2
"ഒന്ന് നിർത്താവോ, ഇത് ഏതു ഗുതാമിലേക്കാണ് ഈ പോവുന്നത്?"
കയ്യിലേയും വായിലേയും ചിപ്സിൻ്റെ എണ്ണം തീർന്നപ്പോൾ തന്നെ കുരിപ്പ് ചില തുടങ്ങി....
ഓളുടെ തൊള്ളയിലേക്ക് തിരുകാൻ ഒന്നും കിട്ടാതെ ഞാൻ ഒരു നെടുവീർപ്പിട്ടു....
"എടീ, നിന്നോടാ.... എങ്ങോട്ടാ ഈ പോകുന്നെ?"
ഇവളു വിടാൻ ഭാവമില്ലാലോ!
"കാലപുരിയിലേക്കൊന്നും അല്ലാലോ, മിണ്ടാതെ ഒന്ന് വന്നുകൂടെ?" സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു.
" നിന്നെ വിശ്വസിക്കാൻ പറ്റത്തില്ല, പറ്റുമെങ്കിൽ നീ അങ്ങോട്ടും പറഞ്ഞു വിടും എന്നെ. പറയെടി എങ്ങോട്ടാ? മണിക്കൂർ ഒന്നായി ഈ നടത്തം തുടങ്ങിയിട്ട്!" അവൾ വീണ്ടും കീറിപൊളിച്ചു.
ഞാൻ: ഞാൻ പറഞ്ഞില്ലെ, ഒരു ബുദ്ധൻ്റെ പ്രതിമ വേണം. ചേട്ടനു birthday gift കൊടുക്കാനാ..
അവൾ: പിന്നെ ഈ കേറിയ കടയിൽ ഒക്കെ കണ്ടത് കോക്കാച്ചിയുടെ പ്രതിമയായിരുന്നോ?
ഞാൻ: അല്ലെടി, അതുപോലെത്തെയല്ല വേണ്ടത്... അതിൻറെ smile പോരാ... നന്നായി smile ചെയ്യുന്ന, cute ആയ ഒരു പ്രതിമ വേണം.
അവൾ: പിന്നെ ഈ പ്രതിമ മൊത്തം കരയുകയായിരുന്നോ?
ഞാൻ: അതുപോലെയല്ല, യിത്തിരിക്കൂടി cute ആയി smile ചെയ്യുന്ന....
അവൾ: പിന്നെ, ബുദ്ധൻ photoshoot നടത്തുകയല്ലേ. നിനക്ക് വട്ടാ!
ഞാൻ: വട്ടെങ്കിൽ വട്ട്, എനിക്ക് cute ആയ ബുദ്ധനെ വേണം.
അവൾ: അല്ല നീ ബുദ്ധനെ കണ്ടിട്ടുണ്ടോ?
ഞാൻ: ഏതു ബുദ്ധനെ?
അവൾ: നിനക്ക് എത്ര ബുദ്ധന്മാരെ അറിയാം?
ഞാൻ: ഏഴു പേരെ അറിയാം. പക്ഷെ അതിലും കൂടുതൽ കാണില്ലേ? ഈ ബുദ്ധൻ എന്ന് പറയുന്നത് ഒരാളല്ലാലോ!
അവൾ: എന്തോന്നാ? കവി എന്താ ഉദ്ദേശിച്ചത്?
അവൾക്കുള്ള മറുപടിയായി, ഗൂഗിൾ അമ്മായി പഠിപ്പിച്ച ഒരു മുറ പോലും വിട്ടുപോകാതെ ഞാൻ പറഞ്ഞു തുടങ്ങി.....
(ചിലപ്പോ, ചിലത് വിട്ടുപോയി കാണൂം കേട്ടോ..... 😜)
Bạn đang đọc truyện trên: Truyen247.Pro