chapter 12
"ഹിറ്റ്ലർ" ഞങ്ങളുടെ വായിൽ നിന്നും അറിയാതെ വഴുതി വീണു.
അയാളുടെ മുഖത്ത് പെട്ടന്ന് ബ്രേക്ക് ചവിട്ടിയത് കൊണ്ടുള്ള ആ ഭയം ഞങ്ങളെ കണ്ടപ്പോൾ ദേഷ്യത്തോടെയുള്ള മുഖമായി മാറി. അയാൾ കുറച്ച് നിമിഷം ഞങ്ങളെ 2പേരെയും നോക്കിയശേഷം കാർ Start ചെയ്ത് ഞങ്ങളുടെ ഓഫീസിന്റെ parking ഏരിയയിലേക്ക് ഓടിച്ചു പോയി. ഞങ്ങളുടെ കണ്ണുകൾ അയാൾ പോയ വഴിയെ തിരിഞ്ഞു.
കീ.....കീ......കീ
പെട്ടന്ന് ഞങ്ങളുടെ സൈഡിൽ നിന്നും ഒരു കാറിന്റെ ഹോൺ കേട്ടപ്പോഴാണ് ഞങ്ങൾ ഇപ്പോഴും റോഡിന്റെ നടുക്ക് തന്നെയാണ് നിൽക്കുന്നതെന്ന ബോധം ഞങ്ങൾക്കുണ്ടായത്.
"വാ ഹയാ.... "ആഷി പെട്ടന്ന് എന്റെ കൈ പിടിച്ച് മുന്നോട്ടേക്ക് നടന്നു. ചുറ്റോടും ഉള്ള എല്ലാവരുടെയും കണ്ണുകൾ ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു.
" ഹയാത്തീ... നീയെവിടെയായിരുന്നു ഹർഷ Sir വന്നു. നിന്നോട് സാറിന്റെ കാബിനിലേക്ക് പോകാൻ പറഞ്ഞു. " officeനുള്ളിലേക്ക് കയറിയ ഞങ്ങളടുത്തേക്ക് അഖിൽ ഓടിവന്ന് പറഞ്ഞു.
oh, എന്റെ കഥ ഇന്നത്തോടെ കഴിഞ്ഞു. അയാളുടെ കാബിനിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ...... ഞാൻ ഓർത്തു.
ഞാൻ ആഷിയെ നോക്കി. അവൾ എന്നെ തിരിച്ചും.
" ഹയാത്തീ... വേഗം " അഖിലിന്റെ ശബ്ദം പിന്നെയും ഞാൻ കേട്ടു.
ഞാൻ ലിഫ്റ്റിനുനേരെ തിരിഞ്ഞു.
"wait കൈയ്യും വീശിയാണോ താൻ പോകുന്നത്?" അഖിൽ പിന്നിൽ വിളിച്ചു ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അഖിൽ ഒരു ഫയലുമായി എന്റെയടുത്തേക്ക് വന്നിട്ട് പറഞ്ഞു.
" ഇത് സാറിന്റെ ഇന്നത്തെ പ്രോഗാമിന്റെ details ആണ്.ഇതും കൂടികൊണ്ട് പോയിക്കോ.. sir already കുറച്ച് ദേഷ്യത്തിലാണ്, ഇനി ഇതില്ലാതെ പോകണ്ട." ഇതും പറഞ്ഞ് അവൻ ആ ഫയൽ എന്റെ കൈയ്യിൽ തന്ന് തിരിഞ്ഞുനടന്നു.
അഖിൽ പറഞ്ഞ last word തന്നെയായിരുന്നു ലിഫ്റ്റിൽ ഉള്ളപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഹിറ്റ്ലർ ദേഷ്യത്തിലാണ് അതിന് കാരണം ഞാനാണോ.. oh God ആ ദേഷ്യം എനിക്കുനേരെ തന്നെ തീർക്കാനാണോ എന്നെ ഇപ്പോൾ വിളിച്ചത്.... അങ്ങനെയാവരുതേ.....
