12
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸 *PART:12*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഹലോ ഇത് അജ്മൽ മുഹമ്മദ് ആണോ....?
മാറുതലക്കൽ ഒരു സ്ത്രീ ശബ്ദമാണ്....
അതെ അജ്മൽ ആണല്ലോ....
നിങ്ങൾ ആരാണ്....
hello sir...
താങ്കൾ ഞങ്ങളുടെ കമ്പനിയിൽ ഒരു ജോബ് ഇന്റർവ്യൂന് അപ്ലൈ ചെയ്തിരുന്നു...
താങ്കളുടെ ഇന്റർവ്യൂ ഡേറ്റ് ആയിട്ടുണ്ട്....
25 ആം തീയതിയാണ് ഇന്റർവ്യൂ....
ബാക്കി ഡീറ്റെയിൽസ് എല്ലാം താങ്കൾക്ക് മെയിൽ ചെയ്തിട്ടുണ്ട്....
please check your mail sir...
ഓഹ് ok താങ്ക്സ്...
ok sir...
ഫോൺ കട്ടായി...
റസീനത്താന്റെ കൂടെ പോയതും, ഇത്ത എന്നെ നിർബന്ധിച്ച് ഇന്റർവ്യൂന് അപ്ലൈ ചെയ്യിപ്പിച്ചതുമൊക്കെ മനസ്സിൽ ഒരു വീഡിയോ പോലെ മിന്നി മറഞ്ഞു...
അച്ചൂ ആരാടാ വിളിച്ചത്....?
ഉമ്മ ചോദിച്ചു...
ഉമ്മാ ഞാൻ റസീനത്താന്റെ കൂടെ ബാംഗ്ലൂർക്ക് പോയില്ലേ ....
അന്ന് ഞാൻ ഒരു ജോലിക്ക് അപ്ലൈ ചെയ്‌താർന്നു...
അതിന്റെ ഇന്റർവ്യൂ ഡേറ്റ് ആയെന്ന് ഓല് വിളിച്ച് പറഞ്ഞതാ...
ഞാൻ റൂമിലെത്തി....
കലണ്ടറിലേക് ഡേറ്റ് നോക്കിയ ഞാൻ അറിയാതെ തലയിൽ കൈ വെച്ചു പോയി...
പടച്ചോനെ ഇന്ന് 23 ആണല്ലോ...
മറ്റന്നാൾ ആണല്ലോ ഇന്റർവ്യൂ...
അതും ബാംഗ്ലൂർ വെച്ച്...
അള്ളോഹ് ഇനിപ്പോ നാളെ ഇവിടന്ന് പോണം...
അപ്പോഴാണ് ഓർത്തത് റസീനത്ത ബാംഗ്ലൂർ ഉണ്ട്...
ഇത്ത അന്ന് വിളിച്ചപ്പോ നമ്പർ സേവ് ചെയ്തിരുന്നു...
നമ്പർ തപ്പിയെടുത്ത്
ഇത്താനെ വിളിച്ചു....
കാര്യം പറഞ്ഞപ്പോ ഇത്ത ഇത്താന്റെ അവിടത്തെ അഡ്രസ് sms ചെയ്തു തന്നു...
പിറ്റേന്ന് ഞാൻ ബാംഗ്ലൂരേക്ക് വണ്ടി കേറി....
ഉച്ചക്കായിരുന്നു ബസ്സിൽ യാത്ര തിരിച്ചത്
യാത്രയാക്കാൻ അനീസും മുഹമ്മദും ഉണ്ടായിരുന്നു...
വണ്ടിയിൽ കയറിയ പാടെ ദിയാന്റെ കാൾ വന്നു...
ഇക്കാ സൂക്ഷിച്ചു പോണേ എന്നൊക്കെ പറഞ്ഞ് പെണ്ണ് ആകെ മൊത്തം സെന്റി ഡയലോഗുകൾ....
പിന്നെ പാട്ടും കേട്ട് ഒരു ഉറക്കം...
