chapter 13
This chapter dedicated to ma darling cousin RiFzZz because today her b'dAy..HaPpy b'dAy DArLInG🎉🎁🎂.......love youuuuuu😍😘😍😘......
Happy reading.... 😊
*-*-*-*-*-*-*-*-*-*
Hayaathi 's POV:-
"താനെന്താ ഈ നോക്കുന്നത്?" അയാൾ എന്നെ നോക്കി ചോദിച്ചു. അയാൾ ചോദിച്ചത് കേട്ടിരുന്നെങ്കിലും പിന്നെയും മുകളിലേക്ക് പോകുന്നതിനെക്കുറിച്ചായിരുന്നു ഞാൻ ആലോചിച്ചിരുന്നത്.
"ഹലോ?" അയാൾ എന്റെ മുഖത്തിനു നേരെ കൈവീശി കൊണ്ട് പിന്നെയും ചോദിച്ചു.
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് ക്രൂരമായ ഒരു ചിരിയുണ്ടായിരുന്നു.wait ഇയാൾക്ക് ഞാൻ ലാപ്ടോപ് എടുക്കാൻ മറന്നകാര്യം ആദ്യമേ അറിയുമോ? അത് പറയാനായിരിക്കുമോ അയാൾ മുകളിൽ നിന്നും ലിഫ്റ്റ് പിന്നെയും തുറന്നിട്ടുണ്ടാക്കുക. പിന്നീട് വേണ്ട എന്ന് വിചാരിച്ചു കാണും. ദുഷ്ടൻ. ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി.
" പോയി ലാപടോപ് എടുത്ത് വരൂ miss Hayathi Patel " അയാൾ ആ ക്രൂരമായ ചിരിയോടെ തന്നെ പറഞ്ഞു.
"ഓക്കെ സാർ," ഞാൻ എനിക്ക് അയാളോടുള്ള ദേഷ്യം പുറത്ത് കാണിക്കാതെകടിച്ചമർത്തി കൊണ്ട് പറഞ്ഞു. എന്നിട്ട് നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു.
അത് ഇനി 5th floorൽ നിന്നും താഴെക്ക് വരുമോ?ആവോ? ഇതുമാലോചിച്ച് ഞാൻ അത് താഴെക്ക് വരാൻ വേണ്ടി press ചെയ്തപ്പോയാണ് അത് 7th floorൽ നിന്നും താഴെക്ക് വരുന്നത് കണ്ടത്. ഹാവൂ സമാധാനം, .
ലിഫ്റ്റ് താഴെ നിന്നു. അതിൽ നിന്നും അഖിൽ ഇറങ്ങി വന്നു.
" ലാപ്ടോപ് മറന്നു അല്ലേ? അവന്റെ കൈയ്യിലെ ലാപ്ടോപിന്റെ ബാഗ് ഉയർത്തി കാണിച്ചുകൊണ്ട് ചോദിച്ചു.
അത് കണ്ട എന്റെ മുഖം ഒരു CFL ബൾബ് കത്തുന്നത് പോലെ കത്തി.
" thanks അഖിൽ, thank you so much..... ഞാൻ അവന്റെ കൈയ്യിൽ നിന്നും ലാപ്ടോപ് ബാഗ് വാങ്ങിച്ചുകൊണ്ട് പറഞ്ഞു. അവൻ എന്നെ നോക്കി ചിരിച്ചു.
" ഹർഷ Sir എവിടെ?" അവൻ ചോദിച്ചു.
ഞാൻ പിറകിൽ തിരിഞ്ഞുനോക്കി പക്ഷേ ഹിറ്റ്ലർ അവിടെ ഉണ്ടായിരുന്നില്ല.
"I think Sir പാർക്കിങ് ഏരിയയിലേക്ക് പോയിട്ടുണ്ടാകും" ഞാൻ പറഞ്ഞു.
"okay, അപ്പോൾ നമുക്കും പോകാം എല്ലേ?" അഖിൽ മുന്നോട്ട് നടന്ന് കൊണ്ട് പറഞ്ഞു.
ഞാനും അഖിലിന്റെ പിറകെ നടന്നു. ഹാവൂ അഖിലും അപ്പോൾ ഞങ്ങളുടെ കൂടെ വരുന്നുണ്ട്. സമാധാനം ഹിറ്റ്ലറുടെ കൂടെ ഒറ്റയ്ക്ക് പോകേണ്ടി വന്നില്ലല്ലോ...
