സൂര്യോദയം തേടി...
ഉറക്കം വന്നാൽ ഓടിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഉള്ളിൽ. പക്ഷെ സൂര്യോദയം മൂകാംബിക ആകണം... രണ്ടും കൂടെ നടക്കില്ല.കാരണം അവിടെ വരെ പോകാൻ 12 മണിക്കൂർ സമയം കാണിച്ചിട്ടുണ്ട്. ഒരു പ്ലാനോ മുൻവിധിയോ ഇല്ലാത്ത പോക്കാണ് എന്റെ യാത്രയും ജീവിതവും. എന്നെകാത്തു എന്താണ് വരാൻ പോകുന്നത് എന്ന് അപ്പോൾ ഞാൻ ചിന്തിച്ചില്ല അധികം.
തൃപ്രയാർ എത്തിയപ്പോൾ കുറച്ചു വെള്ളം കുടിച്ചു, nuts, ബദാം ഒക്കെ എടുത്തു കഴിച്ചു.ഞാൻ റെസ്റ് എടുക്കാൻ നോക്കാതെ വേഗം വണ്ടിയിൽ കേറി. എന്റെ ബൈക്ക് സ്പീഡിൽ ഓടിക്കാൻ സ്വതവേ താല്പര്യം ഇല്ല. ഒരു 60കഴിഞ്ഞാൽ പിന്നെ ഒരു sudden പ്രോബ്ലം വന്നാൽ എനിക്ക് handle ചെയ്യാൻ പറ്റില്ല. പക്ഷെ ആ രാത്രി 70-90ആയിരുന്നു എന്റെ സ്പീഡ്. സമയം പോകുന്തോറും തണുപ്പ് കൂടി വന്നു. ഞാൻ ജാക്കറ്റ് ഫുൾ ക്ലോസ് ചെയ്തു.
ഒരു 10.15 ആയപ്പോൾ പൊന്നാനി എത്തി. ഞാൻ വടക്ക് എത്തിയെന്നു ഓർത്ത് സമാധാനിച്ചു. പക്ഷെ അത് പോകാനുള്ള ദൂരത്തിന്റെ കാൽ ഭാഗം എത്തുന്നേ ഒള്ളു. പാവം ഞാൻ... ആ സമയം ഈ ദൂരത്തിന്റെ കണക്ക് എനിക്ക് അറിയില്ലായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് കാസർഗോഡ് വരെ റോഡ് പൊളിച്ചിട്ടിട്ടുണ്ട്. നാഷണൽ ഹൈവേ പണിയുകയാണ്. അതുവരെ ഹെൽമെറ്റ് ന്റെ windshield അടച്ചുവച്ചു വന്ന എനിക്ക് വണ്ടികളുടെ വെളിച്ചവും പൊടിയും കൂടെ വന്നപ്പോൾ വഴി കാണാൻ വയ്യാതായി.സ്പീഡ് 45 ആയി കുറച്ചു.ബൈക്ക് ന്റെ ലൈറ്റ് വളരെ കുറവാണ്. ഒടുവിൽ ഞാൻ shield ഉയർത്തി സ്പീഡ് കൂട്ടി. പൊടിയും തണുത്തകാറ്റും മുഖത്തേക്ക് അടിച്ചു കേറി തുടങ്ങി. മാസ്ക് വച്ചിട്ടുണ്ട്. പക്ഷെ കണ്ണുകൾ പൊടി കൊണ്ട് കഷ്ട്ടപെട്ടു. ഞാൻ നിർത്താതെ ഓടിച്ചു.
പയ്യെ പയ്യെ നടുവും പുറവും വേദനിക്കാൻ തുടങ്ങി. എനിക്ക് അൽപ്പം ടെൻഷൻ ആയി. ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ പോയി അവിടെ തന്നെ കുറേ നാൾ കിടക്കേണ്ടി വരും. മലപ്പുറത്തു എവിടെയോ വച്ചു കോഴിക്കോട് പോകാൻ ഒരു റൈറ്റ് turn അടിച്ചു നേരെ കണ്ട ഒരു പാലത്തിന്റെ മുൻപായി വണ്ടി നിർത്തി ഒരു ബസ് വെയ്റ്റിംഗ് ഷെഡിൽ കേറി ഇരുന്നു. പുറത്ത് തൂങ്ങി കിടന്ന ബാഗ് ഊരി താഴെ വച്ചു നടു ഒന്ന് പിരിച്ചു. എവിടെ നിന്നൊക്കെയോ എന്തോ നുറുങ്ങുന്ന ശബ്ദം കേട്ടു. ബാഗിൽ മാസ്റ്റർ തന്ന തൈലത്തിന്റെ കുറച്ചു ബാക്കി ഉണ്ട്. അതെടുത്തു ജാക്കറ്റ് പൊക്കി ഷർട്ട് ഉയർത്തി പുറത്ത് തേച്ചു.
