7. ആത്മസഖി
പതിവിലും സന്തോഷത്തോടെ വീട്ടിലെത്തിയ ജെയിംസിനെ സ്വീകരിച്ചത് ഗ്രാമഫോണിലൂടെ ഒഴികിവരുന്ന പാട്ടാണ് .
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു....
മമ്മ പാട്ടനനുസരിച്ച് മൂളികൊണ്ടാണ് പപ്പയുടെ മുടിയിഴകളിൽ ഹെയ്ർ ഡൈ ചെയ്യുന്നത്.
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നു....
" ഈ വയസാംകാലത്ത് മുടി കറുപ്പിക്കാൻ നടക്കാൻ നാണമില്ലലോ രണ്ടിനും "
കാറിന്റെ കീ വിരലിൽ വട്ടമിട്ട് കറക്കി കൊണ്ട് ജെയിംസ് കളിയാക്കി.
'' അപ്പൻ ഡൈ ചെയ്യാതിരുന്നാൽ ഒടുക്കത്തെ ഗ്ലാമർ ആവും പിന്നെ കാണുന്നവരൊക്കെ
ദേ ടാ സിനിമാ നടൻ അജിത് പോണു! അജിത് പോണുന്നു പറഞ്ഞു നടക്കും, പിന്നെ എന്റെ ഗ്ലാമറിനു മുന്നിൽ പിടിച്ചു നിൽക്കാൻ നീ പാടുപ്പെടും"
ജെയിംസിനു നേർക്ക് തിരിഞ്ഞു കൊണ്ട് അലക്സ് നിന്നു വീമ്പിളക്കി.
" അയ്യോ ! കോമഡിയാടിച്ചതാണോ പപ്പ, ഹി ...ഹി ..."
ജെയിംസ് ഒന്ന് ആക്കിയ മട്ടിൽ ചിരിച്ചു.
" ഹാ! ഏറ്റില്ല "
അലക്സ് നിരാശയോടെ പിറുപിറുത്തു.
''സൂസി നീ ഡൈ ചെയ്തോ മോളേ "
കണ്ണാടിക്കു അഭിമുഖമായി തിരിഞ്ഞി ഇരുന്ന് സൂസിയെ വീണ്ടും സാഹായത്തിനു ക്ഷണിച്ചു.
" ഇങ്ങു കാണിക്കെന്റെ ഇച്ചയാ "
ജെയിംസിനെകാണിക്കാനെന്നോണം അലക്സിനെ തെട്ട് തലോടി കൊണ്ട് സൂസി നിന്നു മയങ്ങി.
" ഹോ ഒരു ഭാര്യയും ഭർത്താവും ഹും!" ജെയിംസ് പുഛിച്ച് മുറിയിലേക്കു പോയി.
" എടീ സൂസിയെ ഇവനെ വേഗം കെട്ടിച്ചു വിടണം, ഇലെങ്കിൽ നമ്മടെ കഞ്ഞി പാറ്റയിടും " അലക്സ് അവൻ പോവുന്നതും നോക്കി പറഞ്ഞു.
" ശരിയാ ഇച്ചായാ "
സൂസിയതു ശരിവെച്ച് സൂക്ഷിമതയോടെ ഡൈ ചെയ്തു കൊണ്ടിരുന്നു.
ജെയിംസ് തന്റെ സന്തോഷങ്ങൾ എപ്പോഴും പങ്കിടാറ് അവന്റെ സംഗീതോപകരണങ്ങളിലൂടെയാണ് . ചുമരിൽ തൂക്കിയിട്ട ഗിറ്റാർ എടുത്ത് , ബെഡിൽ ഇരുന്ന് വിരലുകൾ കൊണ്ട് തന്ത്രികളിൽ മീട്ടി ആ താളത്തിൽ ജെയിംസ് പാടി തുടങ്ങി.
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ
ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..
ജെയിംസിന്റ പാട്ട് കാതോർത്ത് കൊണ്ട് വാതിലിനരികിൽ അലക്സും സൂസയും പ്രേത്യക്ഷരായി.
