part - 5 തളിരിട്ട പ്രണയം!
"അത്രയ്ക്കൊക്കെ വേണോ? അവളെങ്ങാനും നോന്ന് പറഞ്ഞാ?" ആദിക്ക് ടെൻഷൻ!
" പറഞ്ഞാ നല്ലതല്ലേ? അവൾക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞ് ഈസിയായി നിനക്ക് നിന്റെ ഉപ്പാന്റെടുത്ത്ന്ന്
ഊരാലോ?" JK അവനെ സമാധാനിപ്പിച്ചു.
"ഊരണോ?" ആദി ഒന്നാലോചിച്ചു.
"നീയല്ലേ പറഞ്ഞത്? നിനക്കവളെ ഇഷ്ടമല്ലന്ന്?" JK ഞെറ്റി ചുളിച്ചു
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ? ഇത് വരെ അങ്ങനെ തോന്നീട്ടില്ല എന്നല്ലേ പറഞ്ഞുള്ളൂ... ഇനി ചിലപ്പോ അവള് നോ പറഞ്ഞ് കഴിഞ്ഞിട്ട് എനിക്കങ്ങനെ തോന്നിയാലോ?"
ആദിക്ക് കൺഫ്യൂഷൻ.
" അപ്പോ നിനക്കവളോടിഷ്ടമുണ്ട്! എന്നിട്ട് ചുമ്മാ ജാഢ!
അറിയില്ലാത്രേ!.... ഒരു മാതിരി പെൺപിള്ളേരെപ്പോലെ!
എന്റെ ആദി!.... എഴുതിയിട്ടോ....നീ ഒരു പത്തുകൊല്ലം ചത്ത് കെടന്ന് ശ്രമിച്ചാലും ഇത്പോലൊരു മൊഞ്ചത്തീനെ കൊച്ചീന്നല്ല കല്ലായീന്ന് പോലും വളക്കാൻ പറ്റൂല!..... സത്യായിട്ടും!" J K ആദിയെ ഓർമ്മിപ്പിച്ചു...
" അത് നേരാ.... പക്ഷേ...." ആദി പിന്നേം!
" ആദി! അവളെ കണ്ടപ്പോ ഞാനൊറപ്പിച്ചതാ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഇവളെ വളയ്ക്കണമെന്ന്!
പക്ഷേ... നിന്റെ പെണ്ണാണെന്നറിഞ്ഞപ്പം അപ്പോ ഞാനത് മായ്ച്ചു.... സത്യത്തിൽ നിന്റ പ്രശ്നമെന്താന്ന് വെച്ചാ അവൾക്ക് നിന്നെ ഇഷ്ടാണോ അല്ലയോന്നറിയാത്തതാ...
അതവളോട് ചോദിച്ചാപ്പോരെ?"JK സമാധാനപ്പെടുത്തി!
" ഇത്ര വിശാലമായൊരു ബുക്ക്സ്റ്റാള് ! ഇത്ര മനോഹരമായ ഒരു കൊറിഡോറ്! ഇത്ര ഭംഗിയുള്ള ഒരു സൺസെറ്റിന്റെ ബാക്ക് ഗ്രൗണ്ട്! ഇതിലും നല്ല ടൈമിംങ്ങ് വേറെ ഇല്ലട മച്ചൂ! പോയാൽ ഒരു വാക്ക്! കിട്ടിയാൽ ഒരു പെണ്ണ്!"JK ഇത്പറഞ്ഞ് ആദിയെ നോക്കി കളിയാക്കി!
അപ്പോഴെയ്ക്കും ഷൈമ ആദിയെ അന്വേഷിച്ച് അങ്ങോട്ട് വന്നു.
"ഇക്കാനെ ബാപ്പ വിളിക്കണു!" ഭയഭക്തി ബഹുമാനം നിറഞ്ഞ ആ അറിയിപ്പ് കേട്ട് JKയ്ക്ക് ചിരി പൊട്ടി!
" നിന്റെ അമ്മോശൻ വിളിക്കണ് ചെല്ല്!" JK അവനോട് സ്വകാര്യം പറഞ്ഞു.
"പോടാ പട്ടി... നീ നാളെ സ്കൂളിലേക്ക് വാ... തരാട്ടാ... "
ആദിക്ക് ദേഷ്യം വന്നു.
