ശുഭം
"ഉണ്ണിയേട്ടാ... ഇവൾ... ദേവു... സന്തോഷം പടർത്തും പോലും 😂മനുഷ്യനെ കൌണ്ടർ അടിച്ചു കൊല്ലൽ ആണ് മെയിൻ "
അക്കു അതും പറഞ്ഞു ചിരി തുടങ്ങി...
ദേവു :ഇതിനും മാത്രം ചിരിക്കാൻ ഇവിടെ ഇപ്പൊ എന്താ... ഇപ്പൊ ചമ്മിയതിന്റെ ക്ഷീണം മാറ്റാൻ ആണോ 😌
രാഹുൽ :എടാ... എന്നാലും ഈ പേരിന്റെ അർത്ഥം എങ്ങനെ കറക്റ്റ് ഇങ്ങനെ വന്നേ...!!
അക്കു :ആവോ... ഞാൻ പറഞ്ഞില്ലേ... ഇത് ഇവിടം കൊണ്ട് തീരാൻ പോണില്ല...
അമ്മാളു :എന്താ തീരാൻ പോകുന്നെ?
അക്കു :ഒരു ചാക്ക് അരി... അടുത്തത് വാങ്ങാൻ സമയം ആയി.
അമ്മാളു :ഒരു ചാക്കോ...!ഉണ്ണിയേട്ടാ... അത് സത്യം ആണെങ്കിൽ നിതൻ അത് മറിച് വിറ്റതാവും.
ഇത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി...
എന്നാൽ രാഹുലും അക്കുവും ഗൗരവം കുറച്ചില്ല... അമ്മാളുവിന് എന്തോ പ്രശ്നം ഉണ്ടെന്ന് പിടികിട്ടി.പക്ഷെ അതിനു അധികം ആയുസ്സ് കൊടുക്കാതെ രാഹുൽ എല്ലാവരെയും രാത്രിയിൽ വയ്ക്കാൻ ഉള്ളത് പ്ലാൻ ചെയ്യാനും വൈകുന്നേരം ചായയ്ക്ക് വയ്ക്കാനും പറഞ്ഞു വിട്ടു.
അക്കു പക്ഷെ അവർ അടുക്കളയിൽ പോയ സമയം രാഹുലിനോട് സംസാരിക്കാൻ തുടങ്ങി...
"ഉണ്ണിയേട്ടാ... ഇവിടെ നമ്മൾക്ക് ഒരു പണി ചെയ്തു തീർക്കാൻ ഉണ്ട്. ദേവു ആണ് ആ കുട്ടി. വീടിന്റെ പുറകിൽ ഉള്ള കുളത്തിൽ ആ രത്നം ഉണ്ട്. അവൾ അവിടെ എത്തിയാൽ നമ്മൾക്ക് ഇതിൽ നിന്നും പുറത്തു വരാം. എല്ലാം നിമിത്തം പോലെ എനിക്ക് കാണാനും അറിയാനും കഴിയുന്നുണ്ട്. എന്റെ കൂടെ നിൽക്കാമോ?ഇവിടെ നിന്ന് ഓടിപ്പോകാൻ ഇറങ്ങിയ ഞാൻ പോകുമ്പോൾ എന്റെ നിഴലിനെ കൂടാതെ ഒരു സ്ത്രീയുടെ നിഴൽ കണ്ടു... ഷെൽഫിൽ നിന്ന് കിട്ടിയ ഒരു പുസ്തകത്തിൽ ഇവിടെ ഉള്ള പണി തീർക്കാതെ പോകാൻ പറ്റില്ല എന്ന് ഞാൻ കണ്ടു... ആ കുളത്തിൽ റിയു ഓടിച്ചപ്പോൾ ഞാൻ പോയിരുന്നു... അവിടെ വച്ചു ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു. ആ വെള്ളത്തിൽ കാറ്റ് കൊണ്ട് ഓളം വെട്ടിയപ്പോൾ സൂര്യന്റെ പ്രതിഭലനം പോലെ ശക്തമായ വെളിച്ചം കണ്ണിൽ അടിച്ചു ഞാൻ കണ്ണടച്ചുപോയി... അത് സൂര്യൻ അല്ല... ആ രത്നം ആവാൻ ആണ് ചാൻസ്. അഥവാ ഇതൊക്കെ എന്റെ തോന്നൽ ആണെങ്കിൽ തന്നെ ആ കുളം വരെ ഈ പകൽ നമ്മൾ പോകുന്നതിൽ പ്രശ്നം ഇല്ലല്ലോ?"
'എനിക്ക് അറിയില്ല... എന്താണ് സത്യം എന്ന്. പക്ഷെ നമുക്ക് ആ കുളം വരെ എന്തായാലും ഒന്ന് പോയി നോക്കാം.'