അഖിലിന്റെ പിറകെ വരുന്ന എന്നെ നോക്കി ഹിറ്റ്ലർ ഒരു നിമിഷം നെറ്റിചുളിച്ചു. പിന്നീട് എന്റെ കൈയ്യിലെ ബാഗും എന്റെ മുഖത്തെ ചിരിയും കണ്ടപ്പോൾ കാര്യം മനസ്സിലായെന്ന് തോന്നുന്നു.
ഭാഗ്യം എപ്പോഴും നിങ്ങളുടെ കൂടെ മാത്രമേ ഉണ്ടാവൂ എന്ന് കരുതരുത് ഹിറ്റ്ലർ, ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.
" Sir, ഇപ്പോൾ തന്നെ ലേറ്റ് ആയി. നമുക്ക് പോയാലോ?" അഖിൽ അയാളോട് ചോദിച്ചു.
" Yeah, പോകാം...." അയാൾ ഇത്രയും പറഞ്ഞ് ബാക്ക്സീറ്റിൽ കയറി ഇരുന്നു. അഖിൽ ഡ്രൈവിങ് സീറ്റിലും. ഞാൻ അവിടെ തന്നെ നിന്നു. എവിടെ കയറണം ഹിറ്റ്ലരുടെ കൂടെ പിറകിലോ അതോ ഫ്രണ്ടിലോ?
എന്നെ നിൽപ് കണ്ടിട്ടാണോന്ന് തോന്നുന്നു അഖിൽ ഫ്രണ്ട് ഡോർ തുറന്ന്
" ഹയാത്തീ, കയറുന്നില്ലേ?" എന്ന് ചോദിച്ചു. ഞാൻ അഖിലിനെ നോക്കി ചിരിച്ചുകൊണ്ട് വേഗം കയറി.അഖിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെക്കെടുത്തു.
* - * - * - * - * - * - * - *
" ഹയാത്തീ.... ഹയാത്തീ.... wake up,ഹയാത്തീ.... " മമ്മിയുടെ വിളി കേട്ടു .
" ഞാൻ എഴുന്നേൽക്കാം മമ്മീ.... " ഞാൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.
" ഹയാത്തീ..... " പിന്നെയും വിളിച്ചു. പക്ഷേ അത് മമ്മിയുടെ ശബ്ദം അല്ലായിരുന്നു. പരിചയമുള്ള വേറാരുടെയോ ശബ്ദം. ഞാൻ പെട്ടന്ന് കണ്ണ് തുറന്ന് നോക്കി.അഖിൽ എന്റെ മുന്നിൽ നിൽക്കുന്നു. സ്വപ്നമെല്ല എന്നുറപ്പിക്കാൻ ഞാൻ കണ്ണ് ഒരുവട്ടം കൂടി തിരുമ്മി നോക്കി.
പിന്നീടാണ് എനിക്ക് ഞാനെവിടെയാണ് ഉള്ളതെന്ന ബോധം വന്നത്.മീറ്റിങ് ഹാളിൽ.oh Shit. God ഇവിടെ കിടാന്നാണോ ഹയാ നീയുറങ്ങിയത്.
ഞാൻ ചുറ്റോടും നോക്കി. ഒരു mr: Bean കോമഡി കണ്ട പോലെ എല്ലാരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാനും അവരെ നോക്കി ചമ്മിയ ഒരു ചിരി പാസാക്കി. അക്കൂട്ടത്തിൽ പക്ഷേ ഒരാളുടെ മുഖം മാത്രം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് കണ്ടു. ഞാൻ ആ മുഖത്തേക്ക് ഒരു വട്ടം കൂടി നോക്കി.അത് മറ്റാരുമെല്ല ഹിറ്റ്ലർ ആയിരുന്നു.oh God ഹയാ നിന്റെ കഥ ഇന്നത്തോടെ കഴിഞ്ഞു. ഞാൻ അയാളുടെ മുഖത്തേക്ക് പേടിയോടെ നോക്കി നിന്നു.
" ഹർഷ, i think your PA is a bit tired... " ആ കൂട്ടത്തിൽ കൂടുതൽ age തോന്നിക്കുന്ന ഒരാൾ ഹിറ്റ്ലരെ നോക്കി പറഞ്ഞു.
