നായരുടെ അച്ചി!
ഹോസ്പിറ്റൽ ലൈഫിൽ നമ്മളെ ചിന്തിപ്പിക്കുന്ന ഒരു പാട് ഓർമ്മകളുണ്ട്..... അത് പോലെ തന്നെ വല്ലാതെ ചിന്തിപ്പിച്ച ഒരു സംഭവമാണിത്!
************************************
അന്ന് പതിവുപോലെ ഞാൻ ഓടിക്കിതച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോൾ പ്രയർ കഴിഞ്ഞിരുന്നു.
അപ്പോഴേയ്ക്കും രാവിലെ സ്ഥിരം എത്താറുള്ള ചില പേഷ്യന്റ്സ് ഒക്കെ എത്തിയിട്ടുണ്ട്. അന്നാദ്യം വന്ന ഐ.പി
ഒരു Mrs .Nair (പേര് സാങ്കൽപികം) ട്രാക്ഷൻ ഇട്ട് തിരിച്ചെത്തിയ ഞാൻ കണ്ടത് കൂട്ടത്തോടെ മാറി നിന്ന് എന്തൊക്കെയോ അടക്കം പറഞ്ഞ് ചിരിക്കുന്ന എന്റെ കൂട്ട്കാരെയാണ്!
" അല്ല എന്താ സംഭവം എന്നോട് കൂടെ പറ ഞാനും കൂടെ കേൾക്കട്ടെ!" ഞാൻ മെല്ലെ ചെന്ന് ചോദിച്ചു.
"ഇത്താത്ത അയാളോട് ചെന്ന് ചോദിച്ചേ? എന്താ പറ്റിയ തെന്ന്?"
എന്തോ കുഴപ്പമുണ്ടല്ലോ?.....അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്ന ഗുലുമാൽ! ആ പാട്ട് ബാക്ക് ഗ്രൗണ്ട് കേൾക്കുന്നുണ്ടോ?.....
"അതെന്താ? അയാൾ വല്ല ഹിന്ദിക്കാരനാണോ?" ഞാൻ അവരോട് ചോദിച്ചു.
" ചെന്ന് ചോദിച്ചിട്ട് വരൂ..." അവർ ചിരിച്ചു കൊണ്ട് ഉന്തിതള്ളി എന്നെ വിട്ടു.
ഞാൻ മെല്ലെ പേഷ്യന്റിന്റ അടുത്തുചെന്നു. അവർ ട്രാക്ഷനിൽ കിടക്കുകയാണ്! സംസാരിക്കാൻ കഴിയില്ല! ഞാൻ ചാർട്ട് എടുത്തു നോക്കി..
Mrs. Nair
Age: 47
Address...
Diagnosis... Cervical lysthesis + cervical radiculopathy...
..........????
അവരുടെ അടുത്ത് ഒരു 27 വയസ്സ് പ്രായം തോന്നുന്ന ഒരു പയ്യൻ ഉണ്ട്! ആദ്യം ഞാൻ കരുതിയത് അവരുടെ മകനാണെന്നാണ്!....
ഞാൻ പതിയെ ഹിസ്റ്ററി എടുക്കാൻ തുടങ്ങി!
" ആക്ചലി ഇതെന്താ സംഭവിച്ചത്? എവിടെയെങ്കിലും വീണതാണോ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
" അത്.... ഞങ്ങൾ ഇന്നലെ കിടന്നപ്പോ പിടലി എടറിയാതാന്ന് തോന്നുന്നു... "
അയാൾ പറഞ്ഞതിൽ അസ്വാഭാവികമായി എനിക്കൊന്നും തോന്നിയില്ല! ഞാൻ ഫ്രണ്ട്സിനരികിലേയ്ക്ക് ചെന്നു!
"എന്താ പറഞ്ഞത്?" അവർ ചോദിച്ചു!
" കിടന്നപ്പോ ഇടറിയതാത്രേ! " ഞാൻ പറഞ്ഞതും അവർ പൊട്ടി ചിരിച്ചു.
"എന്തിനാ ചിരിക്കണെ?" എനിക്ക് ക്ലിക്ക് ആയില്ല!
"അങ്ങനെ തന്നെയാണോ പറഞ്ഞത്?" അവർ ചിരിച്ചു കൊണ്ടെടുത്തു ചോദിച്ചു.
ഞാൻ സ്ലോ മോഷനിൽ റിവൈന്റ് ചെയ്തു!