അക്കു വേഗം അടുക്കളയിലേക്ക് പോയി എല്ലാവരോടും പണി നിർത്താൻ പറഞ്ഞു.
അക്കു :എല്ലാവരും തല്ക്കാലം ഇവിടെ അടുത്ത് ഒരിടം വരെ പോയി വന്നിട്ട് ഇനി ഫുഡ് ഉണ്ടാക്കിയാൽ മതി. നമുക്ക് ഒരു ചെറിയ outdoor പരിപാടി ഉണ്ട്.
റിയു :ഇതെന്ത് പറ്റി? ഫുഡ് എന്ന് പറഞ്ഞാൽ ചാവുന്ന ആളാണ് ഇപ്പൊ ഫുഡ് ക്യാൻസൽ ചെയ്തു പുറത്ത് പോവാൻ നോക്കണേ...
അമ്മാളു :something fisshy...
അക്കു :ആഹ്... മീൻ ഒക്കെ ഉള്ള ഒരു കുളം ആണ് കാണാൻ പോകുന്നേ...
മാളു :ഹായ്... കുളം... നമുക്ക് പോകാം 🥰
കുട്ടൂസ് :അതുശരി... കായലിന്റെ നടുക്ക് കിടക്കുന്ന നിനക്ക് കുളത്തിൽ എന്താ പ്രത്യേകത കാണുന്നത്?
മാളു :കുളിയും വെള്ളവും അലർജി ഉള്ളവർക്ക് അങ്ങനൊക്കെ തോന്നും...
കുട്ടൂസ് :നിന്നെ മിക്കവാറും ഞാൻ കുളത്തിൽ എടുത്ത് ഇടും...
ചിഞ്ചു :വെറുതെ സമയം കളയണ്ട. വേഗം പോയി വരാം. ഇപ്പൊ തന്നെ 4 മണി ആയി. വേഗം വന്നാലേ രാത്രി ഭക്ഷണം ഉണ്ടാക്കാൻ പറ്റു.
അക്കു :ആഹ് ശെരിയാ... എല്ലാവരും പോയി കുളിച്ചു അലക്കിയ പുത്തൻ ഉടുപ്പൊക്കെ ഇട്ടു വാ...
അമ്മാളു :അതെന്തിനാ... കുളം കാണാൻ കുളിച്ചിട്ട് പോകുന്നത്?
അക്കു :പാലക്കാട് ധാരാളം കുളങ്ങൾ ഉണ്ട്. ഈ കുളം അൽപ്പം സ്പെഷ്യൽ ആണ്. ശുദ്ധിയോടെ വേണം പോകാൻ. പോകുന്ന വഴി ഒരു കാവ് ഒക്കെ ഉണ്ട്.
രാഹുൽ അപ്പോളേക്കും അവിടേക്ക് വന്നു.എല്ലാവരെയും നോക്കി.
"നിങ്ങൾ വേഗം പോകാൻ റെഡി ആയിക്കോ. പോയിട്ട് വേഗം വരാം."
അത് കേട്ടപ്പോൾ എല്ലാവരും പോയി കുളിച്ചു റെഡി ആയി. ദേവു ഒരു വെളുത്ത ചുരിദാർ ആണ് ധരിച്ചിരുന്നത്...സമയം 5ആവുന്നു.
അവരെ അക്കുവും രാഹുലും വീടിന്റെ പുറകിലേക്ക് കൊണ്ടുപോയി. പിന്നിലെ ഗേറ്റ് തുറന്നു ആ കാട് പിടിച്ചു കിടക്കുന്ന പറമ്പിലേക്ക് കയറി.ദേവൂന്റെ കയ്യിൽ ഒരു വാച്ച് കെട്ടിയിരുന്നു. എന്നാൽ അവൾ ഗേറ്റ് കടക്കാൻ വന്നപ്പോൾ കൈ ഗേറ്റിൽ ഇടിച്ചു അതിന്റെ ഗ്ലാസ് പൊട്ടി. അവൾ അത് അഴിച്ചു മതിലിൽ വച്ചു ഗേറ്റ് കടക്കാൻ കാൽ എടുത്തു വച്ചു. ഉടനെ ഒരു ഇളം കാറ്റ് അവരെ തഴുകി കടന്നുപോയി... അതിന് ഇലഞ്ഞി പൂവിന്റെ സുഗന്ധം ആയിരുന്നു... കിളികൾ ആനന്ദത്തോടെ ആരവം മുഴക്കുന്നതായി അനുഭവപ്പെട്ടു... എന്തോ അവരെ അവിടേക്ക് സ്വാഗതം ചെയ്യുന്നപോലെ...