ലിഫ്റ്റ് 9th floorൽ ചെന്ന് നിന്നു.ഞാൻ 2 പ്രാവിശ്യം deep breath എടുത്ത ശേഷം അയാളുടെ ഡോർ പുറത്ത് നിന്നും ചൊറുതായി തട്ടികൊണ്ട് ചോദിച്ചു.
"May I come in Sir,"
" yeah come in , " അയാളുടെ സ്വഭാവത്തിന് തീരെ Match ചെയ്യാത ആ Sweet voice അകത്തു നിന്നും കേട്ടു .
ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.
അയാൾ Black Suitഉം Blue Shirtഉം ആണ് ധരിച്ചിരുന്നത് നെറ്റിയിലേക്ക് വീണുക്കിടക്കാൻ സാധ്യതയുള്ള മുടിയിഴകൾ ജെല്ലി പുരട്ടി മുകളിലേക്ക് കയറ്റി വെച്ചിട്ടുണ്ട്.
" why are you staring at me? " അയാളുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനിത്രയും നേരം അയാളുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയാണെന്നുള്ള ബോധം എനിക്കുവന്നത്.
ഞാൻ മെല്ലെ എന്റെ കണ്ണുകൾ താഴ്ത്തി. ഛെ ഹയാത്തീ നീയെന്തിനാ അയാളെ നോക്കുന്നത് Shit Shit.... എന്തൊക്കെയായാലും എത്ര ദുഷ്ടനാണെങ്കിലും ഇയാൾ ഒരു Handsome തന്നെ.....ആഷിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു Heartless Handsome ....
" Hey, are you deaf?" അയാളുടെ ചോദ്യം കേട്ട ഞാൻ മെല്ലെ തലയുയർത്തി.
" sorry Sir, "
അയാൾ ഒന്നും മിണ്ടാതെ എന്നെ നോക്കി.അയാളുടെ ഫോൺ Lock ചെയ്ത ശേഷം അയാൾ Chair സൈഡിലേക്ക് തിരിച്ചിരിന്നു.എന്നിട്ട് എന്നോട് അയാളുടെ മുന്നിലുള്ള Chairൽ ഇരിക്കൂ എന്ന രീതിയിൽ കൈയ്യുയർത്തി കാണിച്ചു. ഞാൻ അതിൽ ഇരുന്നു.
" തന്നോട് ആരാ ഇരിക്കാൻ പറഞ്ഞത്?" അയാൾ ഒരു കളിയാക്കി ചിരിയോടെ എന്നോട് ചോദിച്ചു.
" അത്...Sir,...കൈ...hand...ആംഗ്യം..." ഞാൻ ചമ്മലോടെ പറഞ്ഞു.
" ഹ ഹ ഹ, ഞാൻ ഫയൽ തരൂ എന്നർത്ഥത്തിലാണ് കൈയ്യുയർത്തിയത് എല്ലാതെ തന്നോട് ഇരിക്കാൻ പറഞ്ഞതല്ല..." അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
" sorry Sir," ഞാൻ മെല്ലെ എഴുന്നേറ്റ് നിന്നു.എന്നിട്ട് ഫയൽ എടുത്ത് അയാൾക്ക് നേരെ നീട്ടി.
" തന്നോട് ഞാൻ എഴുന്നേൽക്കാനും പറഞ്ഞില്ലല്ലോ." അയാൾ ഫയൽ എന് കൈയ്യിൽ നിന്നും വാങ്ങിച്ചുകൊണ്ട് പറഞ്ഞു.
" sorry Sir," ഞാൻ പിന്നെയും മെല്ലെ തലയുംതാഴ്ത്തി ആ chiarൽ ഇരുന്നു.
shit, ഇയാളുടെ മുന്നിൽ ഞാനൊരു കോമാളിയാവുകയാണെല്ലോ God..... wait ഇയാൾ എന്നെ കളിപ്പിച്ചതാണോ? ഞാൻ മെല്ലെ തലയുഴർത്തി ചെറുതായി ഒരു കണ്ണടച്ച് അയാളെ നോക്കി. അടക്കിപ്പിടിച്ച ചിരിയോടെ ഫയൽ നോക്കി നിൽക്കുകയാണ് അയാൾ. oho അപ്പോൾ ഇയാൾ കരുതിക്കൂട്ടിതന്നെയാണ് എന്നെകൊണ്ട് ഈ കോമാളിവേഷം കളിപ്പിച്ചത്.. ശരിക്കും ഇയാളൊരു ഹിറ്റ്ലർ തന്നെ....
