Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

part.11 JK യുടെ ഓർമ്മകളിലൂടെ....

ആ ഗ്രൗണ്ടിൽ തകർത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ സിമിക്കരികിലേയ്ക്ക് വന്നു.

"Are Simran ye kon hai?" പതിവിന് വിപരീതമായി തന്റെ കൂട്ടുകാരിയുടെ ഒപ്പം കണ്ട പയ്യനെ തുറിച്ച് നോക്കിക്കൊണ്ട് മോട്ടു ചോദിച്ചു.

" Ye? Vicky uncle ke beta hai! Hamare apartmentment me Naya hai, Paapa kehte hai ki isko bhi hamara gang pe add karna hai!" (ഇതോ? വിക്കി അങ്കിളിന്റ മോനാ.... നമ്മുടെ അപാർട്ട്മെന്റിൽ പുതിയതാ! പപ്പ പറഞ്ഞു ഇവനെക്കൂടെ നമ്മുടെ ഗാങ്ങിൽ കൂട്ടിക്കോളാൻ!") സിമിയുടെ മറുപടി കേട്ട് എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി.

" Kya? Isko hamara gang me? Nai.... " ( എന്താ ഇവനെ നമ്മുടെ ഗാങ്ങിലേക്കോ? പറ്റില്ല!

"Plz motu.... Nai to iske saath Roz Mai akele khelne padegi.... Usko hindi nai aata.... Usko koi aur malabari dost milgai to vo jayegi.... Tab tak hamare saath rahegi..."( പ്ലീസ് മോട്ടു, അല്ലങ്കിൽ ഞാനെന്നും ഇവന്റ ഒപ്പം ഒറ്റയ്ക്ക് കളിക്കേണ്ടി വരും, ഇവന് ഹിന്ദി അറിയില്ല! അവനേതെങ്കിലും മലയാളി ഫ്രണ്ട്സിനെ കിട്ടുമ്പോ പൊയ്ക്കൊളും! അത് വരെ നമ്മുടെ കൂടെ കൂടട്ടെ.)

" Par kaise... Thumhe jante hai ye hamse bada hai... Lagta hai bhayya hai...." (പക്ഷേ എങ്ങനെ? നിനക്കറിയില്ലേ ഇവൻ നമ്മളെക്കാളും മുതിർന്നതാണ്! കണ്ടിട്ട് വല്യേട്ടനാണെന്ന് തോന്നുന്നു)

" Haa ye to kal se mere school pe 4 th STD me join karegi, Paapa ne bataya dha...." (അതെ ! ഇവൻ നാളെ മുതൽ എന്റെ സ്കൂളിൽ ചേരും! പപ്പ പറഞ്ഞതാ)

" Usko problem nai hai to hame kya hai? Umm?"
(ഇവന് നമ്മുടെ കൂടെ കൂടാൻ പ്രശ്നമില്ലങ്കിൽ നമുക്കെന്താ?)

" Acha man gai hai Sab?" ( കൊള്ളാം അപ്പോ എല്ലാരും സമ്മതിച്ചോ ?" സിമി അവളുടെ കണ്ണുകൾ വിടർത്തി ചോദിച്ചു.)

" Haa man gai.... Par conditions apply" ( ആ സമ്മതിച്ചു. പക്ഷേ കുറച്ച് കണ്ടീഷൻസ് ഉണ്ട്! " മോട്ടു അൽപം ഗൗരവത്തിൽ പറഞ്ഞു.)

" Condetions????" (സിമി ഒന്നു കണ്ണ് മിഴിച്ചു.)

" Condition 1. Ham thumhe bayya nai bulaungi there Naam bulaungi!!! Acha thumne Naam nai bataya?" ( 1. ഞങ്ങൾ നിന്നെ ചേട്ടാന്നൊന്നും വിളിക്കില്ല!.. പേരേ വിളിക്കു... അല്ല നീ പേര് പറഞ്ഞില്ല." മോട്ടു Jkയെ നോക്കിപ്പേടിപ്പിച്ചു.)

