Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

ചക്കിമേട് ❤

കാറിൽ പോകുന്നതിനിടെ ഉണ്ണി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.എന്തായാലും  ഒരുവിധം ശരിയാക്കാൻ കഴിയും എന്ന് മുനിക്ക് തോന്നി.

അങ്ങനെ ഫോൺ എടുത്തപ്പോൾ ആണ് ഇന്ന് mother's day ആണെന്ന് മുനി അറിയുന്നത്. അമ്മയോടുള്ള സ്നേഹം ഓൺലൈൻ ആയും അല്ലാതെയും പ്രകടിപ്പിക്കാൻ പ്രത്യേകമായി ലോക വ്യാപകമായി അംഗീകരിച്ചു കൊടുത്തിട്ടുള്ള ദിവസം ആണല്ലോ.പിണങ്ങി പോന്നത് കൊണ്ട് പരിഭവം മാറ്റാൻ വേണ്ടി ഒന്ന് വിളിക്കാൻ തീരുമാനിച്ചു മുനി...

"Hello മാതാജി... ഹാപ്പി mother's day..."

'അയിന്...'

"അല്ല... നമ്മൾ അമ്മയും മോനും അല്ലേ... ഇന്ന് ആഘോഷിക്കേണ്ട ദിവസം അല്ലേ..."

'നാണം ഉണ്ടോടാ നിനക്ക്... പോയിട്ട് 2 ആം ദിവസം ആണ് ഒന്ന് വിളിച്ചത്. എന്താ എവിടെയാ എന്നുപോലും പിടിയില്ലായിരുന്നു. എന്നിട്ട് അവന്റെ ഒടുക്കത്തെ mother's day വന്നപ്പോളാ നീ എന്നെ ഓർത്തത്‌ അല്ലേ.'

"ആഹാ... നിങ്ങൾ അല്ലേ തള്ളേ എന്നെ ഇറക്കി വിട്ടത്... എന്നിട്ടിപ്പോ ഞ്യായം പറയുന്നോ..."

'നീ പോടാ... നിന്നെ ഇനിയും കേറ്റില്ല ഇങ്ങോട്ട്. വല്ല കടത്തിണ്ണയിലും പോയി കിടന്നോ...'

"ആ... ഞാൻ കിടന്നോളാം.ഫോൺ വക്ക് കിളവി..."

മുനി ഫോൺ കട്ട്‌ ചെയ്തു. ആ ക്ഷീണം മാറ്റാൻ mother's day സ്റ്റാറ്റസ് ഇടുന്നവരെ വിമർശിച്ചു ഒരു പോസ്റ്റും ഇട്ടു ഫോൺ എടുത്തു വച്ചു. ഉണ്ണിക്കുട്ടൻ ചിരിക്കാതെ മാക്സിമം പിടിച്ചു നിന്നു.

അവർ പെരുമ്പാവൂർ എത്തിയപ്പോൾ bean അണ്ണൻ ഓൺ ആയി. വണ്ടി വേറൊരാൾ ഓടിക്കുന്നത് കണ്ടപ്പോൾ ആൾക്ക് അത് ഇഷ്ട്ടമായില്ല. എന്നാൽ bean അണ്ണൻ ആദ്യം ചുറ്റും നോക്കി tom അവിടെ ഇല്ലേ എന്ന് ഉറപ്പിച്ചു . ശേഷം ക്യാപ്റ്റനെ നോക്കി കണ്ണിറുക്കി ചിരിച്ചു. ആ സീൻ കണ്ടപ്പോൾ മുനി ക്യാപ്റ്റനെ നോക്കി.

"ഇതപ്പോൾ സ്ഥിരം ആയിരുന്നല്ലേ...!?"

'ഇല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം...'

"ഇത് കൊള്ളാട്ടോ...ഒന്ന് പറയാൻ പാടില്ലേ. അണ്ണന് എന്താ പറ്റിയത് എന്നറിയാതെ വട്ടുപിടിച്ചു ഇരിക്കുകയായിരുന്നു..."