സർട്ടിഫിക്കറ്റ്കൾ ഉള്ളത് കൊണ്ട് ബാഗ് ഞാൻ മുറുക്കി പിടിച്ചിട്ടുണ്ട്....
ബാംഗ്ലൂർ എത്തി ഇത്ത പറഞ്ഞ അഡ്രസ് വെച്ച് ടാക്സി വിളിച്ച് ഇത്താന്റെ ഫ്ലാറ്റിൽ പോയി...
രാത്രി ഇത്താന്റെ കൂടെ ഞാൻ നാട്ടിലെ വിശേഷങ്ങളും ഇത്ത ബാംഗ്ലൂറിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞ് അങ്ങ് കൂടി....
പിറ്റേന്ന് രാവിലെ ഫ്രഷ് ആയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയി....
പരിജയമില്ലാത്ത സ്ഥലം ആയത്കൊണ്ട് ഇത്തായും കൂടെ വന്നു....
പത്ത് മുപ്പത് ആളുകൾ എത്തീട്ടുണ്ട് ഇന്റർവ്യൂന്....
അൽഹംദുലില്ലാഹ് ഇന്റർവ്യൂ ഒക്കെ ഭംഗിയായി കഴിഞ്ഞു...
അന്ന് വൈകിട്ട് റസീനത്താന്റെ കൂടെ കുറച്ച് ഷോപ്പിംഗ് ഒക്കെ നടത്തി....
ദിയാന് ഒരു ചെറിയ ഗിഫ്റ്റും പിന്നെ കുഞ്ഞോൾക്ക് കുറച്ച് ഫാൻസി സാധനങ്ങളും വാങ്ങി....
തിരിച്ചു നാട്ടിലേക്ക് വണ്ടി കേറി...
ഇന്റർവ്യൂ പാസ് ആകുമെന്നാണ് എന്റെ ഒരു ഇത്... ഹി.. ഹി...
വണ്ടിയിൽ കേറിയപാടെ ഒന്നു മയങ്ങി...
നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്...
എടുത്ത് നോക്കിയപ്പോ ദിയ...
ഹലോ...
ഹലോ കാക്കു ഇങ്ങള് പോയ കാര്യം എന്തായി....
ആഹ് എല്ലാം റാഹത്തായി മുത്തേ തിരിച്ച് വന്നോണ്ടിരിക്കാ....
ആഹ് ഇങ്ങള് നാളെ കോളേജിൽ വരില്ലേ....
ഇന്ഷാ അല്ലാഹ് വരിണ്ട്...
ന്നാ ശെരി കാക്കു വീട്ടിൽ എത്തീട്ട് വിളിക്കൊണ്ട് ട്ടാ....
ശെരി മുത്തേ...
ഫോൺ വെച്ചു...
പിന്നെ ഉറങ്ങീല....
ഓളെയും കിനാവ്കണ്ട് അങ്ങനെ പുറംകാഴ്ചകൾ കണ്ടിരുന്നു....
യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ സമയം രാത്രി ഒൻപത് മണി കഴിഞ്ഞു...
നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് വന്ന് കേറിയ ഉടനെ ഭക്ഷണം കഴിച്ച് കിടന്നു...
കിടന്നത് മാത്രമേ ഓർമെള്ളു ....
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് കണ്ണ് തുറന്നത്...
അനീസാണ് വിളിച്ചത്...
സമയം നോക്കുമ്പോ 7:30 am.....
ഹലോ എന്താടാ...
ഉറക്കച്ചുവടോടെയാണ് ഞാൻ ചോദിച്ചത്...
അച്ചൂ ഇയ്യ് പൊരേൽ എത്തിയോ....?
ആ ഇന്നലെ രാത്രി എത്തീക്ക്ണ്....
ഇന്ന് കോളേജിൽ വരില്ലേ ഇയ്യ് .....
ആഹ് ഞാൻ വർണിണ്ട്.....
ന്നാ ശെരി ടാ കോളേജിൽ കാണാ....
വേഗം എണീറ്റ് ഫ്രഷ് ആയി...
