Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

part-10. ബാല്യകാല സ്മരണകൾ!

ആ കേസ് ഡയറി മെല്ലെ മറിച്ചു നോക്കി പപ്പ ഓഫീസ് റൂമിലെ കസേരയിൽ ചാരിയിരുന്നു! അത് മെല്ലെ മേശപ്പുറത്തേയ്ക്കിട്ട ശേഷം അയാൾ ഒരാശ്വാസത്തിനെന്നോണം കസേരയിൽ ചാരി കണ്ണടച്ചിരുന്നു. പതിവുപോലെ പഠനത്തിനിടെ തോന്നിയ ചെറിയ സംശയം തീർക്കാൻ വീടുമുഴുവൻ പപ്പയെ തിരഞ്ഞ JK ഒടുവിൽ ഓഫീസ് റൂമിൽ കണ്ടെത്തി...

"എന്താണാവോ? പണ്ടത്തെ വല്ല സ്വർണ്ണ വേട്ടയോ ഹവാലയോ ഓർമ്മവന്നോ? " Jk യുടെ ചോദ്യം പപ്പയെ ചിന്തയിൽ നിന്നുണർത്തി.

" ഉം.... ഓർമ്മ വന്നു.... ഹവാലയും സ്വർണ്ണക്കടത്തൊന്നുമല്ല ഒരു മർഡർ കേസ്!" പപ്പ നെടുവീർപ്പോടെ പറഞ്ഞു.

"മർഡർ കേസ്?"......... ??? JK ആകാംക്ഷയോടെ ചോദിച്ചു.

ചില അധ്യായങ്ങൾ ഓർമ്മയുടെ ഏടുകളിൽ നിറം മങ്ങി ചിതലരിച്ചിരുന്നു.... അവനെ വീണ്ടും അതോർമ്മിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ വയ്യ! ജഗതുമായുള്ള കൂടി കാഴ്ചയ്ക്ക് ഇനി ഒരു ദിവസം ദൂരം മാത്രം! ബിസിനസ്സ് പാട്ട്ണർ കൂടിയായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് വരുവാനും പണ്ട് മകൾക്കൊപ്പം മടിയിലിരുത്തി താലോലിച്ച കണ്ണനെ കാണാനും താൽപര്യപ്പെട്ടാൽ ഒരിക്കലും നിഷേധിക്കാനാവില്ല! കൂടിക്കാഴ്ച അനിവാര്യമായാൽ പെട്ടന്ന് ജഗത് നെ കാണുമ്പോഴുള്ള കണ്ണന്റ ഞെട്ടൽ ഒരു പക്ഷേ ജഗതിൽ സംശയം ജനിപ്പിക്കാനിടയുണ്ട്! ഇല്ല! ജഗത് സത്യങ്ങളറിയാൻ സമയമായിട്ടില്ല! പപ്പയുടെ ചിന്തകൾ പല വഴി പാഞ്ഞു.

"പപ്പ!" JK വിളിച്ചു.

"കണ്ണാ..... ജഗത് വരുന്നുണ്ട്!...." എന്ന് മാത്രം പപ്പ പറഞ്ഞു.....

" ജഗത്?" ആ പേര് കേട്ടപ്പോൾ സൗമ്യമായ ഒരു മുഖവും പച്ചക്കണ്ണുകളും അവ്യക്തമായ മറ നീക്കി പുറത്തു വരും പോലെ JKയ്ക്ക് തോന്നി! ഏതോ അരണ്ട വെളിച്ചം പാഞ്ഞ ഇടനാഴിയിലൂടെ നടന്നു വന്ന അയാളുടെ വലം കൈയ്യിലെ വിരലുകളിൽ തൂങ്ങി സ്വർണ്ണ തലമുടിയും പച്ചക്കണ്ണുകളും തുടുത്ത കവിളും... കൊച്ചരിപ്പല്ലുകളുമായി പൊട്ടി ചിരിച്ചു തമാശകൾ പറഞ്ഞു കൊണ്ടൊരു പെൺകുട്ടി! അവൾ JK യെ അകലെ നിന്നു കണ്ടതും അയാളുടെ കൈകളിൽ നിന്ന് പിടിവിട്ട് തനിക്കരികിലേക്കോടി വന്നു.....

