Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

നെഗറ്റീവോളികളും അവളുടെ ചിന്തകളും

നെഗറ്റീവോളികളും അവളുടെ ചിന്തകളും!

" അച്ഛൻ്റ പ്രായമുള്ള ഒരുത്തൻ്റ കരണമടിച്ച് പൊളിച്ചതും പോരാ.... ഫേസ്ബുക്കിൽ അത് പറഞ്ഞ് നെഗളിക്കുന്നു... ഫെമിനിച്ചി.... "

" ????" കമൻ്റ് ബോക്സ് നോക്കി അവളൊന്നു ആലോചിച്ചു....
ഇതിന് മറുപടി കൊടുക്കണോ?

കൊച്ചു മകളുടെ പ്രായമുള്ള പെൺകുട്ടിയുടെ പിന്നാമ്പുറം തടവിയതിനാണയാളുടെ കരണമടിച്ച് പൊളിച്ചത്!
അനാവശ്യം കാണിച്ചത് പ്രായമുള്ള ആളാണെങ്കിൽ കണ്ട് നിൽക്കണോ? അതും ഒരമ്മ? അപ്പോഴെയ്ക്കും ഞാനൊരു ഫെമിനിച്ചിയാക്കി അവൾ നെടുവീർപ്പിട്ടു...

നോട്ടം അടുത്ത കമൻ്റിലേക്കായി....

" ഒറ്റാന്തടിയാണെന്നുള്ള അഹങ്കാരമാണ് നിനക്ക്!
ചോദിക്കാനും പറയാനും ആളുമില്ല! ആരെയും ബോധിപ്പിക്കുകയും വേണ്ട"😏 ഒരു ലോഡ് പുച്ഛം!

ഒരു വിവാഹമോചിത ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്നത് സഹിക്കുന്നില്ല! ഞാനാരെയാ ബോധിപ്പിക്കേണ്ടത്?

സ്റ്റാറ്റസ് ഇട്ട ഫോട്ടോയ്ക്കും വന്നു കമൻ്റ്

" So hottt!...." ഇവനെയൊക്കെ പിടിച്ച് തീയിലിട്ട് ചുടണം! തെണ്ടി...

രാത്രി പത്തുമണി കഴിഞ്ഞ് ഓൺലൈനിൽ കുറുകുന്ന കോഴികളെ മൈൻ്റ് ചെയ്യാതിരുന്നാൽ ആ മയിലൻന്മാർ ആ കടി മുഴുവനും ഫോട്ടോയ്ക്കടിയിൽ കമൻ്റ് ഇട്ട് തീർക്കും....

ബ്ലോക്കിയാൽ തീരുമോ ശല്യം?....

ഉപദ്രവം ഫേക്ക് ഐഡിയിൽ നിന്ന് തുടങ്ങും!

ഒരാണിൻ്റ തണലില്ലാതെ മക്കളെ വളർത്തിയ അമ്മമാരോട് ബഹുമാനം തോന്നേണ്ടയിടത്താണ് ഒരു ലോഡ് പുച്ഛം!

" അമ്മയ്ക്ക് കിടക്കാറായില്ലേ?...." മോളുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുയർത്തി!

" നമ്മളിന്നലെയിട്ട പോസ്റ്റ് ഇല്ലേ മോളെ.... അതിൻ്റ കമൻ്റ്സ് നോക്കുകയായിരുന്നു.... "

"ആഹാ.... എന്നിട്ട്?...."

"നെഗറ്റീവോളികള് കൊന്ന് കൊലവിളിക്കുകയാണ്... "

"വേണ്ടായിരുന്നു എന്ന് തോന്ന്ന്നുണ്ടോ അമ്മയ്ക്ക്.... "

"ഏയ്...."

"ഈ നെഗറ്റീവോളികളുണ്ടല്ലോ? അവർക്ക് ഞരമ്പ് രോഗമാണ് പ്രത്യേകിച്ച് സ്ത്രീകളെ കണ്ടാൽ....
അല്ലെങ്കിൽ നമ്മളിട്ട ആപോസ്റ്റിനെ അവർ സപ്പോർട്ട് ചെയ്തേനെ...
നമ്മള് ചെയ്തതാണമ്മാ ശരി.... I Proud to be your doughter.... നെഗറ്റീവോളികളോട് പോയി ചാകാൻ പറ.... "

അവൾ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു....

ഫോണിനെ മേശപ്പുറത്തേയ്ക്കിട്ട് തൻ്റ മകളെയും കെട്ടിപ്പിടിച്ച് അവൾ കണ്ണുകളടച്ചു കിടന്നു.....

സുമി അസ്ലം PT

Bạn đang đọc truyện trên: Truyen247.Pro