ഒരു കൊറോണക്കാലത്ത്!
കൊറോണക്കാലത്ത്
മഴപെയ്തു
കേരളത്തിലെ സ്ഥിരം സന്ദർശകരായ
എലിപ്പനി
പന്നിപ്പനി
പക്ഷിപ്പനി
തക്കാളിപ്പനി
ചിക്കൻ ഗുനിയ
മഞ്ഞപ്പിത്തം
ടൈഫോയിഡ് എല്ലാവരും പെട്ടിയും പാക്ക് ചെയ്ത് കേരളത്തിലേയ്ക്ക് വരാൻ തുടങ്ങി.....
അപ്പോഴാണ് ഒരു കാര്യം അവരറിഞ്ഞത്!
കേരളത്തിലിപ്പോ അവിടവിടെയൊക്കെ ലോക്ക് ഡൗൺ ആണത്രേ.....
കേരളത്തിലേക്കുള്ള എല്ലാവണ്ടികളും നിർത്തിവെച്ചിരിക്കുന്നു... :
എന്താ കാര്യം?
ചിക്കൻ ഗുനിയ അന്വേഷിച്ചു...
ആരേയും കൂട്ടാതെ ആദ്യം പെയ്ത മഴയ്ക്ക് കേരളം വരെ പോയി ഒരറ്റ ആഴ്ച കൊണ്ട് പിന്നത്തെ വെയിലിന് തിരിച്ച് വന്ന് സെൻസേഷനാവത്തതിൽ ഡിപ്രഷനടിച്ച് കഞ്ചാവടിച്ചിരുന്ന ഡെങ്കിപ്പനി ആ കദന കഥ പറയാൻ തുടങ്ങി;....
" പെട്ടിം കെടക്കയും ആയിട്ട് എങ്ങോട്ടാ എല്ലാരും കൂടി..... കേരളത്തിലേക്ക് പോയിട്ടൊരു കാര്യോമില്ല..... ഇന്നലെ പെയ്ത മഴയിൽ നിന്നല്ല!
അങ്ങ് ചൈനയിൽ നിന്ന് ഫ്ലൈറ്റ് കയറിപ്പോന്ന എന്തിനും പോന്ന ഒരുത്തനുണ്ട് അവിടെ.....
കോവിഡ്- 19 എന്ന കൊറോണ..... കേരള മെന്നല്ല ലോകം തന്നെ ഇന്നവൻ്റ പിന്നാലെയാ....
കാണണം ലോകമെമ്പാടുമുള്ള കോലാഹലം!
വല്യ കാര്യത്തിൽ പെട്ടിം കെടക്കേം എടുത്ത് ഞാനെൻ്റ മൊസ്ക്വിറ്റോ എൻഫീൽഡിൽ കയറി കേരളത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച....
എൻ്റമ്മോ..... ഞാനാദ്യം കരുതി വഴിതെറ്റി വെല്ല ചൊവ്വേലും ചെന്നൂന്നാ..... പിന്നയാ അതൊരു കോവിഡ് കെയർ സെൻ്റർ ആണെന്ന് മനസ്സിലായത്!
PPl ക്കിട്ട് ക്കുത്തി എൻ്റ വണ്ടീടെ ബംബർ പഞ്ചറായി!...
പിന്നെയാണ് നമ്മുടെ ഔദ്യോഗിക വാഹനമായ മൊസ്ക്വിറ്റോ എൻഫീൽഡ് താൽക്കാലികമായി കൊച്ചി കമ്പനി നിർത്തിവെച്ചൂന്ന് മനസ്സിലായത്!
ഫാസ്റ്റ് ഫുഡ് കടകളും ഓൺലൈൻ കടകളും ഒക്കെ നിർത്തിയതുകൊണ്ട് വഴിയരികിൽ മഴവെള്ളം കെട്ടി നിന്നിരുന്ന ഇജ്ജാതി ഡിസ്പോസിബിൾ പ്ലാസ്റ്റിക്ക് സാധനങ്ങളും കാണാനില്ല!
എന്ത് പറയാൻ പേടിച്ചിട്ട് ആൾക്കാർ പുറത്ത് പോണില്ല!
പുറത്ത് പോയി വന്നാൽ ഈച്ച യേയും കൊതുകിനേക്കൊണ്ട് പോലും കൈകഴുകിക്കും...
