28
Zaib's pov:-
എങ്ങനെയാ നേരം വെളുപ്പിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല. സോഫകൊണ്ട് ഇത്ര മാത്രം ഉപകാരം ഉണ്ടെന്ന് മനസ്സിലായത് ഇപ്പോഴാ...
കുളിച്ച് ഫ്രഷായി റൂമിൽ നിന്നിറങ്ങി പള്ളിയിലേക്ക്, അപ്പോഴും അവള് നല്ല ഉറക്കത്തിലായിരുന്നു. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും ഇവളെ എടുത്തോണ്ട് പോയാൽ പോലും ഇവളറിയില്ല....
അല്ല അങ്ങനെ അറിയുന്ന ആരും അത്തരമൊരു സാഹസത്തിന് മുതിരുകയുമില്ല.
അങ്കിളും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്. നടക്കാവുന്ന ദൂരം മാത്രമുള്ളത് കൊണ്ട് നടന്നായിരുന്നു പോയത്. നിസ്ക്കാരം കഴിഞ്ഞ് തിരികെ വരുമ്പോൾ ഓരോരുത്തരും സംസാരിക്കാനായി വന്നു. അവരിൽ ചിലരൊക്കെ കഴിഞ്ഞ ദിവസം റിസപ്ഷന് വന്നിരുന്നത്രെ. എനിക്കാരെയും ഓർമ്മയില്ല, എങ്കിലും പരിചയം കാണിക്കാനും സംസാരിക്കാനും മറന്നില്ല. ഇവിടെ വന്ന ശേഷം എന്തൊക്കെ പഠിച്ചു. ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടായി.
വഴിയിൽ വെച്ച് ഓരോരുത്തരായി ഓരോ വഴിക്ക് പിരിഞ്ഞു. പിന്നെ ഞാനും അങ്കിളും ഒറ്റയ്ക്കായി.
"എന്നാ തിരിച്ചു പോകുന്നേ???" അങ്കിളെന്നെ നോക്കി.
"ഇന്ന് വൈകിട്ട് തിരിച്ചു പോകണം.
അവിടുത്തെ കാര്യങ്ങൾ, ഞാനില്ലാതെ ഒന്നും ശെരിയാകില്ല. എനിക്ക് പകരം മറ്റൊരാൾ വരുന്നത് വരെ എല്ലാം ഞാൻ തന്നെ നോക്കണം." അലസമായി പറഞ്ഞു കൊണ്ട് ഞാൻ നിർത്തി.
കുറച്ചു നേരം അങ്കിളും ഒന്നും സംസാരിച്ചില്ല, ഞാനും...
"കുട്ടൂസ് അത്ര പ്രശ്നക്കാരി ഒന്നുമല്ലട്ടോ" അത്രയും നേരത്തെ നിശബ്ദത ഒഴിവാക്കി അങ്കിൾ സംസാരത്തിന് തുടക്കം കുറിച്ചു.
ഞാൻ ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
"എടുത്ത് ചാട്ടം ആൾക്ക് കുറച്ച് കൂടുതലാ എന്നാൽ മനസ്സിൽ ഒന്നും ഇല്ലാട്ടോ, എന്തൊക്കെയാ ചെയ്ത് കൂട്ടുന്നെ എന്ന് അവൾക്കെ അറിയില്ല. അതാ കോളേജിലെ ആ പ്രശ്‌നം വന്നപ്പോ ഞാൻ മോനോട് തന്നെ പോകാൻ പറഞ്ഞെ. പോയിട്ട് എന്ത് തോന്നി???"
ഇതിനിപ്പോ മറുപടിയായി ഞാൻ എന്താ പറയാ???
"ആ മുന്നിൽ കാണുന്ന വീറും വാശിയും മാത്രമുള്ളൂ ഒന്ന് ദേഷ്യപ്പെട്ടാൽ അത് മതി ഏതെങ്കിലും മൂലയിൽ ചെന്നിരുന്ന് കരഞ്ഞോളും" അങ്കിൾ അതും പറഞ്ഞ് ചിരിച്ചു.
