Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

Chapter 17

"എത്ര സമയമായി ഞാൻ wait ചെയ്യുന്നു ഹയാ!!" ആഷി എന്നെ കണ്ട ഉടനെ ചോദിച്ചു.

"Chill yaar! മുഴുവൻ ട്രാഫിക്ക് ബ്ലോക്കായിരുന്നു.അതാണ് ലേറ്റായത്." ഞാൻ അവളെ നോക്കി ക്ഷമാപണരൂപത്തിൽ പറഞ്ഞു.

"ആർക്കറിയാം ട്രാഫിക്ക് ബ്ലോക്ക് തന്നെ ആണോ എന്ന്..." ആഷി ഇതും പറഞ്ഞു എനിക്ക് പിന്നിൽ കയറി ഇരുന്നു.

"സത്യമായിട്ടും ട്രാഫിക്ക് ബ്ലോക്ക് ആയിരുന്നു. ഞങ്ങൾ മൂന്ന് മണിയായപ്പോഴേ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.." ഞാൻ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു.

"ഓക്കെ ഓക്കെ ഞാൻ വിശ്വസിച്ചു.നീ വണ്ടി വിട്...." അവൾ എന്റെ തോളിൽ കെെവെച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടേക്കെടുത്തു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"ആഷി darling...." ഞങ്ങൾ ഷോപ്പിംഗ് മാളിൽ എത്തിയതും റേഹ ഇതും പറഞ്ഞു ആഷിയെ hug ചെയ്തു.ആഷി തിരിച്ചും.

"എത്ര നാളായെടാ കണ്ടിട്ട്?" റേഹ ആഷിയെ നോക്കി ചോദിച്ചു.

"ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം..." ആഷി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഹഹഹ കൃത്യമായി എണ്ണി നോക്കിയിട്ടില്ല....എന്തായാലും ഒരു വർഷം കഴിഞ്ഞു,അല്ലേ" റേഹ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഒന്ന് നിർത്തുന്നുണ്ടോ..." പെട്ടന്ന് വിക്കി ഞങ്ങളുടെ ഇടക്ക്‌ കേറി.

ഞങ്ങൾ മൂന്ന് പേരും അവനെ ചോദ്യഭാവത്തിൽ നോക്കി.

"രാവിലെ മുതൽ കേൾക്കാൻ തുടങ്ങിയതാണ് നിങ്ങളുടെ ചളി ഇനിയും അത് തുടർന്നാൽ ഞാൻ ചിലപ്പോൾ ഇവിടെ തലകറങ്ങി വീഴും...." വിക്കി ഒരു കള്ളച്ചിരിയോടെ ഞങ്ങളെ നോക്കി.

"നിന്നെ ഇന്ന് ഞാൻ...." എന്നും പറഞ്ഞു ആഷിയും റേഹയും അവനെ പിടിക്കാൻ നോക്കി.പക്ഷേ റേഹക്ക് അവന്റെ മുടിയിൽ മാത്രമേ പിടുത്തം കിട്ടിയുള്ളൂ അവൻ ഒഴിഞ്ഞുമാറിയിരുന്നു അപ്പോഴേക്കും.വിക്കി റേഹയുടെ കൈ അവന്റെ മുടിയിൽ നിന്നും മാറ്റി.

"അതേ... ഇങ്ങനെ ഇവിടെ നിന്നും എന്റെ മുടിയിൽ പിടിക്കുകയൊന്നും ചെയ്യരുത് പറഞ്ഞേക്കാം...." വിക്കി അവന്റെ മുടി ശരിയാക്കിക്കൊണ്ട് ഞങ്ങളെ നോക്കി.

"അതെന്താ...?" ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ചോദിച്ചു.

"എത്ര പെൺകുട്ടികൾ കാണുന്നതാ..." വിക്കി ഒരു കള്ളച്ചിരി ചിരിച്ചു.

"മുട്ടയിൽ നിന്നും വിരിഞ്ഞതേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി. ഇതിനാണോ നീ ഞങ്ങളുടെ കൂടെ വന്നത്." റേഹ അവനെ നോക്കി.

