part-8 കുറ്റബോധം!
പിറ്റേന്ന് പപ്പ ഷറഫിനെക്കണ്ട് കാര്യങ്ങൾ പറഞ്ഞു.
ജഗത് വരാം എന്ന് പറഞ്ഞ ദിവസത്തേയ്ക്ക് ഷോപ്പിംങ് സെന്ററിന്റെ ഓണറുമായി മീറ്റിങ് ഏർപ്പാടാക്കി. തൊട്ടടുത്ത ദിവസത്തിൽ രജിസ്ട്രേഷനും തീരുമാനമായി.
ഡോക്ടർ ഫവാസ് അഹമ്മദിന് സൺഡേ കൺസൾട്ടേഷൻ ഇല്ല! ഷറഫിന് പേഴ്സണലായി അറിയാവുന്നത് കൊണ്ട് പപ്പ ഷറഫ് മായി ഒരു വൈകുന്നേരം അയാളുടെ വീട്ടിലേയ്ക്ക് കയറി ചെന്നു...
" ഇത് വിജയകൃഷ്ണൻ നായർ IRS... എന്റെ ചങ്ങായിയാണ്!"
"സർ, ഇതാണ് നിങ്ങൾ അന്വേഷിച്ച് നടന്ന ഡോക്ടർ ഫവാസ് അഹമ്മദ് !..." ഷറഫ് അവരെ പരസ്പരം പരിജയപ്പെടുത്തി.
" Hallo sir, welcome to My home.." ഡോക്ടർ ഫൈസ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചു.
ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നുന്ന സുമുഖനായ യുവാവാണ് ഡോക്ടർ ഫൈസ്!
കൊച്ചിയുടെ നഗരത്തിരക്കൊഴിഞ്ഞ ഒരു കോണിൽ കായൽ കരയിൽ ശാന്തമായ അന്തരീക്ഷത്തിൽ ഒരു കൊച്ചുവീട്!..
" നീയ്യ് എന്ത് ഡോക്ടറാടോ ചെക്കാ വീടിന്റെ മുന്നില് ഒരു സൈൻ ബോർഡ് പോലും വെച്ചട്ടില്ല! ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പം അവര് ക്വോട്ടേഴ്സിലെ അഡ്രസ്സാ തന്നത്!
അവിടെ ആള് ഇല്ലതാനും! ഈ ചങ്ങായി വന്ന് വിഷമം പറഞ്ഞപ്പോ ഞാൻ നിങ്ങടെ ഒളിസ്ഥലം കാണിച്ചു കൊടുത്തു!" ഷറഫ് സ്വാതന്ത്ര്യത്തോടെ പറഞ്ഞു...
"ഒളിസ്ഥലമൊന്നുമല്ല വല്ലിക്കാക്കാ... ഒരു റീ ഫ്രഷ്മെന്റ്! ഞാനും മനുഷ്യനല്ലേ? അത്കൊണ്ടല്ലേ നിങ്ങളീ സ്ഥലത്തെ പറ്റി പറഞ്ഞപ്പോ ഞാൻ പെട്ടിം കെടക്കേം കൊണ്ടിങ്ങ് പോന്നത്!... അല്ല സർ എന്നെ എന്തിനാ അന്വേഷിച്ചത്?"
ഫൈസ് താൽപര്യത്തോടെ അന്വേഷിച്ചു.
" അത്... എന്റെ ഫ്രണ്ടിന്റെ മകൾക്ക് വേണ്ടിയാണ്! മുബൈലെ AIMS ലെ സൈക്യാട്രിസ്റ്റ് ഡോക്ടർ അർജുൻ മിശ്ര നിങ്ങൾക്ക് ഒരു റഫറൻസ് തന്നു... നിങ്ങളെ മീറ്റ് ചെയ്യാൻ സിറ്റി ഹോസ്പിറ്റലിൽ ദിവസങ്ങളായി ഞാൻ ശ്രമിക്കുന്നു. പക്ഷേ അപ്പോയ്മെന്റ് കിട്ടിയില്ല! ആ കുട്ടീടെ മെഡിക്കൽ റെക്കോർഡിന്റെ സോഫ്റ്റ് കോപ്പി എന്റെ കയ്യിലുണ്ട്! ഡോക്ടർ അത് ഒന്നു ചെക്ക് ചെയ്യണം..
എന്റ റിക്വസ്റ്റ് ആണ് !" പപ്പ പറഞ്ഞു.