ഹേയ്!!! അങ്ങനെ കരയുന്ന ടൈപ്പാണെന്ന് കണ്ടാൽ പറയില്ല, പിന്നെ അങ്കിൾ വെറുതെ പറയില്ലല്ലോ. അങ്ങനെയായിരിക്കാം.....
"എനിക്കറിയില്ല ഫാസിക്ക് കുട്ടൂസിനെ ഇത്ര മാത്രം ഇഷ്ട്ടമാകാൻ കാരണം എന്താണെന്ന് പക്ഷെ അന്ന് ഞാൻ ചോദിച്ചപ്പോൾ അവനെന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് zaib ന് വേണ്ടത് അവളാണെന്ന്" ഞാൻ ഒന്നും മനസ്സിലാകാതെ അങ്കിളിനെ നോക്കി.
അങ്കിൾ പറഞ്ഞത് പോലെ എന്റെ ഏറ്റവും വലിയ സംശയമായിരുന്നു എന്ത് കൊണ്ട് ഉപ്പാക്ക് അവളെ ഇത്ര മാത്രം ഇഷ്ടമായെന്ന്. പക്ഷെ അതിന്റെ മറുപടി എനിക്കിപ്പഴും മനസ്സിലായില്ല.
എനിക്ക് വേണ്ടത് അവളാണെന്നോ????
എന്തായിരിക്കും ഉപ്പ അത് കൊണ്ട് ഉദ്ദേശിച്ചത്???
"കുട്ടൂസിന്റെ എന്തെങ്കിലും സ്വഭാവം അവനിഷ്ടപ്പെട്ട് കാണും. "അങ്കിൾ എന്നെ നോക്കി. "ഒരുപാട് നേരമായി ഞാൻ തന്നെ ഓരോന്നും സംസാരിച്ച് കൊണ്ടിരിക്കുന്നുലെ.... എന്താ എന്നറീല
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവളിനി ഞങ്ങളെയൊക്കെ വിട്ട് പോകാൻ പോകാണെന്ന്."
അങ്കിളിന്റെ ശബ്ദത്തിൽ നിറയെ സങ്കടവും സന്തോഷവും നിറഞ്ഞിരുന്നു.
"അങ്കിൾ അങ്ങനെയാണെങ്കിൽ അവൾക്കിവിടെ നിൽക്കാം" ഞാനെന്തായാലും ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചതാണ് അവള് വന്നെന്ന് വെച്ച് വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.
ഞാൻ പറഞ്ഞത് കേട്ടിട്ടാണെന്ന് തോന്നുന്നു അങ്കിൾ ചിരിച്ചു. പക്ഷെ ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞതുമില്ല.
"അവള് ഞങ്ങളെ വിട്ട് പോകുന്നത് ഞങ്ങൾക്ക് സങ്കടം തന്നെയാണ്, ഏത് ഉപ്പയ്ക്കും ഉമ്മയ്ക്കും സ്വന്തം മക്കളെ കെട്ടിച്ചയക്കുമ്പോൾ അങ്ങനെ തന്നെയാ..
എന്ന് കരുതി കെട്ടിച്ച് വിട്ടിട്ട് അവളെ പിടിച്ച് നിർത്തുന്നത് ശരിയല്ലല്ലോ...
പ്രത്യേകിച്ച് മോനവിടെ നിൽക്കുമ്പോൾ...
അവള് ജീവിക്കേണ്ടതിനി ഇവിടെയല്ല, മോനെവിടെയാണോ അവിടെയാ..." അങ്കിളെന്റെ ഷോൾഡറിൽ തട്ടി.
സംസാരിച്ച് സംസാരിച്ച് ഞങ്ങൾ വീട്ടിലെത്തിയത് ഞാനറിഞ്ഞത് അപ്പോഴാണ്.
