
ഹിന്ദിക്കാരനും ഞങ്ങളും 😂
New year okke set അക്കി കസിൻസിൻ്റെ കൂടാ ഒന്ന് എൻജോയ് ഒക്കെ ചെയ്ത് കോളേജിൽ എത്തിയപ്പോൾ ദേ കിടക്കുന്നു, series exam ആണ് പോലും 🤕.
എൻ്റെ ഭാഗ്യം കൊണ്ട് ഞാൻ മിക്ക ദിവസവും absent ഉം ആയിരുന്നു . ആ ദിവസങ്ങളിൽ ഒക്കെ ധാരാളം പഠിപ്പിക്കുകയും ചെയ്ത , മൊത്തത്തിൽ പറഞ്ഞൾ തെഞ്ഞ്.ഒരു തേങ്ങയും അറിയില്ല .
എങ്ങനെ എങ്കിലും ഒക്കെ 3 എക്സാം എഴുതി പക്ഷേ നാലാമത്തെ അതാണ് ഏറ്റവും ടഫ്. മൊതോം പ്രോബ്ലം ആണ് .
ഉച്ചക്ക് ശേഷം ആയിരുന്നു ആ എക്സാം. ഭക്ഷണം ഒക്കെ കഴിഞ്ഞ് നമ്മൾ എല്ലാരും മുഖത്തോട് മുഖം നോക്കി ഇരുന്നു. ജയിക്കാൻ എങ്കിലും അല്പം പഠിച്ചിരിക്കണം. അത് മാത്രമേ ഉള്ളു ഇപ്പോഴത്തെ ആഗ്രഹം.
നമ്മളിൽ ഒരാൾ നന്നായി പറഞ്ഞു തരും . ഭാഗ്യം എന്ന് കണ്ട് ഞാനും അവളെ നോക്കി ഇരുന്നു.
നല്ല നിലക്ക് അവൾ പറഞ്ഞു തരുന്നുണ്ട്, ഒരു combine സ്റ്റഡി എന്ന് തന്നെ പറയാം. കാര്യങ്ങൾ ഒക്കെ മനസിലാകുന്നും ഉണ്ട്. നമ്മൾ ട്രോൾ പേജ് ൽ ഒക്കെ കണ്ടിട്ടില്ലേ, എക്സാം തലേന്ന് എല്ലാം പെട്ടന്ന് മനസിലാക്കിത്തരുന്ന ആ ഒരു സുഹൃത്, നമ്മുടെ ഇടയിൽ അത് അവൾ ആണ്. പാസ്സ് ആവാം എന്ന ഹോപ്പ് ഒക്കെ എന്റെ ഉള്ളിൽ വന്നു തുടങ്ങി.
പെട്ടെന്ന് ആണ് എന്റെ ഫോൺ ബെൽ അടിച്ചത്... ഉടനെ തന്നെ കട്ട് ആവുകയും ചെയ്ത്...., ഇതാരാ എന്ന് കരുതി നമ്പർ എടുത്ത് True caller ൽ സെർച്ച് ചെയ്ത്, രാജസ്ഥാൻ.... ഏതോ ഹിന്ദി കാരൻ ആണ്.
ഉടനെ ഒരു നെറ്റ് call വന്നു. അത് കട്ടാക്കിയപ്പോൾ അടുത്ത കാൾ... എല്ലാം പല നമ്പർ ആണ്. സഹികെട്ടു ഒരു കാൾ ഞാൻ അറ്റൻഡ് ചെയ്ത്
" ഹലോ... "
"ഹലോ..."
"റോങ്ങ് നമ്പർ " ഞാൻ കട്ട് ആക്കി.
അടുത്ത കാൾ ദേ വരുന്നു.. അത് എടുത്ത്, ഞാൻ ഹലോ പറഞ്ഞിട്ടും ഒരു റെസ്പോണ്ടും ഇല്ലാരുന്നു.
അപ്പോഴേക്കും സമാധാനത്തോടെ നടന്ന നമ്മുടെ combine സ്റ്റഡി വഴി മുട്ടി.
എനിക്കാണേൽ കാൾ എടുക്കാനും തോന്നുന്നില്ല. എടുത്താലും എടുത്തില്ലേലും അവർ വിളിച്ചോടെ ഇരിക്കും മൈൻഡ് ചെയ്യണ്ട എന്നാണ് ഞാൻ ആദ്യം കരുതിയത്.
ഉടനെ അടുത്ത കാൾ ഉം വന്നു, അപ്പോൾ എന്റെ മറ്റൊരു ഫ്രണ്ട് എടുത്ത് ഹലോ പറഞ്ഞു....