ആദി മുൻപേയും ഷൈമ പിന്നാലെയും നടന്നു....
ഛെ! എന്ത് ബോറ് പരിപാടിയാ ഇത്! എന്തെങ്കിലും രണ്ടക്ഷരം മിണ്ടാന്നൊർത്തപ്പം നിഴല് പറ്റി നടക്കുന്നോ!
ഒന്ന് രണ്ട് അടി നടന്നപ്പോ അവനവിടെ നിന്നു. ഒരു മൂന്നാല് സ്റ്റെപ്പ് പിന്നിൽ അവളും! ആദി തിരിഞ്ഞ് നിന്ന് അവളെ നോക്കി നെറ്റി ചുളിച്ചു. എന്നിട്ട് ചോദിച്ചു.
"നിനക്കെന്നെ പേടിയാണോ?"
ആദ്യം ആണെന്നും പിന്നെ അല്ലന്നും അവൾ തലയാട്ടി.
"ഒപ്പം നടന്നാ ഞാൻ നിന്നെ പിടിച്ച് തിന്നൊന്നും ഇല്ല!"
അവൻ ഒന്ന് ചൊടിച്ചിട്ട് അവളെ കാത്ത് നിൽക്കാതെ നടന്നകന്നു.
ഛെ! വേണ്ടാരുന്നു..... ചെയ്തത് ശരിയായില്ല എന്ന് തോന്നിയപ്പോ അവൻ തിരിഞ്ഞ് നോക്കി! അവൾ അവിടത്തന്നെ നിൽക്കുകയായിരുന്നു. തൊട്ട് പിന്നിൽ ഏതൊക്കെയോ ബുക്ക് നോക്കിക്കൊണ്ട് JK യും! പടച്ചോനെ! ഇവനെന്തിനുള്ള പുറപ്പാടാ? ആദിക്ക് ആധിയായി!...
"ആദി!...." ബാപ്പയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കി!
"ഇവിടെ നിൽക്കാൻ പറഞ്ഞത് ബുദ്ധിമുട്ടായോ?" ബാപ്പ ചോദിച്ചു.
"ഇല്ല!" ആദി പറഞ്ഞു.
" ഞാൻ ആ സർനെയായിട്ട് പുറത്ത് പോകുവാ! ഇപ്പോ വരാം!" വിജയനെ കാണിച്ചു കൊണ്ട് ബാപ്പ പറഞ്ഞു.
" ആ !" ആദി തലയാട്ടി!
അദ്ദേഹം പോയി!
" അത് ആദിയല്ലേ?" വിജയൻ ചോദിച്ചു.
"അതെ!... മോൾക്ക് പറഞ്ഞിരിക്കണ പയ്യനാ!" ഷറഫ് പറഞ്ഞു.
"???.... അവൻ സ്കൂളിലല്ലേ?" വിജയൻ കണ്ണുമിഴിച്ചു.
" മൂത്തവൾടെ കാര്യം സാറിനറിയാലോ? ഇനി റിസ്ക് എടുക്കാൻ വയ്യ! ഇപ്പഴ്ത്ത കുട്ട്യോളാ... നമ്മ കെട്ടിയിട്ടാലെ ശരിയാവുള്ളൂ!" ഇക്കാര്യം ഇനി പറയണ്ട എന്ന താക്കീതോടെയുള്ള സംസാരം! കാലം പോയ പോക്കേയ്!
വിജയൻ ഡ്രൈവിംങ്ങ് സീറ്റിലിരുന്നു.
ബാപ്പ പോയതും ആദി ഷൈമയ്ക്കരികിലേക്ക് നടന്നു.
അവൾ സങ്കടം കൊണ്ടാണെന്ന് തോന്നും മുഖം വീർപ്പിച്ചിട്ടുണ്ട്!
"ഷൈമ! " ആദി വിളിച്ചു. എതിരെയുള്ള റാക്കിൽ നിരത്തിയ ബുക്കിൽ ദൃഷ്ടി പതിപ്പിച്ച് അവൾ അവിടെ നിന്നു....
"ഷൈമ...." ആദി വീണ്ടും വിളിച്ചു.
