4
അമലിനു തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൻ വീണ്ടും വീണ്ടും നോക്കി! അതേ, അതു രക്തം തന്നെയാണ്! എന്നാലുമതിൽ വിശ്വാസം വരാതെ, അതു ശരിക്കും കാണാനായി അവൻ മുന്നോട്ട് നീങ്ങി.
യമാ: വേണ്ട, അടുത്തുപ്പോയാൽ അവറ്റകളുടെ കയ്യിൽ നിന്നു കടിക്കിട്ടും എന്നല്ലാതെ, അതു രക്തക്കറയല്ലാതെയാകാനൊന്നും പോകുന്നില്ല.
അമൽ: അപ്പൊ, അതു ശരിക്കും ചോരയാണോ?
യമാ: അല്ലാതെ പിന്നെ എന്താണ്?
അമൽ: പക്ഷെ, എവിടെനിന്ന്?
യമാ: ശരീരത്തിൽ നിന്ന്!
അമൽ: എന്ത്?
യമാ: ചോരയും മാംസവുമൊക്കെ കൊണ്ടല്ലെ മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നേ? അപ്പോൾ ശരീരം മുറിഞ്ഞാൽ ചോരായല്ലാതെ പനിനീരോന്നും വരില്ലാലോ!
അമൽ: അതിനു നമ്മുക്ക് മുറിവുകളൊന്നുമില്ലാലോ?
യമാ: ഉറപ്പാണോ? അപ്പൊൾ, ഇതെന്താ?
യമാ തൻറെ അടിവയറ്റിൽ നിന്നും കൈക്കൾ മാറ്റി.
ആ കാഴ്ചക്കണ്ട് അമൽ ഞെട്ടി നിന്നു!
തലമുടി തൊട്ട് കാലിൻ്റെ പെരുവിരൽ വരെ മരവിച്ചു നിന്നു. ഭയത്താൽ ഹൃദയമിടിപ്പുവരെ ഒരു നിമിഷം നിലച്ചുപ്പോയി!
അമൽ: ഇ... ഇ...തെന്തു... പ.. പറ്റി?
ഭയത്താൽ, നാവു പൊന്തിക്കാൻ പറ്റാതെ അവൻ വാക്കുകൾക്കു വേണ്ടി പരതി!
യമാ: അടിക്കാൻ വേണ്ടി കൊണ്ടുവന്ന സാധനം പൊട്ടിയപ്പോ, അതിൻ്റെ കുപ്പിചില്ല് തറച്ചുക്കേറി!
അമലൊന്നും മിണ്ടാതെ, മൂകമായി നിന്നു.
യമാ: എന്തുപറ്റി? തനിക്ക് ചോരയിത്ര പേടിയാണോ? ഇതിലിപ്പോ ഏതാണ് കൂടുതൽ പേടിയാകുന്നത്? എൻ്റെ വയറ്റിൽ നിന്നും വരുന്നതാണോ അതോ, തൻ്റെ കയ്യിൽ പറ്റിയിരിക്കുന്നതോ?
അമലപ്പോഴാണ് തൻ്റെ കയ്യിൽ നോക്കുന്നത്. നല്ല കട്ട ചോരയിൽ കുതിർന്നിരുന്നു അവൻ്റെ കൈകൾ!
യമാ: നോക്കണ്ട, അതും എൻ്റെ ചോര തന്നെയാ!
അമൽ: നിനക്ക് വേദന ഇല്ലേ?
വിറക്കുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു!
യമാ: ഓ.... ചത്തു കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു മരവിപ്പ് അല്ലേ!
അമൽ: എന്ത്?
അമൽ തൻ്റെ കാതുകളെ വിശ്വാസം വരാതെ ചോദിച്ചു. അവൻ്റെ ചുറ്റുമുള്ള അന്തരീക്ഷം ഒന്നുക്കൂടി ഇരുളുന്നതായി തോന്നി! ശ്വാസം വലിച്ചു വിടാൻ പറ്റാതെ പോലെ! വിളറിവെളുത്ത മുഖത്തോടെ അവനവളെ നോക്കി.
അവൾ അവനെ നോക്കി ക്രൂരമായി ഒന്നു പുഞ്ചിരിച്ചു.
ഇരയെ കിട്ടിയ ഒരു ചെന്നായയുടെ ഉത്സാഹം ആ കണ്ണുകളിൽ ഉണ്ടായിരുന്നു!
ദൂരേനിന്നും ആ നായ ഒരിയിടാൻ തുടങ്ങി.....
**************************************
തീവണ്ടിയുടെ നീട്ടിയുള്ള ചൂളം വിളിയിൽ അമൽ ഞെട്ടിയുണർന്നു. മയക്കത്തിൻ്റെ മങ്ങൽ, പലവട്ടം തൻ്റെ കണ്ണുകൾ അടച്ചും തുറന്നും ശരിയാക്കിയ ശേഷം, അവൻ side window-ലൂടെ പുറത്തേക്ക് നോക്കി.
നല്ല ഇരുട്ടാണ് പുറത്ത്! ഒന്നും വ്യക്തമാക്കാതെ അവൻ window താഴ്ത്തി, ശേഷം പോക്കറ്റിൽ നിന്നും ഫോണെടുത്ത് സമയം നോക്കി.
1.04 AM! ഫോണിലാണേൽ വെറും 13% ബാറ്ററിയൊള്ളു! ഒരു കോട്ടുവായയിട്ടുകൊണ്ട് പുറത്തേക്ക് കണ്ണും നട്ട് അവനിരുന്നു. പെട്ടന്ന് ഒരു പെൺക്കുട്ടി ട്രെയിനിലേക്ക് ഓടിക്കയറി. അമലിൻ്റെ സീറ്റിൻ്റെ എതിർവശത്ത് അവൾ തൻ്റെ സീറ്റുറപ്പിച്ച് ഇരുപ്പായി.
'വെളുത്ത നിറം, കട്ടിയുള്ള കറുത്ത നീളൻ മുടി, ചുവന്ന ഉടുപ്പാണിട്ടിരിക്കുന്നത്!' അമൽ തൻ്റെ ഇടക്കണ്ണിലൂടെ ഒളിഞ്ഞു നോക്കിയിത്രയും കണ്ടെത്തി. ചെറുതായി ഒന്നു ചുമച്ചു, തൊണ്ട നേരെയാക്കുന്നപോലെ! ഒരു കുലുക്കവുമില്ലാതെ ഇരിക്കുകയാണ് അവൾ! ഇനി ചുമച്ചാൽ തൻ്റെ കൊരവള്ളി പോട്ടിപ്പോകും എന്ന് മനസ്സിലാക്കിയ അമൽ, അവൾക്ക് നേരെ തിരിഞ്ഞു. എന്നാൽ, ആ മുഖം കണ്ടവൻ ഞെട്ടി!
അമൽ: യമാ!
ഭയത്തോടെ അവൻ പറഞ്ഞു.
യമാ: yes,എന്നെ അറിയോ?
തൊട്ട് മുന്നേക്കണ്ട സ്വപനം അവൻ്റെ ഉള്ളിലൂടെ കടന്നുപോയി! ഒരു നിമിഷം എല്ലാം നിശ്ചലമായി നിന്നു!
Bạn đang đọc truyện trên: Truyen247.Pro