Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 24

ഹേയ് റീഡേഴ്‌സ്, update ചെയ്യാൻ ലേറ്റ് ആവും എന്നു ആദ്യമേ പറഞ്ഞത് കൊണ്ട് ക്ഷമയൊന്നും ചോദിക്കുന്നില്ല...😀 ഒരു ചെറിയ ചാപ്റ്ററാണ് ഇത്... പെട്ടന്ന് എഴുതണം എന്നു ആഗ്രഹം ഒക്കെയുണ്ടെങ്കിലും എന്തോ ഒരു മൂഡ് വരുന്നില്ല, പക്ഷേ പേടിക്കേണ്ട next ചാപ്റ്റർ വേഗം update ചെയ്യാം... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു☺️.....

Total confusion ആവണ്ട എന്നു കരുതി പറയുന്നതാണ് ആദ്യം ഹിറ്റ്ലറുടെ POVയിലൂടെയും പിന്നെ ഹയാത്തിയുടെ POVയിലൂടെയുമാണ് ഈ ചാപ്റ്റർ പോകുന്നത്...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Harsha's pov :-

"ഹർഷാ...ഇവിടെ..." റെസ്റ്റോറന്റിൽ കയറി രാഹുൽ എവിടെ എന്നു നോക്കി കൊണ്ടിരിക്കുമ്പോഴാണ് അവൻ പിറകെ നിന്നും വിളിച്ചത്.

ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.

"നീ എന്തായാലും ഇവിടെ തന്നെ വരാൻ പറഞ്ഞത് നന്നായി, ഞാനാണെങ്കിൽ നല്ലത് പോലെ വിശന്നിരിക്കുകയായിരുന്നു..." ഞാൻ ഇതും പറഞ്ഞു അവന്റെ അടുത്തുള്ള ചെയർ വലിച്ചെടുത്തു അതിലേക്കിരുന്നു.

" ങേ! നീ ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേ? ഞാൻ നിന്നെ ഇവിടേക്ക് വിളിപ്പിച്ചത് കുറച്ചാൾക്കാരെ പരിചയപ്പെടുത്താനാണ്, അല്ലാതെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനല്ല..."

"അതാര്!!" ഞാൻ ചുറ്റോടും നോക്കി.

"അവർ ഇവിടെ എത്തിയിട്ടില്ല. ഒരു പത്ത് മിനിറ്റിനുള്ളിൽ ഇവിടെ എത്തും..." അവൻ എന്നെ നോക്കി പറഞ്ഞു.

" ഇനിയും പത്ത് മിനിറ്റ് ഇല്ലേ? അപ്പോഴേക്കും ഞാൻ കഴിച്ചു കഴിഞ്ഞോളും..." ഇതും പറഞ്ഞു ഞാൻ ഒരു bearerറെ വിളിച്ചു ഓർഡർ കൊടുത്തു.

"നിന്റെ കൂടെ വന്നത് രണ്ടു പെൺകുട്ടികൾ അതിൽ നിന്റെ ഹയാത്തിയുടെ കാര്യം എനിക്കറിയില്ല, പക്ഷേ എന്റെ അറിവിൽ ജിതക്ക് അത്യാവശ്യം പിടിച്ചു നിൽക്കാൻ പറ്റുന്ന കുക്കിങ് ഒക്കെയറിയാം, ഇതൊന്നും കൂടാതെ നീയും നല്ലത് പോലെ കുക്കിങ് ചെയ്യും, എന്നിട്ടും നീ എന്താണ് ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ നിന്നത്?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി.

" ബ്രേക്ക്ഫാസ്റ്റ് എന്നെ കൊണ്ടെന്നും പറയിപ്പിക്കേണ്ട രാവിലെ തന്നെ ബ്രേക്ഫാസ്റ്റിന് പകരം നല്ല ഒരു മുട്ടൻ പണിയായിരുന്നു എനിക്ക് കിട്ടിയത്," ഞാൻ രാവിലെ നടന്ന സംഭവം ഓർത്തുകൊണ്ടു പറഞ്ഞു.