മാറ്റിയുടുത്ത് ഇറങ്ങി ഭക്ഷണം കഴിച്ചു...
കുഞ്ഞോൾക്ക് വാങ്ങിയ സാധനങ്ങൾ ഓളെ ഏല്പിച്ചു...
കോളേജിൽ പോവാനിറങ്ങിയപ്പോ ദിയാക്ക് വേണ്ടി വാങ്ങിയ ഗിഫ്റ്റ് എടുക്കാനും മറന്നില്ല....
കോളേജിൽ എത്തിയപ്പോ സുമി ചോദിച്ചു ഇന്റർവ്യൂനെ പറ്റി...
ഞാൻ എന്തൊക്കെയോ പറഞ്ഞു....
എക്സാം അടുക്കാറായത് കൊണ്ട് ക്ലാസ്സിലൊക്കെ മുടങ്ങാതെ കേറി....
ഇന്റർവെല്ലിന് ദിയാന്റെ അടുത്ത് പോയി...
രണ്ടീസം കഴിഞ്ഞ് കണ്ടതിന്റെ സന്തോഷം പെണ്ണിന്റെ നോട്ടം കണ്ടാൽ തന്നെ അറിയാം...
ഒരു സർപ്രൈസ് ആയി ഞാൻ ഓൾക്ക് വാങ്ങിയ ഗിഫ്റ്റും കൊടുത്തു...
ഗിഫ്റ്റ് കിട്ടിയതിൽ മൂപ്പത്തി പെര്ത്ത് ഹാപ്പിയാണ്...
പിന്നെ വിശേഷം പറച്ചിലും ഒക്കെ കൂടെ പെണ്ണ് കൊറേ നേരം സംസാരിച്ചു...
ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ ഉപ്പാന്റെ കാൾ ഉണ്ടായിരുന്നു...
ഇന്റർവ്യൂന് പോയ കാര്യം എന്തായീന്നും ചോയ്ചോണ്ട്....
എല്ലാം റാഹത്തായി എന്ന് കേട്ടപ്പോ മൂപ്പർക്കും സമാധാനായി...
ദിവസങ്ങൾ കടന്നു പോയി...
അടുത്താഴ്ച എക്സാം ആണ്....
അസൈൻമെന്റും സെമിനാർ റിപ്പോര്ട്ടുമൊക്കെ എഴുതി സബ്മിറ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്...
പിന്നെ സമയം അത് ആർക്കു വേണ്ടിയും കാത്തു നിക്കില്ലല്ലോ....
കോളേജിൽ വെച്ച് ദിയാനോട് സംസാരിക്കാൻ അവസരം കിട്ടാറില്ലായിരുന്നു...
അതിന്റെ പരാതിയും പരിഭവവും രാത്രിയിലെ ഫോൺ കാളിൽ പ്രതിഫലിച്ചു....
കലാലയജീവിതത്തിലെ അവസാന പരീക്ഷണമെന്നോണം കോളേജിലെ എന്റെ അവസാന സെമസ്റ്റർ പരീക്ഷയും തുടങ്ങി...
കുറച്ച് ദിവസം ഫോൺ ഒക്കെ ഒഴിവാക്കി പരീക്ഷക്ക് തയ്യാറെടുത്തു....
എങ്കിലും ഉള്ളിൽ ഒരു വേദനയായിരുന്നു...
സന്തോഷങ്ങൾ നിറഞ്ഞു നിന്ന കലാലയജീവിതം ഇനി ഏതാനും ദിവസങ്ങൾ കൂടെ മാത്രം....
ഇനി പഴയപോലെ എപ്പോഴും എന്റെ ദിയാനെ കാണാൻ കഴിയില്ലല്ലോ....
പല പല ചിന്തകളിലൂടെ മനസ്സ് കടന്ന് പൊയ്ക്കോണ്ടിരുന്നു...
അൽഹംദുലില്ലാഹ് പരീക്ഷ ഭംഗിയായി തീർന്നു...
അവസാന പരീക്ഷ എഴുതി ഹാളിന് പുറത്തിറങ്ങി....