പെട്ടന്ന് അയാൾ ഫയലിൽ നിന്നും കണ്ണെടുത്ത് എനിക്ക് നേരെ നോക്കി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അയാൾ പെട്ടന്ന് അയാളുടെ കണ്ണ് പിൻവലിച്ച് വേറെ എവിടെയോ നോക്കി.
പിന്നീട് അയാൾ എന്നെ നോക്കിയപ്പോൾ എന്റെയുള്ളിൽ അയാളോടുള്ള ദേഷ്യം തിളച്ചുമറിയുന്നുണ്ടെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ അയാളെ നോക്കി മനോഹരമായി ചിരിച്ചു.
" Hm....okay, 12:30ക്കുള്ള meeting നു വേണ്ട preparation വേഗം നോക്കിക്കൊള്ളൂ അഖിൽ ഉണ്ടാവും help ചെയ്യാൻ " എന്റെ ചിരികണ്ടിട്ടാണോ എന്നറിയില്ല ഒരു മാതിരി മുഖം ചുളിച്ചിട്ടാണ് ഹിറ്റ്ലർ അത് പറഞ്ഞത്.
"okay Sir," ഇതും പറഞ്ഞ് പുറത്തേക്കിറങ്ങാൻ പോയ എന്നെ അയാൾ പെട്ടന്ന് അയാൾ പിറകിൽ നിന്നും വിളിച്ചു.
"one minute,"
" yes Sir, " ഞാൻ തിരിഞ്ഞു നോക്കി ഇനി എന്ത് പണി തരാണാവോ?
" എന്തായിരുന്നു ഇന്ന്?"
" Sir?" ഞാൻ ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേക്ക് നോക്കി.
"നിങ്ങൾ 2 പേർക്കും ഈ officeൽ എന്തെങ്കിലും പ്രതേക പരിഗണനയുണ്ടോ?work ടൈമിൽ പുറത്ത് പോകാൻ?" അയാൾ ഗൗരവത്തോടെ ചോദിച്ചു. പക്ഷേ എന്റെ മുഖത്ത് നോക്കിയെല്ലന്നുമാത്രം.
" അത് sir, ഞങ്ങൾ coffee shop" ഞാൻ എന്താ പറയുക എന്നറിയാതെ പരുങ്ങി നിന്നു. ഭാഗ്യത്തിന് ആ time അയാളുടെ റിംഗ് ചെയ്തു.1 minute എന്ന് പറഞ്ഞ ശേഷം അയാൾ phone അന്റന്റ് ചെയ്തു.
" Hello Dad," ഇത് പറഞ്ഞശേഷം അയാൾ എന്നെ നോക്കി.
"you go.. " എന്ന് പറഞ്ഞു.
ഞാൻ വേഗം പുറത്തേക്ക് നടന്നു. ഹാവൂ ഇപ്പോഴാണ് സമാധാനമായത്.ഇനി അയാൾക്ക് ഇതിനെക്കുറിച്ച് ഓർമ വരാതിരുന്നാൽ മതിയായിരുന്നു.
ഞാൻ നേരെ അഖിലിനടുത്തേക്ക് ചെന്ന് വിവരം പറഞ്ഞു. ഞങ്ങൾ work തുടങ്ങി പകുതിയായപ്പോൾ ഞങ്ങളെ സഹായിക്കാൻ ആഷിയും വന്നു. അത് കൊണ്ട് 11:30 ആയപ്പോഴെക്കും മീറ്റിങിനുള്ള preprasion കഴിഞ്ഞു.ഞാൻ ലാപ്ടോപുമായി ഹിറ്റ്ലരുടെ കാബിനിലേക്ക് നടന്നു.
"done?" ഞാൻ അയാളുടെ കാബിനിൽ കയറിയ ഉടനെ അയാൾ ചോദിച്ചു.