ദേഷ്യപ്പെടാൻ നിങ്ങൾക്ക് മാത്രമല്ല എനിക്കും അറിയാമെന്ന മട്ടിൽ അവൾ അവനെ നോക്കി! ഒരു നിമിഷം കണ്ണുകൾ ഇടഞ്ഞു. അവൾ കണ്ണുകൾ പിൻവലിച്ചു.
"ഷൈമ.... ബാപ്പ നിന്നോടെന്തെങ്കിലും പറഞ്ഞോ?"
ആദി മെല്ലെ ചോദിച്ചു.
"ഉം...." അവൾ മൂളുക മാത്രം ചെയ്തു.
"എന്നാലും അവസാന തീരുമാനം നമ്മുടെതാണ്!... ഈ ആറേഴുവർഷം എനിക്ക് വേണ്ടി കാത്തിരിക്കാൻ നിനക്ക് സമ്മതമാണോ?" വളരെ പക്വതയാർന്ന അവന്റ ചോദ്യം! അവൾക്ക് മനസ്സിലായോ എന്തോ?.... എന്ന മട്ടിൽ JK മാറി നിന്ന് ഒരു വരേയും നോക്കി. പെട്ടന്ന് കാഷിലിരിക്കുന്ന ഉമ്മ ഇരുവരെയും നോക്കുന്ന കണ്ട് അവൾ ആദിക്കരികിൽ നിന്ന് ഉമ്മയ്ക്കരികിലേയ്ക്ക് നടന്നു. അത് കണ്ട് JK ആദിക്കരികിലേയ്ക്ക് നടന്നു.
" ഛെ! നീ ഒരുത്തനാ! ചുമ്മാ മനുഷ്യന്റെ സമാധാനം കളയാനായിട്ട്! " അവൻ JKയ്ക്ക് നേരെ തിരിഞ്ഞു.
കാർഡിന്റ സെക്ഷനടുത്ത് അവൾ ഒന്ന് നിന്നു... അതിൽ ഒന്ന് അവൾ കൈയ്യിലെടുത്തു. എന്നിട്ട് ആദിയെ ഒന്ന് നോക്കി അവൻ JKയോട് സംസാരിക്കുകയായിരുന്നു.
ആദിയെ വിളിക്കാൻ അവൾ ആഗ്യം കാണിച്ചു.
"ആദി... നിന്നെ അവൾ വിളിക്കുന്നു... " JK ആദിയോട് പറഞ്ഞു.
അവൾ ഒരു കാർഡ് ഉയർത്തിക്കാണിച്ച് അത് റാക്കിന് മുകളിൽ വെച്ചിട്ട് ഉമ്മയ്ക്കരികിലേയ്ക്ക് നടന്നു.
JKയ്ക്കരികിൽ നിന്ന് അവൻ മെല്ലെ നടന്ന് ആ
റാക്കിനരികിൽ എത്തി. ഒരു സുന്ദരമായ കാർഡ്!
അതിനകത്ത് എഴുതിയിരിക്കുന്ന കട്ട സാഹിത്യമൊന്നും ആദിക്ക് മനസ്സിലായില്ല!... പക്ഷേ അവസാനത്തെ
വലിയ അക്ഷരങ്ങൾ അവൻ നെഞ്ചിൽ കുറിച്ചിട്ടു.
"I LOVE YOU "
" നോക്കട്ടെ!..." എന്നും പറഞ്ഞ് JK അത് തട്ടിപ്പറിച്ചു.
" അപ്പോ അത് സെറ്റായി! ഇനി അവരോട് പറയാല്ലോ? അല്ലേ?"JK ആദിയുടെ തലയിൽ ഒന്ന് കൊട്ടി!
" ഇത് ബില്ല് ചെയ്യണല്ലോ?... കാഷിൽ ഉമ്മിയാണ്!"ആദിക്ക് ടെൻഷൻ!
"അതിനെന്താ? അവരും കൂടെ അറിഞ്ഞോണ്ടല്ലേ? അവള് തന്നതാന്ന് പറഞ്ഞാ മതി!" JK കളിയാക്കി.
"പോടാ ! ഇതെങ്ങാനും അവര് കണ്ടാ ചമ്മലാ!" ആദി തല ചൊറിഞ്ഞു.
