷെ ഹിറ്റ്ലറുടെ കൂടെയാണെല്ലോ ഞാൻ പോകേണ്ടത് എന്നോർത്തപ്പോൾ തന്നെ എന്റെ ആ ചിരി മാഞ്ഞു.....
ഹിറ്റ്ലർ തലചെരിച്ചു എന്നെ രൂക്ഷമായി ഒന്നുനോക്കിയശേഷം സ്പീഡിൽ മുന്നോട്ടേക്കു നടന്നു,ഞാൻ പിറകിലും.....
☺°°°°°°°°°°°°°°°°°°°°°°°°°°°°°°°☺
ഞാൻ ഇതാ വാക്ക് പാലിച്ചിരിക്കുന്നു....😉😉
Next update എപ്പോഴുണ്ടാകുമെന്നു എന്ന് എനിക്ക് തെന്നെ ഉറപ്പില്ല. ചിലപ്പോൾ നേരെത്തെ തന്നെ update ചെയ്യും,ചിലപ്പോൾ ലേറ്റ് ആകും....😊😊😊
Bạn đang đọc truyện trên: Truyen247.Pro