part-4 a challenge
സ്റ്റെപ്പ് ലാഡർ തെല്ലൊന്നിളകി ബാലൻസ് തെറ്റി അവൾ താഴെയ്ക്ക്!..... താങ്ങിയെടുക്കാൻ ഒരു വശത്ത് നിന്ന് JK ഓടിക്കിതച്ചെത്തിയപ്പോഴെയ്ക്കും തനിക്ക് ചിരപരിചിതമായ ഫാസ്റ്റ് ട്രാക്കിന്റ വാച്ചണിഞ്ഞ മറ്റൊരു കൈ അവളെ താങ്ങിയെടുക്കുന്നത് അന്തം വിട്ട് നോക്കിൽക്കേണ്ടി വന്നു അവന്! പാവം JK! ആ ചാൻസ് മിസ്സായി!
എങ്കിലും മാനത്ത് നിന്ന് പൊട്ടിവീണത് പോലെ ഇവനെ വിടന്ന് വന്നു? എന്ന മട്ടിൽ തന്റ പ്രിയ സുഹൃത്തിനെ JK തുറിച്ച് നോക്കി.
JKയെ ആദി കണ്ട ഭാവം നടിച്ചില്ല!
"നിനക്കെന്തെങ്കിലും പറ്റിയോ?" ആദി അവളോട് ചോദിച്ചു.
" ഇല്ല!" അവൾ മൃദുവായി മറുപടി പറഞ്ഞു.
" നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി പണി ഇവിടെ ചെയ്യണ്ടെന്ന്?" അവളെ നേരെ നിൽക്കാൻ സഹായിച്ചുകൊണ്ട് ആദി അവളെ ശാസിച്ചു.
ഇക്കാഴ്ചകൾ കണ്ട് JK കണ്ണനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
"കണ്ണാ! ചതിക്കല്ലേ ഇതവന്റ പെങ്ങളായിരിക്കണേ..."
"ടോ.... തന്നെയൊക്കെ ഇവിടെന്തിനാടോ ജോലിക്ക് വെച്ചത്? ഷർട്ട് ഇൻസർട്ട് ചെയ്ത് ടൈയ്യും കെട്ടി കോമാളി വേഷവുമിട്ട് നടന്നോളും!" അവന്റ ദേഷ്യം സെയിൽസ് മാനോടായി!
"ഞാനെന്ത് ചെയ്ത്! ഈ കൊച്ച് തനിയെ വലിഞ്ഞ് കേറണതാ ഇതിന്റെ മോളില് !" അയാൾ തടിതപ്പാൻ ശ്രമിച്ചു.
"ഇക്ക പ്ലീസ്! സീനാക്കല്ലേ... ഞാൻ അലബി കിടക്കണ കണ്ടപ്പോ ഒതുക്കി വെയ്‌ക്കാന്ന് കരുതിതാ..." അവൾ അയാളെ രക്ഷിക്കാൻ ശ്രമിച്ചു.
" മിണ്ടരുത് ! നിന്റ ബാപ്പ വരട്ടെ!" ആദി നെറ്റി ചുളിച്ചു.
ഫ്രയിമിൽ ഉള്ള നാലാമനെ ആദി അപ്പോഴാണ് ശ്രദ്ധിച്ചത്!
"JK?... നീ എന്താ ഇവിടെ?" ഒരു ചമ്മിയ ചിരിയോടെ ആദി ചോദിച്ചു.
"ബെസ്റ്റ്... ബുക്ക്സ്റ്റാളിൽ എന്തിനാ വരുന്നെ? അല്ല നീ എന്താ ഇവിടെ?" JK യുടെ മറു ചോദ്യം!
" അത്..... ഇതെന്റ ഉപ്പച്ചിന്റെ ഫ്രണ്ടിന്റ ഷോപ്പാ!" അവൻ ഒന്ന് പരുങ്ങി.
" അപ്പോ ഇത്?" അവന്റ പരുങ്ങൽ കണ്ടപ്പോ അവനെ ഒന്നു വറുക്കാൻ തീരുമാനിച്ചു.
