6
ഇത് last ചാപ്റ്റർ ആണെന്ന് ഓർമ്മപെടുത്തി കൊണ്ട് ഞാൻ തുടങ്ങുകയാണ്.....
പിന്നെ ഈ ചാപ്റ്റർ special ആയി ഒരാൾക്ക് വേണ്ടി dedicate ചെയ്യാണ്...
famsi3230 (my first l💓ve)
"Assalamualaikum"
"Wa alaikumussalam"
എല്ലാവരും ഒരുമിച്ച് സലാം മടക്കി.
അവൻ ഓരോരുത്തരോടായി സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി, എന്റെ അടുത്ത് എത്തിയതും
"എന്താടീ ഇത് ഞാൻ തിരിച്ചു വന്നില്ലേ എന്നിട്ടും കരയണോ?"
ഇതാ ഇപ്പൊ നന്നായെ, അവൻ പറഞ്ഞെ ശെരി അല്ലെ ഞാൻ എന്തിനാ ഇപ്പൊ കരഞ്ഞെ....
സന്തോഷിക്കല്ലേ വേണ്ടത്,
2 കൊല്ലത്തിന് ശേഷം അവനെ കാണുകയാണ് എന്നിട്ട് ഞാൻ കരയുന്നു,
അയ്യേ... എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി, എന്റെ കണ്ണിന് ഒരു കുഴപ്പം ഉണ്ട് സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും മൂപ്പർ പെട്ടെന്നങ്ങു നിറഞ്ഞോളും.
എന്റെ അനുവാദം പോലും വേണ്ട...
വീടാകെ ശബ്ദം കൊണ്ട് നിറഞ്ഞിരുന്നു. അവനിഷ്ട്ടപ്പെട്ട വിഭവങ്ങൾ കൊണ്ട് ടേബിൾ നിറഞ്ഞിരുന്നു.
എല്ലാവരും അവനെ സൽക്കരിച്ചു കൊണ്ടിരുന്നു. ആ സൽക്കാരം കണ്ടാൽ തോന്നും അവൻ Qatarൽ ഇത്രയും നാൾ പട്ടിണിയിൽ ആയിരുന്നെന്ന്.
അന്ന് ആർക്കും ഉറക്കം ഉണ്ടായിരുന്നില്ല, പിറ്റേന്ന് അവൻ തിരിച്ചു പോകുന്നത് പോലെ എല്ലാരും അവനൊപ്പം ഇരുന്ന് സംസാരം ആയിരുന്നു.
പിറ്റേന്ന് പോകുന്ന ആൾ അവൻ അല്ല പകരം ഞാൻ ആയിരുന്നു. തിരിച്ച് എറണാകുളത്തേക്ക്....
Ufff....
എനിക്ക് പോകാനെ തോന്നുന്നില്ല,
പിന്നെ ആകെ ഉള്ള സമാധാനം 5 ദിവസം കൂടെ കഴിഞ്ഞാൽ എറണാകുളത്തോട് വിട പറയാം, ക്ലാസ് കഴിഞ്ഞു.
അവൻ കൊണ്ടു വിടാം എന്ന് പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല,
എനിക്കറിയാം അവൻ വന്നാ ചിലപ്പോ railway station ൽ വെച്ചു ഞാൻ കരഞ്ഞു scene ആക്കുമെന്ന്, എനിക്ക് പോകാനെ തോന്നുന്നുമില്ല.
രാവിലെ 6 മണിക്ക് ആയിരുന്നു ട്രെയിൻ അത് കൊണ്ട് തന്നെ 5 ഒക്കെ ആയപ്പോയേ ഞാൻ പോകാൻ റെഡി ആയി.
അവൻ നല്ല ഉറക്കം ആയിരുന്നു.
ഇന്നലെ അതിന് എപ്പഴാ ഉറങ്ങിയത്...
ക്ഷീണം കാണും അവനെ വിളിക്കേണ്ട എന്ന് പറഞ്ഞു ഞാൻ ഇറങ്ങി, അപ്പോഴേക്കും അവൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു.
അല്ലേലും എനിക്ക് നല്ല ഭാഗ്യമാ...
ഞാൻ ആഗ്രഹിക്കുന്നതിന്റെ നേരെ വിപരീതമേ നടക്കൂ...
പക്ഷെ ഇത്തവണ ഞാൻ കരഞ്ഞില്ലട്ടോ...
ഹോ!!!
എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.