"കണ്ണാ!"പപ്പ അവനെ വിളിച്ചു.

ഏതോ സ്വപ്നത്തിലെന്ന പോലെ JK ഞെട്ടിത്തെറിച്ച് പപ്പയെ നോക്കി....

"പപ്പ.... സിമ്രൻ? അവൾക്കെങനെയുണ്ട്?" അവന്റ ചോദ്യം....

"വലിയ പ്രതീക്ഷകൾ ഒന്നുമില്ല! അവളിപ്പോഴും മെന്റൽ അസൈലത്തിൽ തന്നെയാണ്! ജഗത് ഇവിടെ വരുന്നത് അവളുടെ ട്രീറ്റ്മെന്റിനും കൂടെയാണ്!" പപ്പ പറഞ്ഞു.

" ആ കേസ് ???" JK ചോദിച്ചു.

"ഒന്നുമായില്ല! മകളെ കൂടുതൽ ഭ്രാന്തുപിടിപ്പിക്കാൻ താൽപര്യമില്ലാത്ത കൊണ്ട് ജഗത് അതിന്റെ പിന്നാലെ പോയില്ല!" പപ്പ ഒരു നെടുവീർപ്പോടെ പറഞ്ഞു.

" അങ്കിൾ എപ്പോഴാ വരുന്നത്?" JK ചോദിച്ചു.

"നാളെ! " പപ്പ പറഞ്ഞു.

"എന്താ ഇവിടെയൊരു ഗൂഢാലോചന? ഉം?" ബാലാമ്മ അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

"ഓ... നിന്നെ ഒഴിവാക്കി വേറെ ഒന്നിനെ കെട്ടുന്ന കാര്യം ആലോചിക്കുവാരുന്നു.. എന്തെ?" പപ്പ ബാലാമ്മയെ കളിയാക്കി!

"യ്യോ! കൊതിപ്പിക്കല്ലേ?.... നേരാണെങ്കിൽ ഞാൻ തന്നെ ഏതെങ്കിലും ഒന്നിനെ സംഘടിപ്പിച്ചു തരാം! എന്ത്യേ?" ബാലാമ്മ പപ്പയെ നോക്കി നെറ്റി ചുളിച്ചു.

ഇതിനിടെ ഇരുവരുടെയും ശ്രദ്ധയിൽ പെടാതെ JK മെല്ലെ പുറത്തേക്ക് നടന്നു.

" എങ്കിൽ നാളെത്തന്നെ തുടങ്ങിക്കോ?.... നിന്റത്ര നാക്ക് പാടില്ല! നിന്റെത്രേം മുൻകോപം പാടില്ല!.. നിന്റെ ത്രേം ചേലും വേണ്ട! സ്ത്രീധനമായിട്ട് കുറച്ച് ക്ഷമ മതി! പണം വേണ്ട! പറ്റുവോ?" പപ്പ വിട്ടില്ല!

ബാലാമ്മ പപ്പയെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.
എന്നിട്ട് എന്തൊക്കെയോ പിറുപിറുത്ത് പുറത്തേക്ക് നോക്കി മേശയിൽ ചാരി നിന്നു. പപ്പ സീറ്റിൽ നിന്നെഴുന്നേറ്റ് പതിയെ ബാലാമ്മയ്ക്കരികിൽ നിന്നു.മെല്ലെ അവരെ ചേർത്ത് പിടിച്ച് കവിളിൽ മെല്ലെ ഒന്നു ചുംബിച്ചിട്ട് പപ്പ കാതിൽ പറഞ്ഞു..

