Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

Love is end less

അനശ്വരപ്രണയം!

A Short Story by Mrs.Sumi Aslam...

"നിന്നെപ്പോലെ കഥ പറയാൻ ഒന്നും എനിക്കറിയില്ല. കഥയല്ല. ഇത് എന്റ ജീവിതമാണ്. ഞാൻ കെവിൻ ജോൺ ആലപ്പുഴയിൽ അറിയപ്പെടുന്ന വ്യവസായി ജോൺ കരീച്ചിറയുടെ മൂത്ത മകൻ. ഇനി എന്റ മമ്മ അന്ന അനിയത്തി ഇസബെല്ല. എന്റ കൊച്ചു കുടുമ്പം.

എന്റ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ഞങ്ങളുടെ നെക്സ്റ്റ് സ്ട്രീറ്റിൽ താമസം. അവന്റ പപ്പ വിൻസൻറ് മമ്മ ഏയ്ഞ്ചൽ പെങ്ങൾ അഡ്രിന എലിസമ്പത്ത്. അവരുടെ റീന, അലക്സ് ന് അവന്റ പെങ്ങൾ എന്നാൽ ജീവനാണ്. ഇൻസ്റ്റൂട്ടിൽ നിന്ന് വീട്ടിലേയ്ക്ക് പോവുമ്പോ അവൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങിക്കൊണ്ട് പോവും. ഞങ്ങളുടെ ഹോട്ടലിൽ ഡിന്നറിന് വിളിച്ചാൽ ചില ദിവസം അവൻ പറയും

"ഡിന്നറ് റീനയുടെ കൂടെയാ... ചെന്നില്ല എങ്കിൽ പിന്നെ അത് മതി. അവള് പട്ടിണി കിടക്കും"

അതാണ് അവർ തമ്മിൽ ഉള്ള ബന്ധം. അവൻ പെങ്ങളെ സനേഹിക്കുന്ന കണ്ടാണ് ഞാൻ എന്റ പെങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊച്ച് കൊച്ച് വിശേഷങ്ങളും പരിഭവങ്ങളും കേൾക്കാൻ സമയം കണ്ടെത്തിയത്. അവൾക്ക് വേണ്ടി സമ്മാനങ്ങൾ വാങ്ങാൻ തുടങ്ങിയത്. പക്ഷേ ഞാൻ റീനയെ കണ്ടിട്ടില്ല MBA student ആയിരുന്ന എന്റ അനിയത്തി അന്ന് 8th ലാണ്. ഒരിക്കൽ ഇൻസ്റ്റ്യൂട്ടിൽ ഇരിക്കുബോൾ അവന്റ സിസ്റ്റർ വീണ് തല പൊട്ടി ഒരു പാട് രക്തം പോയി O-ve ബ്ലഡ് വേണം വേഗം വാ എന്ന് അലക്സിന്റ കോൾ വന്നു. അന്ന് IMA യുടെ ബ്ലഡ് ബാങ്കിൽ അവൾക്ക് വേണ്ടി ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പോയപ്പോൾ എന്താ പറ്റിയതെന്ന് ഞാൻ ചോദിച്ചു. കളിച്ചപ്പോൾ വീണതാണെന്നാണവൻ പറഞ്ഞത്.. അവന്റ പെങ്ങളോട് ഉള്ള കെയറിംഗ് കണ്ടപ്പോ ഞാൻ കരുതിയത് കൊച്ചു കുട്ടിയാണ് എന്നാണ്.അങ്ങനെ ഒരു ദിവസം അലക്സിന്റ കൂടെ Brilliance ന്റ ഫ്രണ്ടിൽ അനീറ്റയെ പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് ഫോൺ കോൾ അലക്സിന്.

" അലക്സ് നീ എവിടെയാ.... "

" ഇവിടെ ബ്രില്യൻസിൽ ഉണ്ട്"

" നീ റീന യെ പുറത്ത് കൊണ്ട് പോകാമെന്ന്. പ്രോമിസ് ചെയ്തില്ലേ?"

"മമ്മാ I am really sorry, I am busy now..."

"but Reena!"

"problem?"

"Yes!"

അവൻ ഫോൺ കട്ട് ചെയ്തിട്ട് പറഞ്ഞു."ഞാൻ വീട്ടിലേയ്ക്ക് പോവാ "

"അപ്പോ അനീറ്റ "

"പോയി പണി നോക്കാൻ പറ, അവൾടെ ഒടുക്കത്തെ ഒരു കോച്ചിംഗ് കുറെ നേരമായി കാത്ത് നിക്കുന്നു."

" വീട്ടിൽ എന്താ?"

" Nothing, outing പറഞ്ഞിരുന്നു, ഇപ്പോ ചെന്നില്ല എങ്കിൽ ശരിയാവില്ല. "

"ഏയ് ഞാനും വരുന്നു"

" എങ്കിൽ വാ... live Fighting കാണാം "

"നിന്റ പെങ്ങള് അത്ര ദേഷ്യക്കാരി ആണോ"

അവൻ ചിരിച്ചു. വീട്ടിൽ ചെന്നപ്പോൾ ഒരു മൊട്ട് സൂചി താഴെ വീണാൽ കേൾക്കുന്ന നിശബ്ദത .എവിടെ എന്ന് അലക്സ് കൈ കൊണ്ട് ചോദിച്ചു. റൂമിലേയ്ക്ക് മമ്മ വിരൽ ചൂണ്ടി. അലക്സ് വാതിൽ തുറന്നതും ടെഡി ബെയർ ഒരണ്ണം പാഞ്ഞ് വന്ന് തലയിൽ കൊണ്ടു.

"ഇഡിയറ്റ്. ഇതെവിടെയോ വായിനോക്കാൻ പോയിട്ട് മറന്നതാ മമ്മാ... ഒരു എക്സ്ക്യൂസും എന്നോട് പറയണ്ട.... "

" റീന..... റീന.. ... Don't Shout.... we have a gust... "

"നിന്റ ഏതെലും തല്ലിപ്പൊളി ഫ്രണ്ട്സ് ആയിരിക്കും"

ഇതൊക്കെ കേട്ട് അന്തം വിട്ടിരിക്കുകയാ ഞാൻ. അവന്റ മമ്മ പറഞ്ഞു

" ഇതൊക്കെ ഇവിടെ പതിവാ കാര്യമാക്കണ്ട. എന്താ പേര്? "

" കെവിൻ"

"ജോൺ സാറിന്റ മകൻ അല്ലേ?....അലക്സ് പറയാറുണ്ട്. "

ഞാൻ ചിരിച്ചു. അവർ ഒരു ഗ്ലാസ് ജൂസ് കൊണ്ട് തന്നു.

" you cheater... I hate U.....,,,"

"OK അപ്പോ cancel"

"get lost!"

" പോടീ "

അവൻ എന്റ അടുത്തുവന്നിരുന്നു. പുറകേ വന്നു ഏറ്..... കൊണ്ടത് എനിക്കിട്ട് .ഓറഞ്ച് ജ്യൂസ് എന്റ ട്രസ്സിൽ. ഞാൻ ഞെട്ടിപ്പോയി.അലക്സ് ചിരിയോട് ചിരി. എറിഞ്ഞ ആളെ ഞാൻ തിരിഞ്ഞു നോക്കി. അവളെ കണ്ട നിമിഷം. എന്തോ ഒരു കൊള്ളിയാൻ മിന്നിയ പോലെ. എന്തോ ഒരു വിമ്മിഷ്ട്ടം. ഹാർട്ട് നിന്നു പോയ പോലെ. അവളുടെ രൂക്ഷമായ നോട്ടം. എന്റ ചങ്കിലാണ് കൊണ്ടത്.

"അലക്സ് "

ഞാൻ മെല്ലെ വിളിച്ചു.

" റീന "....

അലക്സ് വിളിച്ചു. അവൾ പതിയെ നടന്ന് വന്ന് അവന്റ അരികിൽ നിന്നു.

'' i am sorry ".

ഞാൻ പുഞ്ചിരിച്ചു.

" ടാ ഇതാ എന്റ sis ''

അവൾ നേരെ അകത്തേയ്ക്ക് പോയി.

" ഔട്ടിംഗ് കുളമായതിന്റ യാ കുറച്ച് കഴിയണം. "

" its ok എനിക്ക് ഈ ഡ്രസ് മാറണം''
"വാ.... "

ഞാൻ അവന്റ റൂമിൽ പോയി ഡ്രസ്സ് മാറി. അവിടെ അവന്റയും റീനയുടെയും ഫോട്ടോ ഫ്രയിം ചെയ്തു വെച്ചിട്ടുണ്ട്. ഞാൻ കയ്യിൽ എടുത്തു. വിടർന്ന കണ്ണുകൾ.ഉതിർന്ന് കിടക്കുന്ന ചെമ്പൻ മുടി. നല്ല ഗോതമ്പിന്റ നിറം. അലക്സ് കാണാതെ ഞാൻ ആ പിക്ക് മൊബൈലിൽ എടുത്തു. പോവാൻ ഇറങ്ങും മുൻപ് എന്റ കണ്ണുകൾ അവൾക്കായി തിരഞ്ഞു. കണ്ടില്ല. വീട്ടിൽ വന്ന് എനിക്കെന്തന്നില്ലാത്ത സന്തോഷം. ബെല്ലയെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചു ഞാൻ.

