Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

part-3 a new entry to new chapter

മൂന്നരയായപ്പോഴെയ്ക്കും വിജയൻ സ്കൂളിന് മുൻപിൽ എത്തി. പതിവിന് വിപരീതമായി ബാലയേയും മകനേയും കൂട്ടാൻ വന്ന അയാളെ കാണാനും പരിജയപ്പെടാനും അവരുടെ ചുറ്റും കൂടി.... റിട്ടയറായെങ്കിലും പേരിന് പിന്നിലെ IRS ന് ആനക്ക് കെട്ടുന്ന നെറ്റിപ്പട്ടം പോലെ ഇപ്പോഴും ചന്തമുണ്ട് എന്ന് അങ്ങേർക്ക് മനസ്സിലായി!

JK യുടെ ഫ്രണ്ട്സ് പ്രവീൺ, കെവിൻ, അലക്സ്, ആദിൽ

ബാലേടെ ഫ്രണ്ട്സ്, സരസ്വതി, ലക്ഷ്മി, പാർവതി, ജാനകി
ഇവളെന്താണാവോ? ഫുൾ ദേവി മാരെയാണല്ലോ കൂട്ട് പിടിച്ചിരിക്കുന്നത്, കാര്യം എന്തൊക്കെയായാലും മകൻ തന്നെപ്പോലെ കൂട്ടുകൂടുമ്പോൾ ജാതി നോക്കിയില്ലല്ലോ എന്ന് അയാൾ അഭിമാനിച്ചു.

" അങ്കിളിനെ പറ്റി ഇവൻ പറഞ്ഞപ്പോ മുതൽ പരിജയപ്പെടണം എന്ന് കരുതിതാ... എനിക്കും വലുതാവുമ്പോ സിവിൽ സർവീസ് എടുക്കണം!" കെവിൻ ഇടിച്ച് കയറി പരിജയപ്പെട്ടു.

" ആണോ? ആട്ടെ ഏത് സർവ്വീസാ തനിക്കിഷ്ടം?" സന്തോഷത്തോടെ അദ്ദേഹം ചോദിച്ചു.

" സംശയമെന്താ? IPS....." ഒരു ചമ്മിയ ചിരിയോടെ കെവിന്റ മറുപടി!

"ഇവൻ മാത്രമല്ല ഞങ്ങൾ എല്ലാവരും സിവിൽ സർവീസ് ആസ്പിരൻസ് ആണ് ആദിലിന് മിലിട്ടറി ചേരണം ന്നാ "
പ്രവീൺ പറഞ്ഞു.

" ആയിക്കോട്ടെ!.... നിങ്ങൾ ഫ്രീ ആവുമ്പോ വീട്ടിലേക്കിറങ്! നമുക്ക് അപ്പോ ഇതിനെ പറ്റി ഡീറ്റിയൽഡ് ആയി സംസാരിക്കാം!" അദ്ദേഹം അവരെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.

" കണ്ടിട്ട് IRS ന്റ ജാഢയൊന്നുമില്ല! ഈ പ്രായത്തിലും എന്ത് ക്യൂട്ട് സംസാരോം പെരുമാറ്റോം ആണല്ലേ?" എന്നായിരുന്നു ബാലേടെ ഫ്രണ്ട്സിന്റെ പ്രതികരണം!

"എന്താ അഭിനയം ഓസ്കാറു കൊടുക്കണം!" എന്നാണ് ബാലാമ്മ മനസ്സിലോർത്തത്!

" അപ്പോ നമുക്കങ്ങ് പോയാലോ? പോകുമ്പോ EKM പോയിട്ട് വേണം പോവാൻ?" പപ്പ ധൃതിവെച്ചു.

" ഇപ്പോഴൊ? EKM ലേയ്ക്കോ? എന്തിന്?"JK കണ്ണ് മിഴിച്ചു.