" എന്റ ടീച്ചറേ? പിണങ്ങിനിക്കുമ്പോഴാ തന്നോടിത്തിരിയെങ്കിലും റൊമാൻസ് തോന്നുക... "

"ച്ചെ! എന്താ ഏട്ടാ ഇത്? ആ ചെറുക്കനെങ്ങാനും കണ്ടാ!" ബാലാമ്മ പിടിയിൽ നിന്ന് കുതറാൻ ശ്രമിച്ചു.

"കണ്ടാലെന്താ പ്രശ്നം? നമ്മൾ തമ്മിൽ 24 X 7 അടിയാണെന്നവൻ കരുതിയാ മതിയോ?" പപ്പ ചിരിച്ചു കൊണ്ട് ചോദിച്ചു.

" അപ്പോ ചെറുക്കനെക്കാണിക്കാനാണോ ഇതൊക്കെ?" ബാലാമ്മ ചൊടിച്ചു.

പപ്പയ്ക്ക് ദേഷ്യം വന്നു. കൈയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് തലയ്ക്കടിക്കാനോങ്ങിക്കൊണ്ട് പറഞ്ഞു.

" ഇതിനെയൊക്കെ എന്താ ചെയ്യണ്ടേ? എന്റ ബാലേ....ചെറുക്കനിതിന്റെ ഏഴയലത്തില്ല!..."

" അവനെവിടെപ്പോയി?" ബാലാമ്മ ജനലിലൂടെ പുറത്തേക്ക് നോക്കി!

"ക്ലബില് പോയിക്കാണും!" പപ്പ പറഞ്ഞു!

"ചെറുക്കനെക്സാമാ... ക്ലബില് പോക്ക് കൊറച്ച്
കൂടണ്ണ്ണ്ട്.. "ബാലാമ്മ പരിഭവിച്ചു.

"നീയൊന്നിറങ്ങിപ്പോയെ.... " പപ്പ ഒച്ചയിട്ടു... എന്നിട്ട് ഓഫീസ് റൂമിന്നിറങ്ങിപ്പോയി TV ഓൺ ചെയ്ത് ന്യൂസ് ചാനൽ വെച്ച് അവിടിരുന്നു.

പിന്നാലെ വന്ന ബാലാമ്മ അടുത്തിരുന്ന് കാതിൽ ചോദിച്ചു.

"നരകയറീലെ മാഷേ.... എന്നിട്ടും ചുമ്മാ...."നാണമില്ലല്ലോ എന്ന കളിയാക്കലുമായി മുട്ടിയുരുമ്മിയിരുന്നു.

"നരകയറിയത് മുടിക്കല്ലേ.... നമ്മുടെ മനസ്സിലല്ലല്ലോ?" എന്ന കലക്കൻ മറുപടിയിൽ ബാലാമ്മയുടെ കളിയാക്കലങ് മുങ്ങിപ്പോയി!.....

വീട്ടിൽ നിന്നിറങ്ങി JK മെല്ലെ നടന്ന് ക്ലബിലെത്തി! എക്സാമിന്റെ സമയത്ത് ക്ലബിന്റെ ഏഴയലത്തെത്താത്ത JKയെ കണ്ട് ആദിയും, കെവിനും അലക്സും കണ്ണുമിഴിച്ചു.

"ഡാ ബുജി! നീ എക്സാം ടോപ്പിക്ക്സ് ഒക്കെ തിന്ന് തീർത്തോ?... " കെവിൻ ചോദിച്ചു.

ആ ചോദ്യം JK കേട്ടില്ല! അത് വരെ കാരംസിന്റെ മറുഭാഗത്താളില്ലാതെ ഒറ്റയ്ക്ക് കളിച്ചിരുന്ന ആദിക്ക് JKയെ കണ്ടപ്പോൾ സന്തോഷമായി...

" വന്നതല്ലേ? എങ്കിൽ നീ ഇരിക്ക് നമുക്കിവൻമാരെ പൊരിക്കാം!" ആദി വിളിച്ചു.