"അഛായാ വിട്.... മമ്മീ.... മമ്മീ.... എന്നെ. ഞെക്കി കൊല്ലുന്നേ.... " അവള് ബഹളം വെച്ചു.

"ടാ.... അവളെ വിട്. വന്ന് കേറീല അതിനു മുൻപേ തുടങ്ങി."

ഞാൻ റൂമിൽ കയറി ഗിത്താർ എടുത്ത് അതിൽ ചുമ്മാ വിരലോടിച്ച് പഴയ പാട്ട് മൂളി കിടന്നു.. എന്തോ അന്നത്തെ ദിവസം പുലരാത്തപോലെ തോന്നി എനിക്ക്. രാത്രി ഏറെയായിട്ടും ഗിത്താറിന്റ ശബ്ദം കേട്ട് ബെല്ല റൂമിലേയ്ക്ക്ക് വന്നു.

" കൊച്ചേട്ടാ... ഇത് എന്തോ പറ്റി? നട്ടപ്പാതിരായ്ക്ക്കാന്നോ ഗാനമേള?"

ഞാൻ ചിരിച്ചു.

" വട്ടായോ?"

"ഉം... "

" എന്നതാ വട്ട്ന്ന് ഞാൻ പറയട്ടെ. "

" പറ"

"ആരാ ആ ആള് "

" അങ്ങനെ ഒന്നും ഇല്ല"

"ഉം... നടപ്പാതിരയ്ക്ക് ഗിത്താറ് കറങ്ങുന്ന ഫാൻ നോക്കി ചിരി... ഒന്നും ഇല്ല എങ്കിൽ. സൈക്യാടിസ്റ്റ് നെ കാണണ്ട സമയം ആയി. കൊച്ചേട്ടാ സിനിമ ഒന്നും കാണാറില്ലേ?"

"പോയി കിടന്നുറങ്ങടീ... അവള് വന്നിരിക്കാ നടപ്പാതിരയ്ക്ക് വിശേഷം
തെരക്കാൻ "

"ഉം.. താൻ വല്യ ജാഢ കാട്ടണ്ട. ആ ഗിത്താറ് എടുത്ത് വെച്ചിട്ട് ഉറങ്ങാൻ നോക്ക് "

"നീ പോടീ "

ആരോടും പറയാതെ ഒരു മാസം ഞാൻ കൊണ്ട് നടന്നു. ലിയയെ പറ്റി അലക്സ് ഒന്നും പറയാറില്ല. വീട്ടിൽ ചെന്നാൽ അവൾ എന്നെ ഒന്നു നോക്കുക പോലും ഇല്ല. വല്ലാത്തൊരു വീർപ്പ് മുട്ടൽ. എന്താ ചെയ്യുക. അങ്ങനെ ഒരു ദിവസം ഞാൻ അലക്സിനെ വിളിച്ചു.

"ടാ... നീ എവിടാ ..."

"നിന്റ ഷോപ്പിൽ....."

"ഏത് ഷോപ്പിൽ "

"മൊബൈൽ ഷോറൂമിൽ ഉണ്ട് ഇരുമ്പ് പാലത്തിന്റഅടുത്ത് ."

"വെയ്റ്റ്......ഞാൻ വരുന്നു. എനിക്ക്... നിന്നോട് ഒരു കാര്യം പറയാനുണ്ട് ."

"ടാ ഞാൻ റീനയെക്കൂട്ടിയാ വന്നത്.... അവൾക്ക് ഒരു മൊമ്പൈൽ വാങ്ങണം."

"അതൊക്കെ നടക്കട്ടെ.... ഞാൻ വന്നിട്ട് പോയാൽ മതി."

പെട്ടന്ന് തന്നെ ഞാൻ ഷോപ്പിൽ എത്തി വരുന്ന വഴി ഒരു ഗിഫ്റ്റ് വാങ്ങി. അപ്പോഴാണ് അനീറ്റയെ കണ്ടത്.

" Hai kevin കണ്ടിട്ട് കുറേ ആയല്ലോ?"

" ഓ! അലക്സ് Brilliance ന് മുന്നിലുള്ള നിൽപ് നിർത്തി അതാ കാണാത്തേ. തനിക്ക് വല്യ ജാഢയായിരുന്ന ല്ലോ?"

" കെവിൻ...... എനിക്ക് അലക്സിനെ കാണണം. സംസാരിക്കണം. "

"ഉം....‌ അവനിവിടെ ഉണ്ട്. ഞാൻ വിളിക്കാം"

അവന് ഫോൺ ചെയ്തോണ്ട് നിന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്.
" അനീറ്റ നീ ബീച്ച് റസ്റ്റോന്റിൽ വെയ്റ്റ് ചെയ്യ്.... ഞങ്ങൾ എത്തിയേക്കാം "

" ശരി"

ഞാൻ ചെല്ലുമ്പോ അവിടെ അവർ മൊബൈൽ ഒക്കെ വാങ്ങി ബിൽ കൊടുത്തു ഇറങ്ങാൻ നിൽക്കുകയാണ്.

"ഹായ്! നീ എന്താ ലേറ്റ് ആയത്."

ഞാൻ റീനയുടെ മുഖത്ത് നോക്കി.

"ഹായ്., How are you"
അവൾ ചോദിച്ചു.

"Fine... എങ്ങനെയുണ്ടായിരുന്നു പർച്ചേസിംഗ്?"

" Nice ..."
അവൾ ഫോൺ പാക്ക് എടുത്ത് എന്നെ കാണിച്ചു.

" സിം എടുത്തോ നീ... ഞാൻ അവനോട് ചോദിച്ചു.

"എടുക്കണം. നാളെയാവട്ടെ "

"ടാ കഴിഞ്ഞ ദിവസം ഞാൻ എടുത്ത സിം ആക്ടീവ് ആയി റീന അത് യൂസ് ചെയ്യട്ടെ "
"അതൊന്നും വേണ്ട.. അവൾക്കിപ്പോ സിം കിട്ടിയിട്ട് അത്യാവശ്യം ഒന്നും ഇല്ല."
അലക്സ് പറഞ്ഞു.

"ടാ ഞാൻ ഈ നമ്പർ ആർക്കും കൊടുത്തിട്ടില്ല. നിന്റ പെങ്ങൾ ടെററിസ്റ്റ് ഒന്നും അല്ലല്ലോ?" ഞാൻ എന്റ സിം ഊരി അവളുടെ മൊബൈലിൽ ഇട്ടു.

" ഇനിയെന്താ പരിപാടി?"
ഞാൻ രണ്ട് പേരോടും കൂടി ചോദിച്ചു.

" ഒന്നു ബീച്ചിൽ പോണം. " അലക്സ് പറഞ്ഞു.

" ബീച്ച് റസ്റ്റോറന്റിൽ അലക്സിനെ ഒരാള് വെയ്റ്റ് ചെയ്യുന്നുണ്ട്."

"ആര്?" അലക്സ് അന്തം വിട്ട് എന്നെ നോക്കി.

" അനീറ്റ "

" what???"

" who is She? " റീന എന്നെ നോക്കി ചോദിച്ചു.

" his lover... "

" what ???"
ശരിക്കും സർപ്രൈസ് ആയത് റീനയ്ക്കാണ്.

"Alex! " എന്താണ് ഇതൊക്കെ എന്ന മട്ടിൽ അലക്സിനെ നോക്കി.

"ടോ.. താൻ കരുതും പോലെ ഒന്നും ഇല്ല. അവന് ഇഷ്ടമാണ്. അത് അവൾക്കറിയാം. അവൾക്കിങ്ങോട്ടും. പക്ഷേ പരസ്പരം പറഞ്ഞിട്ടില്ല. ഇന്ന് അവൾക്ക് ഇവനെ കാണണം എന്ന് പറഞ്ഞു. ഞാൻ റസ്റ്റൊന്റൽ വെയ്റ്റ് ചെയ്യാനും. അത്രയും ഉള്ളൂ"

"റീന ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു. സോറി ഡാ .... പറയാൻ ഒരു ചമ്മൽ ! "

ഇതാക്കെ കേട്ട് അവളുടെ കണ്ണുകൾ വിടർന്നു വന്നു. പിന്നെ ഒരു കുസൃതി ചിരി തെളിഞ്ഞു.

" Alex ! all the best.. അപ്പോ ഞാനും കൂടെ വരും. I want to be meet your girl"

"Agree " ഞാനും അലക്നും ഒന്നിച്ചാണ് പറഞ്ഞത്‌.

" Alex നീ അവളെ first time തനിച്ച് കാണുവല്ലേ നീ അവിടെയിരുന്ന് വെട്ടിവിയർക്കുന്നത് എനിക്ക് ഒന്ന് കാണണം"

"എന്റ പെങ്ങളേ നീയാണ് പെങ്ങള്!"

അവന് അവൾക്ക് കൂപ്പ് കൈ കൊടുത്തു.
ഞങ്ങൾ റസ്‌റ്റോറൻറിൽ എത്തിയപ്പോ അനീറ്റ അവിടെ അവനെ വെയ്റ്റ് ചെയ്തിരിക്കുന്നുണ്ടായിരുന്നു.
ആരാ? എന്ന മട്ടിൽ റീന എന്നെ നോക്കി...
ഞാൻ കാണിച്ചുകൊടുത്തു. റീന അലക്സിന്റ ചെവിയിൽ പറഞ്ഞു.

"അലക്സ് ! കൊട് കൈ! നല്ല cute കുട്ടി! ഞാൻ ഡബിൾ ഓക്കെ, ചെല്ല് ചെല്ല് !"

അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന പോലെ തോന്നി എനിക്ക്.
അലക്സ് നടക്കാൻ തുടങ്ങിയപ്പോ റീന വീണ്ടും വിളിച്ചു.

"അലക്സ്! ഇങ്ങനെയാണോ പ്രപ്പോസ് ചെയ്യാൻ പോണേ? വെയ്റ്റ് "

അവൾ അവളുടെ വലത് കൈയിലെ മോതിര വിരലിൽ കിടന്ന റിംഗ് ഊരിയെടുത്തു. അവന്റ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു.

"ചെല്ല്! God bless u"

അവൻ സന്തോഷത്തോടെ അത് വാങ്ങി അനീറ്റ യുടെ അടുത്തേയ്ക്ക് പോയി.
ഞങ്ങൾ കുറച്ചകലെയുള്ള സീറ്റിൽ അവരെ കാണാൻ കഴിയുന്ന അകലത്തിൽ ഞങ്ങൾ ഇരുന്നു. ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. ഇല്ല എന്നെ ശ്രദ്ധിക്കുന്നതേ ഇല്ല! എനിക്കെന്തോ ഒരീർഷ്യ തോന്നി. ഞാൻ മുഖത്ത് നിന്ന് കണ്ണെടുത്തു.

"കെവിൻ "

അപ്രതീക്ഷിതമായിരുന്നു ആ വിളി! എനിക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി.

"നല്ല രസമുണ്ടല്ലേ അലക്സിന്റ ചമ്മല് കാണാൻ !"

ഞാൻ ചിരിച്ചു. അവള് തുടർന്നു.

" വീട്ടിൽ, നാട്ടിൽ, കോളേജിൽ എത്ര പുലിയാന്ന് പറഞ്ഞാലും. സ്നേഹിക്കുന്ന പെണ്ണിന് മുന്നിൽ ചെന്നാൽ ആള് പൂച്ചയാ കണ്ടോ...?"

അവള് അലക്സിനെ നോക്കി കളിയാക്കി പറഞ്ഞു.

"ഓ എല്ലാവരും അങ്ങനെ അല്ല. ഞാൻ എന്തായാലും അല്ല. പരുങ്ങാതെ ചമ്മാതെ കാര്യം പറയും. കാണണോ?" അവൾ എന്റ കണ്ണിലേയ്ക്ക് നോക്കി.

" ലിയ.... I love U will you marry me ! "

അവളുടെ കണ്ണുകൾ വിടർന്നു.. അവിശ്വസനീയതയോടെ എന്നെ നോക്കി അവൾക്കെതിർക്കാൻ കഴിയും മുൻപേ എന്റ ചെറുവിരലിൽ ഉണ്ടായിരുന്ന മോതിരം എടുത്ത് ഞാൻ അവളുടെ വിരലിൽ അണിയിച്ചു..

" ഈ ലൈഫിൽ എനിക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് നീയായിരിക്കും ലിയ.... love u... എന്റ ജീവനെക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു. ആഗ്രഹിക്കുന്നു .... "

അവൾ അവളുടെ കൈ പെട്ടന്ന് വലിച്ചു. എന്നിട്ട് ചുറ്റും നോക്കി. അലക്സും അനീറ്റയും ബീച്ചിലേയ്ക്ക് നടക്കുകയാണ്‌. അവൾ അവരുടെ പിന്നാലെ നടന്നു. ഞാനും. എന്തായിരിക്കും. ആ മൗനത്തിനർത്ഥം?...... തീർച്ചയായും അവൾ എന്നെ സ്നേഹിക്കുന്നുണ്ട്.... അവളുടെ നിഴലു ചേർന്ന് ഞാൻ നടന്നു.... അസ്തമയ സൂര്യൻ ഞങ്ങൾക്ക് മേലെ പൊൻ നിറം തൂവി.
അവൾ എന്നെ തിരിഞ്ഞു നോക്കുന്നില്ല. പക്ഷേ അവളുടെ മനസ്സ് എന്റ കാലൊച്ചയ്ക്കായി കാതോർക്കുന്ന പോലെ തോന്നി.

"നീ എൻ മോഹച്ചിമിഴിൽ സ്നേഹ പൊൻമുത്തായ് അണയില്ലേ?....

എൻ മോഹക്കടലിൽ സ്നേഹത്തിരയായ് നീ അണയില്ലേ?....

പറയാതൊരു മൗനം അതിൽ പിടയുന്നെൻ ഹൃദയം നീയെന്തേ എൻ ജീവനായ്......

മുള്ളുള്ളൊരു നോട്ടം
അതിലറിയാത്തൊരു ഭാവം....

നീ സുഖമുള്ള നോവായിതാ........
നീ .. ലിയ... ലിയ.... ലിയ....
നീയെൻ ... ലിയ.... ലിയ..... ലിയ...."

പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ വിരിഞ്ഞ വരികളാണിത്..

നേരം ഇരുട്ടി തുടങ്ങി.. അലക്സും അനീറ്റയും പോവാൻ തുടങ്ങുകയാണ്. അവർ ഞങ്ങൾക്കരികിലേയ്ക്ക് വന്നു. അനീറ്റയും റീനയും തമ്മിൽ പരിജയപ്പെട്ടു. അവര് എന്തൊക്കെയോ ഒക്കെ സംസാരിക്കുന്നു.

" കെവിൻ ഞാൻ ഇയാളെ ഓട്ടോ കേറ്റിയിട്ട് വരാം " അലക്സ് പറഞ്ഞു.

"നിനക്ക് ബൈക്ക് ഉള്ളപ്പോ എന്തിനാ ഓട്ടോ?"

" റീന."

"നിന്റ പെങ്ങൾ എൻറ കൂടെ വരും "

"ഏയ് അതൊന്നും ശരിയാവില്ല "

"നിനക്കെന്നെ അത്രയ്ക്ക് വിശ്വാസമാണോ?"

"അതല്ല അവൾക്ക് അതിഷ്ടപ്പെടില്ല."

" ഇത്രേം നേരം അവൾ എന്നെ അഡ്ജസ്റ്റ് ചെയ്തില്ലേ കുറച്ച് സമയം കൂടെ അവള് അഡ്ജസ്റ്റ് ചെയ്തോളും."

"വേണോ?"

"നീ അവളോട് പറ "

അപ്രതീക്ഷിതമായാണ് അനീറ്റ അലക്സി നോട് ചോദിച്ചത്.
"Alex ഇനിയും ലേറ്റ് ആയാൽ ആന്റി വഴക്കു പറയും . എന്നെ ഒന്നു ട്രോപ്പ് ചെയ്യോ ?"

" ഞാൻ റീനയുമായിട്ടാ വന്നത്...."
അലക്സ് റീനയെ നോക്കി.

"റീനയെ ഞാൻ കൊണ്ട് വരാം,.. നീ വിട്ടോ... "
ഞാനും അലക്സും പ്രതീക്ഷയോടെ റീനയെ നോക്കി.

റീന രൂക്ഷമായി എന്നെയും നോക്കി...
" its ok ഞാൻ ഒരോട്ടോ വിളിച്ച് പൊയ്ക്കോളാം"
അനീറ്റ അൽപം വിഷമത്തോടെ പറഞ്ഞു.

" അലക്സ് അവളെ ട്രോപ്പ് ചെയ്തോളൂ. "

" കെവിൻ നിന്റ ട്രൈവിംഗ് ശരിയല്ല. എന്റ പെങ്ങളെ നിന്നെ ഏൽപിക്കാ സേഫ് ആയി എത്തിക്കണം. No over speed , no over take "

"agree" ഞാൻ സമ്മതിച്ചു
സന്തോഷം കൊണ്ട് എന്റ ഹൃദയം പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്.
സുന്ദരമായ ഒരു സായാഹ്നം....

ഞാൻ മോഹിച്ച പെണ്ണ് എന്റ ബൈക്കിന്റ പുറകിൽ .....

പതുക്കെ ഒരു താളത്തിൽ ട്രൈവ് ചെയ്ത് അലക്സിന്റ പിന്നാലെ വെച്ച് പിടിച്ചു.

ഇടയ്ക്കിടയ്ക്ക് ബൈക്കിന്റ സെഡ് മിററിൽ അവളെ നോക്കി...

എന്റ മനസ്സിൽ വീണ്ടും പാട്ടിന്റ വരികൾ വിരിഞ്ഞു....

"ഈ വഴിയരികിൽ പടരും കുളിരലയിൽ .. നാം ഇരു ശലഭങ്ങളായ് ...

ഈ കടലലയിൽ ചിതറും നുര മണികൾ ... പുണരുന്ന കരയായി ഞാൻ...

ഇരു നിഴലുകൾ ഒന്നാകും
ജനിമൃതിയുടെ താളത്തിൽ
പിരിയാതെൻ കൂടെ സഖി......

ഇനിയും മറുജന്മത്തിൽ
അരികിൽ തുണയായി നീ......
വരികില്ലേ എന്നും സഖി....

ഹേയ്... നീ ലിയ ... ലിയ.... ലിയ
നീ.... എൻ ലിയ... ലിയ.... ലിയ...."

15 മിനിട്ട് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ ആ സ്വപ്നത്തിന് ...

" Kevin plz stop hear..."