സാധാരണ എറണാകുളത്തേയ്ക്ക് പോകണമെന്ന് പറഞ്ഞാ നിങ്ങൾക്കൊരു ടാക്സി വിളിച്ച് പൊയ്ക്കൂടെ? എനിക്ക് വയ്യ നാല് മണിക്കൂർ ട്രാഫിക്ക് ജാമിൽ കെടക്കാൻ! പത്ത് KM ട്രൈവ് ചെയ്യാൻ 25 സിഗ്നലും  3 മണിക്കൂറും വേണം! എന്ന് ഒച്ച വെയ്ക്കുന്ന പപ്പ അതും ഉള്ള വണ്ടികൾ മുഴുവൻ നിരത്തിലിറങ്ങുന്ന ഈ സമയത്ത് വിളിക്കുന്നത്?

"നിനക്ക് സൈക്കിള് വാങ്ങണ്ടേ? പിന്നെ നിന്റമ്മേടെ കുഞ്ഞമ്മേടെ മോളുടെ കല്യാണാ... ആ പേരും പറഞ്ഞ്
AG കയറീലങ്കി ആകാശ മിടിഞ്ഞ് വീണാലോ?"പപ്പ മോനോട് സ്വകാര്യം പറഞ്ഞു.

" അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞാ ഇത്രയ്ക്കൊക്കെ വേണോ?" അൽപം ഓവറാവുന്നില്ലേ എന്ന് JKയ്ക്ക് ഡൗട്ട്!

" ഞാൻ അഡ്ജസ്റ്റ് ചെയ്യാത്ത കൊണ്ട് നിന്റെ സമാധാനം പോണ്ട!.... ഞാനൊരു ബ്യൂറോക്രാറ്റ് ആണന്നെല്ലേ നിങ്ങളുടെ ആക്ഷേപം.... ഞാനൊരു ഡിപ്ളോമാറ്റാവാൻ തീരുമാനിച്ചു. നീ കേറുന്നുണ്ടോ? " പപ്പ ചോദിച്ചു.

അമ്മയും മകനും കൂട്ട്കാരൊടൊക്കെ യാത്ര പറഞ്ഞ് കാറിൽ കയറി!

"A new  chapter ?...... പപ്പ കുറേ പർച്ചേസ് ചെയ്തിട്ടുണ്ടല്ലോ?" പിന്നിലെ ഷോപ്പിങ്ങ് ബാഗേജ് കണ്ട് JK ചോദിച്ചു.

" ആ....ഞാൻ നിങ്ങളെ കൊണ്ട് വിട്ടിട്ട് വീട്ടിലേയ്ക്ക് പോയില്ല! ആ ഷോപ്പ് എന്റെ ഫ്രണ്ടിന്റയാ! ഇത്രേം നേരം അവിടെയായിരുന്നു."പപ്പ പറഞ്ഞു.

" അപ്പോ ഏട്ടൻ ഉച്ചയ്ക്കൊന്നും കഴിച്ചില്ലേ?" ബാലാമ്മ നെറ്റിചുളിച്ചു.

" ഇനിയിപ്പോ വീട്ടിന്ന് കഴിക്കാലോ?... താൻ AG ന്ന് വേഗം ഒന്നിറങ്ങിത്തന്നാമതി!" പപ്പ സമാധാനം കണ്ടെത്തി!

" നിർത്ത് നിർത്ത്! "
ടൗണിലേക്ക് കയറി ആദ്യം കണ്ട ഷോപ്പിങ്ങ് മാൾ കണ്ട്
JK ബഹളം വെച്ചു.

" എന്തേ?... " സഡൻ ബ്രേക്ക് ഇട്ട് പപ്പ നെറ്റി ചുളിച്ചു.

" കാര്യംണ്ട്! പപ്പ്സ് എറങ്ങിക്കേ..... അമ്മ ഇവിടെ ഇരി!
ഹാഫ് ആൻ ഹവർ വീ വിൽ ബി ബാക്ക്!" ടൈ ഈരി പോക്കറ്റിലിട്ട് അവനിറങ്ങി!...

"പപ്പ....ഫോളോ മീ.... " എന്നും പറഞ്ഞ് വല്യ ആളായിട്ട് റോഡ് ക്രോസ് ചെയ്ത് ഷോപ്പിങ്ങ് മാൾ ലക്ഷ്യമാക്കി നടന്നു.