" They are asking youar name.." ( തനിക്ക് ചുറ്റും കൂടി നിന്ന് ഇവരെല്ലാം കൂടി പറയുന്നത് മനസ്സിലാവാതെ വെടിക്കെട്ടു കാണുന്ന പൊട്ടനെക്കണക്ക് കണ്ണും തള്ളി നിന്ന JK യുടെ പുറത്തൊരു ഇടി കൊടുത്ത് സിമി പറഞ്ഞു.)

" Hi I am jayakrishnan Nayar from Kerala" ( വല്യ കാര്യത്തിൽ അറിയാവുന്ന പോലെ സെൽഫ് ഇൻട്രൊഡ്യൂസ് ചെയ്ത് പുറം തടവി JK അവളെ തുറിച്ച് നോക്കി!)

" Acha thum malabari ho? Ithna lambe Naam?
Acha thera Nick name kya hai?????" ( ആഹാ! നീ മലയാളിയാണോ? ഇത്ര വല്യ പേരോ? അതിരിക്കട്ടെ നിന്റെ ചെല്ലപ്പേരെന്താ?" മോട്ടു ചോദിച്ചു.

" Jai,...." JK പുഞ്ചിരിക്കാൻ ശ്രമിച്ചു.

" Jai to dus log hai yaha.... Jai Dev, Jai Shankar, Jai Prakash eisa kithna friends hai ye ground pe...." (Jai എന്ന് വിളിക്കണ 10 പേരുകാണും ഇവടെ ജയദേവ് , ജയപ്രകാശ്, ജയശങ്കർ അങ്ങനെ എത്ര ഫ്രണ്ട്സ് ഉണ്ട് ഗ്രൗണ്ടിൽ?")

" Acha to ise hame Krish bulaungi....." (ശരി എങ്കിൽ നമുക്കിവനെ ക്രിഷ് എന്ന് വിളിക്കാം!)

" Kya thum ullu hai, ya ullu jaisa Baath Karthi ho?
Krish bhi hai na yaha bohoth....." (നീ ശരിക്കും മണ്ടനാണോ? അതോ മണ്ടത്തരം പറയുന്നതോ?... ക്രിഷും ഉണ്ടല്ലോ ഇവിടെ കുറേ?)
തന്റെ പേരിടൽ ഇത്ര കുഴപ്പം പിടിച്ച ഒന്നാണോ? എന്നോർത്തു JK തല ചൊറിഞ്ഞു. എന്നിട്ടും തന്റെ നിർദ്ദേശമെന്നോണം അവൻ പറഞ്ഞു.
" My parants call me as Kannan?
(എൻറ മാതാപിതാക്കൾ എന്നെ വിളിക്കുന്നത് കണ്ണനെന്നാണ് )
കന്നനെന്നും കണ്ടനെന്നും കഞ്ചനെന്നും കന്തനെന്നും കഞ്ഞനെന്നും പല വായിൽ നിന്നും ഇതുവരെ കേൾക്കാത്ത ചില വേർഷൻ കേട്ടപ്പോൾ JKയ്ക്ക് അസഹ്യമായി തോന്നി!
" Please stop this..... It's terrific" JK ക്ഷുഭിതനായി!

JK യുടെ മൊത്തത്തിലുള്ള എക്സ്പ്രഷനും ഒച്ചയിടലും കേട്ട് സിമി പൊട്ടിച്ചിരിച്ചു പോയി!
" Ok ok Yara please stop it I can't lagph at any more....me rakhegi ek Naam 'Jikku'..." ( ശരി ശരി കൂട്ടുകാരേ ഇനി നിർത്ത്! എനിക്കിതിലും കൂടുതൽ ചിരിക്കാൻ വയ്യ! ഞാൻ തന്നെ ഒരു പേരിടാം... ജിക്കു!)
അവൾ പറഞ്ഞു നിർത്തി.

" Chikku to ek hai hamare saath..." (ചിക്കു ഒരണ്ണം ഉണ്ടല്ലോ നമ്മുടെ കൂടെ? ) മോട്ടു ചോദിച്ചു.

" Buddhu.... Chikku nai... Jikku...." (മണ്ടാ! ചിക്കുവല്ല ജിക്കു) അവൾ മോട്ടുവിന്റ തലയ്ക്കൊന്നു കൊട്ടി.