പോകുന്തോരും കാട് പോലെ തിങ്ങി നിൽക്കുന്ന മരങ്ങളും പടർപ്പുകളും പൂക്കളും കാണാൻ തുടങ്ങി. അവിടെ അധികം വെളിച്ചം ഇല്ലാതെ ഇരുണ്ടപോലെ ആയിരുന്നു അപ്പോൾ. എന്നാൽ റിയു പോകുന്ന വഴി കണ്ടു അൽപ്പം സംശയത്തിൽ ആയിരുന്നു...
റിയു :ഞാൻ ഓടിക്കയറിയപ്പോൾ ഇവിടെ ഇങ്ങനെ അല്ലായിരുന്നു. പല ചെടികളും മരങ്ങളും ഇപ്പോളാണ് കാണുന്നത്.
അക്കു :ആ ഓട്ടത്തിൽ ഇതൊക്കെ എങ്ങനെ ശ്രദ്ധിച്ചു നീ?
റിയു :അതന്നെ ആണ് ഞാനും ആലോചിക്കണേ...
കുട്ടൂസ് :ഇവൾ ഇനി ശെരിക്കും...
റിയു :പ്ഫാ...അലവലാതി
രാഹുൽ :നിങ്ങൾ മിണ്ടാതെ നടക്ക്. പോവാ... വരിക. അത്രതന്നെ
മുന്നോട്ടു പോകുന്തോരും ധാരാളം പൂക്കൾ കാണാൻ തുടങ്ങി. അക്കു എപ്പോളോ ഒരു കാട്ടുവള്ളി കണ്ടപ്പോൾ പൊട്ടിച്ചു കയ്യിൽ ചുറ്റി... കനം കുറഞ്ഞ വള്ളിയാണ്... അവൻ അത് പിടിച്ചു വലിച്ചു നോക്കി. പക്ഷെ ആദ്യം പൊട്ടിച്ചപോലെ പിന്നെ അത് പൊട്ടുന്നില്ല. കുറച്ചു സമയം അത് പൊട്ടിക്കാൻ നോക്കി മടുത്തു തിരിഞ്ഞു നോക്കിയപ്പോൾ അമ്മാളു അവനെ നോക്കി ചിരിക്കുന്നുണ്ട്.
അക്കു അടക്കത്തിൽ അവളോട് ചോദിച്ചു :എന്താ ഒരു പുച്ഛം കലർന്ന ചിരി
അമ്മാളു :ഈ കുങ്ഫു പഠിച്ചവരുടെ ശക്തിയെ പറ്റി ആലോചിച്ചതാ...
അക്കു പിന്നെ തിരിഞ്ഞു നോക്കാണ്ടു നടന്നു. അവൻ ആ വള്ളി താഴെ ഇട്ടു. അമ്മാളു അതെടുത്തു വലിച്ചു നോക്കി... പക്ഷെ പൊട്ടിയില്ല... പക്ഷെ അക്കു അത് കാണാത്തത് കൊണ്ട് അവൾ സമാധാനിച്ചു.പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ അമ്മാളു കണ്ടത് കൈ നിറയെ ചെമ്പരത്തി പൂക്കൾ പിടിച്ചു നടന്നു വരുന്ന ചിഞ്ചുവിനെയും മാളുവിനെയും ആണ്.
മാളു :ചെമ്പരത്തി മുഖ്യം ബിഗിലെ...
അമ്മാളു മാളുവിനെ നോക്കി ചിരിച്ചു കണ്ണിറുക്കി. മാളുവിന്റെ പിന്നിൽ ആണ് ദേവു. അതിനു പിന്നിൽ ആയാണ് റിയുവും കുട്ടൂസും. ചിഞ്ചു അമ്മാളുവിന്റെ കയ്യിൽ ഇരിക്കുന്ന വള്ളി കണ്ടപ്പോൾ അത് വാങ്ങി പൂക്കൾ അതിൽ കൊരുത്ത് ഒരു മാലയാക്കി. ചുവന്ന ചെമ്പരത്തി കൊണ്ട് ഒരു മാല. അതവൾ മാളുവിന്റെ കഴുത്തിൽ ഇടാൻ വേണ്ടി അവളെ പിടിച്ചു നിർത്തി. എന്നാൽ മാളു ഒരു ചുവന്ന ടോപ് ആണ് ഇട്ടിരുന്നത്. അവൾ അത് മാച്ച് ആവില്ലെന്ന് പറഞ്ഞു വെള്ള ചുരിദാർ ഇട്ട ദേവൂനെ അണിയിച്ചു. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാളു ഫോൺ ക്യാമറ ഓപ്പൺ ആക്കി. അപ്പോളേക്കും അക്കു എല്ലാവരോടും നിൽക്കാൻ പറഞ്ഞു.