"മുഴുവനായും അതിനെല്ല...protect ചെയ്യാനും കൂടിയാണ് വന്നത്."

"ആരെ Protect ചെയ്യാൻ ഞങ്ങളെയോ?നീയോ??" ഞങ്ങൾ മൂന്നുപേരും ചിരിച്ചുകൊണ്ട് ചോദിച്ചു.

"നിങ്ങളെയൊക്കെ protect ചെയ്യാൻ എനിക്കെന്താ തലയ്ക്കു വല്ല ഓളവും ഉണ്ടോ...നിങ്ങൾ നോക്കുന്ന ചേട്ടൻന്മാരെ protect ചെയ്യാനാണ് ഞാൻ വന്നത്...."വിക്കി ചിരിച്ചു.

"അയ്യേ എന്തൊരു വളിച്ച കോമഡി....." ആഷി അവനെ നോക്കി കളിയാക്കി.

"വളിച്ചതാണെങ്കിലും കോമഡിയാണെന്നു സമ്മതിച്ചെല്ലോ.. അത് മതി.."വിക്കി ആഷിയെ നോക്കി.

"എന്തായാലും നീ protect ചെയ്യാൻ തീരുമാനിച്ചില്ലേ എന്നാൽ ഇതാ ഇവളുടെ കൂടെ കൂടിക്കോ വായ്നോട്ടത്തിൽ ഡിഗ്രി എടുത്തയാളാണ്...." ആഷി റേഹക്ക് കൈചൂണ്ടി.

"ഹേയ് അതൊക്കെ പണ്ട്.....ഇപ്പോൾ ഞാൻ നല്ല decent ആണ്.... ഒരു വായ്നോട്ടവും ഇല്ല...." റേഹ പറഞ്ഞു.

"അതെപ്പോൾ സംഭവിച്ചു ഞങ്ങളറിഞ്ഞില്ലല്ലോ???..." ഞാനും ആഷിയും ഒരുമിച്ച് ചോദിച്ചു.

"അതൊക്കെ സംഭവിച്ചു മക്കളേ.... കൃത്യമായി പറഞ്ഞാൽ ആറു മാസങ്ങൾക്കു മുൻപ്...." ഇതും പറഞ്ഞു റേഹ ഒരു കള്ളച്ചിരി ചിരിച്ചു.

ഞാനും ആഷിയും പരസ്പരം നോക്കി.

"ആറ് മാസങ്ങൾക്ക് മുൻപോ?അതെന്താ സംഭവം...." ഞാൻ റേഹയെ നോക്കി നെറ്റിചുളിച്ചു.

"അതൊക്കെ ഉണ്ട്...." അവൾ പിന്നെയും ആ കള്ളച്ചിരി തുടർന്നു.

"പറഞ്ഞു വരുമ്പോൾ ഈ വണ്ടി റോങ് റൂട്ടിൽ പോകുന്നത് പോലെ ഉണ്ടല്ലോ..." ആഷി റേഹയെ നോക്കി.

"റോങ് റൂട്ട് ഒന്നുമല്ല.ശരിയായ റൂട്ടിൽ തന്നെയാണ്..."

"ഓഹ് അത്രയൊക്കെ ആയോ?ആരാ കക്ഷി?വല്ല അമേരിക്കക്കാരനുമാണോ?" ഞാനും ആഷിയും ഒരുമിച്ച് ചോദിച്ചു.

"ഹേയ്!!അമേരിക്കക്കാരനൊന്നുമെല്ല ഒരു മലയാളി തന്നെയാണ്..." റേഹ പറഞ്ഞു.

"അയ്യേ.... ലണ്ടനിൽ പോയിട്ട് ഒരു മലയാളിയെ ആണോ പ്രേമിച്ചത്...." വിക്കി ഞങ്ങളുടെ ഇടക്ക് കയറി.

റേഹ അവനെ നോക്കി ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല.

"ആളുടെ detailes ഒക്കെ പറയൂ....എന്താ പേര്,കക്ഷി എന്ത് ചെയ്യുന്നു?...." ആഷി ചോദിച്ചു.