" yes sir,"
"okay, മീറ്റിങിനും ഇപ്പോൾ ചെയ്തതൊക്കെ ഓർമ വേണം"
"എനിക്കോ?, ഞാനെന്തിനാ മീറ്റിങിന് വരുന്നത്.?" ഞാൻ അറിയാതെ ചോദിച്ചു.
"പിന്നെ? ഇയാൾ എന്റെ PAഅല്ലേ?"
" yes sir, " പിന്നെയാണ് എനിക്ക് എന്റെ അബദ്ധം മനസ്സിലായത്. ഒരു ബോസിന്റെ personal assistant എല്ലേ ഞാൻ എന്ന്...
"ഇയാളെന്താ ആലോചിക്കുന്നത്?" അയാൾ ചോദ്യരൂപത്തിൽ എന്നെ നോക്കി.
" Nothing sir," ഞാൻ Laptop അയാൾക്ക് നേരെ വെച്ച് വേഗം പുറത്തേക്ക് നടന്നു.
പുറത്തേക്കിറങ്ങി ഞാൻ നേരെ ആഷിയുടെ കാബിനിൽ നടന്നു. അവളോട് ഹിറ്റ്ലരുടെ കാബിനിൽ രാവിലെ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.പെട്ടന്ന് ആഷിയുടെ കാബിൻലെ ഫോൺ അടിയാൻ തുടങ്ങി. അഖിൽ ആയിരിക്കും എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ ഫോൺ അന്ററ്റ് ചെയ്തു.
പക്ഷേ Phone എടുത്തപ്പോൾ അവളുടെ മുഖം ചുവന്നു. പേടിയോടെ അവൾ.
"okay Sir, " എന്ന് പറഞ്ഞ് ഫോൺ വെച്ചു.ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.
"എന്താ ആഷീ? ആരാ വിളിച്ചത്?"
" ഹിറ്റ്ലർ, നിന്നോട് അയാളുടെ കാബിനിൽ ചെല്ലാൻ പറഞ്ഞു "
" അയാൾക്കെന്താ എന്നെ കാണാതിരിക്കാൻ വയ്യേ?" ഞാൻ മുഖം ചുളിച്ചു കൊണ്ട് ആഷിയെ നോക്കി പറഞ്ഞു.
" ശരിയാ..... അയാൾക്ക് നിന്നെ കണാതിരിക്കാൻ വയ്യാവും." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടീ.... അതൊക്കെ പോട്ടെ time എന്തായി 12:30 ആയോ?" ഞാൻ അവളുടെ കൈയ്യിലെ വാച്ചിൽ നോക്കികൊണ്ട് ചോദിച്ചു.
" 12:15 ആയി, 12:30ക്ക് അല്ലേ മീറ്റിങ്?"
" Yeah," ഞാൻ അവളുടെ കാബിനിൽ നിന്നും പുറത്തേക്കിറങ്ങാൻ നോക്കുന്നതിനിടയിൽ പറഞ്ഞു.
"All the best,ഹിറ്റ്ലരുടെ കൂടെ ആദ്യമായുള്ള മീറ്റിങ് അല്ലേ?" ആഷി പിറകിൽ നിന്നും ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടീ..... " ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം വേഗം ലിഫ്റ്റിനടുത്തേക്ക് നടന്നു.
* - * - * - * - * - * - *
"May I come in Sir," ഞാൻ ഡോറിനുതട്ടി ചോദിച്ചു.
" yeah, Come in, " ഞാൻ മെല്ലെ അകത്തേക്ക് കയറി. Same Scene അയാൾ അവിട chair ൽ ഇരിക്കുന്നു. ഒരു മാറ്റവും ഇല്ല.
"ഇയാൾ എന്റെ PA ആണോ? അതോ ഇയാളുടെ ഫ്രണ്ടിന്റെ PA യോ?" അയാൾ ഗൗരവത്തോടെ ചോദിച്ചു.
" sorry Sir," ഞാൻ മെല്ലെ തലതാഴ്ത്തിക്കൊണ്ട് വിളിച്ചു.