എന്തോ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയായിരുന്നു...
എക്സാം ആയത് കൊണ്ട് അധികം കുട്ടികളില്ല .....
ദിയ വന്നിട്ടുണ്ട്...
നേരെ ദിയാന്റെ ക്ലാസ്സിനടുത്തേക്ക് നടന്നു...
എന്നെ കണ്ടതും പെണ്ണിന്റെ മുഖം വിടർന്നു...
ഓള് എന്റെടുത്തേക്ക് വന്നു...
വിടർന്ന മുഖമാണെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല...
അതിന്റെ കാരണവും എനിക്ക് മനസിലായി....
ഞാനും അതേ മാനസികാവാസ്തയിലാപോയിണേ...
അവളെയും കൂട്ടി സ്ഥിരം പോകാറുള്ള ചെമ്പകമരച്ചുവട്ടിലേക്ക് നടന്നു...
വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ ഞങ്ങൾക്കിടയിൽ നിശബ്ദത തളംകെട്ടിനിന്നുണ്ടായിരുന്നു.....
വിദൂരതയിലേക്ക് നോക്കിയാണ് എന്റെ നടത്തം...
ഓളോ ഞാനോ മിണ്ടുന്നില്ല...
രണ്ട് പേരും ഒരേ മാനസികാവസ്ഥയിൽ...
ഇന്നത്തോടെ എന്റെ കോളേജ് ജീവിതം അവസാനിക്കുന്നു...
ഇനി ഓൾക്ക് പഴയപോലെ എന്നെ എപ്പോഴും കാണാൻ കിട്ടില്ല....
ചിന്തകൾക്കിടയിൽ എന്റെ കയ്യിൽ എന്തോ ഒരു സ്പർശനം ഞാൻ അറിഞ്ഞു...
ഞാൻ നോക്കിയപ്പോ ഓളുടെ വലംകൈ എന്റെ ഇടംകൈയിൽ കോർത്തു പിടിച്ചിട്ടുണ്ട്....
ചെമ്പകമര ചുവട്ടിലെ സിമെന്റ് തറയിൽ ഓളും ഞാനും ഇരുന്നു...
ഇപ്പോഴും ഞങ്ങൾക്കിടയിൽ മൗനമെന്ന ശത്രു മാത്രം.....
ഞാൻ ദൂരേക്ക് നോക്കിയിരിപ്പാണ്....
ഒരു തേങ്ങലിന്റെ ശബ്ദം കേട്ടാണ് ഞാൻ ഓളുടെ മുഖത്തേക്ക് നോക്കിയത്...
നോക്കുമ്പോ പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകാണ്...
അയ്യേ ന്റെ ദിയ കരയാ... എന്തിനാ മുത്തേ ഇയ്യ് കരയണേ....?
ഞാൻ മുഖത്ത് ഒരു കളിയാക്കിച്ചിരി വരുത്തി ഓളോട് ചോദിച്ചു....
കാക്കോ ഇങ്ങക്ക് ഇന്നത്തോണ്ട് ക്ലാസ്സ് തീരല്ലേ...
ഇനി എന്നും കാക്കൂനെ കാണാൻ കയ്യൂലല്ലോ...
ഓള് വിങ്ങി വിങ്ങി പറഞ്ഞു...
അയ്യേ ആര് പറഞ്ഞു കാണാൻ കയ്യൂലാന്ന്....
അന്നെ കാണാണ്ട് നിക്ക് ഒറക്കം വരോ മുത്തേ... അന്നെ കാണാൻ ഞാൻ എന്നും വരില്ലേ...
ഇയ്യ് കണ്ണ് തുടക്ക് മുത്തേ....
പുറത്ത് ചിരിച്ചു കാണിച്ചുകൊണ്ട് ഓളോട് ഇത് പറയുമ്പോഴും... എന്റെയുള്ളിൽ ഓളുടെ അതേ വേദന ഒരു പുകയുന്ന തീക്കനൽപോലെ ഞാനും അനുഭവിക്കുന്നുണ്ടായിരുന്നു....