" sorry Sir," ഹിറ്റ്ലർ എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം അഖിലിനെ നോക്കി കണ്ണുകൊണ്ട് എന്തോ ആക്ഷൻ കാണിച്ചു.
" ഹയാത്തീ come with me ... " അഖിൽ എന്നെയും വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.
"നീയെന്താ ഹയാത്തീ ഈ ചെയ്തത്." പുറതെത്തിയ ഉടനെ അഖിൽ ചോദിച്ചു.
'' sorry, sorry എനിക്ക് ബോറഡിച്ചപ്പോൾ അറിയാതെ ഉറങ്ങിപ്പോയതാ.... "
" എന്നോട് സോറി പറഞ്ഞിട്ട് എന്ത് കാര്യം. ഹർഷ ടir നല്ല ദേഷ്യത്തിലാണ്.ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ തനിക്ക് " ഇതും പറഞ്ഞ് അഖിൽ meeting ഹാളിലേക്ക് തിരിച്ചു പോയി.
ഞാൻ അവിടെ ഉണ്ടായ ഒരു സോഫയിൽ ഇരുന്നു. ഹിറ്റ്‌ലർക്ക് എങ്ങനെ ചൂടാകാതിരിക്കും മീറ്റിങ്ങിനിടെ ആരെങ്കിലും കിടന്നുറങ്ങുമോ ഹയാ... എന്നാലും.... ഞാൻ എന്നൊക്കെയോ ചിന്തിച്ച് അവിടെ തന്നെ ഇരുന്നു.
ഒരു half 'n' hour കഴിഞ്ഞപ്പോൾ ഹിറ്റ്ലരും ആ മീറ്റിങിനുണ്ടായ കുറച്ചു പേരും പുറത്തേക്കിറങ്ങി വന്നു.
ഞാൻ മെല്ലെ എഴുന്നേറ്റു നിന്നു. അവരുടെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന സംശയത്തിൽ അവിടെ തന്നെ നിന്നു. അവസാനം അവരുടെ അടുത്തേക്ക് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
" Hello Sir, " ഞാൻ നേരത്തെ എന്നെ നോക്കി tired ആണെന്ന് പറഞ്ഞ അയാളെ നോക്കി പറഞ്ഞു.mr:അൻസാരി അഹമ്മദ് .അയാൾ ആരാണെന്ന് എനിക്ക് അപ്പോയാണ് മനസ്സിലായത്.
" oh PA, are you feeling better now?" അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"I am fine sir,and sorry" ഞാൻ അയാളെ നോക്കി പറഞ്ഞു.
" Sorry for what? " അയാൾ ചോദിച്ചു.
" മീറ്റിങിനിടെ ഉറങ്ങിയതിൽ " ഞാൻ ചമ്മലോടെ പറഞ്ഞു.
" ഹ ഹ ഹ, അതിനാണോ sorry പറഞ്ഞത്.ഹർഷ പറഞ്ഞു ഇയാൾ പുതിയതാണെന്ന്." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ഹിറ്റ്ലരെ നോക്കി.oho അപ്പോൾ ഇയാൾ ആദ്യമേ അത് പറഞ്ഞിനോ. പക്ഷേ അയാൾ എന്നെ നോക്കാതെ അഹമ്മദ് Sirന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് ചെയ്തത്.
ഹിറ്റ്ലരും അഹമദ് sir ഉം പിന്നെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.oh ഇവർക്ക് ഇതു തന്നെയാണോ പണി.
അഹമദ് സാറിനോട് സംസാരിക്കുമ്പോൾ ഹിറ്റ് ലർ full ടൈം ചിരിച്ചു കൊണ്ട് തന്നെയായിരുന്നു ഇരുന്നത്.ഇയാൾക്ക് ഇത്രയും മനോഹരമായിട്ടു ചിരിക്കാൻ അറിയുമോ എന്ന് ഞാൻ ചിന്തിച്ചു.ഹിറ്റ്ലർ ചിരിക്കുമ്പോൾ ഉള്ള ആ നുണക്കുഴികളിൽ ഞാൻ ഒരു നിമിഷം നോക്കി നിന്നു.
" well okay ഹർഷ, will meet you Later" ഇതും പറഞ്ഞ് അഹമദ് ടir ഹിറ്റ്ലർക്കു നേരെ കൈ നീട്ടി.