"അതൊന്നും ഇപ്പോൾ പറയില്ല.... ഒന്നും കൂടി confirm ചെയ്യാനുണ്ട്. അത് കൊണ്ട് ഇനി ഞാൻ പിന്നീട് വരുമ്പോൾ പറയാം...." റേഹ ചിരിയോടെ പറഞ്ഞു.

"എന്നാലും അവന്റെ name എങ്കിലും പറയൂ.... please..." ഞാനും ആഷിയും ഒരുമിച്ച് ചോദിച്ചു.

അവൾ ചിരിച്ചുകൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചു.

"അതേ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു...." വിക്കി പെട്ടന്ന് ഞങ്ങളുടെ ഇടയ്ക്കു കയറി നിന്നിട്ട് പറഞ്ഞു.

ഞങ്ങൾ മൂന്നുപേരും അവനെ നോക്കി.

"എല്ലാ...നിങ്ങൾ ഇങ്ങനെ സംസാരിക്കാനാണോ ഇവിടെ വന്നത്?ഇതിനായിരുന്നെങ്കിൽ വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നില്ലേ" വിക്കി ഞങ്ങൾ 3 പേരുടെയും മുഖത്തേക്കു നോക്കി.

"ഓഹ് അത് ഞാൻ മറന്നു,ഹയാ നിനക്കിവിടെ നിന്നും എന്തെങ്കിലും വാങ്ങാനുണ്ടോ?" റേഹ എന്നെ നോക്കി ചോദിച്ചു.

"ഉണ്ട് ചെറിയ ഒരു ഷോപ്പിംഗ്"

"ഓഹോ ആഷി നിനക്കോ??" റേഹ ആഷിയെ നോക്കി.

"ഇവിടെ നിന്നും ഇല്ല.പക്ഷേ സച്ചിനങ്കിളിന്റെ ഷോപ്പിൽ പോകണമായിരുന്നു..."

"ഓക്കേ...എനിക്കും അങ്കിളിന്റെ ഷോപ്പിൽ പോകണം,ന്യൂ മോഡൽ ടോപ് ഒക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു അങ്കിൾ,ഒന്ന് രണ്ട് ടോപ് എടുക്കണം എനിക്ക്" റേഹ ഇതും പറഞ്ഞു എന്നെ നോക്കി.

"അപ്പോൾ എന്ത് ചെയ്യും..." ഞാൻ തിരിച്ചു ചോദിച്ചു.

"ഒരു കാര്യം ചെയ്യാം നീയും വിക്കിയും നിന്റെ ഇവിടുത്തെ ഷോപ്പിംഗ് കഴിഞ്ഞിട്ട് സ്കൂട്ടി വർക്ക്ഷോപ്പിൽ കൊടുത്തിട്ട് അവിടെ തന്നെ നിന്നാൽ മതി ഞങ്ങളങ്ങോട്ടേക്കു വരാം..." റേഹ എന്നെ നോക്കി.

"അയ്യോ ഞാനില്ല ദീദിയുടെ കൂടെ... സഹിക്കാൻ പറ്റാത്ത കേസ് ആണ്. ഞാൻ നിങ്ങളുടെ കൂടെ വരുകയാണ് അവിടെ ഒന്നുമില്ലെങ്കിലും  ഹരിയങ്കിൾ എങ്കിലും ഉണ്ടാകും" വിക്കി റേഹയെ നോക്കി പറഞ്ഞു.

"ഹഹഹ എന്നാൽ ഓക്കെ...ഹയാ നീയവിടെ wait ചെയ്‌തോളൂ ഞങ്ങൾ പെട്ടന്നെത്തിക്കൊള്ളാം...." റേഹ ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നാൽ പിന്നെ ലേറ്റ് ആകണ്ട,നമുക്ക് വിട്ടാലോ?" ആഷി ചോദിച്ചു.

"ശരിയാ...എന്നാൽ ഹയാ ഞങ്ങൾ വിടാം... നീ നമ്മുടെ പഴയ വർക്ക്ഷോപ്പിൽ തന്നെയെല്ലേ ഉണ്ടാവുക?" റേഹ ഇതും പറഞ്ഞു എന്നെ നോക്കി.

ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.ആഷിയും റേഹയും ഓക്കെ പറഞ്ഞു മുന്നോട്ടേക്കു നടന്നു. ഞാൻ വിക്കിയെ നോക്കി.

"നീ പോകുന്നില്ലേ?"

"വർക്ക്ഷോപ്പിൽ കാത്തുനിൽക്കുമ്പോൾ ഫോൺ ആവശ്യമില്ലല്ലോ?" ഇതും പറഞ്ഞു വിക്കി എന്റെ കെെയ്യിലെ ഫോണും തട്ടിപറിച്ചുക്കൊണ്ട് റേഹയുടെ പിന്നാലെ ഓടി.ഞാൻ അവനെ പിറകിൽ നിന്നും വിളിച്ചെങ്കിലും അവൻ കെെവീശി കാണിച്ചുകൊണ്ട് മാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°

ഷോപ്പിംഗ് കഴിഞ്ഞു ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. അപ്പോയാണ് എന്റെ സ്കൂട്ടിയുടെ അടുത്ത്, കണ്ടാൽ ഒരു 18/19 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി നിന്ന് ഫോൺ ചെയ്യുന്നത് ഞാൻ കണ്ടത്.

"നോ മമ്മാ...ഭയ്യ വരുമ്പോഴേക്കും പപ്പ അവിടെ എത്തും..." ആ പെൺകുട്ടി ഫോണിൽ കൂടി പറയുന്നുണ്ടായിരുന്നു.

"Excuse me...." ഞാൻ എന്റെ വണ്ടിയുടെ അടുത്ത് നിന്നും ആ പെൺകുട്ടിയെ നോക്കി വിളിച്ചു.

അവൾ തലചെരിച്ചു എന്നെ നോക്കി. ഞാനെന്റെ വണ്ടിക്ക് നേർക്ക് വിരൽ ചൂണ്ടി.

"ഭയ്യയെ അയക്കേണ്ട,ഞാൻ വല്ല ടാക്സിയോ മറ്റോ കിട്ടുമോ എന്ന് നോക്കട്ടെ..." എന്നും പറഞ്ഞു അവൾ call cut ചെയ്ത ശേഷം എന്നെ ചോദ്യഭാവത്തിൽ നോക്കി.

"ഓഹ് സോറി..."പിന്നീട്‌ കാര്യം മനസ്സിലായമട്ടിൽ ചിരിച്ചുകൊണ്ടു അവൾ അവിടെ നിന്നും മാറി തന്നു.

ഞാൻ തിരികെ അവളെ നോക്കി ചിരിച്ചതിനു ശേഷം സ്കൂട്ടി സ്റ്റാർട്ട് ചെയ്യാനൊരുങ്ങി.

പെട്ടെന്ന് ,

"ഹലോ excuse me, പ്ലീസ് wait..." എന്നും പറഞ്ഞു ആ പെൺകുട്ടി എന്റെയടുത്തേക്കു ഓടി വരുന്നത് കണ്ട ഞാൻ ,സ്കൂട്ടി നിർത്തിയശേഷം,തലച്ചെരിച്ചു അവളെ നോക്കി.

"If you don't mind ടൗണിലേക്കാണെങ്കിൽ എനിക്കൊരു ലിഫ്റ്റ് തരുമോ?" ആ പെൺകുട്ടി എന്നെ നോക്കി ചോദിച്ചു.

"ഓഹ് സോറി എനിക്ക് ടൗണിലേക്കല്ല പോകേണ്ടത് ,ബീച്ച് റോഡിലേക്കായിരുന്നു." ഞാൻ അവളെ നോക്കി പറഞ്ഞു.

"ഓഹ് thank god...thank u so much....." എന്നും പറഞ്ഞു ആ പെൺകുട്ടി സന്തോഷത്തോടെ തുള്ളിചാടി.

ഞാനൊന്നും മനസ്സിലായവാതെ അവളെ തന്നെ നോക്കി നിന്നു.

