
സൗഹൃദ പക്ഷികൾ
സൗഹൃദ പക്ഷികൾ!
ചക്രവാളത്തിലേക്ക് ഉയർന്ന് പറക്കുന്ന കാക്ക കളെ നോക്കി അവൻ കൂട്ടുകാരോട് പറഞ്ഞു!
''നമ്മൾ തമ്മിലുള്ള യഥാർത്ഥ സൗഹൃദം കാക്കകളെപ്പോലെയാണ്
കൂട്ടത്തിലൊന്നിനു പരിക്ക് പറ്റിയാലോ ചത്താലോ കാണാതായാലോ കാക്കക്കൂട്ടത്തിന്റ ബഹളം കണ്ടിട്ടില്ലേ? അതുപോലെ!
അതുകൊണ്ടാവാം നുമ്മള് കൊച്ചീക്കാര് സ്നേഹക്കൂടുതലുള്ളവരെ കാണുംമ്പം അയ്റ്റീങ്ങള് കാക്കച്ചികളെപ്പോലെയാന്ന് പറയുന്നത്! സൗഹൃദവും സ്നേഹവും സഹവർത്തിത്വവും കാക്കളെ തന്നെ കണ്ട് പഠിക്കണം! അവരാണ് യഥാർത്ഥ സൗഹൃദപ്പക്ഷികൾ!"
ഇത് കേട്ടപ്പോ ബാക്കിയുള്ളവർ കാക്കക്കൂട്ടത്തിന്റ ചിലമ്പൽ പോലെ ഏറ്റുപിടിച്ചു! ഒരു സൗഹൃദ സംഭാഷണത്തിന് കലുങ്കിൻ മീതേയിരുന്ന് തുടക്കമിട്ടു!
അസ്തമയമായത് കൊണ്ടാവണം കാക്കക്കൂട്ടം ചേക്കേറാൻ കൂടുകൾ തേടി ചിറകടിച്ചു യർന്നു!
സുമി അസ്ലം
Bạn đang đọc truyện trên: Truyen247.Pro