അടുത്തൊരു പോക്കറ്റ് റോഡിൽ കണ്ട കടയിൽ കേറി കുറച്ചു നേന്ത്രപ്പഴം വാങ്ങി രണ്ടെണ്ണം കഴിച്ചു. ബൈക്ക് ഓൺ ചെയ്തു പിന്നെയും ഓട്ടം തുടങ്ങി.എനിക്ക് ഉറക്കം വരല്ലേ എന്ന് കൂടെ കൂടെ പറഞ്ഞുകൊണ്ടാണ് പോക്ക്. ഇടയ്ക്ക് ഗൂഗിൾ മാപ് നോക്കി ലൊക്കേഷൻ ok ആണെന്ന് പരിശോധിക്കും. ഏതോ ഇടവഴി ഒക്കെ ഇടയ്ക്ക് കേറ്റിച്ചാണ് കൊണ്ട്പോയത്.ചാർജ് 20 ആയിരുന്നു. ഞാൻ നെറ്റ് off ചെയ്താണ് പോക്ക്. വഴി സംശയം വരുമ്പോൾ നെറ്റ് ഓൺ ചെയ്തു നോക്കും.
ഒടുവിൽ കോഴിക്കോട് എവിടെയോ ഒരു സിഗ്നൽ എത്തിയപ്പോൾ ഞാൻ വണ്ടി സൈഡിൽ പണിയുന്ന വലിയൊരു ഹോട്ടൽ മുറ്റത്തേക്ക് കേറ്റി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങാൻ പാടുപെട്ടു. ബാഗ് കിടന്ന് തോളുകൾ മരവിച്ചിട്ടുണ്ട്. നടു വേദന നല്ലപോലെ ആയി. തോളത്തു ഒന്ന് തൊടാൻ കൈ പുറകോട്ട് പൊക്കി നോക്കി. പറ്റുന്നില്ല. എനിക്ക് അവിടെ മുറി എടുത്തു കിടന്നുറങ്ങാൻ ആണ് തോന്നിയത്.ഇങ്ങനെ റിസ്ക് എടുത്തു പോകാൻ ഒരു അത്യാവശ്യവും അവിടെ ഇല്ല എനിക്ക്...
ഞാൻ ബാഗ് ഒരിടത്തുവച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അരക്കെട്ട് ഒന്ന് അയച്ചെടുത്തു. കാലുകൾ മരവിച്ചിരുന്നു എന്ന് അപ്പോളാണ് ഫീൽ ചെയ്യുന്നത്. കുറച്ചു നേരം നടന്നപ്പോൾ മൂത്രശങ്ക വന്നു. ഇരുട്ടിൽ എവിടെയോ പോയി കാര്യം സാധിച്ചു. ഞാൻ പണി തീരാത്ത ആ കെട്ടിടത്തിന്റെ സ്റ്റെപ്പിൽ ഇരിപ്പിനും കിടപ്പിനും ഇടയിൽ ഉള്ള അവസ്ഥയിൽ മാനം നോക്കി എന്തോ ഓർത്തിരുന്നു.
പണ്ടൊക്കെ ഒരു കാർ എടുത്തു മൂന്നാർ പോകുമ്പോൾ ഞാൻ എപ്പോളും പറയും, സൂര്യോദയം കാണാൻ പാകത്തിന് പോകണം എന്ന്. ഒടുവിൽ എല്ലാവരും എത്തി കാർ എടുക്കുമ്പോൾ സമയം ഞാൻ ഉദ്ദേശിച്ചതിലും വൈകും. പോകുന്നവഴി വേഗം പോകാം, സൂര്യോദയം മിസ്സ് ചെയ്യരുത് എന്ന് ഞാൻ പറയാറുണ്ട്. പക്ഷെ ഞങ്ങൾ എത്തുമ്പോൾ നേരം വെളുത്തിട്ടുണ്ടാകും. ഇന്ന് ഞാൻ ഒറ്റയ്ക്കാണ്. അന്നൊക്കെ എന്റെ നിരാശ എന്റെ മനസ്സിൽ മറ്റുള്ളവരുടെ തലയ്ക്കു കുറ്റം ചുമത്തി ആശ്വസിക്കും. ഇത് ഞാൻ വിചാരിച്ചാൽ നടത്താം. നാളെ സൂര്യനെ ഞാൻ കേരളത്തിൽ നിന്നല്ല കാണാൻ പോകുന്നത്....