ക്യാപ്റ്റൻ മറുപടിയായി ഒരു പുഞ്ചിരി കൊടുത്ത് തല പുറത്തെ കാഴ്ചകളിലേക്ക് തിരിച്ചു.

കഥ ഇനി വേറൊരു സ്ഥലത്തേക്ക് എത്തുകയാണ്...

ഇടമലയാർ എന്ന അതിസുന്ദരമായ കാടിന്റെ സമീപമുള്ള കൊച്ചു ഗ്രാമം... ചക്കിമേട്... ടു ണ്ടു ഡു ണ്ടു ഡു ഡു....

ഉണ്ണിയുടെ വീടെത്തിയപ്പോൾ സമയം രാത്രി 9 ആയിരുന്നു. ഉണ്ണിയുടെ വീട്ടിൽ അമ്മയും അനിയത്തിയും ഉറങ്ങിയിട്ടില്ല.

വരുന്ന വഴിയിൽ മൊത്തം മദ്യക്കുപ്പി nipple ബോട്ടിൽ ആക്കിയ ക്യാപ്റ്റൻ ഉള്ളപ്പോൾ അകത്തു പോകുന്നത് റിസ്ക് ആണ്.ഒടുവിൽ എല്ലാം കാറിൽ കിടന്നു ഉറങ്ങി.

പിറ്റേന്ന് രാവിലെ ക്യാപ്റ്റന്റെ വിളി കേട്ടാണ് മുനി കണ്ണുതുറക്കുന്നത്...

"എടാ മുനി... ഒന്ന് വന്നേ..."

കാറിൽ നിന്നിറങ്ങി മുനി വിളി കേട്ടു...

'എന്താണ് മിസ്റ്റർ ക്യാപ്റ്റൻ. ഉറങ്ങാൻ പോലും സമ്മതിക്കില്ലേ...'

"ദേ ഈ സാധനം ഏതാ...!? ഒന്ന് സ്വൈര്യം തരാൻ പറ..."

ഒരു കയ്യിൽ ചൂലും മറ്റേ കൈ എളിയിലും കുത്തി കണ്ണുരുട്ടി നിൽക്കുന്ന സാക്ഷാൽ നിത്യകുട്ടി... ഉണ്ണിയുടെ സഹോദരി... ക്യാപ്റ്റന്റെ rum ന്റെ മണം കിട്ടിയപ്പോൾ അവൾ ക്യാപ്റ്റനെ പിടിച്ചു നിർത്തി ചോദ്യം ചെയ്തു. അതിനു മുന്നിൽ  ക്യാപ്റ്റൻ വരെ പകച്ചു പോയി സൂർത്തുക്കളെ....

"എടോ തന്നെ കണ്ടാൽ അറിയാം കുടിച്ചിട്ടുണ്ട് എന്ന്. എന്റെ അച്ഛന് ഇന്നലെ താൻ ആണോടോ കള്ള് വാങ്ങി കൊടുത്തത്?"

'എന്റെ പൊന്ന് നിത്യേ... നിന്റെ അച്ഛനെ അങ്ങേര് കണ്ടിട്ട് പോലുമില്ല. ഇന്നലെ രാത്രി വന്നേ ഉള്ളു ഞങ്ങൾ. ഇത് നിസ്സാര ആളൊന്നുമല്ല. നീ പോയി ചേട്ടന് ഒരു സ്പെഷ്യൽ ചായ കൊണ്ടുവാ... ബാക്കി കഥ അപ്പോൾ പറഞ്ഞു തരാം.'

"മുനിയാണ്ടി മിണ്ടണ്ട...ആദ്യം പോയി പല്ല് തേച് കുറച്ചു പാൽ വാങ്ങി വാ. പിന്നെ ഈ കാട്ടാളന്റെ മുടി വെട്ടിക്കാതെ ഇങ്ങേരെ വീട്ടിൽ കേറ്റില്ല. എനിക്ക് ഇല്ല ഇത്രയും മുടി. (ഈ ജന്തു എന്ത് വളമാണോ ഇടണേ ഇതിന് )"

ആ മറുപടി കേട്ട് ക്യാപ്റ്റൻ ആൻഡ് മുനി... രണ്ടുപേരും വാ പൊളിച്ചു പോയി.ക്യാപ്റ്റൻ മുനിയെ കെട്ടിപിടിച്ചു ചെവിയിൽ ചോദിച്ചു.

