Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

2

"ശേ നാശം!" അമൽ അറപ്പോടെ പറഞ്ഞു.
"Sorry!" അതും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി.
അമൽ സകല ദേഷ്യവും കടിച്ചമർത്തി അവളെ നോക്കി. എന്നാലും അവളതൊന്നും ശ്രദ്ധിക്കാതെ ചിരി തുടർന്നു.

അമൽ ദേഷ്യത്തോടെ, അവിടെ നിന്നും നടന്നകന്നു. കാരണം, ഇനിയവിടെ നിന്നാൽ അവൾടെ ചിരി മാറ്റി അവൻ കരച്ചിൽ ആക്കിയേനെ. ഒരു 5, 10 മിനിറ്റ് കഴിഞ്ഞുക്കാണും, ആളുടെ ഒച്ചയൊന്നും കേൾക്കാൻ പറ്റാത്തതു കാരണം അമൽ, തിരിച്ചു നടന്നു. എന്നാൽ, കല്ല്ബെഞ്ചിനടുത്ത്, തൻ്റെ ഫോണും മരണക്കുറിപ്പും അല്ലാതെ, അവന് ഒന്നും കാണാനായില്ല!

"അവൾ എവിടെപ്പോയി?" അമൽ ചുറ്റും നോക്കി. എങ്ങും ഇരുട്ടാണ്! ഒന്നും വ്യക്തമല്ല! ഛർദ്ദിലിൻ്റെ മണം അവനു സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
'അൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ, ഇതൊന്ന് കഴുകി കളയാമായിരുന്നു!'
നേരം പുലർന്നിരുന്നേൽ, വല്ല കടയിൽ നിന്നും ഒരു കുപ്പി വെള്ളമെങ്കിലും വാങ്ങാമായിരുന്നു!

ഒടുക്കം, നിവൃത്തിയില്ലാതെ, അമൽ തൻ്റെ ഷർട്ടൂരി ബെഞ്ചിനരികിൽ വച്ചു, എന്നിട്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു. അപ്പോഴാണ്, ദൂരേക്കാണുന്ന ചെടികളിൽ ഒരനക്കം! അമലിൻ്റെ ഉള്ളൊന്നാന്തി! മുത്തശ്ശിക്കഥയിലെ മുറുക്കുന്ന യക്ഷിയും, മലയാള സിനിമയിലെ വെള്ളസാരിയുടുത്ത യക്ഷിയും, ഇംഗ്ലീഷ് മൂവിയിലെ തുണിയില്ലാത്ത യക്ഷിയും മനസ്സിലൂടെ കടന്നുപോയ നിമിഷം!
പെട്ടന്ന് തൻ്റെ പുറത്ത് ഒരു കൈ! അയാൾ പേടിയോടെയത് തട്ടിമാററി.
അത് അവളായിരുന്നു. കയ്യിൽ ഒരുകുപ്പി വെള്ളവുമായി നിൽക്കുന്ന അവളെക്കണ്ടതും, അവനു തെല്ലൊരു ആശ്വാസമായി.

"നീ പോയില്ലായിരുന്നോ?" ഒന്നും സംഭവിക്കാത്തപ്പോലെ അമൽ ചോദിച്ചു.

" ഇതു തന്നിട്ട് പോകാം എന്ന് കരുതി!" അവൾ കയ്യിലുണ്ടായിരുന്ന കുപ്പി അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

"നിനക്ക് ഇതെവിടന്നു കിട്ടി?" അമൽ അതിശയത്തോടെ ചോദിച്ചു.