" Jikku.....?????" JK ഞെറ്റി ചുളിച്ചു.

" Jikku nice name hai na?" (ജിക്കു നല്ല പേരല്ലേ? ) സിമി ചോദിച്ചു.

"I don't like it!!!!!"( എനിക്കിഷ്ടപ്പെട്ടില്ല!) JK അവളെ നോക്കിപ്പേടിപ്പിച്ചു.

" Jikku Ko kya problem hai?" ( ജിക്കൂനെന്താ പ്രശ്നം!)
അവൾ ചോദിച്ചു.

"Hmmm jikku is a girls name" അവൻ പറഞ്ഞു.

"Oh ho.... To tumhe kya bulau?... Hah?..."

" You can call me as JK nah?...."

" JK...... It's cool..... Your dad is also Known as VK here.... What do you think buddies....?"

" It's like a Gangster's name.... It's feel like a punch....."

അങ്ങനെ ഞാൻ JK ആയി.....

അങ്ങനെ ഭാഷയറിയാതെ സംസ്കാരമറിയാതെ പല നാടുകളിൽ നിന്നു വന്ന അവരിൽ ഞാനുമൊരാളായി....

സെക്യൂരിറ്റി ഗാർഡുകൾക്ക് നടുവിൽ സിമ്രൻ്റ കൂടെയുള്ള സ്കൂളിലേയ്ക്കുള്ള ആദ്യകാല യാത്രകൾ എനിക്ക് അദ്യം  കൗതുകവും പിന്നീട് അരോചകവുമായിരുന്നു.....

''എന്തിനാ ഇവരെപ്പോഴും ഞങ്ങളുടെ കൂടെ നടക്കണെ..... എനിക്ക് സ്കൂൾ ബസ്സിൽ പോയാൽ മതിയായിരുന്നു."

ഞാനൊരിക്കൽ പപ്പയോട് പറഞ്ഞു....

" സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ട്.... നിനക്കും സിമ്രനും....." എന്നാണ് മറുപടി പറഞ്ഞത്!

" സെക്യൂരിറ്റി ഇഷ്യൂസോ?" ആദി ഞെറ്റി ചുളിച്ചു......

" പപ്പയ്ക്ക് ജോലിയുടെ ഭാഗമായി ചിലർക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കേണ്ടി വന്നിരുന്നു... അത് കൊണ്ട് തന്നെ ശത്രുക്കൾക്ക് കുറവൊന്നു മുണ്ടായിരുന്നില്ല..... ജഗത് അങ്കിളാണെങ്കിൽ പണ്ടൊരു ഗങ്ങ്സ്റ്റർ ആയിരുന്നു.... ആൻ്റിയുമായുള്ള വിവാഹം കഴിഞ്ഞ് അവരുടെ കുടുംബ ബിസിനസ്സുകളുമൊക്കെ നോക്കി ഒതുങ്ങി കഴിയുമ്പോഴാണ് പപ്പയുമായി പരിജയത്തിലായത്!..... പാമ്പൽപം പത്തിതാഴ്ത്താൻ കാത്തിരിക്കുമല്ലോ വടിയെടുക്കാൻ..... അത് തന്നെയാ ജഗത് അങ്കിളിൻ്റ കാര്യത്തിലും സംഭവിച്ചത്!...."

"എന്നിട്ട്......" ആദിക്ക് ആകാംക്ഷയായി...

പകരം തൻ്റെ മൊബൈലിൽ പകർത്തിയ ചില പേപ്പർ കട്ടിങ്ങിൻ്റ ചിത്രങ്ങൾ അവൻ കാണിച്ചു കൊടുത്തു.....

"ഇതെവിടുന്നാ....."

"പപ്പയുടെ ഡയറീന്ന്..... "

" ഈ കുട്ടിയിപ്പോ....."

"ഹോസ്പിറ്റലിൽ...."

"ഇപ്പോഴും?...."

" ഉം........"

"ഇത്രയും വർഷങ്ങൾക്ക് ശേഷം നീയെന്തിനാ ഇതോർത്ത് ഡിസ്റ്റർബ് ആകുന്നത്......"