ഈ കഴിഞ്ഞ 2 കൊല്ലം അവനെ കാണാൻ കാത്തിരുന്നതിനെക്കാൾ ബുദ്ധിമുട്ട് ആയിരുന്നു വെറും 5 ദിവസം തള്ളി നീക്കാൻ...
അങ്ങനെ ആ ദിവസം വന്നു, ഞാൻ എറണാകുളത്തെ course complete ആക്കി തിരിച്ചു വന്നു.
എനിക്കിനി അവനോട് വഴക്ക് കൂടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്, ഒരവസരം നോക്കി നടക്കുകയാ ഞാൻ....
അതിനനുസരിച്ചു എന്ത് കിട്ടിയാലും എന്റെ പരിഭവങ്ങളുടെ കെട്ട് ഞാൻ അഴിച്ചു വിടും...
കൂടുതലും ഒരു കാര്യമില്ലാത്ത കാര്യങ്ങൾ ആണെന്ന് എനിക്ക് തന്നെ നന്നായി അറിയാം, എന്നാലും എനിക്ക് അവനെ വെറുപ്പിച്ചു കൊണ്ട് നടന്നില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല...
(അതൊരു ശീലമായിപ്പോയി....)
"നീ എന്റെ birthday ക്ക് wish എപ്പഴാ ചെയ്തേ...???"
"Birthday യുടെ അന്ന്..."
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" പിന്നെ എല്ലാരും birthday കഴിഞ്ഞു 10 ദിവസം കഴിഞ്ഞാണോ wish ചെയ്യാ...
എന്താ റെയാ.... എന്ത് question ആ..."
"ചിരിക്കാൻ മാത്രം ഒന്നും ഇല്ല, ഞാൻ എന്തേലും കാര്യമായിട്ട് പറയുമ്പോൾ നീ ചളി അടിക്കാൻ നിക്കല്ലേ..."
"Ohh കലിപ്പാണല്ലോ..."
"ഞാൻ നീ wish ചെയ്ത time ആ ചോദിച്ചെ..."
"ആ എനിക്കോർമ്മയില്ല..."
"എന്നാ എനിക്കോർമ്മയുണ്ട്, നിന്റെ bithday ക്ക് first wish എന്റേതല്ലേ, എന്നിട്ട് എന്നെ നീ എപ്പഴാ wish ആക്കിയെ..."
"Ohh അതായിരുന്നോ..."
അത് വല്യ സംഭവം അല്ല എന്ന ഭാവത്തിൽ ആയിരുന്നു അവൻ. ഞാൻ വിട്ടു കൊടുക്കാനും തയ്യാറായില്ല.
"Aahaa.....
അതായിരുന്നോ എന്നോ???...
നീ മറന്നു പോയതാണെൽ ഞാൻ ക്ഷമിക്കുമായിരുന്നു but നീ മനഃപൂർവം എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി wish ചെയ്യാത്തെ ആണെന്ന് എനിക്കറിയാം...
എന്റെ birthday നിനക്ക് ഓർമ്മ ഉണ്ടായിട്ടും നീ status എന്താ ഇട്ടത്???
"Happy birthday kaka" എന്ന് അല്ലെ...
ഞാൻ എപ്പോഴും പറയുന്നേ നിനക്ക് അറിയാം kaka യുടെയും എന്റെയും birthday ഒരേ ദിവസം ആണെന്ന്... എന്നിട്ടും നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തേ അല്ലെ...
എന്നിട്ട് ഞാൻ നിന്നോട് ആ ദിവസത്തിന്റെ പ്രത്യേകത ഓർമ്മ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ നീ പിന്നെയും പിന്നെയും പറഞ്ഞത് എന്താണെന്ന് ഓർമ്മ ഉണ്ടോ...
"Haa ഇന്ന് നിന്റെ favourite player ന്റെ birthday....."
ഞാൻ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു നിർത്തി. ഞാൻ സംസാരം നിർത്തിയതു മുതൽ അവൻ ചിരി തുടങ്ങി.
പിന്നെ എന്റെ മുഖം കണ്ടിട്ടാകണം അവൻ ചിരി നിർത്തി എന്റെ തോളിൽ അവന്റെ കൈകൾ കൊണ്ട് പിടിച്ച് എന്നെ അവനിലേക്ക് ചേർത്തു പിടിച്ചു.
"എടീ... പൊട്ടത്തീ,
നിനക്ക് അറിയാലോ ഞാൻ അവിടെ ആയിരുന്നപ്പോൾ നിന്നെയും നിന്റെ പൊട്ടാത്തരങ്ങളെയും എത്ര മാത്രം miss ചെയ്തിട്ടുണ്ടെന്ന്....