"എന്ത് പറ്റി?" അവൻ കാര്യം മനസ്സിലാവാതെ എന്നെ നോക്കി.

"എന്ത് പറ്റാൻ, ആ ഹയാത്തിക്ക് ഒരു പണി കൊടുക്കാൻ നോക്കിയതായിരുന്നു, പക്ഷേ അത് Boomerang പോലെ തിരിച്ചു എനിക്ക് തന്നെ കിട്ടി, അത്രയേ ഉളളൂ..."

അപ്പോഴാണ് ഞാൻ ഓർഡർ ചെയ്ത കോഫിയും വെജ് സാൻഡ്‌വിച്ചും വന്നത്.

"Dude, എനിക്കൊന്നും മനസ്സിലായില്ല, നീ details ആയി പറയ്..."

ഞാൻ ഫുഡ് കഴിച്ചുകൊണ്ടു തന്നെ രാവിലെ നടന്ന സംഭവം അവന് വിവരിച്ചു കൊടുക്കാൻ തുടങ്ങി.

"ഹഹഹ...അടിപൊളി..."എല്ലാം കേട്ട് കഴിഞ്ഞു അവൻ പൊട്ടിച്ചിരിച്ചു. "ഇത് പണ്ട് ആരോ പറഞ്ഞത് പോലെ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയാണെല്ലോടാ..." ഇതും പറഞ്ഞു അവൻ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ഞാൻ പുച്ഛത്തോടെ അവനെ നോക്കി.

"അല്ല ഒരു സംശയം, നീ ഇന്നലെ കുക്ക് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവൾ കുക്കിങ് അറിയില്ല എന്ന് പറഞ്ഞില്ലേ?" അവൻ ഇതും ചോദിച്ചു എന്നെ നോക്കി.

"ഇല്ല, എല്ലാം അറിയുന്ന മട്ടിൽ തിരിച്ചു ഒന്നും പറയാതെ നിൽക്കുന്നുണ്ടായിരുന്നു, സത്യത്തിൽ അവളുടെ ഉറക്കിനെ കുറിച്ച് അന്ന് മീറ്റിങ് നടക്കുമ്പോൾ ഉറങ്ങിയപ്പോൾ തന്നെ മനസ്സിലായിരുന്നു, അത് ഓർത്തുക്കൊണ്ടാണ് ഈ പണി ഞാൻ കൊടുത്തത്, പക്ഷേ അവൾക്ക് ഇത്രയും കുക്കിങ് അറിയില്ല എന്ന് അറിയില്ലായിരുന്നു..."

"നല്ല ബെസ്റ്റ് ബോസും അതിലും ബെസ്റ്റ് സെക്രട്ടറിയും..." അവൻ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ എന്തെങ്കിലും തിരിച്ചു പറയാൻ തുനിഞ്ഞപ്പോഴായിരുന്നു അവൻ എന്റെ പിറകിലേക്ക് നോക്കി ആരെയോ പുഞ്ചിരിക്കുന്നത് കണ്ടത്.

"ദേ ഞാൻ പറഞ്ഞ ആൾക്കാർ എത്തി..."ഇതും പറഞ്ഞു അവൻ അവന്റെ ചെയർ പിറകിലേക്ക് മാറ്റി അവിടെ നിന്നും എഴുന്നേറ്റു.

ഇവൻ ഇങ്ങനെ ബഹുമാനിച്ചു എഴുന്നേറ്റ് നിൽക്കാൻ മാത്രം വലിയ ആൾക്കാർ ആരാണെന്നറിയാനായി ഞാനും പിറകിലേക്ക് നോക്കി.

ഞങ്ങൾക്ക് നേരെ നടന്നു വരുന്ന ആൾക്കാരെ കണ്ടതും ഞാനും അറിയാതെ എന്റെ ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു പോയി.