പിന്നെ ഫുൾ സൈലെൻസ് ആരുന്നു, അവൾ കാൾ കട്ട് ആക്കിയിട്ട് പറഞ്ഞു, "അയാൾക്ക് സംസാരിക്കണം എന്ന് "
അതും പറഞ്ഞു നമ്മൾ ഓരോ കമന്റ് ഇട്ട് ചിരിക്കാൻ തുടങ്ങി , ഉടനെ അടുത്ത കാൾ. സാദാരണ girls ന്റെ സൗണ്ട് കേൾക്കുമ്പോൾ ആണ് ആൾക്കാർ വീണ്ടും വിളിക്കുന്നെ, നമ്മൾ ഒരു ബോയ് യെ വിളിച്ചു, അവന് കാൾ അറ്റൻഡ് ണ്ട് ചെയ്ത് ഹലോ പറഞ്ഞപ്പോൾ... No റെസ്പോണ്ട്.
അയാൾക് girls നോട് സംസാരിച്ചാൽ മതി 🤣🤣🤣.
ബോയ് അറ്റൻഡ് ചെയ്തില്ലേ, ഇനി വിളിക്കില്ല എന്ന് പ്രേദീഷിച്ച നമ്മുടെ എല്ലാം പ്രേധീക്ഷയും അയാൾ തകർത്തു, ദേ അടുത്ത കാൾ.
ഇപ്പ്രാവശ്യം കാൾ എടുത്തത് എന്റെ വേറെ ഒരു സുഹൃത് ആണ്.ഞാൻ ആദ്യം പറഞ്ഞ പറഞ്ഞ സെയിം ആൾ.
ഹലോ യിൽ തുടങ്ങി അവൾക് അറിയാവുന്ന ഇംഗ്ലീഷ് ൽ അയാളെ അവൾ വിരട്ടി
"Dont call in this number, OK..... Dont disturb me, i am not interested....." അവൾ കുറെ പറഞ്ഞു എന്നിട്ട് കട്ട് ആക്കിയതും. ക്ലാസ്സിൽ ഒരു കൂട്ടച്ചിരി ഉയർന്നു...
എക്സാം ന്റെ ഫുൾ ടെൻഷൻ ൽ നിന്ന നമ്മൾ എക്സാം പോലും മറന്ന് ഇരുന്ന് കാര്യായി ചിരിക്കാൻ തുടങ്ങി...
എന്തോ അവളുടെ ആ വിരട്ടൽ അയാൾക്ക് നന്നായി ഏറ്റു. പിന്നെ ഒരു കാൾ പോലും വന്നില്ല...
പിന്നീട് ആ കാര്യങ്ങളെ പറ്റി ഒക്കെ ആലോചിച്ചപ്പോൾ എന്തോ ഒരു സ്പെഷ്യൽ അതിൽ ഉണ്ട് എന്ന് തോന്നി . സാദാരണ നമ്മൾ കേട്ടിട്ടുണ്ട്, പരിചയമില്ലാത്ത കാൾ വന്നാൽ girls സംസാരിച്ചാൽ അവർ വിളിച്ചു കൊണ്ടേ ഇരിക്കും പക്ഷെ ബോയ്സ് റിപ്ലൈ കൊടുത്താൽ പിന്നെ കാൾ ചെയ്യില്ല എന്ന്...
എവിടെ ശെരിക്കും തിരിച്ചു അല്ലെ സംഭവിച്ചത്.... എനിക്ക് ആ സംഭവത്തിൽ കൂടാ മനസിലായ ഒരു പാഠം ഉണ്ട്. ചില പ്രേശ്നങ്ങൾ വരുമ്പോൾ നമ്മൾ അതിനെ ശ്രെദ്ധിക്കാതെ ഒഴുവാക്കിയാൽ ആ പ്രശ്നം എന്നും നമ്മുടെ അടുക്കൽ വരും.
ഒരിക്കൽ എങ്കിൽ ഒരിക്കൽ തിരിച്ചു നമ്മൾ പ്രേതികരിക്കണം എന്നാൽ മാത്രേ ആ പ്രേശ്നത്തിന് സൊല്യൂഷൻ ഉണ്ടാക്കത്തോളൂ. മിണ്ടാതെ ഇരിക്കുന്നത് എപ്പോഴും പ്രേശ്നപരിഹാരത്തിന് കാരണമാകില്ല
Sometime silence is not the best solution, speak up... Only it will solve the problem
Bạn đang đọc truyện trên: Truyen247.Pro