Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

മാനവികത, ഹ്യുമാനിറ്റിസം, അഥവാ മനുഷ്യത്വം

എന്താണ് മാനവികത!
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറയും പോലെ ഒരാകാശം ഒരുഭൂമി ഒരേ പ്രാണവായു മനുഷ്യന് !
നാമെല്ലാം സഹജീവികളാണെന്നും ഈ ഭൂമിയും വായുവും ജലവും ഭൂമിയിലെ ഓരോ ജീവനും അവകാശപ്പെട്ടതാണെന്നും മനസ്സിലാക്കുകയും തന്റെ സഹജീവികളാണെന്നഗീകരിക്കുകയും ചെയ്യുന്നതാണ് എന്റെ കാഴ്ചപ്പാടിൽ മനുഷ്യത്വം!

മനുഷ്യനെ, ഭാഷ, വേഷം, മതം, ജാതി, വർണ്ണം, വർഗ്ഗം, ലിംഗ ങ്ങളുടെ അടിസ്ഥാനത്തെ വേർതിരിക്കുന്ന ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയെ ഞാൻ വെറുക്കുന്നു.

ഞാൻ ഒരു മുസ്ലിമാണ്! പക്ഷേ അതെന്റ വ്യക്തിപരമായ കാര്യമാണ്! ഏതൊരു മതത്തിൽ ഞാൻ വിശ്വസിക്കുന്നോ അത് എന്റെ സ്വകാര്യതയാണ് എന്റെ സ്വാതന്ത്രമാണ്! അത് ഞാൻ, എന്റെ കുടുംബം എന്റ സമുദായം അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

അതേ പോലെ ഓരോരുത്തർക്കും അവരവരുടെതായ വ്യക്തിബോധവും സ്വാതന്ത്രവും വിശ്വാസം ഉണ്ടെന്ന് മനസ്സിലാക്കുന്നതാണ് സമഭാവനയിലേക്കുള്ള ആദ്യപടി!

അതോടൊപ്പം സമുദായത്തിന് പുറത്ത് നാം ഒറ്റക്കെട്ടാവണം! മനുഷ്യരാവണം!... സമൂഹത്തിൽ സമുദായത്തിനെക്കാളുപരി ഞാനും എന്റെ സഹജീവികളും മനുഷ്യരാണെന്നും ഞങ്ങളെല്ലാവർക്കും ചോര ചുവന്നതാണെന്നും ജീവിക്കുന്നത് ഒരേ ചുറ്റുപാടിലാണെന്നും മനസ്സിലാക്കുകയും സഹജീവികളോട് പരസ്പര സഹകരണത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കാൻ പഠിക്കുകയും
വരും തലമുറയിലേക്ക് പകർന്ന് കൊടുക്കുകയും വേണം!...
കരുണ, ദയ, സ്നേഹം, സഹകരണം, സഹാനുഭൂതി, ക്ഷമ, സഹിഷ്ണുത, പരസ്പര ബഹുമാനം തുടങ്ങിയ മാനുഷിക മൂല്യങ്ങളാകുന്ന തേനൂട്ടി വേണം വരും തലമുറയെ നാം വളർത്താൻ...

ലോകത്തിലെ ഇന്ന് വരെ പ്രചരിച്ച എല്ലാ മതങ്ങളും സ്നേഹം സഹിഷ്ണുത സമഭാവന എന്ന ത്രിമൂല്യങ്ങളിൽ അധിഷ്ടിതമാണ്!

ജാതി, വർഗ്ഗീയത, അത് മാത്രമാണ് ശരി എന്ന വിഷവും പകയുമൂട്ടി പുതുതലമുറയെ വളർത്തരുത്!...

നമുക്ക് പിന്നാലെ വരുന്നവർക്ക് കൂടി അവകാശപ്പെട്ടതാണീ ഭൂമി! അതിനാൽ നമ്മളാൽ കഴിയുന്ന വിധം പരിസ്ഥിതിയെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.... വരും തലമുറയോട് ഉള്ള കരുതലാണ്!

കേവലം ഒരാൾക്ക് ഒരു വ്യക്തിയോട് തോന്നുന്നതല്ല മനുഷ്യത്വം ഒരാൾക്ക് ഒരാൾക്ക് മനുഷ്യ സമൂഹത്തോട് മുഴുവൻ തോന്നുന്നതാണെന്നാണ് എന്റെ കാഴ്ചപ്പാട് !

and What's about you?....

Sumi Aslam Pt...
© 2017

Bạn đang đọc truyện trên: Truyen247.Pro