
5
7 Buddha's ഒരു ആഴ്ചയിലെ ഓരോ ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.
അങ്ങ് തായ്‌ലൻഡിലെ വിശ്വാസമാണ് ഇവിടെ പറയുന്നത്. ഇനി അത് മലയാളീകരിക്കുമ്പോൾ, ഒരുപക്ഷെ മാറ്റം വന്നേക്കാം.
മാറ്റമാണ് തെറ്റല്ലാട്ടോ!😜
(ഈ മാറ്റങ്ങൾ നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിലും വലുതാണെങ്കിൽ വെറുതെ വിട്ടുകളഞ്ഞേക്ക്. ബുദ്ധനോടുള്ള ഭക്തിയും സ്നേഹത്തിലും നിയന്ത്രണം നഷ്ടപ്പെട്ട് എന്നെ സ്നേഹിക്കാൻ വരല്ലേ...🙏)
തായ്‌ലൻഡിൽ മൊത്തം മുട്ടിനു മുട്ടിനു ബുദ്ധന്മാരെ കാണാം.statue ആണേ ഞാൻ ഉദേശിച്ചത്. അപ്പോ പറഞ്ഞു വന്നത്, നമ്മുടെ ഈ ഏഴു ബുദ്ധന്മാരെ വച്ച് ഒരാളുടെ സ്വഭാവം പറയാം എന്നാണ്. തായ്ലൻഡ് വിശ്വാസപ്രകാരം, ഒരു കുട്ടി ജനിക്കുന്ന ദിവസം, ഞായറാണോ, തിങ്കളാണോ എന്നു നോക്കി, അവരുടെ പൊതുസ്വഭാവം പ്രവചിക്കും. ഈ ഏഴു ബുദ്ധന്മാർ ഏഴു പേരല്ല, മറിച്ച് ഒരു ബുദ്ധൻ തന്നെ ഏഴു രീതിയിൽ ഇരിക്കുന്നതാണ്. അതേ guys, ചങ്ങായുടെ ഇരിപ്പാണിവിടെ നോട്ട് ചെയ്യേണ്ടത്!
ഈ നിൽക്കുന്ന ചങ്ങായിയാണ് ഞാറാഴ്ചത്തെ താരം.
ഈ statue അർത്ഥമാക്കുന്നത്, സത്യം അറിഞ്ഞ ബുദ്ധൻ, ബോധി വൃക്ഷത്തിൻ്റെ ചുവട്ടിൽ 7 ദിവസം നിന്നതാണ്.
ഇനി ഞാറാഴ്ച ജനിക്കുന്ന കൂട്ടുക്കാർ, ബഹുമാനമർഹിക്കുന്നവരും, ജ്ഞാനികളും, സുഹൃത്തുക്കളും അതുപോലെ തന്നെ വീട്ടുക്കാരാലും സ്നേഹിക്കപ്പെടുന്നവരുമാണ്.
ഇതുകൂടാതെ ഇവരുടെ ഭാഗ്യ നിറം പച്ചയാണ്.
ഈ ചങ്ങായിയാണ്, തിങ്കളാഴ്ചത്തെ താരം.
ബുദ്ധൻ സ്വർഗ്ഗാരോഹണം ഒക്കെ കഴിഞ്ഞ് പിന്നീട് അവിടെ നിന്നും earth-ൽ ഒരു visit ന് വന്ന സമയം, താങ്കളുടെ ബന്ധുക്കൾ ഒരു പുഴയുടെ പേരിൽ തർക്കിക്കുന്നത് കാണുകയും, അത് ഒത്തുതീർപ്പാക്കുകയും ചെയ്തു, ഈ സംഭവമാണ് ഇവിടെ പറയുന്നത്.
ഇനി, തിങ്കളാഴ്ചയാണ് നിങ്ങൾ ജനിച്ചത് എങ്കിൽ, നിങ്ങൾ വളരെ serious ആയ വ്യക്തിയും, യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്ന കൂട്ടത്തിലും, ഒരു exceptional memories ഉള്ള കൂട്ടത്തിലുമാകും. നിങ്ങളുടെ ഭാഗ്യ നിറം കറുപ്പാണ്.
ഇതാണ് ചൊവാഴ്ച ബുദ്ധൻ. ഈ അനന്ധശയ്യ സൂചിപ്പിക്കുന്നത്, രാഹു എന്ന അസുരൻ്റെ അഹങ്കാരമില്ലാതാക്കാൻ, ഇങ്ങിനെ കിടന്നുക്കൊണ്ട് വലുതായതാണ്.
ചൊവ്വാഴ്ച ജനിച്ചവർ, serious അതുപോലെ നല്ല active and also brave വും ആരിക്കും. ഭാഗ്യ നിറം: മഞ്ഞ.
ഈ statue, യാചകൻ എന്ന പട്ടികയിൽ പലരും പെടുതിയിട്ടുണ്ടെങ്കിലും, ഇത് അർത്ഥമാക്കുന്നത് മറ്റുള്ളവരോട് ഉള്ള caring attitude ആണ്.
ഈ ദിവസം ജനിചവർ വളരെ polite and emotional ലും, athupole കലാവാസന ഉള്ളവരുമാണ്.
വ്യാഴാഴ്ച വരുന്നത്ത് ധ്യാനത്തിലിരിക്കുന്ന ബുദ്ധനാണ്.
