
ടെഡി ബിയർ
മുനിയുടെയും ക്യാപ്റ്റന്റെയും നടുവിൽ ആയി bean അണ്ണനെ നിർത്തി അണ്ണനെ ചോദ്യം ചെയ്ത സാർ തല ചൊറിഞ്ഞു.
"എന്റെ സാറേ... ഇവൻ നമ്മളെ ആക്കുന്നതാണോ അതോ ശെരിക്കും വട്ടാണോ എന്നാ എന്റെ സംശയം."
'ശെരിക്കും വട്ടാണ് സാർ...' മുനിയും ക്യാപ്റ്റനും ഒന്നിച്ചു പറഞ്ഞു.
ഇതെല്ലാം കണ്ട് ഒടുവിൽ അവിടെ നിന്ന് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അവരോട്. മേലാൽ ഇനിയും ഇങ്ങനൊക്കെ കാടിന്റെ ഉള്ളിൽ കണ്ടാൽ അകത്തു ആക്കും എന്ന് പറഞ്ഞു വിരട്ടിയിട്ടാണ് വിട്ടത്.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഒരു ഓഫീസർ അകത്തേക്ക് നടന്നു വരുന്നത്. ആ വരുന്നയാളെ കണ്ട് 3 പേരും ഞെട്ടി. ചുറ്റും ഭിത്തി ആയത് കൊണ്ട് എങ്ങോട്ടും ഓടാനും വയ്യ. ഓഫീസർ അവരെ കണ്ട് പല്ലിരുമ്മി കാബിനിൽ ഇരിക്കുന്ന മറ്റു ഓഫീസർസ് ന്റെ അടുത്ത് ചോദിച്ചു.
"ഇവർ എന്താ ഇവിടെ?"
'ഏയ്... ഒന്നുല്ല സാറെ. ഇവർ കാടിന്റെ അകത്തു കേറി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയ അശോകൻ സാർ കൊണ്ടുവന്നതാ. കുഴപ്പക്കാരല്ല.'
വന്ന ഓഫീസർ ന്റെ ചോദ്യത്തിന് അജയൻ സാർ എണീറ്റ് നിന്നാണ് മറുപടി പറഞ്ഞത്. അവിടെ ഉള്ളവരെല്ലാം അയാളെ കണ്ട് എണീറ്റു.അയാൾ പുതുതായി ചാർജ് എടുത്ത ഡെപ്യൂട്ടി ആണ്.
മുനിയും ക്യാപ്റ്റനും കൈ തൊഴുതു പിടിച്ചായി നിൽപ്പ്.ഡെപ്യൂട്ടി സാർ അവരുടെ അടുത്തേക്ക് വന്നു.
"അജയന്റെ കണ്ടെത്തൽ തെറ്റാണ്. ഇവർ അല്പം കുഴപ്പമാണ്...പ്രത്യേകിച്ച് ഈ കോട്ടിട്ടവൻ..."
'സാറെ അയാൾക്ക് ശെരിക്കും സുഖമില്ല. അല്ലാതെ ആരെങ്കിലും ബലിയിടാൻ വന്ന ആളെ ഇങ്ങനൊക്കെ ഉപദ്രവിക്കുമോ?'
"പ്ഫാ... നിർത്തടാ... എന്റെ അച്ഛന് ബലിയിടാൻ പോയത് കുടുംബത്തിൽ ഓരോ പ്രശ്നം വന്നു ജ്യോത്സൻ പറഞ്ഞിട്ടാ. ഒക്കെ മുടങ്ങി ഈ കോട്ടിട്ടവൻ കാരണം..."
അവിടെ ഉണ്ടായിരുന്ന ഓഫീസർസ് എല്ലാം കാര്യം എന്തെന്ന് അറിയാതെ പരസ്പരം നോക്കി.
"അജയാ... Case രജിസ്റ്റർ ചെയ്യണം. ഇന്ന് തന്നെ FIR റെഡി ആക്കണം. നിങ്ങൾക്ക് പെന്റിങ് ഉള്ള സകല കേസും എഴുതിക്കോ... ഇവരൊക്കെ ഈ ഭൂമിക്കേ ഭാരം ആണ്..."
'പൊന്നു സാറെ ചതിക്കല്ലേ... സത്യായിട്ടും ഇയാൾക്ക് വട്ടാണ്... അതല്ലാതെ ഇതുവരെ കാണാത്ത സാറിനോട് ഞങ്ങൾ അങ്ങനൊക്കെ ചെയ്യുമോ...'മുനി പറഞ്ഞൊപ്പിച്ചു.