" ശരിക്കും വീട്ടിൽ കൺസൾട്ടേഷൻ എടുക്കാറില്ല!... വേറെ ഒന്നുമല്ല! ഹോസ്പിറ്റലിലെ സ്ട്രസ്സ് കൊറയ്ക്കാനാണ് ഞാനിടക്ക് ഇങ്ങനെ ബ്രേക്ക് എടുക്കുന്നത്!... പക്ഷെ നിങ്ങൾ ഇത്ര ബുദ്ധിമുട്ടി ഇവിടെ വരെ വന്ന സ്ഥിതിക്ക് നിങ്ങളെ മടക്കി അയക്കുന്നതും ശരിയല്ല! ഒരു കാര്യം ചെയ്യൂ! ആ ക്ലിനിക്കൽ റെക്കോർഡ് എനിക്ക് മെയ്ല് ചെയ്യ്! ഞാനൊന്ന് നോക്കട്ടെ!" ഫൈസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഇപ്പോ സെന്റ് ചെയ്യാം! Mail id...?"
"This is my card.... Have you a tea or coffee...?"
ഡോക്ടർ ഫൈസ് വിസിറ്റിങ് കാർഡ് നീട്ടികൊണ്ട് പറഞ്ഞു.
"No thanks..." ഒറ്റയ്ക്കല്ലേ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാവണം പപ്പ അങ്ങനെ പറഞ്ഞത്!
" പക്ഷേ എനിക്ക് വേണോല്ലോ? After all you both my guest! നിങ്ങളെ നോക്കിയിരുത്തി ഞാനെങ്ങനെയാ കോഫി കുടിക്കാ?" ഒരു പുഞ്ചിരിയോടെ കോഫീ മേക്കറിൽ കോഫി ഉണ്ടാക്കി കൊണ്ട് ഡോക്ടർ ചോദിച്ചു.
പപ്പയും ഷറഫ്ക്കയും ഒന്നു ചമ്മി!
"നിന്റെ വൈഫ് എവിടെ ഫൈസേ? വീട്ടിലാണോ?" ഒരു കുശലാന്വേഷണം എന്ന മട്ടിൽ ഷറഫ്ക്ക ചോദിച്ചു.
" അയാക്ക് ഒരു കോൺഫറൻസ്ണ്ട്.. USല്... അതല്ലേ ഇങ്ങനെ കറങ്ങി നടക്കണേ?" കോഫി കപ്പുകളിലേക്ക് പകർന്ന് കൊണ്ട് ഫൈസ് പറഞ്ഞു.
" അപ്പോ നീയ്യ് ഇവിടെ ഒറ്റയ്ക്കാ? ഇങ്ങട് വന്നപ്പോ നിന്റെ കൂടെ ഒരു സയാമീസ്ണ്ടല്ലോ? അവനെവിടെ?" ഷറഫ്ക്ക ചോദിച്ചു..
" ഹോസ്പിറ്റലിൽ പോയി! വരും! ഞങ്ങളിവിടെ സ്വൈര്യമായിട്ടിരുന്ന് റിസർച്ചും കാര്യങ്ങളുമൊക്കെയാ! ഇപ്പോ PHD ചെയ്യുകയാ ഞങ്ങൾ രണ്ടും!" ഫൈസ് പുഞ്ചിരിച്ചു. കോഫി കൊണ്ടു വന്നവരുടെ മുന്നിൽ വെച്ചു.
പിന്നെ ഓണാക്കി വെച്ചിരിക്കുന്ന ലാപ്ടോപ്പ് എടുത്ത് മെയ്ല് നോട്ടിഫിക്കേഷൻ നോക്കി.
" ഈ കുട്ടിക്ക് സിംഗിൾ പാരന്റ് ആണല്ലേ?.. മിസ്റ്റർ
ജഗത് ദേവി നെയായിട്ട് സാറിനെങ്ങനാ പരിജയം?" ഫൈസ് ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
" ഞാൻ കുറേക്കാലം ഡൽഹിയിൽ ഉണ്ടായിരുന്നു... മിസ്റ്റർ ജഗത് എന്റ നെയ്ബറായിരുന്നു... We were friends..." പപ്പ മറുപടി പറഞ്ഞു.
" അപ്പോ ജഗത് നെയും ഫാമിലിയെയും നിങ്ങൾക്ക് നന്നായറിയാം അല്ലേ?" ഫൈസ് ചോദിച്ചു.
" അറിയാം!" പപ്പ പറഞ്ഞു.
" ഈ ഇൻസിഡന്റ് നടക്കുബോ നിങ്ങളുണ്ടായിരുന്നോ സ്ഥലത്ത്?" ഫൈസ് ചോദിച്ചു.
ഒരുനിമിഷം പപ്പ ആലോചിച്ചു.
"സർ? " ഫൈസിന്റെ ശബ്ദം അദ്ദേഹത്തെ ഉണർത്തി!
"സർ ഡൽഹില് ഒറ്റയ്ക്കാരുന്നോ? " ഫൈസ് ചോദിച്ചു.