അവർ മുന്നോട്ടു നോക്കി അൽപ്പം ദൂരെ ഒരു കുളം കാണാം... ചെങ്കല്ല് കൊണ്ട് കെട്ടിയ ഇടിഞ്ഞ ഭിത്തി ഉള്ള ആ കുളം. വെള്ളം നിറയെ പായൽ ആണ് കുളത്തിന്റെ മുകളിൽ ആകാശം ഇരുണ്ട് നിൽക്കുകയാണ്. സന്ധ്യ ആയ ഫീൽ. അക്കു പിന്നിലേക്ക് നോക്കിയപ്പോൾ വെളുത്ത ഡ്രസ്സ് ഇട്ട് കഴുത്തിൽ ചുവന്ന ചെമ്പരത്തി പൂ കൊണ്ട് മാല ഇട്ട ദേവുവിനെ ആണ്.അക്കു ഇന്നേവരെ കാണാത്ത ഒരു രൂപം പോലെ ആണ് ദേവൂനെ നോക്കിയത്. അക്കുവിന്റെ നോട്ടം കണ്ടപ്പോൾ രാഹുലും തിരിഞ്ഞ് നോക്കി
രാഹുൽ :ഇത് ദേവു ആണോ ദേവിയാണോ?
അത് കേട്ട് എല്ലാവരും ദേവൂനെ നോക്കി. അതെ... അവളുടെ മുഖത്ത് വല്ലാത്തൊരു ചൈതന്യം അവർക്ക് കാണാൻ കഴിഞ്ഞു.
അക്കു :ഇത് ഇലഞ്ഞിക്കാവ് കുടുംബത്തിന്റെ സ്വത്താണ്. ഇവിടെ വന്നിരിക്കുന്നത് ഈ മണ്ണിന്റെ അവകാശികളായി വാണവർ ആണ്. ഈ കുളത്തിൽ കിടക്കുന്ന ഒന്ന്... അത് ദേവുവിന് നൽകുക എന്നതാണ് എന്റെ ജോലി. അത് ചെയ്യാതെ എനിക്കോ അവൾക്ക് അത് കിട്ടാതെ നിങ്ങൾക്ക് ആർക്കും ഇവിടെ നിന്ന് പോകാൻ കഴിയില്ല. ഇത് നമ്മുടെ കുടുംബ ദേവതയുടെ പ്രീതിക്ക് വേണ്ടിയാണു... ദേവു എന്റെ കൂടെ ആ കുളം വരെ വരണം.
എല്ലാവരും ഇത് കേട്ട് നിശ്ചലരായി നിന്നു. രാഹുൽ ദേവൂനെ കൈകൊണ്ട് വിളിച്ചു. അവൾ നടന്നു അക്കുവിന്റെ അടുത്തേക്ക് വന്ന് നിന്നു.
അക്കു അവളുടെ കൈ പിടിച്ചു കുളത്തിലേക്ക് നടന്നു. ചുറ്റിലും ഉള്ള മരങ്ങളെ ഇളക്കി മറിക്കാൻ പാകത്തിന് കാറ്റ് വീശാൻ തുടങ്ങി. ബാക്കി ഉള്ളവർ എല്ലാവരും ഒന്നിച്ചു ചേർന്ന് നിന്ന് അവർ പോകുന്നത് വീക്ഷിച്ചു. കാറ്റ് ശക്തി പ്രാപിച്ചു തുടങ്ങി.മണ്ണും കരിയിലയും അടക്കം കാറ്റിൽ പറന്നുയർന്നു. അക്കുവും ദേവുവും പോകുന്നത് അവർക്ക് കാണാൻ വയ്യാതെയായി.നടന്നു പോകുന്തോരും അക്കു ഒരു കിലുക്കം കേൾക്കുന്നുണ്ട് ഓരോ അടി വയ്ക്കുമ്പോളും... അതെ... അവന്റെ കാലിൽ ചിലങ്ക കെട്ടിയതു പോലെ. ഒന്നും വകവെയ്ക്കാതെ അവൻ മുന്നോട്ടു പോയി. രാഹുലിന് അക്കു പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നി തുടങ്ങി. കുളത്തിലെ വെള്ളം വലിയ ഓളങ്ങൾ ഉണ്ടാക്കി... പയ്യെ ഒരു വലിയ ചുഴിയായി അത് വളർന്നു... കുളത്തിന്റെ മുകളിൽ ഉള്ള ആകാശം കറുത്തു ഇരുണ്ട് വന്നു...
അക്കു ദേവൂനെ കൂട്ടി കുളത്തിന്റെ അടുത്തെത്തി ദേവു എന്നാൽ തെല്ലും ഭയമില്ലാതെ ആണ് ഇതെല്ലാം നോക്കി കാണുന്നത്. പിന്നിലേക്ക് നോക്കിയ അക്കു കണ്ടത് കടപുഴകി വീണ വലിയ മരങ്ങൾ ആണ്. അതിന് അപ്പുറത്താണോ അതോ അടിയിലാണോ ബാക്കി ഉള്ളവർ എന്ന് ഒരു നിമിഷം അവൻ ചിന്തിച്ചതും ദേവൂന്റെ കയ്യിൽ നിന്ന് ശക്തമായ ചൂട് അവനു അനുഭവപ്പെട്ടു.