"ഓഹ്! ഈ കഴുത! ഇങ്ങ് താ! ഞാൻ ബില്ലടിക്കാം!" JK അതും വാങ്ങി കാഷിലേക്ക് പോയി!
ബില്ലടിച്ചപ്പോ അവർ അവനെ തുറിച്ച് നോക്കി! ബില്ല് കണ്ടപ്പോ അവനും! ബില്ല് കൊടുത്തിട്ട് കാർഡ് പാക്ക് ചെയ്ത് വാങ്ങി അവൻ നേരെ ആദിക്കരികിലേക്ക് നടന്നു.
"She is too costly/-...... Rs: 501.... " എന്ന് പറഞ്ഞ് നേരെ ആദിയുടെ പോക്കറ്റ് തപ്പി പേഴ്സ് എടുത്തു.... അതീന്ന് അഞ്ഞൂറിന്റ നോട്ട് പൊക്കി പോക്കറ്റിൽ ഇട്ടു...
"ഒരു രൂപ സാരമില്ല... നിന്റെ കയ്യിൽ കിടക്കട്ടെ എന്റെ സന്തോഷത്തിന്!" JK കാർഡ് ആദിയുടെ കയ്യിൽ കൊടുത്തു. കടയിൽ തിരക്കേറി വന്നു... ആദിയും തിരക്കിലായി. JK യും അവനെ സഹായിച്ചുകൊണ്ട് അവിടെ ചുറ്റിപ്പറ്റി നിന്നു... എന്നാലും മുട്ടൻ ചതിയാ പപ്പ കാണിച്ചത്! ഒരക്ഷരം പറയാതെ പപ്പ എങ്ങോട്ടാണോ പോയത്!
ഇതേ സമയം പണി തീർന്ന് ഉൽഘാടനം കാത്ത് കിടക്കുന്ന ഗാലക്സി ഷോപ്പിങ് സെന്ററിൽ ഷറഫിനോടൊപ്പം നിൽക്കുകയായിരുന്നു പപ്പ!
" ഇത് കളിയാത്ത് ഗ്രൂപ്പിന്റ പ്രോപർട്ടിയാണ്! കളിയാത്ത് ചിറ്റ്ഫണ്ട്സ് പൊളിഞ്ഞ കാര്യം സാററിഞ്ഞ് കാണൂലോ?
തൽക്കാലത്തേയ്ക്ക് പിടിച്ച് നിക്കാൻ അവർക്കിത് വിറ്റേ പറ്റൂ! പക്ഷേ പ്രശ്നം അതൊന്നുമല്ല! അവരുടെ ഇപ്പഴത്തെ സിറ്റി വേഷൻ മൊതലാക്കി ചില റിയൽ എസ്‌റ്റേറ്റ് കാര് കളിക്കുന്നുണ്ട്! ചുളുവിലക്കടിക്കാൻ! ഈപ്രോപർട്ടി നമുക്ക് സേഫ് ആണ് ! സിംഗിൾ ഓണർ! കോപ്പറേഷൻറ അപ്രൂവൽ മുതൽ എല്ലാം പക്കാ... അതിന് ഞാൻ ഗ്യാരണ്ടി!... സാറിടപെട്ടാ ന്യായമായ വിലക്ക് ഇതിങ്ങ് പോരും! വാടകയ്ക്ക് വിട്ടാലും ലാഭമല്ലേ? ഈ MG റോഡില്
ഇത്രേം കണ്ണായ സ്ഥലത്ത് ഇന്നത്തെ കാലത്ത് കിട്ടാൻ പണിയാ... സാറൊന്നാലോയ്ക്ക് ഒരാഴ്ചത്തെ സമയം ഞാനവരോട് പറഞ്ഞിട്ടുണ്ട്! " ഷറഫ് പറഞ്ഞ് നിർത്തി.
"സംഗതിയൊക്കെക്കൊള്ളാം! പക്ഷേ ഒരു ബൾക്ക് എമൗണ്ട് വേണ്ടേ? കോടികളുടെ കളിയാ! എന്റ കയ്യില് അതിനും മാത്രം ഉള്ള കാഷില്ലടോ.... ബാങ്ക് തൂത്ത് വാരിയാ കിട്ടണത് നാലോ അഞ്ചോ ഒക്കെയേ കാണൂ! പിന്നെ ഇവിടെ കുറേ പ്രോപർട്ടി ഉണ്ട്! അത് അപ്പനപ്പൂപ്പമ്മാരായിട്ടുണ്ടാക്കീതാ! വിക്കാനുള്ള മനസ്സുപോര!..." പപ്പ ചിന്തയിലാണ്ടു.