അത് കേട്ടതും ഓളുടെ മുഖം വിടർന്നു....
ഓള് കണ്ണ് തുടച്ച് എന്റെ കയ്യും ചേർത്ത് പിടിച്ച് എന്റെ തോളിൽ തല ചായ്ച്ചിരുന്നു...
അങ്ങനെ ഇരിക്കുമ്പോൾ ഇത്രെയും എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടിയതിന്റെ അഹങ്കാരവും എനിക്കുണ്ടായിരുന്നു....
കാക്കൂ ഞാൻ ഒരു കാര്യം ചോയിച്ചാ ഇങ്ങള് സത്യം പറയോ...?
ഇയ്യ് ചോയിക്ക് മുത്തേ....
ഓളെ ഒന്ന് റിലാക്സ് ആക്കാൻ വേണ്ടി ഞാൻ തമാശ രൂപേണ പറഞ്ഞു...
കാക്കൂന് എന്നെ കെട്ടാൻ കഴിഞ്ഞില്ലേൽ കാക്കു ന്താ ചെയ്യാ....?
അത് കേട്ടതും മനസ്സിൽ ഒരു മിന്നാലുപാഞ്ഞു...
ഇങ്ങനെ പെണ്ണ് എടങ്ങേറാക്കൂന്ന് കരുതീല...
വിഷമം ഉള്ളിലൊതുക്കി ഞാൻ ഓളോട് പറഞ്ഞു....
ഇയ്യ് വേണ്ടാത്ത ചോദ്യം ഒന്നും ചോയിക്കല്ലേ മുത്തേ....
അന്നെ പടച്ചോൻ ഞമ്മക്ക് തന്നെ തരും...
കാക്കൂ അഥവാ ഇങ്ങക്ക് ന്നെ കെട്ടാൻ കഴിഞ്ഞില്ലേൽ ഇങ്ങള് മറ്റൊരു ദിയാനക്ക് വേണ്ടി കാത്തിരിക്കണം ട്ടോ....
ഇയ്യ് ഒന്ന് മുണ്ടാണ്ടിരിക്ക് മുത്തേ...നിക്ക് ദേഷ്യം വരിണ്ട് ട്ടോ....
വിഷമകൊണ്ടാണെങ്കിലും ഞാൻ അല്പം കടുപ്പിച്ച് പറഞ്ഞു...
പിന്നെ പെണ്ണ് അതിനെപറ്റി ഒന്നും പറഞ്ഞില്ല...
മറ്റു വർത്താനങ്ങളൊക്കെ പറഞ്ഞ് കൊറേ നേരം ഇരുന്നു...
അവളോട് യാത്ര പറഞ്ഞ് മടങ്ങുമ്പോ പെണ്ണിന്റെ കണ്ണൊക്കെ നിറയുന്നുണ്ട്...
അവളെ കാണിക്കാതെ ഞാൻ മുഖം തിരിച്ചെങ്കിലും എന്റെ കണ്ണുകളും അറിയാതെ നിറയുന്നുണ്ടായിരുന്നു....
വീട്ടിലേക്കുള്ള വഴിയിലൂടെ വണ്ടിയോടിക്കുമ്പോഴും മനസ്സ് ഓളോടൊപ്പമായിരുന്നു...
വീട്ടിൽ എത്തീട്ടും മനസ്സിന് എന്തോ വല്ലാത്തൊരു ഹാലിലാണ്...
ഇനി പഴയത് പോലെ എന്നും ന്റെ ദിയാനെ കാണാനും സംസാരിക്കാനും കഴിയോ...?
റബ്ബേ എന്തൊരു അവസ്ഥയാണ് ഇത്...
ഇനി കോളേജിലേക്ക് രാവിലെ ഒരുങ്ങിയുള്ള യാത്രയില്ല...
കലാലയം ഇന്ന് മുതൽ അന്ന്യമായി...
പന്ത്കളിയും കറക്കവുമൊക്കെയായി ദിവസങ്ങൾ തള്ളിനീക്കി...