അക്കു ഒരു നിമിഷം ദേവൂനെ നോക്കി, പിന്നെ മുന്നോട്ടു നോക്കി. ആകാശത്തു പെട്ടന്ന് ഒരു ഇടിവെട്ടി. അത് കുളത്തിൽ പതിച്ചു.ഇപ്പോൾ ചുഴി ഇല്ല. വെള്ളം തെളിഞ്ഞിരിക്കുന്നു...ഒരു സിനിമ പ്രൊജക്ടറിൽ കാണുന്ന പോലെ കുളത്തിലെ വെള്ളത്തിൽ ഓരോന്ന് കാണാൻ തുടങ്ങി...
" ഒരാൾ പട്ടു തുണി കയ്യിൽ ചുരുട്ടി പിടിച്ചു ഓടി വരുന്നു. പിന്നാലെ രണ്ടു പേര് വടിയുമായി ഓടി വരുന്നു. മുന്നിൽ ഓടുന്ന ആൾ... അത് അക്കു തന്നെ ആയിരുന്നു. അവൻ ഒരു കുളത്തിന്റെ മുന്നിൽ ഓട്ടം അവസാനിപ്പിച്ചു. പിന്നിലേക്ക് തിരിഞ്ഞ അവനെ പുറകെ ഓടിവന്നവർ വടിക്ക് അടിക്കാൻ വീശുന്നു .എന്നാൽ അടികൊള്ളാതെ അവൻ കുളത്തിലേക്ക് എടുത്തു ചാടി. ചാടുമ്പോൾ കയ്യിൽ പിടിച്ചിരുന്ന പട്ടു തുണിയിൽ നിന്ന് രക്തം വീഴുന്നത് കാണാം..."
പിന്നെ അക്കു ആ വെള്ളത്തിൽ ഒരാളുടെ ശവം കിടക്കുന്നതാണ് കണ്ടത്.ഞൊടിയിടയിൽ അത് അപ്രത്യക്ഷമാകുകയും ചെയ്തു. അവൻ ദേവുവിനെ ഒന്ന് നോക്കി. പിന്നെ കുളത്തിലേക്ക് നോക്കി. ദേവൂന്റെ കൈ വിടീപ്പിച്ചു അവൻ കുളത്തിലേക്ക് എടുത്ത് ചാടി... എന്നാൽ അത്രയും നേരം നിർവികരത്തോടെ നിന്ന ദേവു പെട്ടന്ന് അക്കു ചാടിയപ്പോൾ അലറി വിളിച്ചു പോയി.
അവൾ അൽപ്പം കൂടെ കുളത്തിലേക്ക് ചേർന്ന് വന്നു അക്കുവിനെ നോക്കി. വെള്ളം കലങ്ങിയിട്ടുണ്ട്... സമയം കടന്നുപോകുന്നു... പിന്നിലേക്ക് നോക്കാൻ പോലും ദേവു മറന്നു. അവൾ കുളത്തിൽ തന്നെ നോക്കി നിന്നു മടുത്തു. എപ്പോഴോ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു.അപ്പോൾ കഴുത്തിൽ കിടന്ന മാലയിൽ അറിയാതെ അവളുടെ കൈ ഉടക്കി. അവൾ ദേഷ്യം കൊണ്ട് ആ മാല ഊരി കുളത്തിൽ എറിഞ്ഞു.എല്ലാം എന്തിനാണ് സംഭവിക്കുന്നത് എന്നുപോലും അറിയാതെ അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.
"ദേവൂ..."
അത് അക്കുവിന്റെ വിളിയായിരുന്നു. അവൾ കൈ മാറ്റി കുളത്തിലേക്ക് നോക്കി. അവൻ കുളത്തിന്റെ ഒത്ത നടുക്ക് നിൽക്കുന്നു. കൈകൾ വെള്ളത്തിൽ നിന്ന് മുകളിലേക്ക് ഉയർത്തി. അവന്റെ കയ്യിൽ രണ്ടു താമരയുടെ ഇലകൾക്കും കുറെ താമരപ്പൂവിന്റെ ഇതളുകൾക്കും മുകളിൽ കുറെ ചെളി എടുത്തു വച്ചത് ഉണ്ട്.