"മറക്കാൻ പറ്റില്ല ആദി...... ഞാനിത് നേരിട്ട് കണ്ടതാണ്...... പിന്നെയിപ്പോ..... ജഗത് അങ്കിൾ വരുന്നുണ്ട്....... "

"ഇങ്ങോട്ടോ.... എന്തിന്?....."

"പപ്പയെ കാണാനാവും....."

"നീ ടെൻഷനടിക്കണ്ട...... ഫ്രണ്ട്ലി വിസിറ്റാവും..... ഒരു കാര്യം ചെയ്യാം... ഇന്ന് നിൻ്റ കൂടെ ഞാനും വരാം.....  എക്സാം ഒക്കെ അല്ലേ..... നമുക്ക് പഠിക്കാല്ലോ?." ആദി അവനെ സമാധാനിപ്പിച്ചു!

"നിൻ്റ വീട്ടില് സമ്മതിക്കുമോ? ഷോപ്പില് തിരക്കല്ലേ?" JK തെല്ല് സംശയത്തോടെ ചോദിച്ചു!

" അതൊക്കെ സമ്മതിച്ചോളും കംപയ്ൻ സ്റ്റഡി എന്ന് പറഞ്ഞാ പിന്നെ ഒന്നും പറയില്ല!..." ആദി വീട്ടിൽ വിളിച്ച് JK യുടെ വീട്ടിൽ തങ്ങാൻ അനുവാദം വാങ്ങി....

വീട്ടിലേയ്ക്ക് കയറിവന്ന JK യുടെ കൂടെ ആദിയെക്കണ്ടതും ബാലനെറ്റി ചുളിച്ചു!

" ഇവനോ ഇങ്ങനെ അലമ്പിനടക്കാണ്.... നിനക്കൊരൽപം കാര്യ ഗൗരവമൊക്കെ ഉള്ളതല്ലേ ആദി.... നീയും ഇവൻ്റൊപ്പം കളിച്ച് നടക്കാണോ?" ബാല ശകാരിക്കാതിരുന്നില്ല!

"ഏയ്‌! അല്ല ടീച്ചറമ്മേ..... ഞാനിവനെ ക്ലബീന്ന് പൊക്കിക്കോണ്ട് വന്നതാ.... ഷോപ്പിലെ തിരക്ക് കാരണം എൻ്റ പോഷൻസ് കുറേപ്പോയി.... എങ്കിൽ പിന്നെ ഇവൻ്റ കൂടെ തങ്ങി എക്സാം പോഷൻസ് ഒക്കെ കംപ്ലീറ്റ് ചെയ്യാം എന്ന് കരുതി ഇങ്ങോട്ട് പോന്നതാ.... പിന്നെ ഡൗട്ട്സ് ഒക്കെ പറഞ്ഞ് തരാൻ ടീച്ചറമ്മയുണ്ടല്ലോ ഇവിടെ......" ആദി ബാലാമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....

" അത് നന്നായി.... എങ്കിൽ പിന്നെ എക്സാം എല്ലാം കഴിഞ്ഞ് പോയാൽ മതി... അതാ നല്ലത്.... നിൻ്റ ഉമ്മയോട് ഞാൻ സംസാരിക്കാം.... " ബാല സന്തോഷത്തോടെ പറഞ്ഞു..

"ആയിക്കോട്ടെ.... നീ വാടാ.... ഒന്ന് ഫ്രഷ് ആയിട്ട് നമുക്ക് പഠിക്കാനിരിക്കാം... " JK ആദിയേം വലിച്ച് അവൻ്റ റൂമിലേക്ക് പോകാൻ തുടങ്ങി....

"പപ്പയെവിടെ ടീച്ചറമ്മേ....." ആദി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു...

"നമ്മുടെ തറവാട് വീട്ടില് പുതിയ താമസക്കാരാരോ വരുന്നുണ്ട്ന്ന്... അവിടെ മെയ്ൻ്റനൻസ് നടക്കുന്നുണ്ട്.... "ഇതും പറഞ്ഞു മറ്റെന്തോ പിറുപിറുത്ത് ബാല അടുക്കളയിലേക്ക് നീങ്ങി...

"തറവാട്ടിലോ?..... " JK ഞെറ്റി ചുളിച്ചു....