അലക്സ് അനീറ്റയെ ട്രോപ്പ് ചെയ്തു ഞങ്ങളുടെ പിന്നിൽ ഡ്രൈവ് ചെയ്തു വരുന്നുണ്ട്.

ഞാൻ സൈഡ് ഒതുക്കി വണ്ടി നിർത്തി.
റീന വണ്ടിയിൽ നിന്നിറങ്ങി അലക്സിനൊപ്പം കയറി.

" നീ വാ വീട്ടിൽ കയറിയിട്ട് പോവാം " അലക്സ് ക്ഷണിച്ചു.

ഞാൻ അവളുടെ മുഖത്ത് നോക്കി. അവൾ കൂടെ വിളിക്കുകയായിരുന്നെങ്കിൽ....
അവൾ വിളിച്ചില്ല.

"വീട്ടിൽ ചെല്ലട്ടെ നാളെ കൊച്ചിക്ക് പോവണ്ടല്ലേ? നീ രാവിലെ അങ്ങോട്ട് പോര്. നമുക്ക് കാറിൽ പോവാം..."

"ok ഡാ bye നാളെക്കാണാം "

അന്നെന്തോ എനിക്ക് ഉറങ്ങാൻ തോന്നിയില്ല. വിളിച്ചാലോ.. വേണ്ട ... എന്തായിരിക്കും മൗനത്തിന്റ അർത്ഥം... ഇഷ്ടമല്ലെങ്കിൽ ആ റിംഗ് അണിയിക്കാൻ സമ്മതിച്ചതെന്തിനാ?..... ഞാൻ നഗറ്റീവ് സൈഡ് ഒക്കെ മറന്ന് പോസിറ്റീവ് മാത്രം ചിന്തിച്ചു. എപ്പോഴൊക്കെയോ ഞാൻ ഉറങ്ങി... രാവിലെ അലക്ന് ആണ് എന്നെ ഉണർത്തിയത്...

" ആ ! അലക്സ് ഗുഡ് മോർണിഗ് "

"ഗുഡ് മോർണിംഗ് "

" ഞാൻ ഇപ്പോ റഡിയാവാം... വെയ്റ്റ് "

"ഉം" അവൻ വളരെ ഗൗരവത്തിലാണ്...

ഇവനിത് എന്ത് പറ്റി? ഇനി ലിയ ഇവനോടെന്തെങ്കിലും പറഞ്ഞ് കാണുമോ?
അതാണോ അവൻ ഇങ്ങനെ വളരെ സീരിയസ് ആയി ഇരിക്കുന്നത്...

ഞാൻ റഡിയായി വരുന്ന വരെ അവൻ അവിടെ ഇരുന്നു. എന്റ മമ്മി വന്ന് ഞങ്ങളെ രണ്ട് പേരെയും ബ്രേക്ക് ഫാസ്റ്റ്ന് വിളിച്ചു. അലക്സ് അത് സ്നേഹപൂർവ്വം നിരസിച്ചു. കഴിക്കാതെ പോയാൽ മമ്മിയ്‌ക്ക് വിഷമമാവും അത് കൊണ്ട് ഞാൻ കഴിച്ചെന്ന് വരുത്തി പുറത്തേയ്ക്കിറക്കിറങ്ങി.
കാർ ഡ്രൈവ് ചെയ്യുമ്പോഴും ഞാൻ ഇടയ്‌ക്കിടെ അലക്സിനെ നോക്കുകയാണ്. ഇങ്ങനെ സെലന്റ് ആയിരിക്കുന്ന ആളല്ല അലക്സ്. അവസാനം ഞാൻ തന്നെ സംസാരിച്ച്‌ തുടങ്ങി.

"അലക്സ് നേരേ ഇൻസ്റ്റൂട്ടിലേയ്ക്കല്ലേ?"

"ഉം ...."

"ടാ.. മതി എയറ് പിടിച്ചിരുന്നത്. എന്നാ കാര്യം പറ. നിന്റ ഈ ഇരിപ്പ് കണ്ട് എനിക്കെന്തോ ശ്വാസം മുട്ടുന്നു."

" കെവിൻ നീ യിന്നലെ റീനയെ പ്രപ്പോസ് ചെയ്തോ?"

"എനിക്ക് തോന്നി അതാവും കാര്യം എന്ന്. ഞാൻ നിന്നോട് ഇത് പറയാനിരിക്കയായിരുന്നു. പക്ഷേ ആദ്യം ലിയടെ മനസ്സ് കൂടെ അറിയണം എന്ന് തോന്നി." ഞാൻ ഒന്ന് ചിരിച്ചു.

"അതൊന്നും ശരിയാവില്ല കെവിൻ... "

"അതെന്താ നിന്റ പെങ്ങളെ കെട്ടാൻ എനിക്ക് യോഗ്യത പോരെന്നുണ്ടോ?"

"അതൊന്നും അല്ല.... I am sure നിന്റ ഡാഡി ഇത് സമ്മതിക്കില്ല."

"നീ കരുതും പോലെ എന്റ ഡാഡി അത്ര ഹാർഡ് ഒന്നുമല്ല.. എന്റ സന്തോഷം ആണ് എന്റ ഡാഡിക്ക് വലുത് .''

" കെവിൻ നിനക്ക് ഇഷ്ടപ്പെട്ട latest handset ഓ laptopഓ carഓ വാങ്ങിത്തരുന്ന പോലെ യോ ഇഷ്ടപ്പെട്ട cours ന് ചേർക്കുന്ന പോലെ യോ അല്ല ഇത്. ഇത് നിന്റ ലൈഫ് ആണ്... നിന്റ ഡാഡി നിനക്ക് തരുന്നതെല്ലാം ബെസ്റ്റ് ആയിരിക്കും. നിന്റ സന്തോഷം ആണ് അദ്ദേഹത്തിന്റയും സന്തോഷം. റീനയെ പറ്റി എല്ലാം അറിഞ്ഞു കൊണ്ട് അദ്ദേഹം ഒരിക്കലും ഇത് സമ്മതിക്കില്ല."

"റീനയെ പറ്റി എല്ലാം അറിഞ്ഞു കൊണ്ട് എന്ന് പറയുമ്പോ?" എനിക്ക് വല്ലാത്ത വെപ്രാളം തോന്നി.

"കെവിൻ നീ അറിയാത്ത ചിലതുണ്ട്... Reena is a cardiac patient. Dialated cardio Mayopathy കൂടാതെ ജൻന്മനാ ഹാർട്ടിന്റ ചില വാൽവുകൾക്ക് തകരാറുമായാണ് അവൾ ജനിച്ചത്... പത്ത് പന്ത്രണ്ട് വയസ്സ് വരെ ഹോസ്പിറ്റലിൽ കയറി ഇറങ്ങി പലപ്പോഴും ജീവൻ കൈവിട്ട് പോയി എന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അവസാനം ജീവൻ പിടിച്ചു നിർത്താൻ prosthetic valve ഘടിപ്പിച്ചു. ഇപ്പോ ആ വാൽവുകളിൽ ചിലയിടത്ത് രക്തം കട്ടയായി തുടങ്ങി. ഓരോ ദിവസവും അവൾ ഉറങ്ങി ഉണരുന്ന വരെ ചങ്കില് തീയാ ഞങ്ങടെ.... മരുന്നുകളും ചെക്കപ്പുകളുടെയും കരുത്തിലാ ഇപ്പാഴത്തെ ജീവിതം... ഇനി ഒരു സർജറി.... അതും പരീക്ഷണമാണ്! ഹാർട്ട് ട്രാൻസ്പ്ലാന്റേഷനാണ് മറ്റൊരു വഴി.....ഇതൊക്കെ അറിഞ്ഞ് നിന്റ ഡാഡി സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?.... "

ഞാൻ കാർ നിർത്തി പുറത്തേയ്ക്കിറങ്ങി.
എന്തോ കണ്ണുകൾ നിറയുന്നുണ്ടോ?....

അലക്സ് വന്ന് എന്റ തോളത്ത് തൊട്ടു....

" എല്ലാം മറക്കണം കെവിൻ... ഈ പ്രപ്പോസൽ മുന്നോട്ട് പോവാതിരിക്കുന്നതാണ് നല്ലത്. റീനയെ സംബന്ധിച്ച്‌ ഒരു വിവാഹം നടക്കുമെങ്കിൽ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ്. ഒരു ഫാമിലി മുന്നോട്ട് വരണം... അവൾക്ക് ആ സപ്പോർട്ട് കൂടെ കിട്ടിയേ പറ്റൂ... "

എനിക്ക് എന്ത് പറയണം എന്ന് അറിയില്ല...

" ഒരു പാട് ആഗ്രഹം കൊടുത്തിട്ട്... അവസാനം ഇത് നടക്കാതെ വന്നാ എന്റ പെങ്ങള് കരയണ കാണാൻ എനിക്ക് വയ്യ...." അലക്സ് സംസാരം നിർത്തി...
എത്ര സമയം ഞാൻ അവിടെ നിന്നു എന്ന് അറിയില്ല...

" കെവിൻ നമുക്ക് ട്രിപ്പ് കാൻസൽ ചെയ്യാം... ഇൻസ്റ്റൂട്ടിൽ നമുക്ക് രണ്ട് ദിവസം കഴിഞ്ഞ് പോവാം... നീ ഒന്ന് റിലാക്സ് ആവ് ഞാൻ ഡ്രൈവ് ചെയ്യാം.... "

അലക്സ് കാർ ഡ്രൈവ് ചെയ്ത് തിരിച്ച് ആലപ്പുഴയിൽ എത്തി അതേ ബീച്ച് റസ്റ്റാറൻറ്... അതേ ബീച്ച്... ഇത്കൊണ്ട് അവൻ എന്താ ഉദ്ദേശിച്ചത്. തുടങ്ങിയിടത്ത് തന്നെ എല്ലാം അവസാനിപ്പിക്കണം എന്നോ?