" ഉപ്പച്ചീടെ ഫ്രണ്ടിന്റെ മോളാ!" അവൻ പരുങ്ങലോടെ തന്നെ പറഞ്ഞൊപ്പിച്ചു.
" ആണോ? ഹലോ... I am JK... One of his best friend.."
അവൻ അവൾക്ക് നേരെ കൈ നീട്ടി! അവൾ ആദിയെ നോക്കി മിഴിച്ചു നിന്നു.
"She is Ashimah....Nice to meet you..." ഡയലോഗ് പറഞ്ഞതും ഷെയ്ക്ക് ഹാൻഡ് കൊടുത്തതും ആദിയാണ്!
"ഷൈമ നീ പൊയ്ക്കോ!"സ്ട്രെസ്സ് ഒന്നു കുറയ്ക്കാൻ വേണ്ടി എന്നോണം അവൻ അവളെ പറഞ്ഞ് വിടാൻ ശ്രമിച്ചു.
"ഇക്കാ... ഞാൻ പൂവ്വാ.... അസ്സലാമു അലൈയ്ക്കും!"
അവൾ യാത്ര പറഞ്ഞ് കാഷ് ലേയ്ക്ക് നീങ്ങി!
" നീ എന്ത് നോക്കി നിക്കാ... പോയി പണിയെടുക്കാൻ നോക്കടോ..." അവൻ സെയിൽസ്മാനോട് ചൊടിച്ചു.
" ഞാൻ ചെയ്യണല്ലേ...." എന്നും പറഞ്ഞ് അയാൾ ആ സ്റ്റപ്പ് ലാഡറിൽ വലിഞ്ഞ് കേറി!
" നീ വന്നേ.... " സ്വൈര്യമായി സംസാരിക്കാനൊരിടം എന്ന നിലയ്ക്ക് അവൻ ഷോപ്പിന് പിന്നിൽ വേമ്പനാട് കായലിലേയ്ക്ക് തുറക്കുന്ന കൊറിഡോറിലേക്ക് നീങ്ങി.
" നല്ല കുട്ടി! നീ ഉള്ള കാര്യം പറ! അവളുടെ സുറുമയിട്ട കണ്ണുകൾ എന്റെ ചങ്കിലാ കൊണ്ടത്!" JK കായലിലേയ്ക്ക് നോക്കി പറഞ്ഞു.
"JK നീ അവളെ വിട്ടേയ്ക്ക്! അവളെ പണ്ടെ ഒരാൾക്ക് വാക്ക് പറഞ്ഞ് വെച്ചതാ!" ആദി അവനോട് കടുപ്പത്തിൽ പറഞ്ഞു.
" ഉവ്വോ.. ഒരു ആദിൽ അഹമ്മദ് ഹാജി?" JK പൊട്ടിച്ചിരിച്ചു.
"എടാ കള്ള തിരുമാലി! എന്നിട്ടാണോടാ സ്കൂളില് ഉണ്ടായിരുന്ന സീനിയർ പെൺപിള്ളേരെ വരെ കൈവെള്ളേൽ വെച്ചു നടക്കണേ?" JK അവന്റെ കഴുത്തിൽ കൈയിട്ട് ചുമ്മാ ഒന്ന് ശ്വാസം മുട്ടിച്ചു.
" ഇത് ഞാൻമ്പറയും! കെവിനും അലക്സും ഒക്കെ അറിയട്ടെ!...." JK യുടെ ബ്ലാക്ക് മെയിലിംങ്ങ്!
" നീ കരുതുന്ന പോലെ ഒന്നുമില്ല! ലൗഡ് സ്പീക്കർ വെച്ച് പറയാൻ മാത്രം!" ആദി JKയെ രൂക്ഷമായി നോക്കി!
"അതെന്താ അങ്ങനെ?" JK ആകാംക്ഷയോടെ ചോദിച്ചു.
"അതെന്താന്ന് ചോദിച്ചാ? എനിക്കറിയില്ല!.... അതൊക്കെ വല്യ കഥയാ!"ആദി അൽപമൊന്ന് വിഷാദിച്ചു.