ടെറസിൽ കയറി പറമ്പിൻ്റ മൂലയ്ക്ക് വെട്ടം  തെളിഞ്ഞ പഴയ തറവാട്ടിലേയ്ക്കവൻ നോക്കി.... വല്ലാതെ മാറിപ്പോയി.....
കഴിഞ്ഞ ജൻന്മത്തിലെപ്പോഴോ കണ്ട് മറന്ന ഇരുളടഞ്ഞ വഴികളിൽ നിന്ന് മോക്ഷം കിട്ടി പുനർജനിച്ച പോലെ വീട്ടുമുറ്റത്തെ വളപ്പിൽ നിന്ന് തറവാടിൻ്റ പൂമുഖവും കടന്നകത്തേയ്ക്ക് ഇൻ്റർലോക്ക് വിരിച്ച് തീർന്നു.....

ആരോടൊ ഉള്ള കടപ്പാട് തീർക്കാൻ മാത്രം തിരികത്തിച്ചിരുന്ന തറവാട് മുറ്റത്ത് ഭംഗിയേറിയ അലങ്കാര വിളക്കുകൾ സ്ഥാനം പിടിച്ചു...... 

ശാപമോക്ഷം കിട്ടിയ അഹല്യയെന്നപോലെ തലയുയർത്തി പഴയ നാട്ടുപ്രമാണിയുടെ പ്രൗഡിയോടെ അമ്പാടി JKയെ നോക്കി ചിരിച്ചു....

"ഇത് കൊള്ളാല്ലേ?..... മുമ്പ് കാട് കയറിക്കിടന്ന സമയത്ത് കണ്ടപ്പോ അതൊരു ഭാർഗവീനിലയം പോലെയായിരുന്നു..... " ആദി JK യുടെ തോളത്ത് തട്ടി ചോദിച്ചു....

"ആ തറവാട്ടില് പോവുന്നതെ നിക്കിഷ്ടല്ല.....
ഓർമ്മ വെച്ച കാലം പപ്പയും അമ്മയും സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല...... ഈ വീട് പണിത് ഇങ്ങോട്ട് മാറിയതിന് ശേഷമാണ് ഇവരുടെയുദ്ധമൊന്ന് ശീതസമരമായത്.. നല്ല ഓർമ്മകളൊന്നും എനിക്കവിടന്നില്ല!"

" അതെന്തോ കേസാണെന്നല്ലേ നീ പറഞ്ഞത്?....."

"ഉം..... ശ്രീമാമയായിട്ട്.... ഇപ്പോ അതൊക്കെ വിധിയായി..... പപ്പയോടും അപ്പൂപ്പനോടുമുള്ള വാശിക്ക് ഇത് പൊളിച്ച് വിൽക്കുമെന്നാണ് ശ്രീമാമ പറഞ്ഞത്... വല്യ കഥയാ.... പിന്നൊരിക്കൽ പറയാം...ചില്ലറയൊന്നുമല്ല ഞാനും നന്ദൂം ഉണ്ണീം ഇവരുടെ വഴക്കിനിടയിൽ കൊണ്ട് കൂട്ടിയത്.....!"

"നന്ദു..... ആ പെങ്കൊച്ചല്ലേ? നിനക്ക് മെസ്സേജ് അയക്കുന്ന......"

"ഉം....."

"FBല് ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുണ്ട്... "

"ഞാനും കണ്ടു.... "

"വെള്ളക്കാരിയെപ്പോലുണ്ട്!.... ഷോട്ട്സ് ഒക്കെയിട്ടിട്ട്....."

"ആദി.... നീ FBല് കോഴിയാണെന്ന് ഞാൻ ആ പെങ്കൊച്ചിനൊറ്റും കേട്ടോ..... "

"പോടാ.... ഞാനെന്ത് കോഴിത്തരമാകാണിച്ചേ?....
ഞാൻ ഫോട്ടോ നോക്കിയെന്നെല്ലേ ഉള്ളൂ...
അല്ലേലും നാലാള് കാണാനല്ലേ ഫോട്ടോ അപ്ലോഡ് ചെയ്യുന്നത്?.... അത് നോക്കുന്നവൻ കോഴി?.... അതെന്ത് പരിപാടിയാടാ...."

