Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

the little master

നല്ലൊരു മഴയുള്ള ദിവസമാണ് അവൻ ജനിച്ചത്... ചിമ്മി അടച്ച കണ്ണു തുറന്ന് അവൻ ആദ്യമായി എന്നെ നോക്കി ചിരിച്ചു...
മുഹമ്മദ് അയാൻ.... എന്നവന്റ കാതിൽ ഉപ്പ പേരു വിളിച്ചു...
ഇവൻ... അയാൻ.... ബോളും അയാനും തമ്മിലുള്ള പ്രണയം തുടങ്ങിയതെപ്പോഴെന്ന് എനിക്ക് പോലും കൃത്യമായിട്ടറിയില്ല!
അവന് വന്ന ആദ്യത്തെ സമ്മാനം അവന്റ ഉപ്പ ദുബായ്ൽ നിന്ന് കൊടുത്തയച്ചത്..... അതൊരു സോഫ്റ്റ് ബോൾ ആയിരുന്നു..... ഫുഡ്ബോളിന്റ മാതൃകയിൽ കളിക്കുബോൾ ശബ്ദം കേൾക്കുന്നത്... അവന് ഒരു പാട് കളിപ്പാട്ടങ്ങളൊന്നും വേണ്ടിയിരുന്നില്ല! അവനെ മോഹിപ്പിച്ചതും അവൻ ആഗ്രഹിച്ചതും പല നിറങ്ങളിലുള്ള പല വലിപ്പത്തിലുള്ള പന്തുകളുമായി കൂട്ട് കൂടാനായിരുന്നു........

പിച്ച നടന്ന് തുടങ്ങിയപ്പോഴാണ് അയാന്റ കുറുമ്പ് തുടങ്ങിയത്! അയാനും പന്തുമായിട്ടുള്ള വഴക്കിൽ എപ്പോഴും വീട്ടിലെ ഫ്ലവർവേസുകളും ക്ലോക്കുകളും പലവട്ടം രക്തസാക്ഷികളായെങ്കിലും അവനൊപ്പം ഉറക്കത്തിൽ എന്നും കട്ടിലിൽ പന്തുമുണ്ടായിരുന്നു.....

അവന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവന്റ ലൈഫിലെ ഫിഫ കപ്പ് ആദ്യമായി അവന്റ ഉപ്പാപ്പയ്ക്കൊപ്പം കാണുന്നത്! അന്നവന്റ മനസ്സിൽ ഒരാൾ സ്ഥാനം പിടിച്ചു! ഉമ്മയും ഉപ്പയും കഴിഞ്ഞാൽ അവന്റ ജീവൻ "ലയണർ മെസ്സി!!!!!...."

അങ്ങനെയാണവന്റ ജീവിതത്തിലെ അത്യാഹിതം സംഭവിച്ചത്!

എനിക്കൊരു മോഹം.... മോനെ കൊച്ചിയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ സ്കൂളിൽ പഠിപ്പിക്കണം.... അമ്പതിനായിരം രൂപ മുടക്കി ഞാൻ അത് നടത്തിയെടുത്തു.....

അവൻ ആദ്യമായി സ്കൂളിൽ പോകാനൊരുങ്ങുന്ന ദിവസം അവന്റ കയ്യിൽ നിന്ന് അവന്റ പ്രിയപ്പെട്ട പന്ത് പിടിച്ച് വാങ്ങി പുരപ്പുറത്തേയ്ക്കെറിഞ്ഞു! അവൻ നിസ്സഹായനായി ആ പന്ത് പോയ വഴിയെ നോക്കി വാവിട്ട് കരഞ്ഞു.

പരിഭവം മാറാതെ അഡ്മിഷൻ ഡസ്കിന് മുന്നിലിരുന്നു ചുണ്ട് വിതുമ്പി...

That was the turning point in his life....