അതും JK കേട്ടില്ല!.... എന്തൊക്കെയോ ചിന്തിച്ച് കാരംസ് ബോർഡിലേയ്ക്ക് നോക്കി അനക്കമില്ലാതിരിക്കുന്ന JK യെ കണ്ട് ആദിയ്ക്കെന്തോ പന്തികേട് തോന്നി!... കളിയുടെ ലഹരിയിൽ കെവിനും അലക്സും അത് അത്ര ശ്രദ്ധിച്ചില്ല! ആദി കളി നിർത്തി എണീറ്റു.

"I left!"

" എന്തു പറ്റി?" അലക്സ് ചോദിച്ചു.

"കംപയ്ൻ സ്റ്റഡി!" ആദി പറഞ്ഞു.

" ഊഹിച്ച്! ഇന്ന് വഴിതെറ്റി ക്ലബിലേക്ക് വന്ന നീയും! എക്സാമിന് കയറിട്ട് വലിച്ചാപ്പോലും വീട്ടിന്നിറങ്ങാത്ത എവനും വന്നപ്പോഴെ കരുതി!.... പൊന്നു മച്ചൂ! ഞങ്ങളിരുന്ന് കളിച്ചോട്ടെ! ഒന്നിറങ്ങി പോയാട്ടേ...." കെവിൻ പ്രഖ്യാപിച്ചു.

"ok! നീ വാടാ JK!" ആദി അവന്റ തോളിൽ തട്ടി!

"ഏ?" JK അവനെ മിഴിച്ച് നോക്കുക മാത്രം ചെയ്തു.

" വാ ...." ആദി വിളിച്ചു. J K ആദിയുടെ കൂടെ ചെന്നു..

ക്ലബിൽ നിന്നിറങ്ങി പുറത്ത് റോഡ് മുറിച്ചുകടന്നാൽ ഒരു ചതുപ്പുനിലമുണ്ട്.... റോഡിനരികിൽ ഒരു കലുങ്കും!... ആ കലുങ്കിലിരുന്നാൽ ചതുപ്പിൽ അസ്തമയ സൂര്യൻ താലോലിക്കുന്ന പായൽപ്പൂക്കൾ വയലറ്റ് നിറമുള്ള തടാകം പോലെ തോന്നും! അന്ന് ആ കാഴ്ചയും കണ്ട് ആദിക്കൊപ്പം JK യും അവിടിരുന്നു.

"എന്താ JK?.... " ആദി ചോദിച്ചു.....

JK ആദിയുടെ കണ്ണുകളിലേയ്ക്ക് നോക്കി!.... അവനെ കുത്തിനോവിച്ചുകൊണ്ടിരുന്ന ആ ഓർമ്മകൾ! ഒരിക്കലും മറ്റാരോടും പറയില്ലന്ന് പപ്പയോട് സത്യം ചെയ്തത്! ചില രാത്രികളിൽ തന്റെ ഉറക്കം കവരുന്ന ആ നിലവിളി! അന്ന്
അവസാനമായി കണ്ട സിമ്രന്റ അമ്മയുടെ പിടച്ചിൽ! ആ റൂമിലാകെ തളം കെട്ടി നിന്ന അവരുടെ രക്തം ! ജീവന് വേണ്ടി താൻ ഓടിയൊളിച്ചത്!.... എന്താണ് ആദിയോട് പറയേണ്ടത്? എവിടെന്നാണ് തുടങ്ങേണ്ടത് ? JK യുടെ കണ്ണുകൾ അവനറിയാതെ നിറഞ്ഞു.

" എന്തു പറ്റി നിനക്ക്?" ആദി വീണ്ടും ചോദിച്ചു.

"ആദി!!!! എനിക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു!"... JKയ്ക്ക് തൊണ്ടയിടറി. അവന് നല്ല സങ്കടമുണ്ടെന്ന് മാത്രം ആദിക്ക് മനസ്സിലായി!