നിന്നോടിങ്ങനെ തല്ലു കൂടാൻ എന്തോ എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ്....
പിന്നെ wish ചെയ്യാത്തെ നിന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ എന്നാലല്ലേ ഇതാ ഇതു പോലെ പിണങ്ങി നിൽക്കുന്ന നിന്നെ കാണാൻ പറ്റൂ...."
അവനോട് മിണ്ടരുത് എന്ന് വെച്ചതാ...
But അവന്റെ രണ്ടു വാക്ക് മതി എന്റെ പിണക്കങ്ങളും പരിഭവങ്ങളും മാറിമറിയാൻ....
"എന്നാ വാ നമുക്ക് പുറത്ത് പോകാം... എന്നിട്ട് വല്ലതും കഴിക്കാം..."
"Alllahh!!!!!"
അവൻ നെഞ്ചിൽ കൈ വെച്ചു പെട്ട് പോയെന്ന ഭാവത്തിൽ എന്നെ നോക്കി.
"നിന്നെ തീറ്റിപോറ്റാൻ ഞാൻ എന്റെ അറബിയെ യത്തീംഖാന യിൽ ആക്കേണ്ടി വരുവോ...."
"നിന്റെ കോലം കണ്ടിട്ട് നീ അറബിയെ already യത്തീംഖാനയിൽ ആക്കിയ പോലെ ഉണ്ട്"
"Ehhh!!! അത്രക്ക് തടി ഒന്നും വെച്ചില്ലല്ലോ..."
"അത് സ്വയം പറഞ്ഞു നടന്നോ കാണുന്നവർക്കും കൂടെ തോന്നണ്ടെ..."
"ഈ തടി അത്ര കുഴപ്പം ഒന്നും ഇല്ലല്ലോ...
ഉമ്മ പറഞ്ഞല്ലോ വല്യ തടി ഒന്നും ഇല്ലാന്ന്"
"എല്ലാ ഉമ്മമാരും അങ്ങനെയാ പറയാറ്, എത്ര തടിച്ചാലും പറയും എന്റെ മക്കൾ നന്നായി ക്ഷീണിച്ചെന്ന്...
അത് വിശ്വസിക്കണ്ടട്ടോ....
ഇങ്ങനെ പോയാൽ നിനക്ക് പെണ്ണ് കിട്ടുല..."
ഞാൻ അവനെ കളിയാക്കാൻ കിട്ടിയ അവസരം വെറുതെ വിട്ടില്ല.
"ഇപ്പോഴത്തെ girls നൊന്നും തടി ഉള്ള ചെക്കന്മാരെ പിടിക്കില്ല...
അത് കൊണ്ട് നിനക്ക് എന്നെ പോലെ നല്ല പെൺകുട്ടികളെ കിട്ടാൻ chance കുറവാ...."
"ആരെ പോലെ??"
"എന്നെപ്പോലെ..."
"ഞാൻ അത്രയ്ക്ക് മോശം ആണോ???"
"അതിനർത്ഥം ഞാൻ മോശം ആണെന്നാ അല്ലെ..."
"Heyy....
എന്റെ റെയാ.... നിന്നെ പോലെ നീ മാത്രം ഉള്ളൂ..."
ഞാൻ അവൻ പറയുന്നത് പുഞ്ചിരിയോടെ കേട്ടു.
"പടച്ചോനെ...
ഇത് പോലെ ഒരു സാധനത്തിന്റെ ഇനിയും സൃഷ്ടിക്കല്ലേ.."
എന്റെ പുഞ്ചിരി പെട്ടെന്ന് ദേഷ്യം ആയി മാറി. അത് കണ്ടതും അവൻ ജീവനും കൊണ്ട് അകത്തേക്കോടി.
"നിർത്ത്.... നിർത്ത്...."
ഞാൻ രാഖിയെ നോക്കി. ഞാൻ കഥ പറയാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി,
"എന്താ????"
"എനിക്ക് ഇപ്പഴും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്, ഇത്രയൊക്കെ chance കിട്ടിയിട്ടും നീ എന്താ നിന്റെ ഇഷ്ട്ടം confess ചെയ്യത്തെ..."
"അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല....'
"ആഹ്, അതാ ഇപ്പൊ നന്നായെ...
അതിന്റെ ആവശ്യം ഇല്ലെന്നോ...."
"അതെ അതിന്റെ ആവശ്യം ഇല്ല.
ചില ഇഷ്ട്ടങ്ങൾ അങ്ങനെയാ confess ചെയ്യേണ്ട ആവശ്യമില്ല, അവർക്ക് അല്ലാതെ തന്നെ അറിയാം, അത് അങ്ങനെയാ...."