ഇൻറർ നാഷണൽ സിലബസ് എന്ന ഭാരം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയായിരുന്നു പിന്നെ.... അക്ഷരങ്ങൾ പഠിക്കുന്നതും പാട്ടു പാടുന്നതും അവനെളുപ്പമായിരുന്നു പക്ഷേ.... അവന്റ ലോകം അന്യമാകുന്നത് പോലെ തോന്നി... അമ്മച്ചൂടിൽ പുതച്ചുറങ്ങേണ്ട ബാല്യം രാവിലെ വെയിൽ ഉദിക്കും മുൻപ് ഉണരുകയും സ്കൂളിലേയ്ക്കോടുകയും തിരികെ വരികയും പഠിക്കുകയും ഉറങ്ങുകയും ഇതെല്ലാം ആവർത്തിച്ചു വരുന്ന മാരത്തൺ മാത്രമായി ജീവിതം!... അവനും അവൻ സ്നേഹിച്ച പന്തുകളും തമ്മിലുള്ള അകലം അവിടെ കൂടി കൂടി വന്നു.... ട്യൂഷൻ എന്ന അമിതഭാരം വന്നതോട് കൂടി സമയം എന്നത് കിട്ടാക്കനിയായി!
ഉമ്മായ്ക്കവനെ ഡോക്ടറാക്കാനാണാഗ്രഹം! ഉമ്മായുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ അവന്റ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ ഒന്നുമല്ലാതായി മാറി... ഫസ്റ്റ് സ്റ്റാൻഡേർഡിൽ ആയതോടെ പിരിമുറുക്കം കൂടി.... വാക്കുകളും കുട്ടിക്കണക്കുകളും പാട്ടുകളും വളർന്ന് വലുതായി അവന് മുന്നിൽ ചോദ്യചിഹ്നങ്ങൾ മാത്രമായി... ഉത്തരം കണ്ടെത്താനും ഓർത്തെടുക്കാനും അവൻ വളരെ പാട് പെട്ടു.... സഹപാഠികളുടെ പരിഹാസവും ടീച്ചർമാരുടെ പുച്ഛവും കൊച്ചു വായിലെ വലിയ പരാതിയായി അവൻ അവതരിപ്പിച്ചപ്പോൾ "നീ പഠിക്കാത്തത് കൊണ്ടല്ലേ?" എന്ന മറു ചോദ്യം ചോദിച്ച് ഞാൻ കണ്ണുരുട്ടി!
ഓരോ വർഷം കഴിയുന്തോറും ആവറേജ് ജസ്റ്റ് പാസ് ആകുന്നതും പിന്നെ ഫെയിൽ ആകുന്നതും നിസ്സഹായതയോടെ ഞാൻ നോക്കി നിന്നു... സ്കൂളിൽ ശാസിക്കാനോ ശിക്ഷിക്കാനോ പാടില്ല! പഠിക്കാൻ കഴിവില്ലാത്തിട്ടല്ല വേണ്ടന്ന് വെച്ചിട്ടാണെന്നുള്ള ടീച്ചറിന്റ വാക്കുകൾ മനസ്സിൽ ഒരു വേദനയായി. എന്റ മകൻ .മറ്റുള്ളവർക്ക് മുന്നിൽ കഴിവില്ലാത്തവൻ ആയി തീരുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല! ആദ്യമാദ്യം വാൽത്സല്യവും പിന്നീട് ശാസനയും അവസാനം ചൂരൽ കഷായത്തിലും ചെന്നെത്തി കാര്യങ്ങൾ! പിന്നിലേക്കല്ലാതെ മുന്നിലേയ്ക്കൊരടി വെയ്ക്കാൻ അനുവദിച്ചില്ല! എന്റ മനം മാറ്റവും അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.....