ഇന്ന് കടൽ ശാന്തമല്ല എന്റ മനസ്സ് പോലെ....

മനസ്സിൽ ഇന്നലെ ഉണ്ടാ യതെല്ലാം തിരയടിച്ചു വന്നു...

ഇല്ല മറക്കാൻ വയ്യ ....

ഡാഡിയോട് ഇതേപറ്റി സംസാരിക്കാൻ തിരുമാനിച്ചു...

"വാ... പോവാം..." ഞാൻ അലക്സിനെ വിളിച്ചു.

ഞാനാണ് ഡ്രൈവ് ചെയ്യുന്നത്.

"അലക്സ് എനിക്ക് ലിയ യെ കാണണം "

"എന്തിന്?... അതൊന്നും വേണ്ട... "

"വേണം... ഞാനിപ്പോ സംസാരിച്ചു എന്ന് വെച്ച് എന്താ?
അവളോട് സംസാരിച്ചില്ല എങ്കിൽ എനിക്ക്‌ ഇന്ന് സമാധാനം കിട്ടില്ല..."

" കെവിൻ...???"

ഞാൻ നേരേ അലക്സിന്റ വീട്ടിലേയ്ക്ക് ആണ് പോയത്.

കോളിംഗ് ബെൽ അടിച്ചപ്പോൾ മമ്മ വാതിൽ തുറന്നു.

"Good evening mom "

" കെവിൻ വാ കയറിഇരിക്ക്"

" റീന എവിടെ?" അലക്സ് ചോദിച്ചു..

"മോളില് എന്തോ വരയ്ക്കുവാ..."

"ഞങ്ങൾ ഒന്ന് നോക്കിയിട്ട് വരാം..... "

അലക്സ് മുകളിലേയ്ക്ക് കയറി...
ബാൽകെണിയിൽ കാൻവാസിൽ കാര്യമായിട്ടെന്തോ വരപ്പിലാണ് കക്ഷി
ഞാൻ നിശബ്ദമായി പിന്നിൽ നിന്നു. അലക്സി നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ചിത്രം അതിമനോഹരമായിരുന്നു.... സന്ധ്യാ വർണ്ണങ്ങൾ വാരിച്ചൂടിയ ആകാശം നിഴലിക്കുന്ന കടൽ അസ്തമയ സൂര്യൻ കടലിൽ താഴാൻ തയ്യാറായി നിൽക്കുന്നു. കടൽ തീരത്ത് രണ്ട് പേർ കാറ്റിൽ മുടിയിഴകൾ പാറിപ്പറന്ന് ഒരു പെൺ കുട്ടി... അവളുടെ പിന്നിൽ കുറച്ചകലെ മറ്റൊരാൾ.... പക്ഷേ അവരുടെ നിഴലുകൾ ഒന്നായി കൈ ചേർത്ത് പിടിച്ചിരിക്കുന്നു.

ഞാനണിയിച്ച മോതിരം ഇപ്പോഴും അവളുടെ കൈയിൽ ഉണ്ട്....
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി എന്റ മനസ്സു പാടി....

"ഇരുനിഴലുകളൊന്നാവും ജനിമൃതി യുടെ താളത്തിൽ പിരിയാതെൻ കൂടെ സഖി....

ഇനിയും ഈ ജൻമത്തിൽ അരികിൽ തുണയായി നീ വരികില്ലേ എന്നും സഖീ...
ഹെയ് ലിയ... ലിയ... ലിയ.... നീ എൻ ലിയ... ലിയ... ലിയ.... "

അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ആഗ്രഹിക്കുന്നുണ്ട്.... എനിക്ക് അത്രയും അറിഞ്ഞാൽ മതി.....

പെട്ടന്ന് അലക്സിന്റ മൊബൈൽ റിംഗ് ചെയ്തു...

ലിയ തിരിഞ്ഞു നോക്കി....

ബാൽകണിയുടെ കോണിൽ ഒതുങ്ങി നിന്ന എന്നെ അവൾ കണ്ടില്ല..

''ഇതെപ്പോ വന്നു... ഫോൺ എടുക്കൂ റിംഗ് ചെയ്യുന്നുണ്ടല്ലോ?" അവൾ പറഞ്ഞു..

" അത് അനീറ്റയാ.... "

"പോയി സംസാരിച്ചിട്ട് വാടോ... "

" ഇപ്പോ വരാം..."

അലക്സ് പോയപ്പോ ഞാൻ അവളെ വിളിച്ചു.

"ലിയ.... "

അവൾ തിരിഞ്ഞു നോക്കി....

" കെവിൻ...??" എന്നെ അവൾ അവിടെ പ്രതീക്ഷിച്ചു കാണില്ല...

" ഇന്നലെ ഒന്നും പറയാതെ പോയി .... പക്ഷേ ഇന്ന് എനിക്ക് മറുപടി കിട്ടി... ഈ കാൻവാസിൽ അറിയാം... നിന്റ മനസ്സ്.... എനിക്ക് അത് അറിഞ്ഞാൽ മതി."

അവൾ ശോക സാന്ദ്രമായി ഒന്ന് ചിരിച്ചു..

" എനിക്ക് തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു പക്ഷേ അത് വലിയ കള്ളമായിപ്പോവും. എനിക്ക് ഇഷ്ടമാണ്... പക്ഷേ ഞാൻ നിന്നെ ആഗ്രഹിക്കുന്നില്ല... ഇതൊന്നും നടക്കാൻ പോകുന്നില്ലാന്ന് എനിക്ക് നന്നായിട്ടറിയാം... ഇന്നോ നാളെയോ എന്ന് ദിവസങ്ങൾ എണ്ണി ജീവിക്കുന്ന ഞാൻ എന്തിന് നിന്റ കണ്ണീരാവണം?"

" നടക്കും എനിക്ക് വാക്ക് ഒന്നേ ഉള്ളു നീ ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും എന്റ ഭാര്യയായിട്ടാവും"

ആദ്യമായി അവൾ എന്റ കണ്ണുകളിലേയ്ക്ക് നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നു... ഞങ്ങൾ തമ്മിലുള്ള അകലം പെട്ടന്നില്ലാതായി.... ഒരു ശ്വാസത്തിന്റ ദൂരത്തിൽ ഞങ്ങൾ രണ്ടും ...

പെട്ടന്നാണ് അലക്സ് വിളിച്ചത്.

''റീന.......???"

റീന പെട്ടന്ന് കാൻവാസിലേയ്ക്ക് തിരിഞ്ഞു... ഞാൻ അലക്സിനു നേരെയും....

മമ്മ കോഫി കൊണ്ടുവന്നു.

"എന്നാ എല്ലാത്തിന്റേം മുഖത്ത് ഒരു കള്ള ലക്ഷണം."

" nothing "

"നീ എന്നാ വരച്ചെ?".

റീനയെ നീക്കി നിർത്തി അവര് ചിത്രം നോക്കി.

"ഇത് നിയാ... ആ പിന്നിൽ നിക്കണതാരാ?" അവര് ചോദിച്ചു...

" അങ്ങനെ ഒരാള് എന്നെങ്കിലും വരും ഇല്ലേ മമ്മ .... "

അവര് അലക്സിനെ നോക്കി പറഞ്ഞു.

" അവള് പറയണ കേക്കണുണ്ടോ നീ അവളെ കെട്ടിക്കാറായിന്ന്."

അന്ന് കുറേ നേരം ഞങ്ങൾ നാല് പേരും സംസാരിച്ചിരുന്നു. അവസാനം വീട്ടീന്ന് കോള് വന്നപ്പോഴാണ് ഞങ്ങൾ പിരിഞ്ഞത്. വീട്ടിൽ ചെന്ന് അന്ന് ഡാഡി വരുന്നവരെ ഉറങ്ങാതെ ഇരുന്നു. കുടകിൽ ഉള്ള എസ്റ്റേറ്റീന്ന് അന്ന് ഡാഡി വന്നപ്പോ രാത്രി പതിനൊന്നര.....
ഇപ്പോ പറയണോ വേണ്ടയോ എന്ന് ആലോചിച്ച് ഞാൻ ഡാഡിക്കും മമ്മിക്കും അരികിൽ വന്നിരുന്നു.

"ഡാഡി യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു."

"എറണാകുളം വരെ നല്ലതായിരുന്നു എറണാകുളത്തെത്തിയപ്പോ ബ്ലോക്കിൽ കിടന്ന് കിടന്ന് ഒരു വഴിക്കായി കുണ്ടന്നൂര് കഴിഞ്ഞാ സമാധാനം ആയത്... എന്താ നീ ഉറങ്ങണില്ലേ?.. "

ഡാഡി ചോദിച്ചു.

" ഞാൻ.... ഡാഡിയോട് ഒരു കാര്യം പറയാൻ... "

"എന്താടാ..... പറ കേൾക്കട്ടെ.... "

"ഡാഡി.... അത് ... പിന്നെ.... "

"നിനക്കും പിടിച്ചോ പ്രേമപ്പനി... "

" അതാണ് ഡാഡി... കറക്ട് ആയി പറഞ്ഞല്ലോ ?"