"എന്ത് പറഞ്ഞാലും ഒരു sorry, താൻ ഇന്ന് എത്ര തവണ ഈ Sorry എന്ന വാക്ക് ഉപയോഗിച്ചു എന്നറിയുമോ?" അയാൾ അയാളുടെ കൈ ടേബിളിൽ അടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും അയാളുടെ ശബ്ദത്തിലൂടെയും ആക്ഷനിലൂടെയും അയാൾ ദേഷ്യത്തിലാണെന്ന് മനസ്സിലായി. അത് കൊണ്ട് ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്.
"ഫ്രണ്ട്സും, ഫ്രണ്ട്ഷിപ്പൊക്കെ officeന് പുറത്ത്.undrstand?" അയാൾ എനിക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
" yes Sir, " ഞാൽ അയാൾക്ക് നേരെ നോക്കി സമ്മതഭാവത്തിൽ തലക്കുലുക്കി.
" then Let's go.. " അയാൾ ഒരു ഫയൽ എനിക്ക് നേരെ നീട്ടികൊണ്ട് പുറത്തേക്കിറങ്ങി.
ഞാൻ അത് വാങ്ങിച്ച് അയാൾക്ക് പിറകെ നടന്നു. അയാൾ അയാളുടെ പ്രൈവറ്റ് ലിഫ്റ്റിനരക്കിലേക്ക് നടന്ന് അതിൽ കയറി. ഒന്ന് സംശയച്ചെങ്കിലും ഞാനും അയാളുടെ പിറകെ കയറി. എന്നാൽ അയാൾ എന്നെ തടയുന്ന രീതിയിൽ കൈ നീട്ടി. ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി.
" sorry miss:പട്ടേൽ ഇത് എന്റെ പ്രൈവറ്റ് ലിഫ്റ്റ് ആണ്. "
" Sorry Sir," ഞാൻ മെല്ലെ ഇതും പറഞ്ഞ് പുറത്തേക്കിറങ്ങി.
നന്നായി ചമ്മി.ഭാഗ്യം ആരും floor ൽ ഇല്ലാത്തത്. അയാൾ ലിഫ്റ്റ് അടച്ചു.
ഹിറ്റ്ലർ ഞാൻ മെല്ലെ പറഞ്ഞു. പക്ഷേ അത് ഇത്തിരി ശബ്ദം കൂടിപ്പോയെന്ന് തോന്നുന്നു. അടഞ്ഞ ലിഫ്റ്റ് വീണ്ടും തുറക്കപ്പെട്ടു. ഞാൻ അൽപം ഞെട്ടലോടെ അയാളെ നോക്കി.
"താനെന്താ ഇപ്പോൾ പറഞ്ഞത്?" അയാൾ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.
" Nothing Sir, ഞാൻ പരുങ്ങിക്കളിച്ചുകൊണ്ട് പറഞ്ഞു.
" ഹിറ്റ്ലർ എന്നായിരിക്കും,അല്ലേ? ഇതും പറഞ്ഞ് അയാൾ എന്റെ കൈയ്യിലേക്ക് നോക്കി ക്രൂരമായ ഒരു ചിരിച്ചിരിച്ച് ലിഫ്റ്റ് വീണ്ടും closs ചെയ്തു.
ഹാവൂ... സമാധാനമായി. അയ്യോ! അയാൾ താഴെ എത്തുമ്പോഴെക്കും ഞാനും എത്തണ്ടെ? ഞാൻ വേഗം ലിഫ്റ്റിനടുത്തേക്ക് ഓടി.
എന്റെ ഭാഗ്യത്തിന് ലിഫ്റ്റ് 5th floor ൽ ഉണ്ടായിരുന്നു. ഞാൻ വേഗം അത് മുകളിലേക്ക് വരാൻ വേണ്ടി കാത്തു നിന്നു. എന്നാൽ അത് 5th floor ൽ നിന്നും അനങ്ങിയതേ ഇല്ല.
Shit ഏതോ ഒരു idiot 5th floor ൽ നിന്നും ലിഫ്റ്റും തുറന്ന് വെച്ച് എന്തോ ചെയ്യുന്നുണ്ട്. വേറൊരു വഴിയും ഇല്ല ഞാൻ വേഗം സ്റ്റെപ്പിനടുത്തേക്ക് ഓടി.