ഞാൻ ചിരിച്ചു.
"ആഹ്, അവസാനം അവൻ വേറെ ഒരു പെണ്ണിനേയും കെട്ടി പോകുമ്പോൾ ഇത് തന്നെ പറയണം"
അത് കേട്ടപ്പോൾ എന്റെ ചിരി അൽപ്പം ശബ്ദത്തിലായി.
"അല്ലേലും ഞാൻ അവനെ കേട്ടാനൊന്നും പോണില്ല, അവൻ എന്റെ "First L💓ve" ആണ് അത്രയേ ഉള്ളൂ...
അവനെ അടുത്തറിഞ്ഞപ്പോയാണ് കെട്ടുകയാണേൽ അവനെ പോലെ ഒരുത്തനെ കെട്ടണം എന്ന് തോന്നിയെ..."
"നീ എന്താ പറഞ്ഞു വരുന്നേ മനസ്സിലായില്ല???? സാധാരണ എല്ലാവരും തന്റെ First love നെ തന്നെ കെട്ടാനാ ആഗ്രഹിക്കുന്നെ നീ എന്താ ഇങ്ങനെ"
"അങ്ങനെ എല്ലാർക്കും കെട്ടാനൊന്നും പറ്റില്ല, നീ കേട്ടിട്ടില്ലേ ചില girls ന്റെ first love അച്ഛൻ ആണെന്ന്...."
"ആഹ്, but നിന്റേത് അങ്ങനെ അല്ലല്ലോ...
Heyy...
അത് നിന്റെ brother ആണോ???"
"അതെ എനിക്കു മുൻപേ എന്റെ parents നെ ഉപ്പാ എന്നും ഉമ്മാ എന്നും വിളിച്ച മഹാൻ....
എന്റെ bayya...."
"നീ അപ്പൊ എന്നെ പറഞ്ഞു പറ്റിക്കായിരുന്നല്ലേ..."
അവൾ pillow എടുത്ത് എന്റെ നേരെ എറിഞ്ഞു. ഞാൻ പ്രതീക്ഷിക്കാത്ത move ആയത് കൊണ്ട് എനിക്ക് തടയുവാൻ കഴിഞ്ഞില്ല.
"നീയും നിന്റെ കഥയും നീ ഇനി എന്നോട് മിണ്ടണ്ട എന്നെ പറ്റിക്കുക അല്ലായിരുന്നോ??"
രാഖി എഴുന്നേറ്റ് റൂമിന് പുറത്തേക്ക് നടന്നു.
"ഞാൻ നിന്നെ എങ്ങനെ പറ്റിച്ചെന്നാ???
ഞാൻ ആദ്യമേ പറഞ്ഞില്ലേ ചിലരുടെ first love അച്ഛനും അമ്മയും ആയിരിക്കും എന്റേത് എന്റെ bayya ആണ് "
"നീ എന്നോട് മിണ്ടണ്ട"
റൂമിന് പുറത്ത് നിന്നും അവളുടെ ശബ്ദം കേൾക്കാമായിരുന്നു.
അതെ എന്റെ ആദ്യ പ്രണയം അത് എന്റെ brother ആ...
അവനിലൂടെ ആണ് ഞാൻ സ്നേഹിക്കാൻ പഠിച്ചത്. ഞാൻ എന്ത് കുറുമ്പ് കാട്ടുമ്പോഴും കൂടെ നിന്ന് അവസാനം പണി കിട്ടുമ്പോൾ ഒറ്റക്ക് അനുഭവിച്ചോ എന്ന് പറഞ്ഞു കളിയാക്കി അവസാനം അവൻ കാരണം എന്ന പോലെ എല്ലാം അവൻ സ്വയം തലയിൽ ആക്കി എന്നെ രക്ഷപ്പെടുത്തുന്ന അവൻ എന്നും എന്റെ best friend ആണ്.
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയോ....???
ഞാൻ പറയാം...
അടുത്ത ജന്മത്തിൽ (അങ്ങനെ ഒരു ജന്മം ഇല്ലെന്നറിയാം എങ്കിലും) അവന്റെ ഇത്താത്ത ആയി ജനിക്കണം.
ഒരു big brother ന്റെ സ്നേഹം caring, സംരക്ഷണം എല്ലാം ഞാൻ അവനിലൂടെ അനുഭവിച്ചതാ...
