KSRTC യിൽ ഒരു മഴക്കാല അനുഭവം
K S R T C യിൽ ഒരു മഴക്കാല അനുഭവം.
************************************
A Short story by Sumi Aslam
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ..................
ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം..... എനിക്കുമുണ്ടായി ഒരു രസകരമായ മഴക്കാല അനുഭവം! K S R T C യിലെ ഒരു മഴക്കാല യാത്ര!
സംഭവം നടക്കുന്നത് 2010 ഒരു ജൂൺ മാസം.... ആശിച്ച് മോഹിച്ച് ഈ വലിയ ഭൂലോകത്തിലെ പാണാവള്ളി എന്ന വിശാലമായ പഞ്ചായത്തിൽ ഞങ്ങളും സ്വന്തമാക്കി ഒരു പിടി മണ്ണ്! അതിന്റ കരാറ് തന്നെ എഴുതുനതിന് തലേദിവസമാണ് എനിക്കീ അനുഭവം ഉണ്ടായത്...ബാങ്കിൽ നിന്ന് FD വിത്ത്ഡ്രോ ചെയ്ത് കിട്ടിയപ്പോൾ സമയം വൈകി!
ശരി! തെറ്റ് ഞങ്ങളുടെ ഭാഗത്ത് തന്നെ.. ആവശ്യം മുന്നിൽ കണ്ട് നേരത്തേ ചെയ്യേണ്ടതായിരുന്നു. പക്ഷേ ബാങ്കിൽ ഇത്രയധികം താമസം നേരിടുമെന്ന് കരുതിയതല്ല! വീട്ടിൽ നിന്നിറങ്ങിയപ്പോൾ സമയം നാല് മണി ! ആസമയത്ത് ഫോർട്ട് കൊച്ചിയിൽ നിന്ന് ചേർത്തലയ്ക്ക് നേരിട്ട് K S RT C സർവ്വീസ് ഉണ്ടെങ്കിലും പതിനഞ്ച് വർഷത്തിലേറെ ആയി ആഴ്ചയിൽ ഒരിക്കൽ ചേർത്തലയിൽ പോകുന്ന ഞങ്ങൾ ആർക്കും ആ ബസ്സിൽ കയറാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല! ചേർത്തലയിലേക്ക് പോകുന്നതിന് തോപ്പുംപടി K S R T C സ്റ്റാന്റിൽ ചെല്ലണം... അതിനായി ഞങ്ങൾ ആശ്രയിക്കുന്നത് ഇടക്കൊച്ചി, പള്ളുരുത്തി പ്രൈവറ്റ് ബസ്സുകളെയാണ്... ഇക്കൊച്ചി ബസ്സുകൾക്ക് ഒരു സ്വഭാവം ഉണ്ട് അരിച്ചരിച്ചേ പോവൂ... ഞങ്ങൾ ആറ് പേർ മൂന്ന് കുടകളിലായി ബസ് സ്റ്റോപ്പിലേയ്ക്ക്... എന്റ കയ്യിൽ കൈ കുഞ്ഞ് ഉണ്ട്... ചാറ്റൽ മഴ പെരുമഴയായി... വീണ്ടും ചാറ്റൽ മഴയായി....ഞങ്ങൾ ബസ്സിൽ കയറി ധാരാളം സീറ്റ് ഉണ്ട്... അരിച്ചരിച്ച് സ്‌റ്റോപ്പിൽ എത്തിയതും അഞ്ച് മണിക്കുള്ള ബസ് മിസ്സായി!
ആറു മണിക്ക് അരൂക്കുറ്റി കാട്ടുപുറം വഴി ചേർത്തലയ്ക്ക് ഓർഡിനറി സർവ്വീസ് ഉണ്ട് എന്നറിഞ്ഞു.... ഞങ്ങൾ കാത്ത് നിന്നു... ബസ്‌റ്റോപ്പിൽ തിരക്ക് കൂടിക്കൂടി വന്നു.... ആനവണ്ടി എത്തി... അതൊരു പഴയ ഓർഡിനറി ബസ് ആയിരുന്നു.. ഞങ്ങൾ അതിൽ തിക്കിതിരക്കി കയറി ആറ് പേർ അഞ്ച് സീറ്റുകളിൽ ഇരുന്നു.... വിൻഡോ സീറ്റ് നോക്കീട്ടാണേ! പലർക്കും ഒരേ സ്വഭാവം ഉണ്ട്! വണ്ടിച്ചൊരുക്ക്!.... അൽപസമയം കൊണ്ട് ബസ് യാത്രക്കാരാൽ തിങ്ങി നിറഞ്ഞു.