"പിന്നെ ഈ മുടിയൻ എന്തിനാടാ വേഷം മാറി ഡോക്ടർ ആയി വന്നത്. ഒരാൾക്കല്ല എല്ലാത്തിനും അസുഖം ഉണ്ട്. ഞാൻ ഇങ്ങനുള്ള രോഗത്തിന്റെ സ്പെഷ്യലിസ്റ് ആടാ..."
'അയ്യോ സാറെ... ആ സമയത്തു ഇതെങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കാനാ... അതാ ചേട്ടൻ ഡോക്ടർ ആയിട്ട് വന്നത്...'
"ഇവൻ നിന്റെ ചേട്ടനാണോ?"
'സ്വന്തം ചേട്ടനല്ല...'
ഡെപ്യൂട്ടി സാർ bean അണ്ണനെ അടിമുടി നോക്കി... Bean അണ്ണൻ നാണം കൊണ്ട് തല താഴ്ത്തി. മുനി മുഖം കൈ കൊണ്ട് മറച്ചു. ക്യാപ്റ്റൻ തിരിഞ്ഞു നിന്നു.അയാൾ bean അണ്ണനോട് ചോദിച്ചു.
"നിന്റെ പേരെന്താടാ...?"
Bean അണ്ണൻ തലപൊക്കി നോക്കി. പിന്നേം താഴ്ത്തി. ഡെപ്യൂട്ടി പല്ലിരുമ്മി.
"ഇവനെന്താടാ ഇങ്ങനെ...!!!"
'സാർ ഞാൻ പറഞ്ഞില്ലേ... ആളിങ്ങനാണ്.'
"ഇയാൾ നിന്റെ ആരാ...?"
'ഇതും ചേട്ടനാണ്...'
"ഈ സായിപ്പോ...?!"
' പ്രായത്തിൽ മൂത്തതല്ലേ സാറെ...'
" ഇവന്റെ ആ മൂപ്പ് ഞാനിന്ന് കുറയ്ക്കുന്നുണ്ട്. ഇവനെ എവിടെ വച്ചാ പരിചയം? "
'ഇല്ലിക്കൽക്കല്ലു പോയപ്പോളാ കാണണേ.'
"ഇയാളെങ്ങനാ കിറുക്കൻ ആയത്?"
'അത് ഈ ചേട്ടൻ പറയും സാർ...'
മുനി ക്യാപ്റ്റനെ നോക്കി പറഞ്ഞു.
"പറയെടാ മുടിയാ..."
'സാർ ഇയാളെ ഞാൻ മലേഷ്യയിൽ വച്ചാണ് കാണുന്നത്. ഞങ്ങൾ ഒരേ ഷിപ്പിൽ ആയിരുന്നു ഇന്ത്യയിൽ വന്നത്. അയാൾ ഒരു സംഭവം അന്വേഷിച്ചു വന്നതാണ് ഇവിടെ. വേറൊന്നും പിടിയില്ല.'
"ആഹാ. അപ്പോൾ നീയും ഈ രാജ്യക്കാരൻ അല്ലല്ലേ. ഇവൻ ഒറ്റയ്ക്കായിരുന്നോ ഷിപ്പിൽ. കൂടെ ആരും ഇല്ലേ?"
'ഇല്ല സാർ. ഒരു കാർ ഉണ്ടായിരുന്നു. അതിൽ ആണ് സഞ്ചാരം മുഴുവൻ.'
"ഇവൻ എന്ത് തപ്പി വന്നതാ ഇവിടെ..."
മുനിയും ക്യാപ്റ്റനും പരസ്പരം നോക്കി. മുനി ആദ്യം സംസാരിച്ചു.
' സാർ അയാളുടെ എന്തോ ഒരു സാധനം കാക്ക കൊത്തികൊണ്ട് പോയി.'
"നീയെന്താടാ ആളെ കളിയാക്കണോ... ഇവനെ പിടിച്ചു മാറ്റി നിർത്തു ആരെങ്കിലും. ഒരടിക്ക് ഇല്ല എന്റെ..."
മുനി ഓടി മാറി മറ്റുള്ള ഓഫീസർസ് ന്റെ അടുത്ത് പോയി നിന്നു.
"പറയെടാ മുടിയാ... ഇവൻ എന്ത് തപ്പി വന്നതാ ഇവിടെ..."
പറഞ്ഞാലും പെട്ടു. പറഞ്ഞില്ലേലും പെട്ടു. ക്യാപ്റ്റൻ രണ്ടും കല്പിച്ചു പറഞ്ഞു...
'അയാളുടെ കരടിയെ ഒരു കറുത്ത പക്ഷി കൊത്തി കൊണ്ടുപോയി. ആ പക്ഷിയെ നോക്കി വന്നതാണ് സാർ. ഇതയാൽ പറഞ്ഞതാണ്. '
ഡെപ്യൂട്ടി സ്ഥബ്ധനായി നിന്നു. മുനിയുടെ അടുത്ത് നിന്നിരുന്ന സാറുമ്മാർ ചിരി അടക്കാൻ പാടുപെട്ടു.ഒടുവിൽ ഡെപ്യൂട്ടി മറ്റു ഓഫീസർസ് നെ നോക്കി ചോദിച്ചു...