"പിന്നെ അവൾക്ക് ഈ വീട്ടിലെ പണികളൊന്നും അതികം അറിയില്ല, ആള് നല്ല മടിച്ചിയാണ്. കുറച്ച് ലാളന കൂടിപ്പോയതിന്റെ കുഴപ്പമാ...." അങ്കിൾ ഗേറ്റ് തുറന്ന് കൊണ്ട് പറഞ്ഞു.
"എനിക്കറിയാം. ഉപ്പയും ഞാനും മാത്രമായിരുന്നത് കൊണ്ട് ഏകദേശം എല്ലാം അറിയാം" അങ്കിൾ ഓവർ കെയറിങ് ഉപ്പയാവുകയാണോ എന്നൊരു ഡൌട്ട് എനിക്കില്ലാതില്ല. ചിലപ്പോ എല്ലാ ഉപ്പമാരും ഇങ്ങനെ തന്നെയായിരിക്കും.
"ഇതാ ഞാനീ കാര്യം എടുത്ത് പറയാൻ കാരണം. അങ്ങനെ ഓരോന്നും ചെയ്ത് അവളെ വശളാക്കാൻ നിന്നാലെ അതിനെ സമയം ഉണ്ടാകൂ...
അവൾക്കറിയാത്തതാണെങ്കിൽ ചെയ്ത് പഠിക്കാൻ അവസരം നല്കണം. പിന്നെ അവൾക്കറിയുന്നതാണെങ്കിൽ ചെയ്യാൻ അവസരവും നൽകണം."
Huhhh...
അങ്കിളിപ്പോൾ എനിക്ക് ലൈസൻസ് തന്നതാണോ????
"Zaib, അവളിനി നിന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മകള് മാത്രമല്ല നിന്റെ വൈഫ് കൂടിയാണ്.
ഞാൻ രണ്ടാമത് പറഞ്ഞ കാര്യമാണ് എപ്പോഴും ഓർമ്മയിൽ വേണ്ടത്" അങ്കിൾ മുന്നിൽ നടന്നു.
കുറച്ചു നേരം അങ്കിളിനോടൊപ്പം ഹാളിൽ ഇരുന്ന ശേഷമാണ് ഞാൻ റൂമിലേക്ക് ചെന്നത്. ഹാളിലൊന്നും അവളെ കാണാത്ത സ്ഥിതിക്ക് അവളിപ്പോഴും റൂമിൽ തന്നെയായിരിക്കുമെന്ന് തന്നെയാണ് എന്റെ നിഗമനം.
അത് തെറ്റിയില്ല, അവളപ്പോഴും ബെഡിൽ തന്നെയായിരുന്നു. നല്ല ഉറക്കത്തിൽ....
ഇനിയും സോഫയിലിരുന്ന് സമയം കളയാൻ എനിക്ക് വയ്യ. എത്രയും പെട്ടെന്ന് അവളൊന്ന് എഴുന്നേറ്റിരുന്നെങ്കിൽ എനിക്കൊന്ന് കിടക്കാമായിരുന്നു.
എന്റെ ഭാഗ്യത്തിന് ഞാൻ മനസ്സിൽ പറഞ്ഞത് അവൾ കേട്ടത് പോലെ അവളെഴുന്നേറ്റു.
പെട്ടെന്ന് ആരെങ്കിലും റൂമിലേക്ക് കയറി വന്നാൽ അവളെ കണ്ടാൽ ഞെട്ടും...
അങ്ങനെയായിരുന്നു അവളുടെ കോലം.
ആകെ പാറി പറന്ന മുടി കാരണം അവളുടെ മുഖം തന്നെ നല്ലോണം കാണുന്നില്ല. അവൾക്ക് ചൊറിയില്ലേ ഇതിങ്ങനെ മുഖത്തേക്ക് വീണു കിടന്നാൽ....
കുറച്ചാണെങ്കിൽ പോട്ടെയെന്ന് വെക്കാം, ഇത് ഒന്നാകെ....