"okay Sir, have a nice day." ഹിറ്റ്ലരും പറഞ്ഞു.
അഹമദ് sir തിരിച്ച് പോയതിനു ശേഷം ഹിറ്റ്ലരും ഞാനും തനിച്ചായപ്പോൾ ആണ് എനിക്ക് ആ ഉറക്കിന്റെ കാര്യം പിന്നെയും ഓർമ വന്നത്. അയാൾ ഇവിടെ വെച്ച് ഇപ്പോൾ ദേഷ്യപെടുമോ എന്ന ഭയത്തിൽ ഞാനയാളുടെ മുഖത്തേക്ക് നോക്കി.
" Let' s go" ഹിറ്റ്ലർ ഇത് മാത്രം പറഞ്ഞ് ലിഫ്റ്റിനു നേരെ നടന്നു.
ഞാൻ ഒന്ന് സംശയിച്ചശേഷം അയാളുടെ പിന്നാലെ നടന്നു.
ഇതെന്താ ഇയാൾ ചൂടാകാതെ ഇതും ആലോചിച്ച് ഞാൻ ലിഫ്റ്റിൽ നിൽക്കുമ്പോൾ ഞാൻ ഒളികണ്ണിട്ട് ഹിറ്റ്ലരെ നോക്കി. പക്ഷേ അയാൾ എന്നെ നോക്കുക പോലും ചെയ്യാതെ നേരെ തന്നെ നോക്കി നിൽക്കുകയാണ് ചെയ്തത്.
ഇയാൾക്കിതെന്തു പറ്റി. ശരിക്കും ഇയാൾ ചൂടാവേണ്ട സമയം കഴിഞ്ഞല്ലോ? ചിലപ്പോൾ ഇയാൾ ഞാൻ വിചാരിച്ചത്ര ക്രൂരൻ എല്ലായിരിക്കും.ഛെ ഇയാളെ കുറിച്ച് ഞാൻ എന്നൊക്കെയാ വിചാരിച്ച് കൂട്ടിയത്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾ പുറത്തേക്ക് നടന്നു. ഹിറ്റ്ലർ മുന്നിലും ഞാൻ അയാളുടെ പിന്നിലും. പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ അയാൾ പെട്ടന്ന് തിരിഞ്ഞ് നിന്നു.ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.
"Don't you have any Sense? എത്ര വലിയ ബിസിനസ് മീറ്റിങ് ആണ് അവിടെ നടക്കുന്നതെന്ന വല്ല വിചാരം തനിക്കുണ്ടോ?അതെങ്ങനെയാ ഓഫീസിൽ വന്നാൽ കോഫീ ഷോപ്പിൽ കറങ്ങാനും ഫ്രണ്ട്സിന്റെ കാബിനിൽ പോയി സംസാരിക്കാനുമെല്ലെ നേരം.അതിനിടയിൽ എന്ത് ഓഫീസ് . അതൊന്നും കൂടാതെ ഇപ്പോൾ ഒരുറക്കും ഞാൻ എത്ര നാണം കെട്ടെന്നോ?" അയാൾ അയാളുടെ കൈയ്യിലെ ഫയൽ വലിച്ചെറിഞ്ഞു കൊണ്ട് non stop ദേഷ്യത്തോടെ പറഞ്ഞു.
അയാൾ ചൂടായപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും സ്വബോധം വീണ്ടെടുത്ത് ഞാൻ -
" sorry Sir, " എന്ന് വിക്കിക്കൊണ്ട് പറഞ്ഞു.
"എന്ത് പറഞ്ഞാലും ഒരു സോറി " അയാൾ പിന്നെയും എന്തോ പറയാനൊരുങ്ങിയെങ്കിലും പാർക്കിങ്ങ് ഏരിയയിലേക്ക് 2 ആൾക്കാർ വന്നു. അത് കൊണ്ടാണെന്ന് തോന്നുന്നു. ഹിറ്റ്ലർ പെട്ടന്ന് സംസാരം നിർത്തി തിരിച്ച് കാറിനടുത്തേക്ക് ചെന്നു.
അയാൾ വലിച്ചെറിഞ്ഞ ഫയലും എടുത്ത് കുറച്ച് മുമ്പ് അയാളെ നല്ലവനെന്ന് വിചാരിച്ച പാവമായ എന്റെ മനസ്സിനെ സ്വയം ചീത്ത വിളിച്ചു കൊണ്ട് ഞാനും അയാളുടെ പിറകെ നടന്നു.