"ഈ വീട്ടിൽ എന്റെ മുടി സുരക്ഷിതമല്ല. വേറെ വീട് നോക്കേണ്ടി വരും..."

'ഈ കുരിപ്പ് ഉള്ളിടത്തോളം ഈ വീട് എന്നും എനിക്കൊരു പേടി സ്വപ്നം ആണ്...'

"അല്ല, ഈ മുനിയാണ്ടി എന്താ... ഈ മാങ്ങാണ്ടി, കശുവണ്ടി പോലെ വല്ലതും ആണോ..."

മുനി ക്യാപ്റ്റനെ പിടിച്ചു തള്ളി മാറ്റി പല്ല് കടിച്ചു.

'ഇന്നലെ അവളുടെ അച്ഛന് ക്യാപ്റ്റൻ ആണ് കള്ള് കൊടുത്തത് എന്ന് തട്ടട്ടെ...'

ഒരു നിമിഷം ക്യാപ്റ്റൻ തല നിന്ന് കത്തുന്നത് ഓർത്തുപോയി...

"അല്ല... അറിയാൻ വേണ്ടി ചോദിക്കുവാ... നിന്റെ സഹോദരിമാർ ഒക്കെ ഇങ്ങനാണോ?"

'Actually എല്ലാരും unique ആണ്. പക്ഷെ രണ്ടുമൂന്നെണ്ണം ഇതുപോലെ ആണ്.ഇത് ചെറുത്, മെയിൻ ആളെ ഇറക്കിയിട്ടില്ല.സാരമില്ല, ഞാൻ പരിചയപ്പെടുത്തി തരാം.'

"ഇതിന്റെ ഒക്കെ അടുത്ത് എങ്ങനാടാ സംസാരിക്കാൻ പറ്റണെ... കേട്ടില്ലേ പറഞ്ഞത്. എന്റെ മുടിക്കാണ് സ്കെച്ച്."

അപ്പോളാണ് ഉണ്ണി അങ്ങോട്ട്‌ വന്നത്. പല്ല് തേക്കാനുള്ള സാമഗ്രികൾ എടുത്തു താഴെ ഉള്ള അരുവി ലക്ഷ്യമാക്കി അവർ നടന്നു. കൂടെ bean അണ്ണനും വന്നു. Tom ഉറക്കത്തിൽ ആണ്.ഉണ്ണി ക്യാപ്റ്റന്റെ അടുത്ത് സംസാരിച്ചാണ് നടന്നത്. Bean അണ്ണൻ ഇടയ്ക്ക് മുനിയെ പുറകിൽ നിന്ന് തോണ്ടി പറ്റിക്കാൻ നോക്കി ആണ് നടത്തം. ഒടുവിൽ അവർ അരുവിയുടെ കരയിൽ നിന്ന് പല്ല് തേയ്ക്കാൻ തുടങ്ങി. ആ സമയം ഒരാൾ അവരുടെ അടുത്തേക്ക് നടന്നടുത്തു.ഉണ്ണി കാലനക്കം കേട്ട് തിരിഞ്ഞു.

"ഹാ... ആരിത് കുട്ടൻ ചേട്ടനോ?"

'ആരൊക്കെയാടാ ഇത്?'

"ലോ ... ലവനെ കണ്ടില്ലേ. അവന്റെ പരിചയക്കാരാണ്. നമ്മുടെ നാട് കാണാൻ വേണ്ടി വന്നതാണ്."

'ആഹ്... മുനികുമരനും കൂട്ടുകാരും ആയിരുന്നല്ലേ... ഈ മുടിയും കെട്ടും ഒക്കെ കണ്ടപ്പോൾ ഇവിടെ വല്ല സിനിമ ഷൂട്ടിംഗ് ആണെന്ന് വിചാരിച്ചു...'