"നീ ഇവിടെ നട്ടപ്പാതിരായ്ക്ക് ഗിത്താറ് വായിച്ചു തുടങ്ങിയപ്പോഴെ എനിക്ക് തോന്നി.... എന്താ പറയാത്തെ എന്ന് ആലോചിക്കു വായിരുന്നു.... "

" പപ്പ അത് പപ്പയ്ക്ക് അറിയാവുന്ന കുട്ടിയാ... നമ്മുടെ അലക്സിന്റ പെങ്ങള്..."

"ഏയ്ഞ്ചൽസ് റസിഡൻസിലെ വിൻസെന്റിന്റ മോള് ആന്നോ?"

"അതെ "

"നീ ഇത് അവളോട് പറഞ്ഞോ?..... "

" പറഞ്ഞു. "

" അവള് എന്നതാ പറഞ്ഞേ?"

" വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു "

" അതാണ് തറവാട്ടിൽ പിറന്ന പെൺകുട്ട്യോള് നീ കാണിച്ച വിവരക്കേട് അവള് തിരുത്തീലോ ..."

ഞാൻ മൊബൈലിൽ അവളെ പപ്പയ്ക്ക് കാണിച്ചു കൊടുത്തു.
" തരക്കേടില്ല അല്യോ ടീ...."

മമ്മിയോട് അഭിപ്രായം ചോദിച്ചു...
" നല്ല കുട്ടിയാ ടാ എനിക്ക് ഇഷ്ടായി...."

മമ്മി ഡബിൾ ഓക്കെ രക്ഷപെട്ടു....

"കൊച്ച് എന്നാ പഠിക്കണേ? "

"BA " ഞാൻ പറഞ്ഞു.

" ഇനിയിപ്പോ ഞങ്ങൾ എന്നതാ ചെയ്യണ്ടേ?... " മമ്മി ചോദിച്ചു.

" എന്ന താടി ഈ ചോദിക്കണെ പോയി പെണ്ണ് ചോദിക്കണം.. "
ചിരിച്ചോണ്ട് ഡാഡി പറഞ്ഞു.

രണ്ടാളും നല്ല സന്തോഷത്തോടെ യിരിക്കയാണ്. കൂടുതൽ പറഞ്ഞ് മൊത്തത്തിൽ കളയാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല...

പിറ്റേന്ന് രാവിലെ ഞാൻ അലക്സിനെ വിളിച്ചു കാര്യം പറഞ്ഞു.

"ഗ്ലാഡ് ന്യൂസ് ആണല്ലോ?." അലക്സ് ചോദിച്ചു.

"നീ എല്ലാം പറഞ്ഞല്ലോ അല്ലേ?"

"ഉം "

"ശരി എങ്കിൽ വൈകിട്ട് കാണാം..
റസിഡൻസി ഓഡിറ്റോറിയത്തിൽ ഇൻറീരിയർ നടക്കുവാണ്... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. "

"ok bye "

വൈകിട്ട് ഞങ്ങൾ ലിയ യുടെ വീട്ടിൽ പോയി...
സിംപിൾ ഓഫ് വൈറ്റ് ചുരിദാറിൽ അവൾ അന്ന് സുന്ദരിയായിരുന്നു. ബെല്ലയ്ക്ക് ലിയ യെ വളരെ ഇഷ്ടമായി...

"എന്താ ചേച്ചിടെ പേര് "

" അഡ്രീന എലിസബത്ത് "

" ഇതൊരു വല്ലാത്തൊരു പേരാണല്ലോ?"
പപ്പ ചോദിച്ചു... എല്ലാരും ചിരിച്ചു...

" ഞാൻ കുറേക്കാലം. U. S ലായിരുന്നു എന്റ ബോസിന്റ പേരാണ് ഇത്. ഒരു പെൺ കുട്ടി ഉണ്ടായപ്പോൾ ഈ പേരാണ് മനസ്സിലേക്ക് ഓടി വന്നത്.. ഒരു പുതുമ ഉള്ളത് കൊണ്ട് ഇവൾക്കും ഇഷ്ടമായി... ഞങ്ങൾ ഇവളെ റീന എന്നാണ് വിളിക്കണെ... എന്റ മമ്മി ഏലിയ എന്നും വിളിക്കും." റീനയുടെ പപ്പ പറഞ്ഞു.

"ഇതിപ്പം രണ്ടും നമുക്ക് വേണ്ടാ ബെല്ല പറയട്ടെ... " മമ്മി പറഞ്ഞു.
ബെല്ല എന്റ മുഖത്ത് നോക്കി...

"ലിയ " എന്ന് റീന അവളുടെ ചെവിയിൽ പറഞ്ഞു.

"നമുക്ക് ലിയ എന്ന് വിളിക്കാം മമ്മി..."

"ലിയ.... നൈസ് നെയിം " ഡാഡിക്കും അത് ഇഷ്ടമായി....
ഭാഗ്യം പേരിടൽ കഴിഞ്ഞു....

" അപ്പോ വിൻസെന്റ്? എങ്ങനെ യാ ബാക്കി കാര്യങ്ങൾ... ? "

" കെവിൻ എല്ലാം പറഞ്ഞ് കാണും എന്ന് കരുതുന്നു... മോളുടെ സർജറി ഫിക്സ് ചെയ്തിരിക്കണത് രണ്ട് മാസം കഴിഞ്ഞാണ് "

"സർജറിയോ? ആർക്ക്? എന്തിന്?"
ലിയ നേരെ റൂമിലേക്ക് പോയി.....

ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് അലക്സിനും അവന്റ പപ്പയ്ക്കും മനസ്സിലായി...

അവർ എല്ലാ കാര്യങ്ങളും എന്റ ഡാഡിയോട് പറഞ്ഞു. ലിയയുടെ ക്ലിനിക്കൽ റക്കോഡ്‌സ് വരെ... എല്ലാം കേട്ട് കഴിഞ്ഞപ്പോ ഡാഡി പറഞ്ഞു.

" sorry Mr.Vincent.
ഞങ്ങൾക്ക് ഒന്നു കൂടെ ആലോചിക്കണം."

ഞാൻ ലിയയുടെ അടുത്ത് ചെന്നു.
"ലിയ നീ വിഷമിക്കേണ്ട. ഇതെല്ലാം നേരെയാവും"

"സാരമില്ല കെവിൻ ഇതൊക്കെ ഇങ്ങനെ ഒക്കെ തന്നെ വരുമെന്ന് എനിക്ക് തോന്നിയിരുന്നു. കെവിൻ ഇത് ഇവിടം കൊണ്ട് തീർന്നാലും ഇത് ഞാൻ തിരികെത്തരില്ല. മരണം വരെ ഞാൻ ഇത് സൂക്ഷിക്കും." ഞാൻ അന്നിട്ട മോതിരം ചൂണ്ടി അവള് പറഞ്ഞു.

അവള് ഓടി മുറിയിലേയ്ക്ക് പോയി മനസ്സ് തകർന്ന് ഞാൻ എൻറ വീട്ടിലേയ്ക്കു പോകാൻ ഇറങ്ങി.

" കെവിൻ "

പിന്നിൽ നിന്ന് അലക്സ് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി.

"നിനക്ക് ഇതെല്ലാം ഒഴിവാക്കാമായിരുന്നു. അന്ന് നിന്നെ വിലക്കിയതല്ലേ ഞാൻ . ഇത്രയ്ക്ക് വേണ്ടായിരുന്നു. ഞാനും എൻറ കുടുംബവും നിന്നോട് ഒരു ദ്രോഹവും ചെയ്തില്ലല്ലോ?"

മറുപടി പറയാൻ നിറകണ്ണുകളല്ലാതെ വാക്കുകൾ ഇല്ലായിരുന്നു എനിക്ക്. സംഭവിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു....

ഞാൻ കാറിൽ കയറിയിരുന്നു. പൊട്ടിക്കരയുന്ന ലിയയുടെ മുഖം എന്റ മനസ്സിലേയ്ക്ക് വന്നു. ഡാഡി യെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. ഞാൻ മനസ്സിലുറച്ചു.
വീടെത്തിയപ്പോൾ ഡാഡി വണ്ടിയിൽ നിന്ന് ഇറങ്ങി റൂമിലേയ്ക്ക് പോയി...
മമ്മിയും മുഖം തരുന്നില്ല. വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല...
ഞാൻ ബൈക്ക് എടുത്ത് നേരെ ബീച്ചിലേയ്ക്ക് പോയി.....
രാത്രി ഏറെയായിട്ടും എനിക്ക് വീട്ടിലേയ്ക്ക് പോവാൻ തോന്നിയില്ല... അത്ര സമയമായിട്ടും എന്നെ കാണാതായപ്പോ മമ്മി ഡാഡിയോട് വെപ്രാളത്തോടെ പറഞ്ഞു.