ഗൾഫിലെ സ്വദേശി വൽക്കരണം ഞങ്ങളെയും സാമ്പത്തികമായി തളർത്തി! ഇക്കാന്റ ജോലി പോയി! അദ്ദേഹം നാട്ടിൽ വന്നു!.... ഞങ്ങളുടെ കൊച്ച് കുടുംബം പുലർത്താൻ അദ്ദേഹം ഓട്ടോ ഇറക്കി... ആ ചെറിയ വരുമാനത്തിൽ അയാന്റ പഠനവും ഭീമമായ ചിലവും ബസ്സ് ഫെയറും അദ്ദേഹത്തിന് ബാധ്യതയായി! ബാധ്യതയേക്കാൾ അദ്ദേഹത്തെ വേദനിപ്പിച്ചത് തന്റയും മകന്റയും നിസ്സഹായാവസ്ഥയായിരുന്നു.... സ്കൂളിൽ ഇടക്കിടെ വന്നിരുന്ന ഡൊണേഷൻ തുകകൾ മാസം നീക്കിയിരുപ്പൊന്നും ഇല്ലാതെയാക്കി! അവസാനം ഇതെല്ലാം കുടുംമ്പത്തിൽ അതൃപ്തിയുണ്ടാക്കി...

പക്ഷേ എനിക്ക് വാശിയായിരുന്നു. എനിക്ക് കിട്ടാത്തതെല്ലാം എന്റ മകന് കിട്ടണം! എന്റ മകൻ ഒന്നാമതെത്തണം! വീണ്ടും ഒരിക്കൽ കൂടെ ആ പരീക്ഷണം!
ഫോർത്തിൽ നിന്ന് ഫിഫ്ത്തിലേയ്ക്ക് പ്രമോട്ട് ചെയ്യില്ലത്രേ! TC വാങ്ങിപ്പൊയ്ക്കോളാൻ പ്രിൻസിപ്പലിന്റ അന്ത്യശാസനം ! കരഞ്ഞ് കാല് പിടിത്തത്തിന് മുന്നിൽ ഫിഫ്ത്തിലേയ്ക്കുള്ള എൻട്രൻസ് എഴുതിക്കാമെന്നവർ സമ്മതിച്ചു പക്ഷേ റിസൾട്ട് ഫെയിൽ ആണെങ്കിലോ? റാങ്ക് ലിസ്റ്റിൽ താഴെ ആണെങ്കിലോ TC വാങ്ങി പൊയ്ക്കോളാം എന്ന നിബന്ധന എനിക്ക് സമ്മതിക്കേണ്ടി വന്നു.

" ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടൂല അയാൻ!! ഈ ടെസ്റ്റ് നീ എങ്ങനെയാണെങ്കിലും പാസായേ പറ്റൂ! അല്ലങ്കിൽ നീ ഫെയിൽ ആണെന്നറിയുന്ന ആ മിനിട്ടില് ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവും!" എന്റ ഭീഷണി....
എന്റ ഭീഷണിക്കു മുന്നിൽ നിസ്സഹായനായ അവന്റ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു!  പല ദിവസങ്ങളിലും അവൻ ഉറങ്ങിപ്പോയാലോ എന്ന് കരുതി രാത്രി രണ്ട് മണിവരെ ഭക്ഷണം പോലും കൊടുക്കാതെ അവനെ പഠിപ്പിച്ചു!'...

അയാൻ.....

ടെസ്റ്റ് എഴുതി!

റിസൾട്ട് വന്നു!

ഡയറിയിലെ പ്രോഗ്രസ്സ് നോട്ട് ഒരായിരം വട്ടം അവൻ വായിച്ചു നോക്കി!
To
parents
" madam,
This message is to inform you to your child was disqualified to promote the 5th standard in this academic year because of lowest score in entrance exam...
So plz contact the principle for further information"

കഴിഞ്ഞു പോയ ദിവസങ്ങൾ ഒക്കെയും അവന്റ ഓർമ്മയിൽ മിന്നി മാഞ്ഞ് പോയി! ഒപ്പം ഉമ്മയുടെ വാക്കുകൾ അവന്റ ചെവിയിൽ അലയടിച്ചു!
" ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടൂല അയാൻ!! ഈ ടെസ്റ്റ് നീ എങ്ങനെയാണെങ്കിലും പാസായേ പറ്റൂ! അല്ലങ്കിൽ നീ ഫെയിൽ ആണെന്നറിയുന്ന ആ മിനിട്ടില് ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവും!"...

