മഹാദാനം!
രക്ത ദാനം മഹാദാനം എന്ന് എല്ലാവരും കേട്ടു കാണും! പക്ഷേ ഇത്..... പറയാം.....
2012 കൊച്ചിയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.... എന്റ പോസ്റ്റിംങ്ങ് സമയത്ത് അവിചാരിതമായാണ് ലിവർ ട്രാൻസ്പ്ലാന്റിൽ എത്തിയത്! അന്ന് എന്റ സർ എന്നെക്കൂട്ടി ഒരു പേഷ്യന്റിന്റ അടുത്തു പോയി! ഒരു അറബി! ക്രോണിക്ക് ലിവർ ഡിസീസ് ആണ് കരളിന്റ 95% ഏകദേശ തീരുമാനമായി! ലിവർ ട്രാൻസ്പ്ലാന്റിന് പോസ്റ്റ് ചെയ്തിരിക്കയാണ്! ശേഷം മറ്റൊരു പേഷ്യന്റിനെ കണ്ടു. കണ്ടാൽ മാന്യനെന്നു തോന്നുന്ന മുപ്പത് വയസ്സ് കാരൻ! അയാളുടെ ചാർട്ടിൽ ആകട്ടെ ഒന്നുമില്ല താനും! തിരിച്ച് പോകും വഴി ഞാൻ സർനോട് ചോദിച്ചു. "സർ... അയാൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? പിന്നെയെന്തിനാ അയാൾ അഡ്മിറ്റ് ആയത്?" സർ എന്നെ തറപ്പിച്ച് നോക്കി! ആ നോട്ടം അത്ര പന്തിയല്ലല്ലോ? ഞാൻ ചിന്തിച്ചു.
"നീ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കണ്ട! യു ആർ ജസ്റ്റ് എ ട്രെയ്നി ഇൻ ദിസ് ഹോസ്പിറ്റൽ.. " അദ്ദേഹം എന്നെ വിലക്കി! ഞാൻ എന്ത് തെറ്റു ചെയ്തു എന്ന ഭാവത്തിൽ ദയനീയമായി സർനെ നോക്കി! രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങൾ റൗണ്ട്സിന് പോയപ്പോൾ നേഴ്സിംഗ് ബേയിൽ നിന്ന് നേഴ്സ് കാണാതെ ഞാൻ രണ്ടാമത്തെ പേഷ്യന്റിന്റ ചാർട്ട് എടുത്തു നോക്കി. POD - 1 ഒരു കുഴപ്പവുമില്ലാത്ത പ്രഷ്യന്റിന് ഹെപാറ്റിക്ക് സർജറി ?
പക്ഷേ എന്തിന്?
പിന്നീടാണതിന്റെ ഉള്ളു കള്ളികൾ മനസ്സിലായത്!
അവയവദാനമെന്ന മഹാദാനത്തിൻറ പേരിൽ നടക്കുന്ന അവയവക്കച്ചവടം!
കാണരുത് ! കേൾക്കരുത്! മിണ്ടരുത് ! എന്ന ഹോസ്പിറ്റൽ മാനേജ്മെന്റിന്റ ഉഗ്രശാസനം! പണിയെടുക്കാൻ മാത്രം ശ്രദ്ധയൂന്നുന്ന ഒരു പറ്റം ജീവനക്കാർ!
ലിവിംങ്ങ് ഡോണറിൽ നിന്ന് എടുക്കുന്ന അവയവത്തിന് നിശ്ചിത തുകയും സൗജന്യ ചികിത്സയും വാഗ്ദാനം നൽകി ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഇത്തരത്തിലുള്ള മാനേജ്മെന്റിന്റ നോട്ടം സർജറിയ്ക്കായി റസിപിയന്റ് ചിലവാക്കേണ്ടി വരുന്ന ഭീമമായ തുകയാണ് ഏകദേശം അരക്കോടിയോളം രൂപ!..
ഹോസ്പിറ്റൽ റെക്കോർഡുകളിൽ ഡോണർ സ്വമനസ്സാലെ മഹാ മനസ്കതയോടെ തികച്ചും സൗജന്യമായി മഹാദാനം നടത്തുന്നു...
അങ്ങനെ അവർ കണ്ണ് കെട്ടുന്നു....
മനുഷ്യന്റ പണത്തോടുള്ള ആർത്തിയേയും ജീവിക്കാനുള്ള ആഗ്രഹത്തെയും മുതലാക്കി ചിലരൊക്കെ തടിച്ച് കൊഴുക്കുന്നു. അത്ര തന്നെ!....
* Disclimer!
മേൽ പറയുന്ന കാര്യങ്ങൾ യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ? സ്ഥലങ്ങളുമായോ യാതൊരു ബന്ധവും ഇല്ല ! അഥവാ സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്!
Sumi Aslam pt
©2017
Bạn đang đọc truyện trên: Truyen247.Pro