"മനസ്സു വിഷമിച്ചിട്ടാ ചെറുക്കൻ പോയത്... ഇത് വരെ മടങ്ങി വന്നില്ല ഒന്നു ചെന്ന് അന്വേഷിക്ക് "

" വിഷമം മാറുമ്പോ കേറി വന്നോളും. കരണം നോക്കി രണ്ട് പൊട്ടിക്കുവാ ചെയ്യണ്ടേ... നമ്മള് രണ്ട് കൂട്ടരുടെയും വിശ്വാസമാണ് ഒരു നിമിഷം കൊണ്ട് അവൻ തകർത്തത്. അവര് നേരും നെറിയും ഉള്ളവരായത് കൊണ്ട് നമ്മൾ ഇതറിഞ്ഞു. അല്ലെങ്കിൽ എല്ലാം മറച്ച് വെച്ച് കാര്യങ്ങൾ മിന്നുകെട്ട് വരെ എത്തില്ലാരുന്നോ?
ഞാൻ ആകെ താളം തെറ്റി നിക്കാ മിണ്ടാതെ പൊയ്ക്കോ എന്റ മുന്നീന്ന്.. "
ഡാഡിക്ക് കലി കയറി.

ഡാഡിയുടെ ദേഷ്യം കണ്ടപ്പോൾ മമ്മി അലക്സിനെ വിളിച്ചു...

"മോനെ അലക്സ് "

"എന്താ മമ്മി."

"അവിടുന്ന് വന്നിട്ട് ഇറങ്ങിപ്പോയതാ കെവിൻ ഇവിടുന്ന്... ഇതു വരെ തിരിച്ച് വന്നില്ല... ഫോൺ വിളിച്ചിട്ട് എടുക്കണില്ല മോൻ ഒന്ന് അന്വേഷിക്കുമോ ? "

"ഞാൻ ദേ പോകുകയാ മമ്മീ.. അവനെ കാണുമ്പോ ഞാൻ വിളിക്കാം"

അലക്സ് ഒരു പാട് തവണ വിളിച്ചു ഞാൻ എടുത്തില്ല... അവസാനം അവൻ ലിയയെ കൊണ്ട് വിളിപ്പിച്ചു... ലിയയുടെ കോൾ കണ്ടപ്പോ ആദ്യം ഒന്നും എടുത്തില്ല. അവസാനം ഞാൻ എടുത്തു....

"ഹലോ കെവിൻ നീ എവിടെയാണ്... എന്താ ഇത്രസമയം വിളിച്ചിട്ടും ഫോൺ എടുക്കാടെത്ത ... കെവിൻ .... ഹലോ.... ഹലോ.... "

അവൾ ഫോൺ കട്ട് ചെയ്തു... കടലിരമ്പം ഫോണിലൂടെ കേട്ടിട്ടാവണം ഞാൻ ബീച്ചിലുണ്ടെന്ന് അവർക്ക് മനസ്സിലായത്...
കുറച്ച് കഴിഞ്ഞപ്പോൾ അലക്സ് വന്നു...

"നട്ടപ്പാതിരയ്ക്ക് നീയെന്താ ഇവിടെ വന്നിരിക്കണേ എഴുന്നേറ്റ് വീട്ടിൽ പോകാൻ നോക്ക് " അവൻ പറഞ്ഞു .

" I am sorry alex .... അവർ സമ്മതിച്ചില്ലങ്കിലോന്ന് കരുതിയാ ഞാൻ പറയാതിരുന്നത് "

" മറച്ച് വെയ്ക്കാൻ പറ്റുന്ന കാര്യമാണോ കെവിൻ ഇത്?... അതൊക്കെ വിട് ... നീയെഴുന്നേക്ക് വാ വീട്ടിൽ പോവാം "

" അലക്സ് എന്റ ഡാഡി ഇത് സമ്മതിച്ചില്ല എങ്കിൽ നിന്റ പെങ്ങളെ നീ എനിക്ക് തരില്ലേ?.. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ട്......"

"നീ എഴുന്നേറ്റ് വന്നേ സമയം മൂന്ന് മണിയായി "

" അലക്സ്... "

" ഇതൊക്കെ രണ്ട് ദിവസം കഴിഞ്ഞ് റിലാക്സ് ആയി നമുക്കാലോചിക്കാം. നീ ഇപ്പോ വാ.... "

അവൻ എന്നെ നിർബന്ധിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.... മമ്മിയും ബെല്ലയും എന്നെ കാത്തിരിക്കുകയായിരുന്നു...
ഞാൻ നേരെ റൂമിൽ പോയി എപ്പോഴൊക്കെയോ ഉറങ്ങി. ഉണർന്നപ്പോ മമ്മിയുണ്ട് അരികിൽ...

"കെവിൻ... "

"ഉം ... "

" നിനക്ക് നല്ല വിഷമം ഉണ്ടെന്നെനിക്കറിയാം... പക്ഷേ നീ ഒന്നാലോചിച്ച് നോക്കൂ... ആ കുട്ടിയെ മിന്ന് കെട്ടിയാൽ നിനക്ക് സുഖവും സന്തോഷവും ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?.. ഇല്ല ഓരോ നിമിഷവും വേവലാതിയായിരിക്കും നിനക്ക് സന്തോഷം ഉണ്ടാവില്ല. ഞങ്ങൾക്കും .... എന്തിനാ വെറുതെ.... നീ മറക്കണം എല്ലാം...."

" ഇല്ല മമ്മി... അവളാണ് എന്റ സന്തോഷം... കെവിൻ മറ്റൊരാളെ സ്വീകരിക്കില്ല "

" നീ എന്താ കുഞ്ഞേ ഞങ്ങളുടെ വിഷമം മനസ്സിലാക്കാത്തത്.... എപ്പോ വേണമെങ്കിലും നഷ്ട്ടപ്പെടാവുന്ന നൂൽപാലം പോലെ ഒരു ജീവിതം... ഉരുകി ഉരുകി ദിവസങ്ങൾ തള്ളി നീക്കണം... "

" അങ്ങനെ ഒന്നും ഇല്ല മമ്മി... ചികിത്സ ഇല്ലാത്ത രോഗം അല്ല ഇത്. സർജറി കഴിഞ്ഞാൽ അയാൾക്ക് നോർമൽ ലൈഫിലേയ്ക്ക് മടങ്ങി വരാം"

"പക്ഷേ ആയുഷ്കാലം മുഴുവൻ മരുന്നു കഴിക്കണ്ടേ....?. ലൈഫിൽ മറ്റൊരു ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് കുഞ്ഞുങ്ങൾ ? ..."

"കാത്തിരിക്കാം മമ്മീ... എത്ര കാലം വേണമെങ്കിൽ ഒരു കുറവുമില്ലാത്ത ആളുകൾക്കും ചിലപ്പോൾ കുട്ടികൾ ഉണ്ടാവില്ല അതൊക്കെ വിധി പോലെ
വരും "

"ഡാഡിയ്ക്ക് എതിർപ്പ് ഉണ്ട്... "

"ഡാഡി സമ്മതിക്കും...
എനിക്കെന്തൊക്കെ നല്ല ഗുണങ്ങൾ ഉണ്ടോ അതെല്ലാം എനിക്ക് നൽകിയത് ഡാഡിയാണ്... ആരൊക്കെ എന്നെ മനസ്സിലാക്കിയില്ല എങ്കിലും ഡാഡി എന്നെ മനസ്സിലാക്കും... ഇല്ല എങ്കിൽ അത് വരെ ഞാൻ കാത്തിരിക്കും"

" നീ ഏഴുന്നേറ്റ് ഫ്രഷ് ആവ് എന്തെങ്കിലും കഴിക്ക്... "

" ബെല്ല എവിടെ "

" ട്യൂഷന് പോയി..."

" ഡാഡി ?"

" ഷോപ്പില് സ്റ്റോക്ക് വരുന്ന ദിവസമല്ലേ? നീ ലേറ്റായത് കൊണ്ട് ഡാഡി പോയി "

ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ഷോപ്പിലേയ്ക്ക് പോയി.. ഡാഡി അവിടെ ഉണ്ട്..
ഞാൻ നേരെ ചെന്ന് ഡാഡിയുടെ കാബിനിൽ ഇരുന്നു... സ്റ്റോക്ക് രജിസ്റ്റർ നോക്കി ക്കൊണ്ടിരിക്കുകയാണ്..
ഡാഡി തിരക്കിലാണ്. ഞാനും പെട്ടന്ന് തിരക്കിലായി.... ഷോപ്പിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാൻ ഡാഡിയുടെ കൂടെയാണ് വന്നത്.

"ഡാഡി ക്രിസ്മസ് അല്ലേ വരുന്നത്.. നമുക്ക് ഓഫർ കൊടുക്കണ്ടേ?" ഞാൻ ചോദിച്ചു.

"അത് അവിടെ നിക്കട്ടെ.. നിന്റ തീരുമാനം എന്താണ്?"

" ബിസിനസ്സായാലും ജീവിതത്തിലായാലും .. ആണിന് വാക്ക് ഒന്നേ പാടുള്ളൂ ... അത് ലാഭമായാലും നഷ്ടമായാലും പാലിച്ചേ പറ്റൂ എന്ന് എന്നെ പറഞ്ഞ് പഠിപ്പിച്ചത് ഡാഡിയാണ്... അവൾ മരിക്കുകയാണെങ്കിലും ജീവിക്കുകയാണെങ്കിലും എന്റ ഭാര്യയായിട്ടാവും എന്ന് ഞാൻ അവൾക്ക് വാക്കു കൊടുത്തു. എല്ലാം അറിഞ്ഞു കൊണ്ട്... "

" നീ നന്നായിട്ടാലോചിച്ചിട്ടാണോ?"

"അതെ. "

"എന്റ സമ്മതത്തോടെ ഇത് നടക്കില്ല"

"ഡാഡി യെ എതിർത്ത് ഞാൻ വിവാഹം ചെയ്യില്ല "

" നിനക്കെന്താ കെവിൻ ചിന്തിക്കാനുള്ള ബുദ്ധിയില്ലേ?"

