Chapter 10
Hayaathi Pov:-
" what ?? flirting?" ആഷി പെട്ടന്ന് കുറച്ചുറക്കെ ചോദിച്ചു.കോഫി ഷോപ്പിൽ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണ് ഞങ്ങൾക്ക് നേരെ തിരിഞ്ഞു.
"oh... Hmm... sorry, sorry," അവൾ ചുറ്റും നോക്കി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.
"നീയെന്തിനാ ഹിറ്റ്ലർ നിന്നോട്
flirt ചെയ്തു എന്ന് പറഞ്ഞത്. " ആഷി എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
" അന്ന് എനിക്ക് അറിയാമായിരുന്നോ ഇയാൾ 4 year's നു ശേഷം എന്റെ Boss ആയിട്ട് വരുമെന്ന് "
" എല്ല.... എന്നാലും "
" അന്ന് അങ്ങനെ സംഭവിച്ചു പോയി. ആ 'Hunger games' movie എടുക്കുന്നു എന്ന് അറിഞ്ഞത് തൊട്ടെ ഞാൻ ഹാപ്പിയായിരുന്നു. പിന്നെ അന്ന് ടിക്കറ്റ് കിട്ടാതിരുന്നപ്പോൾ എന്തോ പെട്ടന്ന് ദേഷ്യം വന്നു. അപ്പോൾ ചെയ്തു പോയതാ... "
" എന്നാലും അത് കുറച്ച് over ആയില്ലേ?" ആഷി മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.
" അത് പറഞ്ഞപ്പോൾ ആദ്യം ഒന്നും തോന്നിയില്ല.എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ കണ്ടപ്പോൾ ഒന്നും വേണ്ട എന്ന് തോന്നി. "
എന്റെ മനസ്സ് പിന്നെയും ആ 4 വർഷം പിറകോട്ടെക്ക് പോയി.
" what?flirting?me? " അവൻ ചോദിച്ചു. ഞാൻ അവനെ നോക്കി ചിരിച്ചു.
"is that true? " ഒരു ലേഡീ പോലീസ് അവനുനേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
"No ma'am " അവൻ അവരോട് പറഞ്ഞു.
"No ma'am he is lying.... " ഇങ്ങനെയുള്ള കാര്യത്തിലൊക്കെ ഏതൊരു ലേഡിപോലീസും ഒരു പെണ്ണിന്റെ കൂടെയെല്ലെ നിൽക്കൂ.... അവർ അവൻ പറഞ്ഞത് വിശ്വസിച്ചില്ല.കൂടാതെ നീ ഇവിടെ ഇവളോട് എന്ത് ചെയ്യുന്നു എന്ന് എന്നെ ചൂണ്ടി കൊണ്ട് ചോദിച്ചപ്പോൾ അവൻ എന്തൊക്കെയോ പറഞ്ഞു. എനിക്ക് തന്നെ മനസ്സിലായില്ല അവനെന്താ പറഞ്ഞതെന്ന് പിന്നെയെല്ലെ അവർക്ക് . അവസാനം അവർ അവരുടെ കൂടെ police Station വരെ വരാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ ഞാനും ചെറുതായി ഞെട്ടി.
"ma'am we are Students from delhi " എന്നൊക്കെ അവൻ പറഞ്ഞെങ്കിലും അതൊന്നും അവർ കേട്ടില്ല. എന്തിനാ ഇവിടെ വന്നതെന്നും ചോദിച്ചു. ഒന്ന് പേടിപ്പിച്ച് വിടുമെന്നാണ് കരുതിയത് പക്ഷേ.... അവസാനം അവനും ഫ്രണ്ടും അവരുടെ കൂടെ പോകാൻ തയ്യാറായി അവൻ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ എന്നെ നോക്കിയ ശേഷം അവരുടെ കൂടെ പോയി.
അവൻ പോയ ശേഷം എനിക്കാകെ എന്തോ പോലെ.... ഫ്രണ്ട്സൊക്കെ നമുക്കെങ്ങനെയെങ്കിലും ഇവിടുന്ന് escape ആകാം എന്ന് പറഞ്ഞു. Bt എനിക്കെന്തോ അതിന് മനസ്സ് വന്നില്ല. എങ്ങനെയെങ്കിലും അവനോട് sorry പറയണം. ഞാൻ Police station ൽ പോകാം എന്ന് എന്റെ ഫ്രണ്ട്സിനോടെല്ലാരോടും പറഞ്ഞു. ആദ്യം അവരാരും സമ്മതിച്ചില്ല പിന്നെ എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം അവരും വരാം എന്ന് സമ്മതിച്ചു.