"ഇപ്പോൾ പല്ല് തേക്കാൻ വേണ്ടി ഇറങ്ങിയതാ... അല്ല ഇന്നെന്താ പരിപാടി?"

'ഞാൻ ദേ ചെരിവിലുള്ള മരത്തിലെ കൂട്ടിൽ നിന്ന് തേൻ എടുക്കാൻ പോകുകയാണ്.'

ഇത് കേട്ടതും മുനി ഇടയിൽ കയറി.

"കുട്ടൻ ചേട്ടാ. ഞങ്ങളും വന്നോട്ടെ കാണാൻ..."

'പിന്നെന്താ പോരെ...'

അങ്ങനെ മുനി ക്യാപ്റ്റനെയും bean അണ്ണനെയും കാട് കാണിക്കാൻ വേണ്ടി കുട്ടൻ ചേട്ടന്റെ കൂടെ പോയി. ഉണ്ണി അപ്പോളേക്കും ചായക്കുള്ള പാൽ വാങ്ങാൻ പോയി.

വലിയ ഉയരത്തിൽ ഉള്ള നല്ല പ്രായംചെന്ന മരങ്ങൾ, താഴെ പലതരം ചെടികൾ, പുല്ലുകൾ, പടർപ്പുകൾ. കാട് പൂക്കുന്ന സമയം ആണ്. പലതരം പൂക്കളുടെ സുഗന്ധം ചൂടിയാണ് അവിടെ ഇളം തണുപ്പുള്ള കാറ്റ് വീശുന്നത്. രാവിലെ ആയതുകൊണ്ട് കിളികളുടെ പാട്ടും കരച്ചിലും പൂക്കളിൽ തേൻ കുടിക്കാൻ വരുന്ന തേനീച്ചകളുടെ മൂളലും ചേരുമ്പോൾ ആ നടത്തം എല്ലാവർക്കും ഒരു ഹരമായി.

ഒടുവിൽ തേനീച്ച കൂട് ഉള്ള മരത്തിന്റെ ചുവട്ടിൽ എത്തി.

കുട്ടൻ ചേട്ടൻ ഷർട്ട്‌ അഴിച്ചു നേരെ മുകളിൽ കയറാൻ തുടങ്ങി. മുനി അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഇരിപ്പായി.ക്യാപ്റ്റനും bean അണ്ണനും കൂടി   തേൻ എടുക്കുന്ന കാഴ്ച കാണാൻ വേണ്ടി അവിടെ നോക്കി നിന്ന് കണ്ടു.

എന്നാൽ പാപി ചെല്ലുന്നിടം പാതാളം എന്നപോലെ ആ മരത്തിലെ ഒരു ഉണക്ക കമ്പ് തേനീച്ച കൂട്ടിലേക്ക് വീണു ഈച്ചകൾ മൊത്തം ഇളകി. വൻതേനീച്ച ആണ്, നല്ല വേദനയും ഒരുപാട് കൊത്തു കിട്ടിയാൽ മരണം വരെ സംഭവിക്കാം. കുട്ടൻ ചേട്ടൻ രണ്ട് സെക്കന്റ്‌ കൊണ്ട് ഊർന്നിറങ്ങി ഷർട്ട്‌ എടുക്കാനോ ബാക്കി ഉള്ളവരെ നോക്കാനോ നിൽക്കാതെ "ഓടിക്കോ " എന്ന് മാത്രം പറഞ്ഞു എങ്ങോട്ടോ ഓടി മറഞ്ഞു. മുനി ഈ സമയം കൊണ്ട് ചാടി എണീറ്റു ക്യാപ്റ്റന്റെ അടുത്തെത്തി. എന്നാൽ ക്യാപ്റ്റൻ ആരോടും അനങ്ങരുത് എന്ന് ആംഗ്യം കാണിച്ചു.