ജീവിതത്തിൽ ഒരിക്കലും കാണില്ല എന്നു കരുതിയതാണ്...പക്ഷേ...എന്നാലും ഇതെങ്ങനെ സംഭവിച്ചു? ഞാൻ ഇവിടെ എത്തിയ വിവരം എങ്ങനെ ഇവരറിഞ്ഞു? എന്റെ എല്ലാചോദ്യത്തിനുള്ള ഉത്തരം എന്നത് പോലെ രാഹുൽ അവന്റെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തുക്കൊണ്ടു അവരുടെ അടുത്തേക്ക് നടക്കുന്നത് ഞാൻ കണ്ടു.

ഇത് ഇവന്റെ പണിയാണ്...ഇതാണ് പറയുന്നത് ജീവിതത്തിലെ എല്ലാക്കാര്യവും ഇവനെ പോലെയുള്ളവന്മാരോട് പറയരുതെന്ന്, അവസരം കിട്ടിയാൽ ഇതു പോലുള്ള മുട്ടൻ പണികൾ തിരിച്ചു തന്നേക്കും... ഞാൻ അവരെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ നിന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov :-

ഓഹ്, എന്തൊരു ബോറടിയാണ് ഇത്... ഇങ്ങനെയുള്ള വലിയ വലിയ ബിസിനസ്സ് മീറ്റിങ് ഒക്കെ ഇത്രയും ബോറാണോ!! ഞാൻ മടുപ്പോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ചിന്തിച്ചു.

എല്ലാവരും വലിയ ചർച്ചയിലാണ്, രാഹുൽ സാറിന്റെ സെക്രട്ടറി പോലും... ഈ ഹിറ്റ്ലർ എന്താണ് എനിക്കൊരു പണിയും തരാത്തത്... മറ്റേതോ ലോകത്ത്‌ എന്ന മട്ടിൽ ഇരിക്കുന്ന ഹിറ്റ്ലറെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.

മീറ്റിങ്‌ തുടങ്ങിയത് തൊട്ടേ ഇയാൾ ഇങ്ങനെയുണ്ട്, ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ തീരെ ഇൻട്രസ്റ്റ് ഇല്ലാത്ത മട്ടിൽ, രാവിലെ ഇങ്ങോട്ട് വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നെല്ലോ! ഇനി ഇവിടേക്ക് വരുന്ന വഴി വല്ലതും സംഭവിച്ചു കാണുമോ? അതോ ഇയാളുടെ അച്ഛനും അങ്കിളും ഉള്ളത് കൊണ്ട് എന്റെ ആവശ്യം ഒന്നുമില്ല എന്നും വിചാരിച്ചു ഇങ്ങനെ ഇരിക്കുന്നതാണോ? ഞാൻ ഇതൊക്കെ ചിന്തിച്ചു കൊണ്ടു ഹിറ്റ്‌ലറെ തന്നെ നോക്കി നിന്നു.

പെട്ടന്ന്,

"Miss: ഹയാത്തി..." എന്ന് വർമ്മ സാർ എന്നെ വിളിച്ചു.

പ്രതീക്ഷിക്കാത്തതിനായതിനാൽ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി, അതേ സമയം എന്റെ കയ്യിലുണ്ടായിരുന്ന ഫയൽസ് രണ്ടും താഴത്തേക്ക് വീണു.

എല്ലാം കയ്യിൽ നിന്നും പോയി...ഞാൻ ഞെട്ടലോടെ താഴത്തേക്ക് നോക്കി. ഓഹ് ഗോഡ്... ഫയലിനകത്തുണ്ടായിരുന്ന പേപ്പേഴ്‌സ് എല്ലാം പുറത്തേക്ക് വീണു.

എല്ലാവരും എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു. കരയണോ വേണ്ടയോ എന്നറിയാതെ ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. ആരെങ്കിലും എന്നെ നോക്കി ഒന്ന് ചിരിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും സാമാധാനം കിട്ടിയേനെ...

"സോ...സോറി സാർ..." ഞാൻ എല്ലാവരെയും മാറി മാറി നോക്കി പറഞ്ഞു.