"നിങ്ങടെ അളിയനൊരാള് USല് ഇല്ലേ? അയാള് വിചാരിച്ചാ നടക്കില്ലേ?" ഷറഫ് ചോദിച്ചു.
" നടക്കും! പക്ഷേ ഞാനും ശ്രീയും ചേരൂല! അതാ പ്രശ്നം! അയാളുമായി ഒരു കൂട്ട്കച്ചോടം ശരിയാവൂല ഷറഫേ.. "
പപ്പ പറഞ്ഞു...
"നിങ്ങളൊന്നാലോയ്ക്ക് ഒരാഴ്ചത്തെ സമയമുണ്ടല്ലോ?.. എന്തെങ്കിലും വഴി കാണാതിരിക്കില്ലടോ..." ഷറഫ് പപ്പയെ സമാധാനിപ്പിച്ചു.
പപ്പയുടെ മൊബൈൽ റിംങ്ങ് ചെയ്ത് തുടങ്ങി.
"ഓ! മറന്നു.! ശ്രീമതിയെ AG'ല് കേറ്റി വിട്ടിട്ടാ പോന്നത്! നമുക്ക് പോയാലോ?"പപ്പ ചോദിച്ചു.
" പോവാം!"ഷറഫ് സമ്മതിച്ചു.
AG യുടെ മുന്നിൽ കാത്ത് നിന്ന് ക്ഷമനശിച്ച് ശ്രീമതി ശ്രീമാനെക്കണ്ട് നെറ്റി ചുളിച്ചു.
"I am sorry... I know Iam late... plz Don't shout...
My friend with me..." എന്താണെങ്കിലും വീട്ടിൽ ചെന്ന് തീർപ്പാക്കാം എന്ന നോട്ടത്തിൽ ആ പ്രശ്നം
ഒത്ത്തീർപ്പാക്കി! ബാല വേഗം കാറിനകത്ത് കയറിയിരുന്നു.
"ബാല ഇതെന്റ ഫ്രണ്ടാ! ഷറഫ് !" പപ്പ പരിചയപ്പെടുത്തി!
ബാല അയാളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
"കണ്ണനെന്ത്യേ?" ബാല ആകാംക്ഷയോടെ ചോദിച്ചു.
" ഷറഫിന്റ ഷോപ്പിലിരുത്തീട്ടുണ്ട്!... നമ്മളിപ്പോ അങ്ങോട്ടാ പോണെ! " പപ്പ പറഞ്ഞു.
അവർ ഷറഫിന്റെ ഷോപ്പിൽ എത്തിയപ്പോഴെയ്ക്കും സമയം 8 മണി കഴിഞ്ഞിരുന്നു... ഷറഫിന്റെ കുടുംമ്പവും വിജയന്റ കുടുംമ്പവും പരിജയപ്പെട്ടു.
"നല്ല പണിയാ പപ്പ കാണിച്ചേ! ആദിയില്ലാരുന്നേ ഞാനിവിടെ പോസ്റ്റായേനെ!" JK ചൊടിച്ചു.
"ആദിയെ ഇവിടെ കണ്ടത് കൊണ്ടാ നിന്നെ ഇവിടെ വിട്ടിട്ട് പോയത്!"പപ്പ സമാധാനിപ്പിച്ചു.
"ആദി എന്താ ഇവിടെ?... " ബാല ആദിയെ കണ്ട് ചോദിച്ചു.
എന്ത് പറയണമെന്നറിയാതെ ആദി കുഴങ്ങി!
"ഇതെന്റെ ഉപ്പാന്റ ഫ്രണ്ടിന്റ കടയാ! ബാപ്പ പുറത്ത് പോയപ്പോ എന്നെ വിളിച്ചേൽപ്പിച്ചതാ!... ബാപ്പ ഇതെന്റ ടീച്ചറാ...." ആദി അവന്റ വക പരിജയപ്പെടുത്തി!