യാത്രയാരംഭിച്ചു.... അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ചിണുങ്ങിക്കൊണ്ടിരുന്ന മഴ ആർത്തലച്ചു ചെയ്തു..... വിൻഡോയ്ക്ക് ഞങ്ങൾ ഷട്ടർ ഇട്ടു! ആശ്വാസത്തോടെ നെടുവീർപ്പിട്ടു.... തലയ്ക്ക് മീതെ വെള്ളം ഇറ്റുന്നുണ്ടോ? ഞാൻ മുകളിലേയ്ക്ക് നോക്കി! അതെ ! ഇറ്റുന്നുണ്ട്.... നോക്കിയ പ്പോൾ തകരത്തിനിടയ്ക്കുള്ള ജോയിന്റിൽ നിന്ന് വീഴുന്നതാണ്... ഞാൻ ചുറ്റും നോക്കി! അല്ല ! എനിക്ക് മാത്രമാണോ അനുഭവം! അല്ല സീറ്റിൽ ഇരിക്കുന്നവരുടെയും നിൽക്കുന്നവരുടെയും ഒക്കെ അവസ്ഥ ഇത് തന്നെ... വെള്ള ഷർട്ടിട്ട ഒരു ചേട്ടന്റ ദേഹത്ത് പൊടിയും തുരുമ്പും കലർന്ന അഴുക്കു വെള്ളം ഇറ്റി വീണ് പടർന്ന് മോഡേൺ ആർട്ട് പോലെയായി... സഡൻ ബ്രേക്കുകളിൽ വെള്ളം സഞ്ചരിച്ച് കുഞ്ഞിന്റ ദേഹത്ത് വീണു. അവൻ വഴക്കുണ്ടാക്കി... യാത്രയും മഴയും പുരോഗമിക്കുന്നു... മോന്റ വഴക്കും... ഇത്രയൊക്കെയായിട്ടും തിരക്കിന് ഒരു കുറവുമില്ല! ഇടക്കൊച്ചി മുതൽ അരൂർ പള്ളിവരെ സർവീസിന്റ ഏകാധിപത്യം KSRTC ക്ക് തന്നെ ആയത് കൊണ്ട് സഹിക്കാതെ വേറെ നിവർത്തിയില്ല!
റൂട്ടിലുള്ള കേബിളിന്റ മൂടിയ കുഴികളും ജപ്പാൻ കുടിവെള്ളത്തിന്റ മൂടാത്ത കുഴികളും മെയിൻറനൻസിൽ വരുന്ന അപാകത കൊണ്ട് മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന വലിയ കുളങ്ങളും... ചിലയിടങ്ങളിൽ കുളങ്ങൾ മൂടാൻ നാട്ടുകാർ ശ്രമിച്ച മെറ്റലിന്റ കട്ടകളും ഹമ്പുകളും ചേർന്ന റോഡിലൂടെ ബസ്സുപായുമ്പോൾ പണ്ട് വീഗാലാന്റിൽ പോയപ്പോൾ കയറിയ റൈഡിന്റ അനുഭവം ഉണ്ടായി!
ഇടക്കൊച്ചി കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞു. ബസ്സിനുള്ളിൽ ചാറ്റൽ മഴ പെയ്യുന്ന മനോഹരമായ കാഴ്ച ഞാൻ അപ്പോൾ കണ്ടു.... വിൻഡോയിലൂടെയും പിന്നെ ചോർന്ന് ഒലിക്കുകയും ചെയ്യുന്ന മഴവെള്ളം ചാല് ചേർന്ന് പുഴയായി... ഫുഡ് ബോർഡിലൂടെ വെള്ളച്ചാട്ടമായി താഴേയ്ക്ക് പതിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.... കുഞ്ഞ് നല്ല കരച്ചിൽ! അതിനെ ഉമ്മായ്ക്ക് കൈ മാറി... തലയ്ക്കെന്തോ കനപ്പോ പെരുപ്പോ ഒക്കെ! ഞാൻ വിൻഡോ ഷട്ടർ പൊക്കി അങ് ചർദ്ദി തുടങ്ങി... അത് കഴിഞ്ഞാശ്വാസത്തോടെ സീറ്റിൽ ചാരിയിരുന്നു.... തണുപ്പു വയ്യാത്തൊരു ചേട്ടൻ ഒരു പെണ്ണിനെ ചാരി.. അതിൽ അരിശം മൂത്തവൾ ചേട്ടന്റ ചന്തിക്കിട്ട് സേഫ്റ്റി പിൻ പ്രയോഗമങ്ങ് നടത്തി! അരൂര് എത്തിയപ്പോൾ തിരക്ക് കുറഞ്ഞു മഴ മാറിയിട്ടില്ല... വിൻഡോ അടച്ചിട്ടാൽ വണ്ടിച്ചൊരുക്ക് താങ്ങാൻ വയ്യ തലയ്ക്ക് മുകളിൽ പൈപ്പിൽ നിന്ന് വെള്ളം ഇറ്റുന്നുമുണ്ട്!... എന്ത് ചെയ്യും! ഞാൻ കുട നിവർത്തി കൂളായി അതിനകത്തിരുന്നു.
"എന്ത് പ്രാന്താ ഈ കാണിക്കണെ? " എന്ന മട്ടിൽ ഉമ്മ എന്നെ നോക്കി!
" ഇതല്ലാണ്ട് വേറെ വഴിയില്ല ഉമ്മ! ഈ രാത്രിയിൽ പെരുമഴയത്ത് പരിജയമില്ലാത്ത സ്ഥലത്തിറങ്ങി കേറുന്നതിലും നല്ലത് ഇത്തന്നെയാ.... ഇനിയും ഈ മഴവെള്ളം തലയിൽ വീണാൽ കൊച്ചിന് വെല്ല പനീം പിടിക്കും."