"It's ഓക്കെ മിസ്സ്:ഹയാത്തി..." എന്റെ രക്ഷകനായി വർമ്മ സാർ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

ഞാൻ അദ്ദേഹത്തെ നോക്കി ഒരു 100 വാൾട്ട് ബൾബ് കത്തിച്ചു വെച്ചത് പോലെ അദ്ദേഹത്തിന് ചുറ്റും ഒരു പ്രകാശം ഉള്ളത് പോലെ തോന്നിയെനിക്ക്. സാർ അങ്ങനെ പറഞ്ഞതും എല്ലാവരും വീണ്ടും മീറ്റിങ് സ്റ്റാർട്ട് ചെയ്തു.

ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും ഞാൻ കുനിഞ്ഞു നിന്നു പേപ്പർസ് ഒക്കെ എടുക്കാൻ തുടങ്ങി.

എല്ലാം എടുത്തു കഴിഞ്ഞു ഞാൻ നേരെ നിന്നതും എന്റെ കണ്ണ് നേരെ പോയത് എന്നെ നോക്കി അടക്കിപ്പിടിച്ചു ചിരിക്കുന്ന രാഹുൽ സാറിന്റെ മുഖത്തേക്കായിരുന്നു, ഇയാൾ ഹിറ്റ്ലർക്ക് പറ്റിയ കമ്പിനി തന്നെ...ഞാൻ അയാളെ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി .പിന്നീട് നേരെ എന്റെ കണ്ണ് പോയത് അയാളുടെ തൊട്ടടുത്തായി ഇരിക്കുന്നുണ്ടായിരുന്ന ഹിറ്റ്ലറുടെ മുഖത്തേക്കായിരുന്നു.

അയാളെ നോക്കിയ അതേ സ്പോട്ടിൽ തന്നെ ഞാൻ തലതാഴ്ത്തി നിന്നു. കാരണം അയാൾ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു, ഇന്നത്തെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി. ഇനി അയാളുടെ വായിൽ നിന്നും നല്ലത് പോലെ കേൾക്കാം... ഞാൻ സങ്കടത്തോടെ ഓർത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇയാൾക്ക് ഇതെന്തു പറ്റി!! കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്...

മീറ്റിങ് കഴിഞ്ഞു എല്ലാവരും പോയി കഴിഞ്ഞു ജിതയ്ക്ക് വേണ്ടി wait ചെയ്യുകയായിരുന്നു ഞങ്ങൾ... എന്റെ ഭാഗ്യത്തിന് രാഹുൽ സാറും എന്തോ അത്യാവശ്യം ഉണ്ട് എന്നും പറഞ്ഞു പോയിരുന്നു. വർമ്മ സാറും ആനന്ദ് സാറും മീറ്റിങ്‌ കഴിഞ്ഞ ഉടനെ തന്നെ എയർപോർട്ടിലേക്ക് പോയി.

ഇപ്പോൾ എന്നെ വഴക്ക് പറയാൻ തുടങ്ങും എന്നു കരുതി കാത്തു നിൽക്കാൻ തുടങ്ങിയിട്ട് പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു. പക്ഷേ അയാൾ ജിതയെ വിളിച്ചതിന് ശേഷം എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, മൊബൈലിൽ തന്നെ എന്തോ കുത്തി കൊണ്ടിരിക്കുകയായിരുന്നു. അയാൾ എന്നെ ശ്രദ്ധിക്കുന്നില്ല എന്നു കണ്ടതും ഞാനും പതുക്കെ ഫോൺ പുറത്തേക്കെടുത്തു use ചെയ്യാൻ തുടങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"നിങ്ങളുടെ മീറ്റിങ് എന്തെങ്കിലും കുളമായോ?" ജിത എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ചോദിച്ചു.

"ഏയ് ഇല്ല, എന്താണ് അങ്ങനെ ചോദിച്ചത്?" ഞാനും അവളെ പോലെ തന്നെ ശബ്ദം കുറച്ചു.