" ആണോ?... ആദിയെങ്ങനാ സ്കൂളിൽ?" ഷറഫ് ചോദിച്ചു.
"നല്ല കുട്ടിയാ! നന്നായി പഠിക്കും! പിന്നെ ആദിയെ പറ്റി കൂടുതലറിയുന്നവർക്ക് അവനൊരു റോൾ മോഡലാ!" ബാല പുഞ്ചിരിച്ചു...
ആദിയുടെ മൊബൈൽ റിംങ്ങ് ചെയ്തു.
"കല്ലായില് തിരക്കായിന്നാ തോന്നണേ... എന്നാ ഞാനൊന്നങ്ങോട്ട്.... " ആദി യാത്ര പറഞ്ഞിറങ്ങി!
" ശരി അപ്പോ ഞങ്ങളും ഇറങ്ങാ..." വിജയനും കുടുംമ്പവും യാത്ര പറഞ്ഞു.
കാർ സ്റ്റാർട്ട് ചെയ്ത് കുറച്ച് മുന്നോട്ട് പോയപ്പോ ആദിയെ കണ്ട് പപ്പ വണ്ടി നിർത്തി.
"ആദി നടന്നാണോ പോണെ? വാ... കേറ്... ഞങ്ങള് ട്രോപ്പ് ചെയ്യാം!" പപ്പ വിളിച്ചു.
" വേണ്ട പപ്പാ..ഇനി കുറച്ചേ ഉള്ളൂ ഞാൻ നടന്നോളാം!" ആദി സ്നേഹപൂർവ്വം നിരസിച്ചു.
Jk ഡോർ തുറന്ന് പുറത്തിറങ്ങി.
"എടാ ദുരഭിമാനീ... ഇങ്ങോട്ട് കേറ്! ഞങ്ങള് നിന്റ സ്പെഷ്യൽ പനീർ ബിരിയാണി കഴിച്ചിട്ടെ പോണുള്ളൂ!"
Jk അവനെ വലിച്ച് വണ്ടിയിൽ കയറ്റി.
" ആഹാ! ആദി കുക്കിംങ്ങ് ഒക്കെ ചെയ്യോ?" പപ്പ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ചോദിച്ചു.
" ആ കുറച്ചൊക്കെ! ഉപ്പച്ചീടെ ഉപ്പാപ്പമാരായിട്ട് ഞങ്ങള് പാചകക്കാരാ... " ആദി അഭിമാനത്തോടെ പറഞ്ഞു.
" കേട്ട് പഠിക്കടാ.... ഇവിടെ ഒരുത്തന് ഓംലറ്റ് പോലും ഒണ്ടാക്കാനറിയില്ല!.. " പപ്പ കളിയാക്കി.
" ഞാനെന്തിനാ പഠിക്കണെ? നിങ്ങള് രണ്ടാളും വീട്ടിലില്ലേൽ ഞാനാദിയെ വിളിക്കും! എന്നിട്ട് ഞങ്ങള് നാലും കൂടെ ആഘോഷമായിട്ട് വെച്ചുണ്ടാക്കി തിന്നും! അല്ലേ ആദി?"
JK തോളിൽ കൈയ്യിട്ട് പറഞ്ഞു.
അന്ന് തലശ്ശേരി കിസ്സയിൽ നല്ല തിരക്കായിരുന്നു.
ആദിയുടെ സ്പെഷ്യൽ ഗെസ്റ്റ് ആയി അവരെ സ്പെഷ്യൽ ഫാമിലി റൂമിൽ ആദി സൽക്കരിച്ചു! ബില്ല് വാങ്ങാത്ത വിഷമമൊഴിച്ചാൽ അവർ സംതൃപ്തരായി അവർ മടങ്ങി...
അങ്ങനെ ഏറെക്കാലത്തിന് ശേഷം സന്തോഷം നിറഞ്ഞ ഒരു ദിവസം ആ കുടുംബം വല്ലാതെ ആസ്വദിച്ചു.
Dear readers...
Ningalkku ee chapter ishtapettennu vishwasikkunnu....
It's just bigginning of this story...
I need your suggestions to polish further idias
So pls comment and vote for this story
SumiAslamPT
Bạn đang đọc truyện trên: Truyen247.Pro