"ഓഹ് സോറി സോറി.... actually എനിക്ക് ബീച്ച് റോഡിലേക്കായിരുന്നു പോകേണ്ടത്...." എന്നെ നോക്കി പറഞ്ഞു.

"എന്നാൽ വേഗം വിട്ടോ...." പിന്നീടവൾ അതും പറഞ്ഞു എന്റെ പിറകിൽ കയറി ഇരുന്നു.

ഞാൻ അവളെ നോക്കി ചിരിച്ചു, ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് ബീച്ച് റോഡ് ലക്ഷ്യമാക്കി സ്കൂട്ടി മുന്നോട്ടെക്കെടുത്തു.

"ശരിക്കും ഞാൻ ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിക്കാനായിരുന്നു ഇവിടേക്ക് വന്നത്...but എന്റെ പപ്പ ഇപ്പോൾ വീട്ടിലെത്തും അതിന് മുൻപ് എനിക്ക് വീട്ടിലെത്തണം.... വീട്ടിൽ നിന്നും എന്നെ pick ചെയ്യാൻ വന്നാൽ ഞാൻ അവിടെ എത്തുമ്പോഴേക്കും പപ്പ അവിടെ എത്തും.... അതുകൊണ്ടാണ് ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചു ടാക്സിസ്റ്റാന്റ് വരെ പോകാം എന്ന് തീരുമാനിച്ചത്." യാത്രയിലുടനീളം ആ പെൺകുട്ടി വാതോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു.

ഇതൊക്കെ എന്തിനാണ് ഇവൾ എന്നോട് പറയുന്നത്..... ഞാൻ ഓർത്തു.

"ഇയാളുടെ വീട്?" ഞാൻ തലചെരിച്ചു അവളെ നോക്കി.

"ഇവിടെ നിന്നും കുറച്ചു ദൂരം കൂടിയേ ഉള്ളൂ....,പിന്നെ ഞാൻ സംസാരിച്ചു ബോറടിപ്പിച്ചിട്ടുണ്ടാകും അല്ലേ?സോറി കേട്ടോ... എന്റെ ഭയ്യ ഇതും പറഞ്ഞു എന്നും എന്നോട് വഴക്കിടും ." അവൾ പറഞ്ഞു.

എനിക്ക്‌ അവളുടെ സംസാരം കേട്ടപ്പോൾ ചിരിയാണ് വന്നത്..... വിക്കിയും ഇതേ ക്യാരക്ടർ ആണ്.ആരാണെന്നും നോക്കില്ല എല്ലാവരോടും ഒരേ പോലെ സംസാരിക്കുന്ന സ്വഭാവം.....

"ബോറടിയോ?ഹേയ് ശരിക്കും പറഞ്ഞാൽ ഇയാളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...." ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"ഓഹ് really?, but എന്റെ ഭയ്യ......"അവൾ എന്തോ പറയാൻ ഒരുങ്ങിയെങ്കിലും പെട്ടന്ന്.

ഠോ.....

വലിയൊരു ശബ്ദത്തോടെ എന്റെ സ്കൂട്ടി നിന്നു.ഞങ്ങൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ സ്കൂട്ടിയിൽ നിന്നും ഇറങ്ങി പരസ്പരം നോക്കി.

പഞ്ചറാവാനായിരുന്ന എന്റെ സ്കൂട്ടിയുടെ ഫ്രണ്ട് വീൽ പൊട്ടിയിരുന്നു.... അയ്യോ ഇനി എന്ത് ചെയ്യും ഞാൻ എന്താ ചെയ്യുക എന്നറിയാതെ അതും നോക്കിയിരുന്നു.

"അയ്യോ ടയർ പൊട്ടിയെല്ലോ!!!ഇനി എന്ത് ചെയ്യും?" അവൾ എന്നെ നോക്കി ചോദിച്ചു.

"Allredy പഞ്ചറാവാനായിരുന്ന wheel ആയിരുന്നു ...."

"ഓഹോ എന്നാൽ ഒരു കാര്യം ചെയ്യാം...നിങ്ങൾ എന്റെ വീട്ടിലേക്ക് വന്നോളൂ...." ആ പെൺകുട്ടി എന്നെ നോക്കി.