" അല്ല...ഭയ്യയുടെ മുഖം കണ്ടപ്പോൾ എന്തോ പ്രോബ്ലം ഉള്ളത് പോലെ തോന്നി, ഭയ്യ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സൈലന്റായി ഇരിക്കാറുള്ളത്..." അവൾ മുൻസീറ്റിൽ ചാരി ഇരിക്കുന്ന ഹിറ്റ്ലറെ നോക്കി പറഞ്ഞു.

"എന്തോ പ്രശ്നം ഉള്ളത് പോലെ എനിക്കും തോന്നി. ഇന്ന് മീറ്റിങ് നടക്കുന്ന ടൈമും ഇങ്ങനെ തന്നെയായിരുന്നു." ഞാനും എന്റെ സംശയം അവളോട് പറഞ്ഞു.

"ഓഹോ... പപ്പ വന്നിരുന്നില്ലേ?" അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

" വന്നിരുന്നു, ബട്ട് നിങ്ങളുടെ പപ്പയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..."

" പപ്പയും ഇല്ലെങ്കിൽ പിന്നെ വേറെയെന്ത് പ്രശ്നം?..." അവൾ ഇതും പറഞ്ഞു എന്തോ ചിന്തിക്കുന്ന മട്ടിൽ ഇരുന്നു. "ഇനി രാഹുൽ ഭയ്യയുമായി വല്ല വഴക്കും ഉണ്ടായിക്കാണുമോ?" അവൾ സ്വയം തന്നെ പറഞ്ഞു.

"അതുമല്ല, ഞാൻ വരുന്ന ടൈം അവർ രണ്ടുപേരും നല്ല രീതിയിൽ തന്നെ സംസാരിച്ചിരിക്കുകയായിരുന്നു." ഞാൻ അവളുടെ സംശയത്തിനുള്ള മറുപടി എന്ന മട്ടിൽ പറഞ്ഞു.

അവൾ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഡ്രൈവർ കാർ Mall De Goaയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി.

ജിതക്ക് ഷോപ്പിംഗിന് പോകണം എന്ന് പറഞ്ഞപ്പോൾ ഹിറ്റ്ലറാണ് വണ്ടി ഇവിടേക്ക് തിരിക്കാൻ ഡ്രൈവറോട് പറഞ്ഞത്,

കാർ നിർത്തിയതും ജിത ഡോർ തുറന്ന് പുറത്തേക്കിറങ്ങി, വലിയ ഇൻട്രസ്റ്റ് ഇല്ലെങ്കിലും ജിത എന്തായാലും ഇറക്കും എന്നു അറിയാവുന്നത് കൊണ്ടു ഞാനും അവളുടെ പിന്നാലെ പുറത്തേക്കിറങ്ങി.

ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും ഹിറ്റ്ലർ പുറത്തേക്കിറങ്ങി വന്നില്ല, അത് കണ്ടതും ജിത ഹിറ്റ്ലർ ഇരുന്ന സീറ്റിന്റെ ഡോർ തുറന്നു.

"ഭയ്യ എന്തേ ഇറങ്ങാതെ?" അവൾ അയാളെ ചോദ്യഭാവത്തിൽ നോക്കി ചോദിച്ചു.

"എനിക്ക് എന്തോ ചെറിയ തലവേദന പോലെ... നിങ്ങൾ പോയിട്ട് വാ...ഞാൻ ഇവിടെ തന്നെ കാണും..." ഹിറ്റ്ലർ അവളെ നോക്കി പറഞ്ഞു.

അവൾ ഒന്ന് രണ്ട് നിമിഷം അയാളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.

"ഭയ്യക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?"

ഇവൾ കാരണം കിട്ടിയതിന് ശേഷം മാത്രമേ അടങ്ങുകയുള്ളൂ എന്ന് തോന്നുന്നു...

"എന്ത് പ്രോബ്ലം?" അയാൾ കാര്യം മനസ്സിലാവാതെ അവളെ നോക്കുന്നത് ഞാൻ കണ്ടു.