"ഡാഡി അസുഖം ആരുടെയും തെറ്റല്ല... വിവാഹം കഴിഞ്ഞ് എത്രയോ പേർക്ക് കാൻസർ വരുന്നു.. അവർ ബന്ധം ഉപേക്ഷിക്കുമോ? ഇല്ലല്ലോ?.. പിന്നെ മരണം വിവാഹം കഴിഞ്ഞ് എത്രയോ പേർക്ക് സ്വന്തം ഭാര്യയെ അപ്രതീക്ഷിതമായി നഷ്ടപ്പെടുന്നു.... അതൊക്കെ ദൈവ വിധി ആണ് അത് അത് പോലെയേ വരൂ... എനിക്ക് ഉറപ്പാണ് അയാൾ തീർച്ചയായും നോർമൽ ലൈഫിലേയ്ക്ക് തിരിച്ചു വരും... Medical since ന്റ എല്ലാ സാധ്യതകളും നമുക്ക് ശ്രമിക്കാം... "

" ആദ്യം അവർ സർജറി നടത്തട്ടെ.... "

" അല്ല ഡാഡി ആദ്യം വിവാഹം നടക്കട്ടെ.... പുതിയ പ്രതീക്ഷയുമായിട്ട് വേണം അയാൾ ഓപറേഷൻ റ്റീയറ്ററിലേയ്ക്ക് പോവാൻ... "

" കെവിൻ നീ എനിക്ക് ഒരു വാക്ക് തരണം എന്തെങ്കിലും കാരണവശാൽ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മറ്റൊരാളെ സ്വീകരിക്കണം."

" അവളെ നഷ്ടപ്പെട്ടാലല്ലേ അവൾ എനിക്ക് നഷ്ടപ്പെടില്ല... "

"നിന്റ വാശി നടക്കട്ടെ നിന്റ വിധി നീ ചോദിച്ച് വാങ്ങുന്നതാണ്..."
ഡാഡി സമ്മതിച്ചു ആഘോഷമായി തന്നെ ഞങ്ങളുടെ വിവാഹം. നടന്നു...
ഞങ്ങളുടെ റിസപ്ഷന് അന്നാദ്യമായി ലിയയുടെ പാട്ട് ഞാൻ കേട്ടു...

" നീ എൻ മോഹച്ചിമിഴിൽ സ്നേഹ പൊൻമുത്തായ് അണയില്ലേ ...

എൻ മോഹക്കടലിൽ സ്നേഹത്തിരയായ് നീ അണയില്ലേ?....

പറയാതൊരു മൗനം അതിൽ പിടയുന്നിരുഹൃദയം....

നീ ഇന്നെന്തേ എൻ ജീവനായ്......

മുള്ളുള്ളൊരു നോട്ടം അതിൽ വഴിയുന്നെൻ നാണം
നീ സുഖമുള്ളൊരു നോവായിതാ...

Hay...
iam in love ...
I fell in love ...
with u....

Hay ...
I am in love...
I fell in love ...
with u...

നീ പുതുമഴയായ്...
ഞാൻ അതിൽ നനയാൻ....
മോഹിച്ച മലരായിതാ....

നിൻ പദതാളം..
കാതോർത്തൊനി യെന്നും...
പുലരുന്ന രാവാണ് ഞാൻ...

പിരിയാതിനി എന്നും
ഇനി എന്നോട് ചേരും.....
മനമറിയുന്നൊരെൻ ജീവനേ....

ഇനിയും മറുജൻമത്തിൽ
അരികിൽ തുണയായി നീ
അണയില്ലേ എൻ സ്നേഹമേ...

Hay... I am in love...
I fell in love...
with u.....

Hay.... I am in love...
I fell in love ...
with u...''

വിവാഹം കഴിഞ്ഞ് സർജറി ചെയ്തു.

രാപകൽ ഞാൻ ലിയയ്ക്ക് കൂട്ടിരുന്നു....

സർജറി സക്സസ് ആയിരുന്നു...

ഞങ്ങളുടെ നാല് മാസത്തെ ലൈഫ് സന്തോഷമായിരുന്നു.... വീട് ഒരു സ്വർഗ്ഗമായിരുന്നു....ഞാൻ ബിസിനസ്സ് ആവശ്യങ്ങൾക്കും പിന്നെ ലിയയുടെ ട്രീറ്റ്മെൻറ് സൗകര്യങ്ങളും നോക്കി കൊച്ചിക്ക് താമസം മാറി!
പക്ഷേ....

ഒരു ദിവസം എന്റ നെഞ്ചോട് ചേർന്ന് കിടന്ന ലിയ... അവളുടെ ഹൃദയത്തിന്റ താളപ്പിഴകൾ അളക്കാൻ എനിക്കെന്നും കഴിയുമായിരുന്നു. പക്ഷേ അന്ന് അവളുടെ ഹൃദയമിടിപ്പിന്റ വേഗം കുറഞ്ഞത് ഞാൻ അറിഞ്ഞില്ല! ഇടയ്ക്കെപ്പോഴോ ഞാൻ ഉറക്കമുണർന്നപ്പോൾ അവൾ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു... അന്ന് ഞങ്ങൾ ഫ്ലാറ്റിൽ തനിച്ചും....

സെക്യൂരിറ്റിയുടെ സഹായത്തോടെ ലിയയെ ഞാൻ താഴെ എത്തിച്ചു.

"കെവിൻ താൻ പേടിക്കണ്ട എനിക്ക് കുഴപ്പമൊന്നുമില്ല"

ലിയ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വണ്ടിയിറക്കി ഞാൻ ലിയയെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചു... ഫ്ലാറ്റിൽ നിന്ന് ഹൈവേയിലേക്ക് കയറവേ അമിത വേഗത്തിൽ വന്ന ലോറി ഞങ്ങളെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോയി കാറ് മൂന്ന് വട്ടം മറിഞ്ഞ് നിശ്ചലമായി.....

അവൾ കാറിനുള്ളിൽ സീറ്റ് ബെൽറ്റിട്ട് അതേപടി തകർന്ന കാറിനുള്ളിൽ ഇരിക്കുന്നു...

എന്റ അവസാന കാഴ്ചയിൽ എന്റ കൈകൾ അവൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു...

മനസ്സിനും ശരീരത്തിനും ആകെ ഒരു മരവിപ്പ് ശരീരം അനങ്ങുന്നില്ല കാലുകളിൽ നിന്ന് മുകളിലേയ്ക്ക് തണുപ്പ് മെല്ലെ പടർന്നു...

" ഇല്ല ലിയ... നിന്നെ ഞാൻ തനിച്ചയയ്ക്കില്ല... "
എന്റ മനസ്സ് പറഞ്ഞു....

മരണത്തിന്റ മാലാഖ എന്നെയും കൂട്ടിക്കൊണ്ട് പോയി! പക്ഷേ എനിക്കവളെ അവിടെ കാണാൻ കഴിഞ്ഞില്ല!

"ഇരുനിഴലുകളൊന്നാകും
ജനിമൃതിയുടെ താളങ്ങൾ
പിരിയാതെൻ കൂടെ സഖി....

ഇനിയും മറുജൻമത്തിൽ അരികിൽ തുണയായി നീ വരികില്ലേ കൂടെ സഖീ..."
...............................................................

പിന്നീട്.......

മത്തിഷ്ക മരണം സംഭവിച്ച അവന്റ ഹൃദയം അവൾക്ക് തന്നെ കൊടുത്തത് യാദൃശ്ചികമായിട്ടായിരുന്നു....

മരിച്ച അവന്റ മരിക്കാത്ത മനസ്സുമായി തുടിക്കുന്ന ഹൃദയവുമായി ലിയ ജീവിച്ചു.. നീണ്ട ആറ് വർഷം...

ഇസബെല്ലയുടെ ആദ്യത്തെ കൺമണിക്ക് കെവിന്റ ഛായയാണെന്ന് കണ്ടെത്തിയതും അവന് കെവിനെന്ന് പേരിട്ടതും ലിയയാണ്....

ആരോടും പറയാതെ ഒരു ദിവസം ലിയ ഉറങ്ങി.... ഒരിക്കലും ഉണരാത്ത ഉറക്കം...

ലിയയുടെ മരണ ശേഷം അലക്സിന് ജനിച്ച മകൾക്ക് അലക്സ് കെവിൻ തന്റ പെങ്ങളെ വിളിച്ചിരുന്നത് പോലെ ലിയ എന്ന് വിളിച്ചു......

ദൈവത്തിന്റ ചില തമാശകൾ ....

"ചില പ്രണയങ്ങൾ അങ്ങിനെയാണ് ജൻമ ജൻമാന്തരങ്ങളോളം തുടർന്ന് കൊണ്ടേയിരിക്കും...."

"ഇരുനിഴലുകളൊന്നാവും
ജനിമൃതിയുടെ താളങ്ങൾ
പിരിയാതെൻ കൂടെ സഖി....

ഇനിയും മറുജൻമത്തിൽ
അരികിൽ തുണയായി നീ
വരികില്ലേ കൂടെ സഖി...."

Love is end less...........

****************************************************************************************
a story by Sumi Aslam PT
© 2016 all rights are reserved in
[email protected] a user

Bạn đang đọc truyện trên: Truyen247.Pro