ഉദയം
ആ കടയിൽ ഒരു കുട്ടിയാണ് നിൽക്കുന്നത്. അവന് ഒരു 12 വയസ്സുണ്ടാകും. എനിക്ക് സ്ഥലബോധം ഉണ്ടായിരുന്നില്ല. ആദ്യം ഹിന്ദി പറഞ്ഞു. അവൻ മുടിഞ്ഞ ഹിന്ദി തിരിച്ചു പറഞ്ഞു. എന്ന് പറഞ്ഞാൽ കുഴഞ്ഞു മറഞ്ഞ ഹിന്ദി. വാക്കുകൾ ഒന്നും കിട്ടുന്നില്ല. (മൂര്ഖനെ ആണല്ലോ ദൈവമേ ചവിട്ടിയത്)ആഹാ... എന്നാ ഇവനെ ഇംഗ്ലീഷ് പറഞ്ഞു വിരട്ടാം എന്നായി ഞാൻ. പക്ഷെ അവൻ നന്നായി ഇംഗ്ലീഷും പറയുന്നുണ്ട്. ആ കുട്ടി എന്നെ ഞെട്ടിച്ചു. എന്റെ ബൈക്ക് number നോക്കി ഞാൻ kerala ആണെന്ന് കണ്ടെത്തി അവൻ എന്നോട് വിശേഷം ചോദിച്ചു. ഞാൻ 6 ഇൽ പഠിക്കുമ്പോൾ ഹിന്ദിയിൽ രണ്ടുപേർ തമ്മിലുള്ള സംഭാഷണം എഴുതാൻ വന്ന ചോദ്യത്തിന് നമസ്തേ, ആപ് കൈസേ, ധന്യവാദ് എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എഴുതി എണീറ്റ് പോന്നത് ഓർത്തു പോയി.
ഇവൻ ഈ പ്രായത്തിൽ തന്നെ ഹിന്ദി നല്ലപോലെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒരു കസ്റ്റമർ നെ നല്ലപോലെ handle ചെയ്യുന്നു. ITI കഴിഞ്ഞു വന്നിട്ട് ഗുണിക്കാനും ഹരിക്കാനും അറിയാത്ത സ്റ്റുഡന്റസ് എനിക്കും ഉണ്ട്. പക്ഷെ ഇതൊക്കെ ദേവി കർണാടകയിൽ ഇരുന്നത് കൊണ്ടാണെന്നു പറഞ്ഞു ഞാൻ നമ്മുടെ സർക്കാരിനെയോ ഉദ്യോഗസ്ഥരെയോ ഒരു കാരണവശാലും രക്ഷിക്കില്ല.
അവിടെന്ന് പോകുമ്പോൾ മംഗലാപുരം കണ്ടു. കാഴ്ച്ചയിൽ സാദാ സ്ഥലം. കാസർഗോഡ് എത്തിയപ്പോൾ എനിക്ക് ഒറ്റയ്ക്ക് ഇരുന്നു മടുത്തു. ഞാൻ ഹെഡ്സെറ്റ് കുത്തി song വച്ചു. ഇനി സ്പീഡ് പറ്റില്ല. അങ്ങനെ മന്ദം മന്ദം പോകുമ്പോൾ ദേ ഒരു കാൾ... ആരാണെന്ന് നോക്കാൻ വണ്ടി നിർത്താതെ ഹെഡ്സെറ്റ് ബട്ടൺ അടിച്ചു കാൾ എടുത്തു. മേരിക്കുട്ടി ആണ്. എനിക്ക് ഒത്തിരി സന്തോഷം ആയിരുന്നു. ഒറ്റക്കായി എന്ന ഒറ്റപ്പെടൽ തോന്നിയ സമയം തന്നെ ഒരാൾ വിളിച്ചു. നടന്ന സംഭവം ഒക്കെ അവളോട് പറയാൻ തുടങ്ങി. എനിക്ക് ഇന്നലെ ആ ചേട്ടൻ പൈസ അയച്ചിരുന്നു. പക്ഷെ വീടെത്തി സേഫ് ആയിട്ട് അവൾക്ക് തിരിച്ചു കൊടുക്കാം എന്നാണ് ഞാൻ പ്ലാൻ വച്ചത്. അവളോട് അത് പറഞ്ഞപ്പോൾ നീ എപ്പോളെങ്കിലും തന്നാൽ മതി എന്നായി.