" അത്..." പപ്പയ്ക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്ന പോലെ തോന്നി.
ഷറഫിക്കയുടെ സാനിധ്യത്തിൽ പപ്പയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയത് കൊണ്ടാവണം...
" ഷറഫിക്ക! നമ്മുടെ മോട്ടർ ജാമാണെട്ടോ? ഇക്ക പറഞ്ഞ ആ പ്ലമ്പറെ ഞാൻ വിളിച്ചിട്ട് വന്നില്ല!" ഫൈസ് വിഷയത്തിൽ നിന്ന് മാറി....
"ആര്? ആ വാസുവോ? ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞില്ലേ?" ഷറഫ് ചോദിച്ചു.
" പറഞ്ഞു!... വന്നില്ല!"
" അവനാ ജംങ്ങ്ഷനിൽ കാണും! ഞാൻ പോയി കയ്യോടെ കൂട്ടീട്ട് വരാം!" എന്നും പറഞ്ഞ് ഷറഫ് കാറ് സ്റ്റാർട്ട് ചെയ്ത് പോയി.
" ഈ ഇൻസിഡന്റ് നടക്കുമ്പോ നിങ്ങളും കുടുംമ്പവും തൊട്ടടുത്ത അപാർട്ട്മെന്റിൽ ഉണ്ടായിരുന്നോ? "
" ഞാൻ ഉണ്ടായിരുന്നില്ല! പക്ഷേ...... My Son was a prime witness of these insident!!!" വിയർത്ത് കൊണ്ട് പപ്പ പറഞ്ഞു.
"What????.... "
"Mrs Jagath was killed and she and her 10 yrs doughter was brutally raped with some gangsters... പക്ഷേ... ഒരു പ്രൈം വിറ്റ്നസ്സ് ഉണ്ടായിട്ട് പോലീസ് റെക്കോർഡിൽ അതില്ലല്ലോ സർ?... ഇങ്ങനെ ഒരു കേസില് പ്രൈം വിറ്റ്നസ്സ് ആയാൽ ഒരേയൊരു മകന് അപകടം പറ്റിയാലോ എന്ന് കരുതി നാട്ടിലേക്കു കടന്നു. അല്ലേ?
ഇക്കാര്യം മിസ്റ്റർ ജഗത് ന് അറിയില്ല എന്ന് തോന്നുന്നു...
സ്വന്തം സുഹൃത്തിനോട് ചെയ്ത ആത്മവഞ്ചനയിൽ നിന്നുണ്ടായ മനസ്സാക്ഷിക്കുത്ത് നിങ്ങളുടെ മൗനത്തിൽ എനിക്ക് വല്ലാതെ ഫീൽ ചെയ്തു..... അതുകൊണ്ടാണ് ഇത്രയും എനിക്ക് ഊഹിച്ച് പറയാൻ കഴിഞ്ഞത്! Just leave it sir, that's none of our topic..."
ഒരൽപസമയം മനസ്സിനെ ശാന്തമാക്കാൻ കൊടുത്ത ശേഷം ഡോക്ടർ ഫൈസ് തുടർന്നു.
" ആ മെന്റൽ ഷോക്കിൽ നിന്നുണ്ടായ പ്രശ്നമാണാ കുട്ടിക്ക്! ചുറ്റുമുള്ള സകലതിനോടുമുള്ള ഭയം! ഇരുട്ടിനെ! അപരിചിതരെ! വെള്ളത്തെ! അവളുടെ അമ്മയുടെ ശരീരത്തെ ദഹിപ്പിച്ച തീയെ! ശബ്ദത്തെ! എല്ലാത്തിനോടും
ഭയം! ആ ഭയത്തെ അതിജീവിക്കാൻ ചുറ്റുമുള്ളതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് അക്രമാസക്തമാകുന്നത്!.... ഈ കേസിലെനിക്ക് പുതുതായൊന്നും ചെയ്യാനില്ല സർ! പരീക്ഷിക്കാം എന്നേ ഉള്ളൂ! നമുക്ക് ശ്രമിക്കാം!... നിങ്ങൾ ഈ കുട്ടിയെ എങ്ങനെ കൊണ്ടുവരാനാണുദ്ദേശിക്കുന്നത്?" ഫൈസ് ചോദിച്ചു.
" അറിയില്ല! ജഗത് ഈ സൺഡേ വരും! ആ കുട്ടി ഇപ്പോഴും മെന്റൽ അസൈലത്തിൽ തന്നെയാണ്!" നിസ്സഹായനായി പപ്പ പറഞ്ഞു.
" എനിക്ക് അയാളുമായി സംസാരിക്കണം!.. എങ്കിലേ കുറേക്കൂടി വ്യക്തമായ ഒരു ട്രീറ്റ്മെന്റ് പ്ലാൻ ചെയ്യാനൊക്കൂ!" ഫൈസ് ഓർമ്മിപ്പിച്ചു.