" ഉഹു ..ഉഹു ..." ചുമ്മച്ച് കൊണ്ട് ജെയിംസിന്റെ ശ്രദ്ധ അലക്സ് പിടിച്ചുപറ്റി.
'' ഇച്ചായോ നമ്മുടെ കവി ഇന്നു നല്ല റേമാൻറ്റിക്കിലാണല്ലോ ''
സൂസി ജെയിംസിനെ ഇടക്കിടെ നോക്കി.
" ഇന്നും അവളെ ദർശിച്ചിട്ടുളള വരവാണല്ലേ ''
അലക്സ് ജെയിംസിന്റ ഇടതു ഭാഗത്ത് വന്നിരുന്ന് ചോദിച്ചു.
'' പപ്പാ.."
കളളത്തരം കണ്ടെത്തിയ ജാള്യതയോടെ അവൻ അലക്സിനെ നീട്ടി വിളിച്ചു.
" എടാ നീ ഇന്നവളോട് പറഞ്ഞോ "
സൂസി ആകാംശയോടെ ജെയിംസിന്റ വലതുഭാഗത്തുംവന്നിരുന്ന് ചോദിച്ചു.
" ഇല്ല!! "
അവൻ അലസമട്ടിൽ പറഞ്ഞു.
"പൊട്ടൻ ! എല്ലാം നശിപ്പിച്ചു. ''സൂസി അവന്റെ മുടി പിടിച്ചു വലിച്ച് പറഞ്ഞു
"ഇവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഹോ! പെണ്ണുകെട്ടി അവളുടെ കൊച്ചിന്റെ തന്തയായിട്ടുണ്ടാവും."
അലക്സ് വീര വാധം മുഴക്കി.
"ഹും! അതിന്റെ തെളിവാണല്ലോ ഈ ഇരിക്കുന്ന ഞാൻ "
ജെയിംസ് അവനു നോരെ അടിമുടി കൈ വീശി പറഞ്ഞു. അലക്സ് ഇടം കണ്ണിട്ട് സൂസിയെ നോക്കി ചിരിച്ചു.
"എടാ ,ഞങ്ങളിതിൽ ഇടപെടണോ ''
അലക്സും സൂസിയും ഒരേ സ്വരത്തിൽ ചോദിച്ചു.
"അയ്യോ! വേണ്ടയേ , സമയാവുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം"
" നിന്റെ സമയം ആവുമ്പോഴേക്കും അവളെ നല്ല ചുണക്കുട്ടൻ മാര് വന്ന് കൊത്തി കൊണ്ടു പോവും"
രണ്ട് പേരും ജെയിംസിനെ വാശി പിടിപ്പിച്ചു.
" ദേ പോയേ , പോയേ, മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ വന്നിരിക്കയാ രണ്ടും ''
ജെയിംസ് രണ്ട് പേരേയും പുറത്താക്കി കതകടച്ചു .
ഞാനും ചുണക്കുട്ടനല്ലയോ, എനിക്കെന്താ ഒരു കുറവ്
മിററിലേക്ക് നോക്കി മുടി തടവി ജെയിംസ് സ്വയം ചോദിച്ചു.
പിന്നെ കളളച്ചിരിയോടെ ബെഡിലേക്ക് ചാടി വീണു.
●●●●●●●●●●●●●●●●●●●●●●●●●●●●
wait.....👋wait .... 👋നമ്മുടെ നായകൻ എത്തിയിട്ടില്ല ആരും തന്നെ തെറ്റിദ്ധരിക്കല്ലേ, 😟 നായകനോളം import ഉളള ആളു തന്നെയാട്ടോ നമ്മുടെ ജെയിംസും. 😊
പക്ഷേ.....!!
അവൻ ( നമ്മുടെ നായകനെ ) "ലേറ്റാ വന്താലും ലേറ്റസറ്റാ വരുവേ "😎😎
അതു കൊണ്ട് ആരും തന്നെ tenstion അടിക്കണ്ട 😅😄😁😂
Bạn đang đọc truyện trên: Truyen247.Pro