ഉമ്മയും കണ്ടക്ടറും അടക്കം യാത്രക്കാരെല്ലാം പൊട്ടിച്ചിരിച്ചു. വിൻഡോയിലൂടെ കുട നിവർത്തിപ്പിടിച്ചിരുന്ന എന്നെക്കണ്ട് കാൽനടയാത്രക്കാർ പോലും തിരിഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എന്തിന് കൂടുതൽ പറയണം. ഞാനായിരുന്നു. അന്നത്തെ ശശി ഓഫ് ദ ഡേ! കാലങ്ങൾക്കേറെ ഇപ്പുറം ആ അപ്പൂപ്പൻ വണ്ടി കട്ടപ്പുറത്തായി... തോപ്പുംപടി KSRTC സ്റ്റാന്റിൽ നിന്നും തിരുകൊച്ചി ബസ്സുകളും ജനറം ബസ്സുകളും ഓടിത്തുടങ്ങി.... സൂപ്പർഫാസ്റ്റുകളും ലിമിറ്റഡ് സ്റ്റോപ്പുകളും തോപ്പും പടിയിൽ നിന്ന് സർവീസ് ആരംഭിച്ചു. ഇടക്കൊച്ചി - ചേർത്തല റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ ഓടിത്തുടങ്ങി! അന്ന് സ്ഥിരം കുളങ്ങൾ രൂപപ്പെട്ടിരുന്ന സ്ഥലങ്ങളിൽ ടൈലുകൾ പാകി... ഞാനിന്നും KSRTC യിൽ സ്ഥിരം യാത്രക്കാരി തന്നെ പക്ഷേ ചേർത്തലയ്ക്കല്ല! അങ്കമാലിക്ക്! ഇപ്പോൾ കാണുന്ന നഗരക്കാഴ്ചകൾ പാലാരിവട്ടം മുതൽ ഇടപ്പിളളി പത്തടിപ്പാലം വരെ ബ്ലോക്ക്! നമ്മുടെ മെടോയ്‌ക്ക് വേണ്ടിയല്ലേ? അത് ഞങ്ങൾ കൊച്ചീക്കാര് അങ്ങ് സഹിക്കും. ഇന്നും ആ ഡബിൾ ഡക്കർ ബസ്സിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ മഴ ആ ദിവസം വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്നു. KSRTC യിലെ ആ മഴക്കാല അനുഭവം! ഇപ്പോൾ കാണുന്ന മഴക്കാല കാഴ്ചകൾ മെട്രോയ്ക്കടിയിൽ മഴ കൊള്ളാതെ അഭയം തേടുന്ന ടൂവീലർ യാത്രക്കാർ! മഴ കാര്യമാക്കാതെ ട്രാഫിക്ക് ബ്ലോക്കിൽ കച്ചവടം നടത്തുന്ന ഹിന്ദിക്കാർ... ഇടയ്ക്കിടയ്ക്ക് മഴവെള്ളം തീർക്കുന്ന മെട്രോ വെള്ളച്ചാട്ടങ്ങൾ !
ഒരിക്കൽ സൂപ്പർഫാസ്റ്റ് ബസ്സിൽ അങ്കമാലിയിൽ നിന്ന് തിരിച്ചുള്ള യാത്രയിലാണ് ഞാൻ, എന്റ സഹയാത്രിക വിൻഡോ തുറന്നിട്ട് മഴ ആസ്വദിക്കുന്നുണ്ട്. ഇടയ്ക്ക് മെട്രോ വെള്ളച്ചാട്ടങ്ങൾ പണി തരുന്ന വിവരം എനിക്കറിയാം പക്ഷേ ചിലർക്കറിയില്ലല്ലോ? എന്റ സഹയാത്രിക വിൻഡോ സീറ്റിൽ ഇരുന്ന് മഴയെ കുറിച്ച് വാചാലയാണ്... മെട്രോ റെയിലിന് അടിയിൽ എത്തിയപ്പോൾ ഞാൻ അവരോട് ഡോർ അടയ്ക്കാൻ പറഞ്ഞു. ഒരു മൈന്റും ഇല്ല! പെട്ടന്നായിരുന്നു. മെട്രോ വെള്ളച്ചാട്ടം പണി തന്നത്! കോൺക്രീറ്റും പൊടിയും അഴുക്കും നിറഞ്ഞ വെള്ളം അപ്രതീക്ഷിതമായി അവരുടെ തലയിലൂടെ വീണു. അവർ എന്നെ നോക്കി ചമ്മി ചിരിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു. ഞാൻ ഒരു ഷെയ്ക്ക് ഹാൻഡ് കൊടുത്തു... ശശി ഓഫ് ദ ഡേ! KSRTC യിൽ എന്റ മഴക്കാല യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
Nb: ഇത് എന്റ അനുഭവമാണ്!
Bạn đang đọc truyện trên: Truyen247.Pro