എന്തുകൊണ്ട് ഞാനാവണം?
ഒരു നിമിഷം ചിന്തിക്കൂ!
ആരാണീ "ഞാൻ?"
ഞാനെന്ന ഭാവം അഥവാ അഹംഭാവം എന്ന് ചിലർ പറയുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്ന പദത്തിന് വ്യക്തി എന്നാണ് അർത്ഥം!
അഹംഭാവം എന്നാൽ വ്യക്തിത്വമെന്നും!
ഞാൻ ഒരു വ്യക്തിയാണെന്നു അഗീകരിക്കുന്നതും സ്വന്തം വ്യക്തിത്വത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു.
സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കുകയും മറ്റുള്ളവർക്ക് വേണ്ടി സ്വന്തം വ്യക്തിത്വവും സ്വാതന്ത്രവും മറന്ന് പൊരുത്തപ്പെട്ടു ജീവിക്കുക എന്ന ത്യാഗതത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല!.....
ഞാൻ ഒരു വ്യക്തിയാണ്!
എനിക്ക് എന്റെതായ വ്യക്തിത്വമുണ്ട്!
എന്റേതായ സ്വാതന്ത്രമുണ്ട്!
എന്റേതായ സ്വപ്നങ്ങളുണ്ട്!
വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്
വ്യക്തമായ നിലപാടുകളുണ്ട്
ഞാൻ മറ്റുള്ള വ്യക്തികളെയും അവരുടെ വ്യക്തിത്വയും ബഹുമാനിക്കുന്നു.... അവരുടെ അവകാശങ്ങളെയും അധികാരങ്ങളെയും മാനിക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ താൽപര്യങ്ങളും എന്റെ തീരുമാനങ്ങളും ആരുടെമേലും അടിച്ചേൽപ്പിക്കുന്നില്ല! ന്യായമല്ലാത്ത എനിക്ക് ന്യായമെന്ന് തോന്നാത്ത കാര്യങ്ങൾ ഞാൻ അംഗീകരിക്കാറുമില്ല! എന്റെ ലക്ഷ്യങ്ങൾ പരിസമാപ്തിയിൽ എത്തിക്കുന്നതിൽ ക്ഷമ പ്രധാനഘടകമാണ്!
ക്ഷമ എന്റെ വ്യക്തിത്വത്തിന്റ ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എതിർക്കുന്നതിനേക്കാൾ സഹനത്തിനാണ് ശക്തി എന്ന് ഞാൻ വിശ്വസിക്കുന്നു. നിശബ്ദതയാണ് ശബ്ദത്തെക്കാൾ മൂർച്ഛയേറിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ ഞാനായിരിക്കുന്നതിലാണ് എന്റെ ആത്മാഭിമാനം!
Yes! I want to be me... At entire life.....
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് കൊണ്ട് ഞാൻ അഹങ്കാരിയാണെങ്കിൽ ഞാൻ അഹങ്കാരി തന്നെ....
And what about you???????
Sumi Aslam PT©
Bạn đang đọc truyện trên: Truyen247.Pro