" ഞാൻ പപ്പയ്ക്കൊപ്പം കുറേക്കാലം ഡൽഹിലുണ്ടായിരുന്നു.... അന്ന് പപ്പ അമ്മയോട് പിണങ്ങി എന്നെ കൂട്ടിക്കൊണ്ട് പോയതാണ്!... ആദ്യം ഞാൻ കരുതിയത് അമ്മ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങൾക്കരികിലേക്ക് വരുമെന്നാണ്! പക്ഷേ അതുണ്ടായില്ല!.... Finally I realise..... My family was broken..... ആദ്യം ഒന്ന് രണ്ട് ദിവസം ഓഫീസിലേയ്ക്കൊന്നും പോവാതെ പപ്പ എനിക്ക് കൂട്ടിരുന്നു.... ആ ദിവസങ്ങളിൽ ഒന്നുരണ്ട് അയൽക്കാരും സുഹൃത്തുക്കളും പപ്പയെക്കാണാൻ ഫ്ലാറ്റിൽ വന്നിരുന്നു... അതിലൊരാളായിരുന്നു ജഗത് അങ്കിൾ ! ഞങ്ങളുടെ ഫ്ലാറ്റിൽ നിന്ന് എട്ട് പത്ത് ഡോർ അകലെയായിരുന്നു ജഗത് അങ്കിളിന്റെ ഫ്ലാറ്റ്!... ഞങ്ങളുടെ കൊറിഡോറിൽ നിന്ന് നേരെ പോയി ഇടത് തിരിഞ്ഞാൽ അഞ്ചാമത്തേത്!
അങ്ങനെ ഒരിക്കൽ പപ്പയ്ക്കൊപ്പം ലിഫ്റ്റ് ഇറങ്ങി നടക്കുമ്പോൾ ജഗത് അങ്കിൾ എതിരെ വന്നു. അങ്കിളിന്റെ കയ്യിൽ തൂങ്ങി ആറ് വയസ്സ്കാരിയായ മകൾ, ഒരു തടിച്ചിക്കുട്ടി, വെളുത്ത് ആപ്പിൾ പോലെ തുടുത്ത മുഖവും പച്ച കണ്ണുകളും ഇടതൂർന്ന സ്വർണ്ണത്തലമുടിയുമായി ഒരു കുട്ടിക്കുറുമ്പി! പപ്പയെക്കണ്ടതും ജഗത് അങ്കിളിന്റെ കൈവിട്ട് അവൾ ഞങ്ങൾക്കരികിലേയ്ക്കോടി വന്നു.

" വിക്കി അങ്കിൾ?.... കൈസേഹോ?" അവൾ ഉത്സാഹത്തോടെ പപ്പയോടു ചോദിച്ചു.

"ഹാ! ഹാ! മെരെ പ്യാരി ടെഡി ഗേൾ കേസെ ഹോ?" പപ്പ അവളോട് തിരികെ ചോദിച്ചു.(ഓ എൻറ പുന്നാര ടെഡി ഗേൾ എന്ത് പറയുന്നു?)

അവൾ മുഖം വീർപ്പിച്ചു.

" Khssa hu!" അവൾ പപ്പയെ പരിഭവത്തോടെ നോക്കി! ( വഴക്കാണ്)

പപ്പയുടെ ചോദ്യവും അവളുടെ എക്സ്പ്രഷനും മറുപടിയും എല്ലാം കൂടെ എനിക്ക് ചിരിയടക്കാനായില്ല!

"Are thum kyu hasraheho! Ki me tedi girl he to tujhe kya bolu? Hah? Mujse zyada mote ho tum!" ( അല്ല ! നീ എന്തിനാ ചിരിക്കണെ? ഞാൻ tedy girl ആണെങ്കിൽ നിന്നെ എന്താ വിളിക്കണ്ടെ? ഏ? എന്നെക്കാളും വല്യ തടിയനാ നീ! )
അവളെന്നെ നോക്കി ദേഷ്യപ്പെട്ടു...

കാര്യം ശരിയാണ്... അവളെക്കാളും വണ്ണമുണ്ടെനിക്ക്!
ആ കളിയാക്കൽ എനിക്ക് ശരിക്കും കൊണ്ടു.
ഞാൻ അവളെ നോക്കിപ്പേടിപ്പിച്ചു.

