Part - 2 ഒരു നനുത്ത സൗഹൃദം!
അവിടന്ന് തിരിച്ചു പോന്നപ്പോ വിജയകൃഷ്ണൻ നായർക്ക് ഒരു ലക്ഷ്യബോധമില്ലായിരുന്നു. വീട്ടിൽ ചെന്നിട്ട് ഒറ്റയ്ക്കിരിക്കാൻ താൽപര്യമില്ലതാനും.... വീട്ടിൽ ബാലയും കണ്ണനും തിരിച്ച് വരുന്നവരെ വായിച്ച് തീർന്ന കുറേ പുസ്തകങ്ങളും താനോമനിച്ചു വളർത്തുന്ന കുറേ പൂച്ചെടികളും മാത്രമാണ് കൂട്ടിനെന്ന് അയാളോർത്തു.
VRS എടുത്ത ആദ്യ ദിവസങ്ങൾ വളരെ ആസ്വാദ്യകരമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ VRS എന്നത് ആന മണ്ടത്തരമായിത്തോന്നി..... കുറച്ച് നാളത്തെ മാറ്റമേ ആ ജോലിയിൽ നിന്ന് താനഗ്രഹിച്ചിരുന്നുള്ളൂ എന്ന് ബോധ്യപ്പെടാൻ സമയമെടുത്തു. സത്യത്തിൽ അയാളാ ജോലി ആസ്വദിച്ചിരുന്നതാണ്!.... ഇനിയിപ്പോ ഓർത്തിട്ടെന്താ കാര്യം?.... വണ്ടി നിർത്തി അയാൾ ചുറ്റും നോക്കി! ഓ.... എറണാകുളം സിറ്റിയിൽ എത്തിയിരിക്കുന്നു..... എന്താ ചെയ്യണ്ടത്? ഷോപ്പിംങ്ങ് ആയാലോ?.... കയ്യിലുള്ള ബുക്ക്സ് എല്ലാം വായിച്ച് തീർന്നു.....
ഷറഫിന്റ ബുക്ക്സ്റ്റോറിലേയ്ക്ക് തന്നെ പോകാം!
" A New chapter, book store,"
ഒരു പുഞ്ചിരിയോടെ കാർ പാർക്ക് ചെയ്ത് അയാൾ ബുക്ക് സ്റ്റോറിലേക്ക് കയറി!
"You can’t buy happiness, but you can buy books and that’s kind of the same thing...
–Anonymous "
ഡോർ തുറക്കുമ്പോൾ ആരുടെയും ശ്രദ്ധ ക്ഷണിക്കും വിധത്തിൽ മനോഹരമായി ഫ്രയിം ചെയ്ത ക്വോട്ട്! പറഞ്ഞതാരായാലും ഒരു തരത്തിൽ ശരിയല്ലേ?
അയാൾ ചുറ്റും നോക്കി! വലിയ തിരക്കില്ല! നാലോ അഞ്ചോ കസ്റ്റമേർസ് ബുക്ക് നോക്കുന്നുണ്ട്!... ഷറഫിനെ അവിടെയെങ്ങും കണ്ടില്ല! ഈ നഗരം തനിക്ക് സമ്മാനിച്ച അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നാണീ സൗഹൃദം! എപ്പോ തുടങ്ങിയതാണെന്ന് ചോദിച്ചാൽ ഓ! അറിയില്ല! പുസ്തകങ്ങളുമായി കൂട്ടുകൂടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായെങ്കിലും വീണ്ടും കൂട്ടുകൂടാൻ തുടങ്ങിയത് ഈയിടയാണ്! ഈ കടയുടെ ക്യാപ്ഷനും ഇവിടെ എഴുതി വെച്ചിരിക്കുന്ന വാക്കുകളും തന്നെയാണ് ഷറഫുമായി ചങ്ങാത്തത്തിലായത്! ഈ ഷോപ്പിനും വലിയ പഴക്കമൊന്നുമില്ല!.... ഷറഫ് ഒരു പ്രവാസിയായിരുന്നു. 25 വർഷത്തെ പ്രവാസ ജീവിതമാണത്രേ ഷറഫിനെ വായനയിലേയ്ക്കടുപ്പിച്ചത്! തിരിച്ച് നാട്ടിൽ വന്നപ്പോൾ എന്ത് ചെയ്യണം എന്നതിന് രണ്ടാമതൊരുത്തരം അന്വേഷിക്കേണ്ടി വന്നില്ല! നല്ലൊരു വായനക്കാനായത്കൊണ്ട് തന്നെ കസ്റ്റമേഴ്സിന്റെ മനസ്സ് വായിക്കാനുള്ള കഴിവാണ് ഷറഫിന്റ പ്രത്യേകത! അത്കൊണ്ട് തന്നെ ഒരു ബുക്കെങ്കിലും വാങ്ങാതെ തിരികെ പോവാറില്ല ഒരു വായനക്കാരനും!
" ഷറഫില്ലേ?" കസ്റ്റമർ എക്സിക്യൂട്ടിവിനോടയാൾ ചോദിച്ചു....
