മയിൽപീലി
മയിൽപീലി
************
ഹായ്... ഹലോ... എല്ലാവരും ഒന്നിവടെ വരിക... ഒരു പേരിന്റെ പിന്നിലെ സത്യകഥ പറഞ്ഞു തരാം. അതേ നമ്മൾക്കെല്ലാം സുപരിചിതയായ peocock feather ന്റെ പേരിന്റെ ഗുട്ടൻസ് ആണ് ഇവിടെ പറയാൻ പോകുന്നത്.ഇതൊരു fiction story ആണ്.
ചെറുപ്പം മുതൽ അവൾക്ക് ആ പേരില്ലായിരുന്നു. ആ ദിവസം... അച്ഛന്റെ കൂടെ തൃശൂർ മൃഗശാല കാണാൻ പോയ ദിവസം ആണ് എല്ലാം മാറി മറഞ്ഞത്... അതേ... എന്റെ ഓർമ ശരിയാണെങ്കിൽ അതൊരു വേനൽകാല അവധിയിൽ നടത്തിയ വിസിറ്റ് ആയിരുന്നു.അന്ന് കൊച്ചു കുട്ടിയായിരുന്ന അവളെ നമുക്ക് അമ്മാളു എന്ന് വിളിക്കാം.അങ്ങനെ ആ ദിവസം അവൾ അടിപൊളി ഉടുപ്പൊക്കെ ഇട്ട് ഹാപ്പി ആയി അച്ഛന്റെ കൂടെ zoo കാണാൻ പോയി.
പോകുന്ന വഴിയിൽ അപ്പുവിന്റെ വീട്ടിലെ ആടിന്റെ കുട്ടികളെ കണ്ടു. അതുങ്ങൾ തുള്ളി തുള്ളി ഓടി വന്നു അവളെ കണ്ടപ്പോൾ.
പക്ഷെ ഇന്ന് സകലമാന ജന്തുക്കളെയും കാണാൻ പോകുന്ന അവൾക്ക് അവരെ മൈൻഡ് ചെയ്യാൻ തോന്നിയില്ല. അവർ ശശി ആയപോലെ തിരിച്ചു ഓടിപ്പോയി.
അങ്ങനെ അവൾ zoo ന്റെ അകത്തു കയറി. ആദ്യം കുരങ്ങനെ ആണ് കണ്ടത്. കുറേ കുരങ്ങന്മാർ ഉണ്ടായിരുന്നു.ഒരു കൊച്ചു കുരങ്ങൻ അവളെ കണ്ടു അടുത്തേക്ക് വന്നു ഇളിച്ചു കാണിച്ചു. നൈസ് ആയിട്ട് കുരങ്ങനെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ദേ കിടക്കാണ് കുരങ്ങൻ തലയും കുത്തി. എല്ലാം അവളുടെ മായ ആണ്.
കരടിയെ കണ്ടപ്പോൾ അവൾ ചെറുതായി പേടിച്ചു.അതുപോലെ പുലിയെ കണ്ടപ്പോൾ കോക്കിരി കാണിച്ചു. അങ്ങനെ നടക്കുമ്പോൾ ആണ് അവൾ പക്ഷികളുടെ സെക്ഷൻ ൽ എത്തുന്നത്.അച്ഛൻ അപ്പോൾ എന്തോ ഫോൺ വന്നപ്പോൾ അവിടെ നിന്ന് പോയി. പുറത്തു നിൽക്കാം എന്ന് പറഞ്ഞു. അവിടെ വേറെ ആരും ഇല്ലായിരുന്നു.
ഒടുവിൽ അവൾ മയിലുകളുടെ അടുത്തെത്തി.മയിലിന്റെ സൗന്ദര്യം അവളെ വല്ലാതെ ആകർഷിച്ചു. ആൺമയിൽ പീലി വിടർത്തി അവളുടെ അടുത്തേക്ക് വന്നു.അവളോട് അവൻ സംസാരിക്കാൻ തുടങ്ങി.
Peacock :hey beauty...
അമ്മാളു :എന്തോ...
Peacock :എന്താ പരിപാടി? എന്നെക്കാണാൻ വന്നതാണോ?
അമ്മാളു :ആ... ഇവിടെ ചുമ്മാ വന്നതാ. അപ്പൊ തന്നെയും കണ്ടു.
Peacock :എന്നെ ഇവിടെ എല്ലാവരും കാണാൻ വരും. പ്രത്യേകിച്ച് girls...
അമ്മാളു :(ഇത് മയിലാണോ അതോ കോഴിയാണോ!)ആഹാ... എനിക്കറിയില്ലായിരുന്നു.
Peacock :ഏഹ്... അറിയില്ലെന്നോ. ശേ... മോശം. എന്റെ ഈ ഭംഗിയുള്ള തൂവലിനെ പറ്റി ആരും പറഞ്ഞു തന്നിട്ടില്ലേ?