അവൻ ആ പ്രോഗ്രഷൻ നോട്ട് ആ ഡയറിയിൽ നിന്ന് വലിച്ച് കീറി...

അവന്റ കണ്ണുനിറഞ്ഞു ആ പേപ്പർ മടക്കി അവൻ പോക്കറ്റിൽ വെച്ചു! അവൻ സ്കൂൾ ബസ്സിൽ കയറി! അവനെന്തൊക്കെയോ ഓർത്തു! സ്കൂൾ ബസ് ഇറങ്ങുന്ന സ്ഥലത്ത് അന്ന് ഉമ്മി ഇല്ല! അവനാകെ പേടിച്ചു!! സ്കൂളിൽ നിന്ന് ഫോൺ ചെയ്തു പറഞ്ഞു കാണുമോ? അവൻ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി അശ്രദ്ധമായി റോഡ് മുറിച്ച് കടന്നു! ബസ് നിർത്തുന്നതിനടുത്ത് അവന് ഏറ്റവും ഇഷ്ടപ്പെട്ട ഓറഞ്ച് വാങ്ങി തിരിഞ്ഞ ഞാൻ കണ്ടത്.... എന്റ പിൻ വിളി കേൾക്കാതെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന അയാനെ ഒരു ടൂ വീലർ തട്ടി തെറിപ്പിച്ചതാണ് ! തലയടിച്ച് വീണ് അവന്റ നെറ്റി ഒരു പാട് മുറിഞ്ഞിരുന്നു! അലമുറയിട്ട് കരഞ്ഞഎന്റ വിളി അയാൻ കേട്ടില്ല!!... സംഭവം കണ്ട് ഓടിക്കൂടിയവരിൽ ലൈവായി കണ്ട ആക്സിഡന്റ് ദൃശ്യം മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. അയാനെയും സ്കൂട്ടറിൽ നിന്ന് വീണവരേയും സമീപത്തുള്ള ഓട്ടോ സ്റ്റാന്റിലെ ഓട്ടോക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്!
രക്തം പുരണ്ട അവന്റ കുഞ്ഞ് യൂണിഫോം ഷർട്ടിൽ ചുരുട്ടി വെച്ച സ്കൂൾ ഡയറിയിലെ പേജ് ഞാൻ അപ്പോഴാണ് കണ്ടത്!

"ummi.....
I failed once again in my life.....
I tried in my level best!!!!!
എന്നിട്ടും തോറ്റു പോയി!!!
എനിക്കറിയാം എന്റ നല്ലതിന് വേണ്ടിയാണ് ഞാൻ ഡോക്ടറാവാൻ വേണ്ടിയാണ് ഉമ്മി എന്നെ അടിച്ചതും വഴക്കു പറഞ്ഞതും ഒക്കെ!
എന്നിട്ടും ... എന്റ ഇപ്പോഴത്തെ ആഗ്രഹം എന്താണെന്നറിയോ? കൊതി തീരുവോളം ഉമ്മിച്ചിനെ കെട്ടിപ്പിടിച്ചുറങ്ങണം.... ഞാനിനി മരിച്ചു പോയാലും ഉമ്മീന്റ കയ്യിൽ കിടന്നു മരിക്കണം..... എന്നെ തനിച്ചാക്കീട്ട് എന്നെ കളഞ്ഞിട്ട് എങ്ങോട്ടും പോകരുതുമ്മീ....
I love you .....
ഉമ്മി ഇല്ലാതെ എനിക്ക് പേടിയാണുമ്മീ...
പ്ലീസ്... എന്നെ ഇട്ടിട്ട് പോവല്ലെ ഞാനൊറ്റയ്ക്കായിപ്പോവും!"