"ഞാനിവിടെ കൊണ്ട് വരാം!" പപ്പ സമ്മതിച്ചു. ഒരൽപസമയത്തെ മൗനത്തിന് ശേഷം പപ്പ പറഞ്ഞു.
"എനിക്കൊരപേക്ഷയുണ്ട് ഡോക്ടർ! ആ കുട്ടിയെ എങ്ങനെയും രക്ഷിക്കണം!..... ജഗത് ആ കുട്ടിക്ക് വേണ്ടി മാത്രമാണിപ്പോ ജീവിക്കുന്നത്! ഡോക്ടറിനത് പറ്റുമെന്ന് എന്റെ മനസ്സ് പറയുന്നു..... അതിന് വേണ്ടി എന്തും ഞാൻ ചെയ്യാം! പ്ലീസ്!" പപ്പയുടെ വാക്കുകളിൽ എന്തെന്നില്ലാത്ത കുറ്റബോധം ഫൈസിന് തോന്നി.
''ഏയ്... സർ എന്തൊക്കെയാണീ പറയുന്നത്? നമുക്ക് ശ്രമിക്കാം!... സാറ് ആ വിഷയം വിട്ടേയ്ക്ക്! അല്ലെങ്കിലും ആ കേസ് തെളിഞ്ഞാലും ആ കുട്ടിയുടെ അവസ്ഥയ്ക്കോ ആ കുടുംമ്പത്തിന്റ നഷ്ടമോ നികത്താനാവുമായിരുന്നില്ല! ഇന്നത്തെ സാഹചര്യത്തിൽ കുറ്റവാളികളിൽ പലരും പിടിക്കപ്പെട്ടാലും നിഷ്കളങ്കരായി കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങും മാന്യമായി ജീവിക്കും! ഒരച്ഛനെന്ന നിലയിൽ നിങ്ങൾ ചെയ്താണ് ശരി. നിങ്ങളുടെ മകന്റ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. അത്രയുമല്ലേ ചെയ്തുള്ളൂ! ആ സംഭവങ്ങളൊക്കെ മറന്ന് ആ അച്ഛനും മകൾക്കും സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ് വേണ്ടത്!" ഫൈസ് പപ്പയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
തിരിച്ച് വന്ന ഷറഫ് പ്ലമ്പറിനെ കൊണ്ട് മോട്ടോർ ശരിയാക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ച് ഒരു ചിരിയോടെ വീടിനകത്തേയ്ക്ക് കയറി വന്ന ഷറഫ് കണ്ടത് ലാപ്ടോപിൽ നിന്ന് കണ്ണെടുക്കാത്ത ഫൈസിനേയും... മുഖം ആകെ വിളറി വെളുത്ത് വല്ലാതിരിക്കുന്ന പപ്പയേയും!
" എന്ത് പറ്റി സാറെ! മുഖം വല്ലാണ്ടിരിക്കണ്ണ്ടല്ലോ?" ഷറഫ് ചോദിച്ചു.
" ഒന്നുമില്ല ഷറഫ് ! നമുക്ക് പോവാം!" പപ്പ പറഞ്ഞു.
" അതെന്താപ്പോ ? വന്ന കാര്യം ശരിയായില്ലേ?" ഷറഫ് ചോദിച്ചു.
" അത് ശരിയാവും! കുറച്ചധികം സമയമെടുക്കും!" മറുപടി പറഞ്ഞത് ഫൈസാണ്!
"നമ്മs ചെക്കൻ പറഞ്ഞാ പറഞ്ഞതാ! സാറ് വിഷമിക്കണ്ട!" ഷറഫ് തോളിൽ തൊട്ട് സമാധാനിപ്പിച്ചു.
"നേരം കുറേയായി നമുക്ക് പോവാം!" പപ്പ ഓർമ്മിപ്പിച്ചു.
" അപ്പോ ഞങ്ങളെങ്ങാ ഫൈസി ചങ്ങായിനോടും കെട്ടോ ളോടും അന്വേഷണം പറ!" എന്ന് ഷറഫ് യാത്ര പറഞ്ഞു.
ഫൈസ് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചകൾ മങ്ങും പോലെ ഒരു തോന്നൽ!.....
To be continued....
Dear readers...
Angane story le new charectors enter cheythu...
Ente Faiz ne ningalkku ariyamallo Alle?
Ini namukku Faiz nte Puthiya preekhnananglumokke yayi intrusting aayittu Angu story kondupokaam...
So plz vote for me and leave a comment!!!!
SumiAlamPT
Bạn đang đọc truyện trên: Truyen247.Pro