"എന്തോ പ്രോബ്ലം... കാറിൽ കയറിയത് തൊട്ടേ ഭയ്യ ഭയങ്കര സൈലന്റ് ആയിരുന്നില്ലേ? പിന്നെ ഹയാത്തിയും പറഞ്ഞല്ലോ ഭയ്യ ഇന്ന് മീറ്റിങ്ങിലും ഇതു പോലെ സൈലന്റ് ആയിരുന്നു എന്ന്..."

ഇവൾ എന്തിനാണ് ഇതൊക്കെ ഇയാളോട് പറയുന്നത്!! ഞാൻ ചെറിയൊരു ദേഷ്യത്തോടെ നോക്കി.

ഇത് കേട്ടതും അയാൾ എന്നെ നോക്കുന്നത് കണ്ടു, ഞാൻ മെല്ലെ അത് കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ വേറെ എവിടെയോ നോക്കി നിൽക്കുന്ന മട്ടിൽ നിന്നു.

" സൈലന്റ് ആയാൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടെന്നാണോ അർത്ഥം!!എനിക്ക് ഒരു പ്രോബ്ലവും ഇല്ല...ന്യൂ place ആയത് കൊണ്ട് ഉറക്കം ശരിയായില്ല എന്നേ ഉള്ളൂ... നീ വേഗം ഷോപ്പിംഗ് തീർത്തിട്ട് വാ..." ഇതും പറഞ്ഞു അയാൾ അയാളുടെ കാർഡ് അവളുടെ കയ്യിൽ കൊടുത്തു അവളെ പിറകോട്ടേക്ക് മാറ്റി ഡോർ അടച്ചു.

ഒന്ന് രണ്ടു നിമിഷം അയാളെ തന്നെ നോക്കി നിന്നതിന് ശേഷം അവൾ തിരിഞ്ഞു മാളിനടുത്തേക്ക് നടന്നു. വേറെ വഴിയില്ലാത്തതിനാൽ ഞാനും അവളുടെ പിറകിലായി നടന്നു.

"ഹയാത്തിക്ക് തോന്നുന്നുണ്ടോ ഭയ്യക്ക് വെറും തലവേദനയാണെന്ന്?" അവൾ പെട്ടന്ന് തിരിഞ്ഞു നിന്ന് എന്നെ നോക്കി ചോദിച്ചു.

ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയാനാണ്? ഇല്ലെങ്കിൽ തന്നെ എന്തെങ്കിലും പറഞ്ഞിട്ട് വേണം പിന്നെ അയാളോട് ഹയാത്തിക്കും ഇങ്ങനെ തോന്നിയിരുന്നു ഇങ്ങനെ പറഞ്ഞിരുന്നു എന്ന് പറയാൻ...

"ആണെന്ന് തോന്നുന്നു കണ്ടിട്ട്?" ഞാൻ അവളോടായി പറഞ്ഞു.

" ഹയാത്തിക്ക് അങ്ങനെ തോന്നിയോ? പക്ഷേ എനിക്ക് ഭയ്യാക്ക് എന്തോ പ്രോബ്ലം ഉള്ളത് പോലെ തന്നെ ഫീൽ ചെയ്യുന്നു..."

ഇവളാര് ലേഡി ഷെർലോക്ക് ഹോംസോ!! ഞാൻ ചിരിയോടെ ചിന്തിച്ചു.

എന്റെ മറുപടിയൊന്നും അവൾ പ്രതീക്ഷിക്കുന്നില്ല എന്ന് തോന്നി അവളുടെ മുഖഭാവം കണ്ടപ്പോൾ, വീണ്ടും എന്തോ ചിന്തിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അടുത്ത ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നു.

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️

എന്തായാലും ചാപ്റ്റർ മൊത്തം വായിച്ചില്ലേ? ഇപ്പോൾ കഥ എങ്ങനെ ഉണ്ട് മൊത്തം ബോറടിപ്പിക്കുന്നുണ്ടോ? ആർക്കും ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു എനിക്ക്...☹️

വോട്ടും കമറ്റും ചെയ്യാൻ മറക്കരുത്...;)☺️

Bạn đang đọc truyện trên: Truyen247.Pro