ഒരു ദീർഘശ്വാസം എടുത്തു ഞാൻ എണീറ്റു. ബാഗ് തുറന്നു drinking water bottle വയ്ക്കാൻ പോയപ്പോൾ ബാഗ് tie ചെയ്യാനുള്ള റോപ്പ് കണ്ടു. ഞാൻ ബാഗ് ബൈക്കിന്റെ പിന്നിൽ കെട്ടി വച്ചു.വീണ്ടും തൈലം എടുത്തു പുറത്തു തേച്ചു. ഷർട്ട് കുളം ആയേണ്ട്. അവിടെ നിന്ന് എന്റെ മനസ്സിൽ ഞാൻ കുറേ പോയെന്ന് ആണ് എനിക്ക് തോന്നിയത്. പക്ഷെ എങ്ങനെ നോക്കിയിട്ടും കണ്ണൂർ എത്തുന്നില്ല... കണ്ണൂർ ഇനി കേരളത്തിൽ നിന്ന് എടുത്തു കൊണ്ടുപോയോ എന്ന് വരെ തോന്നി. ഒടുവിൽ എപ്പോളോ മാഹി എത്തി. അപ്പോളാണ് സമാധാനം ആയത്. പക്ഷെ കണ്ണൂർ ഒരുപാട് ദൂരം ഫീൽ ചെയ്തു എനിക്ക്...
റോഡ് പലയിടത്തും പൊളിച്ചു വച്ചിട്ടുണ്ട്. കുറേ deviation എടുത്താണ് പോകുന്നത്. സ്പീഡ് കൂട്ടിയും കുറച്ചും പോകണം. എന്റെ ടൈമിൽ മാറ്റം വന്നു. അതുകൊണ്ട് നല്ല റോഡ് എത്തുമ്പോൾ യാതൊരു മയവുമില്ലാതെ ഞാൻ throtle തിരിക്കാൻ തുടങ്ങി. വണ്ടി 90 കഴിഞ്ഞു അമിതമായി വിറയ്ക്കുന്നുണ്ട്. എനിക്ക് എങ്ങനെയെങ്കിലും അവിടെ എത്തണം എന്നാണ്.
കണ്ണൂർ എത്തുന്നതിനു മുൻപ് ഒരു ലെഫ്റ്റ് സൈഡ് deviation ഉണ്ട്. അവിടേക്ക് കേറുമ്പോൾ തന്നെ റെയിൽവേ ക്രോസ്സിംഗ് ബ്രിഡ്ജ് ഉണ്ട്. അതപ്പോൾ closed ആയിരുന്നു. ട്രെയിൻ പോകുന്നത് രസത്തോടെ നോക്കി നിന്നു. അതിന്റെ ആ കൂവി വിളിയും ട്രാക്ക് ൽ വീൽ പോകുമ്പോൾ ഉള്ള ശബ്ദവും പിന്നെ സ്പീഡിൽ വരുന്ന കാറ്റും...ട്രെയിൻ പോയി കഴിഞ്ഞു ഗേറ്റ് ഓപ്പറേറ്റർ എന്തൊക്കെയോ അകത്തു പോയി ചെയ്തിട്ട് വന്നു ഒരു വീൽ തിരിച്ചു. ഗേറ്റ് തുറന്നപ്പോൾ ഞാൻ വേഗം കൂട്ടി മുന്നോട്ട് പോയി. വഴിയിൽ വച്ചു ഒരു മുറം എണീറ്റ് നടന്നു പോകുന്നത് കണ്ടു. അടുത്തപ്പോൾ അതൊരു വലിയ മുള്ളൻപന്നി ആണെന്ന് കണ്ടു.
