കമന്റ്സ്!!!!!!!!
കമന്റ്സ്!
ഒരു ഫേസ് ബുക്ക് പേജിൽ ഒരു സമുദായം ചില കാര്യങ്ങളിൽ കാണിക്കുന്ന വിമുഖത തുറന്ന് പറയുന്നത് തെറ്റാണോ?
ഒരു ഇസ്ലാമിക്ക് മിത്തഡോളജി വെച്ച് പാരാനോർമ്മൽ സീരീസ് ചെയ്യുന്നത് തെറ്റാണോ?
ഇക്കാര്യം ചെയ്യുന്ന ആദ്യത്തെ വ്യക്തി ഞാനല്ലല്ലോ?
പിന്നെ ഇൻബോക്സിൽ വരുന്ന ഈ ഭീഷണികൾ !
ഞാനൊരു മുസ്ലീം തന്നെയാണോ എന്നുറപ്പിക്കാനുള്ള ചോദ്യം ചെയ്യൽ?
ചില അശ്ലീല പെരുമഴ വേറെയും !
ഈ നെഗറ്റീവ് കമന്റിനൊക്കെ മറുപടി പറയേണ്ട ഉത്തരവാദിത്വം ഉണ്ടോ എനിക്ക്?
മഴയുടെ താളത്തിൽ ചെറുചൂടോടെയുള്ള കോഫി കുടിച്ച് ഞാൻ ഒന്നാലോചിച്ചു.... രണ്ടും കൽപിച്ച് ഒരു പോസ്റ്റ്
"എന്റ സുഹൃത്തുക്കളെ
ഇസ്ലാമിക്ക് മിത്തഡോളജി വെച്ച് സീരീസ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ആളൊന്നുമല്ല ഞാൻ!
ആയിരത്തിഒന്നു രാവുകൾ ലോക ക്ലാസിക്കുകളിൽ ഒന്നല്ലേ?
മലയാളികൾക്ക് ജിന്നുകളുടെ ലോകം കാട്ടിത്തന്ന മൊയിൻ കുട്ടി വൈദ്യർ?
സിജജിൻ എന്ന പേരിൽ അറേബ്യൻ ബ്ലാക്ക് മാജിക്കിനെ പറ്റി ടർക്കിഷ് സീരീസുകൾ ഉണ്ട്! ലോകത്തിലെ ബോക്സ് ഓഫീസ് തകർത്തോടുന്നത്
2014-ൽ ദി ജിന്ന് എന്ന പേരിൽ ഒരു ഹോളിവുഡ് സിനിമ ഇറങ്ങിയിരുന്നു!
2018 ൽ പരി എന്ന പേരിൽ ഇഫ്രീത്തുകളെ കുറിച്ച് ബോളിവുഡ് സിനിമകൾ ഇറങ്ങിയിരുന്നു!
ലോക സിനിമകളിൽ ഇസ്ലാമിലെ സ്ത്രീ വിവേചനത്തെ പറ്റി ചർച്ച ചെയ്യുന്നത് ഇസ്ലാമിക്ക് രാഷ്ട്രമായ ഇറാനിൽ നിന്നാണ്! ഇവർക്കൊക്കെ വിമർശ്ശിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ സ്വീകാര്യതയാണ് കിട്ടിയത്!
അത് കൊണ്ട് ഇൻബോക്സിൽ വരുന്ന ഏതാനും വിമർശനങൾക്കും അശ്ലീല വർഷങ്ങൾക്കും
ഭീഷണികൾക്കും മുന്നിൽ എന്റ തൂലിക അടിയറവ് വെയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല!
എന്റ എഴുത്ത് എന്റ സ്വാതന്ത്രമാണ്! എന്റ സർഗ്ഗാത്മകത എന്റേതാണ് എഴുതുന്ന വിരലുകൾ വെട്ടിമാറ്റിയാൽ പോലും ഞാൻ എഴുതിയിട്ട വാക്കുകൾ കാലാകാലം നിലനിലനിൽക്കും....
തലമുറകൾ വായിക്കുകയും ചെയ്യും!
വിമർശ്ശനങ്ങൾ എനിക്ക് കയ്യടികളാണ് കൂടുതൽ ആർജവത്തോടെ എഴുതാൻ!"
കോഫി തീർന്നപ്പോഴെക്കും മനസ്സിലേക്ക് ഒരാശയവും ഒരു ആത്മവിശ്വാസവും വന്നു! അപ്പോഴെയ്ക്കും മഴ തോർന്നിരുന്നു
സുമി അസ്ലം
Bạn đang đọc truyện trên: Truyen247.Pro