" നീ പറ! കഥ കേൾക്കാൻ പറ്റിയ മൂഡാ !" JK നിർബന്ധിച്ചു.
"ഈ ഷൈമടെ ബാപ്പയും എൻറ ഉപ്പയും പണ്ട് ദുബൈല് ഒന്നിച്ച് വർക്ക് ചെയ്തതാണ്!.... അവിടെന്ന് ജോലി മതിയാക്കി തിരിച്ച് വന്നപ്പം എന്ത് ചെയ്യണമെന്ന് ഉപ്പയ്ക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല! ആകെ അറിയാവുന്ന പണി കുക്കിങ്ങ് മാത്രമായിരുന്നു. അങ്ങനെ ഒരു ദിവസം ബാപ്പയെക്കാണാൻ ഉപ്പ ഇങ്ങോട്ട് വണ്ടി കേറി! ഈ ഷോപ്പിന്റ എതിരെയുള്ള ആ കാണണ സ്ഥലത്ത് ഒരു തട്ട് കടയായിട്ടാണ് എന്റുപ്പാ വീണ്ടും തുടങ്ങീത് നാല് വർഷത്തെ അധ്വാനമാ നീ ഇന്ന് കാണുന്ന കല്ലായികിസ്സ! അതിനുള്ള എല്ലാ സഹായവും ചെയ്ത് കൊടുത്തത് ബാപ്പയാണ്! ഈ ബാപ്പയ്ക്ക് രണ്ട് പെൺമക്കളാണ്! ഷൈമാടെ താത്ത വല്യ പഠിപ്പിസ്റ്റാരുന്നു
മെഡിസിന് പഠിപ്പിച്ചു.... അത് കഴിഞ്ഞപ്പം നിക്കാഹ് നടത്താനാരുന്നു തീരുമാനം! പക്ഷേ... താത്ത സമ്മതിച്ചില്ല! MD യ്ക്ക് പഠിക്കണംന്നായി!... MD എടുത്തു. ജോലി കിട്ടണം ന്നായി ! ജോലി കിട്ടി! പ്രായം കൂടീലോന്നായി നിക്കാഹിന് പ്രശ്നം! അവസാനം നിക്കാഹിനെല്ലാം ഒരുങ്ങി! അപ്പ വന്നു ഒരു കലക്കൻ എൻട്രി! പണ്ട് താത്താന്റെ കൂടെ സ്കൂളിലുണ്ടായ പയ്യൻ അവന്റെ വീട്ട് കാരെക്കൂട്ടി വന്ന് പെണ്ണ് ചോദിച്ചു. വേറെ ജാതി! മതം! അയാള് ഹിന്ദുവായിരുന്നു. നിനക്കറിഞ്ഞൂട ഈ ബാപ്പ ഇവിടത്തെ ജമാത്തെ ഇസ്ലാമിലെ വല്യ ആരാണ്ടൊക്കെയാ! കൊടികുത്തിയ ലീഗ് ! അവസാനം കല്യാണം മൊടങ്ങി! താത്ത അയാൾടെ കൂടെ ഇറങ്ങിപ്പോയി! ഇതൊക്കെ കഴിഞ്ഞ് മനസ്സ് തകർന്നൊരൂസം ബാപ്പ ഉപ്പയുമായിട്ട് സംസാരിച്ചിരിക്കുമ്പോ അടുത്ത പ്രശ്നം! ഷൈമയെ പേടിയാത്രേ... അവൾക്ക് പുറത്ത് പൊയ്ക്കൂടാ... അവളെ ആരും വിളിച്ചൂടാ... എന്തിന് ബാൽക്കണീ പോലും നിന്നൂടാ... അങ്ങനെ ബാപ്പ ഷൈമേടെ ഉമ്മീനെയായി കട്ട ഫൈറ്റായി!... അവസാനം ഇപ്പോ പത്തിപഠിക്കണ അവളെ ഇപ്പോ വാക്കൊറപ്പിച്ചിട്ട് രണ്ട് കൊല്ലം കഴിഞ്ഞിട്ട് കെട്ടിക്കാൻ പറ്റുന്ന ഒരു പ്രപ്പോസല് നോക്കണം എന്ന് പറഞ്ഞു. എന്റെ ഉപ്പയ്ക്ക് അത് കേട്ട് വല്ലാണ്ടായി! എനിക്കും ആ പ്രായത്തിൽ ഒരു പെങ്ങളുണ്ടേയ്!... അവളുടെ പഠിപ്പ് ഭാവി! ഒന്നും അപ്പോ ബാപ്പാക്ക് പ്രശ്നമല്ലാരുന്നു. ഒരിക്കൽ നടന്ന ദുരന്തം ആവർത്തിക്കരുത്! അത്ര മാത്രം! എന്റ കഷ്ടകാലത്തിന് ഞാനപ്പോ അങ്ങോട്ട് കേറിച്ചെന്നു! എന്റ ഉപ്പ എന്നെ വിളിച്ചു...