ഈച്ചകൾ പാഞ്ഞു വന്നു എങ്കിലും അനക്കം കാണാതായപ്പോൾ അവർ ആരെയും കൊത്തിയില്ല. എന്നാൽ ഒരു കിളിപോയ തേനീച്ച bean അണ്ണന്റെ മൂക്കിൻ തുമ്പത്തു വന്നിരുന്നു. അണ്ണൻ കടിച്ചു പിടിച്ചാണ് നേരം തള്ളി നീക്കുന്നത്.എന്നാൽ ഈച്ച ചിറകിട്ടടിച്ചു മൂക്കിൽ വല്ലാത്ത ചൊറിച്ചിൽ വന്നപ്പോൾ bean അണ്ണൻ ഒന്ന് തുമ്മി.പിന്നെ എവിടെക്കെന്നറിയാതെ എല്ലാം ഓടി.

ഒടുവിൽ ഒരു പുഴയുടെ കൈവഴി എന്ന് തോന്നിക്കുന്ന തോട്ടിലേക്ക് എടുത്ത് ചാടി  3 പേരും.സൈഡിൽ പടർന്നു നിന്നിരുന്ന വള്ളികൾക്കിടയിൽ പതുങ്ങി ഇരുന്നു. കുറേ കഴിഞ്ഞു ഈച്ചകൾ പോയപ്പോൾ എല്ലാരും പുറത്തിറങ്ങി. ക്യാപ്റ്റൻ ആദ്യം bean അണ്ണനെ നോക്കി, പിന്നെ മുനിയെ നോക്കി...

"വെളുപ്പിനെ തന്നെ വെറും വയറ്റിൽ കാട് കേറി ഓടാൻ ആണോടാ കാലാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..."

ശ്വാസം എങ്ങനെയോ വലിച്ചു കേറ്റാൻ ശ്രമിക്കുന്ന മുനി ഉത്തരം പറയാൻ പറ്റാതെ ഇരുന്നു. നേരം കടന്നുപോയി. കിതപ്പ് മാറിയപ്പോൾ അവർ എവിടെയാണ് എത്തിയത് എന്ന് ചുറ്റും നോക്കി. ഒരു പിടിയും കിട്ടിയില്ല. പക്ഷെ ഉൾക്കാട്ടിലാണ്... വെള്ളം ഉള്ള സ്ഥലം ആണ്. പലതരം ജീവികൾ ഇതിനെ ചുറ്റി ഉണ്ടാകും. ക്യാപ്റ്റൻ ചുറ്റിലും നോക്കി. എന്നിട്ട് മുനിയോട് പറഞ്ഞു.

"എത്രയും വേഗം ഇവിടെ നിന്ന് പോകണം. ആന വരുന്ന സ്ഥലം ആണ്. നല്ല പഴക്കം ഉള്ളതും ഇല്ലാത്തതും ഇന്നലെ ഇട്ടതും ആയ പിണ്ഡം ഇവിടെ ഉണ്ട്. ആപത്താണ്..."

'എനിക്ക് വഴി അറിയില്ല. എങ്ങനെ പുറത്തു കടക്കും?'മുനി നിസ്സഹായനായി ചോദിച്ചു.

"തല്ക്കാലം ഈ അരുവി ഒഴുകുന്നതിനു താഴേക്ക് പോകാം. അരുവി വരുന്നത് കാട്ടിൽ നിന്നല്ലേ..."

ഏകദേശം അരമണിക്കൂർ നടന്നു അവർ ഒരു വഴിയിൽ എത്തി. അത്‌ ചെല്ലുന്നതു ഒരു റോഡിലേക്കാണ്.അവിടെ അവരെ കാത്ത് ഒരു ജീപ്പ് ഉണ്ടായിരുന്നു. ഒരു ഫോറെസ്റ്റ് ഓഫീസർ ഇറങ്ങി വന്നു...

"Good morning sir. ഇതെന്താ എല്ലാവരും ജീപ്പ് ഒക്കെയായി പതിവില്ലാതെ ഫോറെസ്റ്റിൽ...?"മുനി കിട്ടാനുള്ള പണിക്ക് ക്ഷണകത്ത് കൊടുത്തു.

"വന്നു വണ്ടിയിൽ കേറട @#₹!₹&# മക്കളെ..."