കാറിന്റെ അടുതെത്തിയപ്പോഴാണ് അഖിൽ തിരിച്ച് ഞങ്ങളുടെ കൂടെ വന്നില്ല എന്ന കാര്യം ഞാൻ ഓർത്തത്. ഞാൻ പിറകിലേക്ക് നോക്കി. പക്ഷേ അഖിലിനെ അവിടെ എവിടെയും കണ്ടില്ല.
" what " കാറിനടുത്ത് നിന്നും ഹിറ്റ്ലർ ചോദിച്ചു.
" അ... അഖിൽ വന്നില്ല" കുറച്ച് മുമ്പ് ഇയാൾ ചൂടായത് മനസ്സിലുള്ളതിനാൽ ഞാൻ മെല്ലെ പറഞ്ഞു.
" അഖിൽ വരാൻ ലേറ്റ് ആകും" ഇതും പറഞ്ഞ് അയാൾ ബാക്ക് ഡോർ തുറന്ന് അതിൽ കയറി ഇരുന്നു.
ഞാൻ അവിടെ തന്നെ നിന്നു. അഖിൽ ഇല്ലെങ്കിൽ ആരാണ് ഡ്രൈവ് ചെയ്യുക ഞാനോ? നടക്കില്ല. ഇനി ഇയാളുടെ വണ്ടി ഞാനെടുത്തിട്ട് വേണം എന്തെങ്കിലും പറ്റാൻ... അതല്ലാതെ വേറെ വഴിയില്ല ഹയാ.... ഞാൻ എന്നോട് തന്നെ പറഞ്ഞു. ഇത്രയും വലിയ ഒരു കമ്പനിയുടെ ഓണറുടെ മകനായിട്ടും ഇയാൾക്കെന്താ സ്വന്തമായി ഒരു ഡ്രൈവർ ഇല്ലാതെ ....
" തനിക്ക് ഡ്രൈവിങ് അറിയില്ലേ? " അയാൾ പെട്ടന്ന് ബാക്ക് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു.
" Yes Sir, " ഞാൻ അറിയാതെ പറഞ്ഞു.Shit! നിനക്ക് അറിയില്ല എന്ന് പറയാമായിരുന്നില്ലേ ഹയാ.....
"then start driving" അയാൾ Key എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
വേറൊരു വഴിയും ഇല്ല. ഞാനയാളുടെ കൈയ്യിൽ നിന്നും Key വാങ്ങിയ ശേഷം കാർ മെല്ലെ സ്റ്റാർട്ട് ആക്കി. dear god കുഴപ്പമൊന്നും ഉണ്ടാവരുതേ.... ഇതും മനസ്സിൽ പറഞ്ഞ് ഞാൻ കാർ മെല്ലെ ബാക്ക് എടുത്തു.
കാർ ബാക്ക് എടുക്കുന്നതിനിടയിൽ ഞാൻ മെല്ലെ ഫ്രണ്ട്ഗ്ലാസിലൂടെ പിന്നിൽ ഇരിക്കുന്ന ഹിറ്റ്ലരെ നോക്കി. അയാൾ ഫോണിൽ എന്തോ നോക്കുകയായിരുന്നു.കൂടാതെ അയാളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമുണ്ടായിരുന്നു.എന്തിനായിരിക്കും അയാൾ ചിരിക്കുന്നത് എന്ന് ചിന്തിച്ച് ഞാൻ അയാളുടെ മുഖത്തേക്ക് തെന്നെ നോക്കി നിന്നു.
ഡിം ,
പെട്ടന്ന് കാർ പിറകിലുണ്ടായിരുന്ന ഒരു തൂണിൽ കൊണ്ടിടിച്ചു.oh Shit!! Shit ഹയാ നിന്റെ ഒരു കാര്യം പിറകിൽ എന്താ സംഭവിച്ചിതെന്ന് മനസ്സിലായ ഞാൻ സ്വയം പഴിപറഞ്ഞ് തല സ്റ്റിയറിങ്ങിൽ കുനിച്ചിരിന്നു.......
😊*-*-*-*-*-*-*-*-*-*-*-*-*-*-* 😊
Bạn đang đọc truyện trên: Truyen247.Pro