" അത്.... ഞങ്ങൾ ഇന്നലെ കിടന്നപ്പോ പിടലി എടറിയാതാന്ന് തോന്നുന്നു... " അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു ചളിപ്പുണ്ടായിരുന്നോ?
" അപ്പോ അതവരുടെ മകൻ അല്ലേ? ഹസ് ആണോ?...." എന്റെ അന്തം വിട്ടുള്ള ചോദ്യം കേട്ട് അവർ ചിരി അടക്കാൻ പാട് പെട്ടു...
ഞാൻ ആ കപ്പിൾസിനെ സൂക്ഷിച്ചു നോക്കി! ട്രാക്ഷനിൽ കിടക്കുന്ന അവരുടെ കൈ പിടിച്ചമർത്തി പ്രണയാർദ്രമായി അവരെ നോക്കി അയാൾ ധൈര്യം കൊടുക്കുന്നു!
പടച്ചോനെ! ഈ തൈ കിളവിയുടെ കെട്ടിയോനാണോ അത്?.... ഓ പതിനേഴ് കാരൻ അറുപത്തേഴുകാരിയെ കെട്ടണ കാലമാ! ഇതൊന്നും ഒരു പുത്തരിയേ അല്ല! പിന്നാ...! പോട്ടെ പുല്ല്! നമ്മൾ എന്തിന് മറ്റുള്ളവരുടെ കാര്യം ചിന്തിക്കുന്നു.... ഞാനാക്കാര്യം വിട്ടു.
ട്രാക്ഷൻ നീണ്ട അലാമോടെ ജോലി കഴിഞ്ഞു! ഇനി ഇവരെ അങ്ങ് എഴുന്നേപ്പിച്ചു വിട്ടോളൂ എന്നോർമ്മിപ്പിച്ചു.
ഞാനവരെ ട്രാക്ഷനിൽ നിന്ന് മോചിപ്പിച്ചതും വളരെ കരുതലോടെ അവരുടെ യുവാവായ കെട്ടിയോൻ വന്ന് ട്രാക്ഷൻ ടേബിളിൽ നിന്ന് വീൽ ചെയറിലേയ്ക്ക് അവരെ എഴുന്നേൽപ്പിച്ചിരുത്തി!.. അപ്പോഴെയ്ക്കും ഒരു അങ്കിൾ ഒരു സർവയ്ക്കൽ കോളറുമായി വന്നു.
അതെന്റ കൈയ്യിലേക്ക് തന്നു.
" അയാൾക്കത് കറക്ടാണോ എന്ന് നോക്കൂ മാഡം" അയാൾ എന്നോട് പറഞ്ഞു!
ഇനി ഇതാരാണാവോ? വല്ല ബ്രദറോ മറ്റോ?.... എന്ന് ചിന്തിച്ച് ഞാനതവർക്ക് ഇട്ടു നോക്കി! ഉപയോഗിക്കേണ്ട വിധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒക്കെ വളരെ വിശദമായി പറഞ്ഞു കൊടുത്തു!
"തനിക്കിത് ഇട്ടിട്ട് ബുദ്ധിമുട്ടു വല്ലതും തോന്നുന്നുണ്ടോ?" ഔപചാരികതയോടെ അയാൾ ചോദിച്ചു.
"ഇല്ല ! കുഴപ്പമില്ല!" മുഖത്ത് നോക്കാതെയുള്ള അവരുടെ മറുപടി..
ഞങ്ങൾക്കിടയിലേക്ക് മാഡം കടന്നു വന്നു.
"ഓകെ മിസ്റ്റർ നായർ! ഷീ വിൽബി ഓൾ റൈറ്റ് സൂൺ!" അവർ അയാളോട് പറയുന്നത് കേട്ടു. ഞാനവർക്കിടയിൽ നിന്ന് രക്ഷപെട്ടു.
എന്റെ പതിവ് പേഷ്യന്റപ്പോൾ എക്സസൈസ് ഹാളിനകത്തയ്ക്ക്
കടന്നുവന്നു. അവർ പോകുന്നതു കണ്ടപ്പോൾ അവരെ ചൂഴ്ന്നൊന്നു നോക്കി....
"ഓരോന്റെയൊക്കെ യോഗം നോക്കണേ! " ഒരു പുച്ഛ ചിരിയോടെ അവർ പറഞ്ഞു....
??? ആ പറച്ചിലിലെന്തോ ഒരു സ്പെല്ലിംങ്ങ് മിസ്റ്റേക്ക് ഉണ്ടോ??