നടു ഇടയ്ക്ക് ഇടയ്ക്ക് നല്ലപോലെ വേദനിക്കുമ്പോൾ വണ്ടി നിർത്തി തൈലം തേയ്‌ക്കും. വേദന കുറയുന്നുണ്ട്. പിന്നെയും കുറേ ഇരിക്കുമ്പോൾ നടു വയ്യാണ്ടാവും. ഇങ്ങനെ ആണ് പിന്നെ അങ്ങോട്ട് പോയത്. കണ്ണൂർ എത്തിയപ്പോൾ കുറേ കാര്യങ്ങൾ മനസ്സിൽ വന്നു. ഞാൻ ആദ്യം കണ്ണൂർ വരുന്നത്, അവിടെ പോയ സ്ഥലങ്ങൾ, moments... ഒരൽപനേരം ഞാൻ വണ്ടി ഓടിക്കുകയാണ് എന്ന് മറന്നു.
പയ്യന്നൂർ കഴിഞ്ഞു പിന്നെ അങ്ങോട്ട് എന്റെ മനസ്സിൽ കാസർഗോഡ് ആണ് ലക്ഷ്യം. ഓരോ ബോർഡ് കാണുമ്പോളും ഇനി എത്ര ദൂരം കൂടി ഉണ്ടെന്ന് കാണിക്കുമല്ലോ. ഞാൻ പക്ഷെ ലാസ്റ്റ് കണ്ട ബോർഡ് കൂടെ ഓർത്ത് ഇപ്പോൾ എത്ര ദൂരം പിന്നിട്ടു എന്നാണ് നോക്കിയത്.കണ്ണൂർ, കാസർഗോഡ്, മംഗലാപുരം ഒക്കെ ഒരു മരീചിക പോലെ ആയിരുന്നു ആ സ്ഥലങ്ങൾ എത്തുന്നത് വരെ. കാസർഗോഡ് എത്താൻ ഒരുപാട് വൈകിയ ഫീൽ ആയിരുന്നു. പക്ഷെ വണ്ടി ഫുൾ ok ആണ്. അവന് ഒരു ക്ഷീണവും ഇല്ല.
കാസർഗോഡ് എത്താറായപ്പോൾ മുതൽ ഞാൻ അടുപ്പിച്ചു പലയിടത്തും നിർത്തി strech ചെയ്യാനും കിടന്ന് കാലുകൾ ഉയർത്തി വയ്ക്കാനും തുടങ്ങി. അല്ലെങ്കിൽ അവിടെ എത്തുമ്പോൾ ചിലപ്പോൾ വികലാംഗൻ ആയിട്ടുണ്ടാകും. കഴുത്തും തോളുകളും മരവിച്ചു കല്ലച്ചപോലുണ്ട്. തണുപ്പ് നല്ലപോലെ ആയിട്ടുണ്ട്. സമയം അപ്പോൾ 2.20 ആയിട്ടുണ്ടാകും. ഒരിടത്തു വച്ചു വഴി തെറ്റി. ഒരു 3 കിലോമീറ്റർ എത്തിയപ്പോൾ ആണ് കണ്ടത്.ഫോൺ എടുത്തു നോക്കിയപ്പോൾ ചാർജ് 10 ആയി. ഫോൺ കുറച്ചു പഴയതാണ്.20% കഴിഞ്ഞാൽ പയ്യെ ആണ് drain ആകുക. തല്ക്കാലം ഉള്ള ചാർജ് വച്ചു പവർ ബാങ്കിൽ കുത്തി വച്ചു.
അവിടെന്ന് അങ്ങോട്ട് കുറച്ചു മലകൾ കേറിയാണ് പോകുന്നത്. കാസർഗോഡ് കർണാടക ബോർഡർ...അതേ ഈ സൂര്യോദയം കർണാടകയിൽ... പക്ഷെ... അതിനിപ്പോ എന്താ...?
