പേരിടാൻ ഇല്ലാത്ത അധ്യായം
വിനു ഒരു മുണ്ടും ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. ആ നാട്ടുകാരൻ ആണെന്ന് മനസ്സിലാക്കി ആണ് അവർ വന്നത്. പിള്ളേർ ആണ്. ആദ്യായിട്ട് വന്നതാണ്. പക്ഷെ വെള്ളം അലറി ഒഴുകുന്നത് കണ്ടപ്പോൾ കിളി പോയി. ഞങ്ങൾ എല്ലാ സ്ഥലവും നോക്കി. ഒഴുക്ക് ശക്തമാണ്. അവരെ കൈ പിടിച്ചു ഇറങ്ങിയാൽ എല്ലാവരും പോകും. ഇട്ടിട്ട് പോകാൻ പറ്റാത്ത അവസ്ഥയും . ഇപ്പോളാണ് ഈ ട്രെക്കിങ് ഒരു adventure ആയിട്ട് തോന്നിയത്. ബാക്കി സംഭവങ്ങൾ എല്ലാം സ്ഥിരം ആണ്. വെള്ളച്ചാട്ടം കാണാൻ കേറിയതും ഒരു അനുഭവം ആയിരുന്നു.
ഞങ്ങൾ മുകളിലേക്ക് നടന്നു. ഒരു മരം വെള്ളത്തിനു കുറുകെ വീണ് കിടക്കുന്നുണ്ട്. അങ്ങനെ അതിൽ പിടിച്ചു വെള്ളത്തിലൂടെ നടന്നു. ഓരോ അടിയും കാല് പോക്കാതെ നിരക്കി നീക്കിയാണ് സ്റ്റെപ് വക്കുന്നത്.വിരണ്ടു നിന്ന കൂട്ടത്തിൽ ഒരു പയ്യൻ എന്റെ പുറകിൽ ആണ്. അവന്റെ കാലൊന്നു തെന്നിയപ്പോൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു... ആ ചെക്കൻ ശരിക്കും പേടിച്ചാണ് നടക്കുന്നതെന്ന് കയ്യിലെ പിടുത്തത്തിൽ നിന്ന് മനസ്സിലായി.
അക്കരെ കടന്ന് പോകുന്ന വഴിയിൽ അവൻ കാലു തെന്നി വീഴുകയും ചെയ്തു. അവന്റെ കാല് ഒടിഞ്ഞു കമ്പി ഇട്ടിരിക്കുന്നത് ഇപ്പോളും ഉള്ളിൽ ഉണ്ട്. ശോകം സീൻ ആണ്. പക്ഷെ കൂടെയുള്ള അവന്റെ കൂട്ടുകാർ പിടിച്ചു നടത്തിച്ചു. അടുത്ത തോടാണ് ഹെവി... പിടിക്കാൻ ഒന്നുമില്ല. താഴെ മണൽ ആണ് കുറെ ഭാഗം, പാറയും ഉണ്ട്. സതീശനും വിനുവും ആദ്യമേ ഇറങ്ങി. കയ്യിലോ ദേഹത്തോ പിടിക്കരുത് എന്ന് പറഞ്ഞു രണ്ടും അക്കരെ എത്തി. അവരുടെ കൂട്ടത്തിൽ ഉള്ളവർ കെട്ടുകൂടിയാണ് ഇറങ്ങിയത്. ഞാൻ അവരുടെ മുന്നിൽ ആയിരുന്നു. എല്ലാവരും അക്കരെ എത്തി. ഒരുത്തന്റെ ചെറുവിരൽ മടങ്ങി ചെറിയ സീൻ വന്നു. പിന്നീടങ്ങോട്ട് സ്മൂത്ത് ആയിരുന്നു. ഞങ്ങൾ 3 പേരും രാവിലെ ചായ കുടിച്ചത് മാത്രമേ ഉണ്ടായിരുന്നുള്ളു വയറ്റിൽ. 5 മണി ആയിരുന്നു താഴെ എത്തിയപ്പോൾ. വിനു നെ വീട്ടിൽ ഇറക്കി യാത്ര പറഞ്ഞു. നിതിനെ സതീശന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട്. മേടിച്ചിട്ട് വിളി... ഒരു പുതിയ ചങ്ങായി... ഒരു പുതിയ spot... ആ കാടും വെള്ളച്ചാട്ടവും നൽകിയ ദൃശ്യ വിരുന്നു സത്യത്തിൽ വിനു നു വരെ പുതുമ ആയിരുന്നു. ഇതൊരു നിമിത്തം പോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. മുടങ്ങാൻ പല കാരണങ്ങൾ ഉണ്ടായിട്ടും ഈ ട്രെക്ക് നടന്നത് തന്നെ അതുറപ്പിക്കുന്നുണ്ട്. പോരുന്ന വഴിയിൽ ഒരു കടയിൽ കയറി ചായ കുടിച്ചു body ചൂടാക്കി. ഈ സമയത്തു മഴ നനഞ്ഞതിനു കടയിലെ ചേച്ചി വഴക്കു പറഞ്ഞത് വേറൊരു സീൻ ആർന്നു. പക്ഷെ അതുകൊണ്ട് ആവും വീടെത്തിയപ്പോൾ അമ്മ വേറൊന്നും പറഞ്ഞില്ല. എണ്ണക്കുപ്പി, തോർത്തു, go corona...
Bạn đang đọc truyện trên: Truyen247.Pro