"ഇവിടെ നിന്നു ഏകദേശമൊരു 1½ കിലോമീറ്റർ പോയാൽ ഒരു കുളമുണ്ട്. നല്ല വൃത്തിയുള്ള കുളം! പക്ഷെ ഈ വെളളം അവിടെനിന്നല്ല. കാരണം കുളത്തിൽ നിന്നും ഒരിക്കലും കുപ്പിയിൽ ഇങ്ങിനെ പാക് ചെയ്തേക്കുന്ന മിനറൽ വാട്ടർ കിട്ടില്ലാലോ! ഇത് കുമാരേട്ടൻ്റെ കടയിൽ നിന്നും കാശ് കൊടുത്തു വാങ്ങിയ മിനറൽ വാട്ടറാണ്! 44 നദികളുണ്ടായിട്ടും എന്തുക്കാര്യം? കുടിക്കണമെങ്കിൽ ഇതുപോലെയുള്ള ബോട്ടിൽ വാട്ടറുകൾ തന്നെ ശരണം! വെളളം വെളളം സർവത്ര, കുടിക്കാനൊരുത്തുള്ളിയില്ലാതാനും! എത്ര ശരിയാണല്ലെ?!" അവൾ പറഞ്ഞു നിർത്തി!

"ഈ ബോട്ടിൽ വെളളം എവിടെനിന്നായെന്നു മാത്രമല്ലേ ഞാൻ ചോദിച്ചോളൂ? അതിനിത്രവലിയ കഥാപ്രസംഗതിൻ്റെ ആവശ്യമുണ്ടോ?" അമൽ ചോദിച്ചു.

"ചുരുക്കി പറയുമ്പോൾ പറയും തെളിച്ചു പറയാൻ, അങ്ങിനെ തെളിച്ചു നന്നായി കാര്യങ്ങൾ വിവരിച്ചു തരുമ്പോൾ ചോദിക്കും, കഥാപ്രസംഗം എന്തിനാണ് എന്ന്!" അവൾ പറഞ്ഞു.

"നമ്മൾ അപരിചിതരല്ലെ, അതുകൊണ്ട് ഒരു വിവരണം തരേണ്ടത്തില്ലാലോ!" അമൽ പറഞ്ഞു.

"നിനക്ക് അപരിചിതമായ കാര്യങ്ങൾ, മറ്റുള്ളവർക്ക് അപരിചിതമല്ലെങ്കിൽ, പിന്നെയെങ്ങനെയത് അപരിചിതമാകും?" അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.

"എന്തോന്ന്?" അമലിനൊന്നും മനസ്സിലായില്ല.

" ഒന്നുമില്ല! ഇത് കുമാരേട്ടൻ്റെ കടയിൽ നിന്നുമാണ്?" അവളാകുപ്പി അവനുക്കൊടുത്തു .

അമൽ : ഈ നട്ടപാതിരക്ക് ഏത് കടയാ തുറന്നിരിക്കുന്നത്?

അവൾ: കുമാരേട്ടൻ്റെ കട!

അമൽ : ആരാ യീ കുമാരേട്ടൻ?

അവൾ: ആ കടയുടെ ഉടമസ്ഥൻ.

അമൽ: അങ്ങേരെന്തിനാ ഈ നട്ടപാതിരക്ക് കടയും തുറന്നിരിക്കുന്നത്?

അവൾ: അത് അയാളോട് ചോദിക്കണം! തനിക്കിപ്പോൾ വെളളം വേണോ വേണ്ടയോ?

അമൽ: Hello, വലിയ സ്മാർട്ടാകാതെ. നീയാണ് എൻ്റെ മേലേക്ക് ഛർദ്ദിച്ചത്. സത്യം പറഞ്ഞാലിതു നിന്നേക്കൊണ്ടാ കഴുക്കിക്കേണ്ടത്. പക്ഷേ, ഞാനതു ചെയ്ക്കുന്നില്ല!

അവൾ: ഈ വെളളം നിങ്ങൾക്ക് കുടിക്കാൻ തന്നതാണ്. ഷർട്ട് കഴുക്കാനിതു പോരാ! അതു വേണേൽ നമുക്ക് കുളത്തിൽ പോയി മുക്കിപിഴിഞ്ഞു കഴുകിയെടുക്കാം.

അമലാ വെളളം വാങ്ങിക്കുടിച്ചു. തന്നെനോക്കി ചിരിയടക്കിപ്പിടിച്ചു നിൽക്കുന്ന അവളെക്കണ്ട് അവൻ സംശയത്തോടെ ഒന്നു നോക്കി.

അമൽ: എന്തിനാ ചിരിക്കുന്നേ? ഞാൻ വെളളം കുടിക്കുന്നതിത്ര വലിയ തമാശയാണോ?