എന്തിനാ ഞാൻ കുറ്റിയും പറിച്ചു ഈ ഓട്ടം ഓടുന്നത് എന്ന് എനിക്ക് തന്നെ തോന്നിയ സമയം ആയിരുന്നു അത്. എന്ത് വന്നാലും തിങ്കളാഴ്ച എനിക്ക് എറണാകുളം എത്തണം. അതുകൊണ്ട് ഈ പോക്ക് ഇങ്ങനെ പോകട്ടെ എന്ന് ഒടുവിൽ സമാധാനിച്ചു. ആ വഴിയിൽ വീടുകൾ കുറവാണു. വിജനമായ വഴി. ഇടയിൽ വച്ചു നമ്മുടെ KSRTC യുടെ സ്വിഫ്റ്റ് സർവീസ് കണ്ടു. പറന്നടിച്ചു പോകുന്നുണ്ട്. അത് വൈറ്റിലയിൽ നിന്നാണ് എടുക്കുന്നത്. കുറച്ചു ദൂരം അതിന്റെ പുറകെ പൊടിയും അടിച്ചു പോകേണ്ടി വന്നു. പിന്നെ overtake ചെയ്തു രക്ഷപെട്ടു.
അടുത്ത പോയിന്റ് മംഗലാപുരം ആണ്. സിനിമയിലും അല്ലാതെയും കാസർഗോഡിനും മംഗലാപുരത്തിനും ഒരു അധോലോകം ഇമേജ് ആണ് എനിക്ക്. ഒരിക്കൽ ഒരു സ്റ്റുഡന്റ് എന്നോട് പറഞ്ഞിട്ടുണ്ട് കാസർഗോഡ് ഹവാല, gold കടത്തൽ ഒക്കെ ഒരുപാട് ഉണ്ടെന്ന്. അതുകൊണ്ട് തന്നെ KL 60 വണ്ടി കണ്ടാൽ പോലീസ് ന് കൈകാണിക്കാൻ ഒരു പ്രത്യേക താൽപ്പര്യം ആണെന്ന് ഒക്കെ.ഒരുപക്ഷെ അവനെ ആരേലും അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചതാകാം. പക്ഷെ അതിന്റെ ഒരല്പം ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു.
എന്നാൽ മംഗലാപുരം എന്ന സ്ഥലം ഞാൻ തിരിച്ചു വന്നപ്പോൾ ആണ് കാണുന്നത്. അങ്ങോട്ട് പോയപ്പോൾ ശ്രദ്ധിച്ചിട്ടില്ല. നേരം പയ്യെ വെളുത്തു വരുന്നുണ്ട്. ഞാൻ ഇപ്പോൾ ബാംഗ്ലൂർ പോകുന്ന ഹൈവേ കേറിയിട്ടുണ്ട്. അടിപൊളി റോഡ് ആണ്. ഏകദേശം നല്ലപോലെ വെളുത്തപ്പോൾ ഞാൻ ഉഡുപ്പി എന്ന സ്ഥലം ലക്ഷ്യം വച്ചാണ് പോക്ക്. കർണാടകയിൽ പെട്രോൾ വില അൽപ്പം കുറവാണു. കേരളത്തെ അപേക്ഷിച്ചു.ഒരു 5 രൂപ അടുപ്പിച്ചു ഉണ്ട്. അവിടെ ഏതോ ഇൻഡസ്ട്രിയൽ ഏരിയ പോലെ തോന്നി.
കുറച്ചു ചെന്നപ്പോൾ നല്ലപോലെ വെളിച്ചം ആയിരുന്നു. എനിക്ക് എന്റെ മുന്നിൽ എന്തോ കണ്ണിനെ മറയ്ക്കുന്ന പോലെ കാണാൻ കഴിഞ്ഞു. ചുമ്മാ കൈകൊണ്ടു വലത്തേ കണ്ണ് തിരുമ്മി. കൈ നോക്കിയപ്പോൾ കറുത്ത ഒരു പാട പോലെ എന്തോ ഒന്ന്. ഞാൻ വണ്ടി സൈഡ് ആക്കി ഹെൽമെറ്റ് ഊരി മാസ്ക് മാറ്റി മിറർ നോക്കി... കണ്ണുകൾക്ക് താഴെ കറുത്ത നിറം ആണ്. അത് കണ്ടാൽ കണ്മഷി പോലെ ഉണ്ട്. വിക്രം സിനിമയിൽ കമൽ ഹസൻ മാസ്ക് വച്ചു കണ്ണെഴുതിയപോലെ... പൊടിയും ഡീസൽ കത്തി വരുന്ന കരിപ്പിടിച്ച പുകയും മഞ്ഞും കൂടെ കൂടി ഉണ്ടായ കണ്മഷി.
Bạn đang đọc truyện trên: Truyen247.Pro