" ആ! ഇക്കേയ് നമ്മട പാഴ്സൽ സർവ്വീസിപ്പോയതാ! ആൽക്കെമിസ്റ്റ് ഔട്ടോഫ് സ്റ്റോക്കായി! രണ്ട് കസ്റ്റമേഴ്സ് ചോയ്ചിട്ട്ണ്ട്!.... അവമ്മാര് കൊണ്ട് തന്നാലേ ഇനിം രണ്ടീസം പിടിക്കും!" അവൻ നിഷ്കളങ്കനായിപ്പറഞ്ഞു!
" എക്സിക്യൂട്ടീവ് ലുക്കും കോഞ്ചേരി വർത്താനോം! ഡാ... നീ ആ ടൈ അഴിച്ച് പോക്കറ്റിലിട്ടേയ്ക്ക്! ഇത്ര ബിൽഡപ്പ് ഒന്നും വേണ്ട!" വിജയന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല!
" നിങ്ങളെന്റെ ഇംഗ്ലീഷ് കേട്ടട്ടില്ലല്ലോ?" അവന്റ ബദൽ കമന്റ് !
" വേണ്ട എനിക്ക് ഇനി ചിരിക്കാൻ വയ്യ!" വിജയൻ പറഞ്ഞു.
" എക്സ്ക്യൂസ് മീ! രണ്ടാമൂഴം ഉണ്ടോ?" ഒരു പെൺകുട്ടി വന്ന് ചോദിച്ചു...
" ആ ! ലവിടന്ന് രണ്ടാമത്തെ റാക്കിൽ കാണും!" അകലേയ്ക്ക് ചൂണ്ടി അയാൾ പറഞ്ഞു...
പറഞ്ഞ് നിൽക്കേ ഷറഫ് വന്നു.
" ആ ! ആൽക്കമിസ്റ്റ് വന്നല്ലോ?" എക്സിക്യൂട്ടിവ് പറഞ്ഞു.
പാഴ്സലും താങ്ങിക്കൊണ്ട് വന്ന അയാളെ അവൻ മൈന്റ് ചെയ്തില്ല!.... ബില്ലിങ്ങ് സെക്ഷനിൽ ആള് ഒഴിഞ്ഞ് കിടക്കുന്നു!..... ഒന്ന് രണ്ട് കസ്റ്റമേഴ്സ് അവിടെ കാത്ത് നിൽക്കുന്നുണ്ട്!
"ഓ!... Sorry!.... സ്റ്റോക്ക് എടുക്കാൻ പോയതായിരുന്നു." കസ്റ്റമേഴ്സിനോട് ക്ഷമാപണത്തോടെ അയാൾ ജോലിയിലേക്ക്!
" ഷറഫിക്ക.... ഇവിടെയിപ്പോ അത്യാവശ്യം തിരക്കുണ്ടല്ലോ? രണ്ട് സ്റ്റാഫിനെ വെച്ചൂടെ?" ഒരാൾ ചോദിച്ചു.
"ഏയ് ! അത്ര തിരക്കൊന്നൂല്ലടോ? വൈകിട്ട് കുറച്ച് തെരക്ക് കാണും, അപ്പോ മോളും വൈഫും വരും സഹായിക്കാൻ, " ഒരു പുഞ്ചിരിയോടെ അയാൾ മറുപടി പറഞ്ഞു....
തിരക്ക് കഴിഞ്ഞതും ഷറഫ് ഷോപ്പിൽ ആകെ ഒന്ന് പരതി!
" Coffee ☕ with a book 📓 " കോർണറിൽ വിജയൻ ഇരിക്കുന്ന കണ്ടു....
" ആഹാ! സാറ് എപ്പോ വന്നൂ!" എന്ന ചോദ്യത്തോടെ അയാൾ എതിരെയുള്ള സീറ്റിൽ വന്നിരുന്നു.
" കുറച്ച് നേരമായി!" പുഞ്ചിരിച്ച് കൊണ്ടുള്ള മറുപടി!
" Nice കോൺസപ്റ്റ്! ഫ്രീ ടൈമിൽ സ്വൈര്യമായി വായിക്കാൻ ഒരിടം!" വിജയൻ പ്രശംസിച്ചു.
"മോളുടെ പണിയാ.... ഷോപ്പിൽ ഇങ്ങനെ കോഫി കോർണറും ബുക്ക് ലെന്റിങ്ങ് കോർണറും... യൂസ്ഡ് ബുക്ക് എക്സ്ചേഞ്ച് ഏരിയ എന്നൊക്കെ മോഡിഫൈ ചെയ്തത്!...." ഷറഫ് പറഞ്ഞു.
" അതേതായാലും നന്നായി! മോളിപ്പോ എന്ത് ചെയ്യുന്നു?"
വിജയൻ ആകാംക്ഷയോടെ ചോദിച്ചു.
"ടെൻത്തിലാണ്! അൽ അമീനില്!" ഷറഫ് പറഞ്ഞു.