അവൾ: ജീവിതവും മടുത്ത്, എല്ലാം ഉപേക്ഷിച്ച് , എല്ലാം അവസാനിപ്പിക്കാൻ പോയ ആളാണ്, ഷർട്ടിൽ ഛർദ്ദി പറ്റിയപ്പോളിങ്ങിനെ അറച്ചതും, ഇരുട്ടിൽ എന്തോ അനക്കം കേട്ടപ്പോത്തന്നെ വിറച്ചതും! തന്നെക്കുറിച്ച് ഞാൻ കണക്കുക്കൂട്ടിയതെല്ലാം അപ്പാടെ ശരിയാണല്ലോ എന്നാലോചിച്ച്, ആ സന്തോഷത്താൽ ഒന്ന് ചിരിച്ചുപ്പോയതാ!

അമൽ : എന്ത് കണക്കുകൂട്ടൽ?

അവൾ : താൻ ചാടില്ലായെന്നു എനിക്ക് ഉറപ്പായിരുന്നു.

അമൽ : നീ വന്നില്ലായിരുന്നുവെങ്കിൽ, ഞാൻ ചാടുമായിരുന്നു.

അവൾ: ചാവാൻ നേരത്തുണ്ടായ പരാജയത്തിനു ഒരു കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞ തനിക്ക്, എന്തുകൊണ്ട് ജീവിതത്തിലെ പരാജായങ്ങൾക്ക് കാരണം കാണാൻ പറ്റുന്നില്ല? ഞാൻ വന്നാലും വന്നില്ലേലും താൻ ചാവില്ലായിരുന്നു. താനൊക്കെ 2073ലെ മരിക്കു.

അമൽ: അതെങ്ങിനെ തനിക്കറിയാം?

അവൾ : ശരാശരിയൊരു മനുഷ്യൻ്റെ ആയുസ്സ് 79 വയസ്സാണ്! അതു റൗണ്ട് ചെയ്തു പറഞ്ഞാൽ 80 വയസ്സ്! അങ്ങിനെ നോക്കുമ്പോൾ, 1993 ജനിച്ച താൻ മരിക്കേണ്ടത് 2073-ൽ അല്ലേ?

അമൽ : ഞാൻ ജനിച്ചത് 1993-ൽ ആണെന്നു നിനക്കെങ്ങിനെ അറിയാം?

അവൾ: തന്നെ കണ്ടാൽ 27 വയസ്സ് തോന്നിക്കും! വെറും 27 വയസ്സുക്കൊണ്ട് തന്നെ ജീവിതം മടുക്കുകയും ചെയ്തു!

അമൽ: എന്താ, എൻ്റെ ആത്മഹത്യ ശ്രമം കോമഡിയായി തോന്നുന്നുണ്ടോ? ആല്ലേലും ഈ philosophy തലയിൽ പിടിച്ചവർക്ക് ആത്മഹത്യയെന്നു പറയുന്നതു, വിഡ്ഢികൾ ചെയ്യുന്ന ഒന്നാണല്ലോ!

അവൾ: തൻ്റെ ആത്മഹത്യ കാരണം കോമഡിയായി എനിക്ക് തോന്നുന്നില്ല, മറിച്ച് unique ആണ്. പൊട്ടിപ്പൊളിഞ്ഞ പ്രണയം കാരണം ആത്മഹത്യ ചെയ്യുന്നവരാണധികവും, അതു വച്ചു നോക്കുമ്പോൾ, താനൊക്കെ എത്രയോ ഭേദം!

അമൽ: അതിനു എൻ്റെ കാരണം തനിക്കറിയോ?

അവൾ: ഇതിനു അറിയാൻ മാത്രം എന്തിരിക്കുന്നു? മുന്നിൽ ഉള്ളതു കാണാനോ, അത് തെളിഞ്ഞു വരാനോ സമയം കൊടുക്കാതെ ജീവിതം മടുക്കുന്നു. അവസരങ്ങൾ തെളിഞ്ഞു വരാൻ സ്വൽപ്പം ടൈം കൊടുക്കണം!