അമ്മാളു :ആ... പിന്നെ... സത്യത്തിൽ അത് രണ്ടെണ്ണം എടുക്കാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്.
Peacock :(ദൈവമേ, എന്റെ തൂവലിൽ ആണല്ലോ ഇവളുടെ കണ്ണ് ). തൂവൽ അങ്ങനെ കൊടുക്കാറില്ല ഞാൻ. പിന്നെ കുട്ടി ആയതുകൊണ്ട് വേണമെങ്കിൽ തരാം.
അമ്മാളു :എന്നാൽ ഒന്ന് തിരിഞ്ഞു നിൽക്കാമോ ഞാൻ പറിച്ചെടുത്തോളം.
Peacock :അയ്യോ. പറയ്ക്കാൻ ഇത് ചെടിയിലോ മരത്തിലോ നിൽക്കുന്ന സാധനമല്ല. എനിക്ക് വേദനിക്കും.
അമ്മാളു :എന്നാൽ ഞാൻ ഒരു പാട്ട് വയ്ക്കാം. അത് കേട്ടുകൊണ്ട് ഒരു ഡാൻസ് കളിക്ക്. അപ്പോൾ കൊഴിഞ്ഞു വീഴുന്നത് ഞാൻ എടുത്തോളാം.
Peacock :ആ അത് കൊള്ളാം.
അങ്ങനെ peacock ന് പാട്ട് വച്ചുകൊടുത്തു മയിൽപീലി വീഴുന്നതും നോക്കി നിൽപ്പായി അമ്മാളു. ലവൻ മുടിഞ്ഞ step ഇട്ടാണ് ഡാൻസ്. പക്ഷെ ഒരു പീലി പോലും വീണില്ല. ക്ഷമകെട്ടു നിൽക്കുന്ന അമ്മാളുവിനെ കളിയാക്കാൻ എന്നപോലെ അവൻ step ഇട്ട് അവളുടെ അടുത്തേക്കും പിന്നോട്ടും വരാനും പോകാനും തുടങ്ങി.അമ്മാളുവിന് കുരു പൊട്ടി. അത് കണ്ടപ്പോൾ ലവന് ആവേശം കൂടി അവൻ പുറം തിരിഞ്ഞു നിന്ന് മുന്നോട്ടും പിന്നോട്ടും വരാൻ തുടങ്ങി.
അപ്പോളാണ് ബാഗിൽ വച്ചിരുന്ന കത്രികയുടെ കാര്യം അവൾ ഓർത്തത്. അവൻ അടുത്ത് വരുമ്പോ മുറിച്ചെടുത്താൽ മതിയല്ലോ. അതാവുമ്പോ വേദനയും അറിയില്ല.അവൾ ഒന്ന് രണ്ടെണ്ണം മുറിച്ചു. പക്ഷെ അവൻ അതൊന്നും അറിയാതെ മുടിഞ്ഞ ഡാൻസ് തന്നെ. അതുകൊണ്ടാവും കുറച്ചു കൂടെ മുറിക്കാം എന്ന് അവളും കരുതി.
എന്തിനു പറയണം ഒടുവിൽ peacock ന്റെ മംഗലം മൊട്ടയടിച്ച പരുവം ആയി. പുറകിൽ എന്തോ ഭാരം കുറഞ്ഞ ഫീൽ വന്നപ്പോൾ അവൻ പെട്ടന്ന് ഡാൻസ് നിർത്തി തിരിഞ്ഞു നോക്കി.
ഒരുപക്ഷെ മയിൽ കരയുന്നത് zoo വിൽ ഉള്ളവർ ആദ്യമായി ആയിരിക്കും കേൾക്കുന്നത്. അവൾ പീലികൾ എല്ലാം ഒരു കെട്ടായി കയ്യിൽ പിടിച്ചു മയിലിനെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നുണ്ട്. അവന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി അമ്മാളുവിന്റെ അടുത്തേക്ക് ഓടിവന്നു. അവൾ ഒരു പീലി എടുത്ത് സെക്യൂരിറ്റി ചേട്ടന്റെ ചെവിയിൽ ഇക്കിളി ആകിയിട്ട് അവിടെന്ന് ഓടി.അങ്ങനെ പൗരുഷത്തിന്റെ പ്രതീകമായ പീലികൾ പോയതോടെ peacock ന്റെ ഗേൾഫ്രണ്ട് അവനെ breakup ചെയ്തു.
ഈ സംഭവത്തിന് ശേഷം അവൾ കൂട്ടുകാരോട് വന്നു കഥ പറഞ്ഞത് അവൾക്ക് വേണ്ടി peacock കൊടുത്ത ഗിഫ്റ്റ് ആണ് ആ പീലികൾ എന്നാണ്. അങ്ങനാണ് അമ്മാളു peacock feather എന്ന പേരിനു ഉടമയായത്.
Bạn đang đọc truyện trên: Truyen247.Pro