എന്നും വൈകിട്ട് ദിയാനെ കാണാൻ കോളേജിന്റെ ബസ്റ്റോപ്പിന് മുന്നിൽ പോകും...
സന്തോഷവും സങ്കടങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ പ്രണയം വീണ്ടും മുന്നോട്ട് പോയി....
എന്നും രാത്രിയുള്ള ഫോൺ വിളിക്കിടയിൽ ഒരു ദിവസം ദിയ പറഞ്ഞു.....
കാക്കൂ അടുത്താഴ്ച ഉപ്പ നാട്ടിൽ വർണിണ്ട്...
അത് പറയുമ്പോ പെണ്ണ് നല്ല സന്തോഷത്തിലാണ്...
പാവം ഉമ്മയില്ലാത്ത ഓൾക്ക് ഉപ്പാന്ന് വെച്ചാ ജീവനാണ്...
ഹാ... കോളടിച്ചല്ലോ മുത്തേ....
മ്മ്മ്... കാക്കൂ പിന്നേ...
മ്മ്മ്... പറ മുത്തേ...
കാക്കൂ....ഞാൻ ഉപ്പാനോട് മ്മള കാര്യം തുറന്ന് പറയാൻ പോവാ...
അത് കേട്ടപ്പോ എനിക്ക് എല്ലാ കാമുകന്മാർക്കും തോന്നുന്ന ഒരുതരം പേടിയൊക്കെ തോന്നി.... എങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല....
അത് വേണോ മുത്തേ...?
അതെന്താ കാക്കൂ....?
അല്ലാ ഒരു ജോലിയൊക്കെ നോക്കീട്ട് ഞാൻ തന്നെ അന്റെ ഉപ്പാനോട് വന്ന് പെണ്ണ് ചോദിച്ചാ പോരെ മുത്തേ....?
കാക്കൂ... ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഉപ്പാനോട് തുറന്ന് പറയാറുണ്ട്...
മ്മള കാര്യം മാത്രം ഞാൻ ഇത്രേം നാളും ഉപ്പാനോട് മറച്ചു വെച്ചു....
നിക്ക് ഉറപ്പാ ന്റെ ആഗ്രഹത്തിന് ഉപ്പ എതിര് നിക്കില്ല...
മ്മ്മ്... അന്റെ ഇഷ്ടം പോലെ....
ഇയ്യ് പറഞ്ഞോക്ക്...
സംസാരത്തിനിടയിൽ എപ്പോഴോ നിദ്രയിൽ ആണ്ടു പോയി...
ഉമ്മാന്റെ വിളി കേട്ടാണ് ഉണർന്നത്...
അപ്പോഴേക്കും സുബഹി ബാങ്ക് കൊടുത്തിരുന്നു...
വേഗം പള്ളിയിൽ പോയി വന്നു...
കുറച്ച് നേരം ഫോണിൽ കളിച്ചോണ്ടിരുന്നു...
പിന്നേം കിടന്നു....
ഉച്ചക്ക് ഉമ്മ വിളിച്ചുണർത്തി....
ഭക്ഷണം കഴിച്ച് വന്ന് ഉമ്മറത്ത് ഇരുന്നപ്പോഴാണ് ഉപ്പാന്റെ കാൾ വന്നത്...
ഹലോ അസ്സലാമുഅലൈക്കും ഉപ്പാ...
വഅലൈകും സലാം.... അച്ചൂ സുഖല്ലേ അനക്ക്....
ആഹ് സുഖാണ് ഉപ്പാ....
ആഹ്... അച്ചൂ ഞാൻ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാ....
അത് പറയുമ്പോ ഉപ്പാന്റെ സ്വരം സാധാരണയിൽ നിന്നും വെത്യസ്തമായിരുന്നു...
എന്താ ഉപ്പാ... എന്തെങ്കിലും പ്രശ്നം ഉണ്ടോ...
തുടരും..........
Bạn đang đọc truyện trên: Truyen247.Pro