" ഇത് എന്റെ മോൻ ആദി... ഇപ്പോ അവന് 17 വയസ്സായി! +2 സയൻസ് പഠിക്കണ്!..." ആദ്യം ഉപ്പ എന്നെ പരിജയപ്പെടുത്തിയതാന്നാ കരുതീത് പക്ഷേ ഉടനെ അടുത്ത ചോദ്യം!
" ഷറഫിനെ നിനക്കറിയാലോ?" ഉപ്പ അൽപം ഗൗരവത്തിലാണ്!
" അറിയാം!..." ഞാൻ ബാപ്പയെ നോക്കി ചിരിച്ചു.
" ഷറഫിന്റ മോള് ആഷിമാനെ നീ കണ്ടട്ടില്ലേ?" ഉപ്പാന്റ അടുത്ത ചോദ്യം!
" ആ !" ഞാനൊന്ന് തലയാട്ടി.
"എന്താ നിന്റെ അഭിപ്രായം!" ഉപ്പ ചോദിച്ചു.
"നല്ല കുട്ടിയാ ഉപ്പാ!" ആ ചോദ്യത്തിൽ എനിക്ക് പന്തികേടൊന്നും തോന്നീല!
" നിനക്കവളെ ഇഷ്ടാണോ?" ഈ ചോദ്യത്തിൽ ബാക്ക് ഗ്രൗണ്ടിൽ ഞാനാപ്പാട്ട് കേട്ടു... ഗുലുമാൽ!
"ഏ? അങ്ങനെക്കെ ചോയ്ചാ!" ഞാനൊന്നു പരുങ്ങി!
" നീ പറ!" ഉപ്പ എന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല!
എന്ത് ചെയ്യും എന്ന് അറിയില്ല! അല്ലാന്ന് പറഞ്ഞാ അതെന്താന്ന് ചോദിക്കും! പറയത്തക്ക കാരണങ്ങൾ ഒന്നുമില്ല..... ഷൈമയുടെ ബാപ്പന്റെ മുന്നിന്നാണ് ചോദ്യം!
അല്ലന്ന് പറഞ്ഞാ അത് ഉപ്പാനെ ചെലപ്പോ...
"അതിപ്പോ ഇഷ്ടക്കൊറവ് ഒന്നൂല്ല!" ഞാൻ ഒന്നു പരുങ്ങി.
" ഓ! ഇനിയിപ്പം ഇത്തിരി കൂടിയാലും കൊഴപ്പല്ല! അപ്പ ഷറഫേ... നീ ഇനി വിഷമിക്കണ്ട! നിന്റെ മോളെ ഇവന് കൊടുക്കാൻ നിനക്ക് വിരോധമില്ലെങ്കി നമുക്കിതങ്ങ് വാക്കാലൊറപ്പിക്കാ.... നിക്കാഹും മറ്റു ചടങ്ങും ഒക്കെ ഇവനൊരു ഇരുപത്തഞ്ചാവട്ടെ!... "
എനിക്ക് എന്തെങ്കിലും പറയാനാവുന്നതിന് മുൻപ് അത് സംഭവിച്ചു. എന്റെ നിക്കാഹൊറച്ചു. ബാപ്പ എന്നെക്കെട്ടിപ്പിടിച്ചു.!.... അങ്ങനെ യാതൊരു കമ്മിറ്റ്മെൻറുമില്ലാതെ പറന്ന് നടക്കണ്ട ഈ പ്രായത്തിൽ ഞാൻ കമ്മിറ്റഡ് ആയി !"