"Simy... Simy.... Cool down baby..... You to pehale Baar use milrahahe? Abhise hi jakda? Na na...ye Vicky uncle ke bete hai... Vo yaha naye hai, chalo dost bano use...  Our khelneko leke jao there saathiyose..." ( സിമി... സിമി!... വിട്ട് കള!.... നീ ഇവനെ ആദ്യമായി കാണുകയല്ലേ? ഇപ്പഴേ വഴക്ക് തുടങ്ങിയോ? വേണ്ട വേണ്ട! ഇത് വിക്കി അങ്കിളിന്റ മകനാണ്! അവനിവിടെ പുതിയതല്ലേ? ചെല്ല് അവനുമായി കൂട്ട് കൂട്! പിന്നെ നിന്റ കൂട്ടുകാരുമായി കളിക്കാൻ കൂട്ടിക്കൊണ്ട് പൊയ്ക്കോ")... ജഗത് അങ്കിൾ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

" Kya? Isse me dost Banu? Nai.... Muje mazak Kiya dhana....nai...."( എന്താ? ഇവനോട് കൂട്ടാവാനോ? ഇല്ല....എന്നെ ക്കളിയാക്കീല്ലേ? ഇല്ല!....) അവൾ എന്നെ തുറിച്ചു നോക്കി!

" Eaisa math kaho... Dhekho... Vicky uncle papake friend hai na.... To eisa hi Vicky uncle ke beta meri betiyaka friend hona chahiye.... Hai na?...." (അങ്ങനെ പറയല്ലേ? നോക്കിയേ? വിക്കി അങ്കിൾ പപ്പയുടെ ഫ്രണ്ടല്ലേ?... അതേപോലെ വിക്കി അങ്കിളിന്റ മോനും എന്റെ മകളുടെ ഫ്രണ്ട്ആവണം! ശരിയല്ലേ? ) ജഗത് അങ്കിൾ അവളെ ഉപദേശിച്ചു.

അവൾ അങ്കിളിനെയും എന്റെ പപ്പയേയും എന്നെയും മാറി മാറി നോക്കി!

"It's my fault.... Sorry, I will never laugh at you again.... Plz.... Be friends.." മുഖത്ത് ചിരി വന്നില്ലെങ്കിലും ഞാനവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.... അവളും!

"Acha lo bangaya dost! Par..... Simy.... Vo to Naya hai.... Uspe shaithaniyah math kar!!!! Samjah!"
( കൊള്ളാലൊ? അപ്പോ 'ഫ്രണ്ട്സായി! പക്ഷേ.... സിമി...
അവനിവിടെ പുതിയതാ എന്ന് വെച്ച് കുരുത്തക്കേടൊന്നും കാട്ടരുത് !) " അങ്കിൾ അവളെ താക്കീത് ചെയ്തു.

"She is really noty...." എന്നോടൊരു മുന്നറിയിപ്പെ ന്നോണം അങ്കിൾ പറഞ്ഞു.....

" chalo.... " അവള് പെട്ടന്ന് എന്റെ കൈ പിടിച്ച് വലിച്ചു.
എന്താണെന്ന് മനസ്സിലാവാതെ ഞാനവളെ മിഴിച്ച് നോക്കി.

"Come..... I will introduce you to my friends..." എന്റെ മിഴിച്ചു നോട്ടം കണ്ട് അവൾ പറഞ്ഞു.

"Ok,..." കാര്യം മനസ്സിലായപ്പോൾ എനിക്കും ഉത്സാഹമായി ഞാനവളുടെ കൂടെ ചെന്നു...

" Are you know Hindi?" അവൾ എന്നോട് ചോദിച്ചു.

" yes, little... I can understand some times reading, writing, hearing, but I can't talk" ഞാൻ തട്ടിയും മുട്ടിയും അറിയാവുന്ന ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.