മഴപെയ്ത തണുപ്പു കൊണ്ടോ കൊറോണയേപ്പേടിച്ചോ എന്തോ? ഒന്ന് കുത്താനുള്ള ഗ്യാപ്പ് കിട്ടാൻ കൊതുകിന് ലെൻസ് വെച്ച് നോക്കണം! ശരീരം മൊത്തം മറച്ചാലും നേരത്തെ മുഖത്ത് കുത്തി സമാധാനിക്കാമായിരുന്നു!
ഇപ്പോ മാസ്ക് വെച്ചിരിക്കുന്ന കൊണ്ട് അതിനും പറ്റൂല!
കണ്ണിന് കുത്താന്ന് വെച്ചാ ഇമവെട്ടുന്നുണ്ടല്ലോ?
വീടിനകത്ത് കേറാന്ന് വെച്ചാ കൊതുകുതിരിയും മോസ്കിറ്റോ റിപ്പലൻ്റുമൊക്കെ മലയാളികളുടെ ശീലമായി!
മടുത്തു! ഞാനിങ്ങ് പോന്നു!"
ടൈഫോയ്ഡും മഞ്ഞപ്പിത്തവും എലിപ്പനിയും താടിക്ക് കൈ കൊടുത്ത് മുഖത്തോട് മുഖം നോക്കി!
"വെള്ളക്കെട്ടായിന്നും പറഞ്ഞ് ഞങ്ങളും അങ്ങോട്ടോടീട്ട് കാര്യമൊന്നും ഇല്ലാലെ?"
ഒരു നെടുവീർപ്പോടെ ടൈഫോയിഡ് ചോദിച്ചു!
"ഏയ്! വെള്ളക്കെട്ട് നീന്താൻ ആരേലും പുറത്തേക്കിറങ്ങിയാലല്ലേ?... പിന്നെ കുടിവെള്ളത്തിൽ കേറിപ്പറ്റി അർമാദിക്കാം എന്ന് കരുതണ്ട.... അതിനുള്ള മുൻകരുതലൊക്കെ അവരെടുത്തു കാണും..." -
😆😆😆😆😆😆😆😆😆😆😆😆😆😆😆😆
അങ്ങനെ മുഖത്തോട് മുഖം നോക്കിയിരുന്നപ്പോഴാണ്
അവർക്ക് രണ്ട് മെമ്മോ കിട്ടിയത്!
ഒന്ന് ശനിയുടെ കയ്യീന്നും!
രണ്ട് കാലൻ്റ കയ്യീന്നും!
കഷ്ടകാലത്തിൻ്റ മൊതലാളിയായ ശനി ടെൻൻ്റർ കൊറോണയ്ക്ക് കൊടുത്തത്രേ.......
ആൾക്കാരെ കൊന്ന് തള്ളാനുള്ള ക്വട്ടേഷൻ കാലനും കൊറോണയ്ക്ക് മറിച്ചു!
എന്തൊരു ഏകപക്ഷീയമായ തീരുമാനം?
ഹും?
ഇത്രയും കൊല്ലം ഇവരെ സേവിച്ചിട്ടെന്ത് കിട്ടി?
എൻ്റ പ്ലേഗ് പിതാമഹാ... -
സ്പാനിഷ് ഫ്ലൂ മുത്തപ്പാ....
എബോള വല്യമ്മേ...
നിങ്ങളിതൊന്നും കാണുന്നില്ലെ?
അവർ നെടുവീർപ്പിട്ടു...
''നീ വിഷമിക്കണ്ട ഡെങ്കൂ.... നമുക്ക് തിരിച്ചടിക്കാം......
നമുക്ക് മഴയില്ലേ കൂടെ....
കാലം തെറ്റിപ്പെയ്യുന്ന മൺസൂണിൻ്റ ടെൻ്റർ നമുക്ക് തന്നാ....
മലയാളിയാണ് പോലും മലയാളി....
നാലു മഴ പെയ്താൽ തീരുന്ന അഹങ്കാരമേ ഉള്ളൂ.....
അശാസ്ത്രീയമായിട്ടുള്ള നഗരവൽക്കരണം!... പരിസ്ഥിതി ചൂഷണം! മലിനീകരണം ഇതൊക്കെ കൈയ്യിലുള്ളോടുത്തോളം മൂന്നാം പ്രളയത്തിനും നാലാം പ്രളയത്തിനും ഒക്കെ ചാൻസുണ്ട്!
ആ ഗ്യാപ്പില് നമുക്ക് പണി കൊടുക്കാം😆😆😆"
എലിപ്പനി ഡെങ്കുവിനെ സമാധാനിപ്പിച്ചു!.
ശേഷം സ്ക്രീനിൽ😆😆
(end)
സുമി അസ്ലം
Bạn đang đọc truyện trên: Truyen247.Pro