ഇത് വായിച്ചതും ഇക്കാന്റ കുറ്റപ്പെടുത്തലുകൾക്കുമിടയിൽ എനിക്ക് ഭ്രാന്ത് പിടിച്ചു! ഇല്ല അയാൻ നിന്നെ ഞാൻ തനിച്ചാക്കില്ല! ഖബറിൽ പോലും! എന്റ മനസ്സ് പറഞ്ഞു. ഞാൻ അവനോട് ചെയ്ത ദ്രോഹങ്ങൾ ഒക്കെ ഒരു ഷോ റീൽ പോലെ എന്റ മനസ്സിലൂടെ കടന്ന് പോയി! അവൻ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലാണെന്നറിഞ്ഞ ഞാൻ ഒരു നിമിഷം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു!

" ഉമ്മീ എന്നെ ഇട്ടിട്ട് പോവല്ലേ ഉമ്മീ..... ആച്ചൂനെ ഇട്ടിട്ട് പോവല്ലെ..."ഉമ്മീ എന്ന വിതുമ്പലോടെ അവൻ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നപ്പോൾ ആ കുഞ്ഞിക്കൈകൾ ചുണ്ടോട് ചേർത്ത് ഞാൻ മാപ്പിരന്നു... എന്റ മാറ്റം അവിടെ തുടങ്ങുകയായിരുന്നു.....

അയാനെ ഹോസ്പിറ്റലിൽ നിന്ന് മാറ്റിയപ്പോൾ ഞാൻ ആദ്യം ചെയ്തത് അവന്റ സ്കൂളിൽ പോയി റ്റി സി വാങ്ങി... അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ഏയ്ഡഡ് സ്കൂളിൽ അവനെ ചേർത്തു....

പണ്ടത്തെപ്പോലെ അവന്റ പാട്ടിനും കഥകൾക്കും ഞാൻ കാത് കൊടുത്തു!....
അവനെ തനിച്ചാക്കാതെ അവനെ ചേർത്ത് പിടിച്ചുറങ്ങി.. അവന്റ ഉത്തരം കിട്ടാത്ത വലിയ സംശയങ്ങൾക്ക് ചെറിയ ഉത്തരങ്ങൾ കണ്ടത്തി! അവന്റ കൊച്ച് കൊച്ച് നേട്ടങ്ങളിൽ വലുതായി അഭിമാനിച്ചു.... അവനെ പ്രോത്സാഹിപ്പിച്ചു!

ഒന്ന് കൂടി ഞാൻ അവന് തിരിച്ചുകൊടുത്തു.... അവന്റ കയ്യിൽ നിന്ന് ഞാൻ പണ്ട് പറിച്ച് മാറ്റിയ പന്ത്! അവനെ ഞാൻ ഫുഡ്ബോൾ കോച്ചിങിന് വിട്ടു... ദാ ഇന്ന് സ്‌റ്റേറ്റ് ഇൻറർ സ്കൂൾ സ്പോർട്സ് മീറ്റിൽ അണ്ടർ 14 മത്സരം നടക്കുകയാണ്!!!
i know He is the winner ! becoz He is the master...
എന്നെ ജീവിതം പഠിപ്പിച്ച എന്റ മകൻ!
The little master.....
I proud to be his mom.....
ഞങ്ങൾ ഇപ്പോൾ സന്തോഷത്തിന്റ ഗ്രൗണ്ടിലാണ്! നിങ്ങളോ?

A short story by SumiAslamPT
Published on 23/3/2017
©2017 all rights are recerved in [email protected]

Bạn đang đọc truyện trên: Truyen247.Pro