" അപ്പോ നിനക്കവളെ ഇഷ്ടല്ലാ?"JK ആകാംക്ഷയോടെ ചോദിച്ചു.
"എനിക്കറിയില്ല!.... എനിക്കവളോടിത് വരെ അങ്ങനെ ഒന്നും തോന്നിട്ടില്ല!...." ആദി ചൂടായി......
" അത് കൊള്ളാലോ?... അപ്പോ എനിക്കിനിം പ്രതീക്ഷയുണ്ട് അല്ലേ?" JK ആദിയെ നോക്കി പല്ലിളിച്ചു.
" അയ്യ! പ്രതീക്ഷയല്ല കോപ്പാ! ദേ ഈ ഗ്യാപ്പീക്കേറി ചൂണ്ടലിട്ടാലുണ്ടല്ലോ? കൊച്ചീക്കായലിൽ കെടക്കും നീയും! ഒപ്പം ഞാനും! തല്ലിക്കൊന്ന് കെട്ടിത്താത്തൂടാ... " JK യോട് ആദി പറഞ്ഞു.
" ഉവ്വ് ! ഒന്ന് പോടാപ്പാ! നീയാ മിലിട്ടറി പോകാമ്പോണത് !
അപ്പോ ഞാനവളെ നോക്കുന്ന കൊണ്ട് നിനക്ക് പ്രശ്നമൊന്നുമില്ലേ?" JK ചോദിച്ചു.
" നീ അങ്ങനെ ചെറ്റത്തരം ചെയ്യൂലാന്നെനിക്കറിഞ്ഞൂടെ?"ആദി തന്റെ സുഹൃത്തിനോടുള്ള വിശ്വാസം വ്യക്തമാക്കി!
" നിനക്കവളെ ഇഷ്ടമല്ലല്ലോ? പിന്നെ എനിക്കെന്താ പ്രശ്നം?"JK ചിരിച്ചു.
"പിന്നേ... അതിന് നിന്നെ അവൾക്കിഷ്ടപ്പെടില്ലല്ലോ?"
ആദീം ഉറപ്പിച്ച് പറഞ്ഞു.
" അതെന്താ? എന്നെ അത്രയ്ക്ക് കൊള്ളൂല്ലെ?"J K ചൊടിച്ചു.
"ഏയ് ! അതല്ല ! അവൾക്ക് എന്നെ ഇഷ്ടാണെങ്കിലോ?"ആദിം ചൊടിച്ചു.
" അവൾ അങ്ങനെ പറഞ്ഞിട്ടുണ്ടോ?" JK ചോദിച്ചു.
" അങ്ങനെ ചോദിച്ചാ!" ആദി പരുങ്ങി!
" ഇല്ലല്ലോ? അവളിവിടുണ്ടല്ലോ? നീ അവളോട് ചോദിക്ക്!
if She Says yes ! അവള് നിന്റെ യാ... നീ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടോണം! if She Says No! ഇപ്പോ ഇവിടെ വെച്ച് നീ അവളെ മറന്നോണം!...." JK യുടെ ചലഞ്ച്!
Dear readers....
Eppadi? Veendum oru triangle love story.....
Veno??????
Totally I hate love story's but it's really easy to wrote.... athukondezhuthiyatha.....
Enganeyund?????
Ithuvare comments kaaryamayittonnum kandilla
so plz leave a comment along with a vote.....
Sumi Aslam PT
Bạn đang đọc truyện trên: Truyen247.Pro