5th floor ൽ എത്തിയപ്പോഴെക്കും ഞാൻ കിതച്ച് ഒരു വിധം ആയിരുന്നു. ഒരടി പോലും മുന്നോട്ടെക്ക് വെയ്ക്കാൻ വയ്യ. ഹിറ്റ്ലരുടെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞപ്പോൾ ഞാൻ വേഗം ലിഫ്റ്റിനടുത്തേക്ക് ഓടി.
ദിവ്യയും സൂരജും അവരാണ് ലിഫ്റ്റിൽ നിന്നും മാറി നിൽക്കാതെ പ്രണയിക്കുന്നത്. ഞങ്ങളുടെ office പ്രണയജോഡികളിൽ Latest പ്രണയജോഡിയാണ് ഇവർ. അതിൽ ദിവ്യ 6th floor ൽ ആണ്.അതാണ് ഈ ലിഫ്റ്റിനടുത്ത് നിന്നുള്ള romance.
" ഹയാത്തീ.. what Happened?" എന്റെ പരിഭ്രമവും കിതപ്പും കണ്ടിട്ട് ദിവ്യ ചോദിച്ചു.
അവരെ കെല്ലാനുള്ള ദേഷ്യം എനിക്കുണ്ടെങ്കിലും ഇവരെ ഇപ്പോൾ വെറുതെ വിട്ടില്ലെങ്കിൽ താഴെ ചെന്നാൽ ഹിറ്റ്ലർ എന്നെ കൊല്ലും. അത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ലിഫ്റ്റിനകത്തേക്ക് കയറിയതല്ലാതെ ഒന്നും പറഞ്ഞില്ല.
" oh sorry, " കാര്യം മനസ്സിലായ മട്ടിൽ അവർ ലിഫ്റ്റിന്റെ door ൽ നിന്നും മാറി നിന്നു.
ഞാൻ അവരെ ഒന്ന് നോക്കിയ ശേഷം ground floor button press ചെയ്തു.
ഞാൻ താഴെ എത്തുന്നതിന് മുമ്പ് തന്നെ 5th floor എന്നുള്ള Button red Iight കത്തിയിരുന്നു.ഇവരുടെ ഒരു കാര്യം ഇതും ഓർത്ത് ഞാൻ വേഗം ഹിറ്റ്ലരുടെ അടുത്തേക്ക് നടന്നു.
എന്റെ കിതപ്പ് ഇപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. അത് കണ്ടിട്ടാണോന്ന് അറിയില്ല ഹിറ്റ്ലരുടെ മുഖത്ത് ഒരു അടക്കിപ്പിടിച്ചച്ചിരിയുണ്ടായിരുന്നു.
" Let's go?" അയാൾ എന്റെ മുഖത്തക്ക് നോക്കി ചോദിച്ചു.
ഞാൻ Yes എന്നർത്ഥത്തിൽ തലയാട്ടി.
അങ്ങനെ ഞങ്ങൾ പുറത്തേക്ക് നടന്നു.പെട്ടന്ന് അയാൾ പിറകോട്ടെക്ക് തിരിഞ്ഞ് എന്റെ കൈകളിലേക്കും മുഖത്തേക്കും നോക്കി.
ഇയാളെന്താ ഈ നോക്കുന്നത് എന്നർത്ഥത്തിൽ ഞാനും അയാളുടെ മുഖത്തേക്ക് നോക്കി.
" Laptop എവിടെ?"
അയാളുടെ ചോദ്യം കേട്ടപ്പോയാണ് Laptop എടുക്കാൻ മറന്ന കാര്യം ഞാൻ ഓർത്തത്. Shit അത്, അത് ഇയാളുടെ കാബിനിൽ ആണല്ലോ ഉള്ളത്.
ഞാൻ ഞെട്ടലോടെ ഹിറ്റ്ലരുടെ മുഖത്തേക്കും തിരിച്ച് 5th floorലേക്ക് പോകുന്ന ലിഫ്റ്റിനെയും നോക്കി തരിച്ചുനിന്നു......
😊*-*-*-*-*-*-*-*-*-*-*-*-*-*-*-*-*😊
Bạn đang đọc truyện trên: Truyen247.Pro