അമൽ: ചുമ്മാ കിടന്നു philosophy അടിക്കാൻ ആർക്കും പറ്റും. മൂക്കിൽ പല്ലു മുളച്ചിട്ടല്ല അവസരം വരേണ്ടത്. കിട്ടുവാണേൽ നല്ല പ്രായത്തിൽ കിട്ടണം!

അവൾ: ഈ 27 വയസ്സിൽ തൻ്റെ നല്ല പ്രായം കഴിഞ്ഞോ? ശരി അതു വിട്ടേക്ക്, തർക്കിക്കാൻ ഞാനില്ല! താൻ അതു കണ്ടോ?

ദൂരേക്ക് ചൂണ്ടിക്കൊണ്ട് അവൾ ചോദിച്ചു.

അമൽ: എന്ത്?

അവൾ: ദാ ആ കാണുന്നത്?

അമലിനു, ഒന്നും വ്യക്തമാകുന്നില്ലായിരുന്നു. ചുറ്റും ഇരുട്ടാണ്. തങ്ങളിരിക്കുന്ന, പ്ലാറ്റ്ഫോമിലെ ട്യൂബ്ലൈറ്റിൻ്റെ വെട്ടം ഒഴിച്ച്, രാത്രിയുടെ അന്ധകാരം എല്ലാത്തിനെയും വിഴുങ്ങിയിരുന്നു. ഉള്ള വെട്ടത്തിൽ നിന്നും, പാതി തകർന്നിരിക്കുന്ന പ്ലാറ്റ്ഫോം അമലിനു വ്യക്തമായി. പ്ലാറ്റ്ഫോമിൻ്റെ തൂണുകളിൽ ഏതോ കാട്ടുച്ചെടിയുടെ വള്ളികൾ പടർന്നു പിടിച്ചിട്ടുണ്ട്. അതിനടുത്തായി ഒരു തെരുവു പട്ടിയും കിടക്കുന്നുണ്ട്. ചുവപ്പും വെള്ളയും ആണ് റെയ്ൽവേ സ്റ്റേഷൻ്റെ നിറം. ചുമരിലെ വിള്ളലുകളിൽ നിന്നും, സ്റ്റേഷൻ്റെ പഴക്കം ഉഹിക്കാവുന്നതാണ്. പിന്നെ ഒന്നും വ്യക്തമല്ല,ചന്ദ്രനെപ്പോലും വിഴുങ്ങിയ രാത്രിയാണ്! ഇരുട്ടത്ത് എന്തു കാണാനാണ്?

അമൽ: മൊത്തം ഇരുട്ടാണ്? ഈ ഇരുട്ടിൽ എന്ത് കാണാനാണ്?

അവൾ: അത് കാണാൻ പറ്റുന്നില്ലേ?

ഈ പെണ്ണിതു എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്? അമൽ അങ്ങോട്ട് വീണ്ടും നോക്കി. പക്ഷെ ഒന്നും കാണാൻ പറ്റിയില്ല. അതുകൊണ്ട്, അയാൾ തൻ്റെ ഫോണിൻ്റെ flashlight ഓണാക്കി അങ്ങോട്ടേക്ക് അടിച്ചു.

അമൽ: അവിടെയെന്താ?

അവൾ: അതു പുൽതൈലത്തിൻ്റെ ചെടിയാണ്!

അമൽ: അതിന്?

അവൾ: അതിനൊന്നുമില്ല. കണ്ടിട്ടില്ലേൽ കാണാലോ. അതുകൊണ്ടു പറഞ്ഞതാ!

അമൽ: നിനക്ക് ശരിക്കും വട്ടാണോ?

അവൾ: എല്ലാരുടെയും ജീവിതത്തിൽ അവസരങ്ങൾ ഉണ്ടാകും. പക്ഷെ, അതു തെളിഞ്ഞു കാണാൻ അതിൻ്റേതായ സമയം ഉണ്ട്, പക്ഷെ അതു നമ്മൾക്ക് വേഗം തന്നെ വേണമെങ്കിൽ, നമ്മൾ അവസരങ്ങളെ ഇതുപോലെ കണ്ടെത്തണം! അതായത് പുലരാൻ വെയ്റ്റ് ചെയ്യാതെ അതെന്താണെന്ന് അറിയാൻ വേണ്ടിയിപ്പോൾ താൻ ഫ്ലാഷ്ലൈറ്റ് ഓണാക്കി നോക്കിയില്ലേ.... അതുപോലെ!

