5
അമൽ പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ല. അവൻ്റെ ശബ്ദമാരോ പിടിച്ചുവച്ചിരിക്കുന്ന പോലെ. തെല്ലൊരു അൽഭുത്തോടെയും, അതിലേറെ ഭയത്തോടെയും അവനവളെ നോക്കിനിന്നു. ആ നോട്ടം കുറേ നേരമായി കണ്ണുചിമ്മാതെ അങ്ങിനെ തന്നെ നോക്കുന്നതുക്കൊണ്ടു, വായനോട്ടത്തിൽ നിന്നും വലിയ വത്യാസമില്ലായിരുന്നു.
യമാ: താൻ എന്താടോ, ഇങ്ങിനെ നോക്കുന്നത്?
അപ്പോഴാണ് അമലിനു പരിസരബോധം വന്നത്. തൻ്റെ ഭയത്തെ ഉള്ളിലൊതുക്കി അവൻ പറഞ്ഞു.
അമൽ : sorry, നിങ്ങളെ കണ്ടിട്ട് എൻ്റെ ഒരു ഫ്രണ്ടിനെ പോലെ തോന്നി. അതാ! അവൾടെ ചായയുണ്ട് നിനക്ക്.
യമാ: ഫ്രണ്ടിനെയാണോ ഇങ്ങിനെ പേടിച്ചുവിറച്ചു നോക്കുന്നത്?
അമൽ: അതു അതിശയം കൊണ്ടാ!
യമാ: അപ്പൊ എൻ്റെ പേര് യമായാണെന്ന് പറഞ്ഞതോ?
അമൽ: അത് അവൾടെ പേരും.... യമാ എന്നാണ്!
യമാ: ഓഹോ, അപ്പൊ എനിക്ക് നിൻ്റെ ഫ്രണ്ടിൻ്റെ മുഖം മാത്രമല്ല, ഞങ്ങൾടെ രണ്ടുപേരുടെയും പേരും ഒന്നാണല്ലെ?
അമൽ: ആയിരിക്കും!
യമാ: ആയിരിക്കുമെന്നോ? താനല്ലേടോ കുറച്ചുമുമ്പ് പറഞ്ഞത് , എന്നെ കാണാൻ തൻ്റെ ഫ്രണ്ടിനെപ്പോലെ ഉണ്ടെന്നൊക്കെ!
അമൽ: അതു നേരാ, ഞാൻ ഉദ്ദേശിച്ചത് തൻ്റെ പേര് യമായെന്നുത്തന്നെയാണോ എന്നുറപ്പില്ലാലോ, താൻ കള്ളം പറഞ്ഞതാണെങ്കിലോ! അതാ ആയിരിക്കുമെന്ന് പറഞ്ഞത്.
യമാ: ഞാൻ എന്തിനാടോ തന്നോട് കള്ളപ്പറയുന്നേ?അതും ഈ കാര്യത്തിൽ!
അമൽ : അങ്ങിനെയെങ്കിൽ, ഈ കാര്യത്തിൽ എന്നോട് നേരു പറഞ്ഞിട്ടും തനിക്ക് ഒന്നും കിട്ടാനില്ലാലോ!
യമാ: നീയേതാടാ? നീ പറയുന്നതിൽ എവിടെയോ എന്തോ തകരാറു പോലെ!
അമൽ : ഞാൻ പറഞ്ഞതു സത്യമാ!
യമാ: അതിനിപ്പോ കള്ളമാണേലും, അല്ലായെന്നു തെളിക്കാൻ എനിക്ക് പറ്റില്ലാലോ!
കൂടുതലൊന്നും പറയാതെ അവൻ തിരിഞ്ഞു ജനാലയിൽ തന്നെ നോക്കിയിരുന്നു. പക്ഷെ എന്തോ, അവനിരിപ്പുറച്ചില്ല. അവൻ എഴുന്നേറ്റ് ടോയ്‌ലറ്റിലേക്കു നടന്നു.
അവൻ എഴുന്നേറ്റപ്പോൾ അവൻ്റെ ജാക്കറ്റിൽ നിന്നും ഒരു കടലാസ് താഴെ വീണു. അതു ശ്രദ്ധിക്കാതെ അവൻ നടന്നു നീങ്ങി.
കുറച്ചു നേരം കാത്തിട്ടും അവൻ തിരിച്ചു വരാതെ ആയപ്പോൾ, യമാ ആ കടലാസെടുത്ത് നോക്കി. അതൊരു കുറിപ്പായിരുന്നു. അതിലിങ്ങനെ എഴുതിയിരുന്നു.
' എൻ്റെ മരണത്തിനു ആരും ഉത്തരവാദിയല്ല. എല്ലാവർക്കും ഒരു ഭാരമായി തുടരാൻ ഞാനില്ല. മടുത്തു ഈ ജീവിതം.....