പപ്പ വണ്ടി സേഫ് ആയി പാർക്ക് ചെയ്തു.
''താനിവിടെ ഇരിക്കുവല്ലോ? അല്ലേ?... ഞാൻ പോയി നോക്കീട്ട് വരാം!..." ഈ ചെറുക്കനെക്കൊണ്ട് തൊന്തരവാണല്ലോ ദൈവമേ? എന്ന മട്ടിൽ ബാലയെ കാറിൽ ഇരുത്തി JK യുടെ പിന്നാലെ പോയി!

"പപ്പ... ഈ ബില്ല് കൊടുത്തേയ്ക്ക്!...." എന്നും പറഞ്ഞ് ബിൽ പപ്പയെ ഏൽപിച്ച് അവൻ സെയിൽസ്മാനോട് ചോദിച്ചു. "വാഷ് റൂം പ്ലീസ്!" അവൻ മെല്ലെ തല വെട്ടിച്ചു കൊണ്ട് നേരെ അയാൾ ചൂണ്ടിക്കാണിച്ച വഴിയേ നടന്നു.

ഇത്ര അത്യാവശ്യമായിട്ടിവൻ എന്താ വാങ്ങിക്കൂട്ടിയേന്നറിയാൻ പപ്പയ്ക്ക് ആകാംക്ഷയുണ്ടായിരുന്നു.
ബിൽകൊടുത്ത് സാധനങ്ങൾ കൈയ്യിൽ കിട്ടിയപ്പോൾ പപ്പ ഞെട്ടി! കിട്ടിയ അവസരം JK ശരിക്കങ്ങ് മുതലാക്കി!
അപ്പോഴെയ്ക്കും JK തിരിച്ചു വന്നു.

" തന്നെ !" അവൻ പപ്പയുടെ കയ്യീന്ന് ആ ബാഗ് വാങ്ങി!

" ട്രയൽ റൂം... " അവൻ പപ്പയെ മൈന്റ് ചെയ്യാതെ നേരെ വീണ്ടും സെയിൽസ് മാനോട് ചോദിച്ചു. അയാൾ ചൂണ്ടിയ വഴിക്ക് പോയി!

" എത്ര മണിക്കൂർ എടുക്കുമോ എന്തോ?" വാച്ചിലേയ്ക്ക് നോക്കി പപ്പ നെടുവീർപ്പിട്ടു.... കുറച്ച് സമയം കഴിഞ്ഞപ്പോൾ

നീല ടീ ഷർട്ടിൽ ഫേസ്ബുക്ക് ലോഗോയും ലൈറ്റ് ബ്ലൂ ജീൻസും നൈക്കിന്റ കാൻവാസ് ഷൂസും അണിഞ്ഞ് JK പുറത്തുവന്നു. ഫോഗിന്റ മണമടിച്ചിട്ട് പപ്പയ്ക്ക് തല ചെകിടിച്ചു.

"I am redy let us go! " ഒരു കള്ളച്ചിരിയോടെ JK പറഞ്ഞു.

പപ്പ ഷോപ്പിൽ നിന്നിറങ്ങും വരെ ഒന്നും പറഞ്ഞില്ല, New getup ൽ മകനെ കണ്ട ബാലാമ്മ ചോദിച്ചു.
" ഇതെന്തായിത്? അയ്യേ! ഒരു മാതിരിതിരിച്ച് കാറിൽ കയറിയപ്പോ പപ്പ ചോദിച്ചു.

"ഡാ ! നിനക്കൊരു സൈക്കിൾ വാങ്ങാനല്ലെ നമ്മൾ പോണെ? നിന്റെ ഗേൾഫ്രണ്ടിനെക്കാണാനല്ലല്ലോ? ഷേവിങ്ങ് സെറ്റൊഴിച്ച് A- Z ഇവനിപ്പോ പർചേസ് ചെയ്തു." പപ്പ പിൻസീറ്റിലിരുന്ന് ബാഗിൽ ഐപോഡ് തിരയുന്ന JKയെ രൂക്ഷമായി നോക്കി!