"ഇവർക്ക് മൊത്തം വട്ടാണോ. എന്റെ ജീവിതത്തിൽ ഇങ്ങനെ ഉള്ള എണ്ണങ്ങളെ ആദ്യമായിട്ടാണ് കാണുന്നത്. എന്റെ ക്ഷമ കെട്ടു."
'സാർ ചേട്ടൻ പറഞ്ഞത് സത്യം ആണ്.'മുനി വീണ്ടും പറഞ്ഞു. കിളി പോയ ഡെപ്യൂട്ടി അലറി.
"നിങ്ങൾക്കൊക്കെ വട്ടാണോടാ നാറികളെ... രാവിലെ തന്നെ... നീ പറഞ്ഞു അയാളുടെ എന്തോ സാധനം കാക്ക കൊത്തിയെന്ന്... നിന്റെ ചേട്ടൻ പറഞ്ഞു അത് അവന്റെ അമ്മുമ്മേടെ കരടി ആണെന്ന്... ഏതെങ്കിലും കാക്കക്ക് ഒരു കരടിയെ ചുമക്കാൻ ഉള്ള ശേഷി ഉണ്ടോടാ...?"
'ഞങ്ങളോട് അങ്ങനാണ് പറഞ്ഞത് സാർ. ആ ചേട്ടൻ മിയമി ബീച്ചിൽ പട്ടം പറത്താൻ പോയപ്പോൾ ആണ് സംഭവം.'
"എന്റെ അജയാ ഇവര് വല്ല മരുന്നും അടിച്ചതിന്റെ ആണോ... എടാ മരങ്ങോടാ അമേരിക്കയിൽ വച്ച് ഇങ്ങനൊക്കെ നടന്നെങ്കിൽ തന്നെ ഇവനെന്തിനാ ഇങ്ങോട്ട് വന്നത്?"
'അറിയില്ല സാറെ. ഞങ്ങളെ പറ്റിക്കാൻ പറഞ്ഞതൊന്നും ആവില്ല. പിന്നെ പെരുമാറ്റം കണ്ടാൽ തന്നെ അറിയാല്ലോ ആൾ നോർമൽ അല്ലെന്ന്. അതുകൊണ്ട് ഞങ്ങളും പിന്നൊന്നും ചോദിച്ചില്ല...'
"ആ എന്നിട്ടെന്നിട്ട്..."
'എന്നിട്ടെന്താ എവിടെ കാക്കകളെ കണ്ടാലും പുള്ളി violent ആകും. അതാ സാർ കാക്കയെ കൈ കൊട്ടി വിളിച്ചപ്പോൾ അങ്ങനൊക്കെ ചെയ്തത്.'
"അതുകൊണ്ട് ഇയാൾ പറഞ്ഞത് പോലെ ഇയാളുടെ കരടിയെ കാക്ക കൊത്തികൊണ്ട് പോയെന്ന് നീയൊക്കെ വിശ്വസിച്ചല്ലേ..."
ആകെ കുഴഞ്ഞു നിൽക്കുമ്പോൾ ആണ് ഉണ്ണിക്കുട്ടൻ ഓഫീസിലേക്ക് കടന്നു വരുന്നത്. ഡെപ്യൂട്ടി സാർ അപ്പോൾ ഉണ്ണിക്ക് എതിരെ തിരിഞ്ഞു നിന്നാണ് മുനിയോട് സംസാരിച്ചിരുന്നത്. മുനിയെയും കൂട്ടരെയും forest ഓഫീസിൽ കണ്ടപ്പോൾ ഉണ്ണിക്ക് അശ്ചര്യമായി.
'നീയൊക്കെ തേൻ എടുക്കാൻ പോയിട്ട് ഇവിടെ എങ്ങനെ വന്നെടാ?'
മുനി അവനെ നോക്കി പൊക്കോ എന്ന് ആംഗ്യം കാണിച്ചു നോക്കി. പക്ഷെ ആ ചോദ്യവും മുനിയുടെ ആക്ഷനും കണ്ടപ്പോൾ ഡെപ്യൂട്ടി തിരിഞ്ഞ് നോക്കി... ഉണ്ണിയെ കണ്ടു...
"ആ വരണം പൂജാരി. ഇപ്പോളാണ് കോളം തികഞ്ഞത്. ബലിയിടൽ തീർന്നില്ലായിരുന്നല്ലോ. അതിപ്പോ ഇവിടെ വച്ചങ്ങു തീർത്തിട്ട് ഞാൻ ദക്ഷിണ തന്നേക്കാം..."