എന്ന്
അമൽ
(ഒപ്പ്) '
യമാ, അതുവായിച്ചു ഒന്നു ഞെട്ടി. അപ്പോഴേക്കും അമലങ്ങോട്ട് വന്നു. പരിഭ്രമത്തോടെ അവൾ ആ കുറുപ്പ് അവനിൽ നിന്നും മറച്ചു പിടിച്ചു. നന്നായി പുഞ്ചിരിച്ചു കൊണ്ട് അവനോടായി അവൾ പറഞ്ഞു തുടങ്ങി.
യമാ: ഹലോ, ഞാൻ യമാ ഒരു സൈക്കോളജിസ്റ്റ് ആണ്.
അമൽ : അതിനു ഞാൻ എന്തു വേണം?
യമാ: അല്ലാ തനിക്ക് എന്തോ സങ്കടം ഉള്ളപോലെ തോന്നി. ഈ സങ്കടങ്ങൾ ഉള്ളിൽ വച്ചുകൊണ്ടിരുന്നാൽ പിന്നെ വല്ല പൊട്ട ബുദ്ധിക്കും അതു വഴിയൊരുക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സങ്കടം വരും, ചിലപ്പോ ചില കുഴപ്പങ്ങൾക്ക് ഒരു solution ഇല്ലാ എന്നും തോന്നും. പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. മനസ്സുതുറന്നു സംസാരിച്ചാൽ തീരാവുന്ന ഒരു തോന്നൽ!
അമൽ: ഹലോ, ഫിലോസഫി എക്സ്പ്രസ്സ്! എങ്ങോട്ടാണ് പറഞ്ഞു കേറി പോവുന്നത്? എൻ്റെ പ്രശ്നങ്ങൾക്കുള്ള solutions എനിക്കറിയാം.
യമാ: solutions തന്നെയാകണം, അല്ലാതെ ഒളിച്ചോട്ടമാകരുത്. Suicide ഒരു ഒളിച്ചോട്ടമാണ്!
ഇതും പറഞ്ഞു യമാ, തൻറെ കയ്യിലുണ്ടായിരുന്ന കുറുപ്പ് അവൻ്റെ അടുത്ത് വച്ചിട്ട് സ്റ്റേഷനിലേക്കിറങ്ങി.
അമൽ അതെടുത്തു വായിച്ചു. ചെറിയൊരു ഞെട്ടലോടെ അവനിരുന്നു.
ഇതെങ്ങനെയിവളുടെ കയ്യിൽ വന്നു? കുറച്ചു മുമ്പ് കേട്ട ഫിലോസഫി ഇതിൻറെ ഭാഗമായിരുന്നോ?
അവൻ പുറത്തേക്കു നോക്കി!
"ഇവളിതെവിടെപ്പോയി? " അവനോർത്തു.
പുറത്തു നല്ലയിരുട്ടായത്തിനാൽ, ഒന്നും വ്യക്തമായിരുന്നില്ലാ!
അമൽ അവളെയും നോക്കി പുറത്തേക്കിറങ്ങി. സ്റ്റേഷനിൽ ആരെയും കണ്ടില്ല. കുറച്ചുദൂരെയായി ഒരു പെട്ടിക്കട കണ്ട് അവങ്ങോട്ട് നടന്നു. കടയുടെ അടുതെത്താറായപ്പോൾ, ഒരു ബോട്ടിൽ മിനറൽ വാട്ടറായി നടന്നു വരുന്ന യമയെ അവൻ കണ്ടു. പെട്ടന്ന് അവളുടെ നടത്തം ഓട്ടമായി മാറുന്നതു കണ്ടയവൻ തിരിഞ്ഞു നോക്കി. തൻ്റെ ട്രെയിൻ വിട്ടുപോകുന്ന കാഴ്ചയാണ് അവനു കാണാനായത്. ഇരുവരുമതിൻ്റെ പുറകെയോടിയെങ്കിലും, ഫലമുണ്ടായില്ല.
കിതച്ചവശനായി നിൽക്കുന്നയവനു നേരെ കയ്യിലുള്ള ബോട്ടിൽ വെളളം അവൾ നീട്ടി. ഒട്ടും മടിക്കാതെ അവനതു വാങ്ങി കുടിച്ചു. അപ്പോഴാണ്, സ്റ്റേഷനിലെ മറ്റൊരു പെട്ടിക്കടയുടെ ബോർഡ് അവൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിലിങ്ങനെ എഴുതിയിരുന്നു.
'Kumarettan's stores'!
"കുമാരേട്ടൻ്റെ കട!" വിറക്കുന്ന ശബ്ദത്തോടെ അമൽ തന്നോടായി പറഞ്ഞു. അവൻ തനിക്കു ചുറ്റും നോക്കി.
വെളുപ്പും ചുവപ്പും നിറത്തിലുള്ള ഒരു വിചനമായ railway station! തങ്ങൾ രണ്ടുപേരുയുമല്ലാതെ മറ്റാരെയുമവിടെ കണ്ടില്ല.
കയ്യിൽ ഒരു മിനറൽ വാട്ടറായി അവൾ, ഒരു മരണക്കുറിപ്പുമായി അവനും!
(തുടരും...)
Bạn đang đọc truyện trên: Truyen247.Pro