"പിന്നെ... ഈ മുഷിഞ്ഞ സ്കൂൾ യൂണിഫോമിട്ട് ഞാൻ കൊച്ചിക്ക് വരൂന്ന് കരുതിയോ? ഇനി ഇതു പോലെ സർപ്രൈസ് പ്ലാൻ ചെയ്യുമ്പോ ആദ്യം എന്റ ഡ്രസ്സെടുത്ത് വണ്ടീല് വെയ്ക്കണം!" അവൻ മറുപടി കൊടുത്തു.

"കണ്ണാ! പപ്പയോട് മര്യാദയ്ക്ക് സംസാരിക്കണം!" അമ്മ അവനെ ശാസിച്ചു....

വൈറ്റിലയിലെ സ്പോർട്ട്സ് ഷോപ്പീന്ന് ഹെർക്കുലീസിന്റെ ന്യൂ എഡിഷൻ തന്നെ പപ്പ വാങ്ങിക്കൊടുത്തു... പിന്നെ ബാലാമ്മയെ നേരെ ബ്രോഡ് വേയിലെ A giri pai ഷോറൂമിലാക്കി!.. പിന്നെ പപ്പ നേരെ പോയത് ഷറഫിന്റ ഷോപ്പിലേയ്ക്കാണ് ! ആദ്യ കാഴ്ചയിൽ ആർക്കും തോന്നുന്ന കൗതുകം JKയ്ക്കും തോന്നി.

" നിനക്ക് കോഫി വേണോ?"പപ്പ ചോദിച്ചു.

ഈ പപ്പയെന്താ ബുക്ക്സ്റ്റാളിൽ വിളിച്ച് കേറ്റി ആളെക്കളിയാക്കുകയാണോ? എന്ന മട്ടിൽ അവനൊന്നു നോക്കി! പിന്നെ പപ്പയ്ക്ക് പിന്നാലെയങ് നടന്നു.

കോഫി കോർണറിൽ JKയെ ഇരുത്തി പപ്പ ഷറഫിനെ തപ്പിയിറങ്ങി! ഈവനിംങ്ങ് കാണാമെന്ന് പറഞ്ഞിരുന്നല്ലോ?

"സർ!" പിന്നിലെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി!

"കാപുചിനോ..." അവൻ പറഞ്ഞു.

ഐപോഡ് തിരുകി ചെവിയിൽ തിരുകി അവൻ ചുറ്റും നോക്കി! ഒരിടത്ത് കണ്ണുകൾ ഉടക്കി! അവിടെ അവന്റെ ഫേവറിറ്റ് പാട്ടൊന്നു ബാക്ക് ഗ്രൗണ്ടിൽ പ്ലേ ചെയ്തു തുടങ്ങി!

" intrusting... " അവൻ സ്വയം പറഞ്ഞു.

minnalaip pidithu minnalaip pidithu
maegathil kuzhaithu peNNondRu padaithu
veedhiyil vittu vittaar
ippadi inggoru peNmaiyaip padaikka
thannidam kaRpanai theerndhdhadhai
eNNithaan pirammanum moorchchaiyutRaan
avaLin naasikkuL nuzhaindhdha kaatRu
uyiraith thadavi thirumpum poadhu
moatcham adaindhdhu raagangaL aagindRadhae
oHoa mazhaiyin thuLigaL avaLai nanaithu
maarpu kadandhdhu iRanggum pozhudhu
mukthi adaindhdhu muthukkaL aagindRadhae..."

ഒരു സ്റ്റെപ്പ് ലാഡറിന്റെ മുകളിൽ കയറി ഒരു മറ്റൊരാളുടെ സഹായത്തോടെ പുസ്തകം അടുക്കി വെയ്ക്കുകയായിരുന്നു അവൾ!

നല്ല ഗോതബിന്റെ നിറമുള്ള വലം കൈയ്യിൽ വളരെ
നേരിയ ഒരു ബ്രേസ് ലെറ്റ്! നേർത്ത വിരലിൽ വലിയ തിളക്കമൊന്നുമില്ലാത്ത ഒരു കല്ല്!

കറുത്ത ഗൗണിൽ അവൾ അതിസുന്ദരിയായി തോന്നി.