അമലിനെ നോക്കി ഒന്നു പുഞ്ചരിച്ചുക്കൊണ്ട് അവൾ തുടർന്നു.

അവൾ: നമ്മളെ തേടിയെത്തുന്ന അവസരങ്ങളും, വീണുക്കിട്ടുന്ന അവസരങ്ങളും വളരേ കുറവാണ്. അതിപ്പോ ജോലിയുടെ കാര്യമാണേലും അങ്ങിനെതന്നെ. ഇങ്ങിനെ കിട്ടുന്ന അവസരങ്ങളെ ഭാഗ്യമായോ, ഈശ്വരാനുഗ്രഹമായോ എങ്ങിനെ വേണേലും കാണാം. പക്ഷെ ഇവക്കു വേണ്ടി വെയിറ്റ് ചെയ്തിരുന്നാൽ താൻ പറഞ്ഞപ്പോലെ മുക്കിപ്പല്ലു വന്നുയെന്നിരിക്കും. അപ്പോൾപിന്നെയുള്ള വഴി. അന്വേഷിച്ചു കണ്ടെത്തുകയാണ്! അതിനിപ്പോ ആരോട് ചോദിക്കേണ്ടി വരുന്നതും, നമ്മൾക്ക് വേണ്ടി ആരേലും ചോദിക്കുന്നതിലും തെറ്റില്ലാലോ?! Afterall, ഇതു തൻ്റെ ലൈഫാണ്. So, it's your choice! എനിക്കിത് പറയാൻ തോന്നി ഞാൻ പറഞ്ഞു.

അമൽ: തനിക്ക് ശരിക്കും എന്നെ പറ്റി എന്തൊക്കെയോ അറിയാലോ? സത്യം പറ നമ്മൾ തമ്മിൽ മുമ്പ് പരിചയം ഉണ്ടോ?

അവൾ: നമ്മൾ തമ്മിൽ ആദ്യമായിട്ടാ
കാണുന്നത്!

അമൽ: സത്യത്തിൽ നീ ആരാ? നിൻ്റെ പേരെന്താ?

അവൾ: ജീവിതം അവസാനിപ്പിക്കാൻ പോകുന്നവൻ എന്തിനാ എന്നെ പറ്റി അറിയുന്നത്? തന്നോട് എന്നെക്കുറിച്ച് പറഞ്ഞിട്ട് എന്തുക്കാര്യം?

അമൽ: പിന്നെ എന്തിനാണിവിടെയിരുന്നിത്ര നേരം പ്രസംഗിച്ചത്?

അവൾ: നന്നാവണേൽ, ആകട്ടെയെന്നു കരുതിയിട്ട്! എന്തായാലും ഇനിയുമിവിടെയിരുന്ന് വായിലെ വെളളം വറ്റിക്കാൻ ഞാനില്ല. ഞാൻ പോണു. താൻ എന്തായാലും 2073-ൽ മരിക്കേണ്ടവനാണ്. പക്ഷെ ഒന്നാഞ്ഞു പിടിച്ചാൽ, രാവിലെ 6 മണിക്കൊരു ട്രെയിനുണ്ട്. അതിലേക്ക് ചാടിക്കോ! അല്ലേൽ, എൻ്റെക്കൂടെ വാ!

അങ്ങിനെ പറഞ്ഞവൾ നടന്നകന്നു. അവളുടെ സംസാരത്തിലെ അസ്വാഭാവികത കണ്ടുക്കൊണ്ടുത്തന്നെ, അവളാരാണെന്നറിയാനുള്ള ചിന്തയും അമലിനു ബലപ്പെട്ടു, അതുകൊണ്ട്, അവളുടെ പുറകെ അവനും നടന്നു.

(തുടരും...)

Bạn đang đọc truyện trên: Truyen247.Pro