സൈഡിൽ ഇരിക്കാൻ വേണ്ടി മുനി അവസാനം ആണ് കേറിയത്‌.ഒരു 10 മിനിറ്റ് കൊണ്ട് അവർ ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തി.നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു മോർണിംഗ് ഡ്യൂട്ടിക്ക് ഓരോരുത്തരായി വരുന്നേ ഉള്ളു.

"സാറെ ഞാൻ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴിയാണ് ഒരു അലർച്ച കേട്ടത്. ഇവന്മാർ 3 പേരും കൂടെ എന്തോ കണ്ട് പേടിച്ചിട്ടു ഓടുകയാണ്. അതും കഴിഞ്ഞ മാസം പുലിയെ കണ്ട ആ പാറയുടെ സൈഡിലേക്ക് ."

അവരെ അവിടെ ആകിയിട്ട് ആ ഓഫീസർ പോയി. മൂന്നു പേരെയും മൂന്ന് ഓഫീസർ വന്നു വിളിച്ചുകൊണ്ടുപോയി.

മുടി കണ്ടിട്ട് ക്യാപ്റ്റനെ എല്ലാവരും സംശയിച്ചു. കോട്ട് കണ്ടപ്പോൾ അണ്ണനോട് ബഹുമാനവും. എന്നാൽ ചോദ്യം ചെയ്യലിലൂടെ അതിനു മാറ്റം വന്നു തുടങ്ങി. ഒടുവിൽ ക്യാപ്റ്റനെയും മുനിയെയും ഒന്നിച്ചിരുത്തി. അപ്പോൾ ആണ് അജയൻ സർ കടന്നു വരുന്നത്. സംഭവം എല്ലാം കേട്ട് മുനിയെ നോക്കിയ അജയൻ സർ സീനിയർ സാറിനോട് പറഞ്ഞു.

"സാറെ ഇവനെ സർ മറന്നുപോയോ?"

'എന്റെ ഓർമയിൽ ഒന്നും വരുന്നില്ല. എന്തെ?'

"എന്റെ സാറേ... കഴിഞ്ഞ നവംബറിൽ ഒരു രാത്രി റിസേർവോയറിന്റെ അടുത്തുള്ള വാച്ച് ടവറിന്റെ താഴെ ഒരുത്തൻ ഇരിപ്പുണ്ടെന്ന് വിളി വന്നിട്ട് പോയത് ഓർക്കുന്നുണ്ടോ... എന്നിട്ട് ചോദിച്ചപ്പോൾ അവന്റെ ഒടുക്കത്തെ vibe അടിക്കാൻ വന്നതാണെന്ന് പറഞ്ഞ... ആ മരംകൊത്തി മോറാനാണ് സാറെ ഇവൻ..."

മുനി രണ്ടുപേരെയും നോക്കി ഭാവ്യതയോടെ ചിരിച്ചു.അജയൻ സർ തുടർന്നു.

"അന്ന് ശേഖരൻ സർ ഇവന്റെ വർത്തമാനം കേട്ടിട്ട് നർകോട്ടിക്സ് സെല്ലിലേക്ക് വരെ വിളിച്ചു. Vibe എന്ന് കേട്ടപ്പോൾ പുള്ളി വിചാരിച്ചു LSD പോലുള്ള കൂടിയ മരുന്നാണെന്ന്..."

'ഓഹോ... ആ കക്ഷി ഇവനാണല്ലേ...
നീയെന്താടാ കളിപ്പിക്കുവാണോ... അജയാ ആ സർവ്വേ കഴിഞ്ഞു പൊങ്ങിയ സകല കേസും ഇവന്റെ തലയ്ക്കു തട്ടി FIR എഴുതിയാലോ...'

"എന്റെ പൊന്നു സാറേ... ചക്കിമേട്ടിലെ കുട്ടൻ ചേട്ടന്റെ കൂടെ തേൻ എടുക്കാൻ പോയതാണ് സാറെ... ഈച്ച ഇളകിയപ്പോൾ വഴി നോക്കാതെ ഓടി പെട്ടു പോയതാ... ആ കുട്ടൻ എന്ന ആളെ കണ്ട് ചോദിച്ചിട്ട് എന്ത് വേണേൽ ചെയ്തോ..."മുനി സത്യം പറഞ്ഞു.