ഞാൻ അയാളെ നോക്കി ഞെറ്റി ചുളിച്ചു...
''ഒരു സൈഡിൽ ഹസ് 'ബെൻറും !' മറ്റെ സൈഡിൽ സെറ്റ് up ഉം! യവളുമ്മാരെയൊക്കെ സമ്മതിക്കണം!"
???? oh! GoD ! I am a tube light!
Recapppp!!!!!!
ഷോക്കടിച്ചു പോയി! ചുമ്മാതല്ല അവള് മാര് അടക്കിപ്പിടിച്ച് ചിരിച്ചത്! തൈക്കിളവി ആള് കൊള്ളാലോ!
അവസാനം അവരുടെ അയൽവാസിയായ എന്റെ പേഷ്യന്റ് ആ കുടുംമ്പത്തിന്റ കദന കഥ ചോദിക്കാതെ എന്നോടിങ്ങോട്ട് പറഞ്ഞു തുടങ്ങി!
"മിസ്റ്റർ നായർ US ല് നല്ലൊരു കംപനിയിൽ ഹൈപൊസിഷനിൽ ആയിരുന്നു.... നാട്ടിൽ വർഷത്തിൽ പത്ത് ദിവസം പേരിന് വന്ന് പോകുന്ന ഒരു NRI.... അയാള് ഞങ്ങടെ ഹൈറേഞ്ചില് എസ്റ്റേറ്റും കുറേ വസ്തുവകകളും വാങ്ങിക്കൂട്ടി! അത് നോക്കാൻ ഭാര്യയേയും ഒരേയൊരു മകളേയും നാട്ടിലേയ്ക്കയച്ചു! എസ്റ്റേറ്റ് നോക്കാൻ വന്ന അച്ചായൻമാർക്കെല്ലാം കണ്ണ് നെയ് കുമ്പളങ്ങാപോലത്തെ നായരിച്ചിന്റയും... എസ്റ്റേറ്റില് അറ്റാദായം പൂക്കണ ബാങ്ക് ബാലൻസിന്റേം മേലായി! ആദ്യമാദ്യം എസ്റ്റേറ്റ് ഹൗസില് താമസിക്കുന്നവര് നായരുടെ മണിമാളികയിലായി താമസം! പെങ്കൊച്ചൊന്നുള്ളതിനെ ഊട്ടിയിലെ ബോഡിംങ്ങിലാക്കി! അമ്മയുടെ വേലിചാട്ടം കാരണം മോള് നാട്ടിലേയ്ക്ക് വരാറേയില്ല! ഉള്ള സ്വത്ത് മുഴുവൻ ആയ കാലത്ത് അച്ചീട പേരിൽ വാങ്ങിയിട്ടത് കൊണ്ട് നായർക്ക് കുടഞ്ഞിട്ട് പോകാനും വയ്യ!.. പ്രതികരിച്ചാൽ ചവിട്ടി പുറത്താക്കിയാലോ?" അവർ പറഞ്ഞ് നിർത്തി!....
ഹോസ്പിറ്റലിനുള്ളിൽ ജീവച്ഛവമായ ഭാര്യയെ കാലാകാലങ്ങളോളം പ്രതീക്ഷയോടെ പരിചരിക്കുന്ന ഭർത്താക്കൻമാരെ കണ്ട് പരിജയച്ച എനിക്ക് ഭാര്യയുടെ വേലിചാട്ടം നിശബ്ദമായി സഹിക്കുന്ന വിവരവും വിദ്യാഭ്യാസവും ലോകവിവരവും ഉള്ള അയാളെ കണ്ടത് തീർത്തും മറ്റൊരനുഭമായിരുന്നു.....
മറ്റൊന്ന് പണവും സ്വാതന്ത്രവും അമിതമായപ്പോൾ ഭർത്താവിനെയും മകളെയും മറന്ന് സ്ത്രീ എന്ന പദവിയ്ക്ക് അവളുടെ പവിത്രതയ്ക്ക് കളങ്കമായി ജീവിക്കുന്ന അവരും....
പരസ്പര വൈരുദ്ധ്യങ്ങളുടെ വലിയൊരു ലോകം!
എന്താല്ലേ?......
************************************Disclaimer: ടി വ്യക്തിയുടെ പേര് സാങ്കൽപികമാണ്!
Bạn đang đọc truyện trên: Truyen247.Pro