വണ്ടി ഓടിച്ചുകൊണ്ടാണ് സംസാരം എന്നറിഞ്ഞപ്പോൾ എന്റെ കത്തി വയ്പ് നിർത്തിച്ചു വീടെത്തിയിട്ട് വിളിക്കാൻ പറഞ്ഞു അവൾ പോയി. അങ്ങനെ വീണ്ടും പാട്ട് കേട്ട് പോയി. കണ്ണൂർ എത്തുമ്പോ സമയം 6 ആയിരുന്നു. ഇടയ്ക്ക് വച്ചു മഴ പോസ്റ്റ് തന്നു. പയ്യന്നൂർ വച്ചു നടു നിവർത്തിയപ്പോൾ അബ്നർ വിളിച്ചു. എന്റെ മിത്രമാണ്. അവന്റെ വണ്ടി ആണ് ഇപ്പോൾ എന്റെ കയ്യിൽ ഉള്ളത്. കഥ കേട്ടപ്പോൾ നിന്റെ പഴയ വട്ട് പിന്നെയും തുടങ്ങി അല്ലെ എന്ന് ചോദിച്ചു.സത്യത്തിൽ ഞാൻ അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഇതുവരെ ഞാൻ ഇത്രയും ദൂരം ഒന്നിച്ചു ഓടിച്ചിട്ടില്ല. അതും സോളോ... പക്ഷെ എനിക്ക് ഈ യാത്ര അപ്പോളും തൃപ്തി തന്നിരുന്നില്ല. എന്തിനാ പോയെ എന്ന് ചോദിച്ചാൽ ഉത്തരം കിട്ടുന്നില്ല.
കണ്ണൂർ വന്നപ്പോൾ ഒരു കടയിൽ കേറി. അവിടെ മുൻപ് വന്നിട്ട് കഴിക്കാൻ പറ്റാതെപോയ lebanese ഷവർമ പറഞ്ഞു ഇരിക്കുമ്പോൾ ചേച്ചി വിളിച്ചു. കക്ഷി നാട്ടിൽ ഇല്ല. ജർമ്മനി ആണ്. കുറേ നാൾ കൂടി വിളിച്ചതാണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ചേച്ചി അവിടെ ഉള്ള വിശേഷം ഒക്കെ പറഞ്ഞു. അങ്ങനെ എന്തോ പറഞ്ഞു വന്നപ്പോൾ ചേച്ചി ഒരുകാര്യം എന്നോട് പറഞ്ഞു.
"നീ നിന്റെ കഴിവുകൾ കാണാതെയാണ് ജീവിക്കുന്നത്. അതൊക്കെ ഒന്ന് expolre ചെയ്തു നോക്കാൻ ഇനിയെങ്കിലും ശ്രമിക്കണം "
ഏകദേശം കോഴിക്കോട് വരെ ആ കാൾ നീണ്ടു. പക്ഷെ ഈ പറഞ്ഞകാര്യം എന്നെ കുത്തികൊണ്ടിരുന്നു. കോഴിക്കോട് എത്തിയപ്പോളേക്കും എനിക്ക് അതുവരെ നടന്നതിനെ connect ചെയ്യാൻ കഴിഞ്ഞു.
ഇതുവരെ ഉറക്കം, ഭക്ഷണം, യാത്ര ഇതിലാണ് ഞാൻ എന്റെ സമയവും ഊർജവും കളഞ്ഞിരുന്നത്. നേരെ മറിച്ചു എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിച്ചു എന്റെ horizon വലുതാക്കാൻ നോക്കിയിരുന്നെങ്കിൽ ചേച്ചി പറഞ്ഞപോലെ എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിവുണ്ടെന്ന് അറിയാൻ പറ്റിയേനെ. കൊറോണ വന്നു എങ്ങും പോകാൻ പറ്റാതെ ആയപ്പോൾ ആണ് ഞാൻ എഴുതി തുടങ്ങിയത്. ഇന്നെന്നെ വിരലിൽ എണ്ണാവുന്ന ആളുകൾ ആണെങ്കിലും ഒരു എഴുത്തുകാരൻ എന്ന ലേബലിൽ ആണ് പരിചയപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ മാസ്റ്റർ പറഞ്ഞു ഞാൻ വീണ്ടും യാത്ര അവസാനിപ്പിച്ചു. ബുക്സ് വായിക്കാൻ തുടങ്ങി. Kaizen എന്ന ബുക്ക് കുറച്ചു വായിച്ചു. Kaizen എന്നാൽ ഒരു japanese method ആണ് life ബെറ്റർ ആകാൻ. ഒരാളുടെ habits എങ്ങനെ അയാളിൽ മാറ്റം ഉണ്ടാക്കുന്നു എന്നതിനെ പറ്റി പഠിക്കാൻ കഴിഞ്ഞു. ചിലതൊക്കെ അങ്ങനെ ഞാനും ലൈഫിൽ apply ചെയ്തു തുടങ്ങി. മാസ്റ്റർ സത്യത്തിൽ എന്നെ നല്ല വഴിക്ക് വിടുകയാണ് ചെയ്തത്. ഞാൻ ആ മനുഷ്യനെ ചോദ്യം ചെയ്യുകയാണ് പകരം ചെയ്തത്. ഒരേസമയം കുറ്റബോധവും കടപ്പാടും വന്നു.
കോഴിക്കോട് കഴിഞ്ഞു പിന്നെ വണ്ടി ആരാണ് ഓടിച്ചത് എന്നെനിക്കറിയില്ല. ഒന്നും ഓർമ്മയിൽ ഇല്ല. ഏകദേശം വെളുപ്പിന് 1.15 ആയി വീടെത്തിയപ്പോൾ. ചൂടുവെള്ളത്തിൽ കുളിച്ചു കിടന്നു. രാവിലെ എണീറ്റ് 10 ആയപ്പോൾ എറണാകുളം എത്തി. ഏകദേശം ഒരു ആഴ്ച ഞാൻ നടു നേരെയാക്കാൻ എടുത്തു. ഷോൾഡർ ok ആകാൻ 3 weeks എടുത്തു.