ഹിജാബു കൊണ്ട് പാതിയും മറഞ്ഞ മുഖത്ത് ഇടയ്ക്ക് സീലിങ് ലൈറ്റിന്റ വെളിച്ചത്തിൽ സുറുമയിട്ട ഭംഗിയുള്ള കണ്ണുകളും അവനെ വല്ലാതെ ആകർഷിച്ചു.

" nilavin oLiyaip pidithup pidithu
paalil nanaithu paalil nanaithu
kannangaL seydhu vittaar
ulaga malarkaL paRithu paRithu
iraNdu pandhdhugaL amaithu amaithu
peNNai samaithu vittaar
azhagu enpadhu aaNpaalaa peNpaalaa
enpadhil enakku sandhdhaegam theerndhthu
azhagu enpadhu nichchayam peN paaladaa
aeHae kavidhai enpadhu mozhiyin vadivam
endRoru karuthum indRu udaindhdhadhu
kavidhai enpadhu kanni vadivamadaa... "

ഈശ്വരാ!... പപ്പ വന്ന കാര്യമെന്തായാലും ഇന്നൊന്നും നടക്കാതിരുന്നാ മതിയായിരുന്നു.

കാർകൊണ്ടലിൽ മറഞ്ഞ നിലാവ് പോലെ ഇത്രയൊക്കെ മറച്ചിട്ടും ഇത്ര ഭംഗിയാണെങ്കിൽ ഇവളുടെ മുടിയഴകും
ചിരിയഴകും ഇതിനേക്കാൾ പതിൻന്മടങ്ങാവും!

" minmini pidithu minmini pidithu
kaNkaLil padhithu kaNkaLil padhithu
kaNmaNi kaN paRithaaL
thangathai eduthu ammiyil araithu
manjaLaay ninaithu kannathil kuzhaithu
Jeevanai aen eduthaaL
kaavith thuRavikkum aasai vaLarppavaL
arugam pullukkum aaNmai koduppavaL
peNkaLin nenjjukkum pitham koduppavaLae
oHoa therindhdha paagangaL uyiraith thandhdhida
maRaindhdha paagangaL uyirai vaanggida
Jananam maraNam reNdum tharubavanae... "

നെഞ്ചിലെവിടെയോ JKയ്ക്ക് മുള്ളു തറച്ചു....
ഇരുന്നിട്ട് ഇരുപ്പുറച്ചില്ല! അവൻ ചുറ്റും നോക്കി!
പപ്പ അവിടെയെങ്ങാനും ഉണ്ടോ?.... ഇല്ല! നന്നായി! എഴുന്നേറ്റ് അങ്ങോട്ടെക്കെങ്ങാൻ ചെന്നാലോ? പക്ഷേ അപ്പോഴെയ്ക്കും പപ്പ കാഷിലിരിക്കുന്ന സ്ത്രീയുമായി സംസാരിക്കുന്ന കണ്ടു...

അവന്റ ശ്രദ്ധ വീണ്ടും അവളിലേയ്ക്കായി!... താഴെയ്ക്കുള്ള റോ ഫിൽ ചെയ്ത് കഴിഞ്ഞ് അതിന്റെ മുകളിലേയ്ക്ക് വയ്ക്കാനാണിപ്പോ ശ്രമം! കൈ യ്യെത്താത്ത കൊണ്ട് ഏന്തി വലിഞ്ഞ് വെയ്ക്കാനുള്ള ശ്രമത്തിൽ അവളുടെ സ്കൂൾ ഷൂസണിഞ്ഞ കാലുകൾ കണ്ടു!... പോയി ഹെൽപ് ചെയ്താലോ?.... JK മെല്ലെ എഴുന്നേറ്റു. ശ്രദ്ധ അവളിലേയ്ക്ക് മാത്രമാണ്! അടുത്തെത്താറായതും ലാഡർ ഒന്നിളകി ബാലൻസ് തെറ്റി അവൾ........

Dear readers.....
Just miss for next chaaaap!!!!!!! K to ivare angane pettannu kootti muttichalengana.....

Appo ningalude vilayeriya abhiprayangalum nirdheshangalum commentsnte roopathil pratheekshikkunnu.....

Vote cheyyan marakkalle......

SumiAlamPT




























Bạn đang đọc truyện trên: Truyen247.Pro