വെള്ളത്തിൽ നിന്ന് മുകളിലേക്ക് ഉയർത്തുമ്പോൾ വെള്ളം തഴുകി ആ ചെളി പയ്യെവെള്ളത്തിൽ കലർന്നു ഇല്ലാതാവാൻ തുടങ്ങി. അതിന്റെ ഉള്ളിൽ നിന്നും ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് നിറങ്ങൾ വരാൻ തുടങ്ങി. അവൻ കൈകൾ അവന്റെ കഴുത്തിന്റെ ഉയരത്തിൽ എത്തിയപ്പോൾ ചെളി എല്ലാം പോയി അകത്തിരിക്കുന്ന രത്‌നം അവിടം മുഴുവൻ മൂന്ന് വർണ്ണങ്ങളും ചേർന്ന് തൂവെള്ള നിറം പടർത്തി. അത് താങ്ങാൻ ആവാതെ അക്കു കണ്ണടച്ചുപോയി.
അക്കു ഇപ്പോൾ ചുറ്റും ഇരുട്ട് ആണ് കാണുന്നത്. എന്നാൽ കണ്ണ് തുറന്ന് ഇരിക്കുന്നു. പെട്ടന്ന് കണ്ണിലേക്കു കുറെ വെള്ളം വീണു. അവൻ കൈ കൊണ്ട് മുഖം തുടച്ചു വീണ്ടും ചുറ്റും നോക്കി. അവൻ എവിടെയോ ഒരിടത്തു നിൽക്കുകയാണ്. രണ്ടടി വച്ചപ്പോൾ ഒരു ഭിത്തിയിൽ ഇടിച്ചു.
വൈകാതെ അവൻ ഒരു വാതിലിന്റെ പിടി തപ്പി പിടിച്ചു. അതെ... അതൊരു റൂം ആണ്. ആ വാതിൽ തുറന്നപ്പോൾ ഒരു ബെഡ്‌റൂമിൽ എത്തി എവിടെ നിന്നോ ഒരു അരണ്ട വെളിച്ചം അവിടെ എത്തുന്നുണ്ട്. അത് വരുന്നിടത്തു നിന്ന് അവന്റെ പ്രീയപ്പെട്ടവരുടെ ശബ്ദം കേൾക്കാം അവനു. അവിടേക്ക് ഓടിചെന്നപ്പോൾ ഏദൻതോട്ടത്തിലെ വീടിന്റെ ഹാളിൽ ബാക്കി എല്ലാവരും ഒരു മെഴുകുതിരി വെളിച്ചത്തിൽ ഇരുന്നു സംസാരിക്കുന്നു, മധുരം കഴിക്കുന്നു.
അക്കു :നിങ്ങൾ... അല്ല നമ്മൾ എപ്പോളാ ഇവിടെ വന്നേ. ഞാൻ എങ്ങനെയാ ബാത്‌റൂമിൽ ആയെ?
ഉത്തരം ഒരു കൂട്ടച്ചിരി ആയിരുന്നു...
രാഹുൽ :ഇതെന്ത് ഉറക്കപ്പിച്ചാടാ... നാളെ പോകാൻ നിക്കുമ്പോളാ ഡിങ്കു വന്നേ. എല്ലാവരും വന്നു നിന്നെ കുത്തി എണീപ്പിച്ചു വിട്ടതാ മുഖം കഴുകാൻ. നീ കേറിയപ്പോൾ കറന്റ് പോയി.എന്നിട്ട് ഇപ്പൊ ഞങ്ങളോട് ചോദിക്കുവാ ആരാ ബാത്‌റൂമിൽ ആക്കിയെന്ന്. നിന്റെ ചോദ്യം കേട്ടാൽ ഞങ്ങൾ നിന്നെ അംഗനവാടിയിൽ കൊണ്ടാക്കിയിട്ട് മുങ്ങിയപോലെ ഉണ്ടല്ലോ...
അക്കു എല്ലാവരെയും നോക്കി... ഡിങ്കു വന്നിട്ടുണ്ട്. ബാക്കി എല്ലാവരും ഉണ്ട്.
അക്കു :ഇത്... ഇതപ്പോൾ അന്ന്... അപ്പോൾ നാളെ നമ്മൾ തിരിച്ചു നാട്ടിൽ പോകുകയാണല്ലേ?
അമ്മാളു :ഇപ്പോൾ ഓർമ്മ വന്നല്ലേ?!
അക്കു :ഓർമ്മയല്ല... കാലം.... കാലം തിരികെ വന്നു.... ഇത്രയും നാൾ അത് കറങ്ങി തിരിയുകയായിരുന്നു... ലക്ഷ്യം നടത്താൻ.
അക്കുവിന്റെ സംസാരം ഇത്തവണ ആരെയും ചിരിപ്പിച്ചില്ല... എല്ലാവരും അവന്റെ അടുത്തേക്ക് വന്നു.
അക്കു :ഉണ്ണിച്ചേട്ടാ... ഈ വീട് ഇനി ആർക്കു വേണമെങ്കിലും മറിച്ചു വിൽക്കാം. ഇവിടെ ഇനി ഒരു പ്രശ്നവും നടക്കാനില്ല...വേഗം ഇതിന്റെ ഓണർനെ വിളിക്ക്...