രണ്ടു കൈ കൊണ്ടും തല ചൊറിഞ്ഞു കൊണ്ട് അത്ര നേരം അവൾ കിടന്നിരുന്ന പൊസിഷൻ മാറ്റി മറ്റൊരു തരത്തിൽ കിടന്നു. അതോടെ എനിക്കുണ്ടായിരുന്ന ആകെയുള്ള പ്രതീക്ഷ കൂടെ പോയി.
അധിക നേരം കഴിഞ്ഞില്ല, അവൾ വീണ്ടും എഴുന്നേറ്റിരുന്നു. ഇത്തവണ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി. എന്നെ കണ്ടിട്ടും ഭാവമാറ്റമൊന്നുമില്ലാതെ കുറച്ചു നേരം അവിടെയിരുന്നു. പിന്നെ എഴുന്നേറ്റ് എനിക്കരികിലൂടെ ബാത്റൂമിലേക്ക് നടന്നു.
****
Falak's pov:-
തണുത്ത വെള്ളം മുഖത്തേക്ക് വീണപ്പോൾ വല്ലാത്തൊരു സമാധാനമായിരുന്നു. തല വെട്ടിപ്പൊളിയുന്ന രീതിയിലുള്ള തലവേദനയും മാറി കിട്ടി. ബാത്റൂമിലെ മിററിലേക്ക് നോക്കിയപ്പോൾ എന്റെ കോലം കണ്ട് ഞാൻ തന്നെ ഞെട്ടി. എന്റെ നൂഡിൽസ് മുടി ആകെ പാറി പറന്ന് കിടക്കുന്നു. കണ്മഷി കവിളിൽ വരെ എത്തിയിട്ടുണ്ട്, ആകെ പറഞ്ഞാൽ ഇന്നലെ ബെക്കയും അങ്കിയും ശദയും കൂടെ അടിച്ചു തന്ന പെയിന്റിന് പൂപ്പൽ പിടിച്ച് തുടങ്ങിയിട്ടുണ്ടെന്ന്...
മുഖമൊന്ന് കഴുകി വൃത്തിയാക്കി ഒരു വിധം മുടി കെട്ടി ബ്രഷും ചെയ്ത് ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും സിനിമയിലൊക്കെ നടന്ന കാര്യങ്ങൾ റീവൈൻഡ് ചെയ്ത് കാണിക്കുന്ന പോലെ ഒരു മുഖം മനസ്സിലേക്ക് കടന്നു വന്നു.
Zaibനെ എന്റെ റൂമിൽ കണ്ടത് പോലെ ഒരു തോന്നൽ....
ഹേയ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ....
എന്നാലും....
ഡോർ പതിയെ തുറന്ന് ഞാൻ റൂമൊന്നാകെ വീക്ഷിച്ചു. എവിടെയും കാണാനില്ല എന്ന് സമാധാനിച്ച് ബെഡിന്റെ നേരെ നോക്കിയതും തിമിംഗലം കരയ്ക്കടിഞ്ഞത് പോലെ എന്റെ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു Zaib.
അങ്ങനെ വെച്ച് നോക്കുമ്പോൾ zaib ഇത്ര നേരവും എന്റെ റൂമിൽ ഉണ്ടായിരുന്നു. അതിനർത്ഥം എന്നെ ഈ കള്ളിയങ്കാട്ടു നീലിയുടെ രൂപത്തിൽ കണ്ടു എന്നല്ലേ....
പടച്ചോനെ.... എന്നോടീ ചതി വേണ്ടായിരുന്നു.....
തുറന്ന ഡോർ വീണ്ടും അടച്ച് ഞാൻ ബാത്റൂമിന്റെ ഉള്ളിൽ തന്നെ നിന്നു. പുറത്തേക്കിറങ്ങാൻ തോന്നുന്നേ ഇല്ല....
എന്നെ ഞാൻ തന്നെ കണ്ടാൽ പേടിക്കുന്ന രൂപത്തിലാ zaib കണ്ടത്.
