രണ്ട് സുഹൃത്തുക്കൾ
കോവിഡ് കാലം മാറിയില്ലെങ്കിലും ഒരുവിധം വീട്ടിലിരുപ്പ് മാറി കോളേജ് തുറന്നിട്ടും ഫ്രണ്ട്‌സ് ന്റെ കൂടെ എവിടേലും കറങ്ങാൻ പോണോല്ലോ.. അതിന് ഒരു അവസരം കിട്ടുന്നില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ആണ്
ദേ വരുന്നു.....
3 ഡേയ്‌സ് ഇന്റേൺഷിപ്...
വൗ.... എവിടാ വെച്ചാണ്?
പാളയം
Wondeful.. എല്ലാം സെറ്റ് 😉
രാവിലെ കയ്യിൽ കിട്ടിയതെല്ലാം എല്ലാം എടുത്തോണ്ട് ബസ്സ് സ്റ്റോപ്പ് ലേക്ക് ഓടി ...അവിടെ എത്തിയപ്പോഴോ... എപ്പോളാ അടുത്ത ബസ്, എനിക്ക് ടൈം ന് ഫ്രണ്ട് ന്റെ അടുത്ത് എത്താൻ പറ്റോ, ലേറ്റ് അയാൾ എന്തോ ചെയ്യും.... എന്നുള്ള ഒരു പാട് ചോദ്യങ്ങളും സംശയങ്ങളും കടന്ന് കൂടി ...അവസാനം കാത്തിരുന്നു കാത്തിരുന്നു ഒരു ബസ്സ് എത്തി ... പെട്ടെന്ന് തന്നെ ബസ്സിൽ കേറി സുഹൃത്തിന് മെസ്സേജ് ഇട്ടു.
ബസ്സ് ഇറങ്ങി അല്പം കഴിഞ്ഞപ്പോഴേക്കും അവളും എത്തി നമ്മൾ ഒന്നിച്ച് അടുത്ത ബസ്സിൽ കേറിയപ്പോൾ... നൈസ്,....നല്ല തിരക്ക് .. ഒന്ന് ഇരിക്കാൻ പറ്റിയിരുന്നേൽ.... എന്റെ ബാഗിൽ ഉള്ള things ന് എന്തേലും പറ്റോ... ഒന്നും പറ്റാതെ വീട്ടിൽ തിരിച്ച് കൊണ്ട് പോണം അത്രേ ഉള്ളൂ ...ആരേലും പെട്ടെന്ന് ഇറങ്ങിയിരുന്നെൽ കൊള്ളാരുന്ന്..... ' എന്ന് തുടങ്ങി അടുത്ത ഡസൻ ചിന്തകൾ
അവസാന ഭാഗ്യം... മുൻപ് എങ്ങോ ചെയ്ത പുണ്യം... സീറ്റ് കിട്ടി അടുത്ത കലാപരിപാടി എന്ന നിലക്ക് പാട്ടു കേൾക്കാം എന്ന് വെച്ചു head സീറ്റ് ഒക്കെ കുത്തിയപ്പോൾ... ഒരു ഗും ഇല്ല.... I am technically not a music person ...... എല്ലാം വലിച്ചൂരി തിരിച്ചു ബാഗിൽ തിരുകി.
അടുത്ത് ഇനി എന്ത് ചെയ്യാം എന്ന് നോക്കുമ്പോൾ അടുത്ത് നിന്ന് ഒരു സംഭാഷണത്തിൻ്റെ ഉയർന്ന വന്ന ശബ്ദങ്ങൾ... മനഃപൂർവം അല്ലേലും കാതുകൾ അങ്ങോട്ടേക്ക് ശ്രേവിച്ചു ഒളിഞ്ഞു കേൾപ് അത്ര നല്ല പരുപാടി അല്ല എങ്കിലും എന്തോ അവരുടെ വാർത്തനവും കാര്യങ്ങളും എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. രണ്ട് പെൺ സുഹൃത്തുക്കൾ ആണ് അവർ.തിരുവനന്തപുരത്തേക്ക് എന്തോ ആവശ്യത്തിന് പോകുകയാണ്. പഴേ റൂമിറ്റസ് ആൻഡ് കോളേജ mates ആയിരുന്നു.
അവരുടെ പഴേ കാലത്തെ പറ്റിയും അന്ന് അവർ ചെയ്തതിനെ പറ്റിയും. അവരുടെ ഫ്രണ്ട്‌സ് ന്റെ ആ കാലത്തെ റിലേഷൻഷിപ് നെ പറ്റിയും അവർ കെട്ടിയതും.... തുടങ്ങി ഇങ്ങേ അറ്റത്ത് അവരുടെ മക്കളുടെ കാര്യം വരെ അവർ സംസാരിച്ചു.
ഒരാൾ അയാളുടെ കൊച്ചിൻ എരി കൂട്ടാൻ പറ്റില്ല, കൂട്ടില്ല എന്നൊക്കെ പറഞ്ഞപ്പോൾ മറ്റേ ആൾ, എരി ഒക്കെ കൂട്ടിയെ ശീലിപ്പിക്കണം എന്നൊക്കെ കുറച്ചു ഉപദേശങ്ങൾ നൽകി.
ഒരാൾ തൻ്റെ വീട്ടിലെ ഒരു വള്ളിച്ചെടിയിൽ ഒരു കുഞ്ഞു പക്ഷി കൂടുവച്ചതിനെ പറ്റിയും ആ അമ്മ പക്ഷി മക്കളെ പറക്കാൻ പഠിപിച്ചതോക്കെ പറഞ്ഞപ്പോൾ അടുത്ത് ഇരുന്ന എനിക്കും വല്ലാതെ സന്തോഷം തോന്നി.
കുറെ നാളുകൾക്കു ശേഷം എന്തോ ഒരു കോമൺ ആയിട്ടുള്ള ആവശ്യത്തിന് വേണ്ടി പോകുന്നവർ ആയിട്ടാണ് അവരുടെ വാക്കുകളിൽ നിന്ന് മനസിലായത്.
ഞാൻ ആ ബസ് ൽ കേറിയപ്പോൾ മുതൽ അവർ ഇറങ്ങുന്നവരെയും അവർ പല കാര്യങ്ങളെ പറ്റി സംസാരിച്ചു.
വാക്കുകൾക്ക് മായാജാലം സൃഷ്ടിക്കാൻ ഒരു പ്രതേക കഴിവ് ഉണ്ട്. പക്ഷെ വാക്കുകൾക്ക് ആ മായാജാലം സൃഷ്ടിക്കണം എങ്കിൽ അതിനെ കേൾക്കാൻ ഒരാൾ ഉണ്ടായിരിക്കണം.... പറയുന്ന വാക്കിന്റെ അർത്ഥം മനസിലാക്കുന്ന ഒരാൾ എങ്കിലും വേണം .....
അവർ ഇറങ്ങിയ ശേഷം.... പാട്ടു കേൾക്കാതെ അതൊക്കെ ശ്രദ്ധിച്ചത് എത്ര നന്നായി എന്ന് എനിക്ക് തോന്നി ...
ഇനി കുറെ നാൾ കഴിഞ്ഞ്.. ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് നെ ഇത് പോലെ കണ്ട് മിണ്ടുമ്പോൾ... ചിലപ്പോൾ... ചിലപ്പോൾ ഞാൻ ഈ കാര്യങ്ങൾ ഓർക്കും....
Bạn đang đọc truyện trên: Truyen247.Pro