"തന്റെ വീട്?" ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.

"എന്റെ വീട് ദേ ആ കാണുന്നതാണ്....." എന്നും പറഞ്ഞു അവൾ കെെചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി.

അവളുടെ വീട് കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി. ഇതിനെ വെറും വീട് എന്ന് വിളിച്ചാൽ പോരാ.... ഒരു mini palace എന്നേ വിളിക്കാൻ പറ്റൂ....

"ഇതാണോ തന്റെ വീട്?..." ഞാൻ അവളെ നോക്കി.

അവൾ അതെയെന്ന് തലയാട്ടി.

"അയ്യോ ഡാഡി...."

അവൾ പെട്ടന്ന് ദൂരെ നിന്നും വരുന്ന ഒരു കാർ നോക്കി പറഞ്ഞു.കൂട്ടത്തിൽ എന്റെ കൈയ്യിൽ പിടിച്ചുവലിച്ചുകൊണ്ടു അവിടെ ഉണ്ടായിരുന്ന ഒരു മരത്തിന് പിറകിൽ ഒളിച്ചു.

ആ കാർ ഞങ്ങളെ കടന്ന് പോയപ്പോൾ ഞാൻ എന്റെ കെെയ്യിലേക്കും അവളുടെ മുഖത്തേക്കും നോക്കി. ഇവളെന്തിനാണ് എന്നെയും പിടിച്ചു ഒളിച്ചുനിന്നത്.

"അയ്യോ ഞാൻ ഇനി എന്ത് ചെയ്യും....." അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.ഞാൻ കെെമലർത്തി.....

"ഹാ ഒരു ഐഡിയ കിട്ടി, ഞാൻ ഈ വഴിയിലൂടെ പോകാം ഇതിലൂടെ പോയാൽ വീടിന്റെ പിറകിൽ എത്തും, ഞാനതു വഴി കയറാം...ഞാൻ മുത്തുവിനെ അയക്കാം അവൻ സ്കൂട്ടി വർക്ക്ഷോപ്പിൽ കൊണ്ടുപോയ്‌ക്കൊള്ളും, അത് വരെ ഞങ്ങളുടെ വീട്ടിൽ നിൽകാം....." ഇതും പറഞ്ഞു അവൾ എന്റെ ഉത്തരത്തിനു കാത്തുനിൽക്കാതെ വേഗം ഓടി.

ഞാൻ അവളെ പിറകിൽ നിന്നും ഹലോ, ഹേയ് എന്നൊക്കെ വിളിച്ചെങ്കിലും അവൾ 5മിനിറ്റ് അവിടെ നില്ക്കൂ ഞാൻ ഭയ്യയെ അയക്കാം എന്ന് പറഞ്ഞു നടക്കുകയാണെന് ചെയ്തത്.

അവൾ പോയി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ ഈ വിവരം ആഷിയെയോ റേഹയെയോ വിളിച്ചു പറയാൻ തീരുമാനിച്ചു.എന്റെ ഫോണിനു വേണ്ടി ബാഗിൽ മൊത്തം നോക്കിയെങ്കിലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് ഓർമ വന്നത് വിക്കിയുടെ കെെയ്യിലാണെല്ലോ ഫോൺ ഉള്ളതെന്ന്.... That little idiot..

അയ്യോ കൈയ്യിലാണെങ്കിൽ ഫോൺ പോലും ഇല്ല,ഞാനെനി എന്ത് ചെയ്യും.... ഞാൻ തലയിൽ കെെ വെച്ചാലോചിച്ചു.

"Excuse me...." പെട്ടെന്ന് എനിക്കു പിറകിൽ നിന്നും ആരുടെയോ ശബ്ദം...

കേൾക്കുമ്പോൾ നല്ല പരിചയം തോന്നുന്നു,ആരാണാവോ?..ആലോചനയോടെ ഞാൻ തിരിഞ്ഞു നോക്കി, എന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ശരിക്കൊന്നു ഞെട്ടി.

ഹിറ്റ്ലർ.....oh my god....!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Bạn đang đọc truyện trên: Truyen247.Pro