രാഹുൽ :നീ ഇതെന്താ പെട്ടന്ന് ഇങ്ങനെ ഒക്കെ പറയണേ? ഇവിടുന്ന് പോകാൻ മടിച്ചിട്ടാണോ?
അക്കു :ആണെകിൽ വിൽക്കാൻ ഓണർ നെ വിളിക്കാൻ പറയില്ലല്ലോ...
രാഹുൽ സമയം നോക്കാതെ ആ രാത്രി തന്നെ കോശി സാറിനെ വിളിച്ചു രാവിലെ ഏദൻ തോട്ടത്തിലേക്ക് വരാൻ പറഞ്ഞു. അക്കു എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു നേരെ പോയി കിടന്നു.
രാവിലെ മാളുവും ദേവുവും കൂടെ ചേർന്നാണ് അക്കുവിനെ എണീപ്പിക്കുന്നത്.
മാളു : ഒന്നെണീക്ക് ചേട്ടായി... ദേ താഴെ അവർ വന്നു. പോവാൻ നിക്കുവാ...
അക്കു :ആര്?
മാളു :ഈ വീടിന്റെ ആള്... ഉണ്ണിച്ചേട്ടൻ ഒരാളെ നേരത്തെ റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു ഈ വീട് മറിച്ചു വിൽക്കാൻ വേണ്ടി. അവരെ പോയി കാണാൻ ഉള്ള പരിപാടി വൈകാതെ ഉണ്ടാകും. ഉണ്ണിച്ചേട്ടൻ വല്യ സന്തോഷത്തിൽ ആണ്.
അക്കു :ഇതിനൊക്കെ ഞാൻ എന്തിനാ ഉറക്കം കളയുന്നത്. രണ്ടും കൂടെ പോയി തരുവോ?
ദേവു പുതപ്പെടുത്തു അക്കുവിന്റെ തലവഴി ഇട്ടു, എന്നിട്ട് തലപിടിച്ചു താഴേക്കു വലിച്ചു അക്കുവിന്റെ മുതുകത്തു ഒരു അടി കൊടുത്തു.ശേഷം കൈ എടുത്തു എങ്കിലും അക്കു പൊങ്ങി വന്നില്ല.
ദേവു :അടുത്തത് വേണോ?
അക്കു:ധൈര്യം ഉണ്ടെങ്കിൽ എന്നെ ഒന്ന് വെളിച്ചം കാണിക്കെടി കുരിപ്പേ...
അപ്പോളേക്കും രാഹുൽ അവിടെ എത്തി. അവൻ അക്കുവിനെ എണീപ്പിച്ചു പുതപ്പ് മാറ്റി.
ദേവുവും മാളുവും അവിടെ നിന്ന് പോയി.
രാഹുൽ :എടാ... എല്ലാം ഓക്കേ ആയി. അവർ വന്നു. ഇത് മേടിക്കാൻ ഒരാളെ ഞാൻ കണ്ടു വച്ചിരുന്നു. അയാൾ ഓക്കേ പറഞ്ഞു. ഇപ്പൊ കോശി സാറും ശങ്കർ സാറും വന്നിട്ട് പോയെ ഒള്ളു. ഇനി നമുക്ക് സമാധാനം ആയിട്ട് പിരിയാം.
അക്കു :ഓഹ്... എന്നിട്ട് അവരൊക്കെ വന്നപ്പോ നമ്മളെ ഒന്നും വിളിച്ചില്ല... ല്ലേ...
രാഹുൽ :നീ ആന കുത്തിയാൽ അറിയില്ല അന്നേരം. അമ്മാതിരി ഉറക്കം ആയിരുന്നു.
അക്കു :ഒന്ന് പോയെടോ മനുഷ്യാ... മൂട്ട പോലെ ഇരിക്കുന്ന ദേവു ഒരടി തന്നിട്ട് കണ്ണിലൂടെ പൊന്നീച്ച ഡിസ്കോ വിത്ത് റാപ്പ് സോങ് അടിച്ചാ നടന്നെ. ഒന്ന് നുള്ളിയാൽ ഞാൻ എണീറ്റേനെ.എന്നാലും അവരെ ഒന്ന് പരിചയപ്പെടുത്തി തരമായിരുന്നു. കമ്മീഷൻ കിട്ടിയ പുളിക്കുവോ?
രാഹുൽ :അയ്യടാ... ഞാനും കരുതി ഇവൻ എന്താ ഇങ്ങനെ എന്ന്... ഇതൊക്കെ ഒന്ന് റെഡി ആകട്ടെ നിന്റെ കാര്യം ഞാൻ ഏറ്റു.
അക്കു :എന്നെ എന്ത് ചെയ്യാൻ പോവാ?