ഈ യാത്ര എനിക്ക് ഒരു വലിയ പാഠം ആയിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കാര്യം ചെയ്യണം എന്ന് ആഗ്രഹിച്ചാൽ അതിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും എനിക്ക് കഴിയും എന്ന വിശ്വാസം ഇപ്പോൾ എനിക്കുണ്ട്. നിലവിൽ അതിപ്പോൾ യാത്ര പോകാൻ ആണ് ഉള്ളു. ആ എനർജി മറ്റു കാര്യങ്ങളിൽ എത്തിച്ചാൽ ഞാൻ പലയിടത്തും പുരോഗമിക്കും. പിന്നെ നമ്മൾക്ക് ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ നമ്മുടെ comfort zone ഇല്ലാതാക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ പറയുമ്പോളും ഞാൻ വലിയൊരു മാറ്റം വന്നു നിൽക്കുന്നു എന്ന് അല്ല പറയുന്നത്,മറിച് കാണാൻ കഴിയാത്ത ഒരു ഭാഗം ഇപ്പോൾ കാണാൻ പറ്റുന്നുണ്ട്. ആ കാഴ്ചയെ ജീവിതത്തിൽ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
സമയത്തിന് എനിക്ക് ഈ യാത്ര പോകാൻ അവസരം ഉണ്ടാക്കിയ മേരിക്കുട്ടിക്ക് പിറ്റേന്ന് തന്നെ ലഡ്ഡു എത്തിച്ചു കൊടുത്തു. അവളോട് പൈസ ഇടുന്ന കാര്യം പറയാൻ വാ തുറന്ന എന്നോട് പോയതിന്റെ കഥ പറയാൻ ആണ് അവൾ പറഞ്ഞത്. നടന്ന എല്ലാം ഇവിടെ ഞാൻ എഴുതിയിട്ടില്ല. അതുകൊണ്ട് അവൾക്ക് ഒരു ഒന്നര മണിക്കൂർ നഷ്ടപ്പെട്ടെന്ന് പറയാം.
ഓഫീസിൽ പറയാതെ പോയ പോക്കാണ്. അതുകൊണ്ട് തന്നെ നടുവേദനയ്ക്ക് ലീവ് ചോദിക്കാൻ പറ്റിയില്ല ഒടുവിൽ 2 ആഴ്ച കഴിഞ്ഞു ഞാൻ ഓഫീസിൽ പറഞ്ഞു. കണ്ണൂർ വീടുള്ള സർ അപ്പോളാണ് പറയുന്നത് കാസർഗോഡ് കർണാടക ബോർഡർ ഭാഗത്തു നടക്കുന്ന പിടിച്ചുപറിയും മറ്റു illegal ഇടപാടുകളും എല്ലാം. ഞാൻ എന്തിനെങ്കിലും സാക്ഷി ആയാൽ മതി എന്നെ പിടിച്ചു കൊണ്ടുപോകാൻ. പോയി വന്നത് ഭാഗ്യം കൊണ്ടാണ് എന്നെ പറയാൻ ഉള്ളു.
യാത്രകൾ പലർക്കും പല അനുഭൂതി ഉളവാക്കുന്നു. ഈ യാത്ര ഇതുവരെ എന്റെ ജീവിതത്തിൽ കിട്ടാത്ത അനുഭവം സമ്മാനിച്ച യാത്രയാണ്. ഇത്രയും നാൾ യാത്ര ആയിരുന്നു എല്ലാം. എന്നാൽ അത് ഒരു വിനോദമാണെന്നും ജീവിതം വിനോദം മാത്രമല്ല എന്നും ഇപ്പോൾ തോന്നുന്നു. ഭക്ഷണം ജീവൻ നിലനിർത്താൻ ഉള്ളതാണ്. ഉറക്കം ക്ഷീണം കളയാൻ വേണ്ടി ഉള്ളതാണ്. ബാക്കി ഉള്ള സമയം അറിവും അനുഭവവും ഉള്ളവരോടൊപ്പം ചിലവഴിച്ചു ഉയരാനും ലക്ഷ്യം മുന്നിൽ കണ്ടു കിട്ടിയ സമയം നല്ലപോലെ ഉപയോഗിക്കണം എന്നും ഇപ്പോൾ മനസ്സിൽ ഉറച്ചു.
എങ്കിലും അച്ഛനോടും അമ്മയോടും ഞാൻ പോയത് ബൈക്കിൽ ആണെന്ന് പറയാൻ ഇപ്പോളും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അമ്മ ക്ഷമിക്കുമായിരിക്കും... അമ്മ തന്നെയാണ് ജീവൻ തന്നതും ആദ്യം ആഹാരം തന്നതും, ആദ്യമായ് സംസാരിക്കാൻ പഠിപ്പിച്ചതും ആദ്യമായ് കയ്യിൽ പണം തന്നതും...
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ...
Bạn đang đọc truyện trên: Truyen247.Pro