എത്ര നേരം ഇങ്ങനെ നില്ക്കാൻ പറ്റും??? എന്തായാലും പുറത്ത് കടന്നല്ലേ പറ്റൂ...
അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് ഒരു ഐഡിയ കത്തിയത്.
****
Zaib's pov:-
ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഒരു കണ്ണ് ചെറുതായി തുറന്ന് ഞാൻ ആ ഭാഗത്തേക്ക് നോക്കി.
ഇനിയും ഉറങ്ങാൻ വേണ്ടി അവള് വരരുതെ എന്നായിരുന്നു എന്റെ പ്രാർത്ഥന. അത് കൊണ്ട് തന്നെയാണ് അവൾ എഴുന്നേറ്റ് പോയ ഉടനെ ഉറക്കം വന്നില്ലെങ്കിലും ഞാൻ വേഗം കിടന്നത്. സോഫയിൽ കിടന്നത് കൊണ്ടാകാം ശാരീരമാസകലം വേദനയായിരുന്നു.
ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതല്ലാതെ ആളെ പുറത്തേക്ക് കണ്ടില്ല.
ഇനി ബാത്‌റൂമിൽ എങ്ങാനും വീണു കാണുമോ???
അല്ല, ആ മുടി കാരണം കണ്ണു കാണുമെങ്കിൽ അതിലും വലിയ അത്ഭുതമൊന്നും വേറെ ഉണ്ടാകാനില്ല.
അധിക സമയം കഴിഞ്ഞില്ല, ഡോർ തുറക്കുന്ന ശബ്ദം വീണ്ടും കേട്ടു. ഞാൻ വേഗം കണ്ണുകളടച്ച് ഉറക്കം ഭാവിച്ച് കിടന്നു.
കുറെ സമയമായിട്ടും അനക്കമൊന്നും കേൾക്കാതെയായപ്പോൾ ഞാൻ കണ്ണ് തുറന്ന് നോക്കി. എനിക്ക് മുന്നിൽ നിൽക്കുന്ന ജീവിയെ കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ഞാൻ കിടന്നു.
എന്താണ് അവളുടെ ഉദ്ദേശം എന്ന് മനസ്സിലായില്ല, മുഖം മുഴുവൻ കള്ളന്മാരെ പോലെ തോർത്ത് കൊണ്ട് മൂടിയിട്ടുണ്ട്. അത് കൊണ്ട് കഴിഞ്ഞില്ല, ശബ്ദം ഉണ്ടാകാതിരിക്കാൻ ടോം ആൻഡ് ജെറിയിലെ ടോം നടക്കുന്നത് പോലെ കാൽ നീട്ടി വെച്ചാണ് നടക്കുന്നത്.
കുഞ്ഞിലെ മുതലേ ഞാൻ മറ്റ് കുട്ടികളെപ്പോലെ ടോം ആൻഡ് ജെറി ഫാനാണ്....
അതല്ലല്ലോ ഇവിടുത്തെ വിഷയം.
മറ്റാരോ വീട്ടിൽ മോഷ്ടിക്കാൻ കയറിയ പോലെ സ്വന്തം ഷെൽഫ് തുറക്കാൻ അവള് കഷ്ടപ്പെടുന്നു, അത് കഴിഞ്ഞ് എന്തൊക്കെയോ തപ്പി തിരഞ്ഞ ശേഷം കയ്യിൽ കിട്ടിയതും കൊണ്ട് ബാത്റൂമിലേക്ക് വീണ്ടുമൊരോട്ടമായിരുന്നു.
നേരത്തെ വരെ എന്റെ അറിവിൽ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...
ഇനി ബാത്‌റൂമിൽ എവിടേലും വീണ് തല അടിച്ചു കാണും. അല്ലാതെ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ???
പടച്ചോനെ എന്നെ നല്ലോണം കാത്തോളണെ....
(തുടരും...)
Bạn đang đọc truyện trên: Truyen247.Pro