'എടാ നിന്റെ വീട് ഇവിടെ അല്ലല്ലോ. നീ എന്തിനാ ഇവിടെ കിടന്നു കറങ്ങണേ... ഇതിപ്പോൾ പല തവണ ആയല്ലോ...'

"ഇവിടത്തെ വാച്ചർ JB ന്റെ മകന്റെ ഫ്രണ്ട് ആണ് സാറെ ഞാൻ. ഇടയ്ക്ക് കാണാൻ വരുന്നതാണ്."

'കൂട്ടുകാരനെ കാണാൻ വരുന്നത് ഓക്കേ. പക്ഷെ കാട്ടിൽ കേറിയാൽ നീ പിന്നെ മര്യാദക്ക് മൂത്രം ഒഴിക്കില്ല.'

"ഏഹ്... അതെന്താ സാറെ..."

അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. ചിരിച്ചു കൊണ്ട് അജയൻ സർ നടന്നു വന്നു മുനിയുടെ മുന്നിൽ എത്തി അവനെ നോക്കി ചിരി നിർത്തി.

"ഡാ... നിനക്ക് ഈ സാറിനെ അറിയില്ല...

കഴിഞ്ഞ വർഷം കാട്ടിൽ കേറി തേക്ക് വെട്ടിയ സജിയുടെ കാര്യം അറിയാമോ? അവൻ അത്‌ വെട്ടി കഷ്ണങ്ങളാക്കി പുരയുടെ പുറകിൽ ഒളിപ്പിച്ചു. റേഞ്ചർ സർ വെട്ടിയ കുറ്റി കണ്ട് അന്വേഷണം നടത്തി ആളെ പൊക്കിയപ്പോൾ അവന്റെ അമ്മ ഇവിടെ വന്നു ഭീഷണി... അവന്റെ കേസ് കളഞ്ഞില്ലെങ്കിൽ ഞങ്ങൾക്കെതിരെ പീഡനകേസു കൊടുക്കും പോലും. അന്നവനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു വിട്ടു. പിറ്റേന്ന് ഈ സർ ആണ് അവനെ പോയി പൊക്കിയത്. കൊണ്ടുവന്നവഴി നാഭിക്കൊരു കുത്തു കൊടുത്തിട്ട് കാൽ ചുവട്ടിൽ വീഴ്ണ്ട മൂത്രം ഒരു മീറ്റർ മാറിയാണ് വീണത്. പിന്നെ അടുത്തെങ്ങും പെടുക്കേണ്ടി വരികയുമില്ല..."

മുനി വയർ പൊതിഞ്ഞു പിടിച്ചു...

'അല്ല സർ...ഞങ്ങൾ അങ്ങനല്ല സർ. ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല...'

"എന്ന് പറഞ്ഞു നീ കാട്ടിൽ കേറി നിനക്ക് വല്ലതും പറ്റിയാൽ പിന്നെ ഉറക്കം പോകുന്നത് ഞങ്ങളുടെ ആണ്."

തല്ക്കാലം പൊയ്ക്കോ എന്ന് താക്കീതു കൊടുത്തു നിൽകുമ്പോൾ ആണ് അടുത്ത പണി വരുന്നത്. Bean അണ്ണൻ ചോദ്യം ചോദിച്ചപ്പോൾ ഇടിവെട്ട് ഡാൻസ്...

അണ്ണനെ തല്ലാൻ ആ കോട്ട് കണ്ടിട്ട് ആർക്കും പറ്റുന്നില്ല. വലിയ പുള്ളി ആണേൽ പണി പോകുമല്ലോ. ഒടുവിൽ bean അണ്ണനെ കൂട്ടി അവർ അകത്തേക്ക് വന്നു.

തുടരും...


Bạn đang đọc truyện trên: Truyen247.Pro