ഇനി അവൻ അനുഭവിക്കണം ഒരു ഇത്താത്ത യുടെ സ്നേഹവും കരുതലും സംരക്ഷണവും എന്താണെന്ന്,
അവനു മുൻപേ എനിക്ക് എന്റെ parents നെ ഉപ്പാ എന്നും ഉമ്മാ എന്നും വിളിക്കണം,
"അതെ എന്റെ ഉപ്പയും ഉമ്മയും ആയ ശേഷമാ നിന്റെ ആയത് അത് കൊണ്ട് നിന്നെക്കാളും സ്നേഹം എന്നോട് തന്നെ ആയിരിക്കും"
എന്ന് അവനോട് പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കണം.
അവനെ ഞങ്ങൾക്ക് വീണു കിട്ടയതാണെന്നു പറഞ്ഞു കളിയാക്കണം (ഇത് കൊച്ചു പ്രതികാരമാണെ....😇)
അവസാനം അവൻ കരയുമ്പോൾ സമധാനിപ്പിക്കണം.
അവനറിയാത്ത പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കണം. കുറുമ്പ് കാണിക്കുമ്പോൾ ശകാരിക്കണം...
അവന്റെ കൈ പിടിച്ച് അവനെ സ്കൂളിൽ കൊണ്ടു വിടണം...
തിരികെ ഞാൻ വരുമ്പോൾ എന്നോട് പോകരുത് എന്ന് പറഞ്ഞു കരയുന്ന അവനെ നോക്കി സ്കൂളിന്റെ വരാന്തയിൽ ഇരിക്കണം.
ഉപ്പയും ഉമ്മയും അവന്റെ കുറുമ്പിനെ കുറിച്ച് വഴക്ക് പറയുമ്പോൾ അവന്റെ ഭാഗം ചേർന്ന് നിന്ന് സംസാരിക്കണം.
അവന് സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചു കൊടുക്കണം ( ആ ജന്മത്തിലെങ്കിലും ഞാൻ സൈക്കിൾ ഓടിക്കാൻ പഠിച്ചാൽ മതിയായിരുന്നു....😄)
ഒരു ഇത്താത്ത എന്ന രീതിയിൽ അവനെ ശകാരിക്കണം സ്നേഹിക്കണം എന്നും കൂടെ ഉണ്ടാകണം......
Inshalllah😊
അല്ല...,
എങ്ങനെയാ....
ഇഷ്ട്ടായോ എന്റെ story???
ഇഷ്ട്ടം ആയെന്നു പ്രതീക്ഷിക്കുന്നു.
അങ്ങനെ പ്രതീക്ഷിക്കാലോ അല്ലെ...
സത്യത്തിൽ എന്റെ bayya യുടെ birthday ആയിരുന്നു.
ഒരുപാട് ആലോചിച്ചു എന്ത് കൊടുക്കും gift ആയിട്ടെന്ന്......
ഒന്നും കിട്ടിയില്ല....
അപ്പോഴാ തലയിൽ ബൾബ് കത്തിയത്💡
ഇങ്ങനെ ഒരു പരീക്ഷണം ആകാമെന്ന് വെച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ഇതിലും നല്ലൊരു gift bayya ക്ക് കൊടുക്കാൻ എന്നെ കൊണ്ട് കഴിയില്ല...
Story വായിച്ച് ആള് നല്ല happy ആണ്, ഇങ്ങനെ ഒരു gift പ്രതീക്ഷിച്ചിട്ടെ ഇല്ലായിരുന്നു.
അത് പോലെ എല്ലാര്ക്കും സ്റ്റോറി ഇഷ്ട്ടായെന്നു വിചാരിക്കുന്നു....
ഇത് ഒരു proper എൻഡിങ് ആണോ എന്ന് ചോദിച്ചാൽ അറീല... എങ്ങനെലും സ്റ്റോറി നിർത്തിയല്ലേ പറ്റൂ...
പിന്നെ സ്റ്റോറി വായിച്ച് ഇത്രയും support ചെയ്ത എല്ലാര്ക്കും എന്റെ big thanks ഉണ്ട്ട്ടോ....
അപ്പൊ പിന്നെ ഈ last chapter നും ആ സപ്പോർട്ട് കിട്ടിയാൽ കൊള്ളാം😊😊😊
Thankyou guyzzzZ😇😇😇
(Story ഇഷ്ടയാൽ vote ന്റെയും comment ന്റെയും കാര്യം ഞാൻ പറയണ്ടല്ലോ😀😀)
ഒന്നൂടെ പറയാണ്.....
ഇത് ഇവിടെ കഴിഞ്ഞൂട്ടോ💕
Bạn đang đọc truyện trên: Truyen247.Pro