'നേരത്തെ പുറത്ത് നിന്ന പല സാറുമ്മാരും പറഞ്ഞു നേച്ചർ ക്ലബ് ന്റെ മീറ്റിങ് ഡെപ്യൂട്ടി സാറിനെ കണ്ടു പറഞ്ഞില്ലേലും നടത്താം പൊയ്ക്കോ എന്നൊക്കെ... കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം...'
"സത്യം പറഞ്ഞോ... ഇവരൊക്കെ ആരാ?"
'ദേ നില്കുന്നവൻ എന്റെ കൂട്ടുകാരൻ ആണ്. മുനി. ബാക്കി അവന്റെ കൂട്ടുകാരാണ് എന്നാ പറഞ്ഞെ. ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നു. തേൻ എടുക്കാൻ അടുത്ത വീട്ടിലെ ചേട്ടന്റെ കൂടെ പോയതാ. പിന്നെ ഇവിടെ വച്ചാണ് കാണണേ...'
"ഈ കോട്ടിട്ടവന്റെ പ്രശ്നം എന്താണ്?"
'ആ ചേട്ടന് എന്തോ കുഴപ്പം ഉണ്ടെന്ന് മുനി പറഞ്ഞു. കാക്കകളെ കണ്ടുകൂടാ... പിന്നെ ഉറക്കത്തിൽ കിടന്ന് 'ടെഡി ' എന്ന് പറയുന്നുണ്ടായിരുന്നു ഇന്നലെ രാത്രി . കണ്ടിട്ട് ഒരുപാട് ആയിട്ടില്ല. പിന്നെ ഒന്നും സംസാരിക്കുന്നില്ല. അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും അറിയില്ല സാറെ.'
ടെഡി എന്ന് കേട്ടപ്പോൾ മുനിക്ക് കാര്യം മനസ്സിലായി. കാക്ക കൊത്തിയ കരടി bean അണ്ണന്റെ doll ആണെന്ന്.
'സാറെ... കിട്ടി കിട്ടി... കാക്ക കൊണ്ടുപോയത് ടെഡി കരടിയെ ആണ്. യുരേക്കാ...'
"മിണ്ടാതിരിക്കട അവിടെ. നിനക്ക് കിട്ടും വൈകാതെ..."
'അയ്യോ സാറെ. അതൊരു പാവയാണ്...'
"നീയല്ലേടാ പുല്ലേ പറഞ്ഞെ കരടി ആണെന്ന്..."
'അത് കരടിയുടെ പാവയാണ്.'
"ആദ്യം ചോദിച്ചപ്പോൾ നിന്റെ വായിൽ നാക്കില്ലേ ഇത് പറയാൻ..."
'സാറെ അതിപ്പോൾ ഇവൻ ടെഡി എന്ന് പറഞ്ഞപ്പോൾ ആണ് കിട്ടിയത്. അയാൾക്ക് ആ പാവ മാത്രമേ സ്വന്തമായി ഉള്ളു. വേറെ ആരും ഇല്ല. അതാ ഇങ്ങനെ ആയത്...'
ഡെപ്യൂട്ടി ക്ക് അവരെ എന്ത് ചെയ്യണം എന്ന് പിടിയില്ലാതായി.അയാൾ മുനിയുടെ നേരെ തിരിഞ്ഞു.
"നിനക്ക് ഞാനൊരു 10 മിനിറ്റ് സമയം തരും. എല്ലാത്തിനെയും വിളിച്ചോണ്ട് പൊയ്ക്കോളണം. ഇനി എവിടെയെങ്കിലും വച്ച് നമ്മൾ കാണേണ്ടി വന്നാൽ ഞാൻ ആരാണെന്ന് നീ അറിയും. ഈ പറഞ്ഞ വട്ടൊക്കെ വിശ്വസിച്ചിട്ടല്ല... നിന്റെ ഒക്കെ വീട്ടുകാരെ ഓർത്ത് വിടുന്നതാണ്."
ഒരു താങ്ക്സ് മാത്രം പറഞ്ഞു എല്ലാം കൂടെ ഇറങ്ങി ഓടി.ഫോറെസ്റ്റ് ഓഫീസിൽ നിന്ന് ഉണ്ണിയുടെ വീട്ടിലേക്ക് 3 കിലോമീറ്റർ ദൂരം ഉണ്ട്. ഈ പഹയനമാർ അത് 5 മിനിറ്റ് കൊണ്ട് ഓടിയെത്തി.
അവരെ കാത്ത് ഒരു കൂട്ടം കുട്ടികൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
തുടരും...
Bạn đang đọc truyện trên: Truyen247.Pro