ഈ ദിവസം ജനിച്ചവർ, സമാധാനപ്രീയരും, സത്യസന്ധരും,
Calm ആയിട്ടുള്ളവരുമാണ്.
ഭാഗ്യ നിറം: ഓറഞ്ച്
വെള്ളിയാഴ്ചയിലെ ബുദ്ധൻ സൂചിപ്പിക്കുന്നത്, ദൃഢനിശ്ചയവും, ക്ഷമയുമാണ്.
ഈ ദിവസത്തിലെ ആളുകൾ, ചിരിയും കളിയുമൊക്കെയുള്ളവരും,
Ambitious and വളരെ friendly ആയിരിക്കും.
ഭാഗ്യ നിറം:pink.
ഈ ബുദ്ധൻ അർത്ഥമാക്കുന്നത്, സത്യമറിയാനുള്ള ധ്യാനത്തിൽ ഇരുന്നതും, നാഗരാജാവ് ബുദ്ധനെ വെയിലും മഞ്ഞും മഴയും കൊള്ളാതെ കാതുസംരക്ഷിച്ചതുമാണ്.
ശനിയാ്ചകളിൽ ജനിക്കുന്നവൻ,
Introverted, calm പിന്നെ നല്ല logical ആരിക്കും. ഭാഗ്യ നിറം: നീല.
കടക്കാരൻ എല്ലാം വിശദമാക്കി തന്നു, എന്നാലും ചേട്ടൻറെ ജനന ദിവസം അറിയാത്തതു കൊണ്ട് ആ വഴിക്കു പോയില്ല, എന്നാലും ഓൻ്റെ സ്വഭാവം വച്ച്, Pang Ham Yati ആണ് വരേണ്ടത്. നമ്മുടെ തിങ്കളാഴ്ച ബുദ്ധൻ. But അത് ഉറപ്പില്ലതത്തു കൊണ്ട് lock ചെയ്തില്ല, പിന്നെ മണിക്കുട്ടി ഓടിക്കൊണ്ടുമിരിക്കുകയാണ്.
അപ്പോഴാണ് നല്ല ചിരിക്കുന്ന ഒരു മനോഹരമായ ബുദ്ധനെ ഞാൻ കണ്ടത്. ഞാൻ തേടി കൊണ്ടിരുന്ന നന്നായി ചിരിക്കുന്ന cute buddhan!
ഞാൻ അവളോട് ചോദിച്ചു, അവൾക്കും ഇഷ്ടായി. പിന്നെ ഒന്നും നോക്കിയില്ല, അതു gift പേപ്പറിൽ പൊതിഞ്ഞു തരാൻ പറഞ്ഞു.
ബിൽ pay ചെയ്യുമ്പോഴാണ്, നമ്മുടെ കുരിപ്പ്, ഒരു പച്ച ബുദ്ധൻ്റെ മുന്നിൽ stuck ആയി നിൽക്കുന്നത് കണ്ടത്.
നല്ല cute buddhan. അതും pack ചെയ്യാൻ പറഞ്ഞു. ഓൾക്കൊരു surprise!
എല്ലാം കഴിഞ്ഞ് പോക്കാൻ നിക്കുമ്പോഴുണ്ട്, ഒരു laughing budhhan എന്നോട് ചോദിക്കുവാ..."ഞാനും വരട്ടെ.." എന്ന്.
ഞാൻ പറഞ്ഞു, "പോരു പുന്നാരേ...."
അങ്ങിനെ അവനെയും സെൽഫ് ഗിഫ്റ്റ് ആക്കി നേരെ ചേട്ടൻറെ വീട്ടിലേക്ക്.......
അവിടെ birthday celebration പകുതി ആയിരുന്നു. Watty ഫാമിലി ഫുൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരിൽ നിന്നും വിചിത്രമായി ചെളിയിൽ മുങ്ങി കാണപ്പെട്ട ആ രൂപം
Birthday boy ആണെന്ന് മനസ്സിലാക്കിയെടുക്കാൻ അത്ര നേരം വേണ്ടി വന്നില്ല.
പിന്നെ, ചേട്ടൻ കുളികഴിഞ്ഞ് വരാൻ wait ചെയ്തു. ശീലമില്ലാത്ത ഒരു കാര്യമായതു കൊണ്ട് തന്നെ, ചേട്ടൻറെ കുളി ഞങ്ങളെ നല്ല രീതിയി പോസ്റ്റാക്കി.
നേരം കളഞ്ഞില്ല, ഫുഡ് അറ്റാക്കിയ ശേഷം ഒരു ഉഷാറൻ Happy Birthday wish ചെയ്തു ഞങ്ങൾ പതിയെ ഇറങ്ങി. നേരത്തേ ഇറങ്ങേണ്ടി വന്നതുകൊണ്ട് Birthday gift കണ്ടത്തിൻ്റെ reaction ഒന്നും കാണാൻ പറ്റിയില്ല. അതു പിന്നെ പതുക്കെ ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി. അല്ലേലും തിരക്കിട്ട് ചോദിക്കേണ്ടത് അല്ലാലോ ഇത്... ആൾ സൗകര്യപ്പോലെ തുറന്നു നോക്കി വിലയിരുത്തട്ടെ.....
എല്ലാത്തിനും അതിൻ്റെ സമയം ഉണ്ടല്ലോ ദാസാ!!!........😊😊😊
Bạn đang đọc truyện trên: Truyen247.Pro