ഞങ്ങൾ അങ്ങനെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിക്കാത ഒരു കാഴ്ചയാണ് കണ്ടത്. അവൻ ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാളുടെ കൂടെ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവൻ നേരെ അവന്റെ ഫ്രണ്ട്സ് എല്ലാരും നിൽക്കുന്നടുത്തേക്ക് നടന്നു. അവിടെ നിന്നും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആ കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടി അവന്റെ മുഖത്ത് കൈവീശി അടിച്ചു.അവനും അവന്റെ ഫ്രണ്ട്സും ഞാനും എല്ലാം ഒരു നിമിഷം ഞെട്ടി. അവൾ പെട്ടന്ന് അവന്റെ കൂടെ Police station ൽ നിന്നും ഇറങ്ങി വന്നയാളുടെ കൈയ്യും പിടിച്ച് നടന്നു. അവൻ അവളെ നിത്യാ... plz എന്നൊക്കെ പറഞ്ഞ് വിളിച്ചു. അവൾ തിരിഞ്ഞു നോക്കാതെ ഒരു കാറിൽ കയറി പോയി. അവനും ഒരു ടാക്സി പിടിച്ച് അതിന് പിറകെയും...
ഞാൻ ഒന്നും മനസ്സിലാവാതെ അവൻ പോയ വഴിയെ നോക്കി നിന്നു." ഇപ്പോൾ നിനക്ക് സമാധാനമായില്ലെ???" ആരുടെയൊ ദേഷ്യത്തോടെ ഉള്ള സംസാരം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. നേരത്തെ അവന്റെ കൂടെയുണ്ടായിരുന്ന ഫ്രണ്ട്. ഞാനൊന്നും മനസ്സിലാവാതെ അവനെ നോക്കി." അവൻ ഇന്ന് നിത്യയെ propose ചെയ്യാനിരുന്നതാ നീ ഒരാൾ കാരണം " ഇതും പറഞ്ഞ് അവൻ കൈചുരുട്ടി." Hayaathi come on let's go... " പെട്ടന്ന് എന്റെ ഫ്രണ്ട് എന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
" what??? നിത്യ???Love ???" ആഷി അത്ഭുതത്തോടെ ചോദിച്ചു.
"yup. ഞാനും ഞെട്ടിപോയി "
" പിന്നീട് എന്ത് സംഭവിച്ചു. "
" പിന്നീട് നമ്മുടെ ഹിറ്റ്ലർക്കും ആ നിത്യക്കും എന്ത് സംഭവിച്ചു എന്നറിയില്ല. ആ ദിവസം വൈകുന്നേരമായിരുന്നു ഞങ്ങൾ അവിടെ നിന്നും തിരിച്ചത്. ഒരാഴ്ചയോളം അതുമാലോചിച്ച് സങ്കടപെട്ടു. പിന്നീട് അതൊക്കെ മറന്നു."
" i think നിത്യയും ഹിറ്റ്ലറും Breakup ആയിട്ടുണ്ടാകും"
" അയാൾ വീണ്ടും എന്നെ നല്ല പോലെ തിരിച്ചറിയണമെങ്കിൽ അങ്ങനെ എന്തോ സംഭവിച്ചിട്ടുണ്ടക്കുമെന്നാണ് എനിക്കും തോന്നുന്നത്. "
" Hmmm... ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നെങ്കിൽ ഞാൻ പോലും വെറുതെ വിടില്ലായിരുന്നു." ആഷി ചിരിച്ചുകൊണ്ട് പറഞ്ഞു.
"പോടീ.... " ഞാൻ അവളുടെ കൈയ്യിൽ ചെറുതായിട്ട് തട്ടികൊണ്ട് പറഞ്ഞു.
" അതൊക്കെ പോട്ടെ ഹിറ്റ്ലരുടെ PA ആയിട്ട് തുടരാം എന്ന് തന്നെ തീരുമാനിച്ചോ???"
"അല്ലാതെ വേറെ വഴിയില്ല. ഈ Job കളഞ്ഞാൽ വീട്ടിൽ വെറുതെ ഇരിക്കാൻ മമ്മി സമ്മതിക്കില്ല കല്യാണത്തിനെ കുറിച്ചായിരിക്കും പിന്നെ സംസാരിക്കുക. അത് കൊണ്ട് ഈ job കളയാൻ ഞാനില്ല. സഹിച്ച് മുന്നോട്ടെക്ക് പോകുക തന്നെ "
" oho, നീ പേടിക്കെണ്ടടി ഹിറ്റ്ലർക്ക് ഈ Job തീരെ ഇഷ്ടമെല്ല Photographerഉം artist ഒക്കെ ആകാനായിരുന്നു ആഗ്രഹം എന്നും. വർമ Sirന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ Jobനു വന്നത് എന്നൊക്കെ കുറെ gossip ഒക്കെ കേട്ടിരുന്നു." ആഷി എന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
" അത് കൊണ്ട്?" ഞാൻ ചോദ്യരൂപത്തിൽ അവളെനോക്കി.
" അത് കൊണ്ട് ഹിറ്റ്ലർ ഈ Job ഇട്ടെറിഞ്ഞ് പോകാൻ നല്ല സാധ്യതയുണ്ട്. "
" oho" അതെനിക്കൊരു പുതിയ അറിവായിരുന്നു.അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എത്ര നന്നായിരുന്നെന്നു ഞാൻ ചിന്തിച്ചു.
* - * - * - * - * - * - * - * - * - *
Bạn đang đọc truyện trên: Truyen247.Pro