"ചെറിയ കുട്ടിയാണോ? ക്രാഫ്റ്റ് വർക്ക് എല്ലാം നന്നായിട്ടുണ്ട്! ക്ലാസ് ലുക്ക് തോന്നണുണ്ട്! " വിജയൻ ഷോപ്പിലെ ഇന്റീരിയർ ചുറ്റും നോക്കി ആസ്വദിച്ചു.
"അതൊന്നും പറയാൻ എനിക്കറിയില്ല ഷറഫ് ! പക്ഷേ നിന്റെ മോൾക്ക് ഇന്റീരിയർ ഡിസൈനിംങ്ങിൽ നല്ല ഭാവിയുണ്ട്!..." വിജയൻ പറഞ്ഞു...
" ശരി! സാറിന്റ പർചേസിംങ്ങ് കഴിഞ്ഞോ?... സർ ന് കോഫി പറയട്ടെ?" ഷറഫ് ചോദിച്ചു.
" ആ ! ആയിക്കോട്ടെ...... ക്ലാസിക്ക് ബ്ലെന്റ് മതി! കാണുമല്ലോ അല്ലേ?" വിജയൻ പറഞ്ഞു.
"ഓ! ഷുവർ സർ!" കോഫി ബോയ് അകത്തേയ്ക്ക് പോയി!
" ചുമ്മാ ഇരുന്നു ബോറടിച്ചു തുടങ്ങി ഷറഫ് ! എന്തെങ്കിലും ഒക്കെ ചെയ്യണം !" വിജയൻ പറഞ്ഞു....
"സാറിപ്പോ ധൃതി പിടിച്ച് VRS എടുത്തതെന്തിനാ? പ്രശ്നങ്ങൾ എല്ലാ ജോലിലും ഉള്ളതല്ലേ? കുറേക്കൂടെ നല്ല പോസ്റ്റ് എത്തീട്ട് മതിയാരുന്നല്ലോ?... " ഷറഫ് ചിരിച്ചു പോയി...
"വല്ലാത്ത സ്ട്രെസ്സ് ആണ് ഷറഫ് ആജോലിക്ക്!... നിങ്ങൾക്കറിയാഞ്ഞിട്ടാ! പവർ പൊളിറ്റിക്സ്! കണ്ടില്ല കേട്ടില്ല എന്ന് വർക്ക് ചെയ്യുന്നവർക്ക് നല്ലതാ! എന്നെപ്പോലുള്ളവർക്ക് പറ്റില്ല!... ഞാനായിട്ട് VRS എടുത്തതാ നല്ലത്.... അല്ലെങ്കിൽ അവരായിട്ടെന്നെ ചവിട്ടിപ്പുറത്താക്കിയേനെ!" വിജയനും ചിരിച്ചു.
" ഞാൻ പറയാം! അല്ലേൽ വേണ്ട.... സർ വൈകിട്ട് വരൂ! ഒരു കാര്യം ഉണ്ട്!... ഞാൻ ഡീറ്റേയ്ൽസ് ഒക്കെ അന്വേഷിച്ചിട്ട് പറയാം!"
"ok Shure ! we will meet evening!" വിജയൻ സമ്മതിച്ചു.
അപ്പോഴെയ്ക്കും കാപ്പിയുടെ സുഖകരമായ ഗന്ധം....
"അപ്പോ സർന്റ വായന നടക്കട്ടെ!...." എന്ന് പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി.
എത്ര സമയം അവിടെ ചിലവഴിച്ചു എന്ന് വിജയൻ അറിഞ്ഞില്ല! വായനയും പർചേസിങ്ങും ഒക്കെ കഴിഞ്ഞപ്പോഴെയ്ക്കും സമയം മൂന്ന് കഴിഞ്ഞു.
ബില്ലിങ്ങ് സെക്ഷനിൽ ചെന്നപ്പോഴെയ്ക്കും ഷറഫ് അവിടെ ഇല്ലാരുന്നു. അവിടെ നമ്മുടെ പയ്യൻസ്!
" ആ!.... നീ ഇവിടെക്കേറിയിരുന്നോ? ഷറഫ് എവിടെ?"
"ഇക്ക ആരെയോ കാണാമ്പോയി!" അവൻ ജോലിക്കിടെ പറഞ്ഞു.
"സർ ന്റ ബില്ല്!" അവൻ ബില്ല് അയാൾക്ക് നേരെ നീട്ടി!
ബില്ല് കൊടുത്ത് പാക്ക് ചെയ്ത് വാങ്ങിയ ബുക്കുമായി അയാൾ കാറിൽ കയറി!
"A New chapter.... " എന്ന ഷോപ്പിങ്ങ് ബാഗ് അന്ന് അയാളുടെ ലൈഫിലെ New Chapter Open ചെയ്തു!
Dear readers....
Eea chapter ningalkishtamayi ennu vishwasikkunnudu....
So please vote... Leave a comment for me....
SumiAlamPT
Bạn đang đọc truyện trên: Truyen247.Pro