3
പാഠം-1 ~ sponsered by Google ammachi~
ആരാണ് ബുദ്ധൻ?
ബുദ്ധൻ എന്നാൽ "ഉണർന്നവൻ" എന്നാണ് അർത്ഥമാക്കുന്നത്.
എന്നുകരുതി, കട്ടിലിൽ നിന്നും നട്ടുച്ച വരെയുള്ള കുംഭകർണ്ണസേവ കഴിഞ്ഞുള്ള ഉണരലല്ലയിവിടെ ഉദ്ദേശിക്കുന്നത്. തലച്ചോറിൻ്റെ ഉണർവാണ്. Mentos-ൻ്റെ പരസ്യവുമിവിടെ പറയുന്നില്ല. അറിവിനെയാണ് ഉദ്ദേശിക്കുന്നത്. അതും ഗുരുമുഖത്തിൽ നിന്നുമല്ലാതെ, സ്വന്തം പരിശ്രമത്തിലൂടെ പ്രകൃതിയിൽ മൂടപ്പെട്ടു കിടക്കുന്ന നല്ല അറിവ് കരസ്ഥമാകിയവനാണ് ഈ ബുദ്ധൻ.
അങ്ങിനെ മൊത്തം, 28 ബുദ്ധന്മാരുണ്ടെന്നാണ് കണക്കിൽ.ഇതിൽ തന്നെയും 2 types ഉണ്ട്. സാമ്യക്ഷമബുദ്ധന്മാരുംപ്രത്യേകബുദ്ധന്മാരും.
സാമ്യക്ഷമബുദ്ധന്മാർ ബോധോദയം വന്നവരും, തങ്ങൾ കണ്ടെത്തിയ സത്യം മറ്റുള്ളവരെ പഠിപ്പിക്കാൻ തീരുമാനിച്ചവരുമാണ് .
നമ്മുടെ ഈ ലോകം, തൻറെ ധർമങ്ങൾ മറന്ന്, route മാറിയൊക്കെ പോയാൽ, ഇവർ അവരുടെ ബോധക്കേട് മാറ്റി നല്ലമാർഗം പറയുന്നതാണ്.
ഇതിൽ കൂടുതൽ, നമ്മുടെ ലോകം എന്ത് ധർമ്മം മറക്കാനാണല്ലെ? മറക്കാൻ ഇനി വല്ലതുമുണ്ടോ?
എന്നിട്ടും എന്താണാവോയിവരൊന്നും മിണ്ടാത്തത്?
' പോത്തിൻ്റെ ചെവിയിൽ വേദമൂതണ്ട എന്ന് കരുതിയായിരിക്കും! '
ഈ കാര്യത്തിൽ ബുദ്ധന്മാരും , നമ്മുടെ പഴമക്കാരും ഒരു തോണിയിലെ തൊഴക്കാർ തന്നെ!
നമ്മുടെ
സിദ്ധാർദ്ധ ഗൗതമ ബുദ്ധൻ, ഈ ബുദ്ധിസ്സത്തിൻ്റെ തന്നെ founder , പുള്ളിയുമൊരു സാമ്യക്ഷമബുദ്ധൻ ആയിരുന്നു. ഞാൻ പറഞ്ഞ ആ 28 ബുദ്ധന്മാരും സാമ്യക്ഷമബുദ്ധന്മാരായിരുന്നു.
ഇതാവുന്നത് അത്ര എളുപ്പമല്ല, ഇങ്ങിനെ ആവണമെങ്കിൽ, അവരുടെ പരിപൂർണ്ണ ധർമ്മഗുണങ്ങളായ 10 പരാമികളും ആചരിക്കണം.
നോക്കണ്ടടാ ഉണ്ണി, അതത്ര എളുപ്പത്തിൽ കൂട്ടിയാൽ കൂടുന്നതല്ല!
പ്രത്യേകബുദ്ധന്മാർ, അല്ലെങ്കിൽ നിശ്ശബ്ദ ബുദ്ധന്മാർ എന്നും വിളിക്കാം. അറിവ് ആത്മശക്തി കൈവരിക്കുന്നതിലും ഇവർ സാമ്യക്ഷമബുദ്ധന്മാരോട് കട്ടക്ക് പിടിച്ചുനിൽക്കുമെങ്കിലും, കണ്ടെത്തിയ സത്യത്തെ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ കഴിയാത്തവരാണിവർ. അതുകൊണ്ട് ഇവരെ, ആത്മീയ വികാസനത്തിൽ സാമ്യക്ഷമബുദ്ധന്മാരുടെ പുറകിലായാണ് പട്ടികപ്പെടുതിയത്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, ബുദ്ധൻ എന്ന് കേട്ടാൽ എനിക്ക് ഉള്ളിൽ തെളിഞ്ഞു വരുന്നത് , നമ്മുടെ ഗൗതമ ബുദ്ധൻ തന്നെയാണ്. പിന്നെ ചിലർക്ക് ചിലപ്പോൾ 'laughing ബുദ്ധനേയും' ഓർമ വരാം. അത് എന്താണെന്ന് ചോദിച്ചാൽ, അതു പിന്നെ...ഓരോരുത്തരുടേയും ചിന്താഗതി, അല്ലാതെ എന്താ!
Bạn đang đọc truyện trên: Truyen247.Pro