" acha, eaisa hi mujhe English ke saath hote hai, jaldi se sekho varna mushkil ho jayegi...." അവൾ ഓർമ്മിപ്പിച്ചു.

" Why?" അത്യാവശ്യം ഇംഗ്ലീഷ് അറിയാമെങ്കിൽ എല്ലാമായി എന്ന അഹങ്കരിച്ചിരുന്ന എനിക്ക് അത് കേട്ടപ്പോഴെ ഒരു വല്ലായ്മ തോന്നി.

" Becoz we all talking Hindi..... When we play together... You may remains a poster with in us....
Samjha...." അവൾ അടക്കിപ്പിടിച്ച ചിരിയോടെ പറഞ്ഞു.

" But how can I?.... " പെട്ടന്നങ്ങ് ഹിന്ദി പഠിച്ചെടുക്കാൻ പറ്റുമോ എന്ന ആധിയിൽ ഞാൻ ചോദിച്ചു.

" Just try to Speak with us in hindi....some times it will feel strange... But slowly it can be ok..." അവൾ എന്നെ സമാധാനിപ്പിച്ചു.

" But you can talk in English na?"പക്ഷേ ഞാൻ ഹിന്ദി പഠിക്കുന്നതിലും അവർക്കത്യാവശ്യം ഇംഗ്ലീഷിൽ സംസാരിച്ചൂടെ എന്നായിരുന്നു എന്റെ പക്ഷം

" Eh?... No... I don't know English.... Thumhe Baath karne to karo hindi me.... Ki me international school me jathi hu, waha English me Baath karna compalsory hai, isliye vaha me English me Baath karne ko koshish Karthi hu... Par yaha mere friends sare CBSE, state, syllabus pe padthi hu, Tere ye ulti English vaha pe nai chalega, mere friends Ko tere saath English me Baath karna mushkil hai saare ek, do standerd pe hai.... To tum hindi sekho vo ache hote hai..."
(ഏ? ഇല്ല! എനിക്കിഗ്ലീഷ് അറിയില്ല! നിനക്ക് എന്തെങ്കിലും പറയണമെങ്കിൽ ഹിന്ദിയിൽ പറഞ്ഞോ! ഞാൻ ഒരു ഇൻറർനാഷണൽ സ്കൂളിൽ പോണത് കൊണ്ട് അവിടെ ഇംഗ്ലീഷിൽ സംസാരിക്കണം! അത് കൊണ്ടാണതിന് ശ്രമിക്കുന്നത്! പക്ഷേ ഇവിടത്തെ എന്റെ ഫ്രണ്ട്സ് എല്ലാം CBSE സ്‌റ്റേറ്റ് സ്കൂളിലാണ് പഠിക്കുന്നത്, നിന്റെ തല തിരിഞ്ഞ ഇംഗ്ലീഷ് അവിടെ ചിലവാവില്ല! അവർക്ക് നിന്നോട് സംസാരിക്കാനും ബുദ്ധിമുട്ടാവും! എല്ലാം ഒന്നും രണ്ടും ക്ലാസിലേ ആയിട്ടുള്ളൂ! നീ ഹിന്ദി പഠിക്കുന്നത് തന്നാ നല്ലത്!" ഇത്രേം പറഞ്ഞ് അവൾ എന്നെ കൂട്ടിക്കൊണ്ട് പോയത് ഒരു പ്ലേ ഗ്രൗണ്ടിലേക്കായിരുന്നു.
പല പല പ്രായത്തിലുള്ള കുട്ടികൾ അവിടെ കാര്യമായി കളിയിലാണ്! ഞങ്ങളെയാരും ശ്രദ്ധിച്ചതേയില്ല!

"Oyye!!!! Chottu, Mottu, guttu, Jaggu....!!!!"

സിമി കൂവി വിളിച്ചു....

To be continued.....

Dear readers,
I am so sorry for the late update,
Plz leave a comment and don't forget to vote for simy
Thanks for reading

SumiAslamPT










































Bạn đang đọc truyện trên: Truyen247.Pro