ഭിക്ഷാടനം !'
ഭിക്ഷാടനം!.....
ചിലർ നൽകുന്നത് ഒരു നേരത്തെ ഭക്ഷണമായിരിക്കാം
ഒരുപക്ഷേ അണയുന്നത് ഒട്ടേറെ ദിനങ്ങളിൽ കത്തിയെരിഞ്ഞ വിശപ്പാണ്!
ചിലർ നൽകുന്നത് ഒരു നാണയമായിരിക്കാം ഒരു പക്ഷേ അത് കൊളുത്തുന്നത് അണഞ്ഞുപോയ പ്രതീക്ഷകളുടെ തിരികളാണ്!
ചിലർ കൊടുക്കുന്നത് അവരാൽ ഉപേക്ഷിക്കപ്പെട്ട നിറം മങ്ങിയ വസ്ത്രങ്ങളാവാം
പക്ഷേ ആ നിറങ്ങൾ പകരുന്നത് ചിലരുടെ അതിജീവന പാഠങ്ങളാണ്!
ചിലർ നൽകുന്നത് തല ചായ്ക്കാനൊരിടമാണ്...
പക്ഷേ അത് നൽകുന്നത് നന്മയുടെ സന്ദേശമാണ്!
ചിലർ ഭിക്ഷ നൽകുന്നത് ചിലർക്ക് ജീവനും മറ്റു ചിലർക്ക് ജീവിതവുമാണ്!...
ഭിക്ഷാടനം നമ്മെ പഠിപ്പിക്കുന്നത് നന്മയൂറുന്ന ചില പാഠങ്ങളാണ്!
ഭൂമിയിൽ ഇനിയും മരിച്ചിട്ടില്ലാത്ത നന്മയുടെ പാഠങ്ങൾ!
നിരാലംമ്പരായവർക്കാലംമ്പമായ മഹാത്മാക്കളെ യും സംഘടനകളേയും പ്രകീർത്തിച്ചു കൊണ്ട്
സുമി അസ്ലം PT
Bạn đang đọc truyện trên: Truyen247.Pro