"നീ അങ്ങനെ നോക്കണ്ട she is My sis you know...... Umm?... " JK ഗൗരവം വിടാതെ പറഞ്ഞു......

" ദേ..... നിൻ്റ പപ്പ വരണുണ്ട്.... " ആദി ചൂണ്ടിക്കാണിച്ചു.....

ജോലിക്കാർക്കെന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ട് അവർക്കൊപ്പം പപ്പ നടന്ന് വരുന്നത് കൗതുകത്തോടെ ആദിനോക്കി....

" വാ.... നമുക്ക് റൂമിലേക്ക് പോകാം!...."

"കണ്ണാ..... ആദി...... നിങ്ങൾ ചെയ്ഞ്ച് ചെയ്തില്ലേ ഇത് വരെ..... ടെറസിൻ്റ മണ്ടയ്ക്ക് കയറി നക്ഷത്രമെണ്ണുന്നതാണോ രണ്ടിൻ്റേം കംപൈൻ സ്റ്റഡി?..... " ടറസ്സിൽ നിന്നും മുകൾ നിലയിലേക്കിറങ്ങിയ അവരെ നോക്കി ബാലാമ്മ അൽപം കലിപ്പിൽ ചോദിച്ചു. 

" അല്ല തറവാടിൻ്റ പണി എന്ന് കേട്ടപ്പം ചുമ്മാ പോയി നോക്കീതാ..... ഇപ്പം റഡിയായിട്ട് ഇരുന്നു പഠിച്ചോളാം....."
JK വളരെ ഭവ്യമായിപ്പറഞ്ഞു....

" ഉം..... പോയി റിഫ്രഷ് ആയി വാ..... ഞാൻ ചായ എടുത്ത് വെയ്ക്കാം.... പിന്നെ വരുമ്പോ എക്സാം പോഷൻസ് എന്തേലും എടുത്തോ....... ഡൗട്ട് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ് തരാം...." ഇതും പറഞ്ഞ് ബാലാമ്മ താഴെയ്ക്കിറങ്ങി

ആദിയും JKയും റൂമിലേയ്ക്ക് പോയി....
"ഇതെന്തോന്നാടാ ഇത്.... ഡൈനിംങ്ങ് ടേബിളിലും പഠിത്തമോ?....."

"ആ ബെസ്റ്റ്.... നിനക്കറിയില്ല നിൻ്റ ടീച്ചറമ്മേടെ സ്വഭാവം.... പറ്റിയാൽ ടോയ്‌ലറ്റിൽ കൂടെ ബുക്ക് എടുത്തോളാം പറയും! അതിന് പഠിപ്പിച്ച് വട്ടായതാ....😂"

Jk ഒരു ചിരിയോടെ അടക്കം പറഞ്ഞു.....

"സത്യം!..... " പെട്ടന്നാണവർ പപ്പയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്നത്!

JK ഒന്ന് ചമ്മി!.....

" പപ്പ!.... ഞാൻ ഒരു ജോക്ക്.... " വാക്കുകൾ തൊണ്ടയിൽ കുടുങ്ങി!

" പറഞ്ഞത് സത്യമാണെങ്കിൽ അത് നിൻ്റ അമ്മയെ പറ്റി ആണെന്ന ബോധം വേണം!
അവൾ കേട്ടാലേ നിനക്ക് ഇരുന്ന് പഠിക്കാൻ പറ്റില്ല വലിച്ച് കീറി നിന്നെ പടമാക്കും മോനാണെന്നുള്ള സെൻ്റിമെൻസ് കാണില്ല!" പപ്പ ചിരിച്ചോണ്ട് പറഞ്ഞു!

" അതേയ് തറവാട്ടിലാരാ താമസത്തിന് വരുന്നത്?" മുഖവുരയില്ലാതെ JK ചോദിച്ചു..

Hallo readers.....

വല്ലാത്ത ചതിയാണ് ഈ ലേറ്റ് അപ്ഡേറ്റ് എന്നറിയാം.....

സമയമാണെൻ്റ പ്രശ്നം...

വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ അല്ലേ?

Please vote and comment please















Bạn đang đọc truyện trên: Truyen247.Pro