രാഹുൽ :എടാ നിനക്ക് ഒരു amount റെഡി ആക്കിത്തരാം എന്ന്. പോയി പൊളിക്ക് എന്നിട്ട്... ഇനി അവരെ കാണാൻ പറ്റിയില്ല എന്ന സങ്കടം വേണ്ട. ഇന്നാ... ഞങ്ങൾ ഒരു സെൽഫി എടുത്തിരുന്നു.
രാഹുൽ അക്കുവിന് ഫോൺ കൊടുത്തു. എന്നാൽ കോശി സാറിനെയും ശങ്കർ സാറിനെയും കണ്ട അക്കു ഒരേസമയം ഞെട്ടുകയും ചിരിക്കുകയും ചെയ്തു...
അക്കു :ഈ കശ്മലന്മാർ ആണ് എന്നെ തല്ലാൻ വടിയും കൊണ്ട് വന്നത്. അടി പേടിച്ചാണ് ഞാൻ കുളത്തിൽ ചാടിയത്.
രാഹുൽ :എന്താന്ന്...?
അക്കു :കുന്തം... ഇവര് പണ്ടേ കള്ളന്മാർ ആണ്. നിങ്ങൾക്ക് കമ്മീഷൻ കിട്ടിയാൽ കിട്ടി... എന്നാലും ഇനി ഞാനും അവരുടെ ടീം ആയിരുന്നതാണോ ആവോ?
രാഹുൽ :നീയിതെന്തൊക്കെയാ പറയണേ?
അക്കു :ഇന്നലെ ഇവിടുന്ന് പോകാം എന്ന് പറഞ്ഞല്ലേ കിടന്നതു? നമ്മൾ പണ്ട് ഒരു കുടുംബത്തിൽ ആണെന്നും ആ കുടുംബത്തിന്റെ ഭാഗം ആയിരുന്നു ഈ സ്ഥലം പണ്ട് എന്നും അറിഞ്ഞിട്ടല്ലേ പോകാം എന്ന് പറഞ്ഞത്?
രാഹുൽ :അതെ... അതിനു?
അക്കു :ഒന്നുല്ല. അവിടെ തന്നെ നിൽക്കട്ടെ. ഞാൻ ഒന്ന് പല്ല് തേച്ചിട്ട് വരാം...
അക്കു അതും പറഞ്ഞു പല്ലുതേക്കാൻ പോയി. താഴേ അടുക്കളയിൽ അമ്മാളുവും ചിഞ്ചുവും ഡിങ്കുവും കൂടെ ഫുഡ് റെഡി ആക്കുന്നുണ്ട്. മാളുവും ദേവുവും ഗാർഡനിൽ ഉള്ള ഷെഡ്‌ഡിൽ ഇരുന്ന് പാട്ട് കേൾക്കുന്നു. കുട്ടൂസും റിയുവും മുറ്റത്തു നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...
ഏദൻതോട്ടം ഇപ്പോൾ ശാന്തമാണ്... അവിടത്തെ വിലക്കപ്പെട്ട കനി... അതിപ്പോൾ തലേന്ന് ഉണ്ടായ ശക്തമായ കാറ്റിൽ പെട്ട് മറിഞ്ഞു വീണ മരങ്ങളുടെ വേരുകൾക്കിടയിൽ കുടുങ്ങിയ കല്ലുകളും മണ്ണും വീണു ഇടിഞ്ഞുപോയ ആ കുളത്തിന്റെ ഉള്ളിൽ ഉറങ്ങുന്നുണ്ട്. ആ കാവിൽ നിന്നും ദേവി സാമിപ്യം തിരിച്ചു ഇലഞ്ഞിക്കാവ് കുടുംബത്തിന്റെ ഇപ്പോളത്തെ പ്രതിഷ്ട്ടയിൽ നിറഞ്ഞു. ദേവി സന്തോഷവതിയും ശാന്തയുമാണ്... ഇല്ലിക്കൽ കുടുംബഅംഗങ്ങൾ ഇനി കൂടുതൽ സന്തുഷ്ടരാകും. എന്നാൽ അക്കുവിനെക്കൊണ്ട് ഈ പണികൾ ഒക്കെ ചെയ്യിപ്പിക്കാൻ ഒരു പുസ്തകം വഴി സന്ദേശം കൊടുക്കാനും കാലങ്ങൾ മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കാനും ആ വീടിന്റെ ഒരു ബാത്രൂം ഒരു wormhole ആക്കാനും ഭാവിയിൽ ജീവിക്കുന്ന ഒരു ഭൂതം സഹായിക്കുന്നുണ്ട് എന്നത് ഇപ്പോളും പാവം അക്കുവിന് അറിയില്ല. എല്ലാം മായ അല്ലെ... ദേവിയുടെ മായ...